നന്ദി... Nandi | Malayalam Kavitha | U.A Rajendran | Lakshmidas
Вставка
- Опубліковано 6 лют 2025
- നന്ദി...
Nandi..
രചന - യു.എ രാജേന്ദ്രൻ, +91 94478 24923
ആലാപനം - ലക്ഷ്മിദാസ്,
വര - ശ്രുതി ജി.,
സാങ്കേതിക സഹായം - ജോഷി വിഗ്നെറ്റ്.
പുസ്തകം - ഒരു വർഷകാലം കൂടി.
പ്രസാധകർ - പഗോഡ ബുക്ക് ആർട്ട്.
രചനയ്ക്കും ആലാപനത്തിനും നന്ദി
എന്തൊരു audio treat ആണ് . കണ്ണുകൾ നിറഞ്ഞു പോയി . ഞാൻ മരിക്കയാണ് കിടക്കുമ്പോൾ .. അങ്ങിനെ കിടന്നു മരിക്കയാണ് ആണ് യോഗമെങ്കിൽ , ഈ കവിത കേള്പിക്യണം എന്ന് ഞാൻ ഒരാളോട് പറഞ്ഞിട്ടുണ്ട് !
😢
Thank you ❤
എനിക്കും😥😥❤️
Feel it is own story.
ആ വരികൾക്ക് അതിന്റെ അർത്ഥം പൂർണമായ രീതിയിൽ ഹൃദയത്തിൽ ആഴ്ന്ന് ഇറങ്ങി ലക്ഷ്മി യുടെ ആലാപനം 👌🏻🥰
എന്താണെന്നറിയില്ല എത്രപ്രാവശ്യം കേട്ടെന്നറിയില്ല ഇനി എത്രപ്രവശ്യം കേൾക്കൂമെന്നുമറിയില്ല എന്തായലും എനിക്കിതൊരു പ്രാർത്തണയാണ് എല്ലാവർക്കും നന്ദി
ഞാനും👍
Verynice👌👌👌🙏🌹
എത്ര കേട്ടാലും മതിവരില്ല. അർഥ പൂർണവും ഹൃദ്യവും ആയ ആലാപനവും. 🙏🙏🙏🙏
@@ancyancy625;
തീർച്ചയായും! ഒത്തിരി പ്രാവശ്യം കേട്ടു. ഇനിയും ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു കവിത!! നന്ദി ആരോടാണ് പറയേണ്ടത് എന്നറിയില്ല. ഇതിന്റെ സൃഷ്ടാക്കൾക്ക് മുന്നിൽ ഒരായിരം നമസ്കാരം 🙏🙏🌹
, ലളിതമായ അർത്ഥമുള്ള വരികളും സുന്ദരമായ ആലാപനവും, മനോഹരം ❤
കവിയുടെ ആതാമാവിൽ നിന്നും വിരിഞ്ഞ നന്ദിയുടെ വരികൾ കവിതാ ആസ്വാദകരുടെ മനസ്സിൽ എത്തിച്ചു കവിതാ ആലാപനത്തിൻ്റെ രാജകുമാരി ലക്ഷ്മീദാസ് 🌹👍🙏
Thank you ❤
ഈമനസ്സിനെ കുളിർപ്പിച്ച ഗാന രചയീയാവിനും ഈഗാനം ഹൃദ്യമായി പാടി കണ്ണുകളെ ഈറനണിയിച്ച ഗായികയ്ക്കും ഒരുപാട് വന്ദനപ്പൂച്ചെണ്ടുകൾ🎉❤
Good feel Congratulations 😊🎉❤
ഇത്രത്തോളം നന്ദി നിറഞ്ഞ മറ്റൊരു കവിത ഉണ്ടാകില്ല. ഹൃദയത്തിൽ തൊട്ട കവിത...❤
വരികൾ എത്ര നന്നായാലും ഭാവാത്മകമായ ആലാപന മില്ലെങ്കിൽ അത് ശ്രദ്ധിക്കപ്പെടുകയില്ല. പക്ഷെ.... ഇത്.... അപാര ഫീലിംഗ്... ഹൃദയത്തിൽ തുളഞ്ഞുകയറുന്ന വരികൾ, ആലാപനം. എത്രയോ തവണ കേട്ടു.. ഇനിയും കേൾക്കും.. അഹങ്കാരം പോയി ഹൃദയം ആർദ്രമാകുന്ന സുഖം....
മനോഹരമായ കവിത. ഹൃദ്യം ആസ്വാദ്യം. വരികളും ആലാപനവും ഒരുപോലെ മനോഹരം. ജീവിത്തിൽ നന്ദി പറയാൻ ഇത്രയേറെ വ്യക്തികളും സാഹചര്യങ്ങളും ഉണ്ടല്ലോ എന്നോർപ്പിക്കുന്ന ഈ കവിത എല്ലാ ചെവികളിലും മുഴങ്ങട്ടെ, എല്ലാ ഹൃദയവും ആസ്വദിക്കട്ട.
Thank you so much Sir
വളരെ മനോഹരമായ കവിത
എന്റെ 65 വർഷത്തിനിടയിൽ കേട്ട മനസ്സിനെ സ്പർശിച്ച വികാരനിർഫരമായ കവിത
ലക്ഷ്മി ടീച്ചർ കവിതയുടെ മനോഹാരിത പൂർണമായി അവതരിപ്പിച്ചു
കവിക്കും ടീച്ചർക്കും എന്റെ നന്ദി
കണ്ണുകൾ നനഞ്ഞത് അറിഞ്ഞില്ല
മനസ്സിൻറെ ആഴങ്ങളിൽ എവിടെയോ ,എൻറെ ബാല്യത്തിൽ ഞാൻ അനുഭവിച്ച ഒരു ഇളം കാറ്റിനെ തലോടൽ , അത് വീണ്ടും എന്നെ സ്പർശിച്ചു, നന്ദി നന്ദി. ,,,,,,,, നന്ദി
നന്ദി പ്രിയ ലോകമേ നീയെനിക്കേകിയ നന്മകൾക്കൊക്കെയും നന്ദി.. 🙏🙏🙏🙏🙏
എന്തു മധുരമാണ് ഈ ആലാപനം. ലളിത സുന്ദര ഹൃദയസ്പർശിയായ കവിതയും
❤ പറയാൻ വാക്കുകളില്ല ട്ടോ...
ഹൃദയത്തെ പിടിച്ചുലച്ചു പോയിട്ടോ.''
ഒരു കോടി അഭിനന്ദനങ്ങൾ❤❤❤❤🎉🌼🌼
നന്ദി❤
Sir, ഞാൻ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന കവിത❤
ജീവിതത്തിലേക്കു തിരിഞ്ഞു നോക്കി സകലർക്കും നന്ദി പറയുന്ന ഹൃദയസ്പർശിയായ കവിത. സ്വന്ത അനുഭവങ്ങൾ പോലെ തോന്നി.മനോഹരമായ രചന.ഹൃദൃമായ ആലാപനം.
അഭിനന്ദനങ്ങളും പ്രാർത്ഥന യും
എത്ര പ്രാവശ്യം ഈ കവിത കേട്ടു എന്നറിയില്ല. അത്രയ്ക്കും ഹൃദയസ്പർശിയാ കവിത.
ഹൃദയ സ്പർശിയായ ഒരു കവിത ഇതുവരെ 50ൽ കൂടുതൽ പ്രാവിശ്യം കേട്ടു. ഇനി എത്ര കേട്ടാലും മതിയാകുന്നില്ല. നന്ദി
വളരെ നന്നായിരിക്കുന്നു...🙏🙏🙏
നന്ദി 🙏🙏 U A Rejendran Guruve നന്ദി. അങ്ങേക്ക് ഈ ശിഷ്യയുടെ പ്രണാമം 🙏🙏🙏🙏
Thank you so much
മനസ്സിനെ അത്രമേൽ ആകർഷിച്ച കവിതയും ഹൃദയത്തെ സ്പർശിച്ചൊഴുകിയ ആലാപനം എത്രകേട്ടാലും മതിയാവില്ല👌
എത്ര ഹൃദയസ്പർശി ആയ ആലാപനം
എത്ര അർത്ഥവത്തായ വരികൾ
കേട്ടാലും കേട്ടാലും മതി വരില്ല.
കവിക്കും പാടിയ മോൾക്കും ഈണം പകർന്ന വ്യക്തിക്കും ഒരായിരം പൂച്ചെണ്ടുകൾ.
ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏👏👏👏👏🌹🌷🌹
Nanni priya kavi Nanni priya paattukari
🙏🙏🙏
അർത്ഥ സമ്പന്നമായ വരികൾക്കും ഹൃദയസ്പർശിയായ ആലാപനത്തിനും ഒരു കോടി അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤
❤എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു മനോഹര കവിത❤
വരിയും ആലാപനവും ചേരും പടി ചേർന്നത് കൊണ്ട് എല്ലാരും ഒത്തിരി ഇഷ്ടപെടുന്നു ഈ ഗാനം 🌹
അവിചാരിതമായി അതിലുപരി അവസരോചിതമായി എന്റെ വിരമിക്കൽ ദിവസം ഈ കവിത എനിക്ക് കിട്ടി ഞാൻ അവിടെ വായിക്കുകയുണ്ടായി 🙏🙏
നന്ദി പറയുന്നു ഒരു നല്ല ഗന്നം ചിട്ടപ്പെടുത്തിയ എല്ലാ അന്നിയറ സിൽപികൽകും
നമ്മുടെ നാട്ടിൽ നമ്മുടെ ഭാരതത്തിൽ വർഗീയ വിദ്വേഷവും ന്യൂനപക്ഷ വേട്ടയും നടക്കുന്നത് നാം കാണാറുണ്ട് ഈ പാതകത്തിൽ അണിചേരുന്ന വരും അനുകൂലിക്കുന്നവരും ഒന്നോർക്കണം ചെവിയോർത്ത് കേൾക്കുക ഈ കവിതയുടെ വരികളും ആലാപനവും പ്രിയ സഹോദരി അങ്ങയുടെ ആലാപനം ഹൃദയസ്പർശിയാണ് അഭിനന്ദനങ്ങൾ വീണ്ടും തുടരുക തുടർന്നുകൊണ്ടേയിരിക്കുക
👍👍👍 പ്രപഞ്ച സൃഷ്ടാവിനേയും, പ്രപഞ്ചം മുഴുവനേയും, മാതാപിതാ മക്കൾ ഗുരു, സോദരബന്ധങ്ങളേയും ഇത്രയും, മനോഹരമായി നന്ദി യോടെ സ്മരിച്ചു, ഹൃദയസ്പർശിയായ വരികളിലൂടെ മധുരം മനോഹരമായി ആലപിച്ച ഈഗാനരചയിതാവിനും,ആലാപനം, ചെയ്ത മധുരശബ്ദത്തിനുടമക്കും ആശംസയുടെ 🎉🎉പുച്ചെണ്ടുകൾ 💐💐 പ്രാർത്ഥനാശംസകളും🙏🙏❣️
ഹൃദയ,സ്പർശിയായ,കവിത,നന്മകൾ,നേരുന്നു,
ഇന്നാണ് കേൾക്കാൻ കഴിഞ്ഞത് .എത്ര മനോഹരം ..! നല്ല ആർദ്രമായ വരികൾ ...! ലക്ഷ്മീദാസിൻ്റെ ആലാപനത്തെ എങ്ങനെ വാഴ്ത്തണം ....! കണ്ണുകൾ ഈറനാവുന്നു ...... നന്ദി നന്ദി ...
ഹൃദയത്തെ തൊട്ടുണർത്തിയ കവിത കേട്ടാലും കേട്ടാലും മതി വരില്ല മികച്ച കവിതയും മനോഹരമായ ആലാപന വും എന്നും കേൾക്കാറുണ്ട്🙏🙏❣️❣️🌹🌹
ഈ കവിത ആലപിച്ച മോൾക്ക് aayiraamaayiram നന്ദി അറിയിക്കുന്നു
കവിതയിൽ പോലെ ഇത് കേട്ടപ്പോൾ കണ്ണും ഹൃദയവും നിറഞ്ഞു
ലക്ഷ്മി ദാസിന്റെ ആലാപനം ഹൃദ്യമായ അനുഭവം.സുഗതകുമാരിയുടെ നന്ദി എന്ന കവിത ഈ കവിക്ക് പ്രചോദനം ആയോ എന്ന ഒരു തോന്നൽ. വെറുതെ തോന്നിയതാവം. നന്ദി, 👍
എവിടെ തുടങ്ങണ മെന്നതറിയിന്റെ ഹ്യദയം
നിറഞ്ഞു കവിയുന്നു🥹🥹🥹🥹
വളരെ വൈകാരികമായ ലളിതമായ വരികളും ആശയവും. ഇതുപോലെ നന്ദിചൊല്ലുവാൻ ഉള്ള ആത്മാർഥ തയും ആർജ്ജവവും നമുക്കെല്ലാവർക്കും ഉണ്ടാവട്ടേ .. ലക്ഷ്മി ദാസിന്റെ ആലാപനം ഹൃദയത്തിൽ കൊണ്ടു .. നന്ദി രാജേന്ദ്രൻ.. നന്ദി ലക്ഷ്മി ദാസ് 🤓
കൃതജ്ഞത അന്യമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അനിവാര്യമായ വരികൾ. ആവശ്യപെടലുകൾ അല്ല, നന്ദിയർപ്പിക്കൽ ആണ് ജഗദീശ്വരനോടുള്ള പ്രാർത്ഥന എന്നോർമിക്കുന്നു ഈ വരികൾ ശ്രവിക്കുമ്പോൾ . ഗുരുനാഥന് ആശംസകൾ...ഹൃദ്യമായ വരികൾ സാറിന്റെ വിരൽത്തുമ്പിൽ നി ന്നും ജന്മം നൽകിയതിന് നന്ദി , കൂടെ ശ്രവണ മാധുര്യത്തോടെയുള്ള ആലാപനത്തിനും നന്ദി 🙏🙏🙏💐
ഈ കവിതയുടെ വരികളും അതു ചൊല്ലിയ സ്രഭാവാദികളും ഉണ്ടാക്കുന്ന അനുഭൂതി വർണ്ണനാതീതമാണ്. ..... "ഇങ്ങു വാർത്തയിതപൂർണ്ണമാണഹോ.."
Sublime heights indeed..
വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങളെ ഒരു കൈകുടന്നയിലെ പുഷ്പങ്ങളാക്കി അവയെ മുന്നിൽ ചൊരിഞ്ഞ് ഓരോന്നിനും വെവ്വേറെ നന്ദിയർപ്പിക്കുകയും, സുന്ദരമായ ആലാപനത്തിലൂടെ നമ്മുടെ ഓരോരുത്തരുടേയും മനസ്സിൽ ഗൃഹാതുരത്വത്തിന്റെ മൃദുനൊമ്പരം നെയ്തുകൂട്ടുകയും ചെയ്യുന്ന മനോഹരമായ കവിത.
എല്ലാം അന്യമാകുന്ന,,,,എല്ലാവരും അന്യരാകുന്ന ഈ വർത്തമാനകാലത്തിൽ നിന്നുകൊണ്ട് നാം പിറകിലേയ്ക്ക് തിരിഞ്ഞ് നോക്കുമ്പോൾ അനുഭവിച്ച നന്മയെ നാം ഓർക്കാതെ പോകരുതല്ലോ!! ഒന്നും അധികമല്ലെങ്കിലും നൽകിയവർക്ക് നന്ദി പറയാതെ പോകരുതല്ലോ! അതെ ഈ നന്മയുടെ കണികകൾ ഇനിയുള്ള തലമുറയ്ക്കായ് നിലനിർത്തി കിട്ടേണമേയെന്ന് നമുക്ക് പ്രാർത്ഥിയ്ക്കാം!! ഈ സായഹ്നത്തിൽ!! വരികളിലെ സന്മനസ്സും ആലാപനത്തിലെ ആത്മാർത്ഥതയും കൂടി ചേർന്നപ്പോൾ കവിത ജീവിയ്ക്കുന്നു !! ഹൃദയങ്ങളിൽ!!!! നന്ദി
രചന അതി മനോഹരം അത് പോലെത്തന്നെ ആലാപനവും
ഒരോ േശ്രാ താവിനും ഇത് താൻ തന്നെ എഴുതി പാടിയാതാണൊ എന്ന് തോന്നി പ്പോവും അത്രയേറെ താദാത്‌മ്യമുണ്ട് നമ്മളിൽ പലരുടെയും ജീവിതവുമായി ഒട്ടി േചർ ന്ന നിൽക്കുന്നു.
പ്രിയ കവിക്കും ഗായികക്കും ആയിരം നമസ്കാരങ്ങൾ
അപാരം... വല്ലാത്ത ഫീലിംഗ്. ആലാപനം സൂപ്പർ
ഞാൻ ഉമാ ശങ്കറിന്റെ സിസ്റ്റർ ഇൻ ലോ ഉഷ.
രാജേന്ദ്രൻ ചേട്ടനും ലക്ഷ്മിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, വളരെ അർത്ഥവത്തായ ഹൃദയ സ്പർശിയായ വരികൾ, ഒപ്പം തന്നെ ലക്ഷ്മിയുടെ ആലാപനം വളരെ സുന്ദരം, അർത്ഥശുദ്ധിയോടെ ഇമ്പമുള്ള ശബ്ദത്തിൽ കേൾക്കുന്ന ആളിന്റെ മനസ്സിനെ സ്പർശിക്കുന്ന ആലാപനം. രണ്ടുപേർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു, ഇനിയും ഇത്തരം സൃഷ്ടികൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
നന്ദി ഞാനെങ്ങനെ അത് അറിയിക്കും ഒരു പാട് നന്ദി സകലർക്കും എന്റെ പ്രണാമം
Ethra pràvasiam Kettu Ennariyilla ❤ Orayiram Aassamsakal Nerunnu
Great lyrics as well as superb singing. Great going. Touched the heart and tears came rolling down. ❤
രാജേന്ദ്രൻ ചേട്ടനും ലക്ഷ്മിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, വളരെ അർത്ഥവത്തായ ഹൃദയ സ്പർശിയായ വരികൾ, രചന അതി മനോഹരം അത് പോലെത്തന്നെ ആലാപനവും
,ഒരോ േശ്രാ താവിനും ഇത് താൻ തന്നെ എഴുതി പാടിയാതാണൊ എന്ന് തോന്നി പ്പോവും അത്രയേറെ താദാത്‌മ്യമുണ്ട് നമ്മളിൽ പലരുടെയും ജീവിതവുമായി ഒട്ടി േചർ ന്ന നിൽക്കുന്നു. രണ്ടുപേർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു, ഇനിയും ഇത്തരം സൃഷ്ടികൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
എത്രകേട്ടാലും മതി വരില്ല അതു മാത്രമേ പറയുവാൻ കഴിയും. എന്റെ നാട്ടിൻപുറങ്ങളെയും ഞാൻ സ്മരിച്ചു.,.
ഹ്രദയഹാരിയായ അതിമനോഹര കവിത, ഹ്രദയത്തിൽ ലയിച്ചു പോയി, ഇരുവർക്കും 🙏🙏നന്ദി, നന്ദി
Amazingly written..... Valere Beautifully Cholliya
Nanni Vakkukal.....
Ellavarkum,Ellathinum,JagadEEsarenum
NANNI...NANNI....
കണ്ണും മനസ്സും ഹൃദയവും നിറഞ്ഞൊഴുകുന്നു...ഈ കവിതയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് ഒരായിരം നന്ദി... ഹൃദ്യമായ ആലാപനത്തിനും...നന്ദി...
Very very beautiful
Great👍👍👏👏👏👏👏👏
മനസ്സ് നിറഞ്ഞു. കണ്ണും. വേറെ ഒന്നും പറയാനില്ല. ഇത്ര മനോഹരമായ, ഹൃദയത്തിൽ തൊട്ട. കവിത തന്നതിന് ഈ അനുഗ്രഹീത കവിയുടെ കൈവിരലുകളിൽ ദൈവം വസിക്കുന്നു. ശ്രുതിശുദ്ധമായി ഹൃദ്യമായി മനസ്സിൽ തൊടും വിധം ആലപിച്ച പൊന്നുമോൾക്കും ഒരുപാട് നന്ദി. രണ്ടുപേർക്കും എല്ലാ അനുഗ്രഹങ്ങളും 💐👏🙌
Love you dear....❤ എന്ത് സുഖമാണിത് കേൾക്കാൻ .... ഈ സ്വരം ഒരിയ്ക്കലും ഇടറാതിരിക്കട്ടെ ...
ഈ കവിത ആദ്യമായി കേട്ടപ്പോൾ തന്നെ മനസ്സിൽ വല്ലാത്തൊരു നോവ് അനുഭവപ്പെട്ടു...🙏 വളരെ ഹൃദയസ്പർശിയായ ഒരു കവിതയാണ് ഇത്.. കവിയ്ക്ക് ഒരു വലിയ നമസ്കാരം 🙏🙏
ആലാപനം അതിമനോഹരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല..❤️👏👏 ലക്ഷ്മി ദാസിന്റെ ആലാപന മാധുരി കാതിൽ തേൻമഴയായ് പൊഴിയുന്നു..!!👏👏 എത്ര കേട്ടാലും മതിവരാത്ത ഒരു കവിത...🙏🙏 ഒരുപാട് നന്ദിയും സന്തോഷവും ആശംസകളും അറിയിക്കുന്നു..!!.💐💐💐💐
എത്ര കേട്ടാലും മതിയാവില്ല. ആലാപനം അതീവഹൃദ്യം അഭിനന്ദനങ്ങൾ രചയിതാവിനും. ഗായികക്കും👏👏👏👌👌👌
Excellent àrthàvathaya varikalvarikal nalla alapanam great
നല്ല കവിത , നല്ല ആലാപനം അഭിനന്ദനങ്ങൾ ആർദ്രമായ ഒരു മനസ്സിന്റെ നീരുറവയായി ഒഴുകിയ വരികൾ
നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു ഒരു സിനിമാപ്പാട്ടു ഓർമ്മയിൽ വരുന്നു.
വരികളും ആലാപനവും അതീവ ഹൃദ്യം.
വികാരപൂർണമായ ആലാപനം. അർത്ഥപൂർണമായ കവിതയ്ക്ക് ശോഭ കൂടിയതുപോലെ.
നന്മ വറ്റാത്ത വരികൾ 🙏
ആലാപനവും ശബ്ദ്ധവും അധിഗംഭീരം 👍🤝👌
നന്ദി
നല്ലൊരു കവിത കേൾക്കാൻ കഴിഞ്ഞതിന്
എന്ത് പറയണമെന്നറിയില്ല...വാക്കുകൾക്ക് അതീതം.....soooooopperrrrt
ഈ കവിത audio whats app ൽ കേട്ടിരുന്നു. ippozhanu yezhithiya ആളെയും ആലപിച്ച ആളിനെയും മനസ്സിലായത്.രണ്ടുപേരെയും എത്ര പ്രശംസിച്ചാലും മതിയാവില്ല. അർത്ഥവത്തായ വരികൾ, സായന്തനത്തിൽ എത്തിയവർക്കെല്ലാം ഹൃദയസ്പർശി യാകുന്ന വരികൾ 🙏🙏
വളരെ മനോഹരം 🙏🏻🙏🏻🙏🏻🙏🏻🙏🏻
അതെ എത്രപ്രാവശ്യം കേട്ടു.. എത്രകേട്ടാലും ആനന്ദം... നമോവാകം 🙏🕉🙌🙌🙌🙌🙌🙌🙌👍
ലോകത്തിൽ ആർക്കും തോന്നാത്ത ഒരു വാക്ക് നന്ദി അത് വാനോളം അർത്ഥം ഞാൻ നിങ്ങൾക് ഹൃദയം നിറഞ്ഞ ഒരു നന്ദി
ഹൃദയസ്പർശിയായ വരികൾ. ആശംസകൾ tr
🙏. നന്ദി. കവിക്കും ലക്ഷ്മി ദാസിനും ഒരുപാട് നന്ദി 🙏
Nice and awesome
I remember my dad
I spent 15 days along with him in his last days
We gone to most of the bars and restaurants as per his wish
നിങ്ങൾക്കെന്റെ നന്ദി.
കവിതയും ആലാപനവും ഒന്നിനൊന്നു മനോഹരം ❤❤❤
മനസ്സിന് ഒരു വല്ലാത്ത feel ഉണ്ടാക്കുന്ന കവിത
ആലാപനം അതി മനോഹരം
പറയാൻ വാക്കുകളില്ല 🙏🙏
Beautiful poem... ♥️♥️heart touching lines... ♥️
വരികളും ചൊല്ലിയതും അസ്സലായിട്ടുണ്ട്.
നല്ല ശബ്ദം. ആശംസകൾ ലക്ഷ്മി ദാസ്.
നല്ല കവിത, അർത്ഥവത്തായ വരികൾ, ശുദ്ധ ആലാപനം. നന്ദി, നന്ദി. 👏👏👏👏👏👏
രചയും ആലപനവും സൂപ്പർ ❤
വാക്കുകൾ ക്കു അതീതം.... Sooooperrrrr
Nice, thank you Rajendran sir.thank you Lakshmi teacher
വളരെ നല്ല കവിതയും
ആലാപനവും.
അഭിനന്ദനങ്ങൾ
ആശംസകൾ
ഹൃദയസ്പർശി 👍❤️❤️
Vallatha oru feel, nothing more than amma's consideration. We knew the value of anything when we lost that 🙏
നല്ല ഹൃദയ സ്പർശിയായ കവിത. നല്ല ആലാ പനം
കോറിയിട്ട വരികളാൽ, മനസ്സിനുള്ളിൽ നീറുമൊരു കരിമ്പടം നീർത്തിയിട്ടു കടന്നു പോയ കൈവിരലുകൾക്കും, ഈ വരികൾക്ക് ജന്മമേകിയ മനസ്സിനും നന്ദി..❤️💕🙏
❤❤❤❤
ഈ എളിയവന്റെ വലിയ സാഷ്ടാംഗ പ്രണാമം
ഭാവുകങ്ങൾ
Bahajith Koori manjeri
Super oru like തരുമോ❤
പറയാൻ വാക്കുകൾ ഇല്ല അസാധ്യമായ ആലാപനം കരഞ്ഞു പോയി😢😢😢😢😍😍😍😍
ഗംഭീരം❤❤❤
കണ്ണു നിറയിച്ചു നന്ദി യുണ്ട് 😥😥🙇♀️🙇♀️💔🤝💐💐
🙏🙏🙏1000 തവണ കേട്ടു 🙏4/6/2024ഇന്ന് കേൾക്കുന്നു 🙏
സായാഹ്നത്തിൽ എത്തി നിൽക്കുന്ന എന്നെ പോലുള്ളവ ർ ക്ക് ആശ്വാസ വും ഒപ്പം വ്യ സ്നവും തോന്നുന്ന വരികൾ വിവരിക്കുന്നഅതെന്തിന് എല്ലാം അതിലടങ്ങിയുണ്ടല്ലോ നന്ദി നന്ദി 😔🙏
വളരെ മനോഹരം alapa👌
നല്ല ആലാപനം, നല്ല വരികൾ..❤❤❤❤
🙏🙏🙏👍👍ഇത് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു.
ഹൃദയ സ്പര്‍ശിയായ കവിതയും ആലാപനവും..നൂറ് നൂറ് നന്ദി ❤❤
കവിയെയും, ആലപിച്ച ആളെയും തിരഞ്ഞു കണ്ടു പിടിച്ചു👍👍👍.എന്താ പറയുക.എത്രപ്രാവശ്യം കേട്ടു എന്നറിയില്ല.വരികൾ ആലാപനഭംഗിയുമായി ചേർന്ന് നേരെ ഹൃദയത്തിലേക്കാണ് കയറിയത്.കവിക്ക് ആയിരം നമോവാകം🙏....ആലാപനത്തിന് ❤️ഹൃദയം നിറഞ്ഞ അനുമോദനം👍
.
വീണ്ടും വീണ്ടും കേൾക്കുന്നു ജീ
ഒരേ സമയം കേൾക്കണമെന്നും,കേൾക്കരുതെന്നും ആഗ്രഹിച്ചു പോയ കവിത. എത്ര മനോഹരമായ കവിത, lakshmi das അതി മനോഹരമായി ആലപിച്ചു. ഇത് കേൾക്കുമ്പോൾ ഒക്കെ മനസ്സ് വല്ലാതെ അസ്വസ്ഥമാക്കുന്ന അനുഭവം. കരയാതെ കേട്ട് മുഴുമിക്കാൻ പറ്റുന്നില്ല.
എന്തെ കേൾക്കേണ്ട എന്നു തോന്നിയത് dear