ഈനാമ്പേച്ചി ഉറുമ്പുതീനി അളുങ്ക് Pangolins: The world’s most trafficked mammals

Поділитися
Вставка
  • Опубліковано 29 чер 2024
  • ഈനാമ്പേച്ചി, ഉറുമ്പുതീനി, ഇത്തിൾ മുള്ളൻ, ഇത്തിൾ പന്നി, അള്ളോൻ, അളുങ്ക്, അളുങ്കൻ, അളുങ്ങൻ, ചക്കിപ്പീലി, പൊട്ടിക്ക്രായ്, പൊട്ടിച്ചക്കി, അടുക്ക് മുള്ളൻ, ഇങ്ങനെഒക്കെ പേരുള്ള ഈ ജീവി ഒരു പാവമാണ്.
    പേച്ച് എന്നതിന് വർത്തമാനം എന്നാണല്ലോ അർത്ഥം. ശബ്ദം വ്യക്തമാകാതെ അതുമിതും പിറുപിറുക്കുന്നതിന് പെനയുക എന്ന് മലബാറിൽ പറയും. കാരണമില്ലാതെ അങ്ങിനെ സംസാരിക്കുന്നവർക്ക് പേന കൂടിയതാണ് എന്നും പറയും. ( പേന - മാടൻ- മറുത എന്നൊക്കെ പറയുന്ന ഒരു തരം ഗതികിട്ടാ പ്രേതാത്മക്കളാണ് എന്നാണ് വിശ്വാസം ) . ഈനാമ്പേച്ചി ചിതലും ഉറുമ്പും തപ്പി മൂക്ക് കൊണ്ട് മണത്തും ചീറ്റിയും പിരുപിര നടക്കുമ്പോഴുണ്ടാകുന്ന ശബ്ദം ആയിരിക്കാം ഇത്തരം ഒരു എരണംകെട്ട പേര് കിട്ടാൻ കാരണം. ഇത്തിൾ മുള്ളൻ എന്ന് ചില പ്രദേശങ്ങളിൽ പറയുന്ന പേരാണ് ശരിക്കും നന്നായി ചേരുക. ചുരുണ്ടു കൂടി കിടക്കുന്നവരെ വടക്കേ മലബാറിൽ " അള്ളോൻ ചുരുണ്ട പോലെ" എന്ന പ്രയോഗം ഉപയോഗിച്ച് വിശേഷിപ്പിക്കാറുണ്ട്. 'അള്ളോൻ', ഇത്തിൾ മുള്ളൻ, ഉരുണ്ടു ചക്കി പോലുള്ള പല പ്രാദേശിക നാമങ്ങളും ഇവർക്ക് ഉണ്ടാവും . കാഴ്ചയിൽ ആളൊരു പ്രശ്നക്കാരനാണെന്ന് ആരും തെറ്റിദ്ധരിക്കുന്ന ശരീര സൗന്ദര്യമായിപ്പോയി പാവത്തിന് !
    PANGOLIN : RAISING AWARENESS &
    SUPPORTING CONSERVATION
    of the world’s most trafficked mammals. Pangolins, sometimes known as scaly anteaters, are mammals of the order Pholidota. The one extant family, the Manidae, has three genera: Manis, Phataginus , and Smutsia. Pangolins are threatened by poaching (for their meat and scales, which are used in traditional medicine and heavy deforestation of their natural habitats, and are the most trafficked mammals in the world. deforestation of their natural habitats, and are the most trafficked mammals in the world.[18] As of January 2020, there are eight species of pangolin whose conservation status is listed in the threatened tier. Three (Manis culionensis, M. pentadactyla and M. javanica) are critically endangered, three (Phataginus tricuspis, Manis crassicaudata and Smutsia gigantea) are endangered and two (Phataginus tetradactyla and Smutsia temminckii) are vulnerable on the Red List of Threatened Species of the International Union for Conservation of Nature
    #ഈനാമ്പേച്ചി #ഉറുമ്പുതീനി #wildlife #malayalamsciencechannel #education #educationalvideo #malayalamsciencechannel #animals #മലയാളം #vijayakumarblathur #വിജയകുമാർബ്ലാത്തൂർ #ബ്ലാത്തൂർ #facts #animalfactsvideos
    Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
    This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
    This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels , reptails etc through visual illustration.This video is for educational purpose only.
    i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.

КОМЕНТАРІ • 624

  • @ajaichandran4711

    ഇത് കണ്ടു കൊണ്ട് ലൈക്‌ ചെയ്യുന്ന ഒരു സബ്ക്രൈബ്ർ.. എന്റെ കുട്ടിക്കാലത്തെ ഏറ്റവും പേടി.. കാരണം അപ്പനും അമ്മയ്ക്കും വിദ്യാഭ്യാസംഇല്ലായിരുന്നു. പഴം കഥ കേട്ട് വളർന്നു.. ഇപ്പൊ 57 വയസ്സ് ആയി.. ഇച്ചിരി വിദ്യാഭ്യാസം ok ആയി.. എന്റെ മക്കൾ സാറിന്റെ കാഴ്ച്ച ക്കാർ ആണ്... മൂത്തവൻ ജോലി ഇണ്ട്.. ഇളയവൻ പഠനം.. രണ്ടു പേരും വിടാതെ കാണും 🙏

  • @vinodkunjupanikkan8313

    താങ്കളുടെ വീഡിയോ എന്റെ മോളെ കാണിച്ച് വിവരങ്ങൾ ഒരു ബുക്കിൽ എഴുതിയെടുപ്പിക്കുന്നുണ്ട്.. അറിവും കൗതുകവും പകർന്നു തരുന്ന വീഡിയോ കൾ :❤❤

  • @ajithkumarmg35

    ഞാൻ നഗ്പുരിന് അടുത്തുള്ള ഒരു സ്ഥലത്തു ജോലിയെടുക്കുമ്പോൾ രാത്രിയിൽ മിക്കവാറും കാണാറുണ്ടായിരുന്നു വളരെ നല്ല അറിവ് നൽകിയതിന് നന്ദി 🙏🏻

  • @saneeshsani6550

    സമയത്തിന് വില കൊടുത്ത് നല്ല മനോഹരമായ അവതരണം ആണ് sir താങ്കളുടെ thanks.

  • @abbas1277

    എന്റെ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് ഇതിനെ കെണി വെച്ച് പിടിച്ച് കറി വെച്ച് തിന്നുന്നത്. 'ഇത്തൾ മുള്ളൻ" എന്നാണ് ഞങ്ങളുടെ അവിടെ പറയാറ്.

  • @jithino5118

    വിവേകമുള്ള മനുഷ്യർ ഇനിയെങ്കിലും ഈ സാധുക്കളെ ഉപദ്രവിക്കുന്നത് നിർത്തട്ടെ😢.

  • @Raje598

    സർ അരണകളുടെ ജീവിതരീതിയെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 🙏

  • @Sreekumarnaduvilathayil-ct9hq

    ഒരു സംശയം..ഒരു വലിയ കാട്ടുപോത്തിൻ്റെ വലുപ്പമുള്ള ഉറുമ്പുതീനിയായ മൃഗത്തെ ഈയിടെ സഫാരി ടിവിയിൽ കാണാൻ ഇടയായി..ഒരു സിംഹത്തെപ്പോലും വിരട്ടിയോടിക്കുന്ന മൃഗം..

  • @user-jg1id5to6i

    എല്ലാം പറഞ്ഞു But ഈ നാം ബേച്ചിയും മരപ്പട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് മാത്രം ഒന്നും പറഞ്ഞില്ല

  • @santhoshng1803

    അറിവിന്റെ മഹാനേ സൂപർ അടുത്ത വീഡിയോ ഉടൻ ......

  • @premjith623
    @premjith623 28 днів тому +7

    വിജയേട്ടന് ചെറിയൊരവാർഡ് കിട്ടിയെന്ന് പത്രത്തിലൂടെ അറിഞ്ഞു .അഭിനന്ദനങ്ങൾ !.....

  • @vyomvs9025

    എന്റെ മുത്തച്ഛന്റെ ഓരോരോ കഥകളിൽ ഞങ്ങളെ പേടിപ്പെടുത്തുന്ന സ്ഥിരം കഥാപാത്രമാണിവൻ. ഈനാംപേച്ചി.

  • @josek.p2072

    താങ്കളുടെ അവതരണ ശൈലി എനിക്ക് വളരെ ഇഷ്ടമാണ്

  • @Floriswedding

    സാർ എത്രയും വേഗം തന്നെ മുപ്പിളി വണ്ടിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം എൻറെ ചെറുപ്പം തുടങ്ങി ഇതിനെ പലയിടത്ത് കൂട്ടമായിരിക്കുന്ന കാണുന്നു പക്ഷേ ഇവൻ എവിടെ നിന്ന് വരുന്നു എങ്ങോട്ട് പോകുന്നു എന്ത് കഴിക്കുന്നു പോയിട്ട് ഇവൻറെ ഒരു മുട്ട പോലും ഇതുവരെ ആരും കണ്ടിട്ടില്ല കേരളത്തിലെ ഏറ്റവും കൂടുതൽ ശല്യമായികൊണ്ടിരിക്കുന്ന ഇവൻറെ എല്ലാ നിഗൂഢതകളും മറനീക്കി പുറത്തു കൊണ്ടുവരണം സാറിൻറെ ഒരു സ്ഥിരം പ്രേക്ഷകൻ😊

  • @thomasmathew8247

    1970കളിൽ നായാട്ട് സംഗത്തിനോടൊപ്പം കൂടി ഒരെണ്ണത്തിനെ വെടിവച്ചു പിടിച്ച് കർവച്ചു... (വിവരം ഇല്ലാ കാലം )പക്ഷെ ഇന്നീ 70കളിൽ പോലും ഈ ജീവി ഒരു സസ്താനി ആണ് എന്നറിയില്ലാരുന്നു... നന്ദി സർ..

  • @alhamdulilla2940

    എൻ്റെ വീടിന്റെ അടുത്ത് നിന്ന് കിട്ടിയിരുന്നു ഞാൻ അതിനെ അതിന്റെ ആവാസ സ്ഥാലത്തു കൊണ്ട് വിട്ടു ❤❤

  • @spknair
    @spknair  +20

    ഉറുമ്പുതീനി എന്നാണ് ഞാൻ കേട്ട് പരിചയം.

  • @VishnuPrasad-lk6lz

    ചഞ്ചുരൻ, നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തണം ജനഹൃദയങ്ങൾ ചെവികൂർപ്പിക്കുമാറുച്ചത്തിൽ നിങ്ങൾ പൂത്തുലഞ്ഞാടട്ടെ ❤

  • @Seedi.kasaragod

    ഞാൻ ആവശ്യപ്പെട്ട വീഡിയോ, നന്ദി ചേട്ടാ 🥰

  • @kshivadas8319

    1st..coment.. ഈനാമും.. പേച്ചി.. മരപ്പട്ടി.. കൂട്ട്..🦨