Kaaliyar ozhukunna video song

Поділитися
Вставка
  • Опубліковано 27 січ 2024

КОМЕНТАРІ • 11

  • @anildeepa8480
    @anildeepa8480 4 місяці тому +2

    ANILKUMAR MB PATTAMBl:
    . :::💕നാഗരാജാവ്💕
    1കാളിയാറൊഴുകുന്ന കാനനഭൂവാകും
    പേരാമംഗലമെന്നദേശം
    പ്രകൃതി മനോഹര ശാന്തി നിറയുന്ന
    സുന്ദരമായൊരു പുണ്യഗ്രാമം
    .
    2ഇവിടെയാണെന്നുടെ നാഗാധിദേവൻ
    ശൈവ വൈഷ്ണവമായ് വാഴുന്നത്
    നാഗരാജന്റെ ഫണത്തിനു മുകളിലായ്
    ഭഗവാനായ് തീർത്തൊരു ദേവലോകം
    3ഹോമക്രിയാദികൾ എന്നും നടക്കുന്ന
    നാഗാദിരാജന്റെ യാഗഭൂമി
    ആലംബഹീനർക്കനുഗ്രഹം ചൊരിയുന്ന
    ഭൂമിയിലെ പുണ്യദേവലോകം
    4പ്രണവമലയെന്ന ദേവലോകത്തിന്റെ
    സമ്പൂർണ്ണ അധികാരി നാഗരാജൻ
    നാഗാധിദേവനെ വന്ദിച്ചതിൻ ശേഷം
    കാണിക്കയും കൂടി അർപ്പിക്കണം
    5വിഘ്നമകറ്റുന്ന വിഘ്നവിനായകൻ
    സ്ഥിതി പരിപാലകൻ വിഷ്ണുദേവൻ
    ലോക മാതാവായ പാർവ്വതിദേവിയും
    ദേവാധിദേവനും ഉണ്ടിവിടെ
    6എങ്കിലും നിങ്ങളറിയുകഭക്തരെ
    ഇവിടത്തെ അധികാരി നാഗരാജൻ
    അഷ്ടഗണപതി ക്ഷേത്രമെന്ന നാമം
    മാറ്റിയെഴുതിച്ചു നാഗരാജൻ
    7ഭഗവനനിഷ്ടമാം കാര്യങ്ങളൊന്നും
    ഇവിടെ നടത്തുവാൻ സാധ്യമല്ല
    ഭഗവാന്റെ ഇംഗിതം പോലെവേണം
    ഇവിടത്തെ ഓരോരോ കാര്യങ്ങളും
    8 ഭക്തന്റെ പ്രശ്ന പരിഹാരമെപ്പൊഴും
    ഭഗവാന്റെ കോവിലിൽ നിന്നരുളീടുന്നു
    ഭഗവാന്റെആജ്ഞയാൽമറ്റുളളദേവകൾ
    കാര്യങ്ങളെല്ലാം നിവൃത്തിയാക്കും
    9 ഭഗവാനനിഷ്ടം പ്രവൃത്തിച്ചവർക്കെന്നും
    ശത്രുഭാവത്തോടെ നിൽക്കും ദേവൻ
    ഭഗവാനെതിരെ അറിഞ്ഞുചെയ്യുന്നൊരു
    തെറ്റുകളൊന്നും പൊറുക്കുകില്ല
    10 അശരണയായിട്ടു ഭഗവാന്റെ മുന്നിൽ
    തേടിയെത്തുന്നോരോ ഭക്തരെയും
    തൻ കരങ്ങളാലനുഗ്രഹം ചൊരിയുന്നു
    മനോ ദുഃഖമെല്ലാമേ തീർത്തിടുന്നു
    11.സത്യ ധർമ നീതിക്കാധാരമായെന്നും
    വാണരുളീടുന്നു നാഗരാജൻ
    ചിത്ത നിയന്ത്രണം സന്താന സൗഖ്യവും
    ഭഗവത് കൃപയാൽ ലഭിച്ചിടുന്നു
    12.ശാന്തതയാമിരുളാമന്തരീക്ഷത്തെ
    ഇഷ്ടപ്പെടുന്നല്ലോ ദേവനെന്നും
    ആഞ്ഞിലിതണലിലിരിക്കുന്ന ദേവന്റെ
    ചുറ്റിലായെന്നും നിശബ്ദതതയും
    13.ഭഗവാനു മുകളിലായൊരു ദേവ ചൈതന്യം
    ഇവിടെ വസിച്ചിടാൻ സാധ്യമല്ല
    ആദ്യ ദീപം ഭഗവാനായ് തെളിയണം
    പോറ്റിയറിഞ്ഞതു ചെയ്തീടണം
    14.സമ്പത്തിനോടുള്ള ആർത്തിയെല്ലാം
    ഭഗവാനനിഷ്ടമാണെന്നറിക
    ഭഗവാനറിഞ്ഞു തരുന്നതൊന്നും
    തിരികെ ഭഗവാൻ എടുക്കുകില്ല
    15. പ്രൗഡിയോടങ്ങു ഭഗവാൻ നിന്നാൽ
    മറ്റു ദേവതാദി കൂടെ നിൽക്കും
    പ്രൗഡിയോടെന്നും വിളങ്ങിടട്ടെ
    നിന്നുടെ കീർത്തി വർദ്ധിച്ചിടട്ടെ
    16.എന്നിലെ ദോഷങ്ങളെല്ലാമകറ്റുവാൻ
    നിൻ മുന്നിൽ കേരമുടച്ചിടുന്നു
    നിത്യവും നിന്നെ പ്രദക്ഷിണംചെയ്തിടാം
    എന്നുള്ളിലേക്കു നീ സിദ്ധി നൽകു
    .
    17. നിന്നുടെ മുന്നിലായ് നൂറും പാലും
    എന്നുടെ രക്ഷക്കായ് ചെയ്തിടുന്നു
    തളിച്ചു കൊടുക്കലും ചെയ്തിടുന്നു
    എന്നിലനുഗ്രഹം ചൊരിക ദേവാ
    18 സുഷുപ്തിയിൽ നിന്നുടെ മുന്നിലായി
    ധൂമ നിവേദ്യവും ചെയ്തിടുന്നു
    ഹരിദ്രത്താൽ ഹോമവും ചെയ്തീടുന്നു
    എന്നുടെ തുണയായ് നീ ഉണ്ടാവണെ .
    എന്നുടെ തുണയായ് നീ ഉണ്ടാവണെ
    എന്നുടെ തുണയായ് നീ ഉണ്ടാവണെ
    രചന : അനിൽകുമാർ MB
    ആലാപനം : അഞ്ജലി
    .

  • @ranjishavp1874
    @ranjishavp1874 5 місяців тому +1

    പറയാൻ വാക്കുകൾ ഇല്ല അതിമനോഹരം 🥰🥰🙏🙏

  • @pushparaniss7275
    @pushparaniss7275 2 місяці тому

    🙏🏻🙏🏻🙏🏻

  • @ananthuretnakaran1396
    @ananthuretnakaran1396 6 місяців тому

    🙏🙏🙏

  • @PradeepKumar-rc9en
    @PradeepKumar-rc9en 6 місяців тому

    തിരു: പേരമംഗലത്തപ്പാ ശരണം.. 😘🙏🏻

  • @Its_nagato_Chan
    @Its_nagato_Chan 4 місяці тому

    ❤❤❤❤❤

  • @Its_nagato_Chan
    @Its_nagato_Chan 5 місяців тому

    ❤❤❤❤

  • @Its_nagato_Chan
    @Its_nagato_Chan 6 місяців тому

    തിരുപേരമംഗലത്തപ്പൻ.. ഞങ്ങളുടെ 'ധർമ്മദൈവം... 27 'ദേവതകളും . ഭഗവാനേ.... ഞങ്ങളുടെ ജീവിതം ' ഭദ്രമാക്കണമേ...❤❤❤❤❤❤❤❤❤❤❤❤❤❤

  • @RatheeshKG-vz9bw
    @RatheeshKG-vz9bw 6 місяців тому

    Peramangalathappa.saranam

  • @sarithak4561
    @sarithak4561 6 місяців тому

    🙏🙏🙏🙏🙏

  • @anitharaju4603
    @anitharaju4603 6 місяців тому