അടപ്രഥമൻ | Ada Pradhaman | Recipe | Sarang Family | Dakshina

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 786

  • @sajeethsathyan2280
    @sajeethsathyan2280 Рік тому +23

    ഇതൊക്കെ കാണാൻ കഴിയുന്നതു തന്നെ സുകൃതം. അന്നവും പ്രകൃതിയും ശുദ്ധമലയാളവും സമ്മേളിക്കുന്ന അത്യപൂർവ്വ പാചകക്കളരി .

  • @angelrose7237
    @angelrose7237 Рік тому +205

    മുത്തശ്ശി ഒരു അമ്മയിൽ നിന്നു അടുക്കള കാര്യങ്ങൾ അറിവ് കിട്ടാത്ത എനിക്ക് മുത്തശ്ശി യുടെ videos വളരെ അധികം സഹായം ആവുന്നുണ്ട്

    • @vijayalakshmisarang1352
      @vijayalakshmisarang1352 Рік тому +2

      ❤❤😊

    • @faisalfaizy9910
      @faisalfaizy9910 Рік тому

      ടീച്ചർ

    • @shijithajayagesh
      @shijithajayagesh Рік тому +2

      Same 2 U

    • @angelrose7237
      @angelrose7237 Рік тому +2

      ഇതിൽ ഒരു കാര്യം കൂടെ ചേർത്തോട്ടെ മറ്റു പാചക videos കാണുമ്പോൾ ഇത്ര അളവിൽ ചേർക്കുക എന്ന് മാത്രമാണ് കേൾക്കാറുള്ളത് പക്ഷേ മുത്തശ്ശിയുടെ വീഡിയോസിൽ ഓരോന്നിന്റെം ശാസ്ത്രിയ വശം കൂടെ ഉണ്ട്.

  • @silpassankar3462
    @silpassankar3462 Рік тому +683

    ദക്ഷിണ വളരുന്നു....പൂക്കുന്നു കായ്ക്കുന്നു ,അവളിലെ പരിമളം ഞങ്ങൾ ഓരൊരുത്തരിലേക്കും പടരുന്നു.നിർവൃതി

  • @lillyppookkal....
    @lillyppookkal.... Рік тому +16

    ഇതൊന്നും ഉണ്ടാക്കാൻ അല്ലെങ്കിലും മുഴുവൻ കാണും... ശ്രദ്ധയോടെ കേൾക്കും..... പരമ്പരാഗത രീതികൾ.... ശുദ്ധ മലയാളം... സ്ഥുടമായ ഉച്ചാരണം...... അങ്ങനെയങ്ങനെ എത്രയെത്ര കാരണങ്ങൾ വേറെ കിടക്കുന്നു....

  • @rameesh8380
    @rameesh8380 Рік тому +20

    ഇവരെ okk ആണ് നമ്മൾ പ്രോത്സാഹനം കൊടുക്കേണ്ടത് സൂപ്പർ 😍

  • @rajigopakumar4299
    @rajigopakumar4299 Рік тому +19

    എല്ലാം യാന്ദ്രികമായ ഈ യുഗത്തിൽ തനതു പാരമ്പര്യ രീതി പുതു തലമുറയ്ക്ക് കാണിച്ചു കൊടുത്ത മുത്തശ്ശനും മുത്തശ്ശിക്കും ഒരുപാട് നന്ദി... പോയകാലം ഓർമിപ്പിച്ചതിനു അതിലേറെ സന്തോഷം ഈ ജോലികളിൽ എല്ലാം പുതു തലമുറയെ ഉൾപെടുത്തിയത് അതിലേറെ സന്തോഷം ❤️❤️❤️❤️❤️സത്യമാണ് വൈവിധ്യമായ അനുഭവം എല്ലാ തലമുറയ്ക്ക് പകർന്നു കൊടുക്കാൻ ഇനിയും ആരോഗ്യവും ആയുസ്സും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഒരു നാളിൽ വരും അവിടെ saragiyil 🙏🙏🙏🙏🙏❤️❤️❤️❤️😃😃മുത്തശ്ശനോടും മുത്തശ്ശിയോടും നിറ ഇഷ്ടം ❤️❤️❤️❤️

  • @resh9920
    @resh9920 Рік тому +16

    Mind relax ചെയ്യാൻ ഇതിലും നല്ലൊരു ചാനൽ വേറെ ഇല്ല .ഗം
    ഭീര അവതരണം .പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ❤

  • @jerinjithin1001
    @jerinjithin1001 Рік тому +14

    എന്ത് രസമുണ്ട് ഇതുവരെ കാണാത്ത പഴയകാലത്തിലേക്ക് കൊണ്ടുപോകുന്ന വേറിട്ട ചാനൽ ദക്ഷിണ.പുതിയ കുട്ടികൾക്ക് പഴയകാല അറിവ്. എന്ത് ഭാഗ്യം ചെയ്ത കുട്ടികൾ.ഒരു പുഞ്ചിരിയോടെ മാത്രം കാണുന്ന ചാനൽ. മൊബൈലും ടീവിയും മാത്രമായി ഒതുങ്ങുന്ന ഈ കാലത്തിൽ ഒരു പുതിയ ചാനൽ. ഇത് കാണുമ്പോൾ തന്നെ ആ പഴയ കാല പ്രകൃതിയുടെ മണം അനുഭവിച്ചറിയുന്നു. ഇനി ഇതുപോലൊരു കാലം കിട്ടില്ലല്ലോ എന്ന ദുഖത്തോടെ നിർത്തുന്നു 🥰🥰

  • @ohm.123
    @ohm.123 Рік тому +8

    ഇങ്ങനെ ഒരു പായസം ഞാൻ കഴിച്ചിട്ടില്ല കൊതിയാവുന്നു. വല്ലാതെ കൊതിയാകുന്നു 🥰

  • @Archana-hk8pc
    @Archana-hk8pc Рік тому +19

    😯സ്വപ്നം ആണോ ഇത്?!!❤ ഒരു സുന്ദര സ്വപ്നം? 🤔❤...അല്ല.... ഇതാണ് ജീവിതം... പച്ചയായ ജീവിതം 🥰 മാഷിന്റെയും ടീച്ചറുടെയും കുട്ട്യോളുടെയും ജീവിതം.... 🌻🌻 ഇത് കാണുവാൻ സാധിച്ചത് തന്നെ ഭാഗ്യം!!!💕നന്ദി... നന്ദി... 🙏🙏

  • @rajitham2051
    @rajitham2051 Рік тому +7

    ആദപ്രഥമൻ ഉണ്ടാക്കുന്ന പല വിഡിയോ കളും കണ്ടിട്ടുണ്ട് പക്ഷെ നിങ്ങളുടെ ആദപ്രഥമൻ രാജാകീയതയോടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ഒരുപാട് നന്ദി യുണ്ട് കുട്ടി കാലഓ ര്മകളിലേക്ക് കൊണ്ട് പോകുന്ന കാഴ്ചകൾ തന്നതിന് ❤❤

  • @SreelekhaMohan-mv7nw
    @SreelekhaMohan-mv7nw Рік тому +10

    ആ കുഞ്ഞുങ്ങളുടെ മഹാഭാഗ്യമാണ് ഇങ്ങനെ നല്ലൊരു മുത്തച്ചനും മുത്തശ്ശിയും 😍അറിവ് അത് വീട്ടിൽനിന്നും കിട്ടുന്നതിന് അത് ഇത്രയും ഭംഗിയായി പറഞ്ഞു കൊടുക്കുന്ന മുത്തച്ചനും മുത്തശ്ശിക്കും 🙏🙏🙏 ❤️

  • @dhanyacd5208
    @dhanyacd5208 Рік тому +4

    അത്രമേൽ ആസ്വാദ്യകരമായ നിമിഷങ്ങൾ വീഡിയോയിലൂടെ സമ്മാനിച്ചതിന് നന്ദി 🙏🏿

  • @vineethajibin9579
    @vineethajibin9579 Рік тому +13

    സൂപ്പർ മാർക്കറ്റ് il നിന്ന് അരി വാങ്ങി റൈസ് കൂക്കറിൽ വേവിച്ചു കഴിക്കുന്ന എനിക്ക് ഇത് കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം... കാണാൻ എങ്കിലും കഴിഞ്ഞല്ലോ എന്നൊരു സന്തോഷം

  • @lakshmy1830
    @lakshmy1830 Рік тому +7

    വീട്ടിൽ ഓണത്തിന് അടപ്രഥമൻ വെക്കുന്നതു അച്ഛൻ ആയിരുന്നു. ഇപ്പോളത്തെ readymade അട, ഉപയോഗിക്കുമ്പോൾ എല്ലാ വർഷവും അട നിർമാണവും പറഞ്ഞു പഠിപ്പിക്കുമായിരുന്നു. ഇപ്പോൾ ഈ വീഡിയോയിലൂടെ അതു കണ്ടു മനസിലാക്കാൻ സാധിച്ചപ്പോൾ കാലയവനികയിൽ മറഞ്ഞ അച്ഛന്റെ അടപ്രഥമന്റെ മധുരവും നന്മയും ഓർത്തുപോകുന്നു. Thank you team Dakshina. Great efforts.

  • @vijayakumaru1422
    @vijayakumaru1422 Рік тому +4

    പറയുവാൻ വാക്കുകളില്ല. അത്രയ്ക്കു ഗംഭീരം. പാചകവും വാചകവും അതിഗംഭീരം ഇതുപോലുള്ള അട നിർമ്മാണവും പാചകവും ഇക്കാലത്ത് അപൂർവ്വം.അഭിനന്ദനങ്ങൾ.

  • @noblethomas2970
    @noblethomas2970 Рік тому +10

    വെള്ളത്തിൽ ഇട്ടാൽ 10 മിനിറ്റിൽ റെഡി ആകുന്ന പാക്കറ്റ് പായസം കിട്ടുന്ന ഈ കാലത്ത് ഇത്രയും നിങ്ങള് ചെയ്യുന്നുണ്ടെങ്കിൽ അത് വേറെ ലെവൽ ആണ് ❤❤ പഴമ ഇനി തിരിച്ച് കിട്ടില്ല എന്ന് പറയുന്ന പുതു തലമുറക്ക് ഉള്ള മാതൃക ആണ് ഇത് ❤ aa കുട്ടികൾ എത്ര ഭാഗ്യം ഉള്ളവർ.... ഈ പ്രായത്തിൽ മൊബൈലിൽ game കളിച്ച് സമയം കളയാതെ അവര്ക്ക് കിട്ടുന്ന ഈ അറിവ് എത്രയോ വലുതാണ്

  • @nazeemasali8476
    @nazeemasali8476 6 місяців тому +12

    ഈ ചാനൽ പരിചയപ്പെടാൻ ഇത്രയും താമസിച്ചപോയല്ലോന്ന് ഓർത്ത് ഇപ്പോൾ വിഷമം തോന്നുന്നു നേരത്തെ കാണാൻ കഴിഞ്ഞില്ല അടിപൊളി ചാനൽ നന്നായി വരട്ടെ

  • @maryrency9514
    @maryrency9514 Рік тому +9

    പഴയകാല ഓർമ്മകളിലേക്ക് ഒരെത്തിനോട്ടം വളരെ ഗംഭീരം പറയാതിരിക്കാൻ വയ്യ

  • @roufmeroufrichuz5920
    @roufmeroufrichuz5920 Рік тому +7

    മലയാളത്തിന്റെ Traditional പായസം wow അതിമനോഹരം 😋😋😋

  • @krishnadas.k6103
    @krishnadas.k6103 Рік тому +8

    ഇത് കണ്ടപ്പോൾ എന്റെ കുട്ടിക്കാലവും സാധുവായ എന്റെ അമ്മയെയും ഓർമ്മവന്നു

  • @mvalsalagpanikkar7644
    @mvalsalagpanikkar7644 9 місяців тому +6

    എല്ലാം പ്രകൃതിദത്തം.ഇക്കാലത്ത് ഇതിന് കഴിയുക എന്നത് ശ്രമകരവും ചിന്തനീയവുമാണ്❤🙏

  • @adithyaadithya2068
    @adithyaadithya2068 Рік тому +20

    സാരങ്കിലേ ഓരോ എപ്പിസോഡ് ഉം ദൂരദർശനിൽ വരുന്ന സിനിമ പോലെ കാത്തിരുന്നു കാണുന്ന ആളാണ് ഞാൻ

    • @GopalakrishnanSarang
      @GopalakrishnanSarang Рік тому +2

      ഇതൊക്കെയാണു ഞങ്ങളുടെ ഊർജ്ജം.

  • @hamzav1986
    @hamzav1986 Рік тому +5

    നല്ല രസം കാണാൻ....
    പഴയ കാലത്തേക്ക് ഒരു തിരിഞ്ഞ് നോട്ടം....
    ഇന്നും ഇതൊക്കെ കാണുമ്പോൾ സന്തോഷം .... മുത്തശ്ശനും മുത്തശ്ശിക്കും ആയുസ്സും ആരോഗ്യവും ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ ....❤❤

  • @faisalfaizy9910
    @faisalfaizy9910 Рік тому +15

    ഇത് കണ്ടപ്പോ എല്ല് മുറിയെ പണി എടുത്ത് പല്ല് മുറിയെ തിന്ന ആരോഗ്യവന്മാരായ നമ്മുടെ പൂർവീകരെ ഓർക്കാതെ വയ്യ ❤😊

  • @namithahappy5052
    @namithahappy5052 Рік тому +4

    എനിക്ക് അസൂയ തോന്നുന്നു ടീച്ചർന്റെ പേരക്കുട്ടികളോട്... എനിക്ക് കിട്ടാതെ പോയ... ഏറെ കൊതിപ്പിച്ചിരുന്ന കുട്ടിക്കാലം 😢😢..... പക്ഷെ ടീച്ചർന്റെ അവതരണം പറയാതെ വയ്യ.... സൂപ്പർ... എനിക്കും ടീച്ചർനെയും കുടുംബത്തെയും കാണാൻ ഒത്തിരി ഒത്തിരി ആഗ്രഹം തോന്നുന്നു... ടീച്ചറെ നാട് എവിടാ... ഇങ്ങനെ യൂട്യൂബ് ചാനൽ തുടങ്ങാൻ ആരുടെ idea ആണെങ്കിലും അവരോട് നൂറു കോടി നന്ദി... Love you ടീച്ചർ 🥰🥰🥰😘🥰😘

  • @meeradevik4333
    @meeradevik4333 Рік тому +3

    എന്തു മനോഹരം ഈ അടപ്രഥമൻ വിശേഷം ഹൃദയഹാരിയായ സംഗീതവും

  • @sreescut8514
    @sreescut8514 6 місяців тому +7

    ആ സ്പൂണിൽ കോരിയ നിമിഷം ഞാൻ അറിയാതെ വായ് തുറന്നു പോയി ....❤
    ഓർമ്മകൾ എവിടെയൊക്കെയോ പോയി .. പ്രിയപ്പെട്ടവരെ പ്രിയപ്പെട്ടതെന്തെക്കൊയോ ഒരു പാട് മിസ്സ് ചെയ്തു .കണ്ണു നിറഞ്ഞു... മനസ്സും ....

  • @കണ്ണൂർപാചകരുചി
    @കണ്ണൂർപാചകരുചി 11 місяців тому +8

    ഞാൻ ഈ അടുത്ത കാലത്താണ് ഈ ചാനൽ കാണാൻ ഇടയായത്. ഒന്നും പറയാനില്ല.. അടിപൊളി..കുക്കിങ്ങിെനെ ഒരു പാട് സ്നേഹിക്കുന്ന വ്യക്തി എന്ന നിലയിൽ എനിക്ക് വളരെ അത്ഭുതം തോന്നുന്നു ഇന്നത്തെ കാലത്ത് ഇങ്ങനെയും ആൾക്കാർ ഉണ്ടോ??.
    ❤❤❤❤❤

  • @abyraja8769
    @abyraja8769 Рік тому +5

    ഓഹ് ശെരിക്കും ഒരു പാഠ പുസ്തകം തന്നെ
    നല്ല നല്ല അറിവുകൾ
    മലയാള ഭാഷയുടെ ശുദ്ധി
    അദ്ഭുതം ❤

  • @jasminemathew1185
    @jasminemathew1185 4 місяці тому +6

    ഈ കുഞ്ഞു മക്കൾക്ക്‌ ഒക്കെ ഇങ്ങനെ ഒക്കെ പഴമയിലൂടെ കടന്നു പോകാൻ ഭാഗ്യം ഉണ്ടായല്ലോ.. കണ്ടിട്ട് ഒത്തിരി സന്തോഷവും കൊതിയും തോന്നുന്നു ❤❤

  • @sidheerahamed1720
    @sidheerahamed1720 Рік тому +4

    ഇന്നത്തെ കാലത്ത് കാണാൻ കഴിയാത്ത വളരെ റെയർ ആയിട്ടുള്ള ഓരോ കാഴ്ചകളാണ് ഒരുപാട് സന്തോഷം തോന്നി.

  • @samshadahammed7158
    @samshadahammed7158 Рік тому +5

    മുത്തശ്ശിയുടെ സ്വരമാധുരി വളരെ ഹൃദ്യം മധുരം മനോഹരം ലളിതം സുന്ദരം...❤❤❤❤❤❤

  • @lakshmyminnu3253
    @lakshmyminnu3253 11 днів тому +4

    "ആൺ പെൺ വ്യത്യാസമൊന്നും അടുക്കളപണിക്ക് വേണ്ട "❤
    Good statement 👍🏽

  • @licymolviveen
    @licymolviveen 8 місяців тому +7

    ചിൻമയി പേര് super 👌👌❤️

  • @vishnusree3930
    @vishnusree3930 Рік тому +5

    കഴിക്കാൻ കഴിയില്ലെങ്കിലും കാണാൻ പറ്റുന്നുണ്ട്. ടെക്നോളജിക്കും ടീച്ചർക്കും നന്ദി.

  • @aparnakj6727
    @aparnakj6727 Рік тому +6

    വളരെ നല്ല ഒരു രുചികൂട്ട്. ഞങ്ങൾക്കു ഒട്ടും പരിചിതം അല്ലാത്ത വ്യത്യസ്‌ത ഉള്ള ഒന്ന്. അടപ്രഥമൻ ഉണ്ടാക്കാൻ കാണിച്ച ക്ഷമയും പരിശ്രമവും അഭിനന്ദനാർഹം തന്നെ. ഇന്ദുലേഖയുടെ വരയും ഹിപാച്ചിയുടെ പങ്കാളിത്തവും ഇന്നത്തെ വീഡിയോ മനോഹരം ആക്കുന്നതിനു ഉതകുന്ന തായിരുന്നു.

    • @GopalakrishnanSarang
      @GopalakrishnanSarang Рік тому

      വളരെ സന്തോഷം. ഈ നിരീക്ഷണങ്ങളാണ് ഞങ്ങളുടെ ഊർജ്ജം.

  • @mallufoodie7200
    @mallufoodie7200 Рік тому +5

    ജീവിതം എത്ര നിസാരമാണ് എന്നും അറിവ് അറ്റമില്ലാത്ത വഴിയാണ് എന്നും ഈ വിസ്മയം കാണുമ്പോൾ മനസിലാക്കുന്നു 🥹❤

  • @njanthekkan3216
    @njanthekkan3216 Рік тому +5

    Wow it’s really awesome delicious and fantastic presentation 🙏🙏

  • @savithavv8849
    @savithavv8849 5 місяців тому +6

    കേട്ടിരിക്കാൻ രസമുള്ള അവതരണ ശൈലി 👍👍 ഇതൊക്കെ കാണുമ്പോൾ നിങ്ങളെയും നിങ്ങളുടെ നാടും കാണാൻ തോനുന്നു 😊

  • @Parupaarusss
    @Parupaarusss 8 місяців тому +5

    ഒരുപാട് ഇഷ്ടം മുത്തശ്ശി.....
    എന്റെ അമ്മ അടപ്രഥമൻ ഉണ്ടാക്കുന്നത് പോലെ തന്നെ.... തണുത്ത വെള്ളത്തിൽ ഇട്ട ഇലച്ചുരുൾ അമ്മ ചെറുതായി കൊത്തിയെടുക്കും... ഇലയട കൊത്തിയെടുക്കുന്നത് എത്ര കൊതിയോടെ നോക്കി നിന്നിട്ടുണ്ടെന്നോ.... ❤️❤️❤️❤️

  • @Mistery_boy7
    @Mistery_boy7 11 місяців тому +9

    ഒരു നൂറു തവണ ലൈക്‌ ചെയ്യാൻ തോന്നിയ വീഡിയോ ❤️

  • @ajitha4090
    @ajitha4090 11 місяців тому +5

    പഴമയുടെ അറിവും രുചിയും പുതു തലമുറയിലേക് പകർണ് നൽകുന്ന ചാനൽ സൂപ്പർ

  • @vijayalakshmipalat3496
    @vijayalakshmipalat3496 Рік тому +3

    ടീച്ചറേ നമസ്കാരം. എനിക്കും നെല്ലു കുത്താനും ചേറാനും കൊഴിക്കാനും അരി വെളുപ്പിക്കാനും അറിയാം. പഴയ ഓർമ്മകളിലേക്ക് കഴിഞ്ഞ വർഷം ഞാൻ നടന്നു. നെല്ല് വേവിച്ച് ഉണക്കി കുത്തി ചേറി അരി കുതിർത്ത് ഇടിച്ചു പൊടിച്ച് പുട്ട് ഉണ്ടാക്കി കഴിച്ചു. പഴയ ഓർമ്മയിലേക്ക് ഇപ്പോൾ നടക്കാൻ കൈ പിടിച്ചതിന് ഒരുപാട് നന്ദി

  • @mallusjourney
    @mallusjourney Рік тому +5

    അദ്വാനിച്ച് ഉണ്ടാക്കി തിന്നുന്നതിൻ്റെ ടേസ്റ്റ് വേറെ തന്നെ.. വാങ്ങി കഴിക്കുന്നത് പെട്ടെന്ന് മടുകും .പ്രതീക്ഷയോടെ മവ് തൈ നട്ട് വരുന്നതും കാത്തു മാങ്ങ ഉണ്ടായി ഭക്ഷികുംഭോൾ അതില് ഒരു പ്രതീക്ഷ യുടെ ടെസ്റ്റ് പിന്നെ മാങ്ങ കഴിഞ്ഞ മാവിനോട് ഒരു സംതൃപ്തി വളർത്തി വലുതാക്കിയ മകളെ കല്യാണം കഴിപ്പിച്ചു കൊടുത്ത ഒരു ഫീൽ നാം ചെയ്തത് അതിൻ്റെ ലക്ഷ്യത്തിൽ എത്തിയ സന്തോഷം അതാണ് അധ്വാനത്തിൻ്റെ മഹത്വം ❤ സരഗ് ടീച്ചർ മാഷ് നന്ദി

  • @sarathchandranbk2151
    @sarathchandranbk2151 Рік тому +10

    കേട്ടറിവുകൾക്ക് ദൃശ്യം ചാലിച്ചു നൽകിയ അമ്മയ്ക്ക് എൻ്റെ ചക്കരയുമ്മ....

  • @sreelathasatheesan
    @sreelathasatheesan Рік тому +5

    ഇങ്ങനെയൊക്കെ കണ്ടിട്ടും ചെയ്തിട്ടും ഉള്ളതുകൊണ്ട്, ഈ video കാണുമ്പോഴും മനസ്സിന് ഒരു കുളിർമ്മ തോന്നുന്നു ❤❤❤❤
    വരിനെല്ലും നെൽപ്പാടവും എല്ലാം ഓർമയായെങ്കിലും.....

  • @rajikp7977
    @rajikp7977 3 місяці тому +6

    എല്ലാത്തിനും മാറ്റ് കൂട്ടുന്നത് മുത്തശ്ശിയുടെ വിവരണം തന്നെ ❤ഉറപ്പായും ഈ മുത്തശ്ശി പഴയ എതോ ആഡ്യത്തമുള്ള തറവാട്ടിലെ തന്നെ

  • @miniseshadri2321
    @miniseshadri2321 Рік тому +49

    എന്തൊരു ക്ഷമയാണ്... ക്ഷമ പഠിപ്പിക്കാൻ കഴിയുമോ

  • @sulekhar9323
    @sulekhar9323 Рік тому +5

    അടപ്രഥമൻ ഗംഭീരമായി.അവതരണം അതിലും ഗംഭീരം❤

  • @shylajamohan7054
    @shylajamohan7054 Рік тому +4

    പുണ്യം ചെയ്ത കുഞ്ഞുങ്ങൾ
    പഴയ kala അറിവുകളും സന്തോഷം നിറഞ്ഞ ബാല്യം

  • @archanata6101
    @archanata6101 Рік тому +3

    നന്ദി.....ശബ്ദത്തിലൂടെയും ദൃശ്യത്തിലൂടെയും പകർന്ന മധുരത്തിന്........🙏

  • @vinisatheesh1815
    @vinisatheesh1815 Рік тому +8

    Nigalude jeevitham aanu jeevitham....bakiyullavarudeyellam yanthrikam......

  • @sreelakshmiramji4850
    @sreelakshmiramji4850 Рік тому +2

    പഠനം തുടങ്ങേണ്ടത് വീട്ടിൽ നിന്ന് തന്നെ ആണെന്ന് പറയുന്നത് എത്ര സത്യം അണ് . ഇന്നതെ തലമുറക നഷ്ടം ആയി കൊണ്ടിരിക്കുന്ന ഇത്തരം കഴിച്ചകൾ ഞ്ങൾക്കയി നൽകുന്നതിന് ഒരുപാട് സ്നേഹം മുത്തശ്ശി.ഞാൻ 4 വയസ്സുള്ള എൻ്റെ മകൾക്ക് ഈ channel ella videos കാണിച്ചു kodukkarundu

  • @zai12372
    @zai12372 Рік тому +8

    *The most luckiest kids* bcoz they got the most talented and loving grand parents ❤

  • @anjanagnair6151
    @anjanagnair6151 6 місяців тому +6

    മുത്തശ്ശിയുടെ എല്ലാം ചെയ്യാനും പറയാനും ഉള്ള വൈദഗ്ധ്യം 🎉🎉🎉❤, അടിപൊളി പായസം ചുക്ക് ജീരകം പായസത്തിൽ ചേർക്കുമെന്ന് അധികം ആർക്കും അറിയില്ല ❤

  • @fasalpk9774
    @fasalpk9774 Рік тому +7

    ഹോ എന്തൊരു അധ്വാനികളായ ഒരു സമൂഹമാണ് നമുക്ക് മുൻപ് കടന്നു പോയത് ... ഇതൊക്കെ നമ്മുടെ പൈതൃകങ്ങളല്ലേ ഇന്ന് ഇതൊക്കെ ആർക്കറിയാം .... മുത്തശ്ശനും മുത്തശ്ശിയും നീൾ നാൾ വാഴട്ടെ ......

  • @thealoevera2533
    @thealoevera2533 Рік тому +9

    ഞാൻ ദക്ഷിണ യിലെ വിഡിയോയിൽ കണ്ട പോലെ (എന്നെക്കൊണ്ട് പറ്റുന്ന പോലെ 😅)വെന്ത വെളിച്ചെണ്ണ ഉണ്ടാക്കി..ഞാൻ ഉണ്ടാക്കിയതിൽ വെച്ച് ഏറ്റവും ടേസ്റ്റ് ഉള്ള കൽക്കൻ കിട്ടി.. എനിക്കും അതായിരിരുന്നു വേണ്ടത്.. മുത്തശ്ശിയിലൂടെ പകർന്നു കിട്ടിയ അറിവാണിതിലെ പ്രധാനി 😊

  • @JayasreeKrishnankutti
    @JayasreeKrishnankutti 9 місяців тому +4

    Wow. ടീച്ചറിന്റെ അവതരണം കേൾക്കാൻ തന്നെ എന്തൊരു സുഖം. 🙏🙏🙏🥰🥰🥰 ടീച്ചറുടെ പഠിപ്പിക്കാനുള്ള കഴിവും ഏതൊരാൾക്കുംവീഡിയോ കഴിയുന്നതുവരെ ശ്രദ്ധയോടെ ടീച്ചറിൽ നിന്ന് പഠിക്കാനും ടീച്ചറുടെ ശൈലിയും.മാഷെയും ടീച്ചരെയും നമിക്കുന്നു.🙏🙏🙏🙏

  • @vijoyealias666
    @vijoyealias666 Рік тому +7

    ദക്ഷിണയിലെ ഒരു മനോഹരമായ പൂമ്പാറ്റ. ചിൻമയി. ദക്ഷിണയിലെ എല്ലാം മനോഹരം ആണ്. എന്നാലും. ഈ പൂമ്പാറ്റ പറന്നുയരുന്നത് കാണാൻ മനസ്സിന് ഒരു സുഖം.

  • @sandhyac2376
    @sandhyac2376 Рік тому +4

    നല്ല സംസാരം കേൾക്കാൻ നല്ല രസമുണ്ട് മുത്തശ്ശിയെയും മുത്തശ്ശനെയും വളരെ ഇഷ്ടമാണ്

  • @RasmiyaManoj-nd9rp
    @RasmiyaManoj-nd9rp Рік тому +4

    എല്ലാവരെയും ഇഷ്ടം 🥰🥰🥰 ഓരോ വീഡിയോയും മനം കുളിർക്കുന്നവ 👍👍👍🥰🥰

  • @deveshd5880
    @deveshd5880 Рік тому +2

    ചേച്ചി....
    ഹൃദയം നിറഞ്ഞ നമസ്കാരം....
    മോഹനരാഗ വീണാനാദം...
    പശ്ചാത്തലം....
    മൃദംഗം നെല്ലിനെ വാദിച്ചുവോ....
    രാഗമിശ്രണം സമ്പന്നം...
    സർവ്വോപരി ചേച്ചിയുടെ നാദം....
    പ്രഥമൻ ദ്വദീയമായി...
    നന്മകൾ ചേച്ചി

  • @paachakageetham7209
    @paachakageetham7209 Рік тому +4

    Enthu nalla vivaranam .adukum chitayum vruthiyum ulla oru pachakam.ghambeeram❤

  • @sreejithasreejitha2371
    @sreejithasreejitha2371 9 місяців тому +4

    ❤ ഇതൊെക്കൊ കാണുമ്പോൾ മുത്തശ്ശിയുടെ കാലത്ത് ജനിച്ചാമതിയായിരുന്നു❤ മുത്തശ്ശി പായസം കണ്ട്ട്ട് കൊതി വരുന്നു❤

  • @ARSWORLD93
    @ARSWORLD93 Місяць тому +2

    Ellaam adipoli aanu ശബ്ദം അടുക്കള പാചകരീതി എല്ലാം അടിപൊളി

  • @sheemakr2655
    @sheemakr2655 Рік тому +5

    മുത്തശ്ശി അറിവിന്റെ രാജ്ഞി.രാജകീയ പാചകം. അറിവ് പകർന്നു കിട്ടുന്ന പേരക്കുട്ടികൾ മഹാഭാഗ്യവാന്മാർ. വെറും അടുക്കള നുറുങ്ങുകൾ അല്ല ശാസ്ത്രവുമായി ബന്ധപ്പെടുത്തി വിവരിക്കുന്നയാൾതികച്ചും വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. തീർച്ച. കോലാഹലങ്ങളില്ലാത്ത അവതരണം. അടിപൊളി. ഞാൻ ഒന്നും ഒഴിവാക്കാറില്ല. ❤❤❤❤❤❤

    • @kidscorner5297
      @kidscorner5297 Рік тому +1

      ua-cam.com/video/Cvan09n2DU4/v-deo.htmlsi=sj6pEd8tgzMK6eXG

  • @ajithkumarm5064
    @ajithkumarm5064 Рік тому +7

    എന്താ പറയാ ... കേമം.. കെങ്കേമം ..ഉരലും ഉലക്കയും നെല്ലു കുത്തിയരിയാക്കലും അരി പൊടിക്കലും ... എല്ലാമെല്ലാം ഗൃഹാതുതരത ഉണർത്തി. ടീച്ചറുടെ ശബ്ദവും വിവരണവും മധുരത്തെ ഇരട്ടിയാക്കി ..😊

  • @precious5339
    @precious5339 Рік тому +5

    അമ്മയുടെ ഈ വിശദീകരണം കുഞ്ഞുങ്ങൾക്ക് മാത്രമല്ല ഞങ്ങൾക്കും പ്രയോജനം തന്നെ

  • @soudhazainu
    @soudhazainu Рік тому +1

    അടയുടെ പിറവി യും പ്രഥമന്റെ മധുരവും കാണാനും നുണയാനും... വളരെ ഉഷാറായിട്ടുണ്ട് വീഡിയോ ❤❤❤

  • @vishnupriyamanoj2988
    @vishnupriyamanoj2988 Рік тому +5

    ഇനിയുള്ള തലമുറയ്ക്ക് വലിയ അറിവും പാഠംവും മാത്രമല്ല തനത് പാചക കല ജീവിത ശൈലി എന്നിവ ഈ ചാനലിലൂടെ കിട്ടുന്നു. God bless your family❤❤❤

  • @sinanhamdha976
    @sinanhamdha976 Рік тому +5

    ന്റെ.... നാലാം ക്ലാസുകാരി പറയുവാ.... ഈ ടീച്ചറുടെ ക്ലാസിൽ പഠിച്ച എല്ലാ കുട്ടികളും എധൊരു ഭാഗ്യം ചെയ്തവർ ആണ് ഉമ്മാ എന്ന്🥰........ ന്റെ മൂന്ന് മക്കൾക്കും അത്രമേൽ ഇഷ്ട്ടം ആണ് ടീച്ചറേയും സംസാരവും.......ഞാൻ ഒരു പാലക്കാട് ചെർപ്പുളശ്ശേരി കാരി ആണ്...ഇവിടെഎങ്ങനും വരുന്നുണ്ടെങ്കിൽ അറിയിക്കണേ മുത്തശ്ശി 🥹..... നേരിൽ ഒന്ന് കാണാനും ഒരു ഫോട്ടോ എടുക്കാനും ഒരുപാട് ആഗ്രഹിക്കുന്നു....🥰മുത്തശ്ശിയേയും ഞങ്ങളേയും....അള്ളാഹു ആരോഗ്യമുള്ള ദീർഗ്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🥰🥰.....

  • @environmentlover8520
    @environmentlover8520 7 місяців тому +12

    ഇതിനൊക്കെ നല്ല ക്ഷമ വേണം.....രാവിലെ തുടങ്ങിയാൽ വൈകുന്നേരം തീരുമോ..... Hats off❤

  • @50upasana77
    @50upasana77 Рік тому +5

    എത്ര മനോഹരമായ അവതരണം...❤

  • @ambilig2400
    @ambilig2400 8 місяців тому +13

    ചെറുമക്കളുടെ ഭാഗ്യം മുത്തശ്ശൻ, മുത്തശ്ശി 🙏

  • @appusvlogs3350
    @appusvlogs3350 Рік тому +5

    ഞാൻ ആ പായസത്തിന്റെ രുചിയെക്കുറിച്ചാണ് ആലോചിച്ചത് 😊🤤

  • @mammamia6705
    @mammamia6705 Рік тому +4

    ഇങ്ങനെ ഒരു അറിവ് പകർന്നു തന്ന ടീച്ചറിന് ഒരുപാട് നന്ദി..❤..

  • @mansoormanu1714
    @mansoormanu1714 Рік тому +4

    ജീവിത പാഠങ്ങളിലൂടെ മാനവിക ബോധനവും നൽകുന്ന അടുക്കള

  • @Cheerukutty
    @Cheerukutty 2 місяці тому +4

    ഈ പ്രഥമൻ vdo എത്രാമത്തെ തവണ കാണുന്നതെന്നറിയില്ല ❤fbyil കണ്ടാലും utubil കണ്ടാലും, instayil കണ്ടാലും, തീരുന്നത് വരെ kaaanum, ഇതുപോലെ കണ്ട vdo മിക്കതും വീണ്ടും വീണ്ടും കാണും

  • @sathidevi4087
    @sathidevi4087 Рік тому +2

    പറഞ്ഞറിയിക്കാൻ പറ്റില്ല. അത്രയ്ക്ക് മനോഹരം .....❤

  • @muhammedsawadkasargod5519
    @muhammedsawadkasargod5519 Рік тому +5

    New jen ആളുകൾക്ക് ഇത്ര ക്ഷമഎന്തായാലും ഉണ്ടാവില്ല 😍😍what a process

  • @sruthik2416
    @sruthik2416 9 місяців тому +2

    മനോഹരം......ഗംഭീരം......വാക്കുകളിൽ നിറയുന്നു.....അടപ്രഥമൻസ്വാദ്🥰❣️

  • @binduca5408
    @binduca5408 Рік тому +4

    രണ്ടും ഗംഭീരം 👏👏👏പ്രഥമനും വിവരണവും ❤❤

  • @aswathsdiary6347
    @aswathsdiary6347 Рік тому +7

    ഇതൊക്കെ കാണുമ്പോൾ നമ്മൾ കുടിക്കുന്നത് അട പ്രഥമൻ തന്നെയോ എന്നു സംശയം.. എത്ര സന്തോഷം കാണുമ്പോൾ 👌

  • @Risvin_faz
    @Risvin_faz Рік тому +4

    കാതിനും മനസ്സിനും ഒരുപോലെ കുളിർമ നൽകുന്ന വീഡിയോ ♥️🤩

  • @kavyaraman5234
    @kavyaraman5234 Рік тому +2

    wow. ഒന്നും പറയാനില്ല. Excellent

  • @sujavenu-ct9cp
    @sujavenu-ct9cp Рік тому +1

    Enthu hardworking anu pazhamaye Nila nirthi undakiya super Ada pradaman

  • @johnypp6791
    @johnypp6791 11 місяців тому +4

    നല്ല വീഡിയോ നല്ല വിവരണം. മനോഹരം 🥰🥰🥰🙏👏👍👌😍🙌

  • @raginidevimr4337
    @raginidevimr4337 Рік тому +2

    ആ അടപ്രഥമൻ കഴിച്ച ഒരു പ്രതീതി. അവതരണം ഗംഭീരം 👌

  • @anjalibanju1217
    @anjalibanju1217 10 місяців тому +4

    Manushya moolyangl maranna innathe lokath ningl randalum pazhamayude mahimaye paranju tharunnu. Ere sneham❤

  • @Roses_are_blue2
    @Roses_are_blue2 8 місяців тому +4

    My mother used to say my grandmother used to seperate husk and rice like dis,..she considered our present life so much blessed,..but, wen I see the effort u take , I'm speechless

  • @lincybenny2770
    @lincybenny2770 Рік тому +5

    എനിക്കെന്റെ ബാല്യം തിരിച്ചു തന്നതിന് ഒത്തിരി നന്ദി.
    എന്റെ വീട് , നെല്ലു കുത്താനുള്ള പരിശീലനം , അരി പേറ്റാനുള്ള പരിശീലനം,തവിടു കൊണ്ടുള്ള അട ഇതെല്ലാം ഓർമ്മ വരുന്നു.

  • @Rafsi604
    @Rafsi604 Рік тому +1

    Wow excellent, traditional reethilanu thangal undakknnath,kanumbol thanne vallathoru santhosham yummy recipes

  • @paulinejoji2448
    @paulinejoji2448 Рік тому +4

    Kanninu kulirmayekunna karyangal. Othiri arivukalum

  • @kidilam_muthassi
    @kidilam_muthassi Рік тому +4

    സൂപ്പർ പായസം 😘😘😘

  • @baburajpv4372
    @baburajpv4372 Рік тому +6

    അമ്മയുടെ വിവരണം ബഹു രസം

  • @anugrah._m_1064
    @anugrah._m_1064 Рік тому +2

    Pradaman super😋👌nalloru mathrukayanu teacherum mashum kudumbavum.thanathu mathrukayil mannil paniyeduth vidhya abhyasichu samoohathinu nanmayayi jeevikkunna kudumbam❤a big salute 🙏🙏🙏

  • @aswathyaneesh7701
    @aswathyaneesh7701 Рік тому +8

    പണ്ട്‌ എന്റെ വീട്ടില്‍ ഇത്തരം കാര്യങ്ങളൊക്കെ ചെയ്തിരുന്നു. എന്നാൽ ഞങ്ങൾ കുട്ടികളെ മുതിര്‍ന്നവര്‍ കൂടെ കൂട്ടില്ലായിരുന്നു .ഞങ്ങൾ അരി ഒക്കെ തെറിപ്പിച്ചു കളയുമത്രെ.
    മുതിര്‍ന്നപ്പോള്‍ ഉരലും ഇല്ല ഉലക്ക യും ഇല്ല . പഠിപ്പിക്കാന്‍ ആളും ഇല്ല.35 വയസ്സായി ഇതുവരെ അരി paattaan polum അറിയില്ല എന്ന അമ്മായി അമ്മയുടെ ശകാരം മാത്രം.
    ശരിക്കും hippachiyodu അസൂയ തോന്നുന്നു. ❤ ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ saramgile ഒരു പുല്‍ക്കൊടി ആയെങ്കിലും ജനിക്കാന്‍ കഴിഞ്ഞെങ്കില്‍....

    • @sheherinsheri1378
      @sheherinsheri1378 Рік тому +1

      Correct 👍🏻😅enteyum anubhavam ithu thanne😅

  • @geethavenugopalan5751
    @geethavenugopalan5751 7 місяців тому +6

    ഈ ചാനൽ കാണുമ്പോൾ വളരെ സന്തോഷം❤

  • @nejlaarshadbanu
    @nejlaarshadbanu Рік тому +5

    എന്റെ ഇഷ്ട്ട പായസം 😋😋👍🏻