0323 🪄 ശിവപ്രഭാകര സിദ്ധയോഗി Siva Prabhakara Siddha Yogi சிவ பிரபாகர் சித்த யோகி Aghori

Поділитися
Вставка
  • Опубліковано 25 сер 2024
  • വളരെ വർഷങ്ങൾക്കു മുമ്പ് തന്നെ വളരെയധികം ആകർഷണം തോന്നിയ ഒരു വ്യക്തിയാണ് ശ്രീ പ്രഭാകര സിദ്ധ യോഗി...
    പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ ആണ് ഇൗ സ്ഥലം
    1942ല്‍ കൊച്ചിയില്‍ ആഴക്കടലില്‍ മീന്‍പിടിക്കാന്‍ പോയവര്‍ കടലിനടിത്തട്ടില്‍നിന്ന് വലയില്‍ കുരുങ്ങിയ ഒരു മനുഷ്യനെ കരയിലെത്തിച്ചു. പോലീസ് സ്റ്റേഷനില്‍ ഈ കടല്‍മനുഷ്യനെ എത്തിക്കുകയും ചില അത്ഭുതങ്ങള്‍ പിന്നീടുണ്ടാകുകയും ചെയ്തു. ഇക്കഥ അന്നത്തെ ‘പൗരധ്വനി’ ദിനപത്രത്തിന് പ്രധാന വാര്‍ത്തയായിരുന്നു. ആദ്യം ജപ്പാന്‍കാരനാണെന്ന് കരുതിയെങ്കിലും അസാധാരണനെന്ന്‍ വ്യക്തമായപ്പോള്‍ മോചിപ്പിക്കുകയും മാപ്പുപറയുകയും ചെയ്തു. പിന്നീട‌ദ്ദേഹത്തെ കണ്ടത് പ്രസിദ്ധപണ്ഡിതനും സാഹിത്യകാരനുമായ ചൊവ്വര പരമേശ്വരനുമായി കൂട്ടുകൂടി നടക്കുന്നതാണ്. ശബരിമലയിലെ ഉയര്‍ന്ന മരക്കൊമ്പില്‍ തലകീഴായി തൂങ്ങിക്കിടക്കുന്നതും കുട്ടികള്‍ക്കും വലിയവര്‍ക്കും പ്രസിദ്ധക്ഷേത്രങ്ങളിലെ പ്രസാദം വരുത്തിക്കൊടുക്കുന്നതും അനുഭവിച്ചവര്‍ ഇന്നും ജീവിച്ചിരിക്കുന്നു. അഡ്വ.എം.എന്‍.ഗോവിന്ദന്‍നായര്‍ രചിച്ച് എം.എന്‍.കഥകള്‍ എന്ന ഗ്രന്ഥത്തില്‍ (എന്‍.ബി.എസ്.പ്രസിദ്ധീകരണം) പ്രഭാകരസിദ്ധയോഗി ഹിമമനുഷ്യനെ സൃഷ്ടിച്ചകാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
    കേരളത്തിലെ അതിപ്രശസ്തരായ പലര്‍ക്കും ശ്രീമദ് പ്രഭാകരസിദ്ധയോഗിയുടെ അനുഗ്രഹം ലഭിച്ചുവെന്നതും ഇന്നും അദ്ദേഹം ഭൗതികശരീരത്തില്‍തന്നെ കാണപ്പെടുന്നുവെന്നതും ഭക്തര്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന കാര്യങ്ങളില്‍ ചിലതുമാത്രം. ഏതുകാലത്തും ജീവശാസ്ത്രത്തിനും യുക്തിക്കും ബുദ്ധിക്കും അപ്പുറം കടന്നുനില്‍ക്കുന്നു ശ്രീമദ് പ്രഭാകരസിദ്ധയോഗിയുടെ അപദാനങ്ങള്‍. ലോകോപകാരാര്‍ത്ഥം 18 ശരീരങ്ങള്‍ ആകെ താന്‍ സ്വീകരിക്കുമെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രഭാകരസിദ്ധയോഗിയായും കൊല്ലത്ത് ഉണ്ണിയപ്പസ്വാമിയായും ഓച്ചിറയില്‍ പുണ്ണുനക്കിസ്വാമിയായും കരുവാറ്റയില്‍ കരീലക്കള്ളനെന്നും അറിയപ്പെട്ടു. ശബരിമലയിലും വൈക്കത്തും ഏറ്റുമാനൂരും പത്തനംതിട്ടയിലും കുറ്റാലത്തും മദിരാശിയിലും മധുരയിലും പഴനിയിലും കാശിയിലും നേപ്പാളിലും ഒക്കെ പലകാലങ്ങളില്‍ പലവേഷങ്ങളില്‍ അവിടുന്നിനെ കണ്ടവരുണ്ട്. തിരുവനന്തപുരത്ത് ഉന്നത ഉദ്ദ്യോഗസ്ഥരോടുമൊപ്പം പലപ്പോഴും കാണപ്പെട്ടപ്പോള്‍ ഓച്ചിറയിലും കുറ്റാലത്തും ഏറ്റുമാനൂരിലുമെല്ലാം പാവങ്ങളുടെ കൂടെയാണ് സഹവസിച്ചുകണ്ടത്. ആഢ്യന്മാരുടെ അകത്തളങ്ങളിലെ ആഢംബരങ്ങള്‍ക്ക് പ്രകാശം പകരാന്‍ അവിടുന്നു പോയില്ല. കാറ്റിലും മഴയിലും വേനല്‍ച്ചൂടിലും ഒരേ വേഷത്തില്‍ എവിടെയും കണ്ടു. പട്ടിണിപാവങ്ങള്‍ക്കിടയിലും കുപ്പത്തൊട്ടിയിലെ എച്ചിലിലകള്‍ക്കിടയിലും കണ്ടവരുണ്ട്. മുന്‍ തിരുവിതാംകൂര്‍ ദിവാന്‍ സി. പി. രാമസ്വാമി അയ്യര്‍ മുതല്‍ മുന്‍ കേരള ഗവര്‍ണ്ണര്‍ ശ്രീമതി. ജ്യോതി വെങ്കിടാചലം വരെ അവിടുന്നിന്റെ ഒരു വാക്കിനുവേണ്ടി പഞ്ചപുച്ഛമടക്കിനിന്നിട്ടുള്ള കഥകള്‍ വേറെ. കുട്ടികളോടൊത്ത് നടക്കാനും കൂട്ടുകൂടാനും ഇഷ്ടമായിരുന്നു. അവര്‍ക്ക് ചൂടാറാത്ത ഉണ്ണിയപ്പവും, പഴനിയിലെ പഞ്ചാമൃതവും, തിരുപ്പതിയിലെ ലഡുവും വരുത്തിക്കൊടുത്തു. കയ്യില്‍ വാരുന്ന മണ്ണ് കല്‍ക്കണ്ടമാക്കും. കുഷ്ടരോഗി കഴിച്ച ഭക്ഷണത്തിന്റെ ഉച്ഛിഷ്ടം കഴിക്കുന്നതും കണ്ടവരുണ്ട്. ദീനരെ കാണുമ്പോള്‍ കണ്ണീര്‍ ധാര ധാരയായി ഒഴുകും. എന്തും കഴിക്കും. വിരളമായിമാത്രം സംഭാഷണം. കൂടുതലും ആംഗ്യംമാത്രം.
    ഒന്നും പറഞ്ഞില്ല. എല്ലാം കാട്ടിക്കൊടുത്തു. ചട്ടമ്പിസ്വാമികള്‍ക്ക് മുരുകോപദേശം നല്‍കി. കടലിലൂടെ നടന്നുവന്ന് കരുവാറ്റ സ്വാമിക്ക് കാരണഗുരുവായി. ചേങ്കോട്ടുകോണം ആശ്രമത്തില്‍ ശ്രീമദ് നീലകണ്ഠഗുരുപാദര്‍ക്കൊപ്പം മാസങ്ങളോളം പലവട്ടം താമസിച്ചു. ശ്രീനാരായണ ഗുരുദേവനും, മാതാ അമൃതാനന്ദമയിക്കും അനുഗ്രഹമേകി. ദിവ്യനായി അറിയപ്പെടാന്‍ ഒട്ടും ആഗ്രഹിച്ചില്ല. പ്രശസ്തിയുടെ നിസ്സാരതയ്ക്ക് വശംവദനുമായില്ല. ഭൗതികാവശ്യങ്ങള്‍ സാധിക്കാന്‍ തന്നെ സമീപിച്ചവര്‍ക്ക് ഭ്രാന്തനായും നീചനായും കാണപ്പെട്ടു. ആശ്രയിച്ചവര്‍ പലരും കുബേരന്മാരായി. എന്നാല്‍ അവിടുന്നിന്റെ ജീവിതം ഒരു പിച്ചക്കാരന്‍റേതിനേക്കാള്‍ മെച്ചമായിരുന്നില്ല.
    കടഞ്ഞെടുത്ത കരിവീട്ടിപോലെ അഞ്ചേകാല്‍ അടി പൊക്കവും, ദൃഢപേശികളുമുള്ള ദേഹം. ഒരു ലങ്കോട്ടിയും ഒറ്റത്തോര്‍ത്തുമായിരുന്നു വേഷം. ഏതൊരു സാഹചര്യത്തിലും എപ്പോഴും കൈവിരലുകള്‍ ചിന്മുദ്രയിലായിരിക്കും. 1965 ന് ശേഷമാണ് ജുബ്ബയും നേര്യതും ധരിച്ചു കാണപ്പെട്ടതും താടിയും മുടിയും നരച്ചതായി തോന്നിച്ചതും. എല്ലാ ജീവശാസ്ത്രതത്വങ്ങളെയും വിസ്മയിപ്പിക്കുമാറ് നൂറ്റി എഴുപത് ദിവസംവരെ ജലപാനംപോലുമില്ലാതെ ഒറ്റക്കിടപ്പ് കിടന്നിട്ടുണ്ട്. ഒടുവില്‍ ഒന്നും സംഭവിക്കാത്തതുപോലെ ഊര്‍ജ്ജസ്വലനായി എഴുന്നേറ്റുവരും. റൗഡികള്‍ക്കിടയില്‍ പലപ്പോഴും അവരില്‍ ഒരാളായി കാണപ്പെട്ടു.
    മദ്യപാനികള്‍ക്കിടയില്‍ ഉന്നത മദ്യപാനിയായി. ഒരേസമയം ഒരേവേഷത്തില്‍ പല സ്ഥലങ്ങളില്‍ കാണപ്പെട്ടു. ഇപ്രകാരം വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളും കാട്ടി അതിനുള്ളിലെ ഏകാത്മ സത്യത്തെ അനാവരണം ചെയ്യുന്ന വ്യക്തിത്വമായി. അറിയേണ്ടവര്‍ക്കുള്ള അറിവായി അവിടുന്ന് നിലകൊണ്ടു. സ്ഥിതപ്രജ്ഞനും നിസ്സംഗനുമായിരുന്നു. ഇവിടുന്നിന്റെ ഇരുകൈവിരലുകളും എപ്പോഴും ചിന്മുദ്ര ധരിച്ചിരുന്നു. അദ്വൈതത്തിനും വിശിഷ്ടാദ്വൈതത്തിനും മദ്ധ്യേ മാര്‍ഗ്ഗമാണ് സ്വീകരിച്ചിരുന്നതെന്ന് മഹത്തുക്കള്‍ പറയുന്നു. ‘ഇക്കാണുന്നതെല്ലാം താന്‍ തന്നെയെന്നും, എല്ലാ അമ്മമാരും പ്രസവിച്ചതും പ്രസവിക്കാന്‍പോകുന്നതും തന്നെതന്നെയാണെന്നും അവിടുന്ന് പറയാറുണ്ടായിരുന്നു. ഒടുവില്‍ ഇതെല്ലാം തന്റെയൊരു തമാശമാത്രമാണെന്നും പറയാനുള്ള ചങ്കൂറ്റം അവിടുന്നില്‍ ദൃഡതയോടെ കാണാന്‍ കഴിയുന്നു. വിധിയും നിഷേധവുമില്ലാത്ത ബ്രഹ്മാനന്ദ ശ്രീമത് ശിവപ്രഭാകരസിദ്ധയോഗി പരമഹംസര്‍ തിരുവടികളുടെ ലോകവ്യവഹാരകഥകള്‍ യുക്തിചിന്തയ്ക്ക് വഴങ്ങാത്തതും ബുദ്ധിയുടെ നിശിതമായ വ്യവഹാരത്തില്‍ താന്‍ നിത്യശുദ്ധനും അവേദ്യനുമായ സാക്ഷാല്‍ ശ്രീപരമേശ്വരന്‍തന്നെയെന്ന് വെളിപ്പെടുത്തുന്നതുമാണ്.’
    ജ്ഞാനശരീരമാണ് താന്‍ സ്വീകരിക്കുന്നതെന്ന് അവിടുന്ന് പറയാറുണ്ടായിരുന്നു. ജ്ഞാനശരീരം എടുക്കുന്ന ഈശ്വരന്‍ താനെടുക്കുന്ന ശരീരത്തോട് എത്രനാള്‍ ചേര്‍ന്നിരുന്നാലും തന്റെ ഗുണങ്ങള്‍ക്ക് മാറ്റം സംഭവിക്കുകയില്ല.

КОМЕНТАРІ • 311

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 3 роки тому +37

    പ്രഭാകര സിദ്ധ യോഗിയെ പ്പറ്റി അറിയാൻ കഴിഞ്ഞു.... നന്ദി

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Рік тому +18

    പ്രഭാകര സിദ്ധ യോഗിയെ പറ്റി അറിയാൻ സാധിച്ചത് തന്നെ മഹാ ഭാഗ്യം 🙏🙏🌹🕉️

  • @PradeepKumar-to9sp
    @PradeepKumar-to9sp 11 місяців тому +10

    താങ്ക്സ്..❤🙏
    താങ്കളുടെ വീഡിയോ കണ്ടതിനു ശേഷമാണ് ഒരു വർഷം മുൻപ് ഓമലൂർ ആശ്രമത്തിൽ പോകുന്നത് . വലിയ അത്ഭുതങ്ങൾ ആണ് പിന്നീട് ഞങ്ങളുടെ ജീവിതത്തിൽ സ്വാമിയുടെ അനുഗ്രഹത്താൽ ഉണ്ടായത്..❤🙏🙏🙏 താങ്ക്സ് ..

  • @balachandrannambiar9275
    @balachandrannambiar9275 Рік тому +10

    ജീവിച്ച ശരീരങ്ങൾ ജീർണിക്കുമ്പോൾ , യാതൊരു പ്രയാസവും കൂടാതെ അതിനെ ഉപേക്ഷിച്ചു പുതിയ ശരീരങ്ങൾ സ്വീകരിക്കുന്ന ആ യോഗീശ്വരനെ ഭക്തി പൂർവ്വം വന്ദിക്കുന്നു 🙏🙏🙏

  • @symkvs
    @symkvs Рік тому +6

    Valare satyyam.. unknowingly came to this video … he came to my chittapans fore fathers shop it was then kerala book store in Trivandrum .. now vigneswara book stall

  • @girishampady8518
    @girishampady8518 4 роки тому +15

    മൂന്ന് ഭാഗമായിട്ട് ഇന്നാണ് പൂർണമായും കണ്ടുതീർന്നത്.. ഇതുപോലുള്ളവ ഇനിയും പ്രതീക്ഷിക്കുന്നു.. 💞💞🏠

  • @radhakrishnanak6823
    @radhakrishnanak6823 Рік тому +9

    യോഗിയെ കുറിച്ച് അറിയാൻ സാധിച്ചതിൽ സ്‌നേഹം സന്തോഷം.....

  • @akhilsudhinam
    @akhilsudhinam 4 роки тому +13

    Super നന്നായിട്ടുണ്ട് നല്ല വിശദീകരണം 🙏

  • @SureshKumar-zb3yd
    @SureshKumar-zb3yd Місяць тому +4

    Ente Maha Guru SREE ShivaPrabhakara Siddah Yoghi Parama Hamsar.Enik SREE Roy swamiyiloode (Kottayam. K.S.E.B. Assistant Engineer) Ariyuvan Kazhinju.Roy swamik Oru Kodi pranamam Ariyikkunnu)

  • @manacaudgopan
    @manacaudgopan Місяць тому +2

    Thankyou 🙏

  • @swamiswami4363
    @swamiswami4363 17 днів тому +2

    അകവൂർ മന എറണാകുളം ജില്ലയിലാണ്. ആലുവ പെരുമ്പാവൂർ റൂട്ടിൽ ആണ്. ഞാൻ പോയിട്ടുണ്ട്

  • @praveenkurup7838
    @praveenkurup7838 4 роки тому +9

    ഗുരു സാക്ഷാൽ തത് പരബ്രഹ്മം തസ്മൈ ശ്രീ ഗുരുവേ നമഃ

  • @gopakumarkumar7672
    @gopakumarkumar7672 Рік тому +2

    Thank you for the informations regarding Prabhakara Siddha yogi.

  • @pushpakumarib4306
    @pushpakumarib4306 2 роки тому +4

    Super narration.Thank U So Much for your kind presentation

  • @sarithaaiyer
    @sarithaaiyer Рік тому +4

    Thank you

  • @sathyaamma7272
    @sathyaamma7272 2 роки тому +2

    വളരെ നന്ദി. ഓം നമഃ ശിവായ.

  • @dwarakadaskalliyath4686
    @dwarakadaskalliyath4686 Рік тому +3

    Good n attractive

  • @naturesounds5620
    @naturesounds5620 4 роки тому +5

    E video kaanan saadichathu maha bhagyam aayitu karuthunnu🙏🙏🙏

  • @shirdigayathrivision
    @shirdigayathrivision 19 днів тому +1

    🙏🙏🙏

  • @sivasami.k9284
    @sivasami.k9284 3 роки тому +5

    Thank you very much sir 🎉❤️🙏

  • @rahulramachandran79
    @rahulramachandran79 5 місяців тому +1

    I have visited place ..such a powerful place ❤ blessed to be there

  • @MrVirgo1967
    @MrVirgo1967 4 роки тому +4

    Nice video 👌👌👌🙏🏻🙏🏻🙏🏻 Om Namashivaaya

  • @akhilbabu7575
    @akhilbabu7575 4 роки тому +18

    Ellavarum iee chanalennu igane ulla videoos anu pratheeshikunnath .njanum 👌👌👌👌👌👌👌👍👍👍

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  4 роки тому

      💚💚🙏🏼🙏🏼🙏🏼💚💚

    • @mmkingofking8383
      @mmkingofking8383 3 роки тому

      Magesh മാർ ഇതല്ലേ ചെയുന്നത്

    • @mmkingofking8383
      @mmkingofking8383 3 роки тому

      @@ARUN_എൻ്റെയാത്ര 50വർഷം സമുദ്രം തേലോ എന്തു വാടോ ഇത്

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  3 роки тому

      @@mmkingofking8383
      തെങ്ങിൽ കയറാൻ അറിയാമോ...😀
      അല്ലെങ്കിൽ മണിക്കൂറുകൾ വെള്ളത്തിൽ പൊങ്ങി കിടക്കുന്നവരെ കണ്ടിട്ടുണ്ടോ...🤔

    • @mmkingofking8383
      @mmkingofking8383 3 роки тому

      @@ARUN_എൻ്റെയാത്ര ഇതു രണ്ടും ചെയ്യുന്നവർ ദൈ വമാണോ

  • @rammohanbalagopal1180
    @rammohanbalagopal1180 Рік тому +7

    ശബരിമലയിൽ ഇദ്ദേഹം പല വട്ടം ഭക്തരുടെ കൂട്ടത്തിൽ പോയിട്ടുണ്ട്. പോകുമ്പോൾ അദ്ദേഹം അപൂർവംമായിട്ടെ തിരുമുറ്റത്തിൽ പോയി അയ്യപ്പനെ കാണുന്നത് പതുവു ഉള്ളു. പകരം ഇദ്ദേഹം വാവർ നടയുടെ അടുത്തുള്ള ആലിൻ ചോട്ടിൽ ആണ് ഇരിക്കുന്നത് പതിവ്. കൂടെ ഉള്ളവർ അയ്യപ്പനെ കണ്ടു വരാം എന്ന് പറയുമ്പോൾ 'എടാ അയ്യപ്പൻ അവിടെ അല്ല ഇവിടെ ആണ് 'എന്ന് മണി മണ്ഡപത്നെ ചൂണ്ടി കാട്ടി പറയും ആയിരുന്നു അത്രേ. ശരണമയ്യപ്പ 🙏

  • @sasibhooshan2584
    @sasibhooshan2584 3 роки тому +2

    വളരെ നന്ദി

  • @ai77716
    @ai77716 8 місяців тому +2

    Nalla post ji😀🌷

  • @rajeshsharmas2250
    @rajeshsharmas2250 Рік тому +17

    സർവ്വം ശക്തിമയം 🙏17-മത്തെയും അവസാനത്തേതുമായ ദിവ്യശരീരം പഴനിക്കടുത്ത് ഒട്ടം ചത്രത്തിൽ, കണക്കൻ പെട്ടിസ്വാമികൾ എന്ന പേരിൽ ഞാൻ ദർശിച്ചിട്ടുണ്ട്.👍

  • @indianjaihind5202
    @indianjaihind5202 4 роки тому +4

    Nannayittund

  • @ranipalakkaseril1825
    @ranipalakkaseril1825 4 роки тому +4

    Thank you so much for this video 🙏🙏

  • @manikkutty6006
    @manikkutty6006 2 роки тому +2

    നന്ദി

  • @Shambhavi414
    @Shambhavi414 4 роки тому +4

    Thank you for this video...

  • @chandrikasasikumar7531
    @chandrikasasikumar7531 2 роки тому +1

    🙏 Swamiji oru Avadoothan ayirikkam...🙏

  • @sanjaykrishnan5297
    @sanjaykrishnan5297 4 роки тому +5

    ഓം നമ ശിവായ

  • @rohithrajendran3830
    @rohithrajendran3830 4 роки тому +7

    Please put subtitle in ENGLISH..THE WHOLE WORLD WANT TO SEE THIS.PLEASE PLEASE👍👍👍

  • @bijubijukadapuzha3034
    @bijubijukadapuzha3034 3 роки тому +4

    ഓം നമോ പ്രഭാകരസിദ്ധയോഗീശ്വരായ നമ:

  • @keralacitizen
    @keralacitizen 3 місяці тому +1

    This video automatically came as a suggestion after i saw a photo of his in my group

  • @rajeeshkarolil5747
    @rajeeshkarolil5747 3 роки тому +5

    ഇതുവരെ അറിയാത്ത കാര്യങ്ങൾ അറിയാൻ പറ്റി വളരെ സന്തോഷം 🙏

  • @meenanair6160
    @meenanair6160 3 роки тому +3

    പരബ്രഹ്മ.....സ്വരൂപം..ഓം നമഃശിവായ

  • @fashionLatestCollection
    @fashionLatestCollection 3 роки тому +2

    Sathiyam UA-cam ithrayum Ènik Santhosham Thonniya video vere undayitundoshamshayaman 🌹🌹🌹👍

  • @justenjoy3356
    @justenjoy3356 2 роки тому +2

    Chetta editting super. Professional touch

  • @remadevirema4456
    @remadevirema4456 10 місяців тому +2

    🙏Ramadevi Aruvikkara 🙏

  • @shankarkomban4844
    @shankarkomban4844 2 роки тому +1

    Ayya thunai 🙏🏻🙏🏻🙏🏻

  • @manojankambrath4502
    @manojankambrath4502 4 роки тому +6

    Om namo Prabhakara sidhayogeeswaraya namo nama

  • @anuragottapalam2014
    @anuragottapalam2014 4 роки тому +6

    ഇതുപോലെ ഉള്ള വീഡിയോസ് eniyum. പ്രതീക്ഷിക്കുന്നു

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  4 роки тому

      ഇതുപോലെയുള്ള സ്ഥലങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക...
      💙💚😍🙏🏼🙏🏼😍💚💙

    • @indianyodha5164
      @indianyodha5164 3 роки тому +1

      @@ARUN_എൻ്റെയാത്ര VADAKARA SIDDHASAMAJ. KASARGOD KANJAGADU . NITHYANANDA BAGAVA SAMADHI. KOYILANDY AVADOODA SAMADHI . PLS PICK ME UP

    • @indianyodha5164
      @indianyodha5164 3 роки тому +1

      @@ARUN_എൻ്റെയാത്ര am frum kannur pls pick me also

  • @HinduHeritage
    @HinduHeritage 4 роки тому +3

    Namaste

  • @rajanpanicker1710
    @rajanpanicker1710 Рік тому +5

    എന്റെ മഹാ ഗുരു, ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @SSK369-S6U
    @SSK369-S6U 4 роки тому +11

    ആര് പറഞ്ഞു അടുപ്പം ഇല്ലായിരുന്നു എന്ന് ...അദ്ദേഹത്തെ കാണാൻ എത്രയോ തവണ എന്റെ മുത്തശ്ചൻ പോയിട്ടുണ്ട്.. കാണുമ്പോഴെല്ലാം കെട്ടിപിടിയ്ക്കും അടുത്ത് ഇരുത്തും ...
    രാമാ നീ എൻറെ പാതിയാണെന്ന് ചേർത്ത് നിർത്തി പറഞ്ഞിരിയ്ക്കുന്നു ...
    രണ്ടു പേരും ഇരട്ടയാണെന്നേ കാണുന്നവർ പോലും പറയും ...
    അത്ര രൂപസാദൃശൃം ...

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  4 роки тому

      🙏🏼🙏🏼🙏🏼🙏🏼

    • @swamiprasadparamel8243
      @swamiprasadparamel8243 4 роки тому +1

      Vande guruparambara. Thangaluday watsap num ezuthamo

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  4 роки тому

      🙏🏼❤️🙏🏼 9895575222

    • @archanagkurup6637
      @archanagkurup6637 2 роки тому +2

      മുത്തച്ഛൻ ഇപ്പോളും ഉണ്ടോ, sir nte സ്ഥലം എവിടെ ആണ്, സ്വാമിയുടെ കഥകൾ മുത്തച്ഛൻ പറഞ്ഞു അറിയുമോ, അറിയാൻ ആഗ്രഹമുണ്ട്. 🙏🏽🙏🏽🙏🏽🙏🏽

    • @SSK369-S6U
      @SSK369-S6U 2 роки тому +1

      @@archanagkurup6637 ഇങ് പോര് .. പറഞ്ഞു തരാം ...

  • @swamiprasadparamel8243
    @swamiprasadparamel8243 4 роки тому +3

    Vande guruparambara

  • @user-xq5mv7du9q
    @user-xq5mv7du9q 28 днів тому +1

    🙏🏻

  • @sreekumarkumar3
    @sreekumarkumar3 4 роки тому +9

    സ്വാർത്ഥ താൽപര്യക്കാരുടേയും Bussiness mentality ഉള്ളവരുടെയും നിയന്ത്രണത്തിൽ ആ വാതിരുന്നാൽ മതിയായിരുന്നു 🙏 🙏 🙏

  • @unnikrishnanunni1860
    @unnikrishnanunni1860 14 днів тому +1

    ഓം പ്രഭാകരസിദ്ധയോഗി പരബ്രഹ്മമമേ നമഃ 👏🏼👏🏼👏🏼👏🏼👏🏼 ഈ സ്ഥലം എവിടെയാണ്?

  • @shineyanilkumar2904
    @shineyanilkumar2904 Рік тому +2

    🙏🏻🙏🏻

  • @oureducationtrust4440
    @oureducationtrust4440 6 місяців тому +1

    🌹🌹🙏🌹🌹

  • @latheeshnair704
    @latheeshnair704 2 роки тому +2

    🙏🙏🙏🙏

  • @userkrishnakumar
    @userkrishnakumar 2 місяці тому +1

    🙏🙏🙏🙏❤

  • @jungj987
    @jungj987 3 роки тому +3

    പ്രണാമം മഹായോഗീശ്വരാ🙏

  • @ambily4
    @ambily4 2 роки тому +2

    😍🥰🙏👍

  • @jomontj470
    @jomontj470 3 роки тому +3

    😍

  • @harimuraleeravam3024
    @harimuraleeravam3024 2 роки тому +2

    💐💐💐💐💐

  • @rajeshsharmas2250
    @rajeshsharmas2250 Рік тому +2

    🙏

  • @rajirajagopalraji6537
    @rajirajagopalraji6537 4 місяці тому +1

    😊😊

  • @ottayaanlifestyle1705
    @ottayaanlifestyle1705 29 днів тому +2

    Viswasikan pattunnillaa..... Kadalinnu kittiya vartha 1947 matheubhumiyil vannittunde

  • @rajalakshmisubash6558
    @rajalakshmisubash6558 2 роки тому +2

    💝

  • @aswathy6893
    @aswathy6893 Рік тому +2

    Thank you 🙏

  • @jins8243
    @jins8243 2 роки тому +2

  • @devikasgopan9168
    @devikasgopan9168 3 роки тому +3

    😍😇🙏🙏🙏

  • @sreeji9217
    @sreeji9217 4 роки тому +3

    Mystic India

  • @PramodKumar-adithyasree
    @PramodKumar-adithyasree 4 місяці тому +5

    1995 _ 2000 ശ്രീ ശിവപഭാകര സിദ്ധ യോഗികളുടെ ശിഷ്യന്‍ എന്ന് അവകാശപ്പെട്ട KSEB ഉദ്ധ്യോഗസ്ഥനായ ശ്രീ റോയ് സാമി പറഞിരുന്നു ഓമല്ലൂര്‍പുലിപ്പാറ എന്ന ഗുരുനാഥന്‍റെ സമാധിയിടം ശബരിമലപോലെ പ്രസിദ്ധമാകും എന്ന് 95 കാലഘട്ടത്തില്‍ ശ്രീ പ്രഭാകര സിദ്ധയോഗികളെ അറിയുന്നവര്‍ വളരെ വിരളമായിരുന്നു അന്ന്പറഞത് ഇന്ന് യാഥാര്‍ത്ഥ്യത്തിലേക്കെന്ന് തോന്നുന്നു

    • @sumeshmk2285
      @sumeshmk2285 4 місяці тому +1

      സത്യമാണ് റോസാമി പറഞ്ഞത് റോയി സാമി ശിവ പ്രഭാകരസ്വാമിയുടെശിഷ്യൻ തന്നെ

  • @ratheeshelectrical7616
    @ratheeshelectrical7616 6 місяців тому +1

    🙏🕉️🙏

  • @rajeev_shanthi
    @rajeev_shanthi Рік тому +1

    ഈശ്വരാ

  • @user-nd9yc8ks1e
    @user-nd9yc8ks1e 11 місяців тому +1

    🙏🙏🙏🙏🙏🙏🙏❤️

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 Рік тому +6

    ആ മഹാ യോഗി യെ കാണാൻ sàസാധി ച്ചവർ ഭാഗ്യം ചെയ്തവർ

    • @VijayaKumar-lh1ol
      @VijayaKumar-lh1ol Рік тому +2

      Arattupuzha ente Ammaude veettil aazhakalolam vannu thamasichittindu. enikku orupaadu praavasyam kaanaanum AA madiyil kayari irikkaanum saadhichittundu

  • @user-nd9yc8ks1e
    @user-nd9yc8ks1e 11 місяців тому +1

    🇮🇳❤️🙏🙏🙏🙏🙏

  • @AnoopActionVlogs
    @AnoopActionVlogs 2 роки тому +2

    ഇത് എവിടെ ആണ്

  • @kpymcard-1280
    @kpymcard-1280 Рік тому +1

    🙂❤

  • @basilm9120
    @basilm9120 3 роки тому +2

    ♥️

  • @sruthykurup7217
    @sruthykurup7217 2 роки тому +1

    Ente achan nerit kanditund.koode ninnitund.kottyath vech

  • @___Mr.zomato.boy03
    @___Mr.zomato.boy03 9 місяців тому +1

    Evide erunnu ethu knumbo oru feel

  • @actorabilashvijayan
    @actorabilashvijayan 2 роки тому +3

    30:31 വിദേശികളുടെ ഒരു ആശ്രമം ഇതിന് സമീപത്തായി നാളെ (01-sept-2022) സമർപ്പിക്കപ്പെടുകയാണ്.. ഏകദേശം 80 വിദേശികൾ എത്തിക്കഴിഞ്ഞു.. തമിഴ്നാട്ടിൽ നിന്ന് 150 കൂടുതൽ ആളുകൾ നാളെ എത്തും

  • @sasikumarvk7858
    @sasikumarvk7858 2 роки тому +1

    Come to Thalassery...Here is a Amma...Avadhootha matha...

  • @jayakumar200
    @jayakumar200 Рік тому

    🌹🌹🌹🌹🙏🙏🙏

  • @gigidevarajan9370
    @gigidevarajan9370 3 роки тому +2

    sree sivaprabhakara siddha yogi nama

  • @binuss0848
    @binuss0848 4 роки тому +10

    ഓമല്ലൂർ ക്ഷേത്രം ഉണ്ടല്ലോ ഈ യോഗിയുടെ

  • @bijuswamykal
    @bijuswamykal Місяць тому +1

    Do അരുൺ... ഇപ്പൊ എവിടെ. From pala

  • @satish3698
    @satish3698 2 роки тому +1

    Still he is alive or samadhi can i make darsan is there any guruji is now let me know please

  • @rahulramachandran79
    @rahulramachandran79 8 місяців тому +1

    Timings of the samadhi place

  • @ishadanush1750
    @ishadanush1750 4 роки тому +8

    യോഗികൾ രണ്ടും super ആണല്ലോ 😃😃 arun യോഗിയും ജയൻ യോഗിയും

  • @valsalakumari1367
    @valsalakumari1367 Рік тому +2

    ഓച്ചിറ യിലെ സ്വാമിയുടെ വീഡിയോ കാണിക്കുന്നല്ലോ അതിൽകാണിക്കുന്ന വീട് ഏതാണ്

  • @remashari3530
    @remashari3530 2 місяці тому

    Swamijiye neri Kanan bhagyam kitti Anugrahvum kitti

  • @ranaypolaih
    @ranaypolaih Рік тому +2

    Jai Gurudeva
    Please put in a translation.
    Is this Avadhūta Siva Prabhakara Yogi's samadhi ?
    Where is this place?
    How to get there?

  • @AnoopActionVlogs
    @AnoopActionVlogs 2 роки тому +3

    ഇ സാമി ആന്നോ പുതിയ വീഡിയോ kanndathu

  • @bijuswamykal
    @bijuswamykal Місяць тому +1

    ഈ ആളിനെ നേരിൽ കണ്ടിട്ടുണ്ട് bt എവിടെ എന്ന് ഓർമ്മയില്ല.

  • @swamipanchakailashi5507
    @swamipanchakailashi5507 Рік тому +1

    Om namah shivaya....

  • @sanoojrs1814
    @sanoojrs1814 Рік тому +7

    8 സിദ്ധർ അല്ല, 18 സിദ്ധർ

  • @kalyan.g9264
    @kalyan.g9264 4 роки тому +3

    Bit more sound would have been fine

  • @sreejasuresh4344
    @sreejasuresh4344 4 роки тому +2

    അകവൂർ മന തിരുവൈരാ ണി ക്കുളം ആണ്.... near aluva

  • @jyosbakes3511
    @jyosbakes3511 2 роки тому +2

    Sir proper place evideya ennu paranju tharumo

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  2 роки тому

      ശ്രീ ശിവ പ്രഭാകര സിദ്ധ യോഗി മഹാ സമാധി
      ഓമല്ലൂർ പത്തനംതിട്ട
      maps.app.goo.gl/a7s9hA4t6Y88qzGs5

  • @vijithpillai5856
    @vijithpillai5856 4 роки тому +4

    Chetta pathanamthittayile malanada kshethrangal explore cheythalo

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  4 роки тому

      ചെയ്യാം.. ദുര്യോധനൻ അല്ലേ....
      💚🙏🏼🙏🏼🙏🏼🙏🏼💚

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  4 роки тому

      ചെയ്യാം.. ദുര്യോധനൻ അല്ലേ....
      💚🙏🏼🙏🏼🙏🏼🙏🏼💚

    • @vijithpillai5856
      @vijithpillai5856 4 роки тому +2

      Chetta athum und allathe Thiruvalla vallamkulam muthal pathanamthittavare oru 15 malanadakal kanum athil thalppara malanada ,elanthore Anu kayamkulam kochunni sannidhi .varuvanel namukk pokam

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  4 роки тому

      കുറച്ച് ദിവസം കൂടി ഞാൻ തിരക്കാണ്... അതിനു ശേഷം പോകാം.....💙🙏🏼💚

  • @rajilzhm980
    @rajilzhm980 4 роки тому +3

    Nammo

  • @gooddaywq
    @gooddaywq Рік тому +1

    Ividekku pokan agraham undu.thiruvananthapuram aanu sthalam.pokanulla vazhi ariyavunnavar paranju tharamo.sunday pokana agraham

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  Рік тому

      പത്തനംതിട്ടയ്ക്ക് തൊട്ടുമുമ്പ് ഓമല്ലൂർ നിന്ന് ഒരു കിലോമീറ്റർ വരും...
      🙏❤️🙏🙏🙏