ശൂലാപ്പിൽ ഭഗവതി | Shoolappil Bagavathy | Ashokan Manakkadan
Вставка
- Опубліковано 12 лис 2024
- ശൂലാപ്പിൽ ഭഗവതി
*********************
പള്ളിക്കീ പരപ്പ് പിടിച്ചു ശൂലാപ്പ് കാവ് വരെ ചുരുക്കമുള്ളൊരു സ്ഥലത്തിന്റെ അഥവാ കൊടക്കാട് ഗ്രാമത്തിന്റെ അധിദേവതയാണ് ശൂലാപ്പിൽ ഭഗവതി .ശൂലാപ്പിൽ ഭഗവതി ദേശാധിപത്യം വഹിക്കുന്ന രയരമംഗലത്ത് അമ്മയുടെ തെയ്യരൂപമാണ്
ചീമേനിയിലെ മന്ത്രവാദിയായ കമ്മോത്ത് നായർ രയരമംഗലത്തമ്മയുടെ ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ അദ്ദേഹത്തിന്റെ ഭക്തിയും പ്രൗഢിയും കണ്ട് മോഹിച് വിട്ടുകളഞ്ഞൂടാ എന്ന് കരുതി നായരുടെ കൂടെ ചീമേനിയിലേക്ക് ഭൂമി പാതാളത്തുകൂട അനുഗമിച്ചു .കിഴക്കോട്ട് കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ കൊടക്കാട് വയലിന്റെ വടക്കുഭാഗത്തു ഉയർന്നു കിടക്കുന്ന ഒരു പാറക്കെട്ടിൽ എത്തി .മരുഭൂമിയിൽ മരുപ്പച്ചപോലെ വിശാലമായ ഒരു പാറക്കെട്ടിൽ പച്ച പിടിച്ച വൃക്ഷലതാദികളും തെളിഞ്ഞ ഒരു നീരുറവയും കണ്ടു .പാറ ജലം - ശിലാപ്പ് മനോഹരമായ ദൃശ്യം .അൽപനേരം അവിടെ വിശ്രമിച്ച ദേവി തെക്കോട്ടു നോക്കിയപ്പോൾ ചേർന്നു കിടക്കുന്ന കൊടക്കാട് വയലിന്റെ ഹരിതാഭയിൽ കോരിത്തരിച്ചു .ശിലാപ്പ് തന്റെ ആരൂഢസ്ഥാനമായി നിശ്ചയിച്ചു .നായരുടെ കൂടെ യാത്ര തുടർന്നു .
അങ്ങനെ ശിലാപ്പ് എന്നത് പറഞ്ഞു ശൂലാപ്പ് ആയി .ശൂലാപ്പ് കാവിലെ നീരുറവ് കൊടക്കാട് ഗ്രാമത്തിന്റെ അന്നവും നീരും ആയി മാറി .ഇങ്ങനയുള്ള ശൂലാപ്പ് കാവ് പ്രദേശത്ത് പൊനം പണിയിലേർപ്പെട്ടു കാട് വെട്ടിതെളിക്കുന്ന ചെന്തട്ട തീയന് ഭഗവതി വിശ്വരൂപ ദർശനം നൽകി .ദേവിക്ക് ഇളനീര് കൊത്തി ആദ്യോപചാരം നടത്തി ദേവിയെ തൃപ്തയാക്കി .
ഭക്തന്റെ കൂടെ കൊടക്കാട് വയലിന്റെ തെക്കെ അറ്റത്തുള്ള പള്ളിക്കണ്ടം എന്ന സ്ഥലത്തുള്ള ഭവനത്തിൽ എഴുന്നള്ളിസ്ഥാനം പിടിച്ചു .ആരൂഢത്തിനു ശേഷം ഒന്നാം സ്ഥാനം ചേന്തട്ട തീയന്റെ തറവാടായ മാറി .പിന്നീട് അവിടുന്ന് മൊറക്കാട്ടു നമ്പിയുടെ തറവാട്ടിലും ദേവി സ്ഥാനമുറപ്പിച്ചു .അതുകൊണ്ടും പോരാ എന്ന് കരുതി കുന്നത്തില്ലം ,പലിയേരി തൈവളപ്പ് എന്നീ തറവാടുകളിലും ഭഗവതി കയ്യെടുത്തു സ്ഥാനം ഉറപ്പിച്ചു .ഐശ്വര്യവും സമൃദ്ധിയും നൽകി ദേശദേവതയായി ഭഗവതി ഇന്നും നിലകൊള്ളുന്നു .
കടപ്പാട് : ശംഭു മാഷ് ,കൊടക്കാട്
Words : Unnikrishnan Cheruvalli
നെയ്യമൃത് ഉൽത്സവത്തെപ്പറ്റി വീഡിയോ ചെയ്യുമോ.. അന്യനിന്നു പോകുന്ന ആചാരങ്ങളെ പുതു തലമുറ അറിയേണ്ടത് അത്യാവശ്യമാണ്❤️🙏