മച്ചിങ്ങൽ കാവിലെ നാഗരാജാ....

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 14

  • @RajeshwaryMk-my3om
    @RajeshwaryMk-my3om 8 місяців тому +2

    തിരു പേര മംഗലത്തപ്പാ ശരണം മനസ്സിലെ എല്ലാവി ഷമങ്ങളും ഈ സ്തുതി കേൾക്കുമ്പോൾ ഇല്ലാതെ ആവുന്നു❤❤❤❤❤❤ സൂപ്പർ

  • @SAARADHVLOGGER
    @SAARADHVLOGGER 7 місяців тому +1

    👌👌👌

  • @anildeepa8480
    @anildeepa8480 8 місяців тому +4

    .
    1.മച്ചിങ്ങൽ കാവിലെ നാഗ രാജാ
    പത്നി സമേതനായ് വാഴും ദേവാ
    കരിനാഗനാഗചാമുണ്ഡിയും നിൻ
    അരികിലായ് തന്നെ വാണരുളീടുന്നു
    2. ഭൂമിക്കുടയോരെ നാഗങ്ങളെ
    ഭൂമിതൻ രക്ഷകരാകുന്നോരെ
    കൺകണ്ട ദൈവമേ നാഗങ്ങളെ
    ഉൾക്കരുത്തേകണെ എന്നുമെന്നും.
    3.വെള്ളഗുരുതി കരിങ്കുരുതി പിന്നെ
    ചെങ്കുരുതിയും ഞാൻ തന്നീടുന്നു
    ആണ്ടിലൊരുദിനം പൂജ ചെയ്യാം
    നൂറും പാലുമഭിഷേകം ചെയ്യാം
    4.തളിച്ചുകൊടുക്കൽ നടത്തിടാം ഞാൻ
    ഇഷ്ട നിവേദ്യങ്ങൾ നൽകിടാം ഞാൻ
    സത്യ ധർമിഷ്ഠരാം നാഗങ്ങളെ
    തിരുമുന്പിലഭയം ഞാൻ അർഥിക്കുന്നു
    5.കന്നിമാസത്തിലായില്യം മുതൽ
    ഇടവമാസം പത്തുദിക്കും വരെ
    സർപ്പമുണർന്നിരിക്കുന്ന കാലം
    സർപ്പത്തിനായ് പൂജ ചെയ്തിടുന്നു
    6. ബാക്കി കാലങ്ങൾ സുഷുപ്തിയാകും
    പാൽ മരങ്ങൾ മുറിച്ചീടരുതേ
    അരുവിയും തോടും കിണറുമൊന്നും
    മൂടരുതിക്കാലമെന്നോർക്കണം
    7.സുഷുപ്തി കാലത്തു പാൽവൃക്ഷങ്ങളിൽ
    സന്നിവേശം ചെയ്യും നാഗങ്ങളും
    ഹരിദ്രഹോമത്താലേ തൃപ്തരാകും
    ധൂമ നിവേദ്യവും നൽകീടണം
    8. പാട്ടും കളവും തുള്ളലുമൊന്നും
    ബാധയാം സർപ്പാദോഷം തീർക്കില്ല
    പാലും നൂറും പരിഹാരമല്ല
    ആവാഹനം ചെയ്തൊഴിച്ചിടേണം.
    9. ബാധയായ് സർപ്പദോഷങ്ങൾ വന്നാൽ
    ബാധയാവാഹിച്ചു മാറ്റീടണം
    കർമമറിയുന്ന തന്ത്രി തന്നെ
    ആവാഹന കർമം ചെയ്തിടേണം
    10 കൗപീനമല്ല പൂണൂലുമല്ല
    കുലം തിരിച്ചരാധനയുമല്ല
    കർമ്മമറിയുന്ന പോറ്റി തന്നെ
    നാഗപൂജകൾ ചെയ്തീടവേണം
    11 പൂർവ്വികർ ചെയ്ത കർമത്തിനാലോ
    നമ്മുടെ ഈ ജന്മകർമ്മം കൊണ്ടോ
    സർപ്പദോഷങ്ങൾ കുലത്തിൽ വരൂ
    അന്യരെ കൊണ്ടതു സാധ്യമല്ല
    12. ദോഷമൊഴിക്കാതെ പോകുമെങ്കിൽ
    ധനധാന്യ സമ്പദ് ക്ഷയം വരുത്തും
    കലഹവും ദുരിതവും ഒഴിയുകില്ല
    കുലമേ നശിച്ചു മുടിഞ്ഞു പോകും
    13. നാഗങ്ങളെ പ്രസാദിപ്പിച്ചിടിൽ
    ദാമ്പത്യ സൗഖ്യവും നൽകിടുന്നു
    നാഗങ്ങളെപ്പോൽ ലയിച്ചങ്ങനെ
    സംഗമതൃപ്തരായ് തീർന്നിടുന്നു
    14 നാഗങ്ങളെ പ്രസാദിപ്പിച്ചിടിൽ
    നാൾക്കുനാളേറീടും സമ്പാദ്യവും
    സർവൈശ്വര്യങ്ങളും നൽകിക്കൊണ്ട്
    സർവ്വസമ്പത്തിനും കാവലാകും
    15.പൂർവ്വികരാൽ പണ്ടു ചെയ്ത പാപം
    പൊറുത്തു കനിയുക നാഗങ്ങളെ
    പിതൃക്കൾതൻ പുണ്യമാണിക്കാണുന്ന
    നാഗക്കാവും ദേവ ചൈതന്യവും
    16.സന്തതി പരമ്പര കാത്തു കൊണ്ട്
    സർവൈശ്വര്യങ്ങളും നൽകി കൊണ്ട്
    മുൻപിലും പിൻപിലുമെന്നുമെന്നും
    രക്ഷക്കുണ്ടാവണെ നാഗങ്ങളെ...
    രചന :അനിൽകുമാർ & ദീപാസന്തോഷ്‌

  • @vipinvenugopal5225
    @vipinvenugopal5225 2 місяці тому

    🙏🏻🙏🏻🙏🏻🙏🏻

  • @preethass2492
    @preethass2492 8 місяців тому

    🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹

  • @deepaanil7916
    @deepaanil7916 8 місяців тому +1

    ❤❤❤

  • @krishnakichu4959
    @krishnakichu4959 7 місяців тому +1

    ശങ്കര ധ്യാനം കീർത്തനം ഒന്ന് ചൊല്ലാമോ

  • @arunaravindkrishna2652
    @arunaravindkrishna2652 4 місяці тому

    🙏🏻🙏🏻🙏🏻

  • @mrgineshginesh
    @mrgineshginesh 3 місяці тому

    🙏🙏🙏

  • @anitharaju4603
    @anitharaju4603 8 місяців тому

  • @ranjishavp1874
    @ranjishavp1874 6 місяців тому

    🙏🙏🙏

  • @ananthuretnakaran1396
    @ananthuretnakaran1396 8 місяців тому +1

    🙏🙏🙏

  • @aswathysurendran3040
    @aswathysurendran3040 8 місяців тому

    🙏🙏🙏