കഥയുള്ള ജീവിതം | വിധുബാല | KADHAYULLA JEEVITHAM | VIDHUBALA | PART-8 |

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 734

  • @anniesjose5071
    @anniesjose5071 Рік тому +7

    ഒത്തിരി ഇഷ്ടമാണ് വിഥുബാല ചേച്ചിയെ.. ഇത് കേൾക്കാനും കാണാനും ഒരുപാടിഷ്ടം. ഒരു നാട്ടുമ്പുറത്തു കാരി യെപോലെ തന്നെ ഇപ്പോഴും സംസാരമെല്ലാം. വളരെ എളിമയോടെ സംസാരിക്കുന്നു. ഒത്തിരി സന്തോഷം. പിന്നെ എനിക്കും ഒരുപാടിഷ്ടമാണ് പഴയ കാല കഥകൾ കേൾക്കാൻ. ആചാരങ്ങളും അനുഷ്ടാനങ്ങളും ഒക്കെ. ഞാൻ നല്ല വായനക്കാരി ആയിരുന്നു. ഹിസ്റ്ററി എനിക്കും ഇഷ്ടം തന്നെ

  • @kunjumolsabu700
    @kunjumolsabu700 Рік тому +228

    ❤️❤️എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ഒരു നടി.....അഹങ്കാരം ലവലേശം ഇല്ലാത്ത എളിമ മാത്രം കൈ മുതലാക്കിയ ഒരു നല്ല മനസിന്റെ ഉടമ ദൈവം ഇനിയും ഒരുപാട് നന്മകൾ തരട്ടേ

    • @Seenasgarden7860
      @Seenasgarden7860 Рік тому +6

      Crct 👍

    • @scarywitcter
      @scarywitcter Рік тому +2

      നല്ല മനസിനുടമയാവ്ം. പക്ഷേ പൊതുവെ അവർക്ക് പുരുഷൻമാരെയാണിഷ്ട്ടോന്നേയുള്ളു. കഥയല്ലിത് ജീവിതം പ്രോഗ്രാമിൽ അവരുടെ തനിസ്വരൂപം ഞാൻ കണ്ടിട്ടുള്ളയാ.

    • @aleyammathazhamon5326
      @aleyammathazhamon5326 Рік тому

      y

    • @aboobackerbacker3838
      @aboobackerbacker3838 Рік тому

      ചേച്ചി എനിക്കിഷ്ടം ഭൂമിദേവി പുഷ്പിണിയായി എന്ന സിനിമയാണ്

    • @georgea64
      @georgea64 Рік тому

      എങ്ങിനെ സിനിമയിൽ എത്തി എന്നുള്ള ഒരു eppisode ചെയ്യാമോ ❤

  • @godislove4917
    @godislove4917 Рік тому +27

    ഞാൻ ഇന്നാണ് ഇത് കാണുന്നത്. എന്തോ ഒരു വേദന ഹൃദയത്തിലേക്ക് അരിച്ചിറങ്ങുന്നു അവരാരും ഇന്ന് ജീവിച്ചിരിപ്പില്ലല്ലോ😢 എന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും എന്റെ കുട്ടിക്കാലവുമെല്ലാം കൺമുന്നിലൂടെ ഒന്നോടിപ്പോയി .... തിരിച്ചു കിട്ടാത്തതിന്റെ ഒരു വലിയ നൊമ്പരം😢😢 വളരെ എളിമയും പക്വതയും ഉള്ള ബഹുമാനം അർഹിക്കുന്ന നല്ല ഒരു സ്ത്രീ ജന്മം വിധുബാല❤

  • @ambattuklm5999
    @ambattuklm5999 Рік тому +91

    പഴയ കാല സൗന്ദര്യം ആസ്വദിച്ചു വളരാൻ കഴിഞ്ഞത് മഹാഭാഗ്യം. ഈശ്വരൻ ദീർഘായുസ്സ് നൽകട്ടെ.. ഈ സംസാരവും വിവരണവും അങ്ങേയറ്റം ഹൃദ്യമായിരിക്കുന്നു..

  • @abdulrasheed-xr9ey
    @abdulrasheed-xr9ey Рік тому +126

    നല്ല അന്തസ്സുള്ള ആഭിജാത്യം ഉള്ള കുടുംബം .. ഫോട്ടോ കണ്ണുമ്പോയെ അറിയാം .... god bless you and your family ❤️❤️❤️

    • @madhavibhaskar6729
      @madhavibhaskar6729 Рік тому +3

      ശ്രീത്വം - ഈ ശ്രീ വിടരും മുഖം. നിലവിളക്കു പോൽ തിളങ്ങി നിൽക്കട്ടെ ഈ ജീവിതത്തിലും. അശംസകൾ !

    • @AnnTheresAlwin-dy8gb
      @AnnTheresAlwin-dy8gb Рік тому

      ഞാൻ ഒരു കാര്യയും ചോദിക്കുന്നു ഒരു സിനിമയിൽ ബിദുബാല കൂട്ടുകാരിയും കുടി ഒരു ബുക്ക്‌ തുറന്നു നോക്കുന്നു ഒരാൾ പറയുന്നു അയ്യോ ഇങ്ങനെ ആളുകൾ ചെയ്...... ന്നു ഈ ഡയലോഗ് ഓർമ ഒണ്ടോ

  • @sarinav.s4898
    @sarinav.s4898 Рік тому +30

    family Photo ഒരുരക്ഷയുമില്ല….Super ….അമ്മ നല്ല സുന്ദരികുട്ടിയാണ് കേട്ടോ….അച്ഛന്റെ കുസൃതി കണ്ണുകൾ ചേച്ചിക്കും കിട്ടിയിട്ടുണ്ട് ഏട്ടനും അമ്മയുമൊത്തുള്ള ഫോട്ടോ…..cute baby…അച്ഛനെ നേരിട്ട്കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് …അച്ഛനും അമ്മയ്ക്കും പ്രണാമം …..എന്നായാലും നമുക്ക് എല്ലാവരേയും പിരിഞ്ഞല്ലേപറ്റൂ …ഒരുകാലഘട്ടത്തിൻ്റെ ചരിത്രംകൂടിയാണ് ചേച്ചി പറയുന്നത് ഒരുപാട് നന്ദിയുണ്ട്….അമ്മ ഒരു brave girl ആണല്ലേ 👍

  • @sheelasurendran2337
    @sheelasurendran2337 Рік тому +65

    എനിക്ക് പഴയ തറവാടുകളിലെ കഥ കേൾക്കാൻ വല്യ ഇഷ്ടമാണ്. അതുകൊണ്ട് എല്ലാം കേൾക്കാറുണ്ട്. Photos എല്ലാം വളരെ നന്നായിട്ടണ്ട്. അമ്മ സുന്ദരിയാണ്. അച്ഛനും സുന്ദൻ തന്നെയാണ്. മാഡത്തിന് അമ്മയുടെ ഛായയാണ്. അതുപോലെ സുന്ദരിയുമാണ്. താങ്കളിലെ തറവാടിത്തം ബഹുമാനം കൂട്ടുന്നു

    • @girijaviswanviswan4365
      @girijaviswanviswan4365 Рік тому +1

      Amma thanne

    • @GeethaprabhaChungapalli-ip8wg
      @GeethaprabhaChungapalli-ip8wg Рік тому +2

      വിധുബാല ചേച്ചി ❤️ എനിക്കും പുരാതനമായ കാര്യങ്ങൾ കാണാനും, കേൾക്കാനും വളരെ ഇഷ്ട്ടമാണ് ചേച്ചിയുടെ അടുത്ത എപ്പിസോടിനുവേണ്ടി കാത്തിരിക്കുന്നു 🙏🏻👍👍

  • @renukadevi1268
    @renukadevi1268 Рік тому +41

    എന്തൊരു സുന്ദരിയായിരുന്നു
    കുലീനയായ സുന്ദരി 🙏🙏അന്നുമിന്നും ഒരുപാടിഷ്ടം 👍🥰

  • @jayakumarg6417
    @jayakumarg6417 3 місяці тому +8

    വിധുബാലയെ പോലുള്ള വിദ്യാഭ്യാസമുള്ള നടികൾ മലയാള സിനിമയിൽ സ്ത്രീകൾക്കും ധൈര്യമായി കടന്നുവരാനുള്ള പ്രചോദനമായി.👌🏼😄

  • @anithabs9501
    @anithabs9501 Рік тому +7

    പഴം പുരാണം കേൾക്കാൻ എനിക്കും വലിയ ഇഷ്ടമാണ് മാഡം.... ഇതുപോലെയൊക്കെ പറഞ്ഞു തരുമായിരുന്ന അച്ഛനെ ഞാൻ ഒരുപാട് miss ചെയ്യുന്നു. നല്ല ഐശ്വര്യം നിറഞ്ഞ കുടുംബാംഗമായി ആ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ച, (ഇപ്പോഴും അതേ) മാഡം ഭാഗ്യവതിയാണ്. ദൈവം ഇനിയുമിനിയും അനുഗ്രഹിക്കട്ടെ 🙏🏻

  • @ponnujose780
    @ponnujose780 Рік тому +6

    ഒത്തിരി ഇഷ്ട്ടം. മനയ്ക്കലെ തത്തേ, മറക്കുട തത്തേ...ഞാൻ ഒരുപാടു സ്നേഹിക്കുന്ന വിധു ബാല മാഡം. കുടുമ്പ മഹിമ മുഖത്തു എഴുതി വെച്ചിട്ടുണ്ട്. ❤❤❤🙏

  • @anniesjose5071
    @anniesjose5071 Рік тому +21

    പോയ കാലത്തേക്കുറിച്ചറിയാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ്. വിധു ബാലയെയും ഒരുപാടിഷ്ടം 🌹🌹🌹

  • @sudhasundaram2543
    @sudhasundaram2543 Рік тому +12

    മാഡം എന്തു രസമാണ് കേൾക്കാൻ അമ്മ നല്ല സുന്ദരിയാണ് അച്ഛനും ഒട്ടും മോശമല്ല സുന്ദരൻ തന്നെ ഫോട്ടോസ് എല്ലാം എന്തു ഭംഗിയാണ് കാണാൻ അന്നത്തെ കാലത്തത്തെ ആഢ്യത്വ മുള്ള കുടുംബമായിരുന്നുവെന്ന് ഫോട്ടോസ് കണ്ടാലറിയാം പ്രസവിച്ചു കഴിഞ്ഞാൽ 14 ദിവസത്തെ വാലായ്മ എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുന്നത് മാഡം പറഞ്ഞ പോലെ പ്രത്യേകം മുറിയുണ്ടായിരുന്നു നല്ല ഭംഗിയുള്ള അവതരണം ശാലീന സുന്ദരിയായ വിധുബാല എന്ന നടി എന്നതിലുപരി ഈ വ്യക്തിത്വത്തെ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു അമൃത ടി വി യിലെ കഥയല്ലിതു ജീവിതം കുറച്ച് ഭാഗങ്ങളൊക്കെ കണ്ടിട്ടുണ്ട്♥️👍🌹🌹🥰

  • @vipin_menon
    @vipin_menon Рік тому +33

    എന്നെപോലെ പുതിയ തലമുറയിലെ പിള്ളേർക്കും ഇത് പോലുള്ള കഥകൾ കേൾക്കാൻ എന്തു ഇഷ്ടം ആണെന്നോ. ഒരു അമ്മൂമ്മ കഥ പോലെ ഓരോന്നും കേൾക്കുമ്പോഴും മനസിൽ visual തെളിഞ്ഞു വരാറുണ്ട്. ഇന്ന് ഫോട്ടോസ് കൂടെ കണ്ടപ്പോൾ വല്ലാതെ സന്തോഷം തോന്നി. ഇനിയും കഥക്കായി കാത്തിരിക്കുന്നു. 😍💕

    • @vijayakumarpillai4563
      @vijayakumarpillai4563 Рік тому +2

      Hai ente chachiyude age njan chachi enne vlikkatte

    • @gopalvenu293
      @gopalvenu293 Рік тому +2

      നല്ല aadyathamulla കുടുംബവും സംസാരവുമുള്ള നടി

  • @sumangala-koodal..
    @sumangala-koodal.. Рік тому +6

    ഞാൻ ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു നല്ല നടി എനിക്ക് ഒരുപാട് ഇഷ്ടമാണ് വിധുബാല മാമിനെ

  • @chandramathisudharshanan7707
    @chandramathisudharshanan7707 3 місяці тому +7

    എനിക്ക് 12 വയസ്സുള്ളപ്പോൾ മുതൽ ചേച്ചിയുടെ പടം കാണാൻ തുടങ്ങിയത് ജയഭാരതി ശാരദ വിധുബാല ഷീല അതിൽ എനിക്ക് ഏറ്റവും ഇഷ്ടം ചേച്ചിയായിരുന്നു നസീർ സിനിമ ഭയങ്കര ഇഷ്ടം ആരും ഞങ്ങളുടെ ബന്ധു പോലെയാണ് മനസ്സിൽ 10 വർഷം മുമ്പ് പാലക്കാട് ഒരു ബന്ധുവിന്റെ കുഞ്ഞിന് ഗുരുവായൂര് ചോറൂണ് അവരെ പല്ലാവൂർ ആയിരുന്നു താമസിക്കുന്ന ത് അവിടെ വെറ്റിലയും അടക്കയും ഉണ്ടായിരുന്നു അത് സദ്യ കഴിഞ്ഞായിരുന്നു ചേച്ചി യൂട്യൂബിൽ എന്തുപറഞ്ഞാലും ഞാൻ കേൾക്കും♥️♥️♥️♥️

  • @sushamasurendran5448
    @sushamasurendran5448 Рік тому +4

    എനിക്ക് ചേച്ചിയുടെ വിഷുക്കണി എന്ന സിനിമ വലിയ ഇഷ്ടമാണ്. ഞാൻ ചെറിയ കുട്ടി ആയിരിക്കുമ്പോൾ ആണ് ആ സിനിമ കണ്ടത്. അന്ന് ഒന്നും മനസിലായില്ല. പിന്നീട് വലുതായപ്പോൾ ദൂരദർശനിൽ പലതവണ കണ്ടു. പഴയ സിനിമയുടെ അത്ര വരില്ല ഇപ്പോഴത്തെ സിനിമ 🙏🏻

  • @deepa2758
    @deepa2758 Рік тому +22

    എന്നെങ്കിലും ഒരിക്കൽ നേരിട്ട് കാണണം എന്നുണ്ട്.. അത്രയ്ക്കും ഒരു ഇഷ്ടം ആണ് ചേച്ചിയോട്..നമ്മുടെ കുടുംബത്തിലെ ഒരാൾ സംസാരിക്കുന്നത് ..പോലെ😊😊😊..കുടുംബ ചിത്രങ്ങൾ ഞങ്ങൾക്ക് കാണിച്ചു തന്നതിൽ അതീവ സന്തോഷം..

  • @vpsasikumar1292
    @vpsasikumar1292 Рік тому +14

    മാവിന്റെ കൊമ്പിലിരുന്നു മൈന വിളിച്ചു,, അഞ്ജന മിഴികളിൽ, kanyakale🙏, കന്യകളെ, വൃശ്ചികപെണ്ണേ, മലർ കൊടിപോലെ ഇവൻ കേൾക്കുമ്പോൾ ചേച്ചിയെ ഓർമിക്കും. Chechi പിന്നൊരു കാര്യം njan തിരുവല്ല കാരൻ ആണ്. സിനിമാനടൻ m g സോമന്റെ thotta ayal vassi. അന്നേ ചേച്ചിയുടെ പടങ്ങൾ കാണും. പ്രവാഹം, ഭൂമിദൃവിപുഷ്പിനിയായി, ഇതൊക്കെ ഞങ്ങളുടെ തിരുവല്ല cvmil, ദീപ എന്നിവിടങ്ങളിൽ പോയി കണ്ടു.. ചേച്ചിയെ നേരിട്ട് കാണാനാ എന്റഗ്രഷമെന്നോ. എനിക്ക് ipo 58 വയസ്. വിജയശ്രീ യെപോലെ ചേച്ചിയെയും ഇന്നും ശ്രദ്ധിക്കുന്നു

  • @bindujayahari1421
    @bindujayahari1421 Рік тому +18

    മുഖം കുഞ്ഞുനാളിലും ഇപ്പോഴും കണ്ടാൽ പെട്ടെന്ന് തിരിച്ചറിയും. പഴമ കേൾക്കാനും കാണാനും ഒരുപാട് ഇഷ്ടം. ഇനിയും കഥകൾ കേൾക്കാൻ ഇഷ്ടത്തോടെ

  • @statushub1158
    @statushub1158 Рік тому +25

    അമ്മ എന്തു സുന്ദരി .. ഒരു ദേവിയെപോലെ .. ഇതാണ് സൗന്ദര്യം

  • @indirak8897
    @indirak8897 Рік тому +18

    പഴയ ഫോട്ടോസ് കാണാൻ രസമുണ്ട്, പൂർവ്വികം കേൾക്കാൻ ഇഷ്ടമാണ്, അമ്മ തന്നെ മോളും

  • @renjinisuresh2095
    @renjinisuresh2095 Рік тому +11

    പഴമയുടെ പുതുമ... ഓർമകൾക്ക് എന്നും മധുരം ആണ്.., ഒരുപാട് ഒരുപാട് ഇഷ്ട്ടം തോന്നി പണ്ടത്തെ അറിവുകൾ കേൾക്കാൻ ഇടയായതിന്. ചരിത്രം എന്നും കേൾക്കാൻ സുഖമാണ്. ഒരുപാടിഷ്ട്ടമാണ് താങ്കളെ

  • @sreeranjinib6176
    @sreeranjinib6176 Рік тому +4

    അമ്മയും അച്ഛനും സുന്ദരിയും സുന്ദരനും ആയിരുന്നു , ചേച്ചിയും സുന്ദരി തന്നെ. ചെറുപ്പത്തിലേ തന്നെ നല്ല ഭംഗി കാണാൻ, ഫോട്ടോ എല്ലാം സൂക്ഷിച്ചു വച്ചു എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം, സാധാരണ കാലപ്പഴക്കത്തിൽ മങ്ങിപ്പോകാറുണ്ട് ഇതെല്ലാം നന്നായിട്ടുണ്ട് 'great, ബാക്കി കഥയും ഫോട്ടോകളും കാണാൻ കാത്തിരിക്കുന്നു

  • @radhikaaneeshruhi251
    @radhikaaneeshruhi251 Рік тому +4

    എനിയ്ക്ക് ഒരുപാടു ഇഷ്ട്ടമാണ് നമ്മുടെ പണ്ടത്തെ ആചാരങ്ങളും, കഥകൾ കേൾക്കാനും. എനിയ്ക്ക് ഇതു കേട്ടപ്പോൾ എന്റെ അച്ഛമ്മയെ ഓർമ്മവരുന്നു. നല്ല ഭംഗിയായി mam സംസാരിക്കുന്നു.

  • @mahilamanimahilamani4962
    @mahilamanimahilamani4962 Рік тому +24

    അമ്മയും മോളും അതിസുന്ദരി മാർ തന്നെ അതിൽ ഒരു സംശയവും ഇല്ല ❤❤❤❤❤

  • @arjun4394
    @arjun4394 Рік тому +4

    ഒരുപാടു ഇഷ്ടമുള്ള ചേച്ചി യാണ്, സുന്ദരിയാണ്, ഒരുപാട് കാലം ആയുരാരോഗ്യ സൗഖ്യങ്ങളോടെ സന്തോഷമായി ജീവിക്കാൻ സാക്ഷാൽ കണ്ണൻ അനുഗ്രഹിക്കട്ടെ.

  • @sreelakshmi4662
    @sreelakshmi4662 Рік тому +32

    നമസ്കാരം 🙏പഴയ കാലത്തിലെ ഓർമ്മകളും ഫോട്ടോ കളും എല്ലാം ഇഷ്ടമാണ്.. 👌❤️

  • @krishnakumar-ki8qh
    @krishnakumar-ki8qh Рік тому +11

    മാധവികുട്ടിയുടെ നീർമാതളം പൂത്ത കാലം ഒക്കെ വായിച്ചപ്പോൾ ഇത്ര അടുക്കൊടെ ചെറിയ കാര്യങ്ങൾ പോലും ഓർത്തിരിക്കാൻ പറ്റുന്നു എന്ന് അതിശയിച്ചു പോയിട്ടുണ്ട്. ഓരോ എപ്പിസോഡ് കാണുമ്പോഴും എനിക്ക് അതെ അതിശയം തോന്നുന്നു. കേട്ട് ഇരിക്കാൻ നല്ല സുഖം. ചില കാര്യങ്ങൾ ഒക്കെ റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട് - ഒരു ബുക്ക്‌ ആയിരുന്നു എങ്കിൽ ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കുമായിരുന്നു.

  • @prabhavm915
    @prabhavm915 Рік тому +23

    ഭയങ്കര ഇഷ്ടമാണ് ചേച്ചീടെ അഭിനയം. സംസാരം അതിമധുരം❤️❤️

  • @devassypl6913
    @devassypl6913 Рік тому +3

    അമ്മ ഒരു സുന്ദരി ആയിരുന്നു ആ അമ്മയുടെ മോൾ തന്നെ ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ 🙏🙏🙏

  • @mayamayadevi1458
    @mayamayadevi1458 Рік тому +17

    അമ്മയെ പോലെ തന്നെ ഇരിക്കുന്നു മകളും... എങ്കിലും അമ്മ തന്നെ ബ്യൂട്ടി... 😍

  • @karthikeyan9387
    @karthikeyan9387 Рік тому +4

    പഴമയുടെ അറിവിന്റെ ഭാണ്ടകെട്ട് അഴിക്കുമ്പോൾ അതു കെൾക്കാനും കാണാനും എത്ര കൗതുകം മനോഹരം സന്തോഷം

  • @Noufisadaha
    @Noufisadaha Рік тому +1

    ചേച്ചി നേഎനിക് വളരേഇഷട മാണ്ചേചീൻറെ കഴിഞ്ഞ കാലത്തെ ചരിത്രം ഇഷ്ടമായിസുനരിയാണ് ചേച്ചി ഇനിയും ഫോട്ടോ കൾ കാണാൻ ആഗ്രഹിക്കുന്ന നല്ല തേവരൂ

  • @lalithabose8904
    @lalithabose8904 Рік тому +11

    ഒരു historian🌹ne പോലെ കാര്യങ്ങൾ അവതരിപ്പിക്കുന്ന മാഡത്തിന് അഭിനന്ദനങ്ങൾ ഒപ്പം ഫോട്ടോസ് കാണിച്ചതിലും

  • @amruthaavibin
    @amruthaavibin 7 місяців тому +1

    ഞങ്ങളുടെ ഫറോക്ക് ഓർമയുണ്ടോ.. ? പൂതേരി ഇല്ലം ഇപ്പോയും ഉണ്ട് 😊 ഒരുപാട് ഓർമകൾ ഉണ്ടാവും കോഴിക്കോടും നിങ്ങൾക്കും ഇടയിൽ..🙂

  • @sujasatheeshsatheesh8874
    @sujasatheeshsatheesh8874 Рік тому +9

    മാഡം പാലക്കാട് കാരി എന്നറിഞ്ഞതിൽ ഒരു പാട്സന്തോഷം ഞാൻ അമൃത ടിവി റിയാലിറ്റി ഷോ കഥയല്ലിത് ജീവിതം പരിപാടി എന്നും കാണുമായിരുന്നു വളരെ പഴയ കാലത്തെ കാരൃങ്ങൾ പറഞ്ഞു തന്നതിനു വളരെ നന്ദി ❤️❤️❤️❤️😍😘🥰

  • @joicythomas87
    @joicythomas87 Рік тому +9

    Thank you very much 🙏. മാഡത്തിന്റെ സംസാരം ഗൃഹാദുരുത്വം ഉണർത്തുന്നു. കാച്ചെണ്ണ കൊണ്ട് ഓടി നടക്കുന്ന അമ്മ, കായ കൊല വെട്ടി പഴുപ്പിക്കാൻ വെക്കുന്ന അപ്പനെയും വീടും ഓർമയിൽ ഓടിയെത്തി..

  • @mukeshmanikattil1670
    @mukeshmanikattil1670 2 місяці тому +1

    വിധുബാലചേച്ചി നിങ്ങളുടെ വലിയ ഫാന കോളേജ്ഗേൾ വിഷുക്കണി ഓർമ്മകൾ മരിക്കുമോ അഭിനയം എല്ലാം സൂപ്പർ സിനിമകൾ

  • @prasannamohan8708
    @prasannamohan8708 Рік тому +13

    അമ്മ സുന്ദരി ആണ് എല്ലാവരും സൂപ്പർ

  • @ponnu277
    @ponnu277 Рік тому +5

    മാം.. ഞാനും ഒരു പാലക്കാടൻ നായർ തറവാട്ടിലെ ആണ്.. എന്റെ മുത്തശ്ശിയും ഒത്തിരി കാര്യങ്ങൾ പറഞ്ഞുതരാറുണ്ട്.. അതൊക്കെ കെട്ടിരിക്കുമ്പോൾ എനിക്ക് ഇന്നും എന്റെ മക്കളോട് അഭിമാനത്തോടെ പറയാറുണ്ട്.. നമ്മളൊക്കെ കേവലം ഒരു ബുക്ക്‌ മാത്രം ആണെങ്കിൽ പ്രായംചെന്നവർ ഒരു ലൈബ്രറി ആണെന്ന്.. അവരുടെയൊക്കെ അറിയിന്റെ മുന്നിൽ നമ്മളൊന്നും ഒന്നുമല്ല.. പൂർവ്വികം ഇഷ്ടം.. മാമിനെയും 🙏🙏

  • @prabhamoni9144
    @prabhamoni9144 Рік тому +13

    കേട്ട് ഇരുന്നു പോകുന്നു. പഴയ കാര്യ ങ്ങൾ പലതും അതിശയം തോന്നുന്നു. അടുത്തലാക്കത്തിനായി കാത്തിരിക്കുന്നു 👍🏽🙏🏻🥰

    • @rajeswarig3181
      @rajeswarig3181 Рік тому

      സൂപ്പർ 🙏

    • @manjunair8200
      @manjunair8200 Рік тому +1

      Vidhu Bala ...my name is Sabhavathi gopalakrishnan Nair. I am glad to say we r college mates...SIET college thenampet.

  • @mukeshmanikattil1670
    @mukeshmanikattil1670 2 місяці тому +1

    കോളേജ്ഗേൾ എന്ന സിനിമയിൽ പ്രേംനസീർസാറിന്റെ. കൂടെ വിധുബാലചേച്ചി അഭിനയിച്ച അഞ്ജനമിഴികളിൽ ആയിരമായിരം ആശകൾ പൂത്തു വിരിഞ്ഞു ഈ ഗാനം എനിക്ക് ഒത്തിരി ഇഷ്ട്ടം

  • @laliashokan893
    @laliashokan893 Рік тому +2

    നല്ല സംസാരം കേൾക്കാനുംകാണാനും നല്ല രസമാണ് ❤❤ ഞാൻ മാഡത്തിന്റെ കൊറേ സിനിമ കണ്ടിട്ടുണ്ട് എല്ലാ സിനിമയുടെയും പേര് ഓർമയില്ല ഒത്തിരി ഇഷ്ടം ഒള്ള നടിയാണ് ❤❤❤

  • @suchitrasuchitrakp6390
    @suchitrasuchitrakp6390 Рік тому +26

    പൂർവ്വികം കേൾക്കാൻ എനിക്കും നല്ല ഇഷ്ടമാണ്😍

  • @pradeepkumar-zs2yx
    @pradeepkumar-zs2yx Рік тому +7

    മലയാള സിനിമക്കു മാത്രമല്ല മലയാളികളുടെ അഭിമാനമാണ് നിങ്ങൾ ..... നിങ്ങളുടെ എല്ലാ സിനിമയും ഞാൻ കോളേജിൽ പഠിക്കുന്ന കാലം മുതൽ കണ്ട് ആസ്വദിച്ച വ്യക്തിയാണ് ഞാൻ ഇപ്പോഴും യുട്യൂബിൽ കാണാറുണ്ട് .... ആയിരമായിരം ആശംസകൾ .... താങ്കൾ പറയുന്ന ഒരോ കഥകൾ എന്നെ എന്റെ പഴയ കാലത്തേക്ക് കൂട്ടി കൊണ്ട് പോകുന്നു .... കണ്ണുകൾ നിറയുന്നു ... നന്ദി 🌹 നന്ദി🌹 നന്ദി🌹

  • @shaheen.s1710
    @shaheen.s1710 Рік тому +9

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് പണ്ട് മുതൽക്കേ തന്നെ, വേറിട്ട ഒരു സൗന്ദര്യംആണ് 🌷🌷🌷🌷

  • @emerald.m1061
    @emerald.m1061 Рік тому +8

    24, 15, 6 ഇവ കലാകാരന്മാരുടെ main ജൻമ സംഖ്യയാണ്. Ma'am ൻറ്റെ 'വൃശ്ചികപെണ്ണേ' എൻറ്റെ all time favourite ആണ്.😍

  • @amsankaranarayanan6863
    @amsankaranarayanan6863 Рік тому +34

    Photos upload ചെയ്തതിൽ സന്തോഷം. Vidhubhala madam പറഞ്ഞതുപോലെ ഈ episode കളിലൂടെ പഴയകാലത്തെ, നമ്മുടെ പാലക്കാട്ടെ നായർ തറവാട്കളിലെ ജീവിതരീതികൾ എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കും.ഇപ്പോൾ ചില നാട്ടിൻപുറങ്ങളിൽ, engagement ഒക്കെ വീട്ടിൽ പന്തൽ ഇട്ട് നടത്തുന്നുണ്ട്. വരും episodes നായി കാത്തിരിക്കുന്നു.എല്ലാ ആഴ്ചയും episode upload ചെയ്യുന്നത് ഒരു നിശ്ചിത ദിവസത്തിൽ ആയാൽ നന്നായിരിക്കും. Best Wishes to Vidhubhala Madam and All Family Members

    • @rajeswarim8753
      @rajeswarim8753 Рік тому +3

      Beautiful photos Amma sundari thanna nannum Maharajas old student

    • @annievarghese6
      @annievarghese6 Рік тому +2

      മലയാള സിനിമയിൽ എനിക്കിഷ്ടപ്പെട്ട മൂന്നു നടിമാർ വിധുബാല ടി ആർ ഓമനചേച്ചി ശാരദ മൂന്നുപേർക്കും അഹങ്കാരവും ഓവർമേക്കപ്പും ഒന്നുമില്ല സൗന്ദര്യ ത്തിൻ്റെ കാര്യത്തിൽ ശ്രീ വിദ്യ

    • @sunithashilosh4383
      @sunithashilosh4383 Рік тому

      ​@@annievarghese6k

    • @beenarajan7433
      @beenarajan7433 Рік тому

      Palakkad എവിടെ യാണവേ വീട് അറിഞ്ഞാകൊള്ളാം

    • @amsankaranarayanan6863
      @amsankaranarayanan6863 Рік тому

      @@beenarajan7433 Vadakkanthara

  • @sivarajans9406
    @sivarajans9406 Рік тому +11

    എന്തൊരു സുന്ദരനും സുന്ദരിയും ആണ് അച്ഛനും അമ്മയും.... ഗ്ലാമർ ഉള്ള മക്കളും.... അഭിനന്ദനങ്ങൾ മാഡം 🌹🙏

  • @SN-no3gv
    @SN-no3gv Рік тому +1

    എന്തൊരു ഭംഗിയാണ് അമ്മയെ കാണാൻ ഞാനും പാലക്കാട് ഒരു തറവാട്ടിലാണ് ജനിച്ച് വളർന്നത്. ഇനി മേഡത്തിന്റെ Husband മോൻ മരുമകൾ പേരക്കുട്ടി Husന്റെ വീട്ടുകാർ എല്ലാവരുടെയും Photos കാണിച്ച് തരണെ Plse

  • @sarojinireghunath3178
    @sarojinireghunath3178 Рік тому

    പ്രിയ ചേച്ചി എല്ലാം പറയൂ ട്ടൊ. കാണാനും കേൾക്കാനും പ്രിയപ്പെട്ടവരുണ്ട്. സ്വപ്നത്തിൽ മാത്രം കണ്ട വിധുബാല ചെച്ചിയോട് ഇങ്ങനെ സംസാരിക്കുന്നതും കാലത്തിന്റെ വളർച്ചയാണ്. എന്നും നല്ലതു മാത്രം വരട്ടെ

  • @sureshbabu8875
    @sureshbabu8875 Рік тому

    വിധു ബാലചേച്ചിയുടെ വിഷുകണി, യത്തീം, ലിസ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്. മലയാള സിനിമയിൽ വ്യക്തിത്വമുള്ള നടികളിൽപ്പെട്ട യാളാണ് വിധു mam .സുലോചന നല്ല ആലോചനയുള്ളവൾ / നല്ല ചിന്തയുള്ളവൾ . സുനേത്ര . നല്ല കണ്ണുള്ളവൾ

  • @sushilanair6006
    @sushilanair6006 Рік тому +2

    Same I also done the kurathi dance ( 1965 - 1970) immediately after bharatanatyam in my school days.. within 5 mts to be changed the dress n hair style. I don't have any photos now I regret too much. If it is thr i might have forwarded u. I don't know whenver seeing u i felt some similarities because i also born n brought up in palakkad dist experienced culture of nair tharavadu..
    ...the pictue
    of Aabhijatyam we r seeing repeatedly

  • @SanthaS-y7o
    @SanthaS-y7o Місяць тому

    എനിക്ക് വളരെ ചെറുപ്പത്തിലേ തന്നെ മാഡത്തിനെ ഭയങ്കര ഇഷ്ട്ടമാണ്, ഇപ്പോഴും, 10വർഷങ്ങൾക്കു മുമ്പു TV യിൽ കാണുന്നത്കഥയിലതു ജീവിതം മാത്രമാണ്, എന്നാലും ഫോട്ടോസ് ഒക്കെ നന്നായിരിക്കുന്നു. ❤❤❤

  • @ganesht.g.5268
    @ganesht.g.5268 Рік тому

    പണ്ടത്തെ നായിക മാരിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു നടിയാണ് താങ്കൾ. നല്ല സൗന്ദര്യവും അഭിനയ ശേഷിയും ഉള്ള നടി. ഇപ്പോൾ നിങ്ങളുടെ തലമുറകൾ ആയിട്ടുള്ള ഫോട്ടോയും വിശേഷങ്ങളും കണ്ടപ്പോൾ അമ്മയും നല്ല സുന്ദരിയും കൂടാതെ, നല്ല ആഡ്യത്തം ഉള്ള ഫാമിലി ആണെന്നും മനസിലായി. എനിക്ക് ചേച്ചിയുടെ ഏറ്റവും ഇഷ്ടപെട്ട സിനിമ ജയൻ സാറിന്റെ ജോഡി ആയി അഭിനയിച്ച 'അഭിനയം ' ആണ് ❤️❤️❤️

  • @rajammathomas824
    @rajammathomas824 Рік тому

    Dear വിധു നിങ്ങൾ ഒരുപാടു സിമ്പിൾ ആണ്. ഈ എപ്പിസോഡ്യും അതിൽ പറഞ്ഞ കാര്യങ്ങളും ഫോട്ടോസും എല്ലാം ഒത്തിരി ഇഷ്ടമായി. ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു അമ്മ എന്തു സുന്ദരിയാ. പഴയ ബ്ലാക്ക് and വൈറ്റ് ഫോട്ടോസിന്റെ glamour അസാധ്യം.

  • @geethaak2231
    @geethaak2231 Рік тому

    ഞാൻ ആദൃമായാണ് ഈചാനൽ കാണുന്നത്.എനിക്ക് ഒരുപാടിഷ്ടമുള്ള നടിയാണ്.സംസാരവും ചിരിയും നല്ലഭംഗിയാണ്.ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ ക്കായി കാത്തിരിക്കുന്നു...❤❤❤

  • @shinyparameswaran4371
    @shinyparameswaran4371 Рік тому +39

    ആഭിജാത്യം തുളുമ്പി നിൽക്കുന്ന ശരീരവും ശാരീരവും. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു

  • @chandrikaraman2793
    @chandrikaraman2793 3 місяці тому +1

    ചെറിയ കാലം തൊട്ടേ സിനിമയിൽ കണ്ടിഷ്ടപ്പെട്ട പ്രിയപ്പെട്ട നടി, വിധുബാല. അത്രയും കാണാൻ ഇഷ്ടപ്പെട്ട മുഖം ഇന്നും വേറെ കണ്ടു കിട്ടിയിട്ടില്ല. പഴമയും പഴയ കഥകളും എനിക്കു ഏറെ പ്രിയം.... ണയുരാരോഗ്യവതിയായി സർവ്വ ഐശ്വര്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു...❤❤❤❤❤❤❤❤❤❤

  • @sushamakk8426
    @sushamakk8426 Рік тому +6

    അന്നും ഇന്നും ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ. College കാലഘട്ടത്തിൽ ഞങ്ങളുടെ ഇഷ്ട നായിക. ❤🌹❤

  • @ramachandrane.v3835
    @ramachandrane.v3835 Рік тому

    Madam. I love the actress Madhubala very much. I also love your personality. ഞാൻ ചേച്ചി പറഞ്ഞ മാരണത്തിനെ്റ കഥ കേട്ടപ്പോൾ എന്റെ ചെറുപ്പകാലത്ത് പറഞ്ഞു കേട്ട ചില കഥകൾ ഓർമയിൽ വന്നു. ചേച്ചിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @prabhasukumaran8955
    @prabhasukumaran8955 Рік тому +1

    എനിക്ക് വിധുചേച്ചിയേ ഇഷ്ടമാണ് അന്നും ഇന്നും.എത്ര സ്നേഹത്തോടെയാണ് കുടുംബ വിശേഷങ്ങൾ പറഞ്ഞുതരുന്നത്. അമ്മയുടെ സൗന്ദര്യം അത് ദൈവത്തിന്റെ അനുഗ്രഹം തന്നെ. അമ്മയ്ക്കൂംനല്ല മുടിയാണല്ലോ. ഇനി ചേച്ചിയുടെ ഭർത്താവ് മക്കൾ ഇവരുടെ ഫോട്ടോ ഇടണേ. എവിടെയാണ് ഇപ്പോൾ താമസം.

  • @annasoloman974
    @annasoloman974 Рік тому +3

    mam അമ്മ എന്തു സുന്ദരിയാണ് ആ മൂക്ക് ,കണ്ണ് ഒക് കാണാൻ എന്ത് ഭംഗി ആണ്, നമുക്ക് അഭിമാനം ആണ് നമ്മുടെ ഒക് അമ്മമാർ സുന്ദരി എന്നു പറയാൻ

  • @mohanamohana5517
    @mohanamohana5517 Рік тому +1

    Ente priyappetta നടി.... 🥰🥰🥰🥰🥰❤️❤️❤️🥳

  • @minisundaran1740
    @minisundaran1740 Рік тому +1

    മാഡം 54 വയസുണ്ട് എനിക്ക് മാഡം ഈ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ ഓർമയിൽ ഉണ്ട് എല്ലാം സത്യമാണ് മാരണം അടക്കം ഞങ്ങളുടെ തറവാട്ടിലും ഇത് സംഭവിച്ചിട്ടുണ്ട് ഞാനും പാലക്കാട്‌ പട്ടാമ്പി കാരിയാണ് കുട്ടികാലത്തെ ചില ചില കാര്യങ്ങളൊക്കെ എനിക്കിപ്പോഴും ഓർമയുണ്ട്

  • @kesavannair6289
    @kesavannair6289 Рік тому +2

    Madam, I do instantly watch your videos as and when it is uploaded. I am 70 years old residing at Maharashtra and originally belonging to Palakkad. എനിക്ക് ആത്മകഥ, മറ്റുള്ളവരുടെ അനുഭവങ്ങൾ എന്നിവയെല്ലാം കേൾക്കുവാൻ വലിയ ഇഷ്ടമാണ്. ഇപ്പോഴും ഏട്ടു കെട്ടുകൾ ഉള്ള വീടുകൾ വളരെ ദുർലബമായിരിക്കും. ഞങളുടെ കല്ലെകുളങ്ങരയിലുള്ള നാലുകെട്ടുവീട് ഏകദേശം 110 കൊല്ലമായി നിലകൊള്ളുന്നു. ഇതുവരെ ഭാഗം കഴിഞ്ഞിട്ടില്ല പഴയ ഫോട്ടോസ് കണ്ടതിൽ വലിയ സന്തോഷം തോന്നുന്നു. അതെല്ലാം ഒരു സുഖമുള്ള ഓർമകളാണ്.

  • @MrBAD-zq5sy
    @MrBAD-zq5sy Рік тому

    ഒരു ഇഷ്ടം ആണ് എനിക്ക് ചേച്ചി യെ ഒരായിരം പ്രശ്നം ജീവിതത്തിൽ വരുമ്പോൾ പല തവണ ഓർത്തു ചേച്ചി യെ ഒന്നുവിളിച്ചു മിണ്ടിയ കുറച്ചു സമാധാനം ആയേനെ എങ്ങനെ മുന്നോട് പോകാൻ ഒരു വഴി പറഞ്ഞു തരും എന്ന് ഓർത്തു ആണ് ❤️❤️

  • @ramlabeevi3185
    @ramlabeevi3185 Рік тому +10

    മനോഹരമായ അവതരണം...... കഥ കേട്ടിരിക്കുന്ന പ്രതീതി......

  • @shylajas2652
    @shylajas2652 Рік тому

    മലയാള നടികളിൽ ഏറ്റവും ഇഷ്ട്ടപെടുന്ന വിധുഭാലയെ മാത്രം യൂട്യൂബിൽ തെരഞ്ഞെടുത്തു സിനിമ കാണുകയാണ് എന്റെ പ്രധാന പരിപാടി മാത്രമല്ല ഗാനരംഗങ്ങൾ കാണുകയും ചെയ്യും. Vishukaniyileyum കമലഹാസനോടപ്പമുള്ള ഗാനരങ്ങളും പ്രിയമുള്ളതാണ്. 🌹🌹🌹

  • @jayabharathy7136
    @jayabharathy7136 Рік тому

    ഞാൻ ആദ്യമാണ് ചേച്ചി കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടമായി കഥ കേൾക്കാനും ഫോട്ടോസ് കാണാനും എനിക്ക് ഇഷ്ടമാണ്, ചേച്ചിയുടെ അമ്മ അതി ശുദ്ധരിയാണ് തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

  • @shemeemnoushad6966
    @shemeemnoushad6966 Рік тому +1

    Pphotos, ellam. Kollam, sheryanu, amma. Sundariyanu,, thank. You. Chechi eniyum,,karyenkal. Parayene. Photosukal. Edene. Kathrikunu

  • @noorjahansaidalavi343
    @noorjahansaidalavi343 Рік тому

    വളരെ സന്തോഷം, ഈ കുടുമ്പ ഫോട്ടോ ഏറ്റവും നല്ല കുടുമ്പ ഫോട്ടോ, ഉത്തമ സംസ്കാരം അപകടം ഒട്ടുമില്ലാത്ത മാതൃക കുടുമ്പം ഉത്തമമലയാളി കുടുമ്പം മനസ്സിന് ആനന്നം തോന്നുന്നു. ഇത് ഇത്തരത്തിൽ നിലവിലുണ്ടോ ആവോ. വളരെ അച്ചടക്കം ഉള്ള കുടുമ്പം.

  • @niranjanas5946
    @niranjanas5946 Рік тому +7

    സുന്ദരിയായ അമ്മയുടെ സുന്ദരിയായ മകൾ. എന്റൊപ്പം ഒരു സു നേത്ര പഠിച്ചിരുന്നു.

  • @shinekalpetta3362
    @shinekalpetta3362 Рік тому

    സത്താറു മൊത്ത് അഭിനയിച്ച സിനിമയിലെ നീല മേഘ മാളികയിൽ പാലൊളി പൂ വിരിപ്പിൻ എന്ന ഗാന രംഗം അന്ന് ചിരിക്കുമ്പോൾ നല്ല ഭംഗി ഉണ്ടായിരുന്നു ടാങ്ക് സ്

  • @prasadkv5706
    @prasadkv5706 Рік тому

    ഞാൻ ആദ്യമായി വിധുചേച്ചിയെ കാണുന്നത് രാപ്പാടി കളുടെ ഗാഥ എന്ന സിനിമയുടെ ഷൂട്ടിംഗ് വേളയിൽ തോം പും പടിയിൽ വച്ചായിരുന്നു വളരെ ഭംഗിയായ താരം ആയി ഒന്നു വർഷം 45 കഴി

  • @hameednaseema9145
    @hameednaseema9145 Рік тому +17

    ജാഡ ഇല്ലാത്ത ആക്ടർ 👍ഐ ലൈക്‌ റ്റ് സിസ്റ്റർ ❤

  • @aravindakshantr6151
    @aravindakshantr6151 Рік тому

    ഒരുപാട് വ്യത്യസ്തതയുള്ള ഒരു actress ആണ് മേഡം, ആ ഒരു nature ആണ് മേഡത്തിന്റെ മുതൽക്കൂട്ട് മേഡത്തിന്റെ പടം വന്നാൽ എങ്ങിനെയും കണ്ടിരിക്കും, എല്ലാവിധ നന്മകളും നേരുന്നു ❤🙏

  • @naliniachome8535
    @naliniachome8535 2 місяці тому

    എല്ലാവരും നല്ല വിദ്യാഭ്യാസം ഉള്ള ആൾക്കാർ സൂപ്പർ

  • @suryakumari8973
    @suryakumari8973 Рік тому

    ഒത്തിരി ഇഷടമായി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഭിനേത്രിയാണ്.

  • @Mani-ku9dr
    @Mani-ku9dr Рік тому +1

    എനിക്ക് ഒത്തിരി ഇഷ്ടപ്പെടുന്നു ഒരു ചേച്ചി ആണ് വിധുബാല ചേച്ചി രുടെആദ്യകാലസിനിമയെല്ലാംകണ്ടിയുണ്ട്എനിക്ക്വവയസ്60
    ❤️❤️❤️😀

  • @manhoranmanu533
    @manhoranmanu533 Рік тому +6

    നമസ്കാരം മാഡം... 🙏.. മാഡം പറഞ്ഞത് പോലെ തന്നെ എല്ലാവരും എന്നും ഒപ്പം ഉണ്ടായിരുന്നുവെങ്കിൽ. മേഡത്തിന്റെ ഓരോ സിനിമയിലെയും അനുഭവങ്ങൾ ഞങ്ങളുമായി പങ്കു വെക്കിലെ 🙏

  • @fathimalatheef7867
    @fathimalatheef7867 Рік тому +1

    . ചേച്ചി കുഞ്ഞിലും നല്ല ക്യൂട്ട്. ഒരു പാട് കാലം ജീവിച്ചിരിക്കാൻ . പ്രാർത്ഥിക്കുന്നു

  • @mksreedevi1438
    @mksreedevi1438 Рік тому

    ഞാനും പാലക്കാട് ചിറ്റൂരിൽ താമസിച്ചിരുന്നു. ചിറ്റൂർ ഗവ വൺമെൻ്റ് കോളേജിൽ പഠിച്ചു. പഴയ കാര്യങ്ങൾ കേൾക്കാൻ എനിക്ക് ഒരു പാടിഷ്ടം,

  • @gourivellakkat2216
    @gourivellakkat2216 3 місяці тому

    വിധുബാലാ കേൾക്കാനും കാണാനും നല്ല രസം താങ്കളുടെ അഭിനയം നല്ല ഇഷ്ടമായിരുന്നു ഞങ്ങളുടെ ഒരുneighbour ൻ്റെ flat ൽ നിങ്ങൾ വന്നത് പിന്നെയാണറിഞ്ഞത് അതിനാൽ നേരിട്ട് കാണാൻ സാധിച്ചില്ല

  • @bbspark2144
    @bbspark2144 Рік тому

    അവിചാരിതമായി ഇന്നാണ് ഈ ചാനൽ കണ്ടത്..ചേച്ചി യുടെ സംസാരം kelkan നല്ലതാണ്..nalla episodes

  • @RadhaKoramannil
    @RadhaKoramannil 6 місяців тому

    സുലോചന, സുനേത്ര നല്ല പേര്.
    രണ്ടും നല്ല കണ്ണോടുകൂടിയ
    വൾ എന്നല്ലേ.
    പഴയ കഥകൾ കേൾക്കാൻ എനിക്കും വളരെ ഇഷ്ടമാണ്. ഞാനും ഒരു പാലക്കാട്ടുകാരിയാണ്.
    ജീവിതകഥാകഥന ശൈലി ബഹു കേമം. ഇതുവരെയുള്ള ഭാഗങ്ങൾ ഇന്ന് കണ്ടു. അടുത്തത് കാണാൻ പോണു.

  • @sreedeviunni4534
    @sreedeviunni4534 Рік тому +3

    വിധുചേച്ചി യെ ഒരുപാട് ഇഷ്ടമാണ് എല്ലാ .. വീഡിയോയും ഞാൻ കാണാറുണ്ട്

  • @Valsalvakk
    @Valsalvakk Рік тому

    ഭൂമി ദേവി പുഷ്പിനിയായി എന്ന മൂവി ഞാൻ കാണുന്നത് 12വയസ്സിൽ കണ്ടു അതിലെ പാതിരാ തണുപ്പ് വീണു ആ പാട്ടും സീനും പിന്നെ വിഷു ക്കണി മൂവിയിലെ പാട്ട് എനിക്ക് ചേച്ചി യെ ഇഷ്ടം 🙏🏻🙏🏻🙏🏻🙏🏻😘😘😘❤️🌹🌹

  • @premavathyammalleela6228
    @premavathyammalleela6228 4 місяці тому

    I have great appreciation for you and I very much like to hear your sweet narration of incidents.Thank you so much

  • @jayakumarbr526
    @jayakumarbr526 Рік тому +12

    ബാല ചേച്ചിയെ കാണുന്നതും
    ആ സംസാരം കേൾക്കുന്നതും ഒരു പോസിറ്റീവ് ഉർജം നൽകുന്നു

  • @anniesjose5071
    @anniesjose5071 Рік тому

    ഒത്തിരി ഇഷ്ടമായി.. ഇനിയും കാണും 👍👍

  • @rajeeven3210
    @rajeeven3210 Рік тому

    കുലീനയും സുന്ദരിയും വിദ്യാഭ്യാസവും എല്ലാം കൂടി ഒത്തു ചേർന്ന ഉത്തമയായ നമ്മുടെ ചേച്ചി

  • @satheedevi4024
    @satheedevi4024 Рік тому +2

    ♥️♥️♥️♥️😍😍😍😍🌹🌹🌹🌹
    ഒരുപാടിഷ്ടമാണ്.എന്റെ അമ്മയെപ്പോലെയാണ് കാണാൻ.

  • @sreelathaseela5850
    @sreelathaseela5850 Рік тому

    ചേച്ചിയെ എനിക്ക് വലിയ ഇഷ്ടമാണ്. ചേച്ചിയുടെ എല്ലാ വരുടേയും ഫോട്ടോ കണ്ടിട്ട് വലിയ വിഷമം തോന്നുന്നു. നമസ്ക്കാരം❤

  • @vilasinikk1099
    @vilasinikk1099 Рік тому +1

    എന്റെ ചെറുപ്പകാലത്ത് ഒരു പാട് ഇഷ്ടമുള്ള നടിയായിരുന്നു. കോളജ് ഗേൾ ❤️

  • @merlin3515
    @merlin3515 Рік тому +3

    മാഡം ധൈര്യമായി പറഞ്ഞോളൂ..കഥകേൾക്കാൻ എനിക്കും ഇഷ്ടമാണ്... എൻ്റെ അമ്മയോട് ഞാനും പഴയകാല കഥകൾ ചോദിച്ചു മനസ്സിലാക്കി യിട്ടുണ്ട്....

  • @ammabhagavan2611
    @ammabhagavan2611 Рік тому

    Hai madam, valare santhosham undu pazhaya karyangal kelkunnathu enikum ishtam anu , njan ente achanum ammayum ammayi ammayum pazhaya kadhakal parayunnathu kettirikumayirunnu , enthu santhoshamaya kalangal anu annu

  • @whiteandwhite545
    @whiteandwhite545 Рік тому +11

    അന്തസ്സും, വിവേകവും ഉള്ള സ്ത്രീ ❤️

  • @khoulathkt1871
    @khoulathkt1871 Рік тому +9

    ചേച്ചി വല്ലാത്തൊരു ഗൃഹാതുരത്വം