ഭഗവാന്റെ മരണം -KR Meera. Book Review. BHAGAVANTE MARANAM

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ •

  • @revathygnair3113
    @revathygnair3113 3 роки тому +3

    " അതൊരു വികാരതീവ്രമരണമായിരിക്കും.. എരിഞ്ഞുകൊണ്ട് അവൾ അയാളെയും പുണരും. അയാൾക്കും തീ പിടിക്കും. അവർ ഇരുവരും ഭസ്മമായിത്തീരും. അത് അസംബന്ധമാണെങ്കിൽ കൂടി, അവൾക്ക് അപമാനകരമാണെങ്കിൽ കൂടി, എത്ര ഹൃദയഭേദകമായ പ്രണയകഥ. !!"
    K. R. മീര എന്നുള്ള എഴുത്തുകാരിയെ ഞാൻ വീണ്ടും ഉള്ളിൽ ഒരുപാട് ചേർത്തു വെയ്ക്കുവാൻ ആഗ്രഹിക്കുന്നു. അക്ഷരങ്ങൾ ഏറ്റു മുറിയുന്ന സുഖം അനുഭവിക്കാൻ കൊതിക്കുമ്പോൾ എല്ലാം ഞാൻ ഈ എഴുത്തുകാരിയെ വായിക്കാൻ സന്നദ്ധയാകുന്നു..
    ആറ് ചെറുകഥകൾ ഉൾപ്പെടുന്ന കഥാസമാഹാരമാണ് ഭഗവാന്റെ മരണം. തുടക്കത്തിൽ സൂചിപ്പിക്കും പോലെ, നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിന്റെ ഭീകരത കഥകളിൽ ഉണ്ട്. അവ മുറിവുകളായി വായനക്കാരനിൽ അവശേഷിക്കുന്നുണ്ട്..
    സാമൂഹ്യ ചുറ്റുപാടുകളോ, രാഷ്ട്രീയചിന്താഗതികളോ എനിക്ക് മനസിലാകുകയില്ല എന്ന് ഞാൻ വീണ്ടും പരിതപിച്ചു. എന്റെ ചിന്തകളെയും ആത്മനൊമ്പരങ്ങളെയും ഞാൻ വീണ്ടും, "ആൺപ്രേതത്തിലേയ്ക്കും, സെപ്റ്റംബർ മുപ്പത്" എന്നുള്ള കഥയിലേയ്ക്കും തിരിച്ചു വിട്ടു.
    എന്തുകൊണ്ടോ വീണ്ടും അവയെന്നെ വായിപ്പിക്കാൻ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു.
    പെണ്ണിന്റെ ശരീരമൊരു വലിയ കാടാണെന്നും അവളിലെ ഇരുട്ടിൽ മാത്രം തന്നെ ഒളിപ്പിക്കുകയാണ് കാമുകധർമ്മമെന്നും വെറുതെ ഞാൻ ചിന്തിച്ചു കൂട്ടി..
    അതോടൊപ്പം, നന്മകൾ എവിടെയും അടിയറവു പറയരുതെന്നും, മനുഷ്യന്റെ ഭ്രാന്ത് സ്നേഹമാകണമെന്നും എന്നിൽ ഈ അക്ഷരങ്ങൾ ഊട്ടിയുറപ്പിച്ചു.. വായിച്ച് മടക്കുമ്പോൾ വീണ്ടും ഞാൻ ആ അക്ഷരങ്ങളെ തലോടി.. അവയിൽ പുകഞ്ഞു തീരുവാൻ ആഗ്രഹിച്ചു.✍️

  • @vinodkumart.v8072
    @vinodkumart.v8072 4 роки тому +1

    പുസ്തകം വായിക്കാൻ പറ്റിയില്ല എങ്കിലും ഇത്തരം റിവ്യൂകൾ രചനകളെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കിത്തരുന്നുണ്ട്. നന്നായി അവതരണം.

  • @MohanKumar-qt3ok
    @MohanKumar-qt3ok 4 роки тому

    Very Good Presentation. Review gives an idea about its contents too. Very Nice.

  • @sudhamanakkal7726
    @sudhamanakkal7726 4 роки тому

    Review is good. Themes dealt with in the short stories seems worth reading

    • @BuKStopia
      @BuKStopia  4 роки тому

      Thank you for the appreciation

  • @bhaskarantm7208
    @bhaskarantm7208 4 роки тому

    Good review. The book was analysed well

  • @akhilaramachandran1333
    @akhilaramachandran1333 4 роки тому +1

    🥰🥰🥰🥰👏👏👏👏