119. ഫേസ്‌ സെലക്ടർ (Phase Selector) എന്തുകൊണ്ട് നമ്മുടെ wiring-ൽ ഉൾകൊള്ളിക്കരുത്? (Load Unbalancing)

Поділитися
Вставка
  • Опубліковано 25 сер 2024
  • ഫേസ്‌ സെലക്ടർ (Phase Selector) എന്തുകൊണ്ട് നമ്മുടെ wiring-ൽ ഉൾകൊള്ളിക്കരുത്? (Load Unbalancing)
    ഒരു ഫേസ്‌ പോയാൽ മറ്റൊരു ഫേസ്‌ ആ സർക്യൂട്ടിലേക്ക് വരുവാൻ വേണ്ടി ഫേസ്‌ സെലക്ടർ (Phase Selector) സ്ഥാപിക്കുക പതിവാണ്. ഇതിന്റെ നിയമ വശം ഇവിടെ വിവരിക്കുന്നു.
    വീഡിയോ ദയവായി കണ്ടു അഭിപ്രായങ്ങൾ കമെൻറ് ബോക്സിൽ എഴുതുക.
    💢 💢 💢 💢 💢
    ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
    / ajelectrical
    #PhaseSelector #selector #phase #threephase #supply #electricity #singlephase #AutomticPhaseselector #ഫേസ്‌സെലക്ടർ #electricalsafety #rccb #elcb #tariff #kseb #ksebbill #ajelectricalconsultancyandlightningprotection #solarpv
    💢 💢 💢 💢 💢 💢 💢
    വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
    ⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
    Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
    Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
    Electrical Inspector (Retd.), Chartered Engineer (India)
    AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
    (GSTIN:- 32AAKPT0301R1ZK)
    Ph:- +917012204187
    Email:- electricalconsultant.elp@gmail.com
    Website:- jameskutty.info

КОМЕНТАРІ • 160

  • @beekeykebees3241
    @beekeykebees3241 9 місяців тому +75

    സാർ ഒരു കാര്യം ചോദിച്ചാൽ സത്യം പറയാമോ. KSEB കൺസുമർക്ക് സപ്ലൈ കൊടുക്കുമ്പോൾ എത്രമാത്രം phase ലോഡ് ബാലൻസ് നോക്കി കണക്ഷൻ കൊടുക്കാറുണ്ട്. ഒരു ട്രാൻസ്‌ഫോർമറിന്റെ ലോഡ് phase തിരിച്ചു എത്ര സെക്ഷൻ ഓഫീസ് എഞ്ചിനീർമാർ ചെക്ക് ചെയ്യുന്നുണ്ട്. പിന്നെ ലൈറ്റിങ് ലോഡിന് കൃത്യമായി പറഞ്ഞാൽ വീട്ടിലെ ഉപയോഗത്തിന് 3phase എടുക്കുന്ന എത്ര കൺസുമർ ഒരു സെക്ഷൻ ഓഫീസിന്റെ കീഴിൽ ഉണ്ടാകും. പിന്നെ എന്തായാലും ഒരു ട്രാസ്‌ഫോർമറിൽ ഒരു ഫേസിൽ ഇതുപോലെ എത്ര കൺസുമർ എത്ര സമയം ഓവർ ലോഡ് എടുക്കും. സാർ പറഞ്ഞ നിയമങ്ങൾ ഒക്കെ ശരി തന്നെ പക്ഷേ കാര്യങ്ങൾ ഒരു ലോജിക് ഇല്ല. Phase സെലക്ടർ ഇല്ലാത്ത ഒറ്റ ത്രീ phase കണക്ഷനും ഒരു വീട്ടിലും എടുക്കില്ല. ആദ്യം KSEB മര്യാദക്ക് ട്രാൻസ്‌ഫോർമറിലും അതുപോലെ ഓരോ പോസ്റ്റിലും കൃത്യമായി ഏർത് ചെയ്യാൻ ഉള്ള മര്യാദ കാണിക്കണം. ക്രോസ്സ് ആമിൽ ന്യൂട്രൽ പിടിച്ചു കൊടുക്കും ഒരു കമ്പി ചുറ്റി പോസ്റ്റിന്റെ അടിയിൽ വെറുതെ കുഴിച്ചിട്ടുണ്ടാകും അത് ഒരു മാസം കഴിയുമ്പോൾ വിട്ട് പോകും അതുപോലെ ട്രാൻസഫർമറിൽ ന്യൂട്രൽ എർത്തു ചെയ്യാതെ സപ്ലൈ കൊടുക്കും ചിലപ്പോൾ സെൻട്രൽ ടാപ്പിങ് ട്രാൻസ്‌ഫോർമറിൽ നിന്നും കട്ട്‌ ആയാൽ ആ പ്രദേശത്തെ എല്ലാ വീട്ടിലെയും ഉപകരണങ്ങൾ സ്വാഹാ. ഇതൊക്കെ അനുഭവം ഉള്ള ഒരു എലെക്ട്രിക്കൽ എഞ്ചിനീയർ ആണ് ഞാൻ. അതുകൊണ്ട് ഈ ത്രീ phase സെലക്ടർ സ്വിച്ച് കൊണ്ട് ഉള്ള ബുദ്ധിമുട്ടിനേക്കാൾ വളരെ പ്രാധാന്യം ഉള്ള കാര്യങ്ങൾ ആണ് മുകളിൽ പറഞ്ഞത് ശ്രദ്ധിക്കുമല്ലോ

    • @AJElectrical
      @AJElectrical  9 місяців тому +4

      Yes. But, as an Electrical Engineer we must teach others the ideal methods.

    • @beekeykebees3241
      @beekeykebees3241 9 місяців тому +16

      ശരിയാണ് ആദ്യം പഠിപ്പിക്കേണ്ടത് KSEB സ്റ്റാഫിനെ ആണെന്ന് തിരിച്ചറിയുന്നു. അങ്ങിനെ ഉള്ള അവസരങ്ങൾ ഉണ്ടായിട്ടുണ്ട്

    • @jayeshsounds1499
      @jayeshsounds1499 9 місяців тому +4

      കറക്റ്റ് ചോദ്യം 👍

    • @sasidharank7349
      @sasidharank7349 8 місяців тому +5

      Kseb അങ്ങനെ ഒന്നും തന്നെ നോക്കുന്നില്ല.

    • @user-yi8rq5cd2l
      @user-yi8rq5cd2l 8 місяців тому +4

      താങ്കൾ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. വീഡിയോ ചെയ്തയാൾ തൊലി പുറത്ത് ചികിൽസ നടത്തുകയാണ്.
      തലതിരിഞ്ഞവൻമാർ😂

  • @vktzahra
    @vktzahra 9 місяців тому +27

    KSEB യിലെ അധികപേരും ക്വാളിഫൈഡ് അല്ല. എൻ്റെ അനുഭവത്തിൽ ഓവർസിയർ പോലും ക്വാളിഫൈഡ് അല്ല.

    • @user-yi8rq5cd2l
      @user-yi8rq5cd2l 8 місяців тому +1

      അതിലൊരാളാണ് ഇദ്ദേഹം😂😭😭

    • @parvathysumeshparvathy6943
      @parvathysumeshparvathy6943 8 місяців тому

      അല്ല KSEB staff പത്താം ക്ലാസ് തോറ്റ മസ്ദുർ ലൈൻമാൻ ഓവർസിയർ എന്നീ തസ്തികകളാണ്
      ഇദ്ദേഹം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്ധ്യോഗസ്ഥൻ അണ് ഇദ്ദേഹം ക്വാളിഫൈഡ് ആണ്

    • @ecmediae7265
      @ecmediae7265 8 місяців тому +2

      മന്ത്രി നല്ല qualified ആയത് കൊണ്ട് നോ പ്രോബ്ലം. 😅😅

  • @kumarvasudevan3831
    @kumarvasudevan3831 9 місяців тому +23

    KSEB എതെങ്കിലും Transformer ലെ Load balance ആണോ എന്ന് ചെക്ക് ചെയ്യുന്നുണ്ടോ? പുതിയ single Ph കണക്ഷനുകൾ കൊടുക്കുമ്പോൾ കിട്ടുന്നിടത്ത് പിടിച്ച് കൊടുക്കുകയല്ലേ?ആദ്യം സ്വയം നന്നാവണം. എന്നിട്ട് വേണം മറ്റുള്ളവരെ നന്നാക്കാൻ ശ്രമിക്കാൻ.

    • @AJElectrical
      @AJElectrical  9 місяців тому +1

      അവർ ശ്രദ്ധിക്കണം. ഇതിനൊക്കെ Proper Tabulation വേണം. ആര് മെനക്കെടും ഇതിനൊക്കെ, അല്ലേ.

    • @sajanjosemathews7413
      @sajanjosemathews7413 9 місяців тому +3

      Oru balancing um nokkunnilla .Eethengilum oru phase pidichu kodukkum .Athu thanneyaanu single phase ill cheyyunnathu .Ini single vachu nokkumbol kooduthalum athu thanneyaanu connections ill ullathu .Three phase connections valare kuravaanu .

    • @AJElectrical
      @AJElectrical  9 місяців тому +1

      @@sajanjosemathews7413 അവസാനം ട്രാൻഫോർമർ കത്തി പോവുകയും ചെയ്യും.

    • @hariharanummalath6915
      @hariharanummalath6915 7 місяців тому

      ട്രാൻസ്ഫോർമറിലെ പീക് ലോഡ് ഓരോ ഫെയ്സിലും എത്രയെന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കയും ബാലൻസ് ചെയ്യുകയും വേണം. ചിട്ടയോടെ ചെയ്താൽ മാത്രമേ ഇതിനൊരു പരിഹാരം ഉണ്ടാകുകയൊള്ളു. വീടുകളിൽ ഫെയ്സ് സെലക്ടർ സ്വിച്ച് അത്യാവശ്യ ഘട്ടത്തിൽ ഒന്നിലേക്കു മാറ്റിയാൽ പിന്നെ തിരിച്ച് നോർമൽ പൊസിഷനിലാക്കാൻ മറക്കുകയും അതിനാൽ തന്നെ ഒരു ഫെയ്സിലെ കണ്ടക്ടറും ടെർമിനലും കേടാകാനും ഇട വരുത്തും.

  • @sivaramankumaran7289
    @sivaramankumaran7289 9 місяців тому +11

    KSEB മാത്രം ഉള്ളതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് വെറെയും Agency Supply ചെയ്യട്ടെ അപ്പോൾ over Load വരില്ല

    • @AJElectrical
      @AJElectrical  9 місяців тому

      Yes. പ്രതീക്ഷിക്കാം.

  • @janardhananchungath3061
    @janardhananchungath3061 4 місяці тому +4

    Kseb യുടെ സിങ്കിൾ ഫേസ് ലൈൻ പല സ്ഥലത്തും ബാലൻസ് ചെയ്ത് കാണാറില്ലാ ഒരേ ട്രാൻസ്ഫോർമറിൽ പല സ്ഥലത്തും വോൾട്ടേജ് വ്യത്യാസം കാണിക്കുന്നു

  • @8383PradeepKSR
    @8383PradeepKSR 9 місяців тому +6

    സാധാരണയായി light load കൾ മാത്രമാണ് Selector Switch കൊടുക്കുന്നത്. കൂടുതൽ load എടുക്കുന്ന ഒരു power point ഉം Phase selector ൽ കൊടുക്കാൻ പാടുള്ളതല്ല എന്നതാണ് ശരിയായ രീതി. 40 ൽ അധികം വർഷമായി ജോലി ചെയ്യുന്ന ഒരു Qualified electrician എന്ന അനുഭവം വെച്ചാണ് ഞാൻ ഇത്രയും പറയുന്നത്. കുറച്ചു വർഷമായി Auto selector നിലവിൽ വന്നിട്ട്, അതു വാങ്ങി fit ചെയ്യുന്നതും Safty തന്നെയായിരിക്കും.

    • @AJElectrical
      @AJElectrical  9 місяців тому +3

      ആ അർത്ഥത്തിൽ ചിന്തിച്ചാലും അത് misuse ചെയ്യപ്പെടുന്നു.

  • @sasindranathan
    @sasindranathan 8 місяців тому +1

    നിങ്ങളുടെ അഭിപ്രായം ശരിയാണ് . Phase Selector switch ശരിയായി ഉപയോഗിക്കാൻ പോലും അറിയാത്തവർ ആണ് പലരും . ലോ വോൾട്ടേജ് വന്നാൽ ഉടനെ സ്വിച്ച് തിരിക്കും . കാലക്രമേണ വയർ കത്തി പുകഞ്ഞു പോയ സംഭവം ഉണ്ടായിട്ടുണ്ട് . തീരെ ഉപയോഗിക്കാത്ത സ്വച്ചുകൾ കേടായിട്ടു. പോകുന്നു .

  • @peterfernandez1198
    @peterfernandez1198 8 місяців тому +2

    Good information thank you sir.

  • @sureshck3349
    @sureshck3349 4 місяці тому +1

    Phase Selector ൽ മറ്റൊരു കുഴപ്പമുണ്ട്. അറിയാൻ പാടില്ലാത്ത വീട്ടുകാർ, ഓരോന്നും RYB യിൽ Select ചെയ്യാതെ , മൂന്നും ഏതെങ്കിലും ഒരെണ്ണത്തിലേക്ക് (R or Y or B ) സ്ഥിരമായി ഇടാറുണ്ട്. വീടുകളിൽ 3 p ഉപകരണങ്ങൾ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് എല്ലാ വീടുകളിലും single phase connection മാത്രം കൊടുക്കുകയാണ് ശാശ്വത പരിഹാരം.
    Balance ചെയ്ത് ഓരോ phase ഉം connection കൊടുക്കേണ്ടത് KSEB ആകണം.
    അനാവശ്യമായി 3 p അടിചേൽപ്പിച്ച് കൂടിയ തുക ഓരോരോ പേരും പറഞ്ഞ് KSEB വാങ്ങുന്ന കൊള്ള അവസാനിക്കുകയും ചെയ്യും.

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 3 місяці тому +1

    Good information.👍
    Sir, I am working in Oman. Here I have not seen phase selector in flats. Most of the flats are connected with single phase irrespective of the load. Our flat has 4 ACs 1.5 ton. How do they balace the load 🤔

  • @sajanjosemathews7413
    @sajanjosemathews7413 9 місяців тому +2

    K S E B yude kanakkanussarichu 8 % ill thaazhe ulla aalkkar maathramaanu 3 phase connection upayogikkunnathu .Baaki muzhuvan Single phase connections aanu .Appol ee phase changer inte kaaryavum , load balance inte kaaryavum K S E B kku thanne cheyyaavunnatheeyullu . 1 phase kaaranu change over enthaanennu thanne ariyilla . Connection kodukkumbol phase kalile load anussarichu kodukkuka .Pinne wiring cheyyumbol 1.5 sq.mm muthal mukaliloottu gauge ulla wire kal upayogikkukka . 0.75 sq.mm wire um 01 sq.mm wire um ozhivaakkuka .Wire choodaakal undaakilla .

  • @abhilashabhilash6684
    @abhilashabhilash6684 Місяць тому

    Sir..right information.100%

  • @Ahmed-oz7vg
    @Ahmed-oz7vg 9 місяців тому +1

    കഴിഞ്ഞ വീഡിയോ കമന്റിൽ വിഷയം സൂചിപ്പിച്ച്‌ വളരെ വേഗത്തിൽ മറ്റൊരു പോസ്റ്റിൽ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചതിനു നന്ദി. ISI ഇല്ലാത്ത ഇത്തരം DB / Device കൾ വിപണിയിൽ എങ്ങനെ പ്രമുഖ ബ്രാന്റുകൾ പോലും ലഭ്യമാക്കുന്നു?

    • @AJElectrical
      @AJElectrical  9 місяців тому

      Thank you for such a popular & generic topic.

  • @shinojn4tech
    @shinojn4tech 9 місяців тому +6

    സാറിന്റെ വീട്ടിൽ ഫേസ് സെലക്റ്റർ വച്ചിട്ടില്ല ലോഡ് ബേലൻസിംഗിലാണ് വയറിംഗ് ചെയ്തത് അപ്പോൾ ഓരോ ഫേയ്സിലും തുല്യ ലോഡും ആയിരിക്കുമല്ലോ അപ്പോൾ അവിടെ ന്യൂട്രൽ ലൈൻ കട്ട് ചെയ്താൽ എന്തായിരിക്കാം സംബവിക്കുക

    • @AJElectrical
      @AJElectrical  9 місяців тому +1

      എന്താണ് ചോദ്യത്തിന്റെ ഉദ്ദേശ്യം?. ഇത്രേം പറയാമെങ്കിൽ ബാക്കി കൂടി പറയാമല്ലോ.

    • @shinojn4tech
      @shinojn4tech 9 місяців тому +2

      @@AJElectrical ലോഡ് ബേലൻസ്ഡ് ആണെങ്കിൽ 3 ഫേയ്സിൽ ന്യൂട്രൽ ആവശ്യമില്ലാലോ അതുപോലെയാണോ സാറിന്റെ വീട്ടിലെ വയറിംഗ് എന്നറിയാനാണ്

    • @AJElectrical
      @AJElectrical  9 місяців тому +1

      @@shinojn4tech neutral ഇല്ല എങ്കിൽ single phase load കൾ എങ്ങനെ വർക്ക്‌ ചെയ്യും (230V)

    • @umeshkalathil949
      @umeshkalathil949 9 місяців тому +4

      ​@@shinojn4techചോദ്യത്തിന് എന്തെങ്കിലും ലോജിക്ക് വേണം മണ്ടത്തരം പറയരുത്

    • @AJElectrical
      @AJElectrical  9 місяців тому +9

      @@umeshkalathil949 അങ്ങനെ പറയരുത്. പുള്ളി കളിയാക്കി ചോദിച്ചത് ആണെന്ന് തോന്നുന്നില്ല. ഇങ്ങനെ അല്ലെ പഠിക്കുന്നത്. Pls continue.

  • @prabhakaranmenon2268
    @prabhakaranmenon2268 8 місяців тому +1

    TNEB to ensure that the supply voltage to be maintained ,+or - four percent as per electricity regulation.

  • @binumonvk1967
    @binumonvk1967 27 днів тому

    Eth evide veachittundo avide complaint anu

  • @shahulhameedap9869
    @shahulhameedap9869 4 місяці тому +1

    ഗൾഫ് രാജ്യങ്ങളിൽ ഫേസ് സെലക്ടർ എവിടെയും ഇല്ല കാരണം അവിടെ മൂന്നു ലൈനും എപ്പോഴും വർക് ചെയ്യും

  • @sharathlalsuresh6326
    @sharathlalsuresh6326 9 місяців тому +1

    Good ഇന്‍ഫര്‍മേഷന്‍

  • @chandramohan7363
    @chandramohan7363 8 місяців тому +3

    sir load balance enthanennu kseb ye first padippikkuka allenkil lineman ey padippikkuka,postinte ethu side kayarunnuvo lineman valathubagathulla phase linil chuttiyidum karanam avan right hand ayirikkum

    • @varkeykv3568
      @varkeykv3568 Місяць тому

      പത്തു പാസാകാത്തവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാൻ !

  • @rananrachary
    @rananrachary 9 місяців тому +2

    Good day,I have 15plus year experience.I never recommended phase selector db to do any circuit or system. Thank you sir.

  • @joshyparemel7867
    @joshyparemel7867 4 місяці тому +2

    സെലക്ട് എജുക്കേറ്റഡ് എംപ്ലോയീസ് ഇൻ KSEB

  • @vineeshvijayan1789
    @vineeshvijayan1789 8 місяців тому +1

    ഞാൻ ഒരു electrical contractor ആണ്....ഞങ്ങൾ വർഷങ്ങൾ ആയി phase selector ഉപയോഗിക്കുന്നില്ല....

  • @ecmediae7265
    @ecmediae7265 4 місяці тому +1

    ഓട്ടോമാറ്റിക് സെലക്ടർ വെച്ചാൽ.....നമ്മൾ മാറ്റേണ്ട. Atomate ആയി മാറും.

  • @chandramohan7363
    @chandramohan7363 8 місяців тому +1

    veedukalilonnum phase selector problum varuthilla ,8kw load kanichu oru connection vangichal thanney avidey use cheyyunna load valarey thuchamayirikkum,oru flat il anenkil aviduthey transformer ney bhathikkum

    • @AJElectrical
      @AJElectrical  8 місяців тому

      ഡിസ്ട്രിബൂഷൻ ട്രാൻസ്ഫോർമറിന്റെ ഏരിയ മൊത്തം നോക്കിയാൽ ഒരു ഫ്ലാറ്റ് പോലെയാണ്.

  • @ershadtm
    @ershadtm 8 місяців тому +3

    ഏതു വീട്ടിൽ ആണ് സാർ supply ഫുൾ ലോട്ടിൽ വർക്ക് ചെയ്യുന്നേ ??
    ഒരു ലൈനിൽ 5 kw കൊടുത്താൽ അത് ഫുൾ ലോഡിൽ വർക്ക് ചെയ്യുമോ . അങ്ങനെ വനാല് അല്ലേ താങ്കൾ പറയുന്ന പോലെ ഫേസ് ഷിഫ്റ്റ് ചെയ്യുമ്പോൾ 15 KW യൂസ് ചെയ്യൂ.
    അതുമല്ല ഫേസ് ഷിഫ്റ്റ് ചെയ്താൽ വയർ ചൂടാവാൻ kseb മീറ്ററിൽ നിന്നു ഫേസ് സെലക്റ്റർ വരേ 4 sqmm wire ആയിരിക്കും . അതിന് ശേഷം circuit ബ്രേക്കർ ഉണ്ടാകുമല്ലോ അപ്പോൾ ഓവർലോഡ് എടുത്താൽ ബ്രേക്കർ ട്രിപ്പ് ആകില്ലേ.
    നിങ്ങൾ ഇപ്പോൾ പറയുന്ന ന്യായം.
    റോഡ് നന്നാക്കാതെ ഗതാഗത നിയമം പാലിച്ച് അപകടം കുറക്കണം എന്ന് പറയുന്ന പോലെ അല്ലേ സാർ

    • @AJElectrical
      @AJElectrical  8 місяців тому +1

      ഇത് mathematics അല്ല സുഹൃത്തേ ഞാൻ പറഞ്ഞത്. നിയമമാണ്. നിയമത്തിൽ പറഞ്ഞ കാര്യമാണ്. ഒരു ത്രീ phase circuit - ൽ Phase Selector വച്ചാലുള്ള പ്രശ്നം ഞാൻ പറഞ്ഞത് കൂടാതെ ഈ Comment Box ൽ ധാരാളം പേർ പറഞ്ഞിട്ടുണ്ട്. താങ്കൾ അത് കൂടി വായിക്കൂ. നിങ്ങൾ സ്ഥാപിച്ചോളൂ, ആരും തർക്കിക്കുന്നില്ല. പക്ഷെ, അത് സ്ഥാപിക്കുന്നത് വഴിയുള്ളു morality ആണ് ഇവിടെ ചോദിക്കുന്നത്.

    • @ershadtm
      @ershadtm 8 місяців тому

      @@AJElectrical 🫡

    • @marakkarm8509
      @marakkarm8509 4 місяці тому

      Very good explanation

  • @ecmediae7265
    @ecmediae7265 8 місяців тому +2

    ഇത് നവ കേരളം ആണ്....ഇവിടെ .. ഏവിടെ kaseb നന്നായി പണി എടുക്കുന്നെ. ട്രാൻസ്ഫർ അടിച്ചു പോയാൽ. ലക്ഷങ്ങൾ കമ്മിഷൻ വേടിച്ചു അടുത്തത് വെക്കും. അതാണ് kseb ഡെ പണി.

  • @shylucbshylucb4170
    @shylucbshylucb4170 9 місяців тому +1

    Sr good information. njan oru veettilum ithuvare seleter db install cheyyithittila. Pinne inverter nu sperate rccb yum wire color code um athanu entte workintte highlight 💪

    • @AJElectrical
      @AJElectrical  9 місяців тому

      Inverter ന് separate RCCB ചെയ്യുന്നതിന്റെ കുറച്ചു പടങ്ങളും details ഉം എനിക്ക് അയക്കാമോ - wattsapp 7012204187

  • @sasikumar6117
    @sasikumar6117 9 місяців тому

    Endhu kondanu alukal phase selector select cheyunnath.kseb proper ayitu maintain cheyunilla, oru transformeril parjirikunna load 85%load maintain cheyu apol arum thaney phase selector operate cheyukayilla. Allathey allukaludey nenchatheku keranda.

  • @202sajan
    @202sajan 8 місяців тому +1

    Matter of Rs.500/-. Social responsibility and safety rules all settled

    • @AJElectrical
      @AJElectrical  8 місяців тому

      Thanks a lot for the comment🙏

  • @jeevanandane2802
    @jeevanandane2802 8 місяців тому

    Appol oru Samsayam chodichotte,
    Pinne enthinanu ee "Phase Selector" Vekkunnathu?. Connection Kodukkumpol ethillathavarkku koduthal pore?.🤔 Phase selector nirmikkunna comanilalkku " Kasu" undakkano?🤔🤔🤔
    Namukku select cheyyendenkil oru veettil 3 phase edukkendathundo?.😢😢😢

  • @prashobkadavilpparambil9157
    @prashobkadavilpparambil9157 4 місяці тому +1

    എത്രയോ സിംഗിൾ ഫേസ് വീടുകൾ 3ഫേസ് ആക്കേണ്ടതായിട്ടുണ്ട്.. A/C യൊക്കെ മേടിക്കുമ്പോൾ Kseb യെ അറിയിച്ചു ലോഡ് ആരെങ്കിലും മാറ്റുന്നുണ്ടോ... ഇടയ്ക്ക് ഒരു ബോധവൽക്കരണ വീഡിയോ കൂടി പൊതുജനങ്ങൾക്ക് വേണ്ടി ചെയ്താൽ നന്നായിരുന്നു...

  • @sajanjosemathews7413
    @sajanjosemathews7413 8 місяців тому

    Ithinu ithramaathram worry cheyyeenda oru kaaryavumilla .KSEB yude consumers ill verum 8% ill thaaze maathramaanu 3 phase upayokthaakkal . Baaki ellaam single phase kaaraanu .Avarkku phase selector switch enthaanu ennu polum ariyilla .Athinte aavashyavumilla .

  • @sivakumark8282
    @sivakumark8282 8 місяців тому +2

    Phase selector ആശാസ്ത്രീയം!! Transformer നു ഉൾപ്പെടെ ബലക്ഷയം!! ഒരിക്കലും അനുവദിക്കാൻ പാടില്ല!!

  • @josejohn3006
    @josejohn3006 3 місяці тому +1

    എന്റെ ഏരിയയിലെ സിംഗിൾ ഫെയ്സ് ലൈനിൽ കൂടെ 100 വീട്ടുകാർക്കെങ്കിലും കണക്ഷൻ കൊടുത്തിട്ടുണ്ട് ഇത് എങ്ങനെ ഫേസ് ബാലൻസിങ് ട്രാൻസ്ഫോമറിൽ വരുത്തും. വോട്ടേജും ആമ്പിയറും കറക്റ്റ് ആയിട്ട് കെഎസ്ഇബി സപ്ലൈ ചെയ്യാവുന്ന ഉണ്ടെങ്കിൽ പിന്നെ പ്രത്യേകിച്ച് സെലക്ട് ചെയ്യേണ്ട ആവശ്യം വരുന്നില്ലല്ലോ?
    ഇത് കെഎസ്ഇബിയുടെ പിടിപ്പികേട്
    അല്ലാതെ മറ്റൊന്നുമല്ല.

  • @baneesh29
    @baneesh29 9 місяців тому +1

    3 phase line ഉള്ള എത്ര വീട് കാണും ഒരു Transformer ന്റെ under ൽ

  • @maheshkrishna51
    @maheshkrishna51 8 місяців тому +2

    KSEB ക്കരു load നോക്കി ആണ് single phase കണക്ഷൻ കൊടുക്കാറ് എന്ന് തോന്നുന്നുണ്ടോ? നേരത്തെ പറഞ്ഞ % difference ഒന്നും ആരും നോക്കാറില്ല. അവർക്ക് അപ്പോൾ തോന്നുന്ന phase ലൈൻ നു connection കൊടുക്കും. അത്രേ ഉള്ള്. ഇവർക്കൊക്കെ അത്രയേ അറിയൂ. 😂 കണ്ട് നിന്ന അനുഭവം ആണേ പറയുന്നത്.

  • @aj0425
    @aj0425 8 місяців тому +1

    Fan capacitor leak ആകുന്നു. വേറെ capacitor വാങ്ങി വെച്ചാൽ മതിയോ ? Pls reply.

    • @AJElectrical
      @AJElectrical  8 місяців тому

      മതി. അറിയില്ലെങ്കിൽ ആരെയെങ്കിലും വിളിച്ചു ചെയ്യിക്കണം. Supply off ചെയ്തിട്ട് ചെയ്യണം. Connections മാറി പോകരുത്.

  • @AK-2020
    @AK-2020 8 місяців тому +1

    Could find an RCD in your DB.

    • @AJElectrical
      @AJElectrical  8 місяців тому

      It is not in this DB. Before that. I have not shown in video.

  • @456yoga
    @456yoga 9 місяців тому +1

    Kseb ചട്ടങ്ങൾ പ്രകാരം ongrid ൽ inverter ഉപയോഗിക്കാമോ?

    • @AJElectrical
      @AJElectrical  8 місяців тому

      അങ്ങനെ അല്ലെ Ongrid Solar PV. അല്ലെങ്കിൽ ചോദ്യം കൂടുതൽ വ്യക്തമാക്കൂ.

    • @456yoga
      @456yoga 8 місяців тому +1

      @@AJElectrical kseb line ൽ, പ്രത്യേക circuit ഇല്ലാതെ automatic Inverter സംവിധാനം ഉപയോഗിക്കാമോ

    • @AJElectrical
      @AJElectrical  8 місяців тому

      @@456yoga നിങ്ങൾ ചോദിക്കുന്നത് Solar Inverter ന്റെ കാര്യം അല്ലല്ലോ. തീർച്ചയായും ഒരു change over arrangement നിങ്ങൾ ഉദ്ദേശിക്കുന്ന ഇൻവെർട്ടറിൽ ഉണ്ടായിരിക്കണം.

  • @antonypaulose7564
    @antonypaulose7564 9 місяців тому

    good

  • @jaisonjoseph3130
    @jaisonjoseph3130 8 місяців тому +2

    KSEB ജീവനക്കാർ മരിയാതക്ക് പണ്ടി എടുക്കുവാണങ്കിൽ പെയിസ് സെലറിന്റേ ആവശ്യമില്ല.😢😢😢

  • @iypemathew7787
    @iypemathew7787 9 місяців тому +1

    വീഡിയോ ഇഷ്ട്ടപ്പെട്ടു സത്യത്തിൽ ഇതിനെക്കുറിച്ചറിയില്ലായിരുന്നു,കേരളത്തിൽ എത്ര ശതമാനം റെസിഡന്ഷ്യൽ ഉപഭോക്താക്കൾ 3 phase വയറിങ് ചെയ്തിട്ടുണ്ടാവും? ചിലപ്പോൾ 1 മുതൽ 5 ശതമാനം വരെ കണ്ടേക്കാം. ഇതിന്റെ ഡീറ്റെയിൽസ് ഒന്ന് ചെക്ക് ചെയ്യുമോ?

  • @sudhamansudhaman8639
    @sudhamansudhaman8639 9 місяців тому +1

    👍👍

  • @tecman5511
    @tecman5511 4 місяці тому

    3 Phase വക്കുമ്പോൾ മിനിമം ചാർജ് 3ഇരട്ടി വാങ്ങുന്നുണ്ടല്ലോ?

  • @Abc-qk1xt
    @Abc-qk1xt 4 місяці тому +1

    ഫേസ് സെലക്ടർ വാസ്തവത്തിൽ ആവശ്യം ഇല്ല. എപ്പോഴെങ്കിലും ഒരു ഫേസ് പോയാലും ട്രാൻസ്‌ഫോമറിൽ തന്നെ ആയിരിക്കും പ്രശ്നം. മിക്കവാറും ആളുകൾ പരാതിപ്പെട്ടു ഉടൻ തന്നെ അതു kseb ക്കാർ വന്നു ശരിയാക്കും..

  • @sukumarannair8900
    @sukumarannair8900 9 місяців тому +2

    മൂന്ന് ഫേസ് കണക്ഷൻ കൊണ്ടുള്ള പ്രധാന ഗുണം തന്നെ ഇല്ലാതാകും. ഓവർ ലോഡ് വന്നാൽ സ്വമേധയാ ട്രിപ് ആകുന്ന സംവിധാനം ഉള്ളതിനാൽ ട്രാൻസ്ഫോർമർ കേടാകില്ല.

    • @AJElectrical
      @AJElectrical  9 місяців тому

      Distribution transformer ൽ ഫ്യൂസ് മാത്രമേ ഉള്ളൂ.

  • @sarvothamapaipai
    @sarvothamapaipai 9 місяців тому

    Sir neon sign related to electrical inspectorate schematic drawing ettal nannayirunnu

  • @456yoga
    @456yoga 9 місяців тому +1

    3phase connection ഉള്ള വീടുകളിൽ 15kw connected load. ആണ്. ഇത്രയും വൈദുതി ഒരേ സമയം ഉപയോഗി ക്കുന്നവരാണോ നമ്മൾ. എല്ലാവരും 3phase എടുക്കാൻ kseb ആവശ്യ പ്പെടുന്നത് എന്തിനാണ്. ഉപയോഗമനുസരിച്ചു ള്ള connection എടുത്താൽ പോരേ. ഒരു വീട്ടിൽ ആറു plug point ഉണ്ടെങ്കിൽ kseb അത് load. ആയി കണക്കാക്കും. എന്നാൽ ഒന്നോ രണ്ടോ point ൽ കൂടുതൽ ഒരേ സമയം ആരും ഉപയോഗിക്കില്ല. ഇതെന്താ ഇങ്ങനെ

    • @AJElectrical
      @AJElectrical  9 місяців тому

      എല്ലാ കാര്യങ്ങളും പ്രവർത്തിക്കുന്നത് അതിന്റേതായ നിയമങ്ങളിലൂടെ ആണ്. നമുക്ക് kseb വൈദ്യുതി തരുന്നത് Kerala Electricity Supply Code-2014 നെ അടിസ്ഥാനപ്പെടുത്തിയാണ്. ആ നിയമ പ്രകാരം 5 കിലോ വാട്ടിൽ കൂടുതൽ ലോഡ് ഉണ്ടെങ്കിൽ 3 phase എടുക്കണം എന്നാണ്.

  • @kuttantampuran.2590
    @kuttantampuran.2590 8 місяців тому +1

    സർ റിട്ടയർഡ് ആയി ഇല്ലേ?

  • @pramoddaslohya3174
    @pramoddaslohya3174 4 місяці тому

    കേരള നിയമ പ്രകാരം Phase selector വീട്ടിൽ വെക്കാൻ പാടില്ല എന്ന് ഇല്ല.

    • @AJElectrical
      @AJElectrical  4 місяці тому

      Kerala Electricity Supply Code 2014-ന്റെ വകുപ്പ് 14 വായിച്ചിട്ട് താങ്കൾക്ക് അങ്ങനെ ഒന്നും തോന്നിയില്ല അല്ലെ?

  • @jaisonjoseph9267
    @jaisonjoseph9267 8 місяців тому +1

    ഞാൻ ഗൾഫ് ജീവിതം നിർത്തി പോന്നതിന് ശേഷം (update experience) 4 വർഷമായി ചെയ്ത ഒരു വർക്കിലും ഫേസ് സെലക്ടർ ഉപയോഗിച്ചിട്ടില്ല പല മീറ്റിംങ്ങുകളിലും ഞാൻ പറഞ്ഞിട്ടുണ്ട് ഫേസ് സെലക്ടർ ത്രീ ഫേസ് വയറിംങ്ങ് സമ്പ്രാദായത്തിന് വിരുദ്ധമാണെന്ന് ,എന്നാൽ ഇപ്പോഴും ഇതനുവദിച്ച് കൊടുക്കുന്ന KSEB അധികാരികളുടെ അറിവ് .....!!! ഇപ്പോഴെങ്കിലും ഇങ്ങനെയൊരു വിവരണ വീഡിയോ ചെയ്തതിൽ ❤

  • @rijucheguvera922
    @rijucheguvera922 9 місяців тому +1

    🎉

  • @ksureshkumar7661
    @ksureshkumar7661 3 місяці тому

    phase selector DB നിരോധിച്ചുകൂടെ

  • @ramanarayanank5918
    @ramanarayanank5918 9 місяців тому +1

    Excellent. This is the need of the day. Phase Change - Over Switch Distribution Board should be banned. There is no need for 5 percent allowance because it will be misused. When there is Low Voltage also in any Phase it is used. Because there is no low voltage in foreign countries there is no Voltage Stabilizer and Phase Change-over DB there, I think.
    Now reputed manufacturers are making such Change - Over DBs.

    • @AJElectrical
      @AJElectrical  9 місяців тому

      Thank you Sir for your valuable comment🙏🥰

    • @ershadtm
      @ershadtm 7 місяців тому

      Havells,l&t,legrand all reputed manufacturers are manufacturing pahse selector DB,
      When there is now low voltage in such developed contries market is not demanding such a phase change db and hence manufacturers are not bringing the same to market there .

  • @sudheendranrsr5239
    @sudheendranrsr5239 3 місяці тому

    Oru mandan niyamam

  • @mathewmm2193
    @mathewmm2193 8 місяців тому

    വാട്ടർ പമ്പ് ഒള്ള ലൈനിൽ സപ്ലൈ പോയാൽ എന്ത് ചെയ്‌യും.? ത്രീ ഫയസ് സപ്ലൈ ആണ് ,ചേഞ്ച് ഓവറും ഇല്ല

    • @AJElectrical
      @AJElectrical  8 місяців тому

      അപ്പോൾ 3 phase എടുത്തത് phase മാറ്റി പമ്പ് വർക്ക്‌ ചെയ്യിക്കാൻ ആണോ?

    • @mathewmm2193
      @mathewmm2193 8 місяців тому

      Yes@@AJElectrical

  • @AAAworks_aaa
    @AAAworks_aaa 9 місяців тому +1

    Kseb load balance cheyyunudo, ?

    • @AJElectrical
      @AJElectrical  9 місяців тому

      Load balance ചെയ്താണ് അവർ connect ചെയ്യേണ്ടത്.

  • @donboscochittilappilly1613
    @donboscochittilappilly1613 9 місяців тому

    🙏

  • @sreekumar2354
    @sreekumar2354 9 місяців тому +1

    sir oru doubt 3 phase connection ullavarallo phase selecter upayogikkunnathu. oru linil current poyal adutha linilekku mattum. 3 phase connection unadyittum upayogikkunna linil current poyal varunnathu vare wait cheyyano. angineyengil 3phase connection edukkendallo.

    • @AJElectrical
      @AJElectrical  9 місяців тому +1

      അപ്പൊ അതാണല്ലേ 3 ഫേസ്‌ എടുക്കുന്നതിന്റെ ഉദ്ദേശ്യം? Never. അങ്ങനെ അല്ല. അതല്ലേ ഞാൻ വീഡിയോയിൽ വിശദീകരിച്ചതും.

    • @sreekumar2354
      @sreekumar2354 9 місяців тому

      @@AJElectrical thanks

  • @govindandevadasan3252
    @govindandevadasan3252 8 місяців тому

    KSEB yude gathikedu kondanu phase selectorinte avashyam varunnathu. Samsarichal pora.

  • @satheesankrishnan4831
    @satheesankrishnan4831 9 місяців тому +1

    എല്ലാവർക്കും എന്ന് പറയൂ സാറേ എല്ലാപേർക്കും മോ???

  • @abdussalamkallan7524
    @abdussalamkallan7524 4 місяці тому

    മലയാത്തിൽ ചേദിക്കുന്നു കരറ്റ് വേൾട്ടേജ് തരൂ

  • @babygladly5350
    @babygladly5350 8 місяців тому +1

    താങ്ങൾ KSEB ൽ ആയിരുന്നോ

    • @AJElectrical
      @AJElectrical  8 місяців тому

      അല്ല. റിട്ടയേർഡ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ.

  • @shameempalliyali
    @shameempalliyali 8 місяців тому

    ELCB IN YOUR DB?

  • @Days_with_sanaah
    @Days_with_sanaah 9 місяців тому

    വളരെ നല്ല അറിവുകൾ

  • @rasheedtck5157
    @rasheedtck5157 4 місяці тому

    Don't allowed phase selector

  • @AJElectrical
    @AJElectrical  9 місяців тому

    രണ്ടും ശരിയല്ലേ. എന്റെ ഭാഷ അങ്ങനെ ആയിപോയി. പരിശോധിക്കണം.😂

  • @nidhindas4208
    @nidhindas4208 8 місяців тому

    ഒരിക്കലും 3 ഫേസ് ഇൽ ഒരു ഫേസ് മാത്രം ആയി പോവാൻ പാടില്ല,പോവുന്നത് kseb എത്രയും പെട്ടന്നു റെഡി ആക്കിയാൽ ചേഞ്ച് ഓവർന്റെ ആവശ്യം വരുന്നേ ഇല്ല,അത് നടത്തുക അല്ലെ വേണ്ടത്?
    ഡിസ്ട്രിബൂഷൻ ട്രാന്സ്ഫോര്മര് ന്റെ മാക്സിമം ലോഡ് ന്റെ 80% മാത്രമേ കണ്ണെക്ടഡ് ലോഡ് നു കൊടുക്കാൻ പാടുള്ളു. 3 ഫേസ് കൊണ്ട് ഒരു വീട്ടിൽ പ്രവർത്തിപ്പിക്കുന്ന എത്ര ഉപകരണം ഉണ്ട്? കൂടിയാൽ 1 മോട്ടോർ,പിന്നെ എന്തിനാണ് 3 ഫേസ് കണക്ഷൻ ആവശ്യം വരുമ്പോൾ ചേഞ്ച് ഓവർ ചെയ്യാൻ അല്ലെ?,
    unbalance ആയാൽ മോത്തത്തിൽ എല്ലാ ഫേസ് ഉം കട്ട് ആവണം, 3ഫേസ് ഇൻവെർട്ടർ ഇൽ ഏതെങ്കിലും ഫേസ് unbalance ആയാൽ അല്ലെങ്കിൽ കട്ട് ആയാൽ ഇൻവെർട്ടർ ട്രിപ്പ് ആവും അത് kseb കും ചെയ്യാൻ പറ്റുന്നത്തെ ഉള്ളു, ഫേസ് പ്രൊട്ടക്ടർ ഉണ്ടല്ലോ.

  • @AbdulSalam-gf6js
    @AbdulSalam-gf6js 7 місяців тому

    താങ്കളുടെ സംസാരത്തിൽ നിന്നും നാട്ടിൽ എല്ലാവർക്കും 3 phase connection ആണെന്ന്........

  • @Essra310
    @Essra310 9 місяців тому +1

    Sir download ഓപ്ഷൻ on ആക്കാമോ??

    • @AJElectrical
      @AJElectrical  9 місяців тому +1

      It is not under my control. you can share the UA-cam link instead.

    • @Essra310
      @Essra310 9 місяців тому +1

      ​@@AJElectricaltnk you sir 🥰🥰 ഇപ്പൊ ok ആയി 👍🏻

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 8 місяців тому +1

    Kseb,,, ലോഡ് ബാലൻസ് കൃത്യമായി പാലിക്കുന്നുണ്ടോ????,,, സിംഗിൾ ഫേസ് വലിച്ചു പോകുന്ന ഏരിയയിൽ ഇത് പാലിക്കുന്നുണ്ടോ???? ആദ്യം മാറേണ്ടത് kseb യും ഉദ്യോഗസ്ഥരും,,,, താങ്കൾ പറഞ്ഞൊതൊക്കെ വളരെ ശരിയാണ്,,,, പക്ഷെ 😄ഇത് നടപ്പിലാക്കണമെങ്കിൽ... വിദേശത്തെ പോലെ,,,, kseb ടവേലപ്പ ആയാൽ 😄പൊതു ജനം താനേ ടവലപ്പ ആവും 😄🤲ksrtc യും,,, kseb യും,,,, അങ്ങനെ അവര് സേവനം തരൂ,,,, 😄നമ്മുടെ നാട്ടിലെ സർക്കാർ സേവനം അങ്ങനെ യാണ് 🤔🤔ഉപപോക്താവിനോട് ,,, മര്യാദ പാലിക്കണം,,,,

  • @mohanachandran4202
    @mohanachandran4202 8 місяців тому

    🙏👍👍👍🌹🌹🌹🙏

  • @manojkumar-tw9sy
    @manojkumar-tw9sy 9 місяців тому +3

    ഇയാൾ RCCB വച്ചിട്ടില്ല 😃

    • @AJElectrical
      @AJElectrical  9 місяців тому +2

      RCCB മീറ്ററിനു അടുത്താണ് വച്ചിരിക്കുന്നത് സുഹൃത്തേ 😝

    • @manojkumar-tw9sy
      @manojkumar-tw9sy 9 місяців тому +1

      വിശ്വസിച്ചു 😃

    • @eric.3697
      @eric.3697 9 місяців тому

      ​@@AJElectricalInverter റിൽ RCCB വർക്ക് ആവില്ല . വേറെ വച്ചിട്ടുണ്ടോ സർ

    • @AJElectrical
      @AJElectrical  9 місяців тому

      @@eric.3697 ചോദ്യം വ്യക്തമാക്കൂ

    • @eric.3697
      @eric.3697 9 місяців тому

      @@AJElectrical ഇൻവെർട്ടർ ഔട്ട്പുട്ടിൽ RCCB ഉണ്ടോ സർ ( മീറ്ററിന് അടുത്തുള്ള . RCCB ഇൻവെർട്ടർ ലൈനിൽ വരില്ല )

  • @user-sz6oo3eu5w
    @user-sz6oo3eu5w 9 місяців тому

    ഏഗതെഷം തുല്ല്യയലോട് മുഴുവൻ പൂർണമായും തുല്ല്യമാക്കാൻ സാധ്യക്കില്ല താങ്കൾ പറഞ്ഞത് എല്ലാംOK. എന്നാലും വീടുകളിൽ സുച്ചുകൾ . ഒഴിവാക്കിയാൽ പോലും തുല്ല്യയലോട് വരില്ല ഒരു ടി സ്പി സൻ ട്ടാൻസ്ഫോർമർ ഉപേക്താവ് യൂസിങ്ങ് വ്യത്യസ്ത സമയം വരാം 100 സധമാനം വരില്ല . 70 സധമാനം വരും 30 സധമാനം പലതും ആവാം

  • @raviks2673
    @raviks2673 8 місяців тому

    Not trust KSEB

  • @bijuphilip7783
    @bijuphilip7783 8 місяців тому

    ഇതെന്താ വീട് ഫാക്റിയാണോ .....😂

    • @AJElectrical
      @AJElectrical  8 місяців тому

      എല്ലാ വീടുകളും കൂടി ചേരുമ്പോൾ ഒരു ട്രാൻസ്ഫോർമറിന്റെ കാര്യം ആകും. അത് മാത്രമേ പറഞ്ഞുള്ളൂ സുഹൃത്തേ.

  • @k.m.panicker815
    @k.m.panicker815 8 місяців тому

    ചുമ്മാ തള്ളാതെ……ആദ്ദും KSEB മരൃാദയ്ക്ക് ലോട് ബാലൻസ് ചെയ്യട്ടെ….

  • @muhammedk8133
    @muhammedk8133 9 місяців тому

    👍👍