ഓം അമ്മേ... ദേവീ... തിരുമാന്ധാംകുന്നിലമ്മേ... ഘനസംഘം
Вставка
- Опубліковано 5 лют 2025
- #അമ്മേ_ശരണം🕉️
🌹☘🌻🌼 #ॐ 🌼🌻☘🌹
ചൊല്ലാർന്ന മാന്ധാംദ്രിയിൽ ആൽചുവട്ടിൽ
ചെല്ലുന്ന ഭക്തർക്കു മുടക്കുനീക്കാൻ.......
എല്ലാം സഹിച്ചും ദിനാരാത്രഭേതം.........
ഇല്ലാതെ വാഴും ഗണനാഥനേത്തം........
ഗണനാഥനേ............ത്തം...................
🌹☘🌻🌼🌹☘🌻🌼🌹☘🌻🌼
🌹☘🌻🌼 #ॐ 🌼🌻☘🌹
സുപ്രഭാതം
എല്ലാ സുഹൃത്തുക്കൾക്കും ഐശ്വര്യപൂർണ്ണമായ ഒരു ദിനം ആശംസിക്കുന്നു...!
#അമ്മേ....
#ദേവീ....
#മഹാമായേ....
#തിരുമാന്ധാംകുന്നിലമ്മേ.....
☘🌷🍁🌿🌼🌴🌻🌱🌺🌳💐💮🌲🌸🌹🌾🍀
#ഘനസംഘം
🌼🌻🌺🌹💐🌸🍀💮
ഘനസംഘമിടയുന്ന തനുകാന്തി തൊഴുന്നേന്‍
അണിതിങ്കള്‍ക്കലചൂടും പുരുചിട തൊഴുന്നേന്‍ (2)
ദുഷ്ടരാമസുരരെദ്ദഹിക്കും തീജ്വലിക്കും
പടുകണ്‍ മിഴിമൂന്നും നിടിലവും തൊഴുന്നേന്‍ (2)
വിലസുമാക്കുനു ചില്ലീയുഗളം കൈതൊഴുന്നേന്‍
തിലസുമരുചിവെന്ന തിരുനാസാ തൊഴുന്നേന്‍(2)
മുഗ്‍ധമായ്‍ കനിവോടെ മറഞ്ഞുവന്നനിശം
ഭക്തരില്‍പ്പതിക്കുന്ന കടക്കണ്ണു തൊഴുന്നേന്‍ (2)
ദേവീ............ മായേ...............
ചെന്തൊണ്ടിപ്പഴം വെന്നൊരധരം കൈതൊഴുന്നേന്‍
ചന്തമൊടണിനാവു, മിതാ ഞാന്‍ കൈതൊഴുന്നേൻ (2)
ചന്ദ്രികാരുചിവെന്ന ഹസിതം കൈതൊഴുന്നേന്‍
കുന്ദകന്ദളംവെന്ന രദനങ്ങള്‍ തൊഴുന്നേന്‍ (2)
ഇടിനാദമുടന്‍വന്നങ്ങടിയിണ പണിയും
കഠിനമോടെഴുന്ന ഹുംക്ര്‌തിനാദം തൊഴുന്നേന്‍ (2)
മിന്നലോടിടയുന്നോരെകിറോ കൈതൊഴുന്നേന്‍
പന്നഗരചിതം കുണ്ഡലം രണ്ടും തൊഴുന്നേന്‍ (2)
ദേവീ............... മാ........യേ........................
കണ്ണാടിവടിവൊത്ത കവിളിണ തൊഴുന്നേന്‍
പൂര്‍ണ്ണചന്ദ്രനെവെന്ന തിരുമുഖം തൊഴുന്നേന്‍ (2)
കംബുതന്‍ അണിഭംഗി കവര്‍ന്നുകൊണ്ടെഴുന്ന
കമ്രമാകിനകണ്ഠം, കുരലാരം തൊഴുന്നേന്‍ (2)
അസുരന്മാര്‍ ശിരോമാല രചിതാമാമുത്തരീയം
രുധിരമോടണിഞ്ഞ നിന്‍ തിരുവുടല്‍ തൊഴുന്നേന്‍(2)
ഫണി, വാള്‍, വട്ടക, ശൂലം, പരിചയും തലയും
മണി, ഖട്വാംഗവുമേന്തും കരമെട്ടും തൊഴുന്നേന്‍ (2)
ഭദ്രേ...........................................
പാരിടമഖിലവും ജ്വലിച്ചങ്ങുലസിക്കുന്ന
മാറിടമതില്‍രമ്യം മണിമാല തൊഴുന്നേന്‍ (2)
ചന്ദനം വളര്‍പ്പാമ്പുമണിഞ്ഞുകൊണ്ടെഴുന്ന
ചന്ദനമലേവെന്ന തിരുമുല തൊഴുന്നേന്‍ (2)
അവധി മൂന്നുലകിനും വിഭജിച്ചു വിളങ്ങുന്ന
ത്രിവലീശോഭിതമായോരുദരം കൈതൊഴുന്നേന്‍ (2)
ചുകന്ന പട്ടുടയാട, നിതംബം കൈതൊഴുന്നേന്‍
ശൂല്‍ക്കാരമുയര്‍ന്ന പാമ്പുടഞ്ഞാണു തൊഴുന്നേന്‍ (2)
ദേവീ............................
കരബം നൽമണിതൂണും കദളിയും തൊഴുന്ന
ഒരുഭംങ്ങിയാർന്ന നിന്റെ തിരുതുട തൊഴുന്നേൻ (2)
സേവിപ്പോര്‍ക്കഭീഷ്ടാര്‍ത്ഥം കൊടുപ്പാനായ്‍ നിറച്ചു
മേവുന്ന മണിച്ചെപ്പും മുഴംകാല്‍ കൈതൊഴുന്നേന്‍ (2)
അംഗജ നിഷംഗം കൈതകമിവാ തൊഴുന്നേൻ
ഭംഗിയിൽ ഉരുണ്ട നിൻ കണംകാൽ കൈതൊഴുന്നേൻ (2)
സുരവ്ര്‌ന്ദ കിരീടാളീൽ മണിനീരാജിതമായോ
അരവിന്ദ രുചിവെന്നൊരടിയിണ തൊഴുന്നേന്‍ (2)
ദേവീ...........................................
കടകം തോള്‍വള, കാഞ്ചി, ചിലമ്പേവം തുടങ്ങീ
ഉടലിൽ അണിഞ്ഞ ആഭരണങ്ങള്‍ തൊഴുന്നേന്‍ (2)
മുടിതൊട്ടങ്ങടിയോളം ഉടൽകണ്ടു തൊഴുന്നേൻ
മുടങ്ങാതെ ഭഗവതീയേ ദിവസം കൈതൊഴുന്നേൻ (2)
ഭൂലോകം നടുങ്ങുന്ന തിരുനൃത്തം തൊഴുന്നേൻ
കോമരം ഇളകുന്ന ചിലമ്പൊലി തൊഴുന്നേൻ (2)
ഇക്കണ്ട ഭുവനം കാത്തെഴും നാഥേ! തൊഴുന്നേന്‍
ചൊല്‍ക്കൊണ്ട തിരുമാന്ധാം കുന്നിലമ്മേ! തൊഴുന്നേന്‍ ! (2)
ചൊല്‍ക്കൊണ്ട തിരുമാന്ധാം കുന്നിലമ്മേ! തൊഴുന്നേന്‍ !
ചൊല്‍ക്കൊണ്ട തിരുമാന്ധാം കുന്നിലമ്മേ! തൊഴുന്നേന്‍ !
ചൊല്‍ക്കൊണ്ട തിരുമാന്ധാം കുന്നിലമ്മേ................... തൊഴുന്നേ...................ൻ
ദേവീ...........................................
മാ................യേ.........................................................
☘🌷🍁🌿🌼🌴🌻🌱🌺🌳💐💮🌲🌸🌹🌾🍀
#ഏതാനും_പിഴ_ഞാനറിഞ്ഞുമറിയാതെ_കണ്ടു_ചെയ്തീടിലും
#മാതാവാകിയ_നീയൊഴിഞ്ഞതുപൊറുക്കാനില്ലാ_മറ്റാരു_മേ....
#കാതോളം_വിലസം_കടാക്ഷമതു_കൊണ്ടെന്നെ_ക്ഷണം_നോക്കുകിൽ
#ചേതം_വന്നീടുമോ_നിനക്കു_ചാരു_തിരുമാന്ധാം_കുന്നിൽ_മേവും_ശിവേ.......
☘🌷🍁🌿🌼🌴🌻🌱🌺🌳💐💮🌲🌸🌹🌾🍀
Verypleasing andmelodius
Amme devi saranam
അമ്മേ......അമ്മേ.....അമ്മേ.....
ഓം തിരുമാന്ധാ ചലേശ്വരീ ,മഹാമായേ ഭഗവതീ ,കൈതൊഴുന്നേൻ ,സദാ രക്ഷതു സർവ്വേശ്വരീ .
അമ്മേ ശരണം തവ ചരണം. 🙏🙏🙏
അമ്മേ എന്നെ കാക്കണേ തിരുമാന്ധാം കുന്നിലമ്മേ ഭഗവതി മഹാമായേ ശരണം !
♥️♥️♥️♥️♥️♥️♥️
തിരുമാണ്ഡാം കന്നി ലമ്മേ ശരണം
അമ്മേ ശരണം മഹാമായേ
അമ്മേശരണഠദേവീശരണഠ
ഞാൻ മലയാലപ്പുഴ മേൽശാന്തി ആയിരുന്ന കാലത്ത് പന്തീരായി പുജക്ക് നിത്യവും ഈ കീർത്തനം ആയിരുന്നു. ദീലിപ് പാടുന്നത്. 🙏🙏
🙏
അമ്മേ ശരണം
nice
ഇതിലെ വരികൾ എഴുതിയത്
poothanam