Mizhiyariyaathe | 1080p | Niram | Kunchacko Boban | Shalini - Vidyasagar Magical Hit Song

Поділитися
Вставка
  • Опубліковано 26 жов 2024
  • Song : Mizhiyariyaathe Vannu Nee...
    Movie : Niram [ 1999 ]
    Director : Kamal
    Lyrics : Bichu Thirumala
    Music : Vidyasagar
    Singer : KJ Yesudas
    മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍
    കനവറിയാതെ ഏതോ കിനാവുപോലെ
    മനമറിയാതെ പാറിയെന്‍ മനസരസോരം
    പ്രണയനിലാക്കിളി നീ ശഹാന പാടി
    ഇതുവരെ വന്നുണര്‍ന്നിടാതൊരു പുതുരാഗം
    എവിടെ മറന്നു ഞാന്‍ ഈ പ്രിയാനുരാഗം [ മിഴിയറിയാതെ ]
    കണ്‍ ചിമ്മിയോ നിന്‍ ജാലകം
    ഏതോ നിഴല്‍ തുമ്പികള്‍ തുള്ളിയോ
    കാതോര്‍ക്കയായ് എന്‍ രാവുകള്‍ കാറ്റായ് വരും നിന്റെ കാല്‍താളവും
    തങ്ക തിങ്കള്‍ തേരേറി വര്‍ണ്ണ പൂവിന്‍ തേന്‍ തേടി
    പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ
    എന്നും നിന്നെ കണ്‍ കോണില്‍ മിന്നും പൊന്നായ് കാത്തോളാം
    ഒന്നും മിണ്ടാതെന്തേ നീ നില്‍പ്പൂ മുന്നില്‍ [ മിഴിയറിയാതെ ]
    തൂമഞ്ഞിനും കുളിരേകുവാന്‍ ദേവാമൃതം നല്‍കിയോ തെന്നലേ
    പൂന്തെനിനും മധുരം തരും… അനുഭൂതികള്‍ കൊണ്ടുവാ ശലഭമേ
    ഇന്നെന്‍ ഉള്ളില്‍ ചാഞ്ചാടും കാണാ സ്വപ്നപൂപ്പാടം
    കൊയ്യാനെത്തും കിന്നാര പൊന്‍ പ്രാക്കളെ
    ഓരോ തീരം തേടാതെ ഓളച്ചില്ലില്‍ നീന്താതെ
    ഈറന്‍ ചുണ്ടില്‍ മൂളാന്‍ ഒരീണം തരൂ … [ മിഴിയറിയാതെ ]

КОМЕНТАРІ • 533

  • @_anyagrahajeevi.1
    @_anyagrahajeevi.1 2 роки тому +512

    എന്റെ പ്രണയവും ഇത് പോലെ ഒക്കെ തന്നെ ആണ്...‌കോളേജിൽ രണ്ടാം വർഷം ആണ് ഞങൾ തമ്മിൽ പരിചയപെടുന്നത്..ആദ്യമൊന്നും ശ്രദ്ധിക്കുകയോ പരസ്പരം സംസാരിക്കുകയോ ഒന്നും ഉണ്ടായിരുന്നില്ല.. ചാറ്റിലൂടെ ആണ് ഞങൾ മിണ്ടി തുടങ്ങുന്നത്..അങ്ങനെ ഇരിക്കുമ്പോൾ അവൾക്ക് കോളേജിലെ ഒര് സീനിയറോട് ഇഷ്ടം തോന്നിയിരുന്നു..പക്ഷെ പറയാൻ പേടി ആയിരുന്നു.. അങ്ങനെ അക്കാര്യത്തിൽ അവളെ സഹായിക്കുമോ എന്നവൾ എന്നോട് ചോദിച്ചു.. അങ്ങനെ ഞങ്ങൾ കൂടുതൽ അടുത്തു.. ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയി മാറിക്കഴിഞ്ഞിരുന്നു... അങ്ങനെ അവളെക്കൊണ്ട് അയാളോട് ഇഷ്ടം പറയിപ്പിക്കാൻ ഉള്ള തിരക്കിൽ ആയിരുന്നു ഞാൻ.. ഒരു ദിവസം അവളെ പിടിച്ചു വലിച്ചു ഞാൻ അയാളുടെ അടുത്തേക് പോയി.. അവൾ ഇഷ്ടം പറഞ്ഞു പക്ഷെ അയാൾ നോ പറഞ്ഞു.. പിനീട് അവൾ നല്ല വിഷമത്തിൽ ആയിരുന്നു.. അവളെ ഞാൻ സമാധാനിപ്പിച്ചു ഞങ്ങൾ മനസ്സ് കൊണ്ട് കൂടുതൽ അടുത്തു... ഞങ്ങൾ പിരിയാൻ കഴിയാത്ത കൂട്ടുകാരെ പോലെ ആയി.. പക്ഷെ ആത്മാർത്ഥ സുഹൃത്ത് എന്നതിനപ്പുറം എന്തോ ഒരു ചിന്ത എന്നിലേക്ക് വരാൻ തുടങ്ങി.. അവളെ ഒരു നേരം കണ്ടില്ലെങ്കിൽ സംസാരിച്ചിലേലെങ്കിൽ ഈ ലോകം നിന്നു പോകുന്നത് പോലെയുള്ള ഒരു ശൂന്യത അനുഭവപെട്ടു..അവൾ എന്നാൽ എനിക്ക് ഒരു ഭ്രാന്ത് പോലെ ആയി... ഒടുവിൽ ഞാൻ തിരിച്ചറിഞ്ഞു അവളെ ഞാൻ സ്നേഹിക്കുകയാണെന്ന്... തുറന്നു പറയാൻ ധൈര്യം ഇല്ലായിരുന്നു... പറഞ്ഞാൽ എനിക്ക് അവളെ നഷ്ടപ്പെടുമോ എന്ന ഭയം ആയിരുന്നു... അങ്ങനെ അത് ഉള്ളിൽ ഒതുക്കി... കോളേജ് ദിനങ്ങൾ അവസാനി ഘട്ടത്തിൽ എത്താൻ തുടങ്ങി.. പറഞ്ഞില്ലെങ്കിൽ അവളെ എന്നെന്നേക്കും ആയി എനിക്ക് നഷ്ടപ്പെടും... അങ്ങനെ ഞാൻ അവളോട് എന്റെ ഇഷ്ടം പറഞ്ഞു...പക്ഷെ അവൾക്ക് അതൊരു ഞെട്ടൽ ആയിരുന്നു.. ഞങ്ങളുടെ ബന്ധം വെറുപ്പിലേക്ക് വഴി മാറി.. അവൾ എന്നിൽ നിന്നും മനപ്പൂർവം അകലാൻ തുടങ്ങി... സംസാരം കുറഞ്ഞു...അവൾക്ക് അപ്പോളും എന്റെ ഫ്രണ്ട്ഷിപ് ഉപേക്ഷിക്കാൻ കഴിയില്ലായിരുന്നു..എന്റെ നല്ലതിന് വേണ്ടി എന്നെ മനപ്പൂർവം അവൾ അവോയ്ഡ് ചെയ്യുക ആയിരുന്നു.. കുറ്റബോധത്താൽ ഞാൻ നീറാൻ തുടങ്ങി.. അങ്ങനെ ഇനി മുതൽ നല്ല ഫ്രണ്ട്‌സ് മാത്രം ആയി ഇരിക്കാം എന്ന് ഞങൾ തീരുമാനം എടുത്തു...പരസപരം ഒന്ന് അകന്ന് നിന്നിട്ട് ആണെങ്കിൽ പോലും ഞങൾ വീണ്ടും പഴയ പോലെ ആകാൻ തുടങ്ങി... അങ്ങനെ കോളേജിന്റെ അവസാന ദിവസം വന്നെത്തി പിരിയാൻ നേരമായി.. കോളേജിലൂടെ ഞങൾ ഇരുവരും ഒറ്റക് നടന്നു സംസാരിച്ചു... പിരിയാൻ കഴിയില്ല എന്ന് മനസിലാക്കി... ജീവിതത്തിൽ ഒരുമിച്ചു പോകാൻ തീരുമാനം എടുത്തു എന്റെ ഇഷ്ടം അവൾ അംഗീകരിച്ചു.. ഇപ്പോൾ അവൾ എന്റെ പ്രണയിനി ആണ്. ഇനി ഞങ്ങൾ നല്ല ഒരു ജോലി സമ്പാദിച്ചു വീട്ടുകാരുടെ സമ്മതത്തോടെ ഒന്ന് ചേരാൻ ആയി കാത്തിരിക്കുന്നു... ♥️♥️

  • @unnikrishanp9051
    @unnikrishanp9051 3 роки тому +451

    ഒരു 100 കൊല്ലം കഴിഞ്ഞാലും ഈ പാട്ടിൻ്റെ freshness ഇത് പോലെ തന്നെ ഉണ്ടാവും 👈👌👌👌
    എൻ്റെ പൊന്ന് ❤️വിദ്യാജി❤️
    നമിച്ചു 🙏

  • @paul30171
    @paul30171 3 роки тому +475

    അദ്ദേഹം സംഗീതത്തിന്റെ രാജാവാണ് -വിദ്യാജി ❣️

  • @sreelalsarathi4737
    @sreelalsarathi4737 3 роки тому +305

    ചാക്കോച്ചന്റെ കാലം തീർത്തും റൊമാൻസ് ഗാനങ്ങളുടെ സമയം ആയിരുന്നു🤩😍😍😍

    • @vinodts6673
      @vinodts6673 11 місяців тому

      എന്റെ വിവാഹ സമയം ഒരുപാട് enjoy ചെയ്തു

  • @AneeshPonnan
    @AneeshPonnan 3 роки тому +163

    നടന്നു പോയി 15 രൂപയ്ക്ക് dvd വാങ്ങി ഒരുപാട് വട്ടം ഇരുന്നു കണ്ട മൂവി
    നിറം.... നിറമുള്ള ആ കാലത്തിന്റെ ഓർമകൾക്ക് എന്തൊരു സുഗന്ധം!!! ❤️

  • @sruthyjs8200
    @sruthyjs8200 3 роки тому +80

    നിനക്ക് എന്നെ കാണണമെന്ന് തോന്നുമ്പോൾ നീ നിന്റെ കണ്ണുകൾ മെല്ലെ അടയ്ക്കുക...ഒരു ഹൃദയമിടിപ്പിന്റെ ദൂരത്തിനപ്പുറം അപ്പോൾ ഞാൻ നിന്റെ അരികിൽ ഉണ്ടാവും..💓💓💓

  • @veenaveena5841
    @veenaveena5841 3 роки тому +207

    ചാക്കോച്ചൻ, ശാലിനി, വിദ്യാജി
    Haters ഇല്ലാത്ത മൂന്ന് പേർ ❤️❤️❤️

  • @Kiranwarrior-
    @Kiranwarrior- 3 роки тому +613

    ഇതിൽ 90' s kids ആരേലും ഉണ്ടേൽ ഒന്നു ലൈക്കി ❤️

  • @krishna.s.
    @krishna.s. 3 роки тому +106

    *വിദ്യാജി കട്ട ഫാൻസ്‌ ലൈക്ക് അടിക്കു* 💙💙💙🌺🌺

    • @mw7984
      @mw7984 3 роки тому +3

      😀✌

    • @krishna.s.
      @krishna.s. 3 роки тому +3

      @@mw7984 😁😁😁💙

    • @sonamathew6248
      @sonamathew6248 3 роки тому +2

      Vidhyaji aa manushan elrdem talak branth ketum 🔥🔥🔥

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +116

    ഈ സിനിമ കണ്ടവർ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവും എബി/സോനയെ പോലെ ഒരു soulmate നെ. ശരിയല്ലേ?

  • @ajay9382
    @ajay9382 3 роки тому +114

    അന്നും ഇന്നും പ്രിയം പഴയകാലത്തിനോടും പാട്ടുകളോടും പഴയ ഓർമകളോടും മാത്രം..old is gold..😍😘😊വിദ്യാജി.😘

    • @sonamathew6248
      @sonamathew6248 3 роки тому +4

      Old songs is more better than new songs 👌👍

    • @sonamathew6248
      @sonamathew6248 3 роки тому +4

      But ithonum athrak old alalo middle ayit varum

  • @fr.jobymangalathukarottucm3061
    @fr.jobymangalathukarottucm3061 2 роки тому +43

    ഇത്രയും ഭാവം നൽകാൻ യേശുദാസിനു മാത്രമെ പറ്റു അനുഭവം ആണ് എന്തൊരു ഭാവം ഒരിക്കലും മരിക്കാത്ത പാട്ട്. അറിയാത്ത പ്രേമം

  • @arjunr798
    @arjunr798 2 роки тому +49

    അക്കാലയളവിൽ ചാക്കോച്ചൻ-ശാലിനി സിനിമകൾ youngsters ൻ്റെ ഇടയിൽ ഉണ്ടാക്കിയ ഓളം....അത് ഒന്ന് വേറെ തന്നെയാണ്

  • @vyshakkumar1171
    @vyshakkumar1171 3 роки тому +80

    എൻ്റെ lover Collegil നിന്നും "Mysore" Tour പോയപ്പോൾ ആ "3" Days ഞാൻ വീണ്ടും വീണ്ടും കേട്ട സോങ്ങ്❤️...
    ഇതിലെ ചാക്കോച്ചൻ്റെ അവസ്ഥ തന്നെ ആയിരുന്നു എനിക്കും...

  • @nithin2255
    @nithin2255 3 роки тому +98

    ഒരുപാട് പെൺകുട്ടികളുടെ സ്വപ്ന ഹീറോ
    ചാക്കോച്ചൻ ഇസ്തം♥️♥️♥️♥️

  • @amal_b_akku
    @amal_b_akku 3 роки тому +93

    കേട്ട് കേട്ട് ഇപ്പോളും മതിയാകാത്തവരുണ്ടോ 👌🎶🎶
    ചാക്കോച്ചൻ 🥰🥰

    • @sonamathew6248
      @sonamathew6248 3 роки тому +6

      Ethra ketalum kothi theerila 😍

    • @arjunr798
      @arjunr798 2 роки тому +3

      One of my all time fav songs of the 90's

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +91

    ഏതോ ഇന്റർവ്യൂവിൽ ചാക്കോച്ചൻ പറഞ്ഞായിരുന്നു പ്രേമലേഖനം കുറെ വരാറുണ്ടായിരുന്നു വീട്ടിൽ
    വന്നില്ലെങ്കിലേ അത്ഭുതം ഉള്ളു അജാതി ലുക്ക്‌ അല്ലെ മനുഷ്യ ഇങ്ങൾ

  • @memorylane7877
    @memorylane7877 3 роки тому +127

    Vidyasagar
    Chakkochan
    Childhood
    Nostalgia
    End of 90's
    Lot of reasons for being close to the heart ❤❤

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 роки тому +149

    ഒരു കുളിർ കാറ്റുപോലെ തഴുകി കടന്നുപോകുന്ന മനോഹരമായ മെലഡി.വരികളും,ഈണവും,ആലാപനവും ഒരുപോലെ സൗമ്യമായി ഇഴചേർന്നിരിക്കുന്ന ഒരു സംഗീതാനുഭവമാണ് ഈ ഗാനം...🎧💗

  • @bisnimusicentertainment9509
    @bisnimusicentertainment9509 2 роки тому +60

    എനിക്കെത്ര വയസ്സായാലും ഞാൻ ഈ ഗാനത്തിന്റെ കാമുകൻ ആണ്, ഞാൻ പറയാതെ പോയ എന്റെ പ്രണയമാണ് ഈ ഗാനം. അന്നത്തെ എന്റെ പ്രണയത്തിനു സമ്മാനിക്കുന്നു ഈ ഗാനം ഇന്നത്തെ എന്റെ പ്രേമം അറിയാതെ 😍😍😘😘😜😜🕺🕺🕺🌹🌹🌹💐💐💐👏👏👏

  • @gopakumar8843
    @gopakumar8843 2 роки тому +27

    ഒരു ഇരുപതു വർഷം കഴിഞ്ഞു നമ്മളൊക്കെ ജീവിച്ചിരിക്കുകയാണെങ്കിൽ....
    അന്നും ഈ പാട്ട് കേൾക്കണം...
    അന്നും കാണും ഈ പാട്ടിനു 90കളിലെ അതേ പുതുമ....

  • @AkshayTAA
    @AkshayTAA 3 роки тому +101

    ചാക്കോച്ചന് ദാസേട്ടന്റെ voice സൂപ്പർ ആണ്... 💗💗💗💗

    • @sk36918
      @sk36918 3 роки тому +4

      Ssssss

    • @sonamathew6248
      @sonamathew6248 3 роки тому +5

      Ath correct aa

    • @sanijoseph4090
      @sanijoseph4090 2 роки тому +2

      Trueee

    • @jaisonpeter2210
      @jaisonpeter2210 Рік тому +4

      Arkkanu adhehathinte voice match aakathathu

    • @സുധീഷ്മയ്യാവിൽസുധി
      @സുധീഷ്മയ്യാവിൽസുധി Рік тому +2

      ദാസേട്ടന്റെ ശബ്ദത്തിൽ ആര് അഭിനയിച്ചാലും അവരിലേക്ക് അലിഞ്ഞു ചേർന്നുപോകും, അതാണ്, ദാസേട്ടൻ മാജിക്‌ ❤

  • @angeltherese-qe8li
    @angeltherese-qe8li Рік тому +3

    ചാക്കോച്ചന് നേരിട്ട് കണ്ടിട്ടുണ്ട് ഞാൻ നിന്ന് ഹോസ്റ്റലിൽ ചാക്കോച്ചന്റെ ആന്റി സിസ്റ്റർ ഉണ്ടായിരുന്നു കാണാൻ വന്നപ്പോൾ ഞങ്ങൾ കണ്ടു നല്ല ആളാണ് നല്ല മനുഷ്യനാണ് ഒത്തിരി സ്നേഹമുള്ള മനുഷ്യനാണ്💕💕💕💕💕💕💕💕 എല്ലാവരോടും ഇടപെടാൻ നല്ല മനസ്സുള്ള ആളാണ്❤️❤️

  • @Vineetha-s3h
    @Vineetha-s3h 10 місяців тому +4

    ഇരുപത്തിയഞ്ഞു വയസുള്ള ചാക്കോച്ചന് അറുപതു വയസുള്ള യേശുദാസിന്റെ വോയിസ്‌ നല്ല മാച്ച്ക്കുന്നുണ്ട് ❤

  • @asycutz4713
    @asycutz4713 3 роки тому +22

    ഈ ചാനലിന് ഒരു പ്രത്യേകതയുണ്ട്.. ഏത് പാട്ടാണെങ്കിലും അത് നമ്മൾ ടീവിയിൽ കേട്ടിട്ടുള്ള സെയിം സ്പീഡ് ആയിരിക്കും.. മറ്റ് ചാനൽ പോലെ സ്ലോ അല്ല... ഇത് തോന്നിയിട്ടുള്ളവർ ലൈക് അടി..❤❤❤

  • @krishna.s.
    @krishna.s. 3 роки тому +39

    *വിദ്യ ജി യുടെ കുറേ പാട്ടുകൾ ചാകൊച്ചനെ കിട്ടിയിട്ടുണ്ട്*
    *നിറം ദോസ്ത്.ഓർഡിനറി 3 ഡോട്ട്സ് ഭൈയ്യ ഭൈയ്യ സ്പാനിഷ് മസാല സത്യം ശിവം സുന്ദരം പുള്ളി പുലിയും ആട്ടിങ്കുട്ടിയും* ect ........

    • @ajithkurian9457
      @ajithkurian9457 3 роки тому

      Mammottyum dileepum und..

    • @ajithkurian9457
      @ajithkurian9457 3 роки тому

      Ath kainj chakochan

    • @RedhevKumar
      @RedhevKumar 3 роки тому

      Jayaram Und...

    • @ajithkurian9457
      @ajithkurian9457 3 роки тому

      @@RedhevKumar jayaraminte kurach cinemakal ullu..daivathinte makan,Alice in wonderland etc..but mammotty yude 12-13 padangalil vidyasagar music cheythittund..dileepinteyum

    • @krishna.s.
      @krishna.s. 3 роки тому +1

      @@ajithkurian9457 yes mammooka kk ane kuduthal vidhyaji songs 😁😁

  • @travelscapebyvarunnambeesann
    @travelscapebyvarunnambeesann 2 роки тому +6

    എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഗാനം … ഈ പാട്ട് മിസ് ആവും എന്ന് കരുതി അഞ്ചോ ആറോ കാസറ്റുകളിൽ തുടർച്ചയായി റെക്കോർഡ് ചെയ്തിട്ടുണ്ട് … കൂടാതെ റേഡിയോ യിൽ വരുമ്പോൾ Panasonic ന്റെ പഴയ റെക്കോർഡർ ഓൺ ചെയ്ത് ഈ പാട്ട് റെക്കോർഡ് ചെയ്തിട്ടുണ്ട്. 90 കാലഘട്ടം വല്ലാത്ത ഫീൽ ആയിരുന്നു … ആർക്കും മനസിലാവില്ല ആ കാലഘട്ടം

  • @Dilu-21
    @Dilu-21 3 роки тому +41

    ചാക്കോച്ചൻ - ശാലിനി, എന്റെ പ്രിയപ്പെട്ട താര ജോടികൾ....❤❤❤ ( അന്നും ഇന്നും എന്നും )
    നൊസ്റ്റാൾജിയ... Wat a song ❤
    ചാക്കോച്ചന് ദാസേട്ടന്റെ വോയിസ്‌ നല്ല മാച്ച് ആണ് ❤
    പിന്നെ വിദ്യാജി ❤🙏

  • @sethukumar1590
    @sethukumar1590 3 роки тому +27

    1999ile top grosser. ഗിരീഷ് പുത്തഞ്ചേരി - വിദ്യാസാഗർ കൂട്ടുകെട്ട് ഇഷ്ടമുള്ളവർ അടി Like.

  • @sanalkumar4144
    @sanalkumar4144 2 роки тому +27

    ഈ ശബ്ദത്തിനു എന്നും ഏഴഴക്. അടിപൊളി സംഗീതവും പിന്നെ ചാക്കോച്ഛന്റെ ഉഗ്രൻ അഭിനയവും ഒരായിരം നന്ദി ❤️❤️❤️🙏

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 3 роки тому +44

    ചക്കൊച്ഛന്റെ എക്കാലത്തെയും മികച്ച മൂവി ആയിരുന്നു "നിറം"
    nice song's 😍😍😘😘💙💙❤️❤️❤️❤️❤️❤️❤️ song eshttam ullavar like..🖤🖤

  • @sureshbabuksureshbabuk333
    @sureshbabuksureshbabuk333 Рік тому +4

    കുഞ്ജാക്കോ ബോബൻ ശാലിനി ഒരു നല്ല പ്രണയ ജോടിയെ തന്നെയാണ് ഈ സിനിമയിൽ കാണാൻ കഴിയുന്നത് .

  • @premkumarv642
    @premkumarv642 2 роки тому +16

    ബിച്ചു സാർ💛💝💚 വരികളെ എടുത്ത് അമ്മാനമാടി കളഞ്ഞു

    • @VIJILT7
      @VIJILT7 Рік тому +1

      അസാധ്യ മനുഷ്യൻ ബിച്ചു sir 🔥😍❤️

  • @karthikar5205
    @karthikar5205 3 роки тому +35

    22 years kazhinjittum e song nte freshness nashttappettittilla 😍❤️
    Hatts of vidyasagar

  • @journeytowisdom1409
    @journeytowisdom1409 3 роки тому +27

    Oreyoru chackochan...oreyoru Shalini...Evergreen Pair💕

  • @SubhashNarayanan_SN
    @SubhashNarayanan_SN 3 роки тому +56

    Evergreen song 💚 with Evergreen chakochan & Shalini

  • @sandeeps9356
    @sandeeps9356 3 роки тому +21

    ഇതുപോലുള്ള പാട്ടുകൾ ഒക്കെ കേട്ടാൽ നമ്മൾ പഴയ നൊസ്റ്റു ഓർത്തു പോവും..പഴയ സോങുംകൾ എല്ലാം അങ്ങനെ ഉള്ളവയായിരുന്നു

  • @vishnus7458
    @vishnus7458 2 роки тому +19

    നിറം മഴവില്ല് സിനിമകളിൽ എല്ലാം അടിപൊളി songs ആണ് ❣️

  • @mkmusicz8956
    @mkmusicz8956 2 роки тому +10

    ഇതൊക്കെ എങ്ങനെ കമ്പോസ് ചെയ്തു സമ്മതിക്കണം വിദ്യാജി ❤️❤️

  • @sonamathew6248
    @sonamathew6248 3 роки тому +19

    Chakochan and shalini jodi ishtam ulor ivde like adik makaleeyy 😎😉😅😍😘☺😚best jody.. And no enemies 😊🤗🤩

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +1

      അല്ല ഇതാര്!🤗🤗സോനയോ

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +1

      @@sonamathew6248 കുറെ നാളായല്ലോ കമെന്റ് കണ്ടിട്ട്..

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +2

      @@sonamathew6248 ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ട്... Saina music, Matinee now, music zone, ഇതിന്റെയെല്ലാം കോമന്റ് ബോക്സിൽ ഞാൻ ദിവസവും ഉണ്ടാകും. വിഷമിക്കേണ്ട കേട്ടോ...😊😊

  • @ajithkumars6433
    @ajithkumars6433 3 роки тому +8

    ചാക്കോച്ചൻ എന്നാ ലുക്ക് ആണേ🙆🙆🙆😍😍😍😍...ചാക്കോച്ചൻ ശാലിനി ജോടി 😍😍😍😍

  • @anoops5078
    @anoops5078 3 роки тому +41

    ദാസേട്ടന്റെ Voice ❤❤🤩🤩

  • @sangeethasubhash8580
    @sangeethasubhash8580 Рік тому +6

    80's kid's nte സുവർണ്ണകാലം,,💞💞💞💞

  • @al-ameen.n5847
    @al-ameen.n5847 2 роки тому +14

    Adutha janmathil engilum ee paattu irangiya samayathu janikanam ennaanu ente aagraham
    It is a song from another world
    Mizhiyariyathe vannu nee....😍😍😘😗😘😗😙😑❤❤❤❤❤❤

    • @suriya4365
      @suriya4365 2 роки тому +1

      Athentha adutha janmam akumbol ee patt vendum release akkumo

    • @al-ameen.n5847
      @al-ameen.n5847 2 роки тому

      @@suriya4365 aakum
      Kaaranam athrak feel aanu paattu
      Nosta olla oraalkum one side loveil ee paattu orma varaathirikalla 😍♥️

    • @manulogin514
      @manulogin514 2 роки тому +2

      നിറം ഓഡിയോ cassette അന്ന് റെക്കോഡ് വിൽപ്പനയായിരുന്നു..
      ഞാൻ അന്ന് 6th ഇൽ പഠിക്കുന്നു.... വീട്ടിൽ ഞാൻ ബഹളം ഉണ്ടാക്കിയപ്പോൾ അച്ഛൻ അന്ന് രാത്രി തന്നെ പോയി cassette വാങ്ങി... ഇന്നും
      അതോരോർമ.... Cassette നശിച്ചെങ്കിലും അതിന്റെ cover ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്.....

  • @sreelakshmiks6369
    @sreelakshmiks6369 2 роки тому +20

    Shalini mam's costumes and hair styles are awesome 😍

    • @drkavitanamboodiri7281
      @drkavitanamboodiri7281 Рік тому +1

      ശാലിനി തന്നെയാണ് costumes design ചെയ്തത് എന്ന് എവിടെയോ വായിച്ചിരുന്നു

  • @fevinabrahamthomas3962
    @fevinabrahamthomas3962 3 роки тому +7

    Njan adyam vicharichath ithinte music Ouseppachan anennaa.....
    Bcz Vidyasagar, Ouseppachan songs okke ore feel annu ❤️❤️

  • @bobby9330
    @bobby9330 3 роки тому +14

    Yesudasinte sound chakkochan nallonam cherunuddd......😍

  • @nijithu6413
    @nijithu6413 3 роки тому +18

    ചാക്കോച്ചനെ ഏറ്റവും സുന്ദരനായി കണ്ട സിനിമ😍

    • @sajeerkt5282
      @sajeerkt5282 3 роки тому +4

      Aniyathi pravilum sundharananallo

    • @sonamathew6248
      @sonamathew6248 3 роки тому +5

      Chakochan ela filmilum sundran anuy

    • @chackochanfan7918
      @chackochanfan7918 3 роки тому +3

      മഴവില്ലിൽ ആണ് എനിക്ക് ഏറ്റവും സുന്ദരൻ ആയി തോന്നിയിട്ടുള്ളത്

    • @shemyshemy1025
      @shemyshemy1025 2 роки тому +2

      കസ്തൂരിമാൻ അതിലാണ് സുന്ദരൻ ♥️♥️♥️

    • @ARG_90sKID
      @ARG_90sKID 2 роки тому

      Almost all movies, he is handsome. But in Niram, Mazhavillu, Kasthoorimaan, Priyam, Chandamama, Dosth - It's more... ❤️

  • @souravsreedhar5310
    @souravsreedhar5310 2 роки тому +7

    മെലഡിയുടെ മാന്ത്രിക സ്പർശം എന്നറിയപ്പെടുന്ന ഒരു സംഗീത സംവിധായകൻ വിദ്യാജി എന്ന വിദ്യാസാഗർ സാർ...❤️❤️❤️🥰🥰🥰🎼🎼🎼🎼🎼🎼
    ദാസേട്ടന്റെ മനോഹരമായ ആലാപനം ❤️🥰🎼🎤
    ചാക്കോച്ചൻ , ശാലിനി നല്ല ജോഡികൾ ❤️❤️❤️⭐⭐⭐

  • @akhilbabu6295
    @akhilbabu6295 Рік тому +6

    Dasatan voice maching chakochan❤️❤️❤️❤️❤️😍

  • @anumolanus6372
    @anumolanus6372 3 роки тому +13

    Vidhya sagar sir,dasettan,kunchacko Boban,salini😍😍😍💞💞💞💞

  • @vijithmakkakodan7339
    @vijithmakkakodan7339 Рік тому +3

    Dasettane kondu aa prayathilum.. Ingane okke paadipichaa vidyaji💕💕💕🙏🙏 romantic songs master 😍😍😍😍perfect acting and... Direction 👌👌

    • @Arjun-ej7fj
      @Arjun-ej7fj Рік тому

      ആ പ്രായത്തിലും ദാസേട്ടൻ തന്റെ പീക്കിൽ തന്നെ ആയിരുന്നു സുഹൃത്തേ , അന്ന് 59 വയസ്
      ഇതിന്റെ ശേഷം ആണ് പൂ പറിക്കാൻ പോരുമോ , മുറ്റത്തെത്തും തെന്നലേ , മാനത്തെ വേളി വിതനിച കൊട്ടാരം പോലെ പ്രണയ ഭാവങ്ങൾ നൽകി അനശ്വരം ആക്കിയത് ... അപ്പോൾ ഒക്കെ 60-65 വയസ് ഉണ്ട്

  • @manukrishnasadhak1320
    @manukrishnasadhak1320 3 роки тому +15

    വിദ്യാസഗർ 🙏😌 end of golden era 90's

  • @keralamojo393
    @keralamojo393 2 роки тому +6

    ഇത് എപ്പോ കേട്ടാലും രോമാഞ്ചം ആണ്....ന്റെ പൊന്ന് വിദ്യ ജി🙄😻😻😻🌸

  • @vasu652002
    @vasu652002 2 роки тому +9

    മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍
    കനവറിയാതെ ഏതോ കിനാവുപോലെ
    മനമറിയാതെ പാറിയെന്‍ മനസരസോരം
    പ്രണയനിലാക്കിളി നീ ശഹാന പാടി
    ഇതുവരെ വന്നുണര്‍ന്നിടാതൊരു പുതുരാഗം
    എവിടെ മറന്നു ഞാന്‍ ഈ പ്രിയാനുരാഗം (മിഴിയറിയാതെ............)
    കണ്‍ ചിമ്മിയോ നിന്‍ ജാലകം
    ഏതോ നിഴല്‍ തുമ്പികള്‍ തുള്ളിയോ
    കാതോര്‍ക്കയായ് എന്‍ രാവുകള്‍ കാറ്റായ് വരും നിന്റെ കാല്‍താളവും
    തങ്ക തിങ്കള്‍ തേരേറി വര്‍ണ്ണ പൂവിന്‍ തേന്‍ തേടി
    പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ
    എന്നും നിന്നെ കണ്‍ കോണില്‍ മിന്നും പൊന്നായ് കാത്തോളാം
    ഒന്നും മിണ്ടാതെന്തേ നീ നില്‍പ്പൂ മുന്നില്‍ (മിഴിയറിയാതെ............)
    തൂമഞ്ഞിനും കുളിരേകുവാന്‍ ദേവാമൃതം നല്‍കിയോ തെന്നലേ
    പൂന്തേനിനും മധുരം തരും അനുഭൂതികള്‍ കൊണ്ടുവാ ശലഭമേ
    ഇന്നെന്‍ ഉള്ളില്‍ ചാഞ്ചാടും കാണാ സ്വപ്ന പൂപ്പാടം
    കൊയ്യാനെത്തും കിന്നാര പൊന്‍ പ്രാക്കളെ
    ഓരോ തീരം തേടാതെ ഓല ചില്ലില്‍ നീന്താതെ
    ഈറന്‍ ചുണ്ടില്‍ മൂളാന്‍ ഒരീണം തരൂ (മിഴിയറിയാതെ............)

  • @athulyasatheesh8004
    @athulyasatheesh8004 3 роки тому +19

    Favorite forever❤❤❤❤❤❤Addicted 😍😍😍

  • @Avengers_47
    @Avengers_47 Рік тому +2

    ഒരിക്കലും മറക്കാൻ കഴിയാത്ത song... പറയാതെ പോയ പ്രണയത്തിൻ്റെ ഓർമ്മയ്ക്ക് ❤ സ്കൂൾ ബുക്കിൽ ഇന്നും ആരും കാണാതെ എഴുതിയത് S+J..❤❤Thankyu വിദ്യാജി ഇതുപോലെ ഒരു song അന്ന് തന്നതിന് ❤❤❤❤❤

  • @soorajrv
    @soorajrv Рік тому +1

    തൃശൂരിൽ പ്രീ ഡിഗ്രി പഠിക്കുമ്പോൾ തിയേറ്ററിൽ പോയി കണ്ട പടം.1999 ഒക്ടോബർ ഒന്നാം തീയതി. 😍😍

  • @PriyaDharshini-rm4ot
    @PriyaDharshini-rm4ot 2 роки тому +9

    Niram, Priyam adhil varunna veedinu ta ta scene. How innocent and natural it was.
    2000 vareyum undayirunna kalamanu bangi. Sneham niranja manushyanmar, truly loving people, lovely Kerala. Ippol??? The worst ever seen... is seeing here and there. Everything is money and make-up. Originality has gone forever.
    -By a 90s kid.

  • @ganapathysugathansabu6141
    @ganapathysugathansabu6141 3 роки тому +18

    Vidyaji❣️

  • @ABINSIBY90
    @ABINSIBY90 Рік тому +1

    ദാസേട്ടന്റെ പ്രണയാർദ്രമായ ആലാപനം. 99ൽ നിറം എന്ന സിനിമ ഉണ്ടാക്കിയ ഓളം മറക്കാൻ പറ്റുവോ.. കേരളത്തിലെ കോളേജ് പിള്ളേരും യുവതി യുവാക്കന്മാരും ആഘോഷമാക്കി മാറ്റി നിറം..അതൊക്കെ ഒരു കാലം..

  • @jyothishr5120
    @jyothishr5120 3 роки тому +16

    🎧Use Headset🎧 Romaancham Guaranteed
    Pure Magic From 👑Melody King Vidyaji👑

  • @lijokoshythomas8737
    @lijokoshythomas8737 2 роки тому +16

    'ഓരോ തവണ "കൊച്ചി Marine Drive" ൽ ചെല്ലുമ്പോഴും മനസിലേക്ക് ഓടിയെത്തുന്ന പാട്ട് 😂😂 ഈ പാട്ടിലെ പോലെ മനസ്സിൽ സങ്കൽപ്പിക്കാൻ അങ്ങനെ ഇന്ന ആൾ ഇല്ല, എന്നുള്ള വ്യത്യാസം മാത്രം'!! 😁😉

    • @kriz2281
      @kriz2281 2 роки тому +1

      Bro ee song and movie location Ernakulam ano ?

    • @lijokoshythomas8737
      @lijokoshythomas8737 2 роки тому

      @@kriz2281 athee

    • @kriz2281
      @kriz2281 2 роки тому +1

      @@lijokoshythomas8737 👍

  • @jomonjoy666
    @jomonjoy666 3 роки тому +14

    വിദ്യാജി ഇഷ്ടം

  • @jinukonniyoor7285
    @jinukonniyoor7285 3 роки тому +45

    ചാക്കോച്ചൻ ഫാൻസ്‌ ലൈക്‌ അടി........

  • @josephgoebbels112
    @josephgoebbels112 Рік тому +3

    സിബിസി love.. അന്ത കാലം.. ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് അറിയാം😢😢

  • @abhijithv9368
    @abhijithv9368 3 роки тому +12

    1.41min Veena Violin arrangement 🎻😍vidyagi signature ❤️❤️🎶🎶🎶🎶

  • @amalnaths296
    @amalnaths296 2 роки тому +3

    Bichu thirumala sirne aarum marakkalle ❤️❤️❤️❤️🥰🥰🎉🎉🤩😘

  • @akhilchellan7299
    @akhilchellan7299 Рік тому +10

    ഈ പാട്ട് കേട്ട് കഴിഞ്ഞു പഴയ കാലം ഓർക്കുക 🤩❤❤❤❤

  • @shinasshafi4140
    @shinasshafi4140 2 роки тому +2

    Entha Mone feel..innum.enik love cheyyan Njan select cheyuna song ithanu...last line okke no words ..thanks to Vidya sir and one and only my gandarvan das sir ....

  • @prasadk950
    @prasadk950 3 роки тому +6

    ചാക്കോച്ച. റൊമാൻഡ്‌സ് ഹിറോ മലയാളം മൂവി. ഓക്കേ 👍👍👌❤

  • @hellnopesie...
    @hellnopesie... 2 роки тому +9

    My Mom still gets goosebumps on this song... I was like what's so in this song, but after entering to college and end of the teen life..... this song hit me like a truck....😇😇😇😇

  • @karthikar5205
    @karthikar5205 3 роки тому +4

    Chakochan ❤️
    Shalini 😍
    Red Hero Honda Bike
    Romantic Song 🎶
    Ahh Anthass😘

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +10

    വി ദ്യാ ജി മാജിക്
    🔈🎙🎧🎻🔈🎹🎶🎤🎵❤️❤️
    ഈ സിനിമയിൽ ഉടനീളം❤️❤️

  • @sujithv2521
    @sujithv2521 3 роки тому +116

    നിറം മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍👍

  • @ff5832
    @ff5832 Рік тому +1

    അന്നും ഇന്നും ഒരു പാട്ടു ഉണ്ടെകിൽ അത് ആയിരിക്കും ഇന്നത്തെ കുട്ടിക്കൾ എന്തു അറിയാം ഈ ഗാനം വൈറൽ ആയ സമയത്ത് മാങ്ങാ എറിഞ്ഞു നടക്കുന്ന പ്രായം എനിക്ക്.... ❤️‍🩹🥲ഇനി വരില്ല ആ ടൈം ഒന്നും അറിയാം പക്ഷേ വളരെയധികം ആഗ്രഹിച്ചു പോകുന്നുണ്ട് ആ time ഒന്നു വന്നിരുന്നു എങ്കിൽ.... ❤️

  • @abhilashantony78
    @abhilashantony78 Рік тому

    Vidhasagar nte song lovers aduthappol.....songs paranju paranju....ippol njan ketti... vidhasagar a great salute...magician

  • @nsnsns4776
    @nsnsns4776 Рік тому +5

    Ith 80's kids nte pattanu... 😁😁😁😁😁😁

  • @Anagha_16_
    @Anagha_16_ 3 роки тому +7

    Night + car + side seat + this music...♡♡🎶♡♡...💞
    "When you want me
    You just close your eyes
    And I will be with you
    Only a heat beat away..."
    💗🎶💗🎶💗🎶💗🎶💗

  • @gokulsadasivan573
    @gokulsadasivan573 3 роки тому +9

    ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ എന്റെ കുട്ടൻ ചേട്ടനെ ഓർക്കും.... നിർഭാഗ്യവശാൽ നമ്മെ വിട്ടു പോയി 😪😪

  • @BUMOVIES-DK
    @BUMOVIES-DK 2 роки тому +3

    I don't know malayalam... I am from wakanda.. but this song super.. കലക്കി,തിമർത്തു,കിടുവെ

    • @achuachu5907
      @achuachu5907 Рік тому

      Aah... Ppo engnirikyn😹🚶‍♀️

  • @nithinnitz1239
    @nithinnitz1239 Рік тому

    കാലം..
    ഇന്നലെകളിൽ നിന്നും എത്ര മനോഹരമായാണ് നമ്മെയും ചുറ്റുപാടിനെയും മാറ്റിയെടുക്കുന്നത്.

  • @ANTONYTHOMASTHRY
    @ANTONYTHOMASTHRY 2 роки тому +1

    Multies num BMS num OTT kkum valare valare munne evergreen aaya film n songs..

  • @gokulkg7675
    @gokulkg7675 2 роки тому +3

    Dasettan 😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @sarathvlog4165
    @sarathvlog4165 Рік тому

    ee Film il aaanu kayyil kettunnu Frendship Band ernagiyath... ath vedikkan Vtl ammayumayi adi koodiya Kalam.....89 90 Kids😘😘😘😆😆😆😍😍🥰🥰🥰🥰🥰🥰🥰

  • @vishnum6308
    @vishnum6308 Рік тому +3

    4:50 ah cycle oodichondu varuna kutty naananu 😍😍😊

  • @akhileshmkannan6704
    @akhileshmkannan6704 3 роки тому +8

    വിദ്യാജി ഉയിർ 😘😘

  • @adwaithpanavoor6917
    @adwaithpanavoor6917 3 роки тому +1

    Njan kandathil ettavum valiya music director vidhya sagar sir, e pattinte tunum b g m oooo onnum parayan patanilla namich vidhyaji

  • @padmaprabin5261
    @padmaprabin5261 Рік тому +1

    ചാക്കോച്ചനും ശാലിനിയും ഇ സിനിമയിൽ ഇന്നും ജീവിക്കുകയാണ്. Still 2023

  • @cr9291
    @cr9291 2 роки тому +2

    One of the evergreen romantic movies❤
    Etra kandittum mathiyakatha padam😘😘

  • @fasirashi9323
    @fasirashi9323 3 роки тому +6

    Evergreen Jodi chakochan 💟 shalini

  • @entomographer
    @entomographer 3 роки тому +2

    CBZ#ചാക്കൊചൻ#കോളേജ് ഡേയ്‌സ്#പ്രണയം....ഹോ..ന്റെ പൊന്നോ..അതൊക്കെ ഒരു ടൈം...😊

  • @uvaispullara5014
    @uvaispullara5014 3 роки тому +8

    വിദ്യാജി❤️

  • @vishnuv3830
    @vishnuv3830 11 місяців тому

    എത്ര കേട്ടാലും മടുക്കാത്ത പാട്ട് 🥰.. വിദ്യാജി 🥰

  • @samuelmathew3179
    @samuelmathew3179 Рік тому +4

    02:25 That Bass guitar accompaniment tho ♥️

  • @SB-wo6kp
    @SB-wo6kp 3 роки тому +7

    I'm on 38 still my fav

  • @akhildasnechur
    @akhildasnechur 3 роки тому +13

    *music* *zone* v/s *saina* *music* V/S *matinee* *now* HD quality യുടെ തമ്പുരാക്കന്മാർ, എല്ലാവരും കിടിലൻ songs മാത്രമേ upload ചെയ്യാറുള്ളൂ

    • @navaneeth2828
      @navaneeth2828 3 роки тому +2

      Matinee Now കൂടി ഒന്നു കണ്ട് നോക്കൂ

    • @akhildasnechur
      @akhildasnechur 3 роки тому +1

      @@navaneeth2828 comment edited

    • @achu7663
      @achu7663 3 роки тому

      @@akhildasnechur musixHD also good...🔥

  • @bijus3396
    @bijus3396 Місяць тому

    ഈ പാട്ട് കേൾക്കുമ്പോൾ പഴയകാര്യങ്ങൾ ഓർമമവരും ❤❤

  • @gopan3807
    @gopan3807 3 роки тому +3

    എന്താ ഫീൽ 😍😍😍

  • @VIJILT7
    @VIJILT7 Рік тому

    Ithile ella songum bichu thirumala sir ezhuthiya mathi aayirunnu nalla freshness thonnikkunna varikal kittiyene athu pole arthavathayathum👍