0992 🪄 നിങൾ ആരെങ്കിലും പോവുകയാണ് എങ്കിൽ എന്താണ് എന്ന് അറിയാൻ പേരില്ലാ സ്വാമിയുടെ ഒരു വീഡിയോ 🎥

Поділитися
Вставка
  • Опубліковано 19 лют 2022
  • ഭക്തിയോടെ ആരെങ്കിലും പോവുകയാണെങ്കിൽ അവരുടെ സ്വന്തം റിസ്കിൽ വേണം പോകാൻ എന്ന് പറയാൻവേണ്ടി ആണ് ഈ വീഡിയോ ഇടുന്നത്....
    ഇന്ന് എടുത്ത വീഡിയോ ഇടാവോ അദ്ദേഹത്തിനോട് ചോദിച്ചു...
    നിൻ്റെ ഭാര്യ അല്ലേ അവളങ്ങ് ഫെയ്മസ് ആകട്ടെ... നീ ഇട് എന്ന് പറഞ്ഞു...
    ഈ വീഡിയോ ചിലർക്കെങ്കിലും ഒരു ഉത്തരം ആയി മാറും എന്ന് വിചാരിക്കുന്നു...
    നെഗറ്റീവ് കമൻറ് പറയുന്നവർ സൂക്ഷ്മാർത്ഥത്തിൽ നമ്മളോട് വലിയ ഗുണമാണ് ചെയ്യുന്നത്...
    സ്ഥലം ഓച്ചിറയിൽ നിന്നും 3km 🙏🙏
    പാട്ടത്തിൽ കടവ്, കരിച്ചാൽ മുക്ക്, തൂവശ്ശേരി വീട്
    maps.app.goo.g...
    നടപ്പാത 👣
    ഒരിക്കൽ ഞാനും സുഹൃത്തുക്കളും ജയയും നാരായണിയും ഒക്കെ കൂടി കുടജാദ്രി പോവുകയാണ്... സമയം കുറച്ചു വൈകി ഇരുട്ട് വീഴാൻ തുടങ്ങി... ചെറിയ ചാറ്റൽ മഴയുണ്ട്... വഴിയിലുടനീളം വലിയ മരങ്ങൾ വീണു കിടക്കുന്നു... രണ്ടു ദിവസമായി ഇവിടെ നല്ല കാറ്റും മഴയും ആണെന്ന് അറിഞ്ഞു.. ആ ഭാഗത്ത് കാട്ടിലൂടെ കേറി പുതിയ വഴി ഉണ്ടാക്കി വേണം പോകാൻ... നല്ല കുറ്റാക്കൂരിരുട്ട് മൊബൈലിലെ ചെറിയ വെളിച്ചം... ഇനിയും രണ്ടുമൂന്നു കിലോമീറ്റർ കൂടി നടക്കണം കുടജാദ്രി എത്താൻ... എൻ്റെ മനസ്സും പതറി തുടങ്ങി... പിന്നീടുള്ള കാര്യം ഞാൻ വ്യക്തമായി ഓർക്കുന്നു... പാമ്പിനെ പേടിയുള്ള ജയ ആണ് ഏറ്റവും മുമ്പിൽ പോകുന്നത്.. എൻ്റെ കയ്യിൽ പിടിച്ചിട്ടുണ്ട്... എന്നെ വലിച്ചു കൊണ്ട് പോവുകയാണ്... പിന്നീട് പെട്ടെന്ന് തന്നെ കുടജാദ്രി എത്തി.. അവളെ കാട്ടിലും ഞാൻ ഒട്ടും വലുതല്ല എന്ന് എനിക്ക് വ്യക്തമായി... ഇതുപോലെ ഇടയ്ക്കൊക്കെ പലതവണ അവൾ അത് തെളിയിച്ചു തരാറുണ്ട്... അങ്ങനെ ഒരു ദിവസമായിരുന്നു ഇന്ന്... 🙏🙏🙏

КОМЕНТАРІ •