താലിക്കുരുത്തോല | Thaalikkuruthola | Cover version by Leela Joseph
Вставка
- Опубліковано 4 лют 2025
- തെന്നിന്ത്യയുടെ പൂങ്കുയിൽ എന്നറിയപ്പെട്ടിരുന്ന മലയാളത്തിന്റെ സ്വന്തം ഗായിക - പി. ലീല. ചലച്ചിത്രഗാനരംഗത്തും സംഗീതക്കച്ചേരികളിലും ഒരു പോലെ തിളങ്ങിയിരുന്ന ഈ ഗായിക, നാരായണീയം, ജ്ഞാനപ്പാന എന്നിവയുൾപ്പെടെ വിവിധ ഭാഷകളിലായി അയ്യായിരത്തിൽപ്പരം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മയിലാടും കുന്ന് (1972) എന്ന ചിത്രത്തിൽ ‘താലിക്കുരുത്തോല പീലിക്കുരുത്തോല’ എന്ന ഒരു മനോഹരഗാനമുണ്ട്. ഗ്രാമീണത നിറഞ്ഞു തുളുമ്പുന്ന വയലാറിന്റെ വരികളെ പശ്ചാത്തലസംഗീതത്തിന്റെ അതിപ്രസരമില്ലാതെ ദേവരാജൻ മാസ്റ്റർ ഈണം കൊണ്ട് തഴുകിയപ്പോൾ, ഭാവദീപ്തവും ചടുലവുമായ ശബ്ദത്തിൽ പി.ലീല അത് ആലപിച്ചപ്പോൾ മലയാളത്തിലെ മറ്റൊരു സൂപ്പർഹിറ്റു കൂടി പിറന്നു. ആ ഗാനത്തിന്റെ കവർ വേർഷൻ.
Cover version by Leela Joseph
Original song credits:
Film - Mayilaadumkunnu (1972)
Lyrics - Vayalar
Music- G. Devarajan
Vocal - P. Leela
Conceived by - Thomas Sebastian
Cameraman - Jobin Kayanad
Cuts - Sandeep Nandakumar
Art assistant - Suresh Puthiyottil
Audio Recording & Mixing - Sunish S. Anand
Studio - Bensun Creations, Tvm.
Keyboard programming- Babu Jose
Flute -Anil Govind
Tabla- Hari Krishnamoorthy
80ന് മുൻപ് ജനിച്ചവർക്ക് ഈ ഗാനം ഹൃദയത്തിൽ നിന്നും വരുന്ന ഒരു തേങ്ങൽ ആണ്
80 കഴിഞ്ഞവർക്കും ഈ പാട്ടൊക്കെ കേൾക്കാൻ ഇഷ്ടമാണ്...
❤❤❤❤❤❤❤❤❤❤❤❤❤
ശരിക്കും പഴയ ഞങ്ങളെപ്പോലുള്ളവർക്ക് പോയ നല്ല കാലത്തെക്കുറിച്ചുള്ള നീറുന്ന ഓർമ്മ തരുന്ന പാട്ടുകൾ
80 ന് ശേഷം ജനിച്ച എനിക്കും പഴയ പാട്ടുകൾ ഇഷ്ടമാണ്
❤
വല്ലാത്തൊരു വയലാറാണ് ട്ടോ... എൻതാ വരികള്.. .
കരളിലെചൂൻടയിൽ....... ആഹാ..
വല്ലാത്ത വയലാറ് തന്നേയാ.....
സമ്മതിച്ചിരിക്കുന്നൂ ഭായ്..
എന്റെ അമ്മേ ഒരു രക്ഷയുമില്ല ഈ പാട്ട് കേട്ടിട്ട് താങ്കളെ കെട്ടി പ്പിടിച്ച് ഒരു ഉമ്മ തരണമെന്നുണ്ട്.
ആ വികാരത്തെ ബഹുമാനമെന്നോ, സ്നേഹമെന്നോ, സങ്കടമെന്നോ എന്തു പറയണമെന്നും എനിക്കറിയില്ല. ഏതായാലും ഒരായിരം അഭിനന്ദനങ്ങൾ.
❤❤❤❤❤❤❤❤❤❤.
അർത്ഥവത്തായ വരികൾ. നല്ല സ്പുടമായ ആലാപനം. എത്ര കേട്ടാലും മതി വരില്ല. അഭിനന്ദനങ്ങൾ.
😃
കുട്ടികാലം ഓർമ്മവരുന്നു. ഇ പാട്ടു ആദ്യമായി കേൾക്കുന്നത് എന്റെ കുട്ടികാലത്താണ്. സൂപ്പർ. നന്നായി പാടി. 🙏🙏🙏
ഒരു പാട് വൈകി പോയല്ലോ ഞാൻ ഈ ഗാനം കേൾക്കാൻ ഒന്നും പറയാനില്ല അത്രയ്ക്ക് മനോഹരം മാഡത്തിന്റെ ശബ്ദവും സൂപ്പർ നന്നായി പാടി
🙏🌹🙏
@@shibueswar5543 😆
very Good.Super.
ഞാനും
@@anandsabu8834 ഞാൻ എന്റെ
ഒരു കാലത്ത് ആകാശവാണി യിലെ "രഞ്ജിനിയിൽ" ഈ പാട്ട് ധാരാളം കേട്ടിട്ടുണ്ട്. ആ ഗാനം ഒറിജിനലിനൊപ്പമോ, അതിലും മനോഹരമായോ താങ്കൾ പാടി. വളരെ നന്നായി. 👍👏👌😊
വന്നെങ്കിൽ ഒന്നു വന്നെങ്കിൽ ഈ കരളിലെ ചൂണ്ടയിൽ കൊത്തി എടുത്തികൊണ്ട് ഓടി ഒളിക്കും ഞാൻ ഓടി ഒളിക്കും ഞാൻ.... ഇതിൽ കൂടുതൽ എന്താണ് തന്റെ കാമുകനെ കാത്തിരിക്കുന്നവൾക്കു ചയ്യാൻ സാധിക്കുക.. വയലറിന് മാത്രം എഴുതാൻ കഴിയുന്ന വരികൾ 🙏🙏🙏 കോടി പ്രണാമം പ്രിയ വയലാർ 🙏🙏🙏🙏
Ea ganam kelkkumpol vallathoru anubhoothi veendum veendum kelkkan thonnum.!!.
@@satheeshkumar6026 അല്ല
@@padmakumar2725 👍👌
Ende.attukalamme.e.pattel.njan.veene.poyea.ezhunnelkkan.pattunnelle.😁😂
സൂപ്പർ
ഞങ്ങളുടെ "മണിമലയാറ് മറന്നേ പോയോ?"
സൂപ്പർ ആലാപനം!
ഈ പാട്ട് എത്ര തവണ കേട്ടു എന്നറിയില്ല, കേൾക്കുന്തോറും മാധുര്യം കൂടി കൂടി വരുന്നു ❤️
ഈ പന്തുകളി രചന ഒരു ഒന്നൊന്നര രചന തന്നെ....
ലീലയുടെ ആലാപന മേന്മ ഒരു
അൽഭുത മേന്മ തന്നെ...
ഈ മയിലാടും കുന്ന്
മലയാള സിനിമാ സമതലത്തിലെ
ഒരരക്കുന്നു തന്നെ...
Sandhya mayangum neram, grama chanda piriyum neram ......
💯👋😊👌👍🌹
💯👋😊👌👍🌹
Show fantastic Dear what a sweet melody from your heart.1000 congrats to You Dear.
പഴയ പാട്ടു തെരഞ്ഞെടുക്കുമ്പോൾ ഇത്രയും ജനകീയ പാട്ടുകൾ തെരഞ്ഞെടുക്കുക അതാണ് പുതിയ ജനറേഷനു ഈ പാട്ടു നെഞ്ചോട്ട ചേർത്ത് സ്വീകരിച്ചതും ലീലാമ്മാ മാഢത്തിന് ഒരുപാട് അഭിനന്ദനങ്ങൾ
ഇ പാട്ട് ഒരുദിവസം 4തവണ എങ്കിലും
കേൾക്കും. ഹൃദയസ്പർശി ആയ
ഗാനം. ടീച്ചറുടെ സ്വരവും ഗംഭീര്യം
.. Mandil
Ennalla
Mannilnnall. Alle
ആ പഴയ കാലത്തേക്കു നമ്മളെ കൊണ്ടുപോയി പുതിയ തലമുറ ഈ ഗാനം ഏറ്റെടുത്ത് ആസ്വദിക്കുന്നത് അത്ഭുതം
🌹അഭിനന്ദിക്കാൻ വാക്കുകളില്ല, ഈ ഗായിക എന്താണ് ഇത്രയും നാൾ അറിയപ്പെടാതിരുന്നത്. 🌹
Madam akasavani യിൽ ജോലിചെയ്യുകയായിരുന്നു...
പി ലീല & ലീല ജോസഫ്, രണ്ട് ഗാനങ്ങൾക്കും അതിന്റേതായ മനോഹാരിത!. നല്ല ശബ്ദമാധുര്യത്തോടെയുള്ള ആലാപനം. താങ്കളുടെ ശബ്ദം എല്ലാ സംഗീത മേഖലകളിലേക്കും വ്യാപിക്കാൻ ദൈവിക മഹാശക്തി അനുഗ്രഹിക്കട്ടെ 🙏
അതിമനോഹരം വോയിസ് and നിങ്ങൾടെ മുഖ ഭാവനയും 👍
നമ്മൾ എത്ര ഉന്നതിയിലിരുന്നാലും നഷ്ടപ്പെട്ട കുട്ടിക്കാലത്തേക്കുള്ള ടൈം മെഷീനാണ് ഈ മാസ്മരിക ഗാനത്തിലെ വരികളും,ഈണവും,സ്വരവും...
പാട്ടിനോടും പാട്ട് കാരിയോടും മനസിൽ പ്രേമംതുടി ക്കു ന്നു💋🙏❤️🌹🌹🌹🌹🌹🌹
നിങ്ങൾക്ക് ആയിരം അഭിനന്ദനങ്ങൾ
മധുരമുള്ള പാട്ട്, ഉഞ്ഞാലാട്ടും ഞാൻ ,,,💐💐
മനോഹരമായ ശബ്ദമാധുര്യം, ഇമ്പമുള്ള വരികൾ,പാടുമ്പോൾ മുഖത്തെ പ്രസന്നതയും പുഞ്ചിരിയുള്ള ഭാവവും സൂപ്പർ:❤
അതിമനോഹരമായി പാടി ലീല. അഭിനന്ദനങ്ങൾ!!
Mayilabumkunnu vad
വീണ്ടും വീണ്ടും വരട്ടെ ..... മനോഹരമായ ഗാനങ്ങൾ ...... ഞങ്ങൾ കാത്തിരിക്കുന്നു.
തളിക്കുളം SNVUP സ്കൂളിൽ പഠിക്കുമ്പോൾ സാഹിത്യ സമാജത്തിൽ, പേരോർത്തെടുക്കാൻ കഴിയാത്ത ഒരു പെൺകുട്ടി മനോഹരമായി ഈ ഗാനം ആലപിച്ചിരുന്നു. അതിശയിക്കുന്നു ഇപ്പോൾ, അത് താങ്കളായിരുന്നുവോ?
അഭിനന്ദനങ്ങൾ🎈🎊🎉😍💐🌷🙏
Manasil thangi nilkkunna vayalarinte varikalku jeevan nalki, sabdamadhuryam kondu anugraheethamakki ea ganam manoharamayi padiya thangalkku abhinandanathinte orayiram poochendukal.🌹🌹🌹🌹🌹🌹
ഓർമ്മകൾ... താങ്ക്സ്... ഒരുപാടിഷ്ടം.... ഈ പാട്ടൊക്കെ കേൾക്കുമ്പോൾ... ഒരു അഞ്ചു വയസുള്ള കുട്ടിയായി.... ഒരുപാട് ഒരുപാട് ഇഷ്ടം 🙏🏼🌹❤️
ഇതുപോലെയുള്ള ഗ്രാമീണത നിറഞ്ഞ.. മനോഹരഗാനമൊന്നും ഇനി ജനിക്കില്ല 😘..... പ്രിയ ഗായികേ...... ആശംസകൾ 💐
മനോഹരം! മയിലാടുംകുന്ന് സിനിമ ഓല തീയറ്ററിലിരുന്ന് കണ്ട ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകൾ മനസ്സിൽ നിറയുന്നു
എനിക്ക് പഴയ ഗാനങ്ങളിൽ ഇട്ടപെട്ട ഗാനങ്ങളിൽ ഒന്നാണ്. ചേച്ചി പഴയ തനിമ നഷ്ടപെടുത്താതെ തന്നെ പാടി തന്നു.
How nostalgic and melodious.
വയലാരിന്റെ ഈഗാനം സാധാരണ കാരന്റെ ഭാഷയിൽ ആണ് എത്ര സുന്ദര മായ വരികൾ ഒരു ഗ്രാമത്തിലെ സ്ത്രീ അവളുടെ കാമുകനെ ഓർത്തു പാടുന്ന പാട്ടാണ് എത്ര ഹൃദയശപ്രർശി ആയ ഗാനമാണ് ദേവരാജന്റെ സംഗീതവും ആയപ്പോൾ അതിശുന്ദരമായി
പുതു തലമുറക്ക് മനസുണരാൻ സഹായിക്കട്ടെ പക്ഷെ ആരു കേൾക്കും 🤩
മികച്ച ഗാനം. ആസ്വാദകരെ പിടിച്ചിരുത്തുന്ന ഹൃദ്യമായ ആലാപനം : ഇത്തരുണത്തിലുള്ള ഗാനങ്ങൾ വീണ്ടും കേൾക്കാൻ സാധിക്കുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്ക വയ്യ ....
താങ്കൾക്ക് നന്നായി ചേരുന്ന പാട്ട്. ഈ selection അതിഗംഭീരം. ഇത്ര ഗ്രാമ്യമായ പാട്ട് വേറെയുണ്ടോ മലയാളത്തിൽ ! ഒരു കാമുകിയുടെ ഭാവുകത്വം ആ നാദത്തിൽ പ്രതിഫലിക്കുന്നു.
അഭിനന്ദനം.
ഹൃദയം കവരുന്ന പാട്ട്
ലയിച്ചു പോകുന്നു. പറഞ്ഞറിയിക്കാനാകാത്ത അനുഭൂതി
DrMuralimohan
Mindvision india
എത്ര കേട്ടാലും പിന്നയും കേൾക്കാൻ ആഗ്രഹഹിക്കുന്ന ഗാനം ആലാപനം അതി മനോഹരം ❤
ആകാശവാണിയിൽ ഇപ്പോൾ ഇല്ലെങ്കിലും ആ മധുര ശബ്ദം ഇങ്ങനെ കേൾക്കുവാൻ കഴിയുന്നത് സന്തോഷം ❤
Nice........
@@ronybaby4446 നന്നായി ഭാവവും രാഗവും ഉൾക്കൊണ്ട് പാടി
By
Very nice
സൂപ്പറായിട്ടു പാടിയിട്ടുണ്ട്... ❤🌹🌹🌹🌹🌹🌹🌹
ഇവിടെ ഞാൻ ജീവിക്കുന്നു എന്നു തോന്നുകയാണ് 😔ഈ വരികളിലൂടെ 😢അവിടുത്തെ ശബ്ദവും പ്രകൃതിയും എന്നെ മോഹിപ്പിക്കുന്നു 🙏😭😔🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️
സത്യം,, വീണ്ടും ആ പഴയ കാലം ഒന്ന് വന്നിരുന്നെങ്കിൽ 😢😢😢😢
കുടുംബ സമേതം ആസ്വദിച്ചു കേട്ടു വെരി very നൈസ്
70 കളിലെ സംഗീത സൗന്ദര്യം അതേ ഉൾക്കാഴ്ചയിൽ ശ്രോതാവിന് അനുഭവിക്കാൻ കഴിയുന്നു എന്നത് ആണ് ശ്രീമതി ലീല ജോസഫ് ഒരുക്കുന്ന സംഗീത വിരുന്നു.
പി ലീല എന്ന ഗായിക മലയാളത്തിനു സമ്മാനിച്ച ഗാനം ഇപ്പോൾ ലീല ജോസെഫിന്റെ ശബ്ദത്തിൽ ഭദ്രമായി തന്നെ ഉണ്ട്.
ആശംസകൾ 🎬
❤❤❤❤❤❤❤❤❤
ഗൃഹാതുരത്വം ഉണർത്തുന്ന ഇത്തരം മനോഹര ഗാനങ്ങൾ വീണ്ടും കേൾപ്പിക്കുന്നതിന് ഒത്തിരി നന്ദി. നന്മകൾ മാത്രം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏
എന്റെ എളാമ്മ എത്ര നന്നായി പാടുന്നു❤
വളരെ നല്ല ഒരു മെലഡി. അധികമാളുകളും കേട്ടിട്ടുണ്ടോ എന്ന് സംശയം...ഏതായാലും ഇതുപോലുള്ള rare ആയിട്ടുള്ള beautiful selections ഇനിയും പോരട്ടെ.... 🙏
Verygoodsong
Super❤❤
ആഹാ.. My favorite song.
മനോഹരമായി ആലപിച്ചു 👌👌👌
വയലാർ sir ഇന്റെ അതി മനോഹരം ആയ ഒരു പാട്ടാണ് നിങ്ങൾ നന്നായി പാടി ♥️👍👌👌👌👌👌
😊
ലീലാജി.. എത്ര മനോഹരമായ ആലാപനം ♥♥
മാഡത്തിന്റെ പാട്ടുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത്. Super. Kochi ആകാശവാണിയിൽ വന്നതിനു ശേഷമാണ് ഈ അനുഗ്രഹീത ഗായിക യെ പരിചയപെട്ടാൻ കഴിഞ്ഞത്. P. Suseela യുടെ ഗാനങ്ങൾ മാഡത്തിന്റെ version കാത്തിരിക്കുന്നു.....
പാട്ട് ഇഷ്ടപ്പെട്ടു
ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു
❤❤❤❤❤❤❤❤🎉🎉🎉❤❤❤❤ സമ്മതിക്കാതിരിക്കാൻ പറ്റില്ല ചേച്ചി അത്രയ്ക്ക് അസ്സലായി. നന്ദി എന്നൊരു വാക്കു മാത്രം പറയുന്നു തൽക്കാലം❤❤❤❤🎉🎉🎉🎉
രണ്ടും ലീല മാർ തന്നെ അടിപൊളി പാട്ട്. ഇനിയും ഇങ്ങനത്തെപാട്ടുമായി വരുക ❤️❤️
പാടിയതിനെ പുകഴ്ത്തി മതിയാവുന്നില്ല..... Super👍..... Wishes.....❤❤❤❤
ആകാശവാണി, രഞ്ജിനി, നാട്ടിലെവായനശാല, നാട്ടിലെ ഓലകെട്ടിയെ സിനിമ ടാക്കിസ് മുതലായവ ഓർമയിൽ വന്നു. വളരെ നന്നായിട്ടുണ്ട്. നല്ല ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.🙏
അമ്പത് പൈസ ടിക്കറ്റും അല്ലേ
എന്റെയും കുട്ടികാലം. ആ കാലം ഒന്നുടെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ 😢.. നല്ല ശബ്ദം, നന്നായി പാടി.
മനോഹരമായ "ലീല ഗാനം" മറ്റൊരു ലീലയുടെ മനോഹരമായ ആലാപനം
താലിക്കുരുത്തോല .....കുട്ടിക്കാലത്തെ ഡാൻസും പാട്ടും കൂട്ടുകാരും തങ്കമണി ടീച്ചറും...... മറക്കാൻ വയ്യ. എപ്പഴും കേൾക്കും.... നന്ദി ഇത് ഇത്ര നന്നായി പാടിയതിന്..... All the best
ഹോ...... എന്തൊരു nostalgic..... Feel 😘🌹🌹
Thank you Ma'am 💐
ഒരേ പേരുകാർ ഒരു ഗാനത്തിന് നൽകിയിരിക്കുന്ന വിവിധ ഭാവാർത്ഥങ്ങൾ ഒരേസമയം വിസ്മയകരവും വിചിന്തനീയവുമത്രെ....
വീണ്ടും നേരുന്നു മാം....
വിജയാശംസകൾ.....
തുടരട്ടെ... ആ ഗാനകല...
തഴുകട്ടെ... ആ പാട്ടല....
💚💚💚💚👍👍👍👍
അതിമനോഹരം ആയിരിക്കുന്നു. അഭിനന്ദനങ്ങൾ
കരളിലെ ചൂണ്ടയിൽ, ന്റമ്മോ വരികൾ അസാധ്യം
ആലാപനം മനോഹരം ഇഷ്ടം
തുടർന്നും പ്രതീക്ഷിക്കുന്നു
പ്രാർത്ഥിക്കുന്നു നല്ലതു വരട്ടെ എന്നും
ഒരോ വരികളും അതി മനോഹരം തന്നെ❤💕♥❤️♥♥
മലയാളികളുടെ ചുണ്ടിൽ നിന്നു ചുണ്ടിലേക്ക് ഒഴുകിപ്പടർന്ന ഇമ്പമാർന്ന ഗാനം.
അതീവ ഹൃദ്യമായ ആലാപനം.
ലീലാമ്മക്ക് അഭിനന്ദനം 🌷
I am proud of u mam...
ഈ പാട്ടിനെ ഇത്രമാത്രം ആത്മാവിൽ ഉൾകൊണ്ട ആലാപനം ഞാൻ കേട്ടിട്ടേയില്ല...
ഇഷ്ടം കുറിക്കുന്നു...
ആലാപനം അത്രമാത്രം...
ആത്മഹർഷം ഉളവാക്കുന്നു..
ഞാൻ ഈ ഗാനം യൂട്യൂബിൽ എന്നാണ് കാണാൻ തുടങ്ങിയത് അന്നു തുടങ്ങി ഇന്ന് വരെ ഈ ഗാനം കേൾക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നു തോന്നുന്നു 🤗🤗🤗🤗അതി മനോഹരം ആ ആലാപനം 👌🏻👌🏻👌🏻Wow... Super, 👌👌👌👌👌👌
ഒറിജിനൽ ലീല മാഡം പാടുന്നത് ഇപ്പോൾ കേട്ടതെ ഉള്ളു. ഇവർ പാടുന്നത് കേട്ടാൽ ഇരുന്നു കേട്ടു പോകും. 🙏. വളരെ നന്നായിരിക്കുന്നു 🌹🌹
Madam, ഗംഭീരമായി പാടി..👌👌👍👍👍..ഗ്രൃഹാദുരത്ത്വ സ്മരണകളിലെ ഓർമ്മകൾ എന്നിലേക്ക് ഓടി വന്നു...ഈ പാട്ട് ആദ്യമായി കേട്ടപ്പോൾ തന്നെ..
നല്ല മധുരമുള്ള ശബ്ദം🌻
ഒന്നും പറയാനില്ല ആലാപനം സൂപ്പർ ഇത്തരം ഗാനങ്ങൾ വീണ്ടും കേൾക്കാനാഗ്രഹിക്കുന്നു 🙏🙏🙏🙏👏👏👏👏
എത്ര കേട്ടിട്ടും മതിവരുന്നില്ലല്ലോ മാഡം....എന്റെ കുട്ടിക്കാലത്ത് ഞാൻ എപ്പോഴും മൂളി നടന്ന എന്റെ ഇഷ്ട്ടപ്പെട്ട ഗാനം..
Sooper...Sooper...🌹🌹🙏🏻🙏🏻
കുട്ടിക്കാലത്ത് പാടി നടന്ന മനോഹര ഗാനം . ലീലാമ്മയുടെ ഹൃദ്യമായ ശബ്ദത്തിൽ ഒരിക്കയ്ൽ കൂടി കേൾക്കാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ
സൂപ്പർ, ,മയിലാടുംകുന്ന് ഫിലിം, ഒത്തിരി കാലാമായി കേൾക്കാൻ കൊതിക്കുന്നു 🙏🙏🙏.
വയലാറിന്റെ ഒരു മാന്ത്രിക രചന .... പി.ലീല പാടി അനശ്വരമാക്കിയ ഈ മനോഹരഗാനം ... ലീലാമ്മ മാഡം സുന്ദരമായ് പാടി . രചനയിലും , സംഗീതത്തിലും നിറയുന്ന ലാളിത്തമാണ് ഈ ഗാനത്തെ ഇത്ര ജനപ്രിയമാക്കിയതെന്ന് തോന്നുന്നു.
ഈ പാട്ട് എപ്പോൾ കേട്ടാലും കരച്ചിൽ വരും ...നന്നായി പാടി💓
കരയേണ്ട,ചിരിക്കൂ. 😊🌹👍👌👋
Good
സത്യം.. എന്റെ ബാല്യത്തിൽ ഓർമ്മയിലെ ആദ്യ ഗാനം. അതു കാരണം ഞാൻ കേൾക്കാൻ ശ്രമിക്കാറില്ല. ഇപ്പോഴും കരഞ്ഞു
ഓർമകൾക്ക് സുഗന്ധം നൽകുന്ന ഗാനം നന്നായിട്ടുണ്ട് കേട്ടോ 🙏🙏🙏
എത്ര കേട്ടാലും മതിവരാത്ത ഗാനം ... മനോഹരമായ ആലാപനം ........ 👌👌👌👍👍👍
Y
😂
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം മനോഹരമായി പാടി സത്യം പറഞ്ഞാൽ ആത്മാവിൽ തൊട്ട ശബ്ദം
ഗായികക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
Dr മുരളിമോഹൻ
എന്തു നല്ല... വരികൾ സൂപ്പർ 👍🏿👍🏿😄👍🏿. പാടിയതും. സൂപ്പർ ❤️❤️❤️❤️❤️
പീ ലീല അനുഗ്രഹീത ശബ്ദം 😘❤️
എനിക്ക് എറ്റവും ഇഷ്ടപ്പെട്ട ഗായിക
മാഡം സൂപ്പർ ❤
മനോഹരമായ ഗാനം സന്തോഷം മാത്രം നൽകുന്ന താളം മനോഹരമായി ലയിച്ചു പടി 👍👍👍👍
വളരെ നന്നായി പാടി. 👍👍. ഞാൻ
റേഡിയോയിൽ നിന്നു് പണ്ടേ കേട്ട് പഠിച്ച ഗാനം.സ്കൂളിൽ പഠിക്കുന്ന കാലത്ത് റേഡിയോയിലെ ലളിതഗാനങ്ങൾ കേട്ടുകൊണ്ട് പഠിക്കാൻ ഇഷ്ടമായിരുന്നു.
ഇനിയും പഴയ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.
എല്ലാ ഗാനങ്ങളും നന്നായി പാടി.
All the best 👍👍
എത്ര കേട്ടാലും മതിവരുന്നില്ല , ഓർമ്മകൾ പുറകോട്ടു പോയി ❤❤❤❤❤
Aaha...Ethra manoharamayi padiyirikkunnu...Ma'm.. Grameenabhavam thulumbunna rasamulla ganam athe feelode padi.... Superb..👍👍👍👍👍👌👌👌💯💯💯💯🥰🥰❣❣
എത്ര സുന്ദരമായ ഓർമ്മകളിൽ അലിഞ്ഞു പോകുന്നവരികളും വസന്ത ഭംഗിയുള്ള ആലാപനവും ....
എൻതൊരു ശബദ०.....
എൻതോരു രചന..........
ലീലാജോസപിലെ ലീലതന്നേ പീ ലീല..ഹാറ്റ്സേോഫ്.
താങ്കൾ പാടിയിട്ടുള്ള പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പാട്ടുകൾ താലി കുരുത്തോല..., ഹിമസൈല സൈകത... ഈ രണ്ടു പാട്ടുകൾ. താലി കുരുത്തോല.. മിക്കവാറും കേൾക്കും
ഏതു പാട്ടും മാഡത്തിന് വഴങ്ങും.
Congrats.🙏🙏
ഓർമയിൽ ഞാൻ ആദ്യമായി കണ്ട സിനിമ. ഞാനും അനിയനും അച്ഛൻ്റെ കൈപിടിച്ച് ഈ സിനിമ കാണാൻ പോയത് ഓർക്കുന്നു. വാടാനപ്പള്ളി ജവഹർ തിയറ്ററിൽ ആയിരുന്നു ഈ സിനിമ. അന്നത്തെ ഓല തീയേറ്റർ. ഈ പാട്ട് കേൾക്കുമ്പോൾ അന്നത്തെ കുട്ടിക്കാലം ഓർമയിൽ വരും.
വളരെ നന്ദി..
എത്ര തവണ കേട്ടാലും മതിവരാത്ത മധുരഗാനം. അതി ഗംഭീരമായി പാടി.
ennu സ്വന്തo സുജാത സീരിയൽ ഇൽ ഇന്നത്തെ എന്റെ scenil ഇ പാട്ടു പാടണം എന്ന് പറഞ്ഞപ്പോഴാണ് ഇതേതാ പാട്ടു എന്ന് കേൾക്കുന്നത് പോലും ...ഇത്രയും നല്ല ഒരുപാട് songs ഉണ്ടല്ലേ 😢❤❤❤
ഓർമ്മകൾ ഉണർത്തുന്ന അതീവഹൃദ്യമായ ഒരു പാട്ടാണിത്. ഭാവം ഉൾക്കൊണ്ടുതന്നെ അതിമനോഹരമായി പാടി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ!!!🥰👏👍
പഴയതിലേക്ക് പുതുതലമുറ തിരിച്ച് വരാൻ ഉത കുന്ന വയലാറിൻ്റെ രചനകൾ അസലായി പാടുന്നത് കേൾക്കുമ്പോൾ മനസ് പഴയ കാലത്തേക്ക് ഒരെത്തി നോട്ടം നടത്തുന്നു.. ആശംസകൾ.....ചേച്ചി❤
അതി മനോഹരമായ ഗാനം ഞാന്‍ ആദ്യം കേള്‍ക്കുക ആണ് ഇത് പോലെ ഉള്ള പാട്ടുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു
തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രോത്സവ വേളയി വർഷങ്ങൾക്ക് മുമ്പ് പൂക്കോത്ത് നടയിലെ ആൽത്തറയിൽ പി.ലീലാമ്മയുടെ കച്ചേരി കേൾക്കുവാൻ അച്ഛന്റെ കൈയ്യും പിടിച്ചു പോയ മധുര സ്മരണ എന്നിലുണ്ട്... കച്ചേരി ക്ക് ശേഷം അഞ്ചാറ് ഗാനങ്ങൾ പാടിയതിൽ ലീലാമ്മ ഈ ഗാനവും പാടിയിരുന്നു... ആ വർഷം റീലീസായ മയിലാടുംകുന്നിലെ ഗാനം ... ഇവിടെ നമ്മുടെ പ്രിയ ഗായിക പാടി കേട്ടപ്പോൾ . ഗാനം നിർത്താൻ തോന്നുന്നില്ല ... അത്രക്ക് മനോഹരമായിരുന്നു🥰💙💜❤️💝
എനിക്ക് ഇഷ്ടപ്പെട്ട പാട്ടിണ്- 1❤️ നന്നായി അവതരിപ്പിച്ചു !!!. അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ👍👍👍👍
നല്ല വരികൾ , മനോഹര ശബ്ദം . അഭിനന്ദനങ്ങൾ. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.🎉🎉🎉🎉
ഈ മണിമലയാറ് മറേന്നേ പോയോ ...❣️...
യോഗ ചെയ്താൽ പോലും കിട്ടാത്ത ആത്മനിർവൃതിയാണ് ഇതുപോലുള്ള ഗാനങ്ങൾ കേട്ടാൽ ❤️👌. സഹോദരി മനോഹരമായിആലപിച്ചു👌.
കവിതകളുടെ തമ്പുരാനും സംഗീതം ചെയ്ത ദേവരാജൻ മാഷിനും ലീലാമ്മയ്ക്കും കോടാനുകോടി പ്രണാമം❤️🙏...
ആകാശവാണി , ലീല ജോസഫ് ❤❤❤❤🙏
ഭഗവാന്റെ ലീലാവിലാസങ്ങളിൽ മുരളീരവത്തിൽ ആകാശ ഗംഗയിലെ കുഞ്ഞോളങ്ങൾ പ്രേമപാരവശ്യം പൂണ്ടു സുന്ദര രൂപിണികളായി. ഭഗവാൻ കൗതുകത്തോടെ പ്രതികരണം പാടിയപ്പോൾ കുളിർ തെന്നൽ യക്ഷനായി എത്തി ഓളയക്ഷിണികളുമായി രതിക്രീഡയിലാണ്ടു. നാദ ഈണം പരിലസിച്ചു. തെന്നൽ വീണ്ടും സ്വന്ത രൂപം പ്രാപിച്ചപ്പോൾ മേഘ പാളികളിലൂർന്നു ഭൂമിയിലെത്തി. ആഹ്ലാദിച്ചു എതിരേറ്റ പെൺ ശിശുവിൽ നാദം താള ഈണ ശ്രുതി ലയങ്ങളോടെ സന്നിവേശിച്ചു. അവളുടെ വിലാസങ്ങൾ ഗാന *ലീല*യായി. അർത്ഥവത്തായ പേരിൽ സർവ്വ ഐശ്വര്യവും കുടി കൊള്ളുമ്പോൾ കലയുടെ ആഗ്രഹാരത്തിൽ ഒരു *ആമ* കടിച്ചുതൂങ്ങി. അതു പിഴുതു തൂത്തെറിഞ്ഞതും എത്ര നന്നായി പ്രിയതേ.
ഈ കുറിമാനങ്ങൾ ഒക്കെ എഴുതുന്നതു ആരാണെന്നു വല്ല ഊഹവും ഉണ്ടോ. സപ്തസ്വരങ്ങളുടെ ആരോഹണാവരോഹണത്തിൽ ആകാശവാണിയെ എന്നും *മഹിമ* യോടെ പ്രണയിച്ച ശ്രോതാവിനെ മറക്കുമോ.. ഇല്ലെന്നു കരുതട്ടെ.
ആമയോ
Super singing style👍🎤🎶🎧🎻🥁🎹🎸🎺🎷👌
എനിക്ക് പാട്ട കേൾക്കാൻ വലിയ ഇഷ്ടമാണ് ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന . എനിക്കറിയില്ല അത്രയ്ക്കും ഇഷ്ട്മാണ് ന്നതുപോലെ തന്നെ കവിതകളും കേൾക്കാൻ നല്ല ഇഷ്ടമാണ്
നല്ല ഗാനം ...അതുപോലെ മനോഹരമായ ആലാപനം....great 👍🏻