അച്ഛനെയാണെനിക്കിഷ്ടം... ഞങ്ങൾക്കുവേണ്ടി അകം പുറം തേ ഞ്ഞു.. അകാല മരണമടഞ്ഞ എന്റെ അച്ഛനെ ഓർക്കുമ്പോൾ... കരഞ്ഞു കൊണ്ടാണ് എഴുതുന്നത്... സത്യം... എന്നെ സ്നേഹിച്ച ഞാൻ സ്നേഹിച്ച,.. സ്നേഹം വെളിയിൽ കാട്ടാ നറിയാത്ത സ്നേഹനിധിയായ എന്റെ അച്ഛൻ....
അച്ചൻ്റെ നിഴൽ എൻ്റെ കാവൽ ,വളരെ ഹൃദയസ്പർശിയായ കവിത, ജീവിതത്തിൽ അച്ഛനെക്കുറിച്ച് ഹൃദയത്തിൽ സുക്ഷിക്കുന്ന കാര്യങ്ങൾ എല്ലാം വളരെ ഹൃദയസ്പർശിയായി കവിതയിൽ വരച്ചു വച്ചിരിക്കുന്നു, ഈ കവിതയുടെ പിന്നിലുള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ, ഇതിൻ്റെ വരികൾ മുഴുവനും കമൻറ box ൽ ഇടുകയാണെങ്കിൽ വളരെ നന്നായിരുന്നു...
@@jobyparuvaparambil9450 അച്ഛൻ രചിച്ച ഗ്രന്ഥം ആരും പഠിക്കാത്ത പാഠമാണച്ഛൻ ആരും ഗ്രഹിക്കാത്ത ഗ്രന്ഥമാണച്ഛൻ പരിഭാഷയെല്ലാം ഒരുപോലിരിക്കുന്ന പാരിലെ പുസ്തകമെന്നുമച്ഛൻ. കരവും കടവും ഒറ്റയ്ക്കടച്ചിട്ടും പറ്റ് കുറിക്കാത്ത ഗ്രന്ഥമാണച്ഛൻ. വറ്റിനായ് ഓടിനടന്നവസാനം അധികപ്പറ്റായ് മാറും പുരാണമച്ഛൻ ഒരുനാളിൽ ഞാനെന്റെ ഉല്പത്തിപുസ്തകം സൂക്ഷ്മമായൊന്നു മറിച്ചുനോക്കി. പുറച്ചട്ട കേടുതീര്ത്താലങ്കരിച്ചെങ്കിലും നിറമുള്ള താളുകൾ അധികമില്ലാ വർണ്ണപ്പകിട്ടില്ല വൻപൊട്ടുമില്ലാ വണ്ടിക്കാളപോൽ പണിയുന്നു വെയിലിൽ കരുതലിൻ കൽക്കരി ഹൃദയത്തിലെരിയിച്ചു കൂകാതെ പായും നിശ്ശബ്ദവണ്ടി മണ്ണിന്റെ മണമുള്ള ചേറിൻ ചന്ദന നിറമുള്ള ഉൾ താളിൽ നിറയുന്നു അച്ഛൻ കര്മ്മ്മാമേനിക്ക് കാന്തിചാർത്തി കലപ്പയാ കൈകൾക്ക് ചന്തമേറ്റി (തലപ്പാവ് മേനിയിൽ ശോഭ കൂട്ടി കൂറ്റൻകാളകൾ കാവലായ് കൂടെയുണ്ട് കൽച്ചീളുകൾ കൈകാലിൽ പച്ചകുത്തി കാലം മറക്കാത്ത ഭംഗി തീർത്തൂ കല്ലുടക്കുമ്പോൾ കൂടം കൂട്ടുകാരൻ കഴമുറിക്കുമ്പോൾ കത്തി കയ്യടിക്കാൻ നെൽ കറ്റകൾ കൊയ്ത്ത്പാട്ട് പാടാൻ കൊറ്റികൾ താളത്തിൽ ചുവടുവയ്ക്കാൻ) കണ്ണു നനയ്ക്കുന്ന പല കഥകളുണ്ട് ചോരയിൽ ചാലിച്ച ഛായാചിത്രമുണ്ട് മഞ്ഞിൽ വിറയ്ക്കുന്ന...മണ്ണുഴുതുമറിക്കുന്ന... തീവെയിലിൽ വിയര്ക്കു ന്ന... നീറുന്ന ചിത്രങ്ങൾ അച്ഛൻ മനപൂർവ്വം കീറിമാറ്റി ചുമന്നും ചുമച്ചും... കിളച്ചും കിതച്ചും ചരിക്കുന്ന ചിത്രത്തിലുണ്ട് ചിരിക്കാതെ ചിരിക്കുന്നൊരച്ഛൻ നടുനിവർത്താനൊരലൽപ്പം നേരമില്ലെങ്കിലും നാടിനായ് ഓടുവാൻ മോഹമുണ്ട് അച്ഛൻ വീടിനെ താങ്ങുന്ന തൂണും നാടിൻറെ നന്മക്ക് തുണയുമാണ് കരവും സ്വരവും പരുക്കനാണെങ്കിലും എൻ കവിളിൽ തലോടുവാൻ മോഹമുണ്ടെങ്കിലും നോവുമെന്നോർത്തു മടിച്ചിരുന്നു പണുതുതഴമ്പിച്ച കൈകൾ കൊണ്ട് കൈ പിഴകൾ തിരുത്താൻ മടിച്ചില്ല പക്ഷേ ശാസ്ത്രം വിളമ്പാത്ത വിവേകമുണ്ട് നേരിന്റെ നെറിവിന്റെ ഗുണപാഠമുണ്ട് അനുഭവം ആയുസ്സിൽ അദ്ധ്യാപനം ചെയ്ത പരിജ്ഞാനമുണ്ടതിൻ താളുകളിൽ (മുന്നറിവുണ്ട് തിരിച്ചറിവുണ്ട് നാട്ടറിവുണ്ട് നാടൻപാട്ടുമുണ്ട് തലമുറകൾ ഇടമുറിയാതേല്പിമച്ചുപോന്ന ധർമ്മങ്ങൾ കർമ്മങ്ങൾ പലതുമുണ്ട്) ഒടുവിൽ ഒരു നിരൂപണ കുറിപ്പുമുണ്ട് അച്ഛന്റെ നിഴലാണ് എനിക്ക് കാവല്‍ അച്ഛന്റെ നിണമാണ് എനിക്ക് പ്രാണന്‍ ആ കണ്ണിലെ കനവാണ് നമ്മൾ ആ നെഞ്ചിന്റെ നനവാണ് നമുക്കുള്ളതെല്ലാം ആ നിനവെനിക്കേകുന്ന നോവ് നേരിന്റെ നെറിവിന്റെ പാഠം എൻ ഉടലെരിയാതിരിക്കുവാനെന്നും ഉരലിൽ പൊടിയുന്ന ധാന്യമാണച്ഛൻ കഞ്ഞി കലത്തിൽ തിളയ്ക്കുന്നതും ചുടുകല്ലിൽ അകം പുറം വേവുന്നതും അപ്പമാണോ അതോ അപ്പനാണോ? അപ്പമേകാൻ അരയുന്നതും അകം പുറം വേവുന്നതും അപ്പനാണ് അതച്ഛനാണ്. അപ്പമാണച്ഛൻ അന്നമാണച്ഛൻ അനുസ്യൂതം പെയ്യുന്ന അനുഗ്രമച്ഛൻ ജെ. പെരുവേലിൽ മുള്ളൻകൊല്ലി
മക്കൾക്കു വേണ്ടി സ്വന്തം ഇഷ്ടങ്ങൾ കുഴിച്ചു മൂടി ദരിദ്രനായി ജീവിക്കാൻ ഒരച്ഛനോളം ആർക് കഴിയും. ഈ കവിത ഞാൻ ആദ്യം കണ്ടപ്പോൾ എനിക്ക് ഇത് മുഴുവൻ കേട്ട് തീർക്കാൻ കഴിഞ്ഞില്ല
വല്ലാതെ വിങ്ങിപ്പോകുന്നു.ചുറ്റുമൊന്ന് കണ്ണോടിക്കുമ്പോൾ 'പ്രായമാകുമ്പോ ൾ അച്ഛനേയും അമ്മയേയും അകറ്റുന്നത് കാണുമ്പോൾ ഒന്നുകൂടി കേട്ടു .പ്രിയ കവി'ക്കും അതി മനോഹരമായ ആലാപനവും കൊണ്ട് ' ഉള്ള് പൊള്ളിച്ചു. അഭിനന്ദനങ്ങ8
ഒരിക്കലും ഒരു വാക്കുകൊണ്ട് പോലും നോവിക്കാതെ എന്നെ വളർത്തിയ എന്റെ അച്ഛൻ..... ക്രിസ്മസിന് ഞാൻ പറഞ്ഞതൊക്കെ വാങ്ങിവരാം എന്ന് പറഞ്ഞുപോയ അച്ഛൻ പിന്നെ ജീവനോടെ വന്നില്ല.. ഒരു മിന്നലിന്റെ രൂപത്തിലായിരുന്നു മരണം കൊണ്ടുപോയത്..അത് എന്റെ അച്ഛനെ കുണ്ടുപോകാൻ വേണ്ടി മാത്രം വന്നതുപോലെ തോന്നി . അച്ഛൻ ഇല്ലാതായപ്പോ അറിഞ്ഞു ഞാൻ.. ആ വിടവ് നികത്താൻ ഈ ലോകത്തു ആർക്കും ആകില്ലെന്ന്.... ഈ കവിത ഒരുപാടിഷ്ടം ആയി. ഓരോ വരിയും... അതിലെല്ലാമുണ്ട് നമുക്ക് വേണ്ടി ജീവിച്ചു മരിക്കുന്ന ഓരോ അച്ഛന്റെ കഷ്ടപ്പാടും വേദനയും.. 🙏🙏🙏🙏🙏
@@JPMullenkollyഅവൻ ചുമന്ന ചുമടുകൾ - ആർക്കുവേണ്ടി - അച്ചൻ പലരേ ടും കടം വാങ്ങി ആർക്കുവേണ്ടി - അച്ചൻ ഒരു പാട് മഴനഞ്ഞു - ഒരു പട് വെയിൽ കൊണ്ട ആർക്കുവേണ്ടി. അപ്പൻ കരഞ്ഞത് - ആർക്ക് വേണ്ടി.
ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും കഷ്ടപ്പെടുന്ന ഞങ്ങളുടെ അച്ഛനെ അച്ചായി ഒന്ന് വിളിച്ചാൽ എന്താ di മോളെ എന്ന് ചോദിക്കുന്ന എന്റെ അച്ഛനെ ആണ് എനിക്ക് ഒത്തിരി ഇഷ്ടം ❤️❤️എന്റെ എല്ലാ ആഗ്രഹങ്ങളും നടത്തിതരുന്ന എന്റെ അച്ഛൻ ആണ് എന്റെ ലോകം ❤️❤️എന്റെ അച്ഛനെ ഞാൻ ഒരിക്കലും വേദനിപ്പിക്കില്ല, കാരണം ആ മനസ് എനിക്ക് അറിയാം, ആരെക്കാളും നന്നായിട്ട് അറിയാം ❤️❤️Love You Achaa ❤️❤️❤️You Are My World ❤️❤️❤️
Thank you Father, ഇത്രയും അർത്ഥവത്തായ ഒരു കവിത .24 nu എനിക്ക് ഈ കവിത ഞങ്ങളുടെ പള്ളിയിൽ കാണാതെ ചൊല്ലുവാൻ സാധിച്ചു ഇതുകേട്ട എല്ലാവരും തന്നെ എന്നെ അഭിനന്ദിച്ചു, എല്ലാവരുടെയും കണ്ണുകളെ ഈറൻ അണിയിച്ചു അമ്മയെ കുറിച്ച് ഒത്തിരി ഏറെ കവിതകൾ കേട്ടിട്ടുണ്ടെങ്കിലും അച്ഛനെക്കുറിച്ച് ആദ്യമായാണ് ഒരു കവിത ഞാൻ അവതരിപ്പിക്കുന്നത് ഞാൻ ഗുജറാത്തിലെ ബറോഡയിലാണ് താമസിക്കുന്നത് ഇവിടെയുള്ള എല്ലാവർക്കും ഒത്തിരി ഏറെ ഇഷ്ടമായി അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇനിയും ഇതുപോലുള്ള നല്ല നല്ല കവിതകൾ, മനസ്സിനെ സ്പർശിക്കുന്ന,, എല്ലാവരെയും ചിന്തിപ്പിക്കുന്ന തരത്തിലുള്ള കവിതകൾ ഇനിയും എഴുതുവാൻ ദൈവംഅനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
തിരികെ കിട്ടാത്ത ഓർമ്മകളിലേക്ക് ഹൃദയത്തിൽ ഒരു തിങ്ങലായി അത് തേങ്ങലായി മാറുന്ന വരികൾ, ആ തേങ്ങലിനെ കണ്ണീരാക്കുന്ന ആലാപനം ചേർത്തുനിർത്തുന്ന ഈണം...അതിമനോഹരം ഈ കവിത... അപ്പമാണഛൻ അന്നമാണഛൻ അനസ്യൂതം പെയ്യുന്ന അനുഗ്രഹമഛൻ
അച്ഛന്റെ നിഴലാണ് എനിക്ക് കാവൽ... അച്ഛന്റെ നിണമാണ് എനിക്ക് പ്രാണൻ... ആ കണ്ണിൻ കനവാണ് നമ്മളെല്ലാം... ആ നെഞ്ചിന്റെ നനവാണ് നമ്മുക്കുള്ളതെല്ലാം... ആ നിനവെനിക്കേകുന്ന നോവ്... നേരിന്റെ നെറിവിന്റെ പാഠം... Beautiful lyrics and awesome music and singing... May God Bless You All...
അച്ഛൻ, അമ്മ -ലോകത്തിൽ ഏറ്റവും കൂടുതൽ നമ്മെ സ്നേഹിക്കുന്ന രണ്ട് പേർ. അവരെ പറ്റുന്നത്ര തിരിച്ചും സ്നേഹിക്കുക, സംരക്ഷിക്കുക. അവരെ നഷ്ടപ്പെട്ടവർ ആണ് ലോകത്ത് ഏറ്റവും വിഷമം ഉള്ളവർ.
❤❤❤❤❤❤❤ ഈ വരികൾ ഓരോന്നും ഹൃദയത്തെ വല്ലാതെ നോവിക്കുന്നു❤❤❤ ഓടി ചെല്ലുവാൻ ഒന്ന് കെട്ടിപ്പിടിക്കാൻ പോലും കഴിയാത്തത്ര അകലത്തിൽ❤❤❤ മയിലുകൾക്ക് അപ്പുറം കിലോമീറ്റർ അപ്പുറം ജില്ലകൾ❤❤❤ കാത്തിരിക്കുകയാണ് ഒരു അവധിക്കാലത്ത് ഞാൻ❤❤
അച്ഛനെ സ്നേ ഹിക്കുന്നവരുടെ മനസ്സിലെന്നും ഇടം പിടിക്കുന്ന കവിത പരാതികളില്ലാതെ, പരിഭവപ്പെടാതെ തന്റെ കർത്തവ്യം നിർവ്വഹിക്കുന്ന അച്ഛൻ മാർക്ക് ഈ കവിത പ്രചോദനമാകട്ടെ
Akam puram vevunna appamanappan....The poem is adorned with many beautiful, piercing imageries and figures, such as the above, on the reality of fatherhood that's often neglected at the exaggerated and unbalanced projections of motherhood... ! May the expressions of your innermost feelings be a contribution in striking the balance. May you be enabled to say and sing more and more... Heartfelt congrats dear Achan...!
വളരെ നന്നായിട്ടുണ്ട്.. അമ്മക്കാവിതകളാണ് കൂടുതലും കേൾക്കാൻ കിട്ടുന്നത്.. എന്നാൽ അച്ഛന്റെ സ്നേഹവും ത്യാഗവും പലപ്പോഴും വിസ്മരിക്കപ്പെടാറാണ് പതിവ്...വളരെ മനോഹരമായി അതോർമ്മിപ്പിക്കുന്നു ഈ കവിത.. 🤝👌👏👏👏
Dear Fr. Jijo thank you so much for the enriching experience of your poem. It evokes devotion to one's parents . The thought that everything including my self is a gift from Providence of which father is a symbol , fills eyes with tears,
This poem brought tears to my eyes. I think of my father every day of my life. I can't control my tears whenever I think of the ordeals he had faced in his life for the betterment of our lives.
നഷ്ട പെട്ടപ്പോൾ മാത്രം ആണു ബാപ്പയുടെ നഷ്ടം ശെരിക്കും മനസ്സിലായത് .ഒരിക്കലും പരിഹരിക്കാൻ ആകാത്ത നഷ്ടം . 😭😭 വരികൾ എഴുതിയ ആൾക്കും ഈണം പകർന്ന ആൾക്കും പാടിയ ആൾക്കുംമറ്റുള്ളവർക്കുമ് ഒരായിരം നന്ദി .
വളരെ അർത്ഥവത്തായ വരികൾ. നല്ല ആലാപനം. അച്ചനില്ലാത്തവർക്കേ അച്ചൻ്റ വിലയറിയൂ --... ജീവിതത്തിൽ ആഗ്രഹങ്ങൾ എല്ലാം ത്യജിച്ചിട്ടും അർഹമായ അംഗീകാരം കിട്ടാത്തൊരച്ചൻ ഞാൻ '
നമിക്കുന്നു 'കമൻ്റിടാൻ കണ്ണു കാണുന്നില്ലല്ലോ. ഇങ്ങിനെ എല്ലാ മക്കളും ഓർത്തിടട്ടെ' എല്ലാം കഴിഞ്ഞ് എല്ലുന്തി' നിറവും കെടുമ്പോൾ സുഖവാസത്തിലുള്ള മക്കൾ കാണട്ടെ ഈ കവിതക വീക്കും' മനോഹരമായ ആലാപനത്തിനും അഭിനന്ദനങ്ങൾ.
ഹൃദ്യം, ഹൃദയഭേദകമീവരികൾ.
ആത്മാവിൽ മുള്ളായി തുളയുന്ന,
അശ്രു സാഗരയലകൾ തീർക്കുന്ന,
സത്യങ്ങൾ പെരുമ്പറ മുഴക്കുന്ന,
മധുകണങ്ങളുടെ മധുരമൂറുന്ന,
വരികൾ... അഭിനന്ദനങ്ങൾ.
കവിതയേക്കാൾ മികച്ച ഈ അഭിപ്രായത്തിന് ഞാൻ എങ്ങനെ നന്ദി പറയും? നന്മ കാണുന്ന നല്ല മനസ്സിന് നന്ദി 🙏 സ്നേഹം 😍
@@JPMullenkolly സ്നേഹാദരങ്ങൾ, സർ.താങ്കളുടെ കവിത അത്രമേൽ ഇഷ്ടമായി.👍
നന്ദി ഒരായിരം നന്ദി
kllklkkkkkrrrrrkrktkrkkrt
rkkrkrrklrkkkkrrrkrlrkr😄kttkkrtlrkklkk❤❤lrktkttr
rkkrkrlkllkkttkt
T
Ktklrktlrkkkkkkrrkr😍kkrrlkkrkkkkrkktlkkrtkrrrklltrkk👌k😘👌kkkkkkrkrrkrkktrkk👌kkr👌tkk😘👌tkkttrk😘😘rrk😘👌👌rkkrkktrk👌r👌krkkkrkkk
Trkkk😘krkkrkrktrkr😂kkkrkkrktkkkrkrrt
rkkrk
Rrkrktkktt😍kkrkrrrkk😘tlkktkktkt👌kktkkk👌krtkrkr👌👌krrrt👌krk😘r
t😘krrrktktkkkkrkrkrrkrkk🥰rkktkkkkktkttkktkrkrkr👌ktktkrk😘trkkrlrkkrkrrrkrlrk👌kkrkrlkr👌rrkktkktkrkkk😘krkrkkkk😂kkk😄kkkkktktkrkkrkktkrkkrt🤣krktrkkrkrrktrkrkr❤rk❤kk❤kkkrrkkrtkrkrrkrlrkrkkkrkk👌tk👌kkrrr😘😘ktrkrk😍kkrrk😍krrrlrrkrkk😘krk😘k😘😘rrk😘rrrrkrk😘r😘k😘kkrrrktrrrrkr❤rktkrk😂tkr😂rtkrrktkrrrk
K4kkk
Ssddddd
അച്ഛനെയാണെനിക്കിഷ്ടം... ഞങ്ങൾക്കുവേണ്ടി അകം പുറം തേ ഞ്ഞു.. അകാല മരണമടഞ്ഞ എന്റെ അച്ഛനെ ഓർക്കുമ്പോൾ... കരഞ്ഞു കൊണ്ടാണ് എഴുതുന്നത്... സത്യം... എന്നെ സ്നേഹിച്ച ഞാൻ സ്നേഹിച്ച,.. സ്നേഹം വെളിയിൽ കാട്ടാ നറിയാത്ത സ്നേഹനിധിയായ എന്റെ അച്ഛൻ....
ആരാലും തിരിച്ചറിയാതെ, അംഗീകരിക്കപ്പെടാതെ, പരാതിയില്ലാതെ കടന്നുപോകുന്ന ഓരോ അപ്പന്മാരെയും അവർ കടന്നുപോകുമ്പോൾ മാത്രം തിരിച്ചറിയുന്നു..
സത്യം. നന്ദി ഉണ്ട്
അച്ചൻ്റെ നിഴൽ എൻ്റെ കാവൽ ,വളരെ ഹൃദയസ്പർശിയായ കവിത, ജീവിതത്തിൽ അച്ഛനെക്കുറിച്ച് ഹൃദയത്തിൽ സുക്ഷിക്കുന്ന കാര്യങ്ങൾ എല്ലാം വളരെ ഹൃദയസ്പർശിയായി കവിതയിൽ വരച്ചു വച്ചിരിക്കുന്നു, ഈ കവിതയുടെ പിന്നിലുള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ, ഇതിൻ്റെ വരികൾ മുഴുവനും കമൻറ box ൽ ഇടുകയാണെങ്കിൽ വളരെ നന്നായിരുന്നു...
@@jobyparuvaparambil9450
അച്ഛൻ രചിച്ച ഗ്രന്ഥം
ആരും പഠിക്കാത്ത പാഠമാണച്ഛൻ
ആരും ഗ്രഹിക്കാത്ത ഗ്രന്ഥമാണച്ഛൻ
പരിഭാഷയെല്ലാം ഒരുപോലിരിക്കുന്ന
പാരിലെ പുസ്തകമെന്നുമച്ഛൻ.
കരവും കടവും ഒറ്റയ്ക്കടച്ചിട്ടും
പറ്റ് കുറിക്കാത്ത ഗ്രന്ഥമാണച്ഛൻ.
വറ്റിനായ് ഓടിനടന്നവസാനം
അധികപ്പറ്റായ് മാറും പുരാണമച്ഛൻ
ഒരുനാളിൽ ഞാനെന്റെ ഉല്പത്തിപുസ്തകം
സൂക്ഷ്മമായൊന്നു മറിച്ചുനോക്കി.
പുറച്ചട്ട കേടുതീര്ത്താലങ്കരിച്ചെങ്കിലും
നിറമുള്ള താളുകൾ അധികമില്ലാ
വർണ്ണപ്പകിട്ടില്ല വൻപൊട്ടുമില്ലാ
വണ്ടിക്കാളപോൽ പണിയുന്നു വെയിലിൽ
കരുതലിൻ കൽക്കരി ഹൃദയത്തിലെരിയിച്ചു
കൂകാതെ പായും നിശ്ശബ്ദവണ്ടി
മണ്ണിന്റെ മണമുള്ള ചേറിൻ ചന്ദന നിറമുള്ള
ഉൾ താളിൽ നിറയുന്നു അച്ഛൻ
കര്മ്മ്മാമേനിക്ക് കാന്തിചാർത്തി
കലപ്പയാ കൈകൾക്ക് ചന്തമേറ്റി
(തലപ്പാവ് മേനിയിൽ ശോഭ കൂട്ടി
കൂറ്റൻകാളകൾ കാവലായ് കൂടെയുണ്ട്
കൽച്ചീളുകൾ കൈകാലിൽ പച്ചകുത്തി
കാലം മറക്കാത്ത ഭംഗി തീർത്തൂ
കല്ലുടക്കുമ്പോൾ കൂടം കൂട്ടുകാരൻ
കഴമുറിക്കുമ്പോൾ കത്തി കയ്യടിക്കാൻ
നെൽ കറ്റകൾ കൊയ്ത്ത്പാട്ട് പാടാൻ
കൊറ്റികൾ താളത്തിൽ ചുവടുവയ്ക്കാൻ)
കണ്ണു നനയ്ക്കുന്ന പല കഥകളുണ്ട്
ചോരയിൽ ചാലിച്ച ഛായാചിത്രമുണ്ട്
മഞ്ഞിൽ വിറയ്ക്കുന്ന...മണ്ണുഴുതുമറിക്കുന്ന...
തീവെയിലിൽ വിയര്ക്കു ന്ന...
നീറുന്ന ചിത്രങ്ങൾ
അച്ഛൻ മനപൂർവ്വം കീറിമാറ്റി
ചുമന്നും ചുമച്ചും...
കിളച്ചും കിതച്ചും ചരിക്കുന്ന ചിത്രത്തിലുണ്ട്
ചിരിക്കാതെ ചിരിക്കുന്നൊരച്ഛൻ
നടുനിവർത്താനൊരലൽപ്പം നേരമില്ലെങ്കിലും
നാടിനായ് ഓടുവാൻ മോഹമുണ്ട്
അച്ഛൻ വീടിനെ താങ്ങുന്ന തൂണും
നാടിൻറെ നന്മക്ക് തുണയുമാണ്
കരവും സ്വരവും പരുക്കനാണെങ്കിലും
എൻ കവിളിൽ തലോടുവാൻ മോഹമുണ്ടെങ്കിലും
നോവുമെന്നോർത്തു മടിച്ചിരുന്നു
പണുതുതഴമ്പിച്ച കൈകൾ കൊണ്ട്
കൈ പിഴകൾ തിരുത്താൻ മടിച്ചില്ല പക്ഷേ
ശാസ്ത്രം വിളമ്പാത്ത വിവേകമുണ്ട്
നേരിന്റെ നെറിവിന്റെ ഗുണപാഠമുണ്ട്
അനുഭവം ആയുസ്സിൽ അദ്ധ്യാപനം ചെയ്ത
പരിജ്ഞാനമുണ്ടതിൻ താളുകളിൽ
(മുന്നറിവുണ്ട് തിരിച്ചറിവുണ്ട്
നാട്ടറിവുണ്ട് നാടൻപാട്ടുമുണ്ട്
തലമുറകൾ ഇടമുറിയാതേല്പിമച്ചുപോന്ന
ധർമ്മങ്ങൾ കർമ്മങ്ങൾ പലതുമുണ്ട്)
ഒടുവിൽ ഒരു നിരൂപണ കുറിപ്പുമുണ്ട്
അച്ഛന്റെ നിഴലാണ് എനിക്ക് കാവല്‍
അച്ഛന്റെ നിണമാണ് എനിക്ക് പ്രാണന്‍
ആ കണ്ണിലെ കനവാണ് നമ്മൾ
ആ നെഞ്ചിന്റെ നനവാണ് നമുക്കുള്ളതെല്ലാം
ആ നിനവെനിക്കേകുന്ന നോവ്
നേരിന്റെ നെറിവിന്റെ പാഠം
എൻ ഉടലെരിയാതിരിക്കുവാനെന്നും
ഉരലിൽ പൊടിയുന്ന ധാന്യമാണച്ഛൻ
കഞ്ഞി കലത്തിൽ തിളയ്ക്കുന്നതും
ചുടുകല്ലിൽ അകം പുറം വേവുന്നതും
അപ്പമാണോ അതോ അപ്പനാണോ?
അപ്പമേകാൻ അരയുന്നതും അകം പുറം വേവുന്നതും
അപ്പനാണ് അതച്ഛനാണ്.
അപ്പമാണച്ഛൻ അന്നമാണച്ഛൻ
അനുസ്യൂതം പെയ്യുന്ന അനുഗ്രമച്ഛൻ
ജെ. പെരുവേലിൽ മുള്ളൻകൊല്ലി
@@jobyparuvaparambil9450 Thank you very much for listening and appreciating
ജീവൻ പകുത്തു നൽകുന്ന അപ്പൻ (അച്ഛൻ ).. എന്തൊരു പുണ്യമാണ് ആ ജന്മം..
ഈ വരികൾ കുറിച്ച, ഈ വരികൾക്ക് ഈണമേകിയ ,ഈ വരികൾക്ക് സ്വരമേകിയവരെ ഏറെ അഭിനന്ദിക്കുന്നു. ഹൃദയത്തെ തൊടുന്ന സത്യസന്ധമായ വരികൾ ....
ഹൃദയം നിറഞ്ഞ നന്ദി
വളരെ മനോഹരം🙏
Sathyam
നന്ദി 😍
നന്ദി നന്ദി
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ബാപ്പയുടെ വേർപാട് 😭
ഈ വരികളിൽ എന്റെ അച്ഛനുണ്ട്, I always love my father
Thank you
💞💞💞💞💞💞💞💞💞💞
സുപ്പർ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.
അച്ഛൻ ഓർമയായി എങ്കിലും എന്റെ മസ്നസ്സിൽ എന്നും ജീവിക്കുന്നു ഒരുപാട് സന്തോഷം
ഒരായിരം നന്ദി, സ്നേഹം
മക്കൾക്കു വേണ്ടി സ്വന്തം ഇഷ്ടങ്ങൾ കുഴിച്ചു മൂടി ദരിദ്രനായി ജീവിക്കാൻ ഒരച്ഛനോളം ആർക് കഴിയും. ഈ കവിത ഞാൻ ആദ്യം കണ്ടപ്പോൾ എനിക്ക് ഇത് മുഴുവൻ കേട്ട് തീർക്കാൻ കഴിഞ്ഞില്ല
😍😍🙏 നന്ദി...നന്ദി. സ്നേഹം
മക്കളിൽ അച്ഛന് എന്നെ ആയിരുന്നു ഏറ്റവും ഇഷ്ടം, ആ ഓർമകൾക്ക് മുൻപിൽ ഒരിക്കലും മായാത്ത വേദനയും പേറി ഇന്നും ജീവിക്കുന്നു
Yes. Ente pappaku enne aanu kooduthal ishtam. Ipozum karkida vavinu enne vannu vilikkum swpnathil. Naan aa samayam kanarundu
കുറെ മക്കളിൽ നിങ്ങളും പെടുന്നു...
കരയിപ്പിക്കലെ 😢😢😢
Njhanum randu makklude achananu.ennal ellarum parayum makalodanu kuduthal ishtamennu.athu sariyalla.randuperum orepole
"അച്ഛനെ അറിയുവാൻ
അച്ഛനാകണോ."
നല്ല കവിത, നല്ല ആലാപനം
അഭിനന്ദനങ്ങൾ
ആശംസകൾ
നന്ദി, സ്നേഹം
👍👍🙏🏼🙏🏼🙏🏼
🙏🙏🙏
🙏🙏🙏🙏❤️
അച്ഛനാകേണ്ട നല്ലമനസുണ്ടായാൽ മതി
കേൾക്കുവാൻ വൈകി പോയി എങ്കിലും ഇഷ്ടമായി ഒരുപാട് 💕💕
നന്ദി നന്ദി
Adyamaitanu kanunnath...🙏🙏🙏🙏❤️
Thank you
♥️♥️
വല്ലാതെ വിങ്ങിപ്പോകുന്നു.ചുറ്റുമൊന്ന് കണ്ണോടിക്കുമ്പോൾ 'പ്രായമാകുമ്പോ ൾ അച്ഛനേയും അമ്മയേയും അകറ്റുന്നത് കാണുമ്പോൾ ഒന്നുകൂടി കേട്ടു .പ്രിയ കവി'ക്കും അതി മനോഹരമായ ആലാപനവും കൊണ്ട് ' ഉള്ള് പൊള്ളിച്ചു. അഭിനന്ദനങ്ങ8
സ്നേഹംനിറഞ്ഞ പ്രോത്സാഹന ത്തിന് നന്ദി
ഒരിക്കലും ഒരു വാക്കുകൊണ്ട് പോലും നോവിക്കാതെ എന്നെ വളർത്തിയ എന്റെ അച്ഛൻ..... ക്രിസ്മസിന് ഞാൻ പറഞ്ഞതൊക്കെ വാങ്ങിവരാം എന്ന് പറഞ്ഞുപോയ അച്ഛൻ പിന്നെ ജീവനോടെ വന്നില്ല.. ഒരു മിന്നലിന്റെ രൂപത്തിലായിരുന്നു മരണം കൊണ്ടുപോയത്..അത് എന്റെ അച്ഛനെ കുണ്ടുപോകാൻ വേണ്ടി മാത്രം വന്നതുപോലെ തോന്നി .
അച്ഛൻ ഇല്ലാതായപ്പോ അറിഞ്ഞു ഞാൻ.. ആ വിടവ് നികത്താൻ ഈ ലോകത്തു ആർക്കും ആകില്ലെന്ന്....
ഈ കവിത ഒരുപാടിഷ്ടം ആയി.
ഓരോ വരിയും... അതിലെല്ലാമുണ്ട് നമുക്ക് വേണ്ടി ജീവിച്ചു മരിക്കുന്ന ഓരോ അച്ഛന്റെ കഷ്ടപ്പാടും വേദനയും.. 🙏🙏🙏🙏🙏
ഒരുപാട് നന്ദി. ഒത്തിരി സ്നേഹം
😭😭😭😭
Hrudhaya sparsiyaya kavitha
അച്ഛന്റെ പോയതിന്റെ വിടവ് നികത്താൻ ആർക്കും കഴിയില്ല 😭
അച്ഛനെ സ്നേഹിക്കുന്ന എല്ലാ മക്കളുടെയും കണ്ണു നനയിക്കുന്ന കവിത.. വരികൾ, ഈണം, ആലാപനം എല്ലാം സൂപ്പർ ❤️❤️❤️
അത് സത്യം
സത്യം
സത്യമായ വരികൾ... അച്ഛൻ പോയി 44 വർഷങ്ങൾ കഴിഞ്ഞു... ഇന്നും മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിത്വം നന്ദി.. അഭിനന്ദനങ്ങൾ 🙏
thank you very much
ഈ കവിത കേട്ടിട്ട് കണ്ണ് നിറഞ്ഞു, ചെറുപ്പത്തിൽ നഷ്ടപ്പെട്ടു പോയ അച്ഛന്റെ ഓർമ്മകൾ ഇപ്പോഴും കൂടെ ഉണ്ട്...
നന്ദി. സ്നേഹം
ഞാനും അതിൽ ഒരാളാണ് ചെറുപ്പത്തിലേ നഷ്ടപെട്ട എന്റെ അച്ഛന്റെ ഓർമകൾക്ക് മുന്നിൽ ഒരുപിടി കണ്ണീർ പൂക്കൾ
Same feeling ........ touching.......
🙏😍
🙏❤️
13 വർഷങ്ങൾക്ക് മുൻപ്
മരിച്ചു പോയ
എന്റെ അച്ഛനെ 🙏🧡😔ഓർത്ത് ആകാശത്തേക്ക് നോക്കി നിന്ന് ഇന്നും കരയുന്നു.
കവിത മനോഹരം
അഭിനന്ദനങ്ങൾ 👍🌷
നൊമ്പരപ്പെടുത്തുന്നു. അഭിനന്ദനങ്ങൾക്ക് നന്ദി. ആദരവോടെ..JP
@@JPMullenkollyഅവൻ ചുമന്ന ചുമടുകൾ - ആർക്കുവേണ്ടി - അച്ചൻ പലരേ ടും കടം വാങ്ങി ആർക്കുവേണ്ടി - അച്ചൻ ഒരു പാട് മഴനഞ്ഞു - ഒരു പട് വെയിൽ കൊണ്ട ആർക്കുവേണ്ടി. അപ്പൻ കരഞ്ഞത് - ആർക്ക് വേണ്ടി.
പല പ്രാവശ്യം കേട്ടതും ഹൃദയം പൊട്ടുന്ന വേദനയോടെ
Thank you Fr.Jijo
Thank you
ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും കഷ്ടപ്പെടുന്ന ഞങ്ങളുടെ അച്ഛനെ അച്ചായി ഒന്ന് വിളിച്ചാൽ എന്താ di മോളെ എന്ന് ചോദിക്കുന്ന എന്റെ അച്ഛനെ ആണ് എനിക്ക് ഒത്തിരി ഇഷ്ടം ❤️❤️എന്റെ എല്ലാ ആഗ്രഹങ്ങളും നടത്തിതരുന്ന എന്റെ അച്ഛൻ ആണ് എന്റെ ലോകം ❤️❤️എന്റെ അച്ഛനെ ഞാൻ ഒരിക്കലും വേദനിപ്പിക്കില്ല, കാരണം ആ മനസ് എനിക്ക് അറിയാം, ആരെക്കാളും നന്നായിട്ട് അറിയാം ❤️❤️Love You Achaa ❤️❤️❤️You Are My World ❤️❤️❤️
എത്ര സത്യം ഇന്ന് ഞാനും ഒരച്ഛൻ.... കണ്ണ് നിറഞ്ഞു പോയി... കവിത സൂപ്പർ
നന്ദി 😍🙏🏽
@@JPMullenkolly എന്റെ അച്ഛൻ എനിക്കേറെ ഇഷ്ടം 😘😘
നന്ദി, ഒരായിരം നന്ദി, സ്നേഹം 🙏🏽😍
❤
അപ്പമാണച്ഛൻ അന്നമാണച്ഛൻ അനുസ്യൂതം പെയ്യുന്ന അനുഗ്രഹമാച്ഛൻ . എത്ര ഹൃദയസ്പർശിയായ വാക്കുകൾ👍
Thank you
ഈ വരികളിൽ മുഴുവനും നിറഞ്ഞു നിൽക്കുന്നത് എന്റെ പൊന്നച്ഛനാ... Love you sooooo much achaaa..
Thank you
ഹൃദയസ്പർശിയായ കവിത. അച്ഛൻറെ വർണ്ണിക്കാനാവത്ത ത്യാഗത്തെ അനുസ്മരിപ്പിയ്ക്കുന്ന അർത്ഥവത്തായ കവിത. .
:
Thank you
എത്ര നല്ല ചിന്തിപ്പിക്കുന്ന വരികൾ,
മനോഹരം,, കണ്ണുകൾ നിറഞ്ഞു പോയി 🙏🙏
കരുതലിൻ സ്നേഹമാണഛൻ ❤️
Yes truly
ഹൃദയസ്പർശിയായവരികൾ കണ്ണുനിരാൽ വിങ്ങുന്ന ഹൃദയത്തോടെ മാത്രം കേൾക്കാൻ കഴിയു ഈ കവിത 🙏🙏🙏
നന്ദി നന്ദി നന്ദി
Thank you Father, ഇത്രയും അർത്ഥവത്തായ ഒരു കവിത .24 nu എനിക്ക് ഈ കവിത ഞങ്ങളുടെ പള്ളിയിൽ കാണാതെ ചൊല്ലുവാൻ സാധിച്ചു ഇതുകേട്ട എല്ലാവരും തന്നെ എന്നെ അഭിനന്ദിച്ചു, എല്ലാവരുടെയും കണ്ണുകളെ ഈറൻ അണിയിച്ചു അമ്മയെ കുറിച്ച് ഒത്തിരി ഏറെ കവിതകൾ കേട്ടിട്ടുണ്ടെങ്കിലും അച്ഛനെക്കുറിച്ച് ആദ്യമായാണ് ഒരു കവിത ഞാൻ അവതരിപ്പിക്കുന്നത് ഞാൻ ഗുജറാത്തിലെ ബറോഡയിലാണ് താമസിക്കുന്നത് ഇവിടെയുള്ള എല്ലാവർക്കും ഒത്തിരി ഏറെ ഇഷ്ടമായി അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇനിയും ഇതുപോലുള്ള നല്ല നല്ല കവിതകൾ, മനസ്സിനെ സ്പർശിക്കുന്ന,, എല്ലാവരെയും ചിന്തിപ്പിക്കുന്ന തരത്തിലുള്ള കവിതകൾ ഇനിയും എഴുതുവാൻ ദൈവംഅനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Thank you 😊 🙏🏽. Congratulations and blessings
തിരികെ കിട്ടാത്ത ഓർമ്മകളിലേക്ക് ഹൃദയത്തിൽ ഒരു തിങ്ങലായി അത് തേങ്ങലായി മാറുന്ന വരികൾ, ആ തേങ്ങലിനെ കണ്ണീരാക്കുന്ന ആലാപനം ചേർത്തുനിർത്തുന്ന ഈണം...അതിമനോഹരം ഈ കവിത... അപ്പമാണഛൻ അന്നമാണഛൻ അനസ്യൂതം പെയ്യുന്ന അനുഗ്രഹമഛൻ
കണ്ണു നനയാതെ ഈ കവിത കേൾക്കാൻ സാധിക്കില്ല.. Well written.. Well sung.. Visuals also 🙏🙏🙏🙏🙏🙏🌹🌹🌹
Thank you മിഥില
എൻ്റെ അച്ഛൻ എന്നെ വിട്ടുപിരിഞ്ഞിട്ട് 2 വർഷം ആരൊക്കെ ഉണ്ടെങ്കിലും എൻ്റെ അച്ഛനോളം എന്നെ സ്നേഹിക്കാൻ കഴിയില്ല
🙏🙏🙏😢
ഈ കവിതയിൽ എൻ്റെ അച്ഛൻ്റെ സാന്നിധ്യം ഉണ്ട് ... കണ്ണുനീർ നിൽക്കുന്നില്ല.....
എനിക്ക് എന്നും ഇഷ്ടം എന്റെ അച്ഛനെയാ. അച്ചേന്ന് നീട്ടി വിളിച്ചാൽ ആ ന്ന് വിളി കേൾക്കുമ്പോൾ ലോകം വെട്ടിപിടിച്ച സന്തോഷ എനിക്ക്
👍😍👍 thank you
എനിക്കും
Athee
Anikum attaching allamayrunu nale asthysanjayan
Athe🥲
അച്ഛന്റെ നിഴലാണ് എനിക്ക് കാവൽ... അച്ഛന്റെ നിണമാണ് എനിക്ക് പ്രാണൻ...
ആ കണ്ണിൻ കനവാണ് നമ്മളെല്ലാം... ആ നെഞ്ചിന്റെ നനവാണ് നമ്മുക്കുള്ളതെല്ലാം...
ആ നിനവെനിക്കേകുന്ന നോവ്...
നേരിന്റെ നെറിവിന്റെ പാഠം...
Beautiful lyrics and awesome music and singing... May God Bless You All...
പ്രിയ അജേഷ് ഒത്തിരി സന്തോഷം, വളരെ നന്ദി
അച്ഛൻ എന്നുമൊരു ധൈര്യമാണ്. ജീവിച്ചിരുന്നപ്പോഴു൦ മരണത്തിന്നു ശേഷവും അച്ഛനെ പ്രാണനെ പ്പോലെ സ്നേഹിച്ചിരുന്നു.
👍👍
അച്ഛൻ എക്കാലത്തെയും ഉടയാത്ത വിഗ്രഹം .... ഒത്തിരി ഹൃദ്യമായ രചന
നമിച്ചു. 🙏🙏🙏 ഹൃദയം പൊട്ടി പോയി. അതാണല്ലോ കവിത.. അച്ഛൻ
സത്യം
ഓരോ വരിയിലും അച്ഛൻ എന്ന സത്യം 🙏🙏🙏🙏🙏🙏
Thank you
മനസ്സൊന്നു വിങ്ങാതെ ഈ വരികളിലൂടെ കടന്നു പോകാൻ ഒരാൾക്കും കഴിയില്ല.ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👏👏
നല്ല വരികൾക്കും, നല്ല ആലാപനത്തിനും😍
ഒത്തിരി ഒത്തിരി നന്ദി. സ്നേഹം. 🙏🕊
ആ, ട്രൂ
ഞാനും ഇത് പോലെ ഒരച്ഛനാണ്. എന്റെ ആവശ്യം അറിഞ്ഞു മക്കളെ ന്നെ പൊന്നു പോലെ നോക്കുന്നുണ്ട് അവർ തരുന്ന സ്നേഹവും കരുതലും എനിക്ക് സ്വർഗ്ഗ തുല്യം. ♥️♥️
🙏
😍🙏 ദൈവം അവരെ അനുഗ്രഹിക്കട്ടെ. നന്ദി ...സ്നേഹം
ആ മക്കളെ ദൈവം കാക്കട്ടെ
എന്താ പറയുക. ഉരുപാട് വിലപ്പെട്ട വരികൾ 👍
ഒരായിരം നന്ദി
അമ്മക്കൊപ്പം എത്ര കഷ്ടപ്പെട്ടാലും അമ്മ ഇല്ലാതായാൽ കഷ്ട്ടമാകുന്ന ജീവിതം അച്ഛന്റെ
😍😍🙏
Athe
Athe
Satyam
എന്നുംപുറമേഗൗരവംനടിച്ച്,കരുതലുംസ്നേഹവുംഉള്ളിലൊളിപ്പിച്ച്,ജീവിതകാലമത്രയുംമക്കളേപ്പോറ്റാൻകഠിനാദ്ധ്വാനവുംപ്രാർത്ഥനയും,മറ്റുള്ളവരോട്അലിവുംകാണിച്ചപിതാവ്.മരിക്കുവോളംപ്രാർത്ഥനഅർപ്പിക്കുന്നൂ.മാതാവിനുംപിതാവിനും.
Thank you
നല്ല അർത്ഥവത്തായ ഒരു കവിത, വളരെയധികം ഇഷ്ടപ്പെട്ടു 👍👌🌹🙏
അച്ഛൻ, അമ്മ -ലോകത്തിൽ ഏറ്റവും കൂടുതൽ നമ്മെ സ്നേഹിക്കുന്ന രണ്ട് പേർ. അവരെ പറ്റുന്നത്ര തിരിച്ചും സ്നേഹിക്കുക, സംരക്ഷിക്കുക.
അവരെ നഷ്ടപ്പെട്ടവർ ആണ് ലോകത്ത് ഏറ്റവും വിഷമം ഉള്ളവർ.
അപ്പന്റെ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ.... ❤
അഭിനന്ദങ്ങൾ രചനയ്ക്കും.. ആലാപനത്തിനും❤️❤️❤️❤️🙏
Thank you
ഒരച്ഛന്‍റെ ഹൃദയത്തിലൊളിപ്പിച്ച ജീവിത ചിത്രങ്ങള്‍ എല്ലാം പകര്‍ത്തിയ കവിത.
നന്ദി നന്ദി ഒരായിരം നന്ദി
അഭിനന്ദനങ്ങൾ 🌹🌹🌹🌹സൂപ്പർ കവിത 👌👌👌👌👌👌
നന്ദി 🙏🏼 നന്ദി 😍
അതീവ ഹൃദ്യം 👌👌❤❤മനോഹരം. അച്ഛനെ ഒരുപാട് ഇഷ്ടം....🙏🙏🙏
😍🙏നന്ദി നന്ദി സ്നേഹം
വളരെ ഹൃദ്യം. അഭിനന്ദനങ്ങൾ, ആത്മാവിൻ്റെ അടിത്തട്ടിൽ നിന്നും.
നന്ദി നന്ദി ഒരായിരം നന്ദി 😍
എന്റെ അച്ഛൻ ഒരിക്കലും മറക്കില്ല എന്റെ അച്ഛാ 🙏 കണ്ണ് നിറഞുപോകുന്നു 🙏
🙏🏽🙏🏽🙏🏽
ഓർമ്മ യായ് എന്നും അച്ഛൻ 🙏🙏
രണ്ട് ദിവസ० മുമ്പ് ഞാനീ കവിത കേട്ടു,22വർഷ० മുമ്പ് വിട്ട് പിരിഞ്ഞ വാപ്പിച്ചിയുടെ യഥാർത്ഥ ചിത്രമാണ് സുന്ദരമായ ഈ വരികൾ
ഒരായിരം നന്ദി 😍
അച്ഛനെ സ്നേഹിക്കുന്ന എല്ലാമക്കളുടെയും കണ്ണ് നിറയിക്കുന്ന വരികൾ... ഇപ്പോഴേ ഇത് കേൾക്കുവാൻ തോന്നിയുള്ളല്ലോയെന്നൊരു കുറ്റബോധം...😢😢❤
ഹൃദയ സ്പർശിയായ വരികൾ കണ്ണ് നിറഞ്ഞു പോയി ❤❤❤❤
"ആലാപനം അതിമനോഹരം
അർഥപൂർണ മായ വരികൾ "
🙏🙏
ഒത്തിരി നന്ദി
എനിക്ക് എന്റെ അച്ഛനെ ഇഷ്ടം🙏🧡🧡🧡
😍🙏🙏 thank you for watching
എന്റെ അച്ഛനെ ഞാൻ ഓർത്തു പാടിയപ്പോൾ എനിക്ക് ഒരു സമ്മാനം കിട്ടി താങ്ക് യു.......
thank you
അഭിനന്ദനങ്ങൾ
എന്ത് സമ്മാനം
ഹൃദയം തൊട്ട വരികൾ 🌹🌹🙏ആത്മാവിൽ തൊട്ട ആലാപനം ❤🙏
Thank you 🙏🏽
കണ്ണ് നനച്ച വരികളും ആലാപനവും 🙏❤️
നന്ദി നന്ദി നന്ദി
എത്ര കേട്ടാലും മതിവരാത്ത ഹൃദയത്തിൽ അലിഞ്ഞ് ചേരുന്ന കവിത...
ഒരായിരം നന്ദി
ആൽമാവിൽ തറച്ച വാക്കുകൾ... ഓ.. എത്ര ധന്യൻ എന്നച്ചൻ.... 🙏🙏🙏🌹🌹
നന്ദി നന്ദി നന്ദി
❤❤❤❤❤❤❤ ഈ വരികൾ ഓരോന്നും ഹൃദയത്തെ വല്ലാതെ നോവിക്കുന്നു❤❤❤ ഓടി ചെല്ലുവാൻ ഒന്ന് കെട്ടിപ്പിടിക്കാൻ പോലും കഴിയാത്തത്ര അകലത്തിൽ❤❤❤ മയിലുകൾക്ക് അപ്പുറം കിലോമീറ്റർ അപ്പുറം ജില്ലകൾ❤❤❤ കാത്തിരിക്കുകയാണ് ഒരു അവധിക്കാലത്ത് ഞാൻ❤❤
Jijo Acha valare nannnayittund....... 👏👏👏👏👏God bless you in all your ways... 🙏🙏🙏
thanks, god bless you
ഹൃദയത്തിൻറെ അടിത്തട്ടിൽ നോവായ് വാഴും അച്ഛൻ കണ്ണുനീരിൽ തീർത്തൊരു വരികൾ അച്ഛൻ കവിതകൾ അമ്മ കവിതകൾ ഇനിയും വിരിയട്ടെ ആ പേനത്തുമ്പിൽ അഭിനന്ദനങ്ങൾ👍👍🙏🙏🙏👌👌👌👋👋👋
നന്ദി ഒരായിരം നന്ദി 😍
heart touching.. Valare manoharamaya rachanayum aalapanavum
thank you
വളരെ മനോഹരമായ കവിത അർഥപൂർണമായ വരികൾ 👏👏👏👌👌👌🌹🌹🌹🌹
Thank you very much
ഒരുപാട് അച്ഛന്മാരുടെ സത്യമായ അനുഭവമാണ് ഈ കവിത
നല്ല വാക്കുകൾക്ക് നന്ദി. സ്നേഹം
അച്ഛനെ സ്നേ ഹിക്കുന്നവരുടെ മനസ്സിലെന്നും ഇടം പിടിക്കുന്ന കവിത
പരാതികളില്ലാതെ, പരിഭവപ്പെടാതെ തന്റെ കർത്തവ്യം നിർവ്വഹിക്കുന്ന അച്ഛൻ മാർക്ക് ഈ കവിത പ്രചോദനമാകട്ടെ
🥰🙏🏽
It's really true about our Fathers. No one knows about their real lifestruggles. Parables are really fantastic. Very heart touching
ഒരായിരം നന്ദി, സ്നേഹം
സത്യത്തിൽ കണ്ണുകൾ നിറഞ്ഞു പോയി 🙏🏻🙏🏻🙏🏻ഇത് എന്തെങ്കിലും ആരെയും ഉപേക്ഷിക്കാതിരിക്കട്ടെ
Super Peruveliyacha👍👍👍
Grateful to you
അതീവ ഹൃദ്യം മനോഹരം. അച്ഛൻ അച്ഛനെയാണെനിക്കേറെയിഷ്ടം.
നന്ദി നന്ദി 😍
ഹൃദയഹാരിയായ കവിത..... !
ഹൃദ്യമായ ആലാപനം... അഭിനന്ദനങ്ങൾ.
വളരെ നന്ദി
മനോഹരമായ രചന, കണ്ണ് നനയിപ്പിച്ചു. അഭിനന്ദനങ്ങൾ
കണ്ണു നനയ്ക്കുന്ന കവിത കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
നന്ദി. നന്ദി. നന്ദി
മനോഹരമായ വരികൾ . എത്രയോ ആഴമേറിയ ഹൃദയ സ്പർശകമായ വരികൾ .
Heart touching poem father, Congratulations💐
thank you so much
നല്ല ആലാപനം, നല്ല കവിത, 😍😍അഭിനന്ദനങ്ങൾ
നന്ദി, സ്നേഹം 😍🙏
സുഖവും ദു:ഖവും രാവും പകലും മാതാവ് പിതാവ്. എന്നു ഓർമ്മയിൽ സന്മനസിൽ മരണമില്ല.
Akam puram vevunna appamanappan....The poem is adorned with many beautiful, piercing imageries and figures, such as the above, on the reality of fatherhood that's often neglected at the exaggerated and unbalanced projections of motherhood... ! May the expressions of your innermost feelings be a contribution in striking the balance. May you be enabled to say and sing more and more... Heartfelt congrats dear Achan...!
Thank you very much
Valare sandhoshamubu e kavitha kelkan kazhinjathil ente achane orupadu ishtta 🙏🙏
Thank you
സത്യസന്ധമായ വരികൾ. കരഞ്ഞു പോയി. Congrats.
Thank you
വളരെ നന്നായിട്ടുണ്ട്.. അമ്മക്കാവിതകളാണ് കൂടുതലും കേൾക്കാൻ കിട്ടുന്നത്.. എന്നാൽ അച്ഛന്റെ സ്നേഹവും ത്യാഗവും പലപ്പോഴും വിസ്മരിക്കപ്പെടാറാണ് പതിവ്...വളരെ മനോഹരമായി അതോർമ്മിപ്പിക്കുന്നു ഈ കവിത.. 🤝👌👏👏👏
നന്ദി 🙏🏽സ്നേഹം😍
Dear Fr. Jijo thank you so much for the enriching experience of your poem. It evokes devotion to one's parents . The thought that everything including my self is a gift from Providence of which father is a symbol , fills eyes with tears,
This poem brought tears to my eyes. I think of my father every day of my life. I can't control my tears whenever I think of the ordeals he had faced in his life for the betterment of our lives.
Hearttouching poetry....clearly explained.....father's love never fails
Thank you for listening and appreciating
കരുതലിൻ കൽക്കരി ഹൃദയത്തിലെരിയിച്ചു
കൂകാതെ പായും
നിശബ്ദ വണ്ടി..... ❤❤❤❤❤
ഗംഭീരം... വളരെ നന്നായിരിക്കുന്നു... അച്ചാ അഭിനന്ദനങ്ങൾ... ഇനിയും പ്രതീക്ഷിക്കുന്നു all the best
വളരെ നന്ദി
Athe akam neerunnathu njangale ariykkatha achan.......oru nooru sneham ullilothukki purame prakadippikkan ariyathe alla marannupoya pavam.......arodum paribhavam kattatha.........ethu pradisandiyum makkalkku vendi neridunna.......ende achan............❤❤❤❤❤❤
അച്ഛനെ ആണ് എനിക്കിഷ്ടം.... 😭😭😭
നഷ്ട പെട്ടപ്പോൾ മാത്രം ആണു ബാപ്പയുടെ നഷ്ടം ശെരിക്കും മനസ്സിലായത് .ഒരിക്കലും പരിഹരിക്കാൻ ആകാത്ത നഷ്ടം . 😭😭
വരികൾ എഴുതിയ ആൾക്കും ഈണം പകർന്ന ആൾക്കും പാടിയ ആൾക്കുംമറ്റുള്ളവർക്കുമ് ഒരായിരം നന്ദി .
A sad and true poem . There is something about the way you put down your words. So magical...
Thank you
🙏🙏🙏 achane ariyunnavarkkulla kavitha, excellent work 👏👏👏👏
നന്ദി🙏🏽സ്നേഹം😍
the unknown hero in human life which deserve great respect let this lyrics open the eyes of people who neglect their parents
മറക്കാനാവുന്നില്ല എന്റെ അച്ഛൻ അമ്മയില്ലാതെ ഞങ്ങളെ വളർത്തിയാടുക്കാൻ സഹിച്ച വേദനകൾ
നന്ദി നന്ദി
ഈ അച്ഛനെ സ്നേഹിച്ചവർക്കും പ്രിയ കവിക്കും ഈ കവിത ആലപിച്ച് ഞങ്ങളുടെ നെഞ്ച് പൊള്ളിച്ച 'നിങ്ങൾക്ക് സേന ഹാ ഭീ ന ന്ദനം ഈ അമ്മയുടെ '
Thank you
വളരെ അർത്ഥവത്തായ വരികൾ.
നല്ല ആലാപനം.
അച്ചനില്ലാത്തവർക്കേ അച്ചൻ്റ വിലയറിയൂ --...
ജീവിതത്തിൽ ആഗ്രഹങ്ങൾ എല്ലാം ത്യജിച്ചിട്ടും അർഹമായ അംഗീകാരം കിട്ടാത്തൊരച്ചൻ ഞാൻ '
നമിക്കുന്നു 'കമൻ്റിടാൻ കണ്ണു കാണുന്നില്ലല്ലോ. ഇങ്ങിനെ എല്ലാ മക്കളും ഓർത്തിടട്ടെ' എല്ലാം കഴിഞ്ഞ് എല്ലുന്തി' നിറവും കെടുമ്പോൾ സുഖവാസത്തിലുള്ള മക്കൾ കാണട്ടെ ഈ കവിതക വീക്കും' മനോഹരമായ ആലാപനത്തിനും അഭിനന്ദനങ്ങൾ.
നന്ദി. സ്നേഹം
ഓർമിക്കാൻ ഒത്തിരി തന്നുപോയ എന്റെ അച്ഛൻ 😢
Congratulations to all father's very heart touched song
Thank you
ഒന്നായി കാണുന്ന പ്രപഞ്ചത്തിൽ മൂന്നായിട്ടുള്ള കർമ്മങ്ങൾ . പുണ്യകർമ്മങ്ങൾ . പാപകർമ്മങ്ങൾ . പുണ്യ പാപങ്ങൾ മിശ്രമാം കർമ്മവും.
Achan(മക്കൾ എന്നും നെഞ്ചിലേറ്റ് കേൾക്കണം ഈ കവിത 👌
നന്ദി🙏
Ennum Eannum eaniku eshttam Ente Achan.. ❤❤❤❤❤