ഹിമശൈലപുത്രീ പരമേശ്വരപത്നി...

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 10

  • @ananthuretnakaran1396
    @ananthuretnakaran1396 8 місяців тому +1

    🙏🙏🙏

  • @anildeepa8480
    @anildeepa8480 8 місяців тому +2

    .
    :::💕 പാർവ്വതിദേവി💕
    ഹിമശൈലപുത്രി പരമേശ്വരപത്നി പാർവ്വതിമാതെ കനിവേകിടു
    എന്നിലെ ഓരോ കണികകൾക്കുള്ളിലും
    അമ്മതൻ മന്ത്രധ്വനികളല്ലോ
    എന്റെ സന്തോഷവും സന്താപവുമെല്ലാം
    നീയാണ് മാതെ പരമേശ്വരി
    എന്റെ ലക്ഷ്യത്തിലേക്കെത്തുവാനായുള്ള
    മാർഗവും നീയാണുമാമഹേശി
    ഓർമ്മയുറച്ച കാലം തൊട്ടു നീയെന്റെ
    ശ്വാസനിശ്വാസങ്ങളല്ലെയമ്മേ
    വഴിയറിയാതെ വിലപിച്ച നേരത്തും
    വഴികാട്ടിയായതും നീയല്ലയോ
    ഭുവനേശ്വരിയായ് കുലദേവതയായി
    വാഴുന്ന ശക്തിയും നീ പാർവ്വതി
    മധുര മീനാക്ഷിയായ് എൻ ഹൃദയത്തിലായ്
    കുടികൊള്ളുമീശ്വരി നീ തന്നെയാം
    ഉച്ചനീചങ്ങൾക്കതീതയായ് നിലകൊള്ളും
    ശക്തിസ്വരൂപിണി എന്റെയമ്മ
    ചണ്ഡികാഹോമത്തിൽ സംതൃപ്തയായെന്റെ
    മുന്നിൽ തെളിയുന്ന ശക്തി നീയേ
    നിളയുടെ തീരത്ത് ഭുവനേശ്വരിയായ്
    കുലദേവതയാം പാർവ്വതി നീ
    സൗപർണികാനദീ തീരത്തു വാഴുന്ന
    മൂകാംബികയമ്മേ ശ്രീ പാർവ്വതീ
    കാളിയാറിൻ നദീതീരത്തു വാഴുന്ന
    പ്രണവമലേശ്വരീ ശ്രീ പാർവ്വതീ
    . ദേവീമാഹാത്മ്യമെഴുതിയ മാർക്കണ്ഡൻ
    കാലപാശത്തെ മറികടക്കാൻ
    അളവറ്റ വിശ്വാസമോടെ തൻ ജീവനായ്
    കെട്ടിപ്പുണർന്നതാം ശിവലിംഗത്തെ
    പുണ്യാഹ ശുദ്ധിയാലെൻ മാതൃരൂപയെ
    പുണരുമ്പോൾ നിർവൃതിയേറെയാണ്
    ഈ ലോക സ്പന്ദനമൊന്നുമറിയില്ല
    ആത്മതേജസ്സായി മാറിടുന്നു.
    .അമ്മതൻ മന്ത്രത്തിനേറെയലഞ്ഞു ഞാൻ
    എത്തിയതാണമ്മേ നിൻ മുന്നിലായ്
    എവിടെയോ എത്ര ദൂരത്തിലായാലുമെൻ
    ചേതന നീ മാത്രമാണ് ദേവി ...
    ഈ ജന്മമീപുണ്യഭൂമിയിൽ തീർക്കേണ്ട
    കർമ്മങ്ങൾക്കായ്ഞാനകന്നു പോയാൽ
    കർമ്മബന്ധങ്ങൾക്കൊടുവിൽ ഞാൻ എത്തുമ്പോൾ
    തിരുനടയിൽ കാത്തു നിന്നിടേണേ
    സർവ്വ ദീപപ്രഭയാൽ തിളങ്ങുന്ന നിൻ
    തിരുരൂപമെന്നും കണി കാണണം
    എല്ലാ അലങ്കാരവും ചാർത്തി നിൽക്കുന്ന
    അംബികേ നിന്നെ ദർശിച്ചീടണം
    നിന്നെയലങ്കരിക്കുന്നത് പോറ്റി തൻ
    ജന്മാന്തര പുണ്യമായ് കാണണം
    ഇഷ്ടമനിഷ്ടമറിഞ്ഞു ചെയ്തീടുവാൻ
    പോറ്റിക്കു മനസ്സറിവുണ്ടാകണം
    കാടാമ്പുഴയിലോ മൂകാംബികയിലോ
    മധുരമീനാക്ഷിക്കൊ പൂജ ചെയ്യാൻ
    ഈ ജന്മം കഴിയുകയില്ലെന്നറിയുക.
    ഇന്നു ചെയ്യും കർമ്മം പുണ്യമല്ലോ
    നിന്മേനി ശുദ്ധമാക്കുന്ന വെൺശംഖിലെ
    തീർത്ഥ ജലത്തിൻ കണികയായോ
    നിൻ മാറിലണിയുന്ന മുല്ല മലരായോ
    ഞാൻ നിന്നിലായ് ചേർന്നു വിളങ്ങീടണേ
    Lyrics : സംഗീതാർപ്പണം
    .

  • @RajeshwaryMk-my3om
    @RajeshwaryMk-my3om 8 місяців тому

    🙏🙏🙏🙏🙏👌👌👌

  • @divakarannamboothirikarekk6396
    @divakarannamboothirikarekk6396 8 місяців тому +1

    ശംഭോ മഹാദേവ🙏🙏🙏

  • @sarathchandranss2529
    @sarathchandranss2529 6 місяців тому

    ❤🙏🏻🙏🏻🙏🏻

  • @sarithak4561
    @sarithak4561 7 місяців тому

    ❤❤❤

  • @anitharaju4603
    @anitharaju4603 8 місяців тому +1

    🙏🙏🙏

  • @soumyaananya2725
    @soumyaananya2725 8 місяців тому +1

    ശംഭോ മഹാദേവ🙏🙏🙏🙏

  • @krishnakumar-go5nx
    @krishnakumar-go5nx 8 місяців тому

    ❤❤❤

  • @sukumarisukumaran5795
    @sukumarisukumaran5795 Місяць тому

    🙏🙏🙏