Arikompan idukki tusker അരികൊമ്പൻ മാത്രമാണോ തെറ്റുകാരൻ

Поділитися
Вставка
  • Опубліковано 5 жов 2024
  • ഈ അടുത്തകാലത്തായി നമ്മുടെ മീഡിയ ഫോറസ്റ്റ് പോലീസ് റവന്യൂ ഡിപ്പാർട്ട്മെന്റ് റിപ്പോർട്ടുകളിൽ നിന്നും പുറത്തുവരുന്ന നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി കണക്കാക്കപ്പെടുന്നത് അരിക്കൊമ്പൻ എന്നറിയപ്പെടുന്ന ഒരു ആനയാണ് .
    വീടുകളിൽ നിന്നും കടകളിൽ നിന്നുo അരിയും മറ്റു സാധനങ്ങളും മോഷ്ടിച്ച് കഴിക്കുന്നത് കൊണ്ടാണ് ഇവനെ അരിക്കൊമ്പൻ എന്ന പേരിൽ അറിയപ്പെടുന്നത്..
    അവനെ ഇത്തരത്തിൽ അരിക്കുമ്പൽ ആക്കിയതാരാണ് ഒരുകാലത്ത് സ്വസ്ഥമായി ജീവിച്ചിരുന്ന ഒരു നാടിനെ ആനഭീതിയിൽ ആഴ്ത്തീത് ആരാണ് മനുഷ്യരുടെ ഭാഗത്തുണ്ടാകുന്ന ഓരോ തെറ്റുകൾ മൂലം സംഭവിക്കുന്ന കാര്യങ്ങൾക്ക് ഒരു വന്യജീവി എങ്ങനെ കുറ്റക്കാരൻ ആകും..
    അതൊക്കെ ചിന്തിച്ചിട്ട് വേണ്ടേ കാട്ടിൽ സ്വൈര്യവിഹാരം നടത്തി കൊണ്ടിരിക്കുന്ന ഒരു ജീവിയെ പിടിച്ച് ഇത്തരത്തിലുള്ള ചെറിയ ആനക്കൂട്ടിലിട്ട് ആവശ്യത്തിന് ഭക്ഷണവും വെള്ളവും കൊടുക്കാതെ ക്രൂരമർദ്ദനങ്ങൾക്കും ചട്ടങ്ങൾക്കും വിധേയനാക്കി മനസ്സും ശരീരവും മരവിപ്പിച്ച് മെരുക്കി ചങ്ങലക്കിടാൻ.
    അമിത സ്വാതന്ത്ര്യം അനുഭവിക്കുന്ന മനുഷ്യന് ഒരിക്കലും സ്വാതന്ത്ര്യത്തിന്റെ വിലയറിയില്ല.
    ഇന്ന് ഇടുക്കിയിൽ അരിക്കുമ്പനെ പിടിക്കുന്നതിനു വേണ്ടി നിലയുറപ്പിച്ചിട്ടുള്ള എല്ലാ ആനകളും ഒരിക്കൽ ഇത്തരത്തിൽ മനുഷ്യർക്ക് ഉപദ്രവകാരികൾ ആയിരുന്നു എന്ന വ്യാജേന പിടിച്ച് കൊങ്ങിയാനകളാക്കി മാറ്റിയവയാണ്
    ഇപ്പോൾതന്നെ നമ്മുടെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കീഴിൽ ധാരാളം കൊങ്ങിയാനകൾ ഉണ്ട് ഇനിയും എന്തിനാണ് വീണ്ടുമൊരു കൊങ്ങിയാനയെ സൃഷ്ടിക്കുന്നത്
    . ഒരു വന്യജീവിയുടെ സ്വഭാവമോ മറ്റു രീതികളോ നമ്മളാൽ അളക്കാൻ കഴിയുന്ന കാര്യങ്ങളെല്ല എന്നിരുന്നാലും ഉള്ള അറിവുകൾ വെച്ച് അതിനെക്കുറിച്ച് നമ്മൾ ആരാകുകയാണെങ്കിൽ എന്നുമുതലാണ് അരിക്കുമ്പൻ എന്ന ആന ജനങ്ങളെ ഉപദ്രവിക്കുവാനും കടകമ്പോളങ്ങളെ നശിപ്പിച്ച് ഭക്ഷണസാധനങ്ങൾ മോഷ്ടിക്കുവാനും തുടങ്ങിയത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.
    അതിനുമുമ്പായി നമുക്ക് മറ്റൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്
    ഇടുക്കി ജില്ലയിൽ
    നിലവിൽ 301 കോളനി എന്നറിയപ്പെടുന്ന പഴയ ആനയിറങ്ങൻ കാടുകൾ നമ്മൾ ഭീകരനായി ചിത്രീകരിക്കുന്ന അരിക്കുമ്പേയും അവന്റെ കൂട്ടാളികളുടെയും യാതൊരു പേടിയും കൂടാതെ സ്വൈരവിഹാരം നടന്നിരുന്ന സ്ഥലമായിരുന്നു
    ഒറ്റവാക്കിൽ പറയുകയാണെങ്കിൽ ഒരു നല്ല ആനതാര ഈ ആനത്താരകൾ ഇന്നും ഇന്നലെയോ സൃഷ്ടിക്കപ്പെടുന്നതല്ല നൂറുകണക്കിന് വർഷങ്ങളായി പരമ്പര പരമ്പരകൾ ആയി ഓരോ ആനകളും സ്ഥിരമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക വഴികളാണ് ആന താരകൾ..
    മനുഷ്യന് അവന്റെ വാസസ്ഥലം ആവശ്യാനുസരണം മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതുപോലെ ഒരിക്കലും മൃഗങ്ങൾക്ക് അവരുടെ സ്ഥിരമായി യാത്ര ചെയ്യുന്നതോ ഭക്ഷണം തേടുന്നതോ ആയ സ്ഥലങ്ങൾ മാറിപ്പോകാൻ കഴിയുകയില്ല..
    അത്തരത്തിലുള്ള ഒരു പഴയ ആനത്താരയുടെ നടുവിലേക്കാണ് 2002ൽ അന്നത്തെ ഗവൺമെന്റ് ഒരു ആദിവാസി സമൂഹത്തെ മാറ്റി പാർപ്പിക്കുവാൻ തീരുമാനിച്ചത്.
    എന്നാൽ ഇത് പരമ്പരാഗത ആന താര ആണെന്നും ഇവിടെ മനുഷ്യവാസം വന്നുകഴിഞ്ഞാൽ ഒരിക്കലും അവസാനിക്കാത്ത മനുഷ്യമൃഗ സംഘർഷ മേഖലയായി ഇത് മാറുമെന്നും പലതവണ അന്നത്തെ ഇടുക്കി ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുകയും ഉണ്ടായി
    എന്നാൽ അതൊന്നും ചെവികൊള്ളാതെ ആനയിറങ്ങൽ ഭൂമിയിലേക്ക് 301 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
    തുടർന്ന് മേൽപ്പറഞ്ഞ കളക്ടറുടെ റിപ്പോർട്ട് പോലെ തന്നെ സ്ഥിരമായി മനുഷ്യ വന്യമൃഗ സംഘർഷം ഉടലെടുത്തതിൽ പ്രകാരം ആനത്താരയിൽ മനുഷ്യവാസം സാധ്യമല്ല എന്ന് കോളനി നിവാസികൾ മനസ്സിലാക്കിയതിൽ ഫലമായി ഒട്ടുമിക്ക ആളുകളും അവിടം വിട്ട് മറ്റു സ്ഥലങ്ങളിലേക്ക് പോയി
    ഇപ്പോൾ ഈ മേൽപ്പറയുന്ന ഈ സ്ഥലത്ത് വെറും വിരലിൽ എന്നാവുന്ന കുടുംബങ്ങൾ മാത്രമേ താമസമുള്ളൂ അവരാണെങ്കിൽ മറ്റൊരു സ്ഥലം ലഭിക്കുകയാണെങ്കിൽ അവിടുന്ന് മാറി താമസിക്കുവാൻ താല്പരരുമാണ് അവരെ മാറ്റി പാർപ്പിക്കുവാൻ വനം വകുപ്പിനും വളരെ ഉത്സാഹമാണ്
    അരിക്കൊമ്പനെ പിടിക്കാൻ കാണിക്കുന്ന ഉത്സാഹത്തിന്റെ പകുതി ഉത്സാഹിക്കുകയാണെങ്കിൽ അവിടെ ബാക്കിയുള്ള സെറ്റിൽമെന്റ് കൂടി മറ്റൊരു സ്ഥലത്തേക്ക് ഒഴിപ്പിച്ച് അരിക്കുമ്പനും കൂട്ടാളികൾക്കും അവരുടെ സ്ഥലത്തു സ്വൈര്യവിഹാരം നടത്തുന്നതിനുള്ള അവസരം ഉണ്ടാക്കി കൊടുത്തു കഴിഞ്ഞാൽ ഇന്ന് നമ്മൾ അനുഭവിക്കുന്ന ഈ മനുഷ്യമൃഗ സംഘർഷം അവസാനിക്കുകയില്ലേ..?
    പിന്നെ ആർക്കാണ് ഇവിടെ പ്രശ്നം.. ആനയിറങ്ങൽ ഭാഗത്ത് അരിക്കുമ്പനും കൂട്ടാളികളും ഉള്ളതുകൊണ്ട് മറ്റ് ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടോ മറ്റാരുടെയെങ്കിലും എന്തെങ്കിലും ഉദ്യമങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ടോ അതെല്ലാം അന്വേഷിക്കേണ്ടത് നമ്മുടെ സിസ്റ്റമാണ്...
    അവനെ അരിയും മറ്റു സാധനങ്ങളും തിന്നാൻ പഠിപ്പിച്ചത് ആരാണ്? അവന്റെ ആനത്താരയിലേക്ക് കടന്നു കയറി നിർമ്മിച്ച സെറ്റിൽമെന്റിൽ നിന്നായിരിക്കില്ലേ അവൻ ഈ ശീലം പഠിച്ചെടുത്തത് ഇതിൽ ആരാണ് തെറ്റുകാർ അരിക്കുമ്പനോ അതോ ആനതാരയിൽ മനുഷ്യവാസം സൃഷ്ടിച്ച നമ്മളോ ..
    അവനെ നമ്മളിൽ ഓരോരുത്തരുമാണ് അരിക്കുമ്പന് ആക്കിയത് അതിനുള്ള ശിക്ഷ അവൻ മാത്രം അനുഭവിച്ചാൽ മതിയോ....
    കോടതിയുടെ പേനത്തുമ്പാണ് അരികൊമ്പന്റെ ഇനിയുള്ള ജീവിതം നിർണയിക്കുന്നത്.
    ഇതൊന്നും അറിയാതെ മനുഷ്യന്റെ നിയമങ്ങളെക്കുറിച്ച് ബോധവാനാകാതെ കാടിന്റെ നിയമങ്ങൾ മാത്രം അനുസരിച്ച് അവൻ അവന്റ കട്ടിൽ സ്വൈരവിവഹാരം നടത്തുന്നത് കാണുമ്പോൾ കോടതി വിധി അരിക്കുമ്പന് അനുകൂലമാകാണെഎന്ന് ആശംസിക്കുന്നു
    ,#arikomban elephant,#wild elephant,arikomban wild #elephant,arikomban wild elephant at idukki,idukki elephant,idukki arikomban,elephant,arikomban ration shiop,vikraman came to lock arikompan,kumki elephant,arikomban destroys house,idukki marayoor elephant attack,arikomban elephant news,wild elephant arikomban,3 elephants including surendran will reach idukki,arikomban at idukki,arikkompan,mission arikomban,ottakomban elephant,elephants

КОМЕНТАРІ • 22

  • @prasanthpkumar2904
    @prasanthpkumar2904 Рік тому +2

    😊👍🏻

  • @SakthiSakthi-py6rt
    @SakthiSakthi-py6rt Рік тому +2

    True words .....

  • @sumanajohn9164
    @sumanajohn9164 Рік тому +2

    True brother

  • @vamadevants3349
    @vamadevants3349 Рік тому +2

    പൊളിച്ചു 💕

  • @preethiprakasan219
    @preethiprakasan219 Рік тому +4

    Arikkomban pavam Avanu vendi .samsarikkan oru .... God ... supporter..... Super chetta .. Save. Arikkomban.... 🐘🐘🐘🐘❤️❤️❤️💪🏻🙏🏼🙏🏼🙏🏼

    • @Time4travels
      @Time4travels  Рік тому +1

      Thank u❤️

    • @minicooper1221
      @minicooper1221 Рік тому

      Ayya🤦‍♂️
      Kittumbo ariya

    • @VeritasVosliberabit927
      @VeritasVosliberabit927 Рік тому

      സഹിക്കാൻ പറ്റില്ല ഈ ദ്രോഹങ്ങൾ..
      ആ മിണ്ടാപ്രാണിക്കായി സംസാരിച്ചതിന് നന്ദി നമസകാരം

  • @dhanushkumar6327
    @dhanushkumar6327 Рік тому +3

    അർഹൻ....

  • @ashanair6570
    @ashanair6570 Рік тому +3

    Super

  • @rajirajappan8038
    @rajirajappan8038 Рік тому +3

    മിടുക്കൻ 😏

  • @SANISANI-qt3sz
    @SANISANI-qt3sz Рік тому +3

    👍👍👍🙏🌹

  • @mja5958
    @mja5958 Рік тому +3

    പാവം

  • @nishakr2705
    @nishakr2705 Рік тому +3

    👍👍👍👍👏👏👏👏

  • @kuttansmedias6041
    @kuttansmedias6041 Рік тому +2

    Labha kothy

  • @unofficialbeatz2711
    @unofficialbeatz2711 Рік тому +3

    First

  • @OnTheEndlessRoads
    @OnTheEndlessRoads Рік тому +3

    Yes❤

  • @midilaj7866
    @midilaj7866 Рік тому +3

    Kadin aduth jeevikkunna veetukarkkum krshi cheyyunnavarkkum paranjale ath manasilagu!

  • @kuttansmedias6041
    @kuttansmedias6041 Рік тому +2

    Aanayundennarinjondu avide sthalam kodutha govt odu janangal chodhikku

  • @aanamalayalam3705
    @aanamalayalam3705 Рік тому +2

    കാടെല്ലാം നാടാകുമ്പോൾ ഇനിയും അരി കൊമ്പന്മാർ ഇവിടെ പുനർജനിച്ചുകൊണ്ടിരിക്കും 🙂

  • @iamaslah6573
    @iamaslah6573 Рік тому +1

    👍🏻👍🏻👍🏻