All about ADHD | Child psychology | Shalima Hanif

Поділитися
Вставка
  • Опубліковано 16 жов 2024
  • മാതാപിതാക്കൾക്കും അധ്യാപകർക്കും എപ്പോഴും കുഞ്ഞുങ്ങളെ കുറിച്ചുള്ള പരാതിയാണ്.... 🙆‍♂
    എത്ര പറഞ്ഞാലും മനസിലാവില്ല...🙆‍♂
    പറഞ്ഞാൽ അനുസരിക്കില്ല....🙆‍♂
    ഒന്നിനും ഒരു അടുക്കും ചിട്ടയും ഇല്ല...🙆‍♂
    എപ്പോഴും പേന കളയുന്നു, പെൻസിൽ കളയുന്നു, ഒന്നിനും ഒരു ശ്രെദ്ധയും ഇല്ല...
    എപ്പോഴും എടുത്ത് ചാട്ടമാണ്, ദേഷ്യമാണ്, മടിയാണ്...
    നമ്മൾ എപ്പോഴും ഇത് കുഞ്ഞുങ്ങളുടെ തെറ്റായിട്ടാണ് കാണുന്നത്...
    എപ്പോഴും അങ്ങനെ തന്നെ ആവണമെന്നില്ല എന്നറിയുമോ..❓
    വരൂ...🤝
    കൂടുതൽ അറിയാം...
    ADHD യെയും പഠന വൈഷമ്യങ്ങളേയും കുറിച്ച്....
    ADHD AND SLD
    എന്ത് കൊണ്ട്?..
    എങ്ങനെ തിരിച്ചറിയാം?..
    എപ്പോൾ ചികിത്സ ആരംഭിക്കണം?..
    ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ?...
    വീട്ടിൽ എന്തൊക്കെ ചെയ്യണം..?
    മുതിർന്നവരിലെ ADHD എന്തൊക്കെ അറിയണം...?
    സൗജന്യ വെബീനാർ...
    ക്ലാസ്സ്‌ നയിക്കുന്നത്...
    Smt: ഷാലിമ...
    CONSULTANT PSYCHOLOGIST&REMEDIAL TUTOR

КОМЕНТАРІ • 8

  • @bindusunil2046
    @bindusunil2046 3 місяці тому +1

    Dearest Shalima Madam,
    കുഞ്ഞുങ്ങൾ ഉള്ളവർക്കും , കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവർക്കും സഹായിക്കാൻ ആഗ്രഹിക്കുന്നവർക്കും വളരെ പ്രയോജനകരമായ ക്ലാസ്സ് ആയിരുന്നു ... ദീർഘകാലമായി അധ്യാപികയായും കൗൺസിലർ ആയും പ്രവർത്തിക്കുന്ന ഒരു വ്യക്തി എന്നുള്ള നിലയിൽ, ഇത്തരത്തിൽ ഒരുപാട് കുട്ടികളെ കണ്ടിട്ടുണ്ട്. സഹായിച്ചിട്ടുണ്ട്.. എനിക്ക് തോന്നുന്നു, മുൻപത്തേക്കാളും, ഈ കാലഘട്ടത്തിൽ ഇത്തരം കുട്ടികൾ കൂടുതലായുണ്ട്. അത് നമ്മുടെ ജീവിത സാഹചര്യങ്ങളിലും ജീവിതരീതികളിലും വന്ന മാറ്റം ആകാം . ഗർഭകാലം മുതലുള്ള ഒത്തിരി ഘടകങ്ങൾ ഇതിന് കാരണമാവുന്നുണ്ടല്ലോ. ഇതുപോലെ ഒരു ഓപ്പൺ ഫോറത്തിൽ ക്ലാസ്സ് എടുത്തതിലൂടെ നിരവധി ആളുകൾക്ക് അവബോധം ഉണ്ടാക്കാൻ കഴിഞ്ഞു... സാധാരണ സ്കൂളുകളിൽ വീടുകളിലും ADHD യും SLD യും പെട്ട കുട്ടികളുടെ യഥാർത്ഥ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാതെ അവരെ പ്രശ്നക്കാരായി മുദ്രകുത്തുകയും കുറ്റപ്പെടുത്തുകയും ,അങ്ങനെ സമൂഹത്തിൽ നിന്നുതന്നെ പലപ്പോഴും അവർ ഒറ്റപ്പെട്ടും, തങ്ങൾ പ്രയോജനം ഇല്ലാത്തവരാണെന്നുള്ള ഒരു തോന്നലിലേക്ക് പോവുകയുമാണ് ഉണ്ടാവുക. എപ്പോഴും നമ്മുടെ സമൂഹത്തിൽ സ്വഭാവ വൈകല്യങ്ങൾ, കുറ്റകൃത്യങ്ങൾ ഒക്കെ ചെയ്യുന്നവരെ ശ്രദ്ധിച്ചാൽ മനസ്സിലാകും, കുട്ടിക്കാലം മുതൽ കൃത്യമായ പ്രശ്നം മനസ്സിലാക്കാത്തതിന്റെയും ശരിയായ ഇടപെടൽ കിട്ടാത്തതിന്റെയും ആണ് അവര് ഇത്തരത്തിൽ ആയതെന്ന് . ക്ലാസ് മുറികൾക്കകത്തല്ല ,പലപ്പോഴും ക്ലാസ് മുറിക്ക് പുറത്തോ, ഓഫീസ് മുറികളിലോ ആണ് ഇത്തരം കുട്ടികൾ ഇരുത്തപ്പെടുക. ഫീഡ്ബാക്ക് പറഞ്ഞ ഒന്നുരണ്ടു പേർ അഭിപ്രായപ്പെട്ടത് പോലെ മിക്കവർക്കും പ്രത്യേകിച്ചും അധ്യാപകർക്ക് പോലും ഇതിനെ കുറിച്ച് ധാരണയില്ല. അറിഞ്ഞാലും, inclusive education ൻ്റെ ഭാഗമായി 45 വ്യത്യസ്ത വിഭാഗത്തിൽ പെട്ട ( gifted, talented, normal , differently abled) കുട്ടികൾ ഉള്ള ഒരു ക്ലാമ്പിൽ വെറും 40-45mt മാത്രം കിട്ടുമ്പോൾ എത്ര വിദഗ്ദധയായ ടീച്ചർക്കും ഒരുപാട് ചെയ്യാൻ കഴിയില്ല എന്നതാണ് സത്യം ... SLD യും ADHD ഒറ്റയ്ക്കോ Co -morbid (സഹ രോഗങ്ങളായോ ) അവസ്ഥകളായോ കുട്ടികളിൽ കാണാറുണ്ട്.... കൃത്യമായ കണ്ടെത്തലും മാനേജ്മെൻ്റും ഒപ്പം അവരുടെ പോസിറ്റീവും കണ്ടെത്തി നയിക്കാൻ കഴിഞ്ഞാൽ ഒരുപാട് കുട്ടികളെ വീടിനും സമൂഹത്തിനും പ്രയോജനകരമായ വിധത്തിൽ മുഖ്യധാരയിലേക്കെത്തിക്കാൻ കഴിയും. എന്താണ് ADHD , ലക്ഷണങ്ങൾ, കാരണങ്ങൾ , മാനേജ്മെൻ്റൊക്കെ വളരെ പ്രൊഫഷണൽ ആയും സയൻറിഫിക്കായും പറഞ്ഞു. മാഡത്തിൻ്റെ വർഷങ്ങൾ നീണ്ട ഈ മേഖലയിലെ പ്രവൃത്തിപരിചയവും അനുഭവങ്ങളും അതിന് നന്നായി സഹായിച്ചു...ഒത്തിരി നന്ദി. സ്നേഹം....... അഭിനന്ദനങ്ങൾ..... അത്രയധികം മികച്ച ക്ലാസായിരുന്നു.....സാന്ത്വനം പ്ലാറ്റ്ഫോമിൽ മനോഹരവും വിജ്ഞാന പ്രദവുമായ ഈ ക്ലാസിന് അവസരം ഒരുക്കിയ അശോക് നാരായണൻ സാറിനും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു❤️❤️🙏💐💐

  • @ashashan467
    @ashashan467 3 місяці тому +1

    ആഴത്തിൽ വെളിച്ചം വിതറുന്ന ക്ലാസ് ' ഒരുപാട് അറിവിൻ്റെ നുറുങ്ങുകൾ,വളരെ ഉപകാരപ്രദമായി. ഹൃദയം നിറത്ത നന്ദി ഷാലിമ മാം മനസ്സ് നിറഞ്ഞു. പലപ്പോഴും കണ്ണുകളും ❤ നിറഞ്ഞ സ്നേഹം

  • @roypushpam2343
    @roypushpam2343 3 місяці тому +1

    🎉

  • @althafrhmman5183
    @althafrhmman5183 3 місяці тому +1

    👍

  • @MujeebRahman-m9m
    @MujeebRahman-m9m 3 місяці тому +1

    👍🏻