അതെ എല്ലാരേം വിമർശിക്കണം.. ആരെയും അംഗീകരിക്കരുത് !! സ്വന്തം നിലപാട് ആണ് ശെരി എന്ന് എല്ലാരും വിശ്വസിക്കുന്നു.. അതാണ് പ്രശ്നം ഇത് യുക്തിവാദം അല്ല അഹം ഭാവവും അജ്ഞത യും ആണ്
Ravi chandran പറയുന്നത് end result ആണ്. ഗാന്ധിക്ക് ദൈവ, മത ഭക്തി ഇല്ലായിരുന്നെങ്കില്‍ അദ്ദേഹം ചെയ്ത കാര്യങ്ങൾ കൂടുതൽ ഫലം കാണൂ മായിരുന്നു. ഗാന്ധിജി മതവും ഭക്തിയും കൂട്ടി kuzhachathu ലക്ഷ്യം മാര്‍ഗ്ഗത്തെ സാധുkarikkan വേണ്ടി തന്നെയാണ്. Daiva വിശ്വസം ഒരു kuravuthanne ആണ്, ചിലര്‍ക്കു അത് വളരെ serious ഉം ആകും
കാരശ്ശേരി മാഷ് വിമർശിച്ചത് നല്ലതായിട്ടുണ്ട് എത് ഒരു വിമർശനവും അറിവാണ് വിമർശനം യുക്തിബോധത്തിൽ കുടിയായിരിക്കണമെന്ന് മാത്രം ഈ വിമർശനം രവി ചന്ദ്രനും ഇഷ്ടപ്പെടും അതായിരിക്കണം ഒരു യുക്തിവാദി
രവിചന്ദ്രനു നേരെ വന്ന ഏറ്റവും മാന്യമായ.. കാതലായ വിവർശനം .. ലോജിക്കിച്ചാതെ തെറി പാട്ടു പാടുന്നവർ ഇതൊന്നു കേൾക്കണം ? എന്താണ് ആരോഗ്യകരമായ വിമർശനമെന്ന് മനസിലാക്കാൻ
More than that the problem the society is facing in the name of religion or due to the illogical practices of the religions are to be adressed, thats what is his intention..
കാരശ്ശേരി മാഷ് പറഞ്ഞ ചില കാര്യങ്ങൾക്കുള്ള മറുപടികൾ 1 : നാസ്തികർ എന്നാൽ ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവരല്ല . ദൈവം ഉണ്ട് എന്നതിന് തെളിവ് ഇല്ലാത്തതിനാൽ ഉണ്ട് എന്ന് വിശ്വസിക്കാൻ സൗകര്യം ഇല്ലാത്തവരാണ് നാസ്തികർ . agnostic എന്നാൽ ഭീരുക്കളായ ആസ്തികർ ആണെന്ന് പറഞ്ഞാലും തെറ്റ് പറയാനില്ല, കാരണം മതവിശ്വാസത്തിന്റെ extreme ആയിട്ടുള്ള പ്രശ്നങ്ങളെയും കലാപങ്ങളെയും വിമർശിക്കുകയും എന്നാൽ അതിന്റെ കാതലായ മതവും ദൈവ വിശ്വാസവും തെറ്റാണ് എന്ന വസ്തുത പൂർണമായി തള്ളിക്കളയാത്തവരും അതിൽ നല്ല വശം ഉണ്ടോ എന്ന് research ചെയ്യുന്നവരും ആണ് agnostic കൾ . 2 . നാരായണഗുരു ഈഴവ ശിവനെ പ്രതിഷ്ഠിച്ചത് politically correct ആണെന്നും എന്നാൽ അത് പുരോഗമന പരമായി പ്രത്യേകിച്ച് ഒരു സംഭാവനയും സമൂഹത്തിനു നൽകിയില്ല എന്നുമാണ് രവിചന്ദ്രൻ പറഞ്ഞത് . ഗുരുവായ്യൂർ സത്യഗ്രഹത്തിന്റെ കാര്യത്തിലും ഈ നിലപാട് തന്നെയാണ് രവിചന്ദ്രൻ പറഞ്ഞത് . എല്ലാ അർത്ഥത്തിലും നാസ്തികനായ രവിചന്ദ്രന് ഈ കാര്യത്തിൽ നാരായണ ഗുരുവിനെ പിന്തുണക്കേണ്ട കാര്യമില്ല . 3 . സഹോദരൻ അയ്യപ്പനും സവർകാരും ഒക്കെ നാസ്തികർ ആയിരുന്നു എന്നുള്ളത് കൊണ്ട് അവർ ചെയ്തത് ഒക്കെയും പിൽക്കാലത്തു സമൂഹത്തിനു പുരോഗതി ഉണ്ടാക്കി എന്ന് പറയാനാകുമോ . മതങ്ങളെ പൂർണമായും തള്ളിപ്പറയുന്നതിനു പകരം മതങ്ങളെ പരിഷ്കരിച്ചു കൊണ്ട് വന്നത് കൊണ്ട് യാതൊരു കാര്യവുമില്ലല്ലോ . 4 . ദൈവം ഇല്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രം ലോകം നന്നാവും എന്ന് ചിന്തിക്കുന്നവർ അല്ല നാസ്തികർ . നാസ്തികരിലും വിശ്വാസികളിലും കള്ളന്മാരും നല്ലവരും ഉണ്ടാകും , അത് അവരവരുടെ വ്യക്തി ഗുണം പോലെയിരിക്കും ,. എന്നാൽ നല്ല മനുഷ്യരെ കൂടി മോശമായി പ്രവർത്തിക്കാൻ മതം പ്രേരണ ആകുന്നു എന്ന് രവിചന്ദ്രൻ പറഞ്ഞിട്ടുണ്ട് , അത് ശരിയുമാണ് . 5 . മത വിമർശനത്തെ കുറിച്ച് പറയുമ്പോൾ ഗാന്ധിജിയെയും മുഹമ്മദലി ജിന്നയെയും വലിച്ചിഴച്ചു കൊണ്ട് വരേണ്ട കാര്യമില്ല , അവർ വിശ്വാസികൾ ആയിരിക്കാം , അവർ രാജ്യത്തിനു വേണ്ടി പലതും ചെയ്തിട്ടുമുണ്ട് . പക്ഷെ രവിചന്ദ്രൻ അതിനെ കുറിച്ചൊന്നും എവിടെയും പറഞ്ഞിട്ടില്ല , മതങ്ങളെയും ദൈവങ്ങളെയും പ്രോത്സാഹിപ്പിച്ച ഏതൊരാളെയും നാസ്തികർ പിന്തുണക്കേണ്ടതില്ല . ഇനി അവസാനമായി ... നാസ്തികർ മതത്തെയും ദൈവങ്ങളെയും അതിന്റെ effect ആയി ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളെയും ശക്തമായി എതിർക്കും . അതിലുപരി ശാസ്ത്രീയ മനോഭാവം മറ്റുള്ളവരിൽ ഉണ്ടാകാനുള്ള എല്ലാ കാര്യങ്ങളും ചെയ്യും. യുക്തിക്കു നിരക്കാത്ത കാര്യങ്ങളെ തള്ളും , യുക്തിപരമായ കാര്യങ്ങളെ promote ചെയ്യും. അതിനു മറുപടിയായി ഭൂത കാലത്തെ ഉദ്ധരിച്ചു കൊണ്ട്, ഗാന്ധിജിയും ഐസക് ന്യൂട്ടനും ഒക്കെ വിശ്വാസികൾ ആയിരുന്നു എന്നുള്ള തരത്തിലുള്ള വാദങ്ങൾ ഉന്നയിക്കുന്നത് തീർത്തും അപ്രസക്തമാണ് . രവിചന്ദ്രനെ പോലുള്ള ആളുകൾ ഇന്ന് ചെയ്യുന്നത് scientific temper promote ചെയ്യുന്ന രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ ആണ് , അതിൽ മത വിമർശനം ഉണ്ടാകാം , കപട ചികിത്സ രീതികളെ കുറിച്ചുള്ള സംവാദങ്ങൾ ഉണ്ടാകാം , ചിലപ്പോൾ ചരിത്രത്തെ കുറിച്ചുള്ള സംവാദങ്ങളും ഉണ്ടായേക്കാം . ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്ന agnostic കൾ പിന്തിരിപ്പന്മാർ ആണെന്ന് രവിചന്ദ്രൻ പറയുന്നു എന്ന മാഷിന്റെ ആരോപണം ശരിയാണ് . നാസ്തിയകനായ ഒരാളെ സംബന്ധിച്ചിടത്തോളം മതങ്ങളെയും ദൈവത്തെയും വിമർശിക്കാൻ മടിക്കുന്ന , അതിനു വേണ്ടി വാദിക്കുന്ന ആരും പിന്തിപ്പന്മാർ ആണ് .
ഗുരുവിന്റെ movement ne ഇകഴ്ത്തി അല്ല Rc പറഞ്ഞിട്ടുള്ളത്. വിശ്വാസം എന്ന context IL വരുമ്പോൾ മാത്രം ആണ് ഇടതു കാലു മന്ത് അപ്രെ കാലിലേക്ക് മാറി എന്നെ ഉള്ളൂ പറഞ്ഞത്. കാരശ്ശേരി മാഷ് ഫേസ്ബുക്ക് le short video കാണുന്നത് ഉപേക്ഷിച്ച് youtube le ഫുൾ വീഡിയോ കാണാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.
ഗുരു ദൈവത്തെ വിശ്വസിക്കാനല്ലല്ലോ പറഞ്ഞത് അനുഭവിച്ചറിയുവാനാണ് പറഞ്ഞിട്ടുള്ളത്. ക്ഷേത്രം ആദൃപടിയും അതിനുള്ള അവകാശം എല്ലാവർക്കുമാകാം എന്നതായിരുന്നു. ഗുരു അദ്വൈതിയാണ്..ദൈവമെയുള്ളു എന്നാണ് ഗുരുവചനം.. നീ സതൃം ജ്ഞാനം ആനന്ദം...
ഈഴവരെ ഒരുമിപ്പിക്കുന്ന ഒരു സംഭവമായി നാരായണൻ മാറി എന്നത് ശരിയാണ്. അയ്യപ്പൻ സയൻസ് ദശകം പറയുമ്പോൾ അയ്യപ്പൻ പറഞ്ഞതും "ഞാൻ പറഞ്ഞതും ശരിയാണെന്ന്" പറഞ്ഞിട്ടുണ്ട്, ആ രീതിയിൽ പറയേണ്ടി വന്നിട്ടുണ്ട്. എന്നാല് അ രീതിയിൽ മാത്രമേ സാധിക്കൂ എന്നുള്ള സാഹചര്യവും ഉണ്ടായിട്ടുണ്ട്. കേരളത്തിൽ കേവലം നടന്ന മൂവ്മെന്റ് കളിൽ പ്രധാനപെട്ട ഒന്നുമാത്രമായല്ലതെ അതിനെ മനസ്സിലാക്കാൻ കഴിയില്ല.
You are wrong. Insteen was an Atheist. Please go through his words which is self explicit. " The word god is for me nothing but it is the expression and product of human weakness "-Albert Insteen.
1)കേരളത്തിലെ മനുഷ്യരോട് മതം ഉപേക്ഷിക്കാൻ rc ഒരിക്കലും പറഞ്ഞിട്ടില്ല അതിനെ രാഷ്ട്രീയത്തിലും നമ്മുടെ സാമൂഹിക ജീവിതത്തിലും നിന്നും ഒഴിവാക്കി നിറുത്താനെ പറഞ്ഞിട്ടുള്ളു 2,)മതം ഇല്ലാതെയും നല്ല മനുഷ്യനായി ജീവിക്കാം എന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട് 3)അദ്ദേഹം നെഹ്റുവിനെയും ഗാന്ധിയെയും പലഅവസരങ്ങളിൽ പ്രശംസിച്ചിട്ടുണ്ട് പക്ഷെ അതുപോലെ തന്നെ വിമര്ശിച്ചിട്ടുമുണ്ട്.....
@@sumeshps6259 തീർച്ചയായിട്ടും ഉണ്ട്. അത് സോഷ്യൽ ടെവേലോപ്മെന്റ്റ് ഇന്റെ ഭാഗം ആണ്. മനുഷ്യൻ ഒരു സാമൂഹിക ജീവി ആണ്. പണ്ട് കാലത്തു സമൂഹത്തിൽ ഒരു കെട്ടുറപ്പ് ഉണ്ടാക്കാൻ മതങ്ങൾ സഹായിച്ചിട്ടുണ്ട്. എല്ലാ ജനനഗൽ എയും ഒരു കുടക്കേഴിൽ കൊണ്ടു nathu ee mathangal aanu. . നമ്മൾ ഇന്ന് അനുഭവിക്കുന്ന ടെക്നോളജി വളർച്ച ഈ കൂടി ചേർന്നുള്ള പ്രവർത്തന ത്തിന്റെ ഫലമാണ്. അങ്ങനെ കൂടിച്ചേരാൻ മനുഷ്യനെ മതങ്ങൾ സഹായിച്ചിട്ടുണ്ട്.
@@pushkaranprasanth4687 എന്റെ അറിവിൽ പണ്ട് ഉണ്ടായിരുന്ന ജാതി വ്യവസ്‌ഥത ഒക്കെ ദോഷമേ ഉണ്ടാക്കിയിട്ടുള്ളു . എന്നും മനുഷ്യനെ പിന്നോട്ടു മാത്രം ആണ് മതം വലിച്ചിട്ടുള്ളത്
രണ്ടു വർഷമായി ഈ പോസ്റ്റ്,പക്ഷേ ഈ അഭിപ്രായം തെറ്റാണ് എന്ന് കാലം തെളിയിച്ചു.അടുത്ത കാലത്ത് ഒന്നും നടക്കില്ല എന്ന ഇദ്ദേഹത്തിൻ്റെ അഭിപ്രായം,യഥാർത്ഥത്തിൽ നടന്നു കഴിഞ്ഞു.അപ്രസക്തമായി ഈ വാക്കുകൾ
മാർഗ്ഗത്തെ തടസ്സ പെടുത്താൻ പല അന്ധവിശ്വാസികളായ പല ചിന്തകരും എഴുക്കാരുമൊക്കെ വരും അത് സ്വതന്ത്ര ചിന്തകരായ കുക്തിവാദികൾ കങ്ങ തിയിരിക്കുക,ഭക്തി പ്രസ്ഥനങ്ങൾ ളെ, വേണ്ടി വന്നാൽ ചില യുക്തിവാദികളെ തന്നെ മാതൃകയാക്കാനും ശ്രമിക്കും കാരണം ഇവർ ക്ക് ജന പിന്തുണയാണ് ആവശ്യം അതിന് അവർ ഏതു മാർഗ്ഗവും സ്വീകരിക്കും, അതുകൊണ്ടാണ് ഇടയ്ക്കിടെ മുൻ കാല യുക്തി വാദികളെ കൂട്ടുപിടിക്കന്നത്., എന്നാൽ കൃക്തിവാദികൾ ഒരാക്ക ലും ഇത്തരക്കാരെ ഒരിക്കലും കൂട്ടുപിടിക്കാറില്ല. ഞാൻ കാരശ്ശേരിയുടെ എഴുത്തിനെ അംഗീകരിച്ചിരുന്ന ഒരാളായിരുന്നു.. എന്നാൽ യുക്തിവാദ മെന്തന്നറിയാത്ത ആൾ ആ വാദത്തെ പൂർണമായി തള്ളിയതിനാൽ അദേഹത്തിന്റെ ചിന്തയുടെ പരിമിതി മനസിലായി. ഇനി ആ ദേഹത്തോട് ഒരു ചോദ്യം യു ക്തി വാദത്തെ പൂർണ്ണമായി താങ്കൾ തള്ളുന്നുണ്ടോ ?അതിൽ എന്തെങ്കിലും ശരിയുണ്ടെന്ന് താങ്കൾക്ക് കണ്ടെത്താൻ കഴിഞ്ഞിഞ്ഞിട്ടുണ്ടോ ??? പി കെ ചന്ദ്രൻ, പെരുമണ്ണ ർ, 974476ഠ 729
മത പരിഷ്കരണം മതത്തെ അതിജീവിക്കാൻ സഹായിച്ചു.ആധുനിക മതപ്രാന്തന്മാർ ഉണ്ടാകാൻ അത് സഹായിച്ചു. ഇതാണ് RC യുടെ വിമർശനം. അന്ന് ശക്തമായ ഭാഷയിൽ മതത്തെ എതിർത്തുവെങ്കിൽ നമ്മൾക്കു കൂടുതൽ മുന്നേറാൻ കഴിയുമായിരിന്നു
@@jalalkunju4281 താങ്കളെ പോലെ അന്ധ വിശ്വാസികളും ചിന്താശേഷി ഇല്ലാതെ ഇതര മത ദ്വേഷ കലുഷിതമായ മനസ്സുമായി നടക്കുമായിരുന്ന ഒരു പാട് മനുഷ്യരെ ലോജിക്കലായി ചിന്തിക്കാൻ കഴിവുള്ള മനുഷ്യൻ എന്ന് വിളിക്കപ്പെടാൻ അര്ഹതയുള്ളവരാക്കി മാറ്റാൻ അദ്ദേഹത്തിന്റെ വാക്കുകൾ കൊണ്ട് സാധിക്കുന്നു എന്നത് ആണ് ഏറ്റവും വലിയ നന്മയായി അദ്ദേഹം സമൂഹത്തിൽ ചെയ്യുന്നത്...
@@bipinkalathil6925 ഓകെ ഞാന്‍ സമ്മതിച്ചു എനിക്ക് ചിന്താശേഷിയില്ല, താങ്കള്‍ക്കും രവിക്കും നിങ്ങളെപ്പോലുള്ള ചിലർക്കും അതുണ്ടല്ലോ, അതുകൊണ്ട് നിങ്ങള്‍ ഈ സമൂഹത്തില്‍ എന്ത് നന്മയാണ് ചെയ്തത് അത് പറയൂ.
@@jalalkunju4281 നിങ്ങൾ ഉദ്ദേശിക്കുന്ന നന്മ സുവർക്കത്തിലെ ഹൂരികളെയും മദ്യപ്പുഴയും സ്വപ്നം കണ്ടു നാട്ടിൽ ബോംബ് വെച്ചു ഇതര വിശ്വാസികൾ ആയ സഹോദരങ്ങളെ കൊല്ലുന്നതാണെങ്കിൽ, പ്രണയം നടിച്ചും ഓഫറുകൾ നൽകിയും ആൾക്കാരെ കെണിയിൽ പെടുത്തി മതം മാറ്റുന്നത് ആണെങ്കിൽ, സിറിയയിൽ ആട് മേയ്ക്കാൻ പോകുന്നത് ആണെങ്കിൽ... ചാവേറായി സ്വന്തം രാജ്യത്തും ഇതര സ്ഥലങ്ങളിലും പൊട്ടിത്തെറിക്കുന്ന മനുഷ്യ ബോംബ് ആകുകയാണെങ്കിൽ പ്രിയ സഹോദരാ... അത്തരം നന്മ ചെയ്യാൻ നമുക്കാവില്ല.... !!
@@bipinkalathil6925 ഏത ശാഖയിലാണ് പഠിച്ചത്, ഇതേ സ്വരം തന്നെയാണ് രവിക്കും എല്ലാവർക്കും ഒരേ സ്വരവും ഒരേ ലക്ഷ്യവുമാണ് പഷെ എന്ത് ചെയ്യാനാ ഒന്നും അങ്ങോട്ട് ഏശുന്നില്ല.
Thats true.. But blind criticism towards something is never gonna give positive outputs.. I used to hear Rc's speeches.. But in this case this man sounds more sensible, especially regarding NarayanaGuru and Gandhi..
C രവിചന്ദ്രൻ പറഞ്ഞ ഒരു കാര്യവും പുള്ളിക്കാരൻ മുഴുവൻ കേട്ടില്ല എന്നാണ് തോന്നുന്നത്.. ഗാന്ധിയെയും ,നാരായണ ഗുരുവിനെ യും പുള്ളി അംഗീകരിച്ചിരുന്നു...അത് പോരാ ഇനി മുന്നോട്ട് പോകാൻ എന്നാണ് പൂർണരൂപം...അത്പോലെ പലതും ... വിമർശിക്കാം പക്ഷേ കാര്യം മുഴുവൻ കേൾക്കണം എന്നാണ് എനിക്ക് തോന്നുന്നത്.... 👍
പിന്നെ ഗാന്ധിയെ c രവിചന്ദ്രൻ എതിർത്തത്.... വേറെ പല കര്യങ്ങൾ കൊണ്ടാണ്...Religion in sense... He got respect for him too... This is what I understand from his speeches...😁 It's only my opinion...
ഉൾക്കാഴ്ച്ചയില്ലാത്ത വീക്ഷണങ്ങളാണ് കാരശ്ശേരി മാഷ് ഇപ്പോ നടത്തിയിരിക്കും. യുക്തി സഹമോ ശാസ്ത്ര ബോധത്തിലൂന്നിയ അന്വേഷണ ത്വരയോ ഇല്ലാത്ത പ്രസ്ഥാവനകൾ കൊണ്ട് സമ്പന്നമാണ് 12 minute വിമർശനം. 2:12 അഗ്നേയവാദികളെ കുറിച്ചുള്ള പരാമർശം ഞാൻ youtube -ൽ മുഴുവൻ കണ്ടതാണ്. RC പറഞ്ഞത് ആഗ്നേയ വാദികൾക്ക് ആഗ്നേയ വാദത്തിൽ തന്നെ വിശ്വാസമുണ്ടാവില്ല എന്നാണ്. വ്യക്തമായ stand എടുക്കാൻ പലപ്പോഴും ഇത്തരക്കാർക്ക് കഴിയില്ല. മാത്രമല്ല, ശാസ്ത്രം എത്തിയിട്ടില്ലാത്ത കാര്യത്തെ കുറിച്ച് ഒരാൾ ആഗ്നേയ ആവേണ്ടതിനെ കുറിച്ചും പറഞ്ഞു. 6:34 ഏറ്റവും വലിയ യുക്തി വാദി/ഇതിലും വലിയ യുക്തിവാദി ഇനി ഇല്ല ഈ പ്രസ്ഥാവന അങ്ങേ അറ്റത്തെ യുക്തി രാഹിത്യം ഉള്ളതാണ്. അങ്ങനെ എല്ലാം തികഞ്ഞതും മുഴുവൻ യുക്തിയിലും ജീവിക്കുന്ന ഒരാളും തന്നെ ഇല്ല.. കൂടുതൽ അറിയപ്പെടുന്നവരെ ഒള്ളൂ.. ഇത് RC ഒരു പ്രസംഗത്തിൽ നായയെ തിന്നുന്നത് നിങ്ങൾക്ക് എത്രത്തോളം സ്വതന്ത്ര്യമായി ചിന്തിക്കാൻ കഴിയും എന്ന ഉദാഹരണത്തോടെ സമർത്ഥിക്കുന്നുണ്ട്. RC മുന്നോട്ട് വെക്കുന്നത് നവോത്ഥാനം ആണ്. മത പരിഷ്കരണം ഒരിക്കലും നവോത്ഥാനം അല്ല.അത് അന്വേഷണ ത്വരയിലും ശാസ്ത്ര ബോധത്തിലും മാനവികതയിലും ഉൾച്ചെരുന്ന ഒന്നാണ്. നിർഭാഗ്യ വശാൽ കാരശ്ശേരി മാഷും നവോത്ഥാനം മത പരിശ്കരണം ആണ് നവോത്ഥാനം എന്ന് തെറ്റിദ്ധരിച്ചരിക്കുന്നതായി കണ്ടു.. നമ്മുക്ക് ഈ മത പരിഷ്കരണം വേണ്ട മാഷേ അത് കൊണ്ട് സാമൂഹിക മാറ്റത്തിനോ ശാസ്ത്ര വളർച്ചക്കോ ഒന്നും ഇടയാക്കുന്നില്ല. കൂടുതൽ കൂടുതൽ നല്ല മതം ഉണ്ടാവുക മാത്രം ചെയ്യുന്നു. പ്രശ്നങ്ങൾ എല്ലാം അവിടെ നിക്കുന്നു
. താങ്കൾ പറഞ്ഞ ഈ മഹാൻമാരിൽ പലരും ഏതെങ്കിലും ഒരു സമുദായക്കാർ മാത്രം ഇന്നു കയ്യടക്കിവച്ചിരിക്കുന്നവരാണ് R . c പറയുന്നത് അതാണ് ഒരു പ്രത്യേക ലേബലിൽ അറിയപ്പെടുകയാണ് ഈ മഹാ ൻമാർ എല്ലാവരും
അദ്ദേഹം പറയുന്നു പണ്ടത്തെ യുക്തിവാദികൾക്ക് കാഴ്ചപ്പടുണ്ടായിരുനന്ന് ... ഇങ്ങനത്തെ എല്ലാവരേയും സുഖിപ്പിക്കുന കാഴ്ചപ്പടു കൊണ്ടാണൊ ഇപ്പോർ മതം മുട്ടീട്ട് നടക്കാൻ വയ്യാത്തത്... ബാലൻസ് ചെയ്ത് എല്ലാവരേയും സുഖിപ്പിക്കുന്നത് കൊണ്ട് എല്ലാവരും കസേര കൊടുക്കും... പേരിന് മതത്തേയും പ്രശ്നമുണ്ടാക്കാത്തവരെ തിരഞ്ഞ് പിടിച്ച് വിമർശിച്ച്ചും ബുദ്ധിജീവി കളിക്കും.. "എനിക്ക് ദൈവ വിശ്വാസമില്ല... നാട്ടുകാർ എങ്ങനായാൽ എനിക്കെന്താ " എന്ന ലൈൻ ആണ് ഇദ്ദേഹത്തിന് ... രവിചന്ദ്രന് മറിച്ചും ...
വളരെ സൗമ്യമായി വിമർശിക്കുന്ന കാരശ്ശേരി മാഷ് അഭിനന്ദനം അർഹിക്കുന്നു. പക്ഷെ വിമർശനങ്ങൾ യാഥാർഥ്യവുമായി ബന്ധമില്ല എന്ന വ്യസനം മാത്രം. കാരശ്ശേരി മാഷിന്റെ നിലപാടുകൾ ഒരു സേഫ് സോണിൽ നിൽക്കാൻ നല്ലതാണ് . അതുകൊണ്ട് തന്നെയാണ് സൗദിയിൽ പോലും അദ്ദേഹത്തിന് പ്രഭാഷണങ്ങൾ നടത്താൻ സാധിക്കുന്നത് .
prof .ravichandren c തന്റെ ദൗത്യത്തിൽ വിജയിച്ചു എന്നുള്ളതാണ് അദ്ദേഹത്തെക്കുറിച്ച് ഇത്രയും വിമർശനങ്ങൾനമുക്ക് നൽകുന്ന സൂചനകൾ congrats evidence prof ravichandran c
താങ്കൾ പറഞ്ഞ ഒരു കാര്യം ശരിയാണ് ദൈവവിശ്വാസം ഉള്ളവർ ബുദ്ധിയില്ലാത്തവരാണ് എന്നൊരു ധാരണ പലരും പുലർത്തുന്നതായി കാണുന്നുണ്ട് ശുദ്ധ വിഡ്ഢിത്തം തന്നെയാണ് ആ ധാരണ... മറ്റൊരു കാര്യം ഇദ്ദേഹം സൂചിപ്പിച്ചത് കൊണ്ട് പറയട്ടെ ഒരു നിരീശ്വര വാദി എന്ന നിലയ്ക്ക് മതങ്ങളെയും അതുമായി ബന്ധപ്പെട്ട ചിട്ടവട്ടങ്ങളെയും അംഗീകരിക്കേണ്ട ആവശ്യം രവി ചന്ദ്രനില്ല .. അത് കൊണ്ട് ബിഷപ്പും കന്യാസ്ത്രീ യുമായി ലൈംഗിക ബന്ധം ഉണ്ടായെങ്കിൽ അത് സ്വാഭാവികം മാത്രമാണ്... ഒരു ആണും പെണ്ണും ബന്ധപ്പെട്ടു.. എത്രയോ' ഉപായകക്ഷികൾ 'നാട്ടിൽ നടക്കുന്നു അത്ര തന്നെ.. അതല്ല ബലാത്സംഗമാണ് എങ്കിൽ പോലീസ് കേസെടുത്തു , തെളിവുണ്ടെങ്കിൽ കുറ്റക്കാരാനെങ്കിൽ കോടതി ശിക്ഷിക്കുക എന്നുള്ളതാണ് .. അതായിരിക്കും രവി ചന്ദ്രന്റെ നിലപാട് ... ഒരു നിരീശ്വര വാദിയുടെ മുന്നിൽ ആണും പെണ്ണും മാത്രമേ ഉള്ളു ബിഷപ്പും, പുരോഹിതനുമൊന്നുമില്ല എന്ന നിലക്കും ആ അഭിപ്രായം ശരിയുമാണ്..
ഒരു യുക്തിവാദിയുടെ ചിന്തകളും വിലയിരുത്തലുകളും പരസ്പര വ്യത്യസ്ഥമായിരിക്കും അത് മനുഷ്യ വ്യക്തിത്വത്തിൽ ഉൾപ്പെട്ടിരിക്കുന്ന സംഗതിയാണ് മാനവ ചിന്തയിൽ ഒന്നാകാം എന്നു മാത്രം അതിൽ കുടി മനുഷ്യനെ കാണുന്നു: എന്റെ ചിന്ത
ദൈവവിശ്വാസി ബുദ്ധിയില്ലാത്തവരാണെന്ന് ആരും പറഞ്ഞിട്ടില്ല! അവർ ആ കാര്യത്തിൽ മാത്രം ബുദ്ധിശൂന്യരാണ്! മറ്റു പല കാര്യങ്ങളിലും യുക്തിവാദികളേക്കാൾ കൂടുതൽ ബുദ്ധിയും കഴിവും അവർക്ക് ഉണ്ടാകും!!!! .........
രവിചന്ദ്രൻ്റെ പ്രഭാഷണങ്ങൾ ആരെങ്കിലും കേൾക്കാറുണ്ടോ? ഞാൻ കേൾക്കാൻ ശ്രമിച്ചു എങ്കിലും അധികം കേൾക്കാൻ താൽപര്യം തോന്നിയില്ല. ഒരു ചൊവ്വ് ഇല്ല.. ഒരു പന്തികേട്..🤔🥱😱
താങ്കളുടെ ഈ വിമർശനം പരിപൂർണമായും അടിസ്ഥാന രഹിതമാണ്. RC പറഞ്ഞത് പോലെ ഭരണഘടന മുൻനിർത്തി കാര്യങ്ങൽ ചെയ്യുകയും, എല്ലാവരുടെയും certificates ഇൽനിന്നും cast, religion എന്ന ഭാഗം എടുത്തു കളയുകയും ചെയ്താൽ ഈ അനാചാരങ്ങൾ ഈ നൂറ്റാണ്ടിൽ തന്നെ തുടച്ചു നീകാം. അല്ലാതെ മത നവീകരണം കൊണ്ട് മതം മാത്രമേ നന്നവു. മനുഷ്യൻ നന്നാവില്ല.
Privilege ആയ ഒരാൾക്ക് caste,relegion ഒക്കെ സർട്ടിഫിക്കറ്റിൽ നിന്ന് ഒഴിവാക്കണം എന്ന് ഒറ്റയടിക്ക് പറയാം. ഓരോ caste and relegion ഫേസ് ചെയ്യുന്ന പ്രശ്നങ്ങൾ വ്യത്യസ്തമാണ്.അത് കൊണ്ടാണ് അവർക്ക് പല രീതിയിലുള്ള merits കൊടുക്കുന്നത്.സർട്ടിഫിക്കറ്റിൽ നിന്നും ഒറ്റയടിക്ക് അത് ഒഴിവാക്കിയാൽ പല കുട്ടികളുടെയും വിദ്യാഭ്യാസത്തെ അത് ബാധിക്കും
കാരശ്ശേരിമാഷ് സഫാരി റ്റിവിയിൽ പറഞ്ഞതാണ് അടിയന്തരാവസ്ഥകാലത്ത് ഭീരുവിനെപ്പോലെ മാറി നിന്ന കഥ. ഇന്നു മതം പിടി മുറുക്കുന്ന കാലത്തു അതിനെതിരെ ശക്തിയായി പ്രതികരിക്കാതെ അതിനെ തലോടി വീണ്ടും പഴയ തെറ്റ് ആവർത്തിക്കുകയാണ്. കാരണമായി പറയുന്നത് പഴയ ആജ്ഞയതാ വാദികളുടെ കഥകളും. താങ്കൾ പറഞ്ഞവരൊക്കെ അവരുടെ കാലഘട്ടത്തിനനുസരിച്ച മാറ്റങ്ങൾക്കു വേണ്ടി പരിശ്രമിച്ചവരാണ്. ഇപ്പോൾ അതിനടുത്ത തട്ടിലെ മാറ്റങ്ങൾ ആണ് ആവശ്യം. മത പ്രീണനം അല്ലെങ്കിൽ അജ്ഞയതാ വാദം അല്ലെങ്കിൽ ഭീരുത്വ വാദം ഈ കാലഘട്ടത്തിന്റെ ശരി അല്ല. മതം അതിന്റെ എല്ലാ ഭീകരതകളും കൊണ്ട് മനുഷ്യ സംസ്കാരങ്ങളെ പിന്നോട്ടടിക്കുമ്പാൾ 'തലോടൽ' സിദ്ധാന്തങ്ങൾ മതത്തിനു വളമാകുകയേ ഉള്ളൂ.
ശെരിക്കും മതമാണോ വില്ലൻ.അല്ല മറിച്ചു മതത്തെ മുന്നിൽ നിർത്തി മതത്തിന്റെ ആൾ എന്ന വ്യാജേന,ഫാസിസം ആണ് കടന്ന് വരുന്നത്.എല്ലാ മതങ്ങളും നല്ല മൂല്യങ്ങളാണ് സമൂഹത്തിന് നൽകുന്നത്.എന്നാൽ മതത്തിൽ കൂട്ടിച്ചേർക്കൽ ആണ് ഇന്ന് നടക്കുന്നത്. മതങ്ങളെ അല്ല യഥാർത്ഥത്തിൽ തള്ളിപറയേണ്ടത്.മതം ദുരുപയോഗം ചെയ്യുന്ന സമൂഹ്യ വിരുദ്ധരെ ആണ് ഇന്നത്തെ കാലഘട്ടത്തിൽ തള്ളിൽ പറയേണ്ടത്.എല്ലാ മതങ്ങളും സമൂഹ നന്മയും,മാനവ നന്മയും ആണ് വിഭാവനം ചെയ്യുന്നത്.മതം നൽകിയ മൂല്യങ്ങൾ വിസ്മരിക്കാതെ മതത്തെ വിമർശിക്കുന്നവർ പുതിയൊരു മതത്തെ സൃഷ്ട്ടിക്കുകയാണ് ചെയ്യുന്നത്. രവിചന്ദ്രൻ convertted ആകുന്നു എന്നുള്ളത് പല പ്രഭാഷണങ്ങളും തെളിയിക്കുന്നു ഇല്ലെങ്കിൽ ആരുടെയോ താൽപര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന കഷ്ടപ്പാടുകൾ പ്രഭാഷണ വാക്കുകളിൽ കാണുന്നു.
@@sreejeshnath1905 ശരിയാണ്.... പക്ഷെ രവിചന്ദ്രൻ നാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയെ ഒക്കെ, ചരിത്ര സന്ദർഭവും contextumonnum കണക്കിലെടുക്കാതെ കേവലയുക്തിവാദം വെച്ച് വിമര്ശിട്ടുണ്ട്... ഒരു അന്ധവിശ്വാസം മാറ്റി മറ്റൊരു അന്ധവിശ്വാസം പ്രതിഷ്ഠിച്ചു എന്നൊക്കെയുള്ള ഒരു ചരിത്രബോധവും ഇല്ലാത്ത വിമർശനങ്ങൾ..
മാഷിനെ വളരെയിഷ്ടമാണ് .. പക്ഷേ ഈ പറയുന്നവയിൽ കൂടുതലും യോജിക്കാൻ പറ്റാത്ത ആശയങ്ങളാണ് മാഷേ.. പലതും ഒന്നാന്തരം ന്യായ വൈകല്യങ്ങളും.. ഒരു പക്ഷേ വിശ്വാസികളുടെ നിലപാടുകളെ സ്വാധീനിക്കാൻ യുക്തിവാദികളെക്കാൾ മാഷിനെ പോലുള്ളവർക്ക് ചില സമയത്ത് കൂടുതൽ സാധിച്ചേക്കും.. കാരണം സ്വതവേ യുക്തിപരമായ ചിന്താശേഷി കുറഞ്ഞ (അതിനർത്ഥം അവർക്ക് എല്ലാത്തരം ചിന്താശേഷിയും ബുദ്ധിയോ കുറവാണെന്നല്ല..അങ്ങനെ വല്ല യുക്തിവാദികളും കരുതുന്നുണ്ടെങ്കിൽ അബന്ധം..! ) വിശ്വാസികൾ അഭിപ്രായം വിലയിരുത്തുന്നത് പോലും ആര് പറഞ്ഞു എന്ന് നോക്കിയാവും.. ഉദാ. സ്ത്രീകൾ മുസ്ലീം പള്ളിയിൽ കയറിയാൽ എന്താണ് കുഴപ്പമെന്ന് EA ജബ്ബാർ മാഷ് ചോദിച്ചാൽ ചിലപ്പൊ വിശ്വാസികൾ പരിഗണിക്കില്ല..മറിച്ച് മാഷ് ചോദിച്ചാൽ അവർ അത് പരിഗണിച്ചേക്കും.. ഇവിടെയായിരുന്നു ഗാന്ധിജിയുടെയും ഗുരുവിന്റെയുമൊക്കെ പ്രസക്തി.. അത് രവിചന്ദ്രൻ അതംഗീകരിക്കുന്നതായാണ് മനസിലാക്കിയത്.. പക്ഷേ. അരിന്റെ ദോഷവശങ്ങൾ പറയുമ്പോൾ അത് അംഗീകരിക്കാൻ പറ്റാത്തവർ ദൈവം / ഏതോ ശക്തി ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന ചിന്ത എവിടെയോ ഉള്ളവരാണെന്നാണ് ഞാൻ കരുതുന്നത്..! പിന്നെ സവർക്കറും ജിന്നയുമൊക്കെ നിരീശ്വരൻമാരാരുന്നെന്ന രാഹുൽ ഈശ്വർ ലെവൽ വാദമൊക്കെ എത്ര ബാലിശമാണ് മാഷെ.. അവർ നിരീശ്വരൻമാരായിരുന്നിരിക്കാം.. പക്ഷേ.. അന്നത്തെ സമൂഹത്തിൽ പകുതി പേരെങ്കിലും നിരീശ്വരൻമാരോ യുക്തി വാദികളോ ആയിരുന്നെങ്കിൽ സവർക്കർക്കും ജിന്നക്കുമൊക്കെ എന്നെങ്കിലും ചെയ്യാൻ കഴിയുമായിരുന്നോ എന്ന് നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കാത്തതെന്താണ്..? അതുകൊണ്ട് സമൂഹത്തിൽ കൂടുതൽ പേരിലേക്ക് യുക്തിചിന്തയും ശാസ്ത്രീയ മനോവ്യത്തിയും എത്തിക്കൽ മാത്രമാണ് ശാശ്വത പരിഹാരം.. അതിനാണ് ശ്രമിക്കണ്ടത്..അതിന് ശ്രമിക്കുന്നവരെ നിങ്ങളെ പോലുള്ളവർ ഇത്തരം ബാലിശമായ വാദങ്ങൾ കൊണ്ട് എതിർക്കുമ്പോൾ എതിർക്കപ്പെടുന്നത് സഹോദരൻ അയ്യപ്പനെ പോലുള്ളവരാണെന്നും പ്രോൽസാഹിപ്പിക്കപ്പെടുന്നത് സവർക്കറും ജിന്നയുമൊക്കെ തന്നെയാണെന്നും തിരിച്ചറിയൂ മാഷേ.. 🥺
Yes or no,now one more thing Noyes, Ravichandran talking with facts,not Concept or theory, propaganda, If he doesn't have facutal arguments,of course he is wrong.karashery sir also respect ful person who should be more truth ful on his words.
.ഗുരു "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് "എന്ന് പറഞ്ഞു .ദൈവത്തെ വിട്ടില്ല, അവസാനം അനുയായികൾ അദ്ദേഹത്തെ ദൈവം ആക്കി. ഗുരുവിനു സ്വന്തം ജാതിയിൽ നിന്ന് പോലും പുറത്ത് കടക്കാൻ പറ്റിയില്ല. Thats the difference.
സ്വതന്ത്ര ചിന്ത കൂടുതല്‍ വളരണമെന്നുണ്ടെങ്കില്‍ ദൈവമെന്ന ഇഷ്യു മാറ്റി വെക്കേണ്ടതുണ്ട്. മതത്തെ നിരാകരിക്കുന്ന ഒരു സമൂഹം ശക്തിയാര്‍ജ്ജിച്ചു വരുമ്പോള്‍ സ്വാഭാവികമായും ദൈവമെന്ന ആശയത്തിന്റെ സ്വാധീനം കുറഞ്ഞു വരും. സ്വതന്ത്ര ചിന്താ പ്രസ്ഥാനം കൂടുതല്‍ ശക്തി പ്രാപിക്കാതിരിക്കുന്നതിന്റെയും വിഘടിക്കാന്‍ ഇടവരുന്നതിന്റെയുമൊക്കെ കാരണങ്ങില്‍ പ്രധാനം ഈ ഒരു ഇഷ്യു തന്നെയാണ്. രവിചന്ദ്രന്‍ സാറിന്റെ ഇക്കാര്യത്തിലുള്ള കാര്‍ക്കശ്യം വ്യക്തിപരതയിലൊതുക്കി വെച്ചാല്‍ മാത്രം മതി എന്ന നിലപാടാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം.
തിരുവനന്തപുരത്ത് എത്തേണ്ട മനുഷ്യ സമൂഹത്തെ എറണാകുളത്തിറക്കി ലക്ഷ്യത്തിലെത്തിയതുപോലെ പറയുന്നത് സമൂഹത്തിന് ദോഷം ഉണ്ടാക്കി. ബസ്സ് മാറി കേറി പോകണമെന്ന് അവർ സമൂഹത്തെ ബോധ്യപ്പെടുത്തിയില്ല എന്നത് നാരായണ ഗുരുവിനെ പ്പോലെയുള്ളവർ ചെയ്തത് ദോഷം തന്നെ ' എറണാകുളം വരെ എത്തിയല്ലോ എന്ന് കാരശ്ശേരിക്ക് ആശ്വസിക്കാം
Well said sir സമ്മൂഹത്തോട് യാതൊരു പ്രതിബദ്ധയുമില്ലാത്ത RC യുടെ കാഴ്ച്ചപാടുകൾ ഇവിടുത്തെ വർഗ്ഗീയ ധ്രൂവികരണ ശക്തികൾക്ക് വളം വെച്ചു കൊടുക്കയാണ് ചെയ്യുന്നത്. ഗാന്ധിയെ വിമർശിക്കുന്നതിനൊടൊപ്പം ഗാന്ധി ഘാതകരുടെ വാദങ്ങൾ ശരിവച്ച് കൊടുക്കുന്നത് വഴി രാഷ്ട്രിയ വീക്ഷണം ശരിയായി പാകപെടാത്ത ആളുകളിൽ confusion സ്യഷ്ടിക്കുകയാണ്. ഒന്നിച്ചു നിന്നു സമ്മുഹത്തിനു വേണ്ടി പ്രവർത്തിക്കേണ്ട നേരത്ത് ഈ പണി ചെയുന്നത് ആരെയാണ് സഹായിക്കുക എന്നിവർ ഓർക്കണം.
രാഷ്ട്രീയ ഉക്കാഴ്ച ഉള്ള വ്യക്തി രവിചന്ദ്രൻ സാറാണ്ട് കരഗ്ഗേരിമാഷ് ഉൾക്കാഴ്ച ഇല്ലാത്ത വ്യക്തിയാണ് രവിചന്ദ്രൻ ഒരു മതത്തേയും ചാരി നിന്ന് സംസാരിക്കാറില്ല നട്ടെല്ലുള്ള സ്വതന്ത്ര ചിന്തകൻ
സാമൂഹ്യപരമായ അവരുടെ സംഭാവനകൾ രവി സർ എവിടെയും തള്ളിക്കളഞ്ഞതായി കണ്ടിട്ടില്ല...കാരശ്ശേരി മാഷ് വൈക്കോൽ മനുഷ്യനെ എടുത്തുവെച്ചു കത്തിക്കാണല്ലോ...ആരെയും വിമർശിക്കാം...വിമർശിക്കണം, പറഞ്ഞ കാര്യങ്ങളെ വിമർശിക്കാൻ ശ്രദ്ധിച്ചാൽ മതി....
ഡിയർ കാരശേരി, അജ്‌ഞ്ഞേയതാവാദികളെ പറ്റി RC ബഹുമാനത്തോടെ പറയുന്ന ഒരു വീഡിയോ ഉണ്ട്. അദ്ദേഹം പറയുന്നത് അജ്ഞ്ഞേയതാവാദം ബദ്ധീകമായി സത്യസന്ധനായ ഒരാൾക്ക് കുറച്ച് നാളത്തേക്ക് കൊണ്ടുനടക്കാം എന്നാണ്. ജീവിതകാലം മുഴുവൻ ദൈവം ഉണ്ടോ ഇല്ലയോ എന്ന രീതിയിൽ ജീവിക്കുക കാപട്യം ആണ്. R C യിൽ ഞാൻ കാണുന്ന ഘടകം സത്യസന്ധത ആണ്. മാഷെ , കാൾ എ സ്പേഡ് എ സ്പേഡ്. അതാണ് വ്യക്തിത്വം.
Sathyasandhata rc kkko comedy parayalleഇനി,തെളിവുകൾ നയിക്കട്ടെ. നാലായിരം പേർ പങ്കെടുത്ത ലിറ്റ്മസിന് ചിലവാക്കി എന്നു അവകാശപ്പെടുന്നത് അരകോടിയുടെ അടുത്തു തുക.!! ഒരു ആൺട്രോയിഡ് ആപ്ലിക്കേഷനിൽ ചെയ്തെടുക്കാവുന്ന ഷോട്ട് പ്രമോ വീഡിയോയ്ക്ക് പതിനായിരങ്ങൾ.! പ്രൊമോ വീഡിയോ, നോട്ടീസ്, ചുവരെഴുത്ത് അങ്ങനെ പബ്ലിസിറ്റിയ്ക്ക് വേണ്ടി മുടക്കിയ ഓരോ ചില്ലിയും എഴുതി ചേർത്തിട്ടും വീണ്ടും പബ്ലിസിറ്റിക്ക് പതിനാറായിരത്തോളം രൂപ ഒരു കസേരയ്ക്ക് ഇരുപ്പത്തിമൂന്ന് രൂപ വാടക.! 3500 രൂപ വിലയുള്ള ഒന്നര H P മോട്ടറിന് 4500 രൂപ വാടക.! അതും തെർമ്മോക്കോൾ കറക്കാൻ!മൊത്തം കാൽ ലക്ഷം രൂപ. ഗ്രാരേജ് പോലുള്ള ഷെഡിന് ഒരു ദിവസത്തേക്ക് അഞ്ച് ലക്ഷം വാടക. നാലായിരം പേർക്ക് ചായയും, കടിയും, ചോറും കറിയും, വൈകിട്ട് നെയ്ച്ചോറും കൊടുക്കാൻ ആറരലക്ഷം രൂപ.! മേക്കപ്പിന് ഇരുപതിനായിരം.!! ലിറ്റ്മസ് തട്ടിപ്പിന്റെ കണക്ക് തെളിവ് സഹിതം. തെളിവുകൾ നയിക്കട്ടെ.. m.facebook.com/story.php?story_fbid=2873183289392244&id=100001018025482,mukkiyathu muzhuvan rc ennanallo veppu
കാരശേരി മാഷിനെ എനിക്ക് ബഹുമാനമാണ്. പക്ഷെ രവിചന്ദ്രൻ മാഷ് പറഞ്ഞു തരുന്ന സത്യങ്ങളാണ് എനിക്ക് കൂടുതൽ ശാസ്ത്രീയമായി തോന്നുന്നത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദൈവം എന്നത് ഒരു മിത്ത് തന്നെ '
മാഷേ! അര നൂറ്റാണ്ട് മുൻപ് നെഹ്‌റുവിനും സ േഹാദരൻ അയ്യപ്പനും ലഭ്യമായിരുന്ന ശാസ്ത്രീയ, തത്വ ശാസ്ത്ര അറിവുകളല്ല ഇന്ന് ലഭ്യമായിട്ടുള്ള ത്. ഗണിത ശാസ്ത്ര പ്രകാരവും ഭൗതികശാസ്ത്ര പ്രകാരവും ദൈവത്തിൻ്റെ സാധ്യത പൂജ്യം ശതമാനത്തിന് ഏറ്റവും അടുത്താണ്. ഇത്രയും അറിവുള്ള ആൾ അത് മനസ്സിലാക്കാതെ 'എനിക്കറിയില്ല 'എന്ന നിക്ഷ്പക്ഷ താ വാദം പറയുന്നത് തികച്ചും നിർഭാഗ്യകരമാണ്.ലഭ്യമായ വസ്തുനിഷ്ഠമായ അറിവുകളിൽ നിന്ന് തന്നെ യാഥാർത്ഥ്യം തിരിച്ചറിയാം. ' അറിയില്ല' എന്ന അഭിപ്രായം ഒരു പുരോഗമനപരമായ മാറ്റങ്ങൾക്കും പ്രയോജനകരല്ല!
കാരശ്ശേരി മാഷ് ഈ വീഡിയോ ഒരു രണ്ടുവട്ടം കേൾക്കണം ...എവിടെയോ ഒരു കുഴപ്പമില്ലേ എന്ന് മനസിലാകും ദൈവസന്ദേഹത്തിലായതിനാൽ ഒരുപക്ഷേ മനസിലാവാനും വഴിയില്ല ... സഹോദരനയ്യപ്പൻ ജീവിച്ചിരുന്ന കാലഘട്ടമല്ല ഇത് അന്ന് തെളിവ് പൂജ്യമായിരുന്നു സയൻസിന്റെ വളർച്ചയും അറിവിന്റെ അപ്ഡേഷനും ഇന്നത്തെ എത്തിസത്തെ കൂടുതൽ സ്ഫുടം ചെയ്തിട്ടുണ്ട് ...അതുകൊണ്ട് തീർച്ചയായും അവരേക്കാൾ വലിയ എത്തീസ്റ്റാണോ ഇവർ എന്ന പ്രസ്താവനക്ക് പ്രസക്തിയില്ല ...ഇന്ന് നയിക്കാൻ തെളിവുകൾ കൂടുതലുണ്ട്
ഈ പ്രപഞ്ചത്തിൽ തന്നെ സയൻസ് ഉണ്ട് ഉദാ. മഴ, ചൂട്, ഇടിമിന്നൽ, മിന്നാമിന്നി, മത്സ്യം, വിത്ത്. ചെടികൾ, ഫലം, മധുരം, എരിവ്, കൈപ്പു, പുളിപ്പ്, ചവർപ്, ഇതൊക്കെ പോരെ ഇതൊക്കെ എവിടെ നിന്ന് വന്നു?
@@DewallVlog-ee9ji നീ ഇനിയും കുറേ മനസിലാക്കാൻ ഉണ്ട് ... ഈ ഭൂമിയും നക്ഷത്രങ്ങളും ഉണ്ടായിക്കഴിഞ്ഞല്ലേ വിത്തും മരവും ഉണ്ടായത് ഓരോ ദിവസം ഓരോന്നുണ്ടാക്കി ഏഴാം ദിവസം മുതൽ റിലാക്സേഷൻ മോഡിലേക്ക് മാറിയ ദൈവത്തേയാണോ താങ്കൾ ഉദ്ദേശിച്ചത് ...ദിനോസർ കാലഘട്ടത്തിൽ ജീവിച്ച ജല്ലിഫിഷുകൾ ഇന്നും കടലിന്റെ അടിത്തട്ടിൽ ഉണ്ടെന്ന് കണ്ടത്തുമ്പോൾ സയൻസ് ഞെട്ടുകയും വിശ്വാസി ഇതൊക്കെ യെന്ത് എന്ന് പുഛഭാവത്തോടെ തിരിഞ്ഞു പോവുകയും ചെയ്യുലോ😂😂😂 ...
രവിചന്ദ്രൻ്റെ കാഴ്ചപാട് ലോകത്ത് നടക്കാൻ പോകുന്നതല്ല പ്രസംഗിക്കാനും ജനങ്ങളെ സുഖിപ്പിക്കാനും നേരം പോക്കിനും സിദ്ധൗഷധമാണ് അത്ര തന്നെ ആ കാര്യം കാരശ്ശേരി മാഷിന് വൈകിയാണെങ്കിലും മനസിലായി
രവിചന്ദ്രന്റെ പൊള്ളത്തരം തുറന്ന് കാണിച്ച കാരശ്ശേരി അഭിനന്ദനം അർഹിക്കുന്നു. വെറുതെ ഗൂഗിളിൽ കാണുന്നതെല്ലാം വിശ്വസിച്ചു തട്ടിവിടുന്ന ആളാണ് രവീന്ദ്രൻ. ഇത് കേക്കുമ്പോഴേ നിരീശ്വരവാദികൾ ബഹളം തുടങ്ങും. ദൈവം ഉണ്ടായാലും ഇല്ലെങ്കിലും ഒരു വിത്യസവുമില്ല എന്നതാണ് വിവരമുള്ളവർ ചിന്തിക്കുന്നത്. സത്യം ഇവരുടെ കണ്ണ് തുറപ്പിക്കട്ടെ. എന്തായാലും രവീന്ദ്രനെ അന്ധമായി ഫോള്ളോ ചെയ്യുന്ന ഒട്ടനവധി ആളുകൾ തെളിവുകൾ വായിച്ചു മനസ്സിലാക്കട്ടെ. ദൈവമില്ലാത്തവരുടെ ദൈവം ആകുന്നത് തന്നെ ഒരു വിവരക്കേടാണ്.
Sir താങ്കളുടെ ഈ വീഡിയോ കൊണ്ട് പുതിയ എന്തെങ്കിലും നേട്ടം എനിക്കുണ്ടായിട്ടില്ല, പുതിയ തിരിച്ചറിവ് ഉണ്ടാക്കുന്ന പുതിയ ആശയസമ്പുഷ്ടമായ വീഡിയോ പ്രതീക്ഷിക്കുന്നു. അറിയാത്ത ഒന്നിനെപ്പറ്റിയുള്ള സംസാര സാഹസം നല്ലതോ?....
ഒരു രവിചന്ദ്ര ഭക്തന് സംഭവിച്ചതു മാത്രമാണ് ഒരു മതവിശ്വാസിയ്ക്കും സംഭവിച്ചിട്ടുള്ളു മുന്നും പിന്നും നോക്കാതെ യുക്തിയില്ലാതെ സിന്ദാബാദ് വിളിച്ചോണ്ട് നടക്കുക. ഈ ഫാൻ കാര് തന്നെ താമസിയാതെ രവിയുടെ പ്രതിമ വച്ച് ആരാധന നടത്തുന്ന കാലത്തിന് രവിചന്ദ്രന്റെ മരണം മാത്രമാണ് താമസം
ചെറുപ്പം തൊട്ടേ ദൈവത്തിന്റെ കഥ കേട്ടു ശീലിച്ചവർക്ക് , കാര്യങ്ങൾ ബോധ്യപ്പെട്ടാലും ദൈവവും മണ്ണാങ്കട്ടയും ഇല്ല എന്ന് വിശ്വസിക്കാൻ മടി അണ്... എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന മൈൻഡ്... അവരെ വിളിക്കാൻ പറ്റിയ പേരാണ് agnost....
@@muhammedshareef2611 burden of proof....ദൈവം ഉണ്ട് എന്നുണ്ടെകിൽ അങ്ങനെ പറയുന്നവരാണ് അത് തെളിയിക്കേണ്ടത്. അല്ലാതെ ഞങ്ങൾ അത് ഉണ്ടെന്നു പറഞ്ഞില്ലേ, ഇനി ഇല്ലെന്നുണ്ടെകിൽ അത് നിങ്ങൾ തെളിയിക്ക് എന്ന് പറഞ്ഞു മാറരുത്.
@@muhammedshareef2611 ഇല്ലാത്ത കാര്യം ഒരിക്കലും ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കില്ല സുഹൃത്തേ. യുക്തിവാദികളും മത വാദികളും ദൈവ വിശ്വാസികളും ചെയ്യേണ്ടത് ഒരേ ഒരു കാര്യം മാത്രമാണ്. അത് ഏന്തെന്നാൽ ഒരുവനെ സ്വന്തം ഇഇഷ്ടപ്രകാരം ചിൻതിക്കാനും ജീവിക്കാനും അനുവദിക്കുക എന്നുള്ളതാണ്. അങ്ങനെ ഒരുവൻ ച്ചിന്തിക്കാൻ വിട്ടാൽ മതത്തിനു വലിയ പ്രാധാന്യമില്ലാത്ത ഒരു സമൂഹം കെട്ടിപ്പടുക്കാൻ സാധിക്കും.
@@muhammedshareef2611 ഇല്ലാത്ത ഒരു വസ്തുവിന്റെ തെളിവ് ചോദിക്കുന്നതിൽ യുക്തിയില്ല... ഇല്ലാത്ത ഒന്നിനെ എങ്ങനെയാണ് ശാസ്ത്രീയമായി തെളിയിക്കുക?...അത് കൊണ്ട് ദൈവം ഉണ്ടെങ്കിൽ അതിനാണ് തെളിവ് കൊണ്ട് വരേണ്ടത്, ദൈവം ഉണ്ടെങ്കിൽ അതിന് ശാസ്ത്രീയമായി തെളിവ് കൊണ്ട് വരാൻ പറയലാണ് യുക്തി
@@pushkaranprasanth4687 if other people ideas make sense, then there is no harm in subscribing to that idea. If one have better ideas that make more sense then follow that
@@bijoytkmwith all respect let me explain you what I meant. the word "if" always matters. I hope you understand what I mean. The word" if" is significant here. "if someone's idea may be acceptable for you but may not be acceptable for the others. There is nothing wrong in accepting someone's idea. But when you accepting someone's idea and follow that, you do not have nay right to criticise others who accept some others ideas and follow that I meant to say about the religious people here. People do not have any right to accuse or criticise others just because they are following some religious thoughts. This religious thoughts and believes also "someone's idea. . This is where the "free thinking" matters. I hope you understand what I am trying to say....
@@sumeshps6259 therchayayum... Athanu vendathu. You have to construct yourself. Your way should be a unique way. Do not follow someone blindly. If you do so then there will be no difference form a religious guy. Appreciate your comment
ഇപ്പോഴത്തെ യുവതലമുറയുടെ ഗോത്രീയ സ്വഭാവം തീരെ കുറഞ്ഞ മനസ്സുകള്‍ കാണുമ്പോള്‍ പലര്‍ക്കും ഇരിക്കപ്പൊറുതി ഇല്ലാതായിരിക്കുന്നു. മതം മനുഷ്യന് ഒരു ഗോത്രീയ മനസ്സാണ് സമ്മാനിക്കുന്നത്. സ്വന്തം ആളുകളെയും അല്ലാത്തവരെയും ഒരു വിശ്വാസി പെട്ടെന്ന് തിരിച്ചറിയുന്നു. ഈ ഗോത്രീയ സ്വഭാവം കേരളത്തിലെ എല്ലാ വിഭാഗം ആളുകളിലും ഞാന്‍ കണ്ടിട്ടുണ്ട്. ഒരു വിശ്വാസി എത്ര നല്ലവനായാലും ഈ ഗോത്രീയത പ്രകടിപ്പിക്കുകയും ചെയ്യും. ഇനി യുക്തിവാദികളെ എടുക്കുക. യുക്തിവാദം എന്നാല്‍ ദൈവനിഷേധം മാത്രമാണ് എന്നാണ് പലരുടേയും ചിന്ത. അതുകൊണ്ടാണ് ഈ രണ്ട് വാക്കുകളും ഒന്നിന് പകരം മറ്റൊന്ന് എന്നപോലെ ഉപയോഗിക്കുന്നതും. സത്യത്തില്‍ നിരീശ്വരവാദം അഥവാ ദൈവനിഷേധം യുക്തിവാദത്തിന്‍റെ ഒരു അനന്തരഫലം മാത്രമാണ്. നമ്മുടെ ചുറ്റുപാടുകളെ യുക്തിസഹമായി സമീപിക്കുന്നതിലൂടെ നമ്മള്‍ എത്തിച്ചേരുന്നത് മാനവികതാവാദത്തി ലേക്ക് കൂടിയാണ്. അവിടെ എല്ലാ ജാതിമതവര്‍ഗ്ഗവര്‍ണ്ണ ചിന്തകള്‍ക്കുമപ്പുറം മനുഷ്യരുടെ സാഹോദര്യത്തിലും തുല്യതയിലുമാണ് നമ്മള്‍ എത്തിച്ചേരുന്നത്. മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് മനുഷ്യര്‍ തന്നെ പരിഹാരം കാണണം എന്ന ചിന്തതന്നെ മാനവികതാവാദത്തിലൂടെയാണ് മുന്നോട്ട് വരുന്നത്. ഒരു വിശ്വാസി ഒരിക്കലും അത് സമ്മതിച്ചു തന്നെന്ന് വരില്ല. മതവിശ്വാസം സമ്മാനിച്ച ഗോത്രീയ മനസ്സുമായി ഒരാള്‍ അതിനെ കാണുമ്പോള്‍ കാരശ്ശേരി മാഷ് സംസാരിച്ചപോലെ സംസാരിച്ചെന്നിരിക്കും. ഇത്തരം വിമര്‍ശനം യുക്തിവാദത്തിന് കിട്ടുന്ന ഒരു അംഗീകാരമായി വേണം കാണാന്‍. കാരണം, കേരള സമൂഹത്തില്‍ യുക്തിവാദ പ്രസ്ഥാനം അത്രത്തോളം ചലനങ്ങള്‍ സൃഷ്‌ടിച്ചിരിക്കുന്നു.
@@sahajasreevas9114 "You misrepresented someone's argument to make it easier to attack." Example1 Opposing argument: Teens should be taught about contraception methods so they can practice safe sex should they choose to have intercourse. Straw man argument: Proponents of sex education want to give kids license to have sex with no consequences. Example 2- Person 1: I think pollution from humans contributes to climate change. Person 2: So, you think humans are directly responsible for extreme weather, like hurricanes, and have caused the droughts in the southwestern U.S.? If that’s the case, maybe we just need to go to the southwest and perform a “rain dance.”
എന്ത് കൊണ്ട്..? രവി ഒരുപാട് വിട്രിയോളിക് ആയിട്ടാണ് തോന്നിയിട്ടുള്ളത്.. ഒരു മയമില്ലാതെ ആണ് സംസാരിക്കാറു.. കേൾക്കുമ്പോൾ തന്നെ ഒരു വിശ്വാസിക്ക് ദേഷ്യം വരും. അങ്ങനെ പറയുമ്പോൾ കൂടുതൽ പേരും അവഗണിക്കാനാണ് സാധ്യത എന്നാണ് എനിക്ക് തോന്നുന്നത്.
@@ananthrrajeev7289നേരെ തിരിച്ച് സംഭവിക്കുന്നതയാണ് കൂടുതൽ കണ്ടിട്ടുള്ളത്. ദേഷ്യം വരുന്ന വിശ്വാസികളിൽ ആത്മാർത്ഥത ഉള്ളവർ മതത്തെ കുറിച്ച് കൂടുതൽ പഠിക്കുകയും പുറത്ത് വരികയും ചെയ്യുന്നതായാണ് കണ്ടിട്ടുള്ളത്
എപ്പോളും ദൈവം ഇല്ല എന്ന് പറഞ്ഞു നടക്കൽ ആണ് നിരീശ്വരവാദം എന്ന് RC പറഞ്ഞതായി ഓർക്കുന്നില്ല, ദൈവം ഉണ്ട് എന്ന് ഒരു വിഭാഗം പറഞ്ഞു നടക്കുമ്പോൾ അതിന്റ പേരിൽ കുറ്റങ്ങൾ നടക്കുമ്പോൾ അത് അങ്ങനെയല്ല എന്ന് തിരുത്തേണ്ടത് ഇപ്പുറത്തു ഉള്ളവരുടെ കടമയാണ്, ഇടക്ക് നിൽക്കുന്നവർക്ക് അഭിപ്രായം കേട്ട ശേഷം മാത്രം തീരുമാനമെടുക്കാം 🎈🎈🎈
ഈ video മുഴുവൻ കണ്ടു കാരശ്ശേരി മാഷിനെ എനിക്കിഷ്ടമാണ്...എങ്കിലും ഈ പറഞ്ഞ കാര്യങ്ങളിൽ രവിചന്ദ്രൻ മാഷാണ് ശെരി...ഉദാഹരണമായി ഗാന്ധിജിയുടെ കാര്യം പറഞ്ഞത്, വ്യക്തിപരമായ ആക്ഷേപം രവിചന്ദ്രൻ മാഷ് നടത്തിയിട്ടില്ല അദ്ദേഹത്തിന്റെ പ്രഭാഷണം ഞാൻ കാണാറുള്ളതാണ് എനിക്ക് പൂർണ വ്യക്തമാണ്...മാത്രമല്ല ഗാന്ധിജിയോട് ചില ആശയങ്ങളിൽ വിയോജിപ്പുണ്ട്...അത് വിമർശിക്കുന്നു അത്രേ ഉള്ളു...ബാക്കി പറഞ്ഞതിനോടും കാരശ്ശേരി മാഷോട് വിയോജിക്കുന്നു...
ദൈവമുണ്ട് എന്ന് അറിയില്ല എന്നല്ല ദൈവമുണ്ടോ എന്നതിന് തെളിവില്ല എന്നതാണ് ശാസ്ത്രീയമായ നിലപാട്. അറിയില്ല എന്നത് ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ അഭിപ്രായമാണ്..
ദൈവമില്ല എന്നു ഉറപ്പിച്ചു പറയാൻ നിരീശ്വരവാദികളുടെ പക്കൽ എന്തു തെളിവാണ് ഉള്ളത് ? ശാസ്ത്രം ശാസ്ത്രം എന്നു പറയും. കേട്ടാൽ തോന്നും ശാസ്ത്രത്തിന്റെ മൊത്തം കുത്തക ഇവർക്കാണെന്നു. മിക്കവാറും ശാസ്ത്രജ്ഞർ എല്ലാം ദൈവവിശ്വാസികളായിരുന്നു എന്നതല്ലെ സത്യം. മനുഷ്യന് പ്രപഞ്ചത്തെ കുറിച്ചും അതിലെ കാര്യങ്ങളെ കുറിച്ച് പഠിക്കാനും കണ്ടെത്തലുകൾ നടത്താനുമുള്ള ഒരു ശാഖയാണ് ശാസ്ത്രം. അതിൽ ഈശ്വരവിശ്വാസിയെന്നോ നിരീശ്വരവാദിയെന്നോ വ്യത്യാസമില്ല.
നിങ്ങൾ എന്താണ് പറയുന്നത്??😂😂 നിരീശ്വരവാദിയായ മനുഷ്യൻ തന്റെ ആശയത്തോട് നൂറ് ശതമാനം നീതി പുലർത്തുന്നു.അതാണ് അയാളുടെ ശെരി അങ്ങനെ അല്ലാതെ ഇരട്ടത്താപ്പ് നടത്തണം എന്നാണോ നൈസ് ആയി പറഞ്ഞു വരുന്നത്
നിരീശ്വര വാദം വേണ്ട എന്നല്ല പറഞ്ഞത് ഇവിടുത്തെ നവോദന സമരങ്ങൾ നിലവിൽ ഉള്ള വ്യവസ്ഥകളെ തച്ചുടച്ച് ആണ് ഇന്ന് ഈ നിലയിൽ എത്തിയത്. അത് എടത്തേ കാലിലെ മന്ത് വലത്തേ കാലിലേക്ക് ആക്കിയ പോലെ ആണെന്ന് പറയുന്നത് ശരിയല്ല. ഇവിടെ ദൈവ വിശ്വാസം അല്ലായിരുന്നു'സാമൂഹ്യ പ്രശ്നം ജാതി മാത്രമായിരുന്നു 'ജാതി വ്യത്യാസങ്ങൾ അത് മാറ്റുക എന്നത് ചെയ്യുന്നത് 'കൂടിയ ജാതിക്കാർ മാത്രം ചെയ്യാവുന്നത് കുറഞ്ഞ നും ചെയ്ത് പ്രതിശേധിക്കുക എന്നതാണ്
@@athirarajan4261 മത നവോദ്ധാനം നടന്നു എന്നത് സത്യമാണ് അത് കൊണ്ട് നേട്ടങ്ങളും ഉണ്ടായി എങ്കിൽ കൂടി അതിനെയും നിരീശ്വര വാദത്തെയും കൂട്ടി കുഴക്കുന്നത് മനസ്സിലായില്ല
കാരശ്ശേരി മാഷ് എന്നെ നിരാശപ്പെടുത്തി. തികച്ചും നിരാശാജനകമാണ് മാഷിന്റെ വിമർശനം. എനിക്ക് നല്ല ഉറപ്പുണ്ട് , മാഷിന് രവി സാറിനെ പിടികിട്ടിയല്ല. അതാണ് സംഭവം. ഗുരുവിനെ വിമർശിച്ചപ്പോഴും ഗാന്ധിയെ വിമർശിച്ചപ്പോഴും രവിസാർ കൂട്ടിച്ചേർത്ത വാക്കുകൾ മാഷ് പരിഗണിച്ചില്ല.😢😢😢
ഹ ,, ഹ ... കാരശ്ശേരി മാഷ് പറഞല്ലോ ,, എല്ലാ രവി ഡൈബത്തിൻ്റേ എല്ലാ വീഡിയോയും കാണുക മനുഷ്യ സാധ്യമല്ല എന്ന് ,,, പിന്നെ കാരശ്ശേരി മാഷ്ക്ക് വേറെ ഒരു പാട് ജോലിയും ഉണ്ട് എന്ന് ,,, പണിയില്ലാത്ത യുക്കൻമാർക് ഒകെ
M N karassery, scientific temper ഇല്ലാത്ത ഒരു പണ്ഡി താനാണ്.മൈതാനപ്രസംഗ ങ്ങൾ നടത്തുമ്പോൾ ആൽക്കൂട്ടുമുണ്ടാകും ,പക്ഷെ സമൂഹത്തിൽ ഒരു മാറ്റവും ഉണ്ടാക്കാൻ ഇവക്കാവില്ല. രവിചന്ദ്രൻ മാഷിന്റെ effort തിരിച്ചറിഞ്ഞ കുറിച്ചു പേര് ഇവിടെയുണ്ട്.അവർ കേവലം ഫാൻസ് ക്ളബ് അംഗങ്ങൾ അല്ല.......Mind it നാരായണഗുരുവിന്റെ അതും ശരി, ഇതും ശരി എന്ന നിലപാട് സമൂഹത്തിൽ എങ്ങനെപ്രവർത്തിക്കുന്നു എന്നത് കാണാതെ പോകരുത്.........?
കാരശ്ശേരിമഷിനോട് വലിയ ബഹുമാനമുണ്ട് , എന്നാൽ അദ്ദേഹം രവിചന്ദ്രന്റ നിലപാടിനെ മനസ്സിലാക്കാതെയാണ് സംസാരിക്കുന്നത് .. കാരശ്ശേരി മാഷിന്റ ഉള്ളിലേ ഗാന്ധിഭക്തന്, ചിലപ്പോൾ കുരുപൊട്ടുന്നതാവാം....
ഇക്കാര്യത്തില്‍ കാരശ്ശേരിയിലെ വാക്കുകളില്‍ കാമ്പുണ്ട്. മനുഷ്യത്വവും പുരോഗമനവും നിശ്ചയിക്കാനുള്ള അളവുകോല്‍ ദൈവ നിഷേധമല്ല. അങ്ങനെ ചിന്തിക്കുന്നവരുടെ ചിന്ത സ്വതന്ത്രമല്ല.
@@sumeshps6259 മതം ഇവിടെ യാഥാര്‍ഥ്യമാണ്, നൂറ്റാണ്ടുകളായി കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസമായി അതിവിടെ നിലനില്‍ക്കുന്നു. പുരോഗമനവും പുരോഗതിയും തുടര്‍ച്ചയായി അതതു കാലത്തിനനുസൃതമായി നടക്കുന്നുമുണ്ട്. എന്നാല്‍ എല്ലാ മതങ്ങളിലുമുള്ള ചില ത്രീവ്ര സാമൂഹ്യ വിരുദ്ധ ശക്തികള്‍ പുരോഗമനങ്ങളെ എതിര്‍ക്കുന്നു. അത്തരം വിഭാഗത്തെ സാമാന്യമായി മതവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് നീതിയല്ല. എന്നുമാത്രമല്ല അക്കാര്യത്തില്‍ രാഷ്ട്രീയ ഇടപെടലുകളും കാണാനാകും. ഈയടുത്ത കാലത്തെ ഉദാഹരണങ്ങള്‍ ശബരിമല സ്ത്രീ പ്രവേശന വിധിയും ഗെയില്‍ പൈപ്പ് ലൈനും തന്നെ. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായി മതം നിന്നില്ല. എന്നാല്‍ മതത്തിന്‍റെ മറവില്‍ ചില സാമുദായിക കക്ഷികളും UDF ഉം ആണുണ്ടായത്. ഗെയില്‍ പൈപ് കാര്യത്തിലും ജമാ അത്തെ ഇസ്ലാമിയും UDF ഉം അണിനിരന്നപ്പോലെ. ഇവിടെയെല്ലാം മതം നിരപരാധിയാണ്.
@@subramanniantr8633 മതം യാതാർഥ്യം അല്ല . അത് വെറും മനുഷ്യ നിർമ്മിതം ആണ് . അത് എല്ലാ കാലത്തും പുരോഗമനത്തിനു എതിരെയും അനാചാരത്തിനു കൂടും നിൽക്കുന്ന ഒന്ന് മാത്രം ആണ് . കാലാനുസൃതം ആയി ഉള്ള മാറ്റങ്ങൾ അതിൽ നടക്കുന്നില്ല . ശബരിമല യുടെ കാര്യം ജനാധിപത്യ പരമായി തെന്നെ നോക്കിയാൽ stree കൾക്ക് പോകാം . എന്നാൽ അതിനേക്കാൾ വലുതു ഞങ്ങളുടെ പരിഷ്കരണത്തിന് വിധേയം ആകാത്ത ഞങ്ങളുടെ വിശ്വാസം ആണ് എന്ന് ഒരു വിശ്വാസി വിശ്വസിക്കാൻ കാരണം ദൈവ ഹിതം ( അത് ശരിയോ തെറ്റോ ) അത് മനുഷ്യർക്ക് മാറ്റാൻ അവകാശം ഇല്ല എന്ന ധാരണ aanu
@@sumeshps6259 മതം യാഥാർത്ഥ്യമാണു് എന്നതുകൊണ്ടുദ്ദേശിച്ചത്, മതം അതിലെ ദൈവങ്ങൾ ശാസ്ത്രീയമായി നിലനിൽപ്പുള്ളതാണ് എന്ന അർത്ഥത്തിലല്ല, മറിച്ച് അവ യാഥാർത്ഥ്യമാണ് എന്നു വിശ്വസിക്കുന്ന ശതകോടിക്കണക്കിന് ജനങ്ങൾ ഭൂമുഖത്തുണ്ട് എന്ന വസ്തുതയാണ്.
@@subramanniantr8633 ഒരുപാടു പേര് വിശ്വസിക്കുന്നു എന്ന് പറഞ്ഞാൽ ഇല്ലാത്ത ഒരു സാധനം സത്യം ആകില്ല . പണ്ട് ആളുകൾ മുഴുവൻ ഭൂമി പറന്നു ഇരുന്നു എന്ന് വിശ്വസിച്ചിരുന്നു . അത് സത്യം ആയിരുന്നോ ?? സത്യത്തിന്റെ അടിസ്ഥാനം വിശ്വാസം അല്ല യാതാർഥ്യം ആണ്
ആധുനിക ഇന്ത്യ കണ്ട ഏറ്റവും വലിയ statesman ആയ നെഹ്‌റുവിനെ എങ്ങനെ, എന്തുകൊണ്ട് മാഷ് കാണാതെ പോയി? മനപ്പൂർവ്വം ആണോ? അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഗാന്ധിക്ക് എന്നല്ല ഒരാൾക്കും ഇന്ത്യയെ ഇങ്ങനെ 70 വർഷം കൊണ്ടുപോകാൻ സാധിക്കില്ലായിരുന്നു.. നെഹ്റു വിശ്വാസി ആകാതിരുന്നത് ഇന്ത്യയുടെ ഭാഗ്യം, അന്തസ്
ന്യായവൈകല്യങ്ങളുടെ ഒരു ഒഴുക്കാണ് ഈ വീഡിയോയിൽ കണ്ടത്. കാരശ്ശേരി മാഷിനെപ്പോലെ ഒരു പണ്ഡിതനിൽ നിന്ന് എന്താണോ പാടില്ലാത്തത് അതാണ് ഈ വീഡിയോയിൽ. ദൈവത്തിന് ഒരിക്കലും ഒരേ സമയം ഉള്ളതായിരിക്കാനും ഇല്ലാതിരിക്കാനും സാധ്യമല്ല. ഒന്നുകിൽ ഉണ്ട് അല്ലെങ്കിൽ ഇല്ല. ഉണ്ടെന്ന് ഉറപ്പുള്ളവർ തെളിവോടെ അത് പറയട്ടെ. ഇല്ലെന്നുറപ്പുള്ളവർ അത് പറയട്ടെ. ഏതൊരു വിഷയത്തെപ്പറ്റിയായാലും അറിയാത്തവർ സാധാരണ എന്താണ് ചെയ്യുക? അറിയാൻ ശ്രമിക്കും. ഏതെങ്കിലും ഒരു നിഗമനത്തിൽ .എത്തിച്ചേരും. അതിന് സാധിക്കാത്തവരും ഉണ്ടാകും. പക്ഷേ ഞങ്ങൾ ഉറപ്പില്ലാത്തവർ എന്നൊരു അലങ്കാരം അവർ കൊണ്ടുനടക്കില്ല. പകരം മിണ്ടാതിരിക്കും. ദൈവം ഉണ്ടെന്ന് പറയാൻ തെളിവുകളും ന്യായങ്ങളും വേണം. ഇല്ലെന്ന് പറയാൻ ആ തെളിവുകളേയും ന്യായങ്ങളേയും ഖണ്ഡിക്കാൻ കഴിയണം. ഉറപ്പില്ലാത്തവർക്ക് ഇതൊന്നും ഇതൊന്നും ആവശ്യമില്ല. മതവിശ്വാസികൾക്കും യുക്തിവാദികൾക്കും ഇടയിൽ എന്ന് പറഞ്ഞ് ഇരുവരുടെയും പ്രീതി നേടിക്കൊണ്ട് പോകാം. അതാണ് പറഞ്ഞത് ആശയപരമായ ഭീരുത്വമാണ് അജ്ഞ്ഞേയവാദം എന്ന്. ദൈവം എന്നതുപോലെ തെളിവില്ലാതെ നിൽക്കുന്ന എന്തിനെയും വിശ്വസിക്കാനോ തള്ളിക്കളയാനോ കഴിയില്ല ഇക്കൂട്ടർക്ക്. ചെകുത്താൻ, കുട്ടിച്ചാത്തൻ, മാട, മറുത, യക്ഷി, ബ്രഹ്മരക്ഷസ്സ് തുടങ്ങി എന്ത് കഥാപാത്രമായാലും ഇല്ലെന്നോ ഉണ്ടെന്നോ ഉറപ്പിച്ച് പറയാൻ കഴിയില്ല. അപ്പോൾ അത്തരം വാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക മാത്രമാണ് വഴി. അല്ലെങ്കിൽ ത്തന്നെ അറിയില്ല എന്ന് പറയുന്നതിൽ "വാദം" ഇല്ലല്ലോ.. "അജ്ഞ്ഞേയവാദം" എന്ന പേര് തന്നെ തെറ്റാണ് അത്തരത്തിൽ നോക്കിയാൽ. ദൈവത്തിൽ വിശ്വസിച്ചാൽ നന്മയുണ്ടാവില്ല എന്ന് ആരും പറഞ്ഞില്ലല്ലോ മാഷേ. എന്തിനാണ് സ്ട്രോമാൻ ഫാലസി? നല്ലൊരു ഓട്ടക്കാരൻ തൻ്റെ തോളത്ത് ഭാരമുള്ള ബാഗ് തൂക്കിയാലും നന്നായി ഓടുന്നെങ്കിൽ അതില്ലായിരുന്നെങ്കിൽ അതിനേക്കാൾ വേഗത്തിൽ ഓടിയേനെ എന്നേ പറയുന്നുള്ളൂ. നിരീശ്വരവാദികളായ ജിന്നയും സവർക്കറും കുഴപ്പക്കാർ. സംശയവാദിയായ നെഹ്‌റു മിടുക്കൻ. ഒന്നും തോന്നരുത്. സ്‌കൂൾ കുട്ടികളുടെ നിലവാരത്തിലുള്ള വാദമാണിത്. ഒരു നിരീശ്വരവാദി കുഴപ്പമുണ്ടാക്കിയാൽ അത് അയാളുടെ കുഴപ്പമാണ്. ഇവരെയൊക്കെ സമൂഹം മോശക്കാരായി കാണുന്നുണ്ടെങ്കിൽ അത് നിരീശ്വരവാദത്തിൻ്റെ പേരിലല്ല. നെഹ്‌റുവിൻറെ "അജ്ഞ്ഞേയവാദം" കാരണമല്ല അദ്ദേഹത്തെ ആളുകൾ ബഹുമാനിക്കുന്നത്. യുക്തിവാദം എന്നാൽ വിശ്വാസികളെ വെറുക്കലാണ് എന്ന് ആരാണ് മാഷിനോട് പറഞ്ഞത്? ഫ്രാൻകോ മുളയ്ക്കൽ എന്നല്ല തെറ്റ് ആര് ചെയ്താലും അവരെ വെറുക്കാനും ഇരകൾക്ക് പിന്തുണ നൽകാനും മനുഷ്യത്വപരമായി പെരുമാറാനും സ്വാതന്ത്രചിന്തകർക്ക് കഴിയും. തെറ്റ് ചെയ്തത് യുക്തിവാദിയാണെങ്കിലും തള്ളിപ്പറയാൻ ഒരു നിമിഷം പോലും വേണ്ട. ഇത് മനുഷ്യത്വമാണ് മാഷേ. വർഗ്ഗബോധമോ അപരന്മാരോടുള്ള വെറുപ്പോ അല്ല. രവിചന്ദ്രൻ മാഷ് എന്നാൽ യുക്തിവാദം, യുക്തിവാദം എന്നാൽ രവിചന്ദ്രൻ എന്നൊന്നും ആരും കരുതുന്നില്ല. യുക്തിവാദികൾക്കിടയിലെ വേറിട്ടൊരു വ്യക്തിത്വം എന്നതിനപ്പുറം സ്വാതന്ത്രചിന്തകർ ആരേയും ആരാധ്യനായി കാണാറില്ല.
Do you know the 4th categories called as IGNOSTICS OR IGTHEIST & THEOLOGICAL NON COGNITIVISTS en.m.wikipedia.org/wiki/Ignosticism and....Theological Non Cognitivists en.m.wikipedia.org/wiki/Theological_noncognitivism I think I fall in these 4th categories.
ഇനി അമ്പലങ്ങൾ അല്ല പള്ളിക്കുടങ്ങളാണ് വേണ്ടത് എന്ന് ശ്രീനാരായണ ഗുരു പറഞ്ഞത് എന്തു കൊണ്ടാണ്? മനുഷ്യനും ലോകത്തിനും നന്മയും പുരോഗതിയും ഉണ്ടാകുവാൻ അന്ധമായ വൈദവ വിശ്വാസത്തിന് കഴിയില്ല ശാസ്ത്രത്തിനും അതറിയുന്നതിലൂടെയും മാത്രമേ സാധ്യമാകൂഎന്ന് അദ്ദേഹം മനസ്സിലാക്കി. അത് തന്നെയാണ് രവി ചന്ദ്രൻ മാഷും പറയുന്നത്.
Agnostics are afraid to acknowledge they are atheists. This is what Ravi means. Ravi is really a very knowledgeable man, a great debater, teacher and author of many books. I salute him for what he is.
Agnostics are comfortable viewers.. Risk nothing.. Like scientists, science graduated students, liberals, politicians can hide here... If 10% of them come out like Ravi... These religious mafia may not set norms.. We need more Ravi and less Karassery
To say l am ethiest he/she means only that the idea the other person says (person god )is wrong. That means both of then argue meaninglessly. Dr. K. Pradeep kumar. P.O. Mundallur -670622.
ഇവിടെ പലരും full video കാണാനപേക്ഷിക്കുന്നത് കണ്ടു. ഒന്ന് പറയട്ടെ, ഒരാളെ മനസ്സിലാക്കാന് ജീവിതം മുഴുവന് കാണേണ്ട. RCയുടെ ചില statements ആണ് മാഷിവിടെചൂണ്ടിക്കാണിച്ചേ, അല്ലെന്കിലും RCക്ക് മറ്റെല്ലാത്തിനോടും ഒരു തരം പുച്ചമാണ്. അതില് ചിലത് മാഷിവിടെ ഭംഗിയായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മാഷുടെ വിമർശനത്തിൽ കുറച്ചു കൂടെ ഉൾക്കാഴ്ച ആകാമായിരുന്നു. RC താങ്കൾ പറയുന്ന പോലെ അഹങ്കാരിയോ അല്പനോ ആണെന്ന് തോന്നുന്നില്ല. സ്വന്തം നിലപാടുകൾ മാഷെക്കാളും ധീരതയോടെ പറയുന്ന ആളാണ്.
എന്തിനാണ് മാഷേ ഈഴവൻ പുലയനൊ നായർ ഈഴവനൊ ആകുന്നത് പണ്ടുള്ളവർ അങ്ങനെപറഞ്ഞു പുതിയതലമുറയിൽ മാഷിനുതിരുത്തിപറഞ്ഞുകൂടെ എന്തിനാണ് അവരെ ഫോളോചെയ്യുന്നത്,എല്ലാവരും മനുഷ്യരാകാൻപറ മാഷേ.....ബുദ്ധൻ പണ്ടങ്ങനെ പറഞ്ഞതു സാഹിത്യമായിട്ട് പഠിപ്പിച്ചാൽപോരെ അതിനെ ഫോളോചെയ്യാൻ പറയുന്നത്വഎന്തിനാണ്...മാഷിനെപോലുള്ളവർകൂടി ഈ സന്ദേഹവാദംവിട്ട് എത്തീസത്തിലേക്ക് വന്നാൽ ഇവിടെ സംഭവിക്കാൻ പോകുന്ന മാറ്റം എത്രമനോഹരമായിരിക്കും......
I have one answer... Eg: എനിക്ക് എന്റെ ഒരു പൂർവികർ ഡിങ്കൻടെ കഥ പറഞ്ഞു തന്നു. എനിക്ക് അത് ഇഷ്ടപ്പെട്ടു. ഞാൻ ഡിങ്കനെ ആരാധിച്ചു, സത്യമാണ് എന്ന് വിശ്വസിച്ചു.. ഞാൻ കാണുന്നവരോടൊക്കെ ഡിങ്കനെ കുറിച്ച് പറഞ്ഞു, ഡിങ്കനെ പൂജിക്കാനും, ഡിങ്കപദം പ്രാപിക്കാനും പറഞ്ഞു. എന്റെ ഭാഗ്യം കൊണ്ടോ, നിർഭാഗ്യം കൊണ്ടോ എന്റെ സൂപ്പർസ്റ്റാറിനെ ജനങ്ങൾ ഏറ്റെടുത്തു. ഞാൻ കൃതർത്ഥനായി. പിന്നെ പിന്നെ ആര് ഡിങ്കനെ ചീത്ത പറഞ്ഞാലും ഞാനും, സമൂഹവും പ്രതികരിക്കും, അവരെ ഒറ്റപ്പെടുത്തും. അങ്ങനെയിരിക്കെ ഒരിക്കൽ ഡിങ്കനെ യൂട്യൂബ്യിൽ പരസ്യമായി വധിക്കുന്ന RC എന്ന മനുഷ്യന്റെ വീഡിയോ കാണാനിടയായി. അദ്ദേഹം ചോദിച്ചു... എന്താണെന്നല്ലേ, ആരാ ഡിങ്കൻ, എവിടുന്നു കിട്ടി, ഡിങ്കൻടെ ഉദ്ഭവം?? പുറത്തു പറയാൻ പറ്റുമോ.. പറഞ്ഞു തന്ന പൂർവികന്റെ തലയിലുദിച്ച ഡിങ്കൻടെ ഉറവിടം... അതോടെ നിന്നു... തിരിച്ചറിവ് വന്നു തുടങ്ങി...എവിടുന്നോ കിട്ടിയ ഏതൊക്കെയോ ഡിങ്കന്മാർക്ക് വേണ്ടിയും ചർച്ചകളും.. കുറെ സംഘടനകളും...🙏
Listen to the inverted coma I quoted from the vedio. അല്ലാതെ ബഹുമാനപ്പെട്ട രവിചന്ദ്രൻ സാറിനെ കുറ്റം പറഞ്ഞതല്ല. എൻറെ വ്യക്തിപരമായ അഭിപ്രായത്തിൽ അദ്ദേഹം യുക്തിവാദി ഗ്രൂപ്പിലെ superstitious people's hero ആണ്
ഞാൻ മൂന്നാമത്തെ വിഭാഗത്തിൽ പെടുന്നവനാണ് .....ഞാൻ ഭീരുവും ആണ് ...കാരണം അടുത്ത ജന്മത്തിൽ മാനോ , മുയലോ ,പോത്തോ ആയി ജനിച്ചാൽ എന്ത് ചെയ്യും ...എന്തെല്ലാം വേദനകൾ അനുഭവിക്കേണ്ടി വന്നേനെ .... യോഗയിലൂടെയും ധ്യാനത്തിലൂടെയും കർമങ്ങളെയും മനസ്സിലെ അഴുക്കുകളെയും നീക്കി മോക്ഷം പ്രാപിക്കാൻ കഴിയും എന്നാണ് ഞാൻ വിശ്വസിക്കുന്നത് (ഇതൊരു വിശ്വാസം മാത്രമാണ് ഉറപ്പില്ല )..രവിചന്ദ്രൻ സി ....ത്രികാല ജ്ഞാനി ആവാനാണ് സാധ്യത ...കാരണം അദ്ദ്ദേഹത്തിനു ഒന്നിനെയും ഭയമില്ല
ഞാൻ കാരശ്ശേരി മാഷിനെ നന്നായി ഉൾക്കൊള്ളുന്ന പിന്തുടരുന്ന ആൾ ആണ് അത് പോലെ തന്നെ രവിചന്ദ്രൻ മാഷിനെയും.. രണ്ടു പേരോടും ആരാധന ഒന്നും ഇല്ല കേട്ടോ.. വരയുടെ അപ്പുറവും ഇപ്പുറവും എന്നാണ് എന്നെ ഗുരുക്കൻമാർ പഠിപ്പിച്ചിട്ടുള്ളത്.. വര എന്ന നടുസ്ഥാനത്തു നിൽക്കുന്നവർ ഉണ്ടെന്നാണ് സാറിന്റെ പക്ഷം.. എന്തോ ഒരു പിഴവു സാറിന് പറ്റിയില്ലെ? ആഹാരം ഉണ്ടൊ എന്ന ചോദ്യത്തിന് സാറിന്റെ ഉത്തരം ഉണ്ട്ഇല്ലായിരിക്കാം.എന്നാണോ ? ഈ ഉത്തരം പറഞ്ഞു നമ്മൾക്ക് ചോദിക്കുന്ന ആളെ പൊട്ടനക്കാൻ അല്ലേ പറ്റൂ ? I think രവിചന്ദ്രൻ sir is specific and correct... Sir ആരെയോ protect ചെയ്യാൻ ശ്രമിക്കുന്നു... അല്ലെങ്കിൽ ആരെയോ സഹായിക്കാൻ വേണ്ടി വെള്ളം ചേർക്കൽ.. പൻസാരെ, ലങ്കേഷ്, ദബോൽക്കർ എന്നിവരുടെ അവസ്ഥ സാറിനെ പേടിപ്പെടുത്തുന്നു.. ഒപ്പം എന്നെയും..
ദൈവം അല്ലെങ്കിൽ മതം ഇല്ലാതായാൽ എല്ലാം പ്രശ്നങ്ങളും അവസാനിക്കും എന്ന് RC എവിടെയും പറഞ്ഞിട്ടില്ല. മാത്രമല്ല ദൈവം/മതം യുക്തിവാദികൾ എതിർക്കുന്ന പല അന്ധവിശ്വാസങ്ങളിൽ ഒന്ന് മാത്രം ആണ്.
ദൈവം, മതം ഇതൊക്കെ എന്തിനാണ്. പണത്തിന്റെ പിന്നാലെ പോക്ക് മതത്തിന്റെ പിന്നാലെ പോക്ക് ഇത് ഇല്ലാതാവണമെങ്കിൽ ജനങ്ങൾക്ക് തൊഴിൽ ഉണ്ടാവണം. വരുമാനം ജീവിക്കാനുതകുന്ന വിധം ഉണ്ടാവണം
രവിയെയും വിമർശിക്കാം രവി വിമർശനത്തിന് അതീതനല്ല ,എല്ലാവർക്കും ആരെയും വിമർശിക്കാം അതാണ് സ്വതന്ത്രചിന്ത ...
Heavy thought
Correct
Correct
അതെ എല്ലാരേം വിമർശിക്കണം.. ആരെയും അംഗീകരിക്കരുത് !! സ്വന്തം നിലപാട് ആണ് ശെരി എന്ന് എല്ലാരും വിശ്വസിക്കുന്നു.. അതാണ് പ്രശ്നം ഇത് യുക്തിവാദം അല്ല അഹം ഭാവവും അജ്ഞത യും ആണ്
Ravi chandran പറയുന്നത് end result ആണ്. ഗാന്ധിക്ക് ദൈവ, മത ഭക്തി ഇല്ലായിരുന്നെങ്കില്‍ അദ്ദേഹം ചെയ്ത കാര്യങ്ങൾ കൂടുതൽ ഫലം കാണൂ മായിരുന്നു. ഗാന്ധിജി മതവും ഭക്തിയും കൂട്ടി kuzhachathu ലക്ഷ്യം മാര്‍ഗ്ഗത്തെ സാധുkarikkan വേണ്ടി തന്നെയാണ്. Daiva വിശ്വസം ഒരു kuravuthanne ആണ്, ചിലര്‍ക്കു അത് വളരെ serious ഉം ആകും
താങ്കൾക്കും അതിന് സ്വാതന്ത്ര്യമുണ്ട്, താങ്കളേയും അംഗീകരിക്കുന്നവരും എതിർക്കുന്നവരുമുണ്ട്,അത്രേയുള്ളൂ....❤️❤️❤️❤️
തെറി അല്ല വിമർശനം. ഇതാണ് വിമർശനം. പറഞ്ഞത് മുഴുവൻ ശരി ആണെന്നല്ല, വിമര്ശിക്കേണ്ടത് ഇത് പോലെ മാന്യമായി വേണം
കാരശ്ശേരി മാഷ് വിമർശിച്ചത് നല്ലതായിട്ടുണ്ട് എത് ഒരു വിമർശനവും അറിവാണ് വിമർശനം യുക്തിബോധത്തിൽ കുടിയായിരിക്കണമെന്ന് മാത്രം ഈ വിമർശനം രവി ചന്ദ്രനും ഇഷ്ടപ്പെടും അതായിരിക്കണം ഒരു യുക്തിവാദി
@@karthikeyanck8208 😎👌
Ravichanduvinum E A Jabbra ivarku maanyatha enthaanennu ariyilla .
@@faisalnaduwakkad308 താങ്കൾക്ക് മാന്യത ഉണ്ടെന്ന് കരുതട്ടെ.
തീർച്ചയായും , അല്ലെങ്കിലും കാരശ്ശേരിമാഷിന്റെ ഭാഗത്തു നിന്ന് അങ്ങനെ ഒരിക്കലും വരുകയില്ല.
രവിചന്ദ്രനു നേരെ വന്ന ഏറ്റവും മാന്യമായ.. കാതലായ വിവർശനം .. ലോജിക്കിച്ചാതെ തെറി പാട്ടു പാടുന്നവർ ഇതൊന്നു കേൾക്കണം ? എന്താണ് ആരോഗ്യകരമായ വിമർശനമെന്ന് മനസിലാക്കാൻ
ആരോഗ്യപരമായ വിമർശനം വിവരക്കേടിന്റേതാകരുതെന്നു മാത്രം😂
@@tonystark-kw4fv yup
രവിചന്ദ്രൻ നടത്തുന്നത് വളരെ ആരോഗ്യകരമായ വിമർശനം തന്നെയാണല്ലോ. ഭയങ്കരം തന്നെ.
മാഷ് ഭീരു തന്നെ...
@@tonystark-kw4fv true
Actually Ravichandran specifically says “A society without religion is not what I dream of, I dream of a society where religion is not significant”.
More than that the problem the society is facing in the name of religion or due to the illogical practices of the religions are to be adressed, thats what is his intention..
And you believe that will happen?
JITHU G Hence the word ‘dream’ I guess. With a republican political party in power it’s going to be harder. All we can do is try
@@uhtijmai The only way it is going to be.
ശരിക്കും ശരി.
കാരശ്ശേരി മാഷ് പറഞ്ഞ ചില കാര്യങ്ങൾക്കുള്ള മറുപടികൾ
1 : നാസ്തികർ എന്നാൽ ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവരല്ല . ദൈവം ഉണ്ട് എന്നതിന് തെളിവ് ഇല്ലാത്തതിനാൽ ഉണ്ട് എന്ന് വിശ്വസിക്കാൻ സൗകര്യം ഇല്ലാത്തവരാണ് നാസ്തികർ . agnostic എന്നാൽ ഭീരുക്കളായ ആസ്തികർ ആണെന്ന് പറഞ്ഞാലും തെറ്റ് പറയാനില്ല, കാരണം മതവിശ്വാസത്തിന്റെ extreme ആയിട്ടുള്ള പ്രശ്നങ്ങളെയും കലാപങ്ങളെയും വിമർശിക്കുകയും എന്നാൽ അതിന്റെ കാതലായ മതവും ദൈവ വിശ്വാസവും തെറ്റാണ് എന്ന വസ്തുത പൂർണമായി തള്ളിക്കളയാത്തവരും അതിൽ നല്ല വശം ഉണ്ടോ എന്ന് research ചെയ്യുന്നവരും ആണ് agnostic കൾ .
2 . നാരായണഗുരു ഈഴവ ശിവനെ പ്രതിഷ്ഠിച്ചത് politically correct ആണെന്നും എന്നാൽ അത് പുരോഗമന പരമായി പ്രത്യേകിച്ച് ഒരു സംഭാവനയും സമൂഹത്തിനു നൽകിയില്ല എന്നുമാണ് രവിചന്ദ്രൻ പറഞ്ഞത് . ഗുരുവായ്യൂർ സത്യഗ്രഹത്തിന്റെ കാര്യത്തിലും ഈ നിലപാട് തന്നെയാണ് രവിചന്ദ്രൻ പറഞ്ഞത് .
എല്ലാ അർത്ഥത്തിലും നാസ്തികനായ രവിചന്ദ്രന് ഈ കാര്യത്തിൽ നാരായണ ഗുരുവിനെ പിന്തുണക്കേണ്ട കാര്യമില്ല .
3 . സഹോദരൻ അയ്യപ്പനും സവർകാരും ഒക്കെ നാസ്തികർ ആയിരുന്നു എന്നുള്ളത് കൊണ്ട് അവർ ചെയ്തത് ഒക്കെയും പിൽക്കാലത്തു സമൂഹത്തിനു പുരോഗതി ഉണ്ടാക്കി എന്ന് പറയാനാകുമോ . മതങ്ങളെ പൂർണമായും തള്ളിപ്പറയുന്നതിനു പകരം മതങ്ങളെ പരിഷ്കരിച്ചു കൊണ്ട് വന്നത് കൊണ്ട് യാതൊരു കാര്യവുമില്ലല്ലോ .
4 . ദൈവം ഇല്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രം ലോകം നന്നാവും എന്ന് ചിന്തിക്കുന്നവർ അല്ല നാസ്തികർ . നാസ്തികരിലും വിശ്വാസികളിലും കള്ളന്മാരും നല്ലവരും ഉണ്ടാകും , അത് അവരവരുടെ വ്യക്തി ഗുണം പോലെയിരിക്കും ,. എന്നാൽ നല്ല മനുഷ്യരെ കൂടി മോശമായി പ്രവർത്തിക്കാൻ മതം പ്രേരണ ആകുന്നു എന്ന് രവിചന്ദ്രൻ പറഞ്ഞിട്ടുണ്ട് , അത് ശരിയുമാണ് .
5 . മത വിമർശനത്തെ കുറിച്ച് പറയുമ്പോൾ ഗാന്ധിജിയെയും മുഹമ്മദലി ജിന്നയെയും വലിച്ചിഴച്ചു കൊണ്ട് വരേണ്ട കാര്യമില്ല , അവർ വിശ്വാസികൾ ആയിരിക്കാം , അവർ രാജ്യത്തിനു വേണ്ടി പലതും ചെയ്തിട്ടുമുണ്ട് . പക്ഷെ രവിചന്ദ്രൻ അതിനെ കുറിച്ചൊന്നും എവിടെയും പറഞ്ഞിട്ടില്ല , മതങ്ങളെയും ദൈവങ്ങളെയും പ്രോത്സാഹിപ്പിച്ച ഏതൊരാളെയും നാസ്തികർ പിന്തുണക്കേണ്ടതില്ല .
ഇനി അവസാനമായി ... നാസ്തികർ മതത്തെയും ദൈവങ്ങളെയും അതിന്റെ effect ആയി ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളെയും ശക്തമായി എതിർക്കും . അതിലുപരി ശാസ്ത്രീയ മനോഭാവം മറ്റുള്ളവരിൽ ഉണ്ടാകാനുള്ള എല്ലാ കാര്യങ്ങളും ചെയ്യും. യുക്തിക്കു നിരക്കാത്ത കാര്യങ്ങളെ തള്ളും , യുക്തിപരമായ കാര്യങ്ങളെ promote ചെയ്യും. അതിനു മറുപടിയായി ഭൂത കാലത്തെ ഉദ്ധരിച്ചു കൊണ്ട്, ഗാന്ധിജിയും ഐസക് ന്യൂട്ടനും ഒക്കെ വിശ്വാസികൾ ആയിരുന്നു എന്നുള്ള തരത്തിലുള്ള വാദങ്ങൾ ഉന്നയിക്കുന്നത് തീർത്തും അപ്രസക്തമാണ് . രവിചന്ദ്രനെ പോലുള്ള ആളുകൾ ഇന്ന് ചെയ്യുന്നത് scientific temper promote ചെയ്യുന്ന രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ ആണ് , അതിൽ മത വിമർശനം ഉണ്ടാകാം , കപട ചികിത്സ രീതികളെ കുറിച്ചുള്ള സംവാദങ്ങൾ ഉണ്ടാകാം , ചിലപ്പോൾ ചരിത്രത്തെ കുറിച്ചുള്ള സംവാദങ്ങളും ഉണ്ടായേക്കാം .
ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്ന agnostic കൾ പിന്തിരിപ്പന്മാർ ആണെന്ന് രവിചന്ദ്രൻ പറയുന്നു എന്ന മാഷിന്റെ ആരോപണം ശരിയാണ് . നാസ്തിയകനായ ഒരാളെ സംബന്ധിച്ചിടത്തോളം മതങ്ങളെയും ദൈവത്തെയും വിമർശിക്കാൻ മടിക്കുന്ന , അതിനു വേണ്ടി വാദിക്കുന്ന ആരും പിന്തിപ്പന്മാർ ആണ് .
Well said bro👍👍
Well said
ഗുരുവിന്റെ movement ne ഇകഴ്ത്തി അല്ല Rc പറഞ്ഞിട്ടുള്ളത്. വിശ്വാസം എന്ന context IL വരുമ്പോൾ മാത്രം ആണ് ഇടതു കാലു മന്ത് അപ്രെ കാലിലേക്ക് മാറി എന്നെ ഉള്ളൂ പറഞ്ഞത്. കാരശ്ശേരി മാഷ് ഫേസ്ബുക്ക് le short video കാണുന്നത് ഉപേക്ഷിച്ച് youtube le ഫുൾ വീഡിയോ കാണാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.
ഗുരു ദൈവത്തെ വിശ്വസിക്കാനല്ലല്ലോ പറഞ്ഞത് അനുഭവിച്ചറിയുവാനാണ് പറഞ്ഞിട്ടുള്ളത്. ക്ഷേത്രം ആദൃപടിയും അതിനുള്ള അവകാശം എല്ലാവർക്കുമാകാം എന്നതായിരുന്നു. ഗുരു അദ്വൈതിയാണ്..ദൈവമെയുള്ളു എന്നാണ് ഗുരുവചനം.. നീ സതൃം ജ്ഞാനം ആനന്ദം...
ഈഴവരെ ഒരുമിപ്പിക്കുന്ന ഒരു സംഭവമായി നാരായണൻ മാറി എന്നത് ശരിയാണ്. അയ്യപ്പൻ സയൻസ് ദശകം പറയുമ്പോൾ അയ്യപ്പൻ പറഞ്ഞതും "ഞാൻ പറഞ്ഞതും ശരിയാണെന്ന്" പറഞ്ഞിട്ടുണ്ട്, ആ രീതിയിൽ പറയേണ്ടി വന്നിട്ടുണ്ട്. എന്നാല് അ രീതിയിൽ മാത്രമേ സാധിക്കൂ എന്നുള്ള സാഹചര്യവും ഉണ്ടായിട്ടുണ്ട്. കേരളത്തിൽ കേവലം നടന്ന മൂവ്മെന്റ് കളിൽ പ്രധാനപെട്ട ഒന്നുമാത്രമായല്ലതെ അതിനെ മനസ്സിലാക്കാൻ കഴിയില്ല.
ഗുരു കാലഘട്ടത്തിന്റ മഹാത്മാ ആണ്. പക്ഷെ അവിടെ നിന്നാൽ പോരാ ഇനിയും മുന്നോട്ടു പോകാനുണ്ട്.
അതേ...👍🏻
You are wrong. Insteen was an Atheist. Please go through his words which is self explicit. " The word god is for me nothing but it is the expression and product of human weakness "-Albert Insteen.
വളരെ പക്വമായ വിമർശനം.! ശ്രീ രവിചന്ദ്രൻ സി ഇത് ഗൗരവത്തിൽ എടുക്കും എന്ന് പ്രതീക്ഷിക്കാം.
പുള്ളി പറയുന്ന എല്ലാത്തിനെയും വളച്ച് ഒടിച്ചാണ് വിമർശനം.. serious ആക്കാൻ ഒന്നും ഇല്ല എന്ന് ആണ് തോന്നുന്നത്
Parama sanghikky choottupidikkunna thendikal
1)കേരളത്തിലെ മനുഷ്യരോട് മതം ഉപേക്ഷിക്കാൻ rc ഒരിക്കലും പറഞ്ഞിട്ടില്ല അതിനെ രാഷ്ട്രീയത്തിലും നമ്മുടെ സാമൂഹിക ജീവിതത്തിലും നിന്നും ഒഴിവാക്കി നിറുത്താനെ പറഞ്ഞിട്ടുള്ളു
2,)മതം ഇല്ലാതെയും നല്ല മനുഷ്യനായി ജീവിക്കാം എന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്
3)അദ്ദേഹം നെഹ്റുവിനെയും ഗാന്ധിയെയും പലഅവസരങ്ങളിൽ പ്രശംസിച്ചിട്ടുണ്ട് പക്ഷെ അതുപോലെ തന്നെ വിമര്ശിച്ചിട്ടുമുണ്ട്.....
thanos babaji
He never admit Gandhiji.
@@jobijoseph7950 ഗാന്ധിയെ വിമർശിച്ചുകൂടെ?
Correct
Pakka
@@jobijoseph7950 aru paranju... "oru vanmaram veezhumbol" gandhiye kurichu mathramullathanu..
മതങ്ങൾ മനുഷ്യനെ സഹായിച്ചിരുന്ന ഒരു കാലഘട്ടം അവസാനിക്കുകയാണെന്നു തോന്നുന്നു. മതങ്ങൾ മനുഷ്യനൊരു ബാദ്ധ്യതയായി മാറുകയാണ്.
Absolutely
Perfect
ഏതു കാലഘട്ടത്തിൽ ആണ് മതം മനുഷ്യനെ സഹായിച്ചിട്ടുള്ളത് ??
@@sumeshps6259 തീർച്ചയായിട്ടും ഉണ്ട്. അത് സോഷ്യൽ ടെവേലോപ്മെന്റ്റ് ഇന്റെ ഭാഗം ആണ്. മനുഷ്യൻ ഒരു സാമൂഹിക ജീവി ആണ്. പണ്ട് കാലത്തു സമൂഹത്തിൽ ഒരു കെട്ടുറപ്പ് ഉണ്ടാക്കാൻ മതങ്ങൾ സഹായിച്ചിട്ടുണ്ട്. എല്ലാ ജനനഗൽ എയും ഒരു കുടക്കേഴിൽ കൊണ്ടു nathu ee mathangal aanu. . നമ്മൾ ഇന്ന് അനുഭവിക്കുന്ന ടെക്നോളജി വളർച്ച ഈ കൂടി ചേർന്നുള്ള പ്രവർത്തന ത്തിന്റെ ഫലമാണ്. അങ്ങനെ കൂടിച്ചേരാൻ മനുഷ്യനെ മതങ്ങൾ സഹായിച്ചിട്ടുണ്ട്.
@@pushkaranprasanth4687 എന്റെ അറിവിൽ പണ്ട് ഉണ്ടായിരുന്ന ജാതി വ്യവസ്‌ഥത ഒക്കെ ദോഷമേ ഉണ്ടാക്കിയിട്ടുള്ളു . എന്നും മനുഷ്യനെ പിന്നോട്ടു മാത്രം ആണ് മതം വലിച്ചിട്ടുള്ളത്
രണ്ടു വർഷമായി ഈ പോസ്റ്റ്,പക്ഷേ ഈ അഭിപ്രായം തെറ്റാണ് എന്ന് കാലം തെളിയിച്ചു.അടുത്ത കാലത്ത് ഒന്നും നടക്കില്ല എന്ന ഇദ്ദേഹത്തിൻ്റെ അഭിപ്രായം,യഥാർത്ഥത്തിൽ നടന്നു കഴിഞ്ഞു.അപ്രസക്തമായി ഈ വാക്കുകൾ
മാർഗ്ഗത്തെ തടസ്സ പെടുത്താൻ പല അന്ധവിശ്വാസികളായ പല ചിന്തകരും എഴുക്കാരുമൊക്കെ വരും അത് സ്വതന്ത്ര ചിന്തകരായ കുക്തിവാദികൾ കങ്ങ തിയിരിക്കുക,ഭക്തി പ്രസ്ഥനങ്ങൾ ളെ, വേണ്ടി വന്നാൽ ചില യുക്തിവാദികളെ തന്നെ മാതൃകയാക്കാനും ശ്രമിക്കും കാരണം ഇവർ ക്ക് ജന പിന്തുണയാണ് ആവശ്യം അതിന് അവർ ഏതു മാർഗ്ഗവും സ്വീകരിക്കും, അതുകൊണ്ടാണ് ഇടയ്ക്കിടെ മുൻ കാല യുക്തി വാദികളെ കൂട്ടുപിടിക്കന്നത്., എന്നാൽ കൃക്തിവാദികൾ ഒരാക്ക ലും ഇത്തരക്കാരെ ഒരിക്കലും കൂട്ടുപിടിക്കാറില്ല. ഞാൻ കാരശ്ശേരിയുടെ എഴുത്തിനെ അംഗീകരിച്ചിരുന്ന ഒരാളായിരുന്നു.. എന്നാൽ യുക്തിവാദ മെന്തന്നറിയാത്ത ആൾ ആ വാദത്തെ പൂർണമായി തള്ളിയതിനാൽ അദേഹത്തിന്റെ ചിന്തയുടെ പരിമിതി മനസിലായി. ഇനി ആ ദേഹത്തോട് ഒരു ചോദ്യം യു ക്തി വാദത്തെ പൂർണ്ണമായി താങ്കൾ തള്ളുന്നുണ്ടോ ?അതിൽ എന്തെങ്കിലും ശരിയുണ്ടെന്ന് താങ്കൾക്ക് കണ്ടെത്താൻ കഴിഞ്ഞിഞ്ഞിട്ടുണ്ടോ ??? പി കെ ചന്ദ്രൻ, പെരുമണ്ണ ർ, 974476ഠ 729
മത പരിഷ്കരണം മതത്തെ അതിജീവിക്കാൻ സഹായിച്ചു.ആധുനിക മതപ്രാന്തന്മാർ ഉണ്ടാകാൻ അത് സഹായിച്ചു. ഇതാണ് RC യുടെ വിമർശനം. അന്ന് ശക്തമായ ഭാഷയിൽ മതത്തെ എതിർത്തുവെങ്കിൽ നമ്മൾക്കു കൂടുതൽ മുന്നേറാൻ കഴിയുമായിരിന്നു
അറുവങ്കത്തം !
മൂന്നു തരം fallacy ഇതിൽ മുഴച്ചു നില്കുന്നത് കാണാം
1) Strawman
2) Argumentum ad populum
3) Argument to moderation
കാരശ്ശേരിമാഷും രവിമാഷുംതമ്മിൽ ഒരു സൗഹൃദ സംവാദം നടക്കട്ടെ.രണ്ടു പേരും ആദരണീയരായ വ്യക്തിത്വങ്ങളാണ്.😍😍
Yes👌
കാരശ്ശേരി എവിടെ നിക്കുന്നു രവി ശാർ എവിടെ കിടക്കുന്നു. 😂😂😂
പുസ്തക വായനയും google പഠനവും തമ്മിലുള്ള വ്യത്യാസം
അതെ ആനയും ആനപിണ്ടവും പോലെ......... (ആനപിണ്ടത്തെയും ആദരിക്കുന്ന ആളുകളുണ്ടല്ലോ അതുകൊണ്ട് പറഞ്ഞതാണ് )
വിളിച്ചിട്ട് വന്നില്ല കാരശ്ശേരി
@@MuhammadIhsan-mo7xtRAVI SIR ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കാരശ്ശേരി മാഷെ പോലെ ബാലൻസ് ചെയ്യാൻ രവി സർ ശ്രമിക്കാറില്ല. പറയാൻ ഉള്ളത് പറയും.. സാമൂഹത്തിന് വളരെ ഗുണകരം..
സമൂഹത്തില്‍ രവി ചെയ്ത ഒരു നല്ല കാര്യം പറഞ്ഞെ.
@@jalalkunju4281 താങ്കളെ പോലെ അന്ധ വിശ്വാസികളും ചിന്താശേഷി ഇല്ലാതെ ഇതര മത ദ്വേഷ കലുഷിതമായ മനസ്സുമായി നടക്കുമായിരുന്ന ഒരു പാട് മനുഷ്യരെ ലോജിക്കലായി ചിന്തിക്കാൻ കഴിവുള്ള മനുഷ്യൻ എന്ന് വിളിക്കപ്പെടാൻ അര്ഹതയുള്ളവരാക്കി മാറ്റാൻ അദ്ദേഹത്തിന്റെ വാക്കുകൾ കൊണ്ട് സാധിക്കുന്നു എന്നത് ആണ് ഏറ്റവും വലിയ നന്മയായി അദ്ദേഹം സമൂഹത്തിൽ ചെയ്യുന്നത്...
@@bipinkalathil6925 ഓകെ ഞാന്‍ സമ്മതിച്ചു എനിക്ക് ചിന്താശേഷിയില്ല, താങ്കള്‍ക്കും രവിക്കും നിങ്ങളെപ്പോലുള്ള ചിലർക്കും അതുണ്ടല്ലോ, അതുകൊണ്ട് നിങ്ങള്‍ ഈ സമൂഹത്തില്‍ എന്ത് നന്മയാണ് ചെയ്തത് അത് പറയൂ.
@@jalalkunju4281 നിങ്ങൾ ഉദ്ദേശിക്കുന്ന നന്മ സുവർക്കത്തിലെ ഹൂരികളെയും മദ്യപ്പുഴയും സ്വപ്നം കണ്ടു നാട്ടിൽ ബോംബ് വെച്ചു ഇതര വിശ്വാസികൾ ആയ സഹോദരങ്ങളെ കൊല്ലുന്നതാണെങ്കിൽ, പ്രണയം നടിച്ചും ഓഫറുകൾ നൽകിയും ആൾക്കാരെ കെണിയിൽ പെടുത്തി മതം മാറ്റുന്നത് ആണെങ്കിൽ, സിറിയയിൽ ആട് മേയ്ക്കാൻ പോകുന്നത് ആണെങ്കിൽ... ചാവേറായി സ്വന്തം രാജ്യത്തും ഇതര സ്ഥലങ്ങളിലും പൊട്ടിത്തെറിക്കുന്ന മനുഷ്യ ബോംബ് ആകുകയാണെങ്കിൽ പ്രിയ സഹോദരാ... അത്തരം നന്മ ചെയ്യാൻ നമുക്കാവില്ല.... !!
@@bipinkalathil6925 ഏത ശാഖയിലാണ് പഠിച്ചത്, ഇതേ സ്വരം തന്നെയാണ് രവിക്കും എല്ലാവർക്കും ഒരേ സ്വരവും ഒരേ ലക്ഷ്യവുമാണ് പഷെ എന്ത് ചെയ്യാനാ ഒന്നും അങ്ങോട്ട് ഏശുന്നില്ല.
മാഷിനെയും RC യെയും ഒരുപോലെ ഇഷ്ടപ്പെടുന്ന ഞാൻ 😊❤️
Ravichandran c is a scientific tempered person he gives preference for scientific information more than mythological religion...
Thats true.. But blind criticism towards something is never gonna give positive outputs.. I used to hear Rc's speeches.. But in this case this man sounds more sensible, especially regarding NarayanaGuru and Gandhi..
Keralathile mikacha shasthra pracharakan awardum kitti...
He lags behind in analytical power.
ഉണ്ട!!!!🤯
@@quitedreameversmile5894 who you 🤫😜😂
C രവിചന്ദ്രൻ പറഞ്ഞ ഒരു കാര്യവും പുള്ളിക്കാരൻ മുഴുവൻ കേട്ടില്ല എന്നാണ് തോന്നുന്നത്.. ഗാന്ധിയെയും ,നാരായണ ഗുരുവിനെ യും പുള്ളി അംഗീകരിച്ചിരുന്നു...അത് പോരാ ഇനി മുന്നോട്ട് പോകാൻ എന്നാണ് പൂർണരൂപം...അത്പോലെ പലതും ...
വിമർശിക്കാം പക്ഷേ കാര്യം മുഴുവൻ കേൾക്കണം എന്നാണ് എനിക്ക് തോന്നുന്നത്....
👍
പിന്നെ ഗാന്ധിയെ c രവിചന്ദ്രൻ എതിർത്തത്....
വേറെ പല കര്യങ്ങൾ കൊണ്ടാണ്...Religion in sense...
He got respect for him too...
This is what I understand from his speeches...😁
It's only my opinion...
ഉൾക്കാഴ്ച്ചയില്ലാത്ത വീക്ഷണങ്ങളാണ് കാരശ്ശേരി മാഷ് ഇപ്പോ നടത്തിയിരിക്കും. യുക്തി സഹമോ ശാസ്ത്ര ബോധത്തിലൂന്നിയ അന്വേഷണ ത്വരയോ ഇല്ലാത്ത പ്രസ്ഥാവനകൾ കൊണ്ട് സമ്പന്നമാണ് 12 minute വിമർശനം.
2:12 അഗ്നേയവാദികളെ കുറിച്ചുള്ള പരാമർശം ഞാൻ youtube -ൽ മുഴുവൻ കണ്ടതാണ്. RC പറഞ്ഞത് ആഗ്നേയ വാദികൾക്ക് ആഗ്നേയ വാദത്തിൽ തന്നെ വിശ്വാസമുണ്ടാവില്ല എന്നാണ്. വ്യക്തമായ stand എടുക്കാൻ പലപ്പോഴും ഇത്തരക്കാർക്ക് കഴിയില്ല. മാത്രമല്ല, ശാസ്ത്രം എത്തിയിട്ടില്ലാത്ത കാര്യത്തെ കുറിച്ച് ഒരാൾ ആഗ്നേയ ആവേണ്ടതിനെ കുറിച്ചും പറഞ്ഞു.
6:34 ഏറ്റവും വലിയ യുക്തി വാദി/ഇതിലും വലിയ യുക്തിവാദി ഇനി ഇല്ല ഈ പ്രസ്ഥാവന അങ്ങേ അറ്റത്തെ യുക്തി രാഹിത്യം ഉള്ളതാണ്. അങ്ങനെ എല്ലാം തികഞ്ഞതും മുഴുവൻ യുക്തിയിലും ജീവിക്കുന്ന ഒരാളും തന്നെ ഇല്ല.. കൂടുതൽ അറിയപ്പെടുന്നവരെ ഒള്ളൂ.. ഇത് RC ഒരു പ്രസംഗത്തിൽ നായയെ തിന്നുന്നത് നിങ്ങൾക്ക് എത്രത്തോളം സ്വതന്ത്ര്യമായി ചിന്തിക്കാൻ കഴിയും എന്ന ഉദാഹരണത്തോടെ സമർത്ഥിക്കുന്നുണ്ട്.
RC മുന്നോട്ട് വെക്കുന്നത് നവോത്ഥാനം ആണ്. മത പരിഷ്കരണം ഒരിക്കലും നവോത്ഥാനം അല്ല.അത് അന്വേഷണ ത്വരയിലും ശാസ്ത്ര ബോധത്തിലും മാനവികതയിലും ഉൾച്ചെരുന്ന ഒന്നാണ്. നിർഭാഗ്യ വശാൽ കാരശ്ശേരി മാഷും നവോത്ഥാനം മത പരിശ്കരണം ആണ് നവോത്ഥാനം എന്ന് തെറ്റിദ്ധരിച്ചരിക്കുന്നതായി കണ്ടു.. നമ്മുക്ക് ഈ മത പരിഷ്കരണം വേണ്ട മാഷേ അത് കൊണ്ട് സാമൂഹിക മാറ്റത്തിനോ ശാസ്ത്ര വളർച്ചക്കോ ഒന്നും ഇടയാക്കുന്നില്ല. കൂടുതൽ കൂടുതൽ നല്ല മതം ഉണ്ടാവുക മാത്രം ചെയ്യുന്നു. പ്രശ്നങ്ങൾ എല്ലാം അവിടെ നിക്കുന്നു
അഗ്നേയ വാദി ?
അജ്ഞേയവാദി അല്ലേ?(Agnostic)
@@KtpdivakaranNamboodirimattanur sorry for typo
അജ്ഞേയവാദികൾ correct
മിക്ചറിൽ നിന്നും കപ്പലണ്ടി പറുക്കി എടുക്കുന്നതാണ് പ്രശ്നം
🤣🤣🤣👍🙏
😅😅😅😅
😇🥰
വസ്തുനിഷ്ഠവും മാന്യവുമായ വിമർശനം - നന്ദി.
ഒരു കാര്യം വ്യക്തമാണ് അദ്ദേഹം (കാരശ്ശേരി mash) rc യുടെ ഫുൾ പ്രഭാഷണങ്ങൾ കേട്ടിട്ടില്ല.
വളരെ ശരിയാണ്. കുറച്ച് കാര്യങ്ങൾ എവിടുന്നോ കേട്ടു ... അതുകൊണ്ടുള്ള പിശകാണ്
കേൾക്കാതെ തന്നെ പറയുന്നത് എന്താണെന്നു അറിയാം പിന്നെ രവിചന്ദ്രനു ഇതു യൂട്യൂബ് കൃഷി
ഒന്ന് രണ്ടു കേട്ട് മതിയായി ... Last ഉണ്ടായതു wiki pedia translation ... വിക്കി ആവശ്യം പോലെ വഴി മാറ്റി ഉപയോഗിക്കും , ravi
Who has time to listen all RCs chapplachi . He is pretending he is a scholar in front of andha bhakths.😃😃
RC 👌❤️
. താങ്കൾ പറഞ്ഞ ഈ മഹാൻമാരിൽ പലരും ഏതെങ്കിലും ഒരു സമുദായക്കാർ മാത്രം ഇന്നു കയ്യടക്കിവച്ചിരിക്കുന്നവരാണ് R . c പറയുന്നത് അതാണ് ഒരു പ്രത്യേക ലേബലിൽ അറിയപ്പെടുകയാണ് ഈ മഹാ ൻമാർ എല്ലാവരും
അദ്ദേഹം പറയുന്നു പണ്ടത്തെ യുക്തിവാദികൾക്ക് കാഴ്ചപ്പടുണ്ടായിരുനന്ന് ... ഇങ്ങനത്തെ എല്ലാവരേയും സുഖിപ്പിക്കുന കാഴ്ചപ്പടു കൊണ്ടാണൊ ഇപ്പോർ മതം മുട്ടീട്ട് നടക്കാൻ വയ്യാത്തത്... ബാലൻസ് ചെയ്ത് എല്ലാവരേയും സുഖിപ്പിക്കുന്നത് കൊണ്ട് എല്ലാവരും കസേര കൊടുക്കും... പേരിന് മതത്തേയും പ്രശ്നമുണ്ടാക്കാത്തവരെ തിരഞ്ഞ് പിടിച്ച് വിമർശിച്ച്ചും ബുദ്ധിജീവി കളിക്കും..
"എനിക്ക് ദൈവ വിശ്വാസമില്ല... നാട്ടുകാർ എങ്ങനായാൽ എനിക്കെന്താ " എന്ന ലൈൻ ആണ് ഇദ്ദേഹത്തിന് ...
രവിചന്ദ്രന് മറിച്ചും ...
ഈ രവി ചന്ദ്രൻ എന്തിനാ എല്ലവരെയും നന്നാക്കാൻ നടക്കുന്നത്
Ravi ഒരു സംഗിയാ മാമാ
വളരെ സൗമ്യമായി വിമർശിക്കുന്ന കാരശ്ശേരി മാഷ് അഭിനന്ദനം അർഹിക്കുന്നു. പക്ഷെ വിമർശനങ്ങൾ യാഥാർഥ്യവുമായി ബന്ധമില്ല എന്ന വ്യസനം മാത്രം. കാരശ്ശേരി മാഷിന്റെ നിലപാടുകൾ ഒരു സേഫ് സോണിൽ നിൽക്കാൻ നല്ലതാണ് . അതുകൊണ്ട് തന്നെയാണ് സൗദിയിൽ പോലും അദ്ദേഹത്തിന് പ്രഭാഷണങ്ങൾ നടത്താൻ സാധിക്കുന്നത് .
Point
Ravichandran dheeranaanu, addehahathe patti, nallavanna padikkanam, aareyenkilul sukhippikkenda utharavaditham illa
Ravi chandran parayunnath manassilaavaan ,azhakozhamban aayaal pattoola
👍👍👍
തനിക്ക് നിൽക്കാനൊരിടമുണ്ടാക്കാൻ ആശയങ്ങളെ അവസരോചിതമായി വളച്ചൊടിക്കുന്ന.......അളിഞ്ഞ പ്രവണത....മണക്കുന്നു..
prof .ravichandren c തന്റെ ദൗത്യത്തിൽ വിജയിച്ചു എന്നുള്ളതാണ് അദ്ദേഹത്തെക്കുറിച്ച് ഇത്രയും വിമർശനങ്ങൾനമുക്ക് നൽകുന്ന സൂചനകൾ congrats evidence prof ravichandran c
താങ്കൾ പറഞ്ഞ ഒരു കാര്യം ശരിയാണ് ദൈവവിശ്വാസം ഉള്ളവർ ബുദ്ധിയില്ലാത്തവരാണ് എന്നൊരു ധാരണ പലരും പുലർത്തുന്നതായി കാണുന്നുണ്ട് ശുദ്ധ വിഡ്ഢിത്തം തന്നെയാണ് ആ ധാരണ...
മറ്റൊരു കാര്യം
ഇദ്ദേഹം സൂചിപ്പിച്ചത് കൊണ്ട് പറയട്ടെ
ഒരു നിരീശ്വര വാദി എന്ന നിലയ്ക്ക് മതങ്ങളെയും അതുമായി ബന്ധപ്പെട്ട ചിട്ടവട്ടങ്ങളെയും
അംഗീകരിക്കേണ്ട ആവശ്യം രവി ചന്ദ്രനില്ല ..
അത് കൊണ്ട് ബിഷപ്പും കന്യാസ്ത്രീ യുമായി ലൈംഗിക ബന്ധം ഉണ്ടായെങ്കിൽ അത് സ്വാഭാവികം മാത്രമാണ്...
ഒരു ആണും പെണ്ണും ബന്ധപ്പെട്ടു..
എത്രയോ' ഉപായകക്ഷികൾ 'നാട്ടിൽ നടക്കുന്നു അത്ര തന്നെ..
അതല്ല ബലാത്സംഗമാണ് എങ്കിൽ പോലീസ് കേസെടുത്തു , തെളിവുണ്ടെങ്കിൽ കുറ്റക്കാരാനെങ്കിൽ കോടതി ശിക്ഷിക്കുക എന്നുള്ളതാണ് ..
അതായിരിക്കും രവി ചന്ദ്രന്റെ നിലപാട് ...
ഒരു നിരീശ്വര വാദിയുടെ മുന്നിൽ ആണും പെണ്ണും മാത്രമേ ഉള്ളു ബിഷപ്പും, പുരോഹിതനുമൊന്നുമില്ല എന്ന നിലക്കും ആ അഭിപ്രായം ശരിയുമാണ്..
👍👍👍
ഒരു യുക്തിവാദിയുടെ ചിന്തകളും വിലയിരുത്തലുകളും പരസ്പര വ്യത്യസ്ഥമായിരിക്കും അത് മനുഷ്യ വ്യക്തിത്വത്തിൽ ഉൾപ്പെട്ടിരിക്കുന്ന സംഗതിയാണ് മാനവ ചിന്തയിൽ ഒന്നാകാം എന്നു മാത്രം അതിൽ കുടി മനുഷ്യനെ കാണുന്നു: എന്റെ ചിന്ത
ദൈവവിശ്വാസി ബുദ്ധിയില്ലാത്തവരാണെന്ന് ആരും പറഞ്ഞിട്ടില്ല! അവർ ആ കാര്യത്തിൽ മാത്രം ബുദ്ധിശൂന്യരാണ്! മറ്റു പല കാര്യങ്ങളിലും യുക്തിവാദികളേക്കാൾ കൂടുതൽ ബുദ്ധിയും കഴിവും അവർക്ക് ഉണ്ടാകും!!!! .........
👌✌️✌️👍
താങ്കൾ പറഞ്ഞത് ശെരിയാണ്
രവിചന്ദ്രൻ്റെ പ്രഭാഷണങ്ങൾ ആരെങ്കിലും കേൾക്കാറുണ്ടോ? ഞാൻ കേൾക്കാൻ ശ്രമിച്ചു എങ്കിലും അധികം കേൾക്കാൻ താൽപര്യം തോന്നിയില്ല. ഒരു ചൊവ്വ് ഇല്ല.. ഒരു പന്തികേട്..🤔🥱😱
താങ്കളുടെ ഈ വിമർശനം പരിപൂർണമായും അടിസ്ഥാന രഹിതമാണ്. RC പറഞ്ഞത് പോലെ ഭരണഘടന മുൻനിർത്തി കാര്യങ്ങൽ ചെയ്യുകയും, എല്ലാവരുടെയും certificates ഇൽനിന്നും cast, religion എന്ന ഭാഗം എടുത്തു കളയുകയും ചെയ്താൽ ഈ അനാചാരങ്ങൾ ഈ നൂറ്റാണ്ടിൽ തന്നെ തുടച്ചു നീകാം. അല്ലാതെ മത നവീകരണം കൊണ്ട് മതം മാത്രമേ നന്നവു. മനുഷ്യൻ നന്നാവില്ല.
സര്‍ട്ടിഫിക്കറ്റില്‍ എഴുതിയില്ല എന്നു പറഞ്ഞ് പോകുന്നതാണ് ജാതി എന്ന് രവിചന്ദ്രന്‍റെ ഇഷ്ടക്കാരേ പറയൂ...
മതം എന്ന കോളം എടുത്തു കളയുക തന്നെ വേണം,, മതത്തിന്റെ ഒരു ആചാരങ്ങളും പഠിപ്പിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുമതി കൊടുക്കാനും പാടില്ല !!!
@@Sh.addehlwi it's a metaphorical word bro...
@@ഡിങ്കൻ-god
വിശ്വാസം എന്നത് കോളം നോക്കിയല്ല, മനസ്സിൽ ആണ് ഓരോരുത്തരുടെയും വിശ്വാസം... 😇😇
Privilege ആയ ഒരാൾക്ക് caste,relegion ഒക്കെ സർട്ടിഫിക്കറ്റിൽ നിന്ന് ഒഴിവാക്കണം എന്ന് ഒറ്റയടിക്ക് പറയാം. ഓരോ caste and relegion ഫേസ് ചെയ്യുന്ന പ്രശ്നങ്ങൾ വ്യത്യസ്തമാണ്.അത് കൊണ്ടാണ് അവർക്ക് പല രീതിയിലുള്ള merits കൊടുക്കുന്നത്.സർട്ടിഫിക്കറ്റിൽ നിന്നും ഒറ്റയടിക്ക് അത് ഒഴിവാക്കിയാൽ പല കുട്ടികളുടെയും വിദ്യാഭ്യാസത്തെ അത് ബാധിക്കും
എന്തായാലും ഞാൻ രവിചന്ദ്രൻ സി യുടെ എല്ലാ ഡിബേറ്റും കാണാറുണ്ട് ...ഒരു സിനിമ കാണുന്നതിലും രസകരമാണ്...ഐ ലൈക് യു.....
ഡീസന്റ് ആയി നിന്ന് ചിരിപ്പിക്കാൻ അയാളെ കയിഞ്ഞെ വേറെ ആളുള്ളൂ
കാരശ്ശേരിമാഷ് സഫാരി റ്റിവിയിൽ പറഞ്ഞതാണ് അടിയന്തരാവസ്ഥകാലത്ത് ഭീരുവിനെപ്പോലെ മാറി നിന്ന കഥ. ഇന്നു മതം പിടി മുറുക്കുന്ന കാലത്തു അതിനെതിരെ ശക്തിയായി പ്രതികരിക്കാതെ അതിനെ തലോടി വീണ്ടും പഴയ തെറ്റ് ആവർത്തിക്കുകയാണ്. കാരണമായി പറയുന്നത് പഴയ ആജ്ഞയതാ വാദികളുടെ കഥകളും. താങ്കൾ പറഞ്ഞവരൊക്കെ അവരുടെ കാലഘട്ടത്തിനനുസരിച്ച മാറ്റങ്ങൾക്കു വേണ്ടി പരിശ്രമിച്ചവരാണ്. ഇപ്പോൾ അതിനടുത്ത തട്ടിലെ മാറ്റങ്ങൾ ആണ് ആവശ്യം. മത പ്രീണനം അല്ലെങ്കിൽ അജ്ഞയതാ വാദം അല്ലെങ്കിൽ ഭീരുത്വ വാദം ഈ കാലഘട്ടത്തിന്റെ ശരി അല്ല. മതം അതിന്റെ എല്ലാ ഭീകരതകളും കൊണ്ട് മനുഷ്യ സംസ്കാരങ്ങളെ പിന്നോട്ടടിക്കുമ്പാൾ 'തലോടൽ' സിദ്ധാന്തങ്ങൾ മതത്തിനു വളമാകുകയേ ഉള്ളൂ.
Exactly !!
Anil you wrong bro, മതം ഒരു 100-1000 കൊല്ലം മുൻപ് ഇടപെട്ടപോലെ ഇന്നില്ലാ
You are right bro!
ശെരിക്കും മതമാണോ വില്ലൻ.അല്ല മറിച്ചു മതത്തെ മുന്നിൽ നിർത്തി മതത്തിന്റെ ആൾ എന്ന വ്യാജേന,ഫാസിസം ആണ് കടന്ന് വരുന്നത്.എല്ലാ മതങ്ങളും നല്ല മൂല്യങ്ങളാണ് സമൂഹത്തിന് നൽകുന്നത്.എന്നാൽ മതത്തിൽ കൂട്ടിച്ചേർക്കൽ ആണ് ഇന്ന് നടക്കുന്നത്.
മതങ്ങളെ അല്ല യഥാർത്ഥത്തിൽ തള്ളിപറയേണ്ടത്.മതം ദുരുപയോഗം ചെയ്യുന്ന സമൂഹ്യ വിരുദ്ധരെ ആണ് ഇന്നത്തെ കാലഘട്ടത്തിൽ തള്ളിൽ പറയേണ്ടത്.എല്ലാ മതങ്ങളും സമൂഹ നന്മയും,മാനവ നന്മയും ആണ് വിഭാവനം ചെയ്യുന്നത്.മതം നൽകിയ മൂല്യങ്ങൾ വിസ്മരിക്കാതെ മതത്തെ വിമർശിക്കുന്നവർ പുതിയൊരു മതത്തെ സൃഷ്ട്ടിക്കുകയാണ് ചെയ്യുന്നത്. രവിചന്ദ്രൻ convertted ആകുന്നു എന്നുള്ളത് പല പ്രഭാഷണങ്ങളും തെളിയിക്കുന്നു ഇല്ലെങ്കിൽ ആരുടെയോ താൽപര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന കഷ്ടപ്പാടുകൾ പ്രഭാഷണ വാക്കുകളിൽ കാണുന്നു.
@@ismailismailidea9622 "ചില "മതങ്ങൾക്കു ഒരു നിലവാരവും ഇല്ല
ഒരാൾ 1000 ശെരികൾ പറഞ്ഞു തന്നാലും അയാളുടെ ഒരു തെറ്റിനായി ഒരു സമൂഹം കാത്തിരിക്കുo
Kaathirikkanam ennale aa thett thiruthaan pattu
Oro thattum vimarshikka pedam
Aah... ഗാന്ധിയെയും നാരായണഗുരുവിനെയും വിമർശിക്കാൻ രവിചന്ദ്രൻ കാത്തിരുന്നത് പോലെ..
@@sahadev915 ഗാന്ധിയെ വിമർശിക്കാൻ വല്യ കാത്തിരിപ്പൊന്നും വേണ്ട .... നാരയണ ഗുരു ഗാന്ധിയെക്കാൾ എത്രയോ മുകളിലാണ് .....
@@sreejeshnath1905 ശരിയാണ്.... പക്ഷെ രവിചന്ദ്രൻ നാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയെ ഒക്കെ, ചരിത്ര സന്ദർഭവും contextumonnum കണക്കിലെടുക്കാതെ കേവലയുക്തിവാദം വെച്ച് വിമര്ശിട്ടുണ്ട്... ഒരു അന്ധവിശ്വാസം മാറ്റി മറ്റൊരു അന്ധവിശ്വാസം പ്രതിഷ്ഠിച്ചു എന്നൊക്കെയുള്ള ഒരു ചരിത്രബോധവും ഇല്ലാത്ത വിമർശനങ്ങൾ..
മാഷിനെ വളരെയിഷ്ടമാണ് ..
പക്ഷേ ഈ പറയുന്നവയിൽ കൂടുതലും യോജിക്കാൻ പറ്റാത്ത ആശയങ്ങളാണ് മാഷേ.. പലതും ഒന്നാന്തരം ന്യായ വൈകല്യങ്ങളും..
ഒരു പക്ഷേ വിശ്വാസികളുടെ നിലപാടുകളെ സ്വാധീനിക്കാൻ യുക്തിവാദികളെക്കാൾ മാഷിനെ പോലുള്ളവർക്ക് ചില സമയത്ത് കൂടുതൽ സാധിച്ചേക്കും.. കാരണം സ്വതവേ യുക്തിപരമായ ചിന്താശേഷി കുറഞ്ഞ (അതിനർത്ഥം അവർക്ക് എല്ലാത്തരം ചിന്താശേഷിയും ബുദ്ധിയോ കുറവാണെന്നല്ല..അങ്ങനെ വല്ല യുക്തിവാദികളും കരുതുന്നുണ്ടെങ്കിൽ അബന്ധം..! ) വിശ്വാസികൾ അഭിപ്രായം വിലയിരുത്തുന്നത് പോലും ആര് പറഞ്ഞു എന്ന് നോക്കിയാവും.. ഉദാ. സ്ത്രീകൾ മുസ്ലീം പള്ളിയിൽ കയറിയാൽ എന്താണ് കുഴപ്പമെന്ന് EA ജബ്ബാർ മാഷ് ചോദിച്ചാൽ ചിലപ്പൊ വിശ്വാസികൾ പരിഗണിക്കില്ല..മറിച്ച് മാഷ് ചോദിച്ചാൽ അവർ അത് പരിഗണിച്ചേക്കും..
ഇവിടെയായിരുന്നു ഗാന്ധിജിയുടെയും ഗുരുവിന്റെയുമൊക്കെ പ്രസക്തി..
അത് രവിചന്ദ്രൻ അതംഗീകരിക്കുന്നതായാണ് മനസിലാക്കിയത്.. പക്ഷേ. അരിന്റെ ദോഷവശങ്ങൾ പറയുമ്പോൾ അത് അംഗീകരിക്കാൻ പറ്റാത്തവർ ദൈവം / ഏതോ ശക്തി ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന ചിന്ത എവിടെയോ ഉള്ളവരാണെന്നാണ് ഞാൻ കരുതുന്നത്..!
പിന്നെ സവർക്കറും ജിന്നയുമൊക്കെ നിരീശ്വരൻമാരാരുന്നെന്ന രാഹുൽ ഈശ്വർ ലെവൽ വാദമൊക്കെ എത്ര ബാലിശമാണ് മാഷെ.. അവർ നിരീശ്വരൻമാരായിരുന്നിരിക്കാം.. പക്ഷേ.. അന്നത്തെ സമൂഹത്തിൽ പകുതി പേരെങ്കിലും നിരീശ്വരൻമാരോ യുക്തി വാദികളോ ആയിരുന്നെങ്കിൽ സവർക്കർക്കും ജിന്നക്കുമൊക്കെ എന്നെങ്കിലും ചെയ്യാൻ കഴിയുമായിരുന്നോ എന്ന് നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കാത്തതെന്താണ്..?
അതുകൊണ്ട് സമൂഹത്തിൽ കൂടുതൽ പേരിലേക്ക് യുക്തിചിന്തയും ശാസ്ത്രീയ മനോവ്യത്തിയും എത്തിക്കൽ മാത്രമാണ് ശാശ്വത പരിഹാരം.. അതിനാണ് ശ്രമിക്കണ്ടത്..അതിന് ശ്രമിക്കുന്നവരെ നിങ്ങളെ പോലുള്ളവർ ഇത്തരം ബാലിശമായ വാദങ്ങൾ കൊണ്ട് എതിർക്കുമ്പോൾ എതിർക്കപ്പെടുന്നത് സഹോദരൻ അയ്യപ്പനെ പോലുള്ളവരാണെന്നും പ്രോൽസാഹിപ്പിക്കപ്പെടുന്നത് സവർക്കറും ജിന്നയുമൊക്കെ തന്നെയാണെന്നും തിരിച്ചറിയൂ മാഷേ..
🥺
Njan parayaan aagrahichadh
രവിചന്ദ്രൻ സാറിന്റെ നല്ല രസകരമായ മറുപടി വരുന്നതുവരെ കാത്തിരിക്കാം😀🙏
Karassery is someone I respect a lot. Like his talks. But he is totally wrong here. He has not even understood what ravichandran was trying to say
Née rviyuda anthakarathiladua... Onn onnnine.. Criticis chayyatha onnum ee logathilla ,manushyarkkidayil.
Yes or no,now one more thing Noyes,
Ravichandran talking with facts,not
Concept or theory, propaganda,
If he doesn't have facutal arguments,of course he is wrong.karashery sir also respect ful person who should be more truth ful on his words.
Andhamaya rc bhakathi onninum pariharamaalla
മാഷെ താങ്കളെയും ❤ പക്ഷെ RC ഇതിന് കൃത്യമായി മറുപടി പറഞ്ഞത് കേട്ടപ്പോൾ RC അതക്കും മേല്ല ❤❤❤❤❤❤❤❤
.ഗുരു "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് "എന്ന് പറഞ്ഞു .ദൈവത്തെ വിട്ടില്ല, അവസാനം അനുയായികൾ അദ്ദേഹത്തെ ദൈവം ആക്കി. ഗുരുവിനു സ്വന്തം ജാതിയിൽ നിന്ന് പോലും പുറത്ത് കടക്കാൻ പറ്റിയില്ല. Thats the difference.
സ്വതന്ത്ര ചിന്ത കൂടുതല്‍ വളരണമെന്നുണ്ടെങ്കില്‍ ദൈവമെന്ന ഇഷ്യു മാറ്റി വെക്കേണ്ടതുണ്ട്. മതത്തെ നിരാകരിക്കുന്ന ഒരു സമൂഹം ശക്തിയാര്‍ജ്ജിച്ചു വരുമ്പോള്‍ സ്വാഭാവികമായും ദൈവമെന്ന ആശയത്തിന്റെ സ്വാധീനം കുറഞ്ഞു വരും. സ്വതന്ത്ര ചിന്താ പ്രസ്ഥാനം കൂടുതല്‍ ശക്തി പ്രാപിക്കാതിരിക്കുന്നതിന്റെയും വിഘടിക്കാന്‍ ഇടവരുന്നതിന്റെയുമൊക്കെ കാരണങ്ങില്‍ പ്രധാനം ഈ ഒരു ഇഷ്യു തന്നെയാണ്. രവിചന്ദ്രന്‍ സാറിന്റെ ഇക്കാര്യത്തിലുള്ള കാര്‍ക്കശ്യം വ്യക്തിപരതയിലൊതുക്കി വെച്ചാല്‍ മാത്രം മതി എന്ന നിലപാടാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം.
തിരുവനന്തപുരത്ത് എത്തേണ്ട മനുഷ്യ സമൂഹത്തെ എറണാകുളത്തിറക്കി ലക്ഷ്യത്തിലെത്തിയതുപോലെ പറയുന്നത് സമൂഹത്തിന് ദോഷം ഉണ്ടാക്കി. ബസ്സ് മാറി കേറി പോകണമെന്ന് അവർ സമൂഹത്തെ ബോധ്യപ്പെടുത്തിയില്ല എന്നത് നാരായണ ഗുരുവിനെ പ്പോലെയുള്ളവർ ചെയ്തത് ദോഷം തന്നെ '
എറണാകുളം വരെ എത്തിയല്ലോ എന്ന്
കാരശ്ശേരിക്ക് ആശ്വസിക്കാം
❤️❤️
Well said sir
സമ്മൂഹത്തോട് യാതൊരു പ്രതിബദ്ധയുമില്ലാത്ത RC യുടെ കാഴ്ച്ചപാടുകൾ ഇവിടുത്തെ വർഗ്ഗീയ ധ്രൂവികരണ ശക്തികൾക്ക് വളം വെച്ചു കൊടുക്കയാണ് ചെയ്യുന്നത്. ഗാന്ധിയെ വിമർശിക്കുന്നതിനൊടൊപ്പം ഗാന്ധി ഘാതകരുടെ വാദങ്ങൾ ശരിവച്ച് കൊടുക്കുന്നത് വഴി രാഷ്ട്രിയ വീക്ഷണം ശരിയായി പാകപെടാത്ത ആളുകളിൽ confusion സ്യഷ്ടിക്കുകയാണ്. ഒന്നിച്ചു നിന്നു സമ്മുഹത്തിനു വേണ്ടി പ്രവർത്തിക്കേണ്ട നേരത്ത് ഈ പണി ചെയുന്നത് ആരെയാണ് സഹായിക്കുക എന്നിവർ ഓർക്കണം.
വിമർശനം നല്ലതാണ് , നല്ലത് അനെന്ന് തോന്നിയാൽ തിരുത്താം . I support Mr,കാരശ്ശേരി,ആൻഡ് മെ,രവിചന്ദ്രൻ
രാഷ്ട്രീയ ഉക്കാഴ്ച ഉള്ള വ്യക്തി രവിചന്ദ്രൻ സാറാണ്ട് കരഗ്ഗേരിമാഷ് ഉൾക്കാഴ്ച ഇല്ലാത്ത വ്യക്തിയാണ് രവിചന്ദ്രൻ ഒരു മതത്തേയും ചാരി നിന്ന് സംസാരിക്കാറില്ല നട്ടെല്ലുള്ള സ്വതന്ത്ര ചിന്തകൻ
അതെ സങ്കി രാഷ്ട്രീയം
I request Mr Karasherry to stop commenting on things you don't understand due to lack of regular updating.
കടുത്ത കമ്യുണിസ്റ്റ് വിരോധവും മുസ്ലിം വിരോധവും മാത്രമാണ് രവീന്ദ്രന്റെ മനം അകം നിറയെ !
സാമൂഹ്യപരമായ അവരുടെ സംഭാവനകൾ രവി സർ എവിടെയും തള്ളിക്കളഞ്ഞതായി കണ്ടിട്ടില്ല...കാരശ്ശേരി മാഷ് വൈക്കോൽ മനുഷ്യനെ എടുത്തുവെച്ചു കത്തിക്കാണല്ലോ...ആരെയും വിമർശിക്കാം...വിമർശിക്കണം, പറഞ്ഞ കാര്യങ്ങളെ വിമർശിക്കാൻ ശ്രദ്ധിച്ചാൽ മതി....
സഘ് പരിവാരിനെതിരേ പറയാൻ ധീരതയില്ല രവിചന്ത്രൻ സിക്ക് എന്ന് കൂടി ഓർമയിൽ വെക്കണം മാഷേ
ഡിയർ കാരശേരി, അജ്‌ഞ്ഞേയതാവാദികളെ പറ്റി RC ബഹുമാനത്തോടെ പറയുന്ന ഒരു വീഡിയോ ഉണ്ട്. അദ്ദേഹം പറയുന്നത് അജ്ഞ്ഞേയതാവാദം ബദ്ധീകമായി സത്യസന്ധനായ ഒരാൾക്ക് കുറച്ച് നാളത്തേക്ക് കൊണ്ടുനടക്കാം എന്നാണ്. ജീവിതകാലം മുഴുവൻ ദൈവം ഉണ്ടോ ഇല്ലയോ എന്ന രീതിയിൽ ജീവിക്കുക കാപട്യം ആണ്. R C യിൽ ഞാൻ കാണുന്ന ഘടകം സത്യസന്ധത ആണ്. മാഷെ , കാൾ എ സ്പേഡ് എ സ്പേഡ്. അതാണ് വ്യക്തിത്വം.
Sathyasandhata rc kkko comedy parayalleഇനി,തെളിവുകൾ നയിക്കട്ടെ. നാലായിരം പേർ പങ്കെടുത്ത ലിറ്റ്മസിന് ചിലവാക്കി എന്നു അവകാശപ്പെടുന്നത് അരകോടിയുടെ അടുത്തു തുക.!! ഒരു ആൺട്രോയിഡ് ആപ്ലിക്കേഷനിൽ ചെയ്തെടുക്കാവുന്ന ഷോട്ട് പ്രമോ വീഡിയോയ്ക്ക് പതിനായിരങ്ങൾ.! പ്രൊമോ വീഡിയോ, നോട്ടീസ്, ചുവരെഴുത്ത് അങ്ങനെ പബ്ലിസിറ്റിയ്ക്ക് വേണ്ടി മുടക്കിയ ഓരോ ചില്ലിയും എഴുതി ചേർത്തിട്ടും വീണ്ടും പബ്ലിസിറ്റിക്ക് പതിനാറായിരത്തോളം രൂപ ഒരു കസേരയ്ക്ക് ഇരുപ്പത്തിമൂന്ന് രൂപ വാടക.! 3500 രൂപ വിലയുള്ള ഒന്നര H P മോട്ടറിന് 4500 രൂപ വാടക.! അതും തെർമ്മോക്കോൾ കറക്കാൻ!മൊത്തം കാൽ ലക്ഷം രൂപ. ഗ്രാരേജ് പോലുള്ള ഷെഡിന് ഒരു ദിവസത്തേക്ക് അഞ്ച് ലക്ഷം വാടക. നാലായിരം പേർക്ക് ചായയും, കടിയും, ചോറും കറിയും, വൈകിട്ട് നെയ്ച്ചോറും കൊടുക്കാൻ ആറരലക്ഷം രൂപ.! മേക്കപ്പിന് ഇരുപതിനായിരം.!! ലിറ്റ്മസ് തട്ടിപ്പിന്റെ കണക്ക് തെളിവ് സഹിതം. തെളിവുകൾ നയിക്കട്ടെ..
m.facebook.com/story.php?story_fbid=2873183289392244&id=100001018025482,mukkiyathu muzhuvan rc ennanallo veppu
രവിചന്ദ്ര ഭക്തന് ജോർഡി യുടെ അനുഭവം അറിയില്ലായെന്നു തോന്നുന്നു.
പാവം യുക്തി വിധികളുടെ കുരു പോട്ടി
കാരശേരി മാഷിനെ എനിക്ക് ബഹുമാനമാണ്. പക്ഷെ രവിചന്ദ്രൻ മാഷ് പറഞ്ഞു തരുന്ന സത്യങ്ങളാണ് എനിക്ക് കൂടുതൽ ശാസ്ത്രീയമായി തോന്നുന്നത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദൈവം എന്നത് ഒരു മിത്ത് തന്നെ '
മാഷേ! അര നൂറ്റാണ്ട് മുൻപ് നെഹ്‌റുവിനും സ േഹാദരൻ അയ്യപ്പനും ലഭ്യമായിരുന്ന ശാസ്ത്രീയ, തത്വ ശാസ്ത്ര അറിവുകളല്ല ഇന്ന് ലഭ്യമായിട്ടുള്ള ത്. ഗണിത ശാസ്ത്ര പ്രകാരവും ഭൗതികശാസ്ത്ര പ്രകാരവും ദൈവത്തിൻ്റെ സാധ്യത പൂജ്യം ശതമാനത്തിന് ഏറ്റവും അടുത്താണ്. ഇത്രയും അറിവുള്ള ആൾ അത് മനസ്സിലാക്കാതെ 'എനിക്കറിയില്ല 'എന്ന നിക്ഷ്പക്ഷ താ വാദം പറയുന്നത് തികച്ചും നിർഭാഗ്യകരമാണ്.ലഭ്യമായ വസ്തുനിഷ്ഠമായ അറിവുകളിൽ നിന്ന് തന്നെ യാഥാർത്ഥ്യം തിരിച്ചറിയാം. ' അറിയില്ല' എന്ന അഭിപ്രായം ഒരു പുരോഗമനപരമായ മാറ്റങ്ങൾക്കും പ്രയോജനകരല്ല!
കാരശ്ശേരി മാഷ് ഈ വീഡിയോ ഒരു രണ്ടുവട്ടം കേൾക്കണം ...എവിടെയോ ഒരു കുഴപ്പമില്ലേ എന്ന് മനസിലാകും ദൈവസന്ദേഹത്തിലായതിനാൽ ഒരുപക്ഷേ മനസിലാവാനും വഴിയില്ല ... സഹോദരനയ്യപ്പൻ ജീവിച്ചിരുന്ന കാലഘട്ടമല്ല ഇത് അന്ന് തെളിവ് പൂജ്യമായിരുന്നു സയൻസിന്റെ വളർച്ചയും അറിവിന്റെ അപ്ഡേഷനും ഇന്നത്തെ എത്തിസത്തെ കൂടുതൽ സ്ഫുടം ചെയ്തിട്ടുണ്ട് ...അതുകൊണ്ട് തീർച്ചയായും അവരേക്കാൾ വലിയ എത്തീസ്റ്റാണോ ഇവർ എന്ന പ്രസ്താവനക്ക് പ്രസക്തിയില്ല ...ഇന്ന് നയിക്കാൻ തെളിവുകൾ കൂടുതലുണ്ട്
ഈ പ്രപഞ്ചത്തിൽ തന്നെ സയൻസ് ഉണ്ട് ഉദാ. മഴ, ചൂട്, ഇടിമിന്നൽ, മിന്നാമിന്നി, മത്സ്യം, വിത്ത്. ചെടികൾ, ഫലം, മധുരം, എരിവ്, കൈപ്പു, പുളിപ്പ്, ചവർപ്, ഇതൊക്കെ പോരെ ഇതൊക്കെ എവിടെ നിന്ന് വന്നു?
@@DewallVlog-ee9ji നീ ഇനിയും കുറേ മനസിലാക്കാൻ ഉണ്ട് ... ഈ ഭൂമിയും നക്ഷത്രങ്ങളും ഉണ്ടായിക്കഴിഞ്ഞല്ലേ വിത്തും മരവും ഉണ്ടായത് ഓരോ ദിവസം ഓരോന്നുണ്ടാക്കി ഏഴാം ദിവസം മുതൽ റിലാക്സേഷൻ മോഡിലേക്ക് മാറിയ ദൈവത്തേയാണോ താങ്കൾ ഉദ്ദേശിച്ചത് ...ദിനോസർ കാലഘട്ടത്തിൽ ജീവിച്ച ജല്ലിഫിഷുകൾ ഇന്നും കടലിന്റെ അടിത്തട്ടിൽ ഉണ്ടെന്ന് കണ്ടത്തുമ്പോൾ സയൻസ് ഞെട്ടുകയും വിശ്വാസി ഇതൊക്കെ യെന്ത് എന്ന് പുഛഭാവത്തോടെ തിരിഞ്ഞു പോവുകയും ചെയ്യുലോ😂😂😂 ...
രവിചന്ദ്രൻ്റെ കാഴ്ചപാട് ലോകത്ത് നടക്കാൻ പോകുന്നതല്ല
പ്രസംഗിക്കാനും ജനങ്ങളെ സുഖിപ്പിക്കാനും നേരം പോക്കിനും സിദ്ധൗഷധമാണ്
അത്ര തന്നെ
ആ കാര്യം കാരശ്ശേരി മാഷിന് വൈകിയാണെങ്കിലും മനസിലായി
രവിചന്ദ്രന്റെ പൊള്ളത്തരം തുറന്ന് കാണിച്ച കാരശ്ശേരി അഭിനന്ദനം അർഹിക്കുന്നു. വെറുതെ ഗൂഗിളിൽ കാണുന്നതെല്ലാം വിശ്വസിച്ചു തട്ടിവിടുന്ന ആളാണ് രവീന്ദ്രൻ. ഇത് കേക്കുമ്പോഴേ നിരീശ്വരവാദികൾ ബഹളം തുടങ്ങും. ദൈവം ഉണ്ടായാലും ഇല്ലെങ്കിലും ഒരു വിത്യസവുമില്ല എന്നതാണ് വിവരമുള്ളവർ ചിന്തിക്കുന്നത്. സത്യം ഇവരുടെ കണ്ണ് തുറപ്പിക്കട്ടെ. എന്തായാലും രവീന്ദ്രനെ അന്ധമായി ഫോള്ളോ ചെയ്യുന്ന ഒട്ടനവധി ആളുകൾ തെളിവുകൾ വായിച്ചു മനസ്സിലാക്കട്ടെ. ദൈവമില്ലാത്തവരുടെ ദൈവം ആകുന്നത് തന്നെ ഒരു വിവരക്കേടാണ്.
Sir
താങ്കളുടെ ഈ വീഡിയോ കൊണ്ട് പുതിയ എന്തെങ്കിലും നേട്ടം എനിക്കുണ്ടായിട്ടില്ല, പുതിയ തിരിച്ചറിവ് ഉണ്ടാക്കുന്ന പുതിയ ആശയസമ്പുഷ്ടമായ വീഡിയോ പ്രതീക്ഷിക്കുന്നു. അറിയാത്ത ഒന്നിനെപ്പറ്റിയുള്ള സംസാര സാഹസം നല്ലതോ?....
ഒരു രവിചന്ദ്ര ഭക്തന് സംഭവിച്ചതു മാത്രമാണ് ഒരു മതവിശ്വാസിയ്ക്കും സംഭവിച്ചിട്ടുള്ളു മുന്നും പിന്നും നോക്കാതെ യുക്തിയില്ലാതെ സിന്ദാബാദ് വിളിച്ചോണ്ട് നടക്കുക. ഈ ഫാൻ കാര് തന്നെ താമസിയാതെ രവിയുടെ പ്രതിമ വച്ച് ആരാധന നടത്തുന്ന കാലത്തിന് രവിചന്ദ്രന്റെ മരണം മാത്രമാണ് താമസം
രണ്ടു പേരും സമൂഹത്തെ മുമ്പോട്ടു നയിക്കുന്നവർ ആണ്,രണ്ടു പേരേയും ഇഷ്ട്ടമാണ്.🤝❤️
എനിക്കും അതേ അബിപ്രായമാണ് തീർച്ചയായിട്ടും ഈ മന്ദബുദ്ധികൾ തന്നെയാണ് സമൂഹത്തെ മുന്നോട്ട് നയിക്കുന്നത്
ചെറുപ്പം തൊട്ടേ ദൈവത്തിന്റെ കഥ കേട്ടു ശീലിച്ചവർക്ക് , കാര്യങ്ങൾ ബോധ്യപ്പെട്ടാലും ദൈവവും മണ്ണാങ്കട്ടയും ഇല്ല എന്ന് വിശ്വസിക്കാൻ മടി അണ്...
എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന മൈൻഡ്...
അവരെ വിളിക്കാൻ പറ്റിയ പേരാണ് agnost....
അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് എന്നാലും മികച്ച വിമർശനം 👍
Perfect
രവി (സ) ക്ക് താഴെ ആണ് കാരശ്ശേരി മാഷ്
@@ashrafkariyot6685 മാഷാ ഡിങ്ക 🐖
അംഗീകരിക്കാൻ പറ്റാത്തത് മനസ് വിശാലം അല്ലാത്തതു കൊണ്ടാണ്.
@@elizabethvarghese5511 പറഞ്ഞത് തെറ്റാണങ്കിലും അങ്ങനെ സംഭവിക്കാലോ...
ദൈവം വന്നാൽ രവി ചന്ദ്രൻ പെട്ടു .മാഷ് രക്ഷപ്പെട്ടു. ഒരു മുൻ കൂർ ജാമ്യം. അല്ലെ മാഷേ
ദൈവം ഇല്ലെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തോളം ദൈവമില്ലെന്ന് പറയൽ ആശാസ്ത്രീയമാണ്.
അതവാ അത് യുക്തിരഹിത വാതമാണ്.
@@muhammedshareef2611 burden of proof....ദൈവം ഉണ്ട് എന്നുണ്ടെകിൽ അങ്ങനെ പറയുന്നവരാണ് അത് തെളിയിക്കേണ്ടത്. അല്ലാതെ ഞങ്ങൾ അത് ഉണ്ടെന്നു പറഞ്ഞില്ലേ, ഇനി ഇല്ലെന്നുണ്ടെകിൽ അത് നിങ്ങൾ തെളിയിക്ക് എന്ന് പറഞ്ഞു മാറരുത്.
@@muhammedshareef2611 ഇല്ലാത്ത കാര്യം ഒരിക്കലും ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കില്ല സുഹൃത്തേ. യുക്തിവാദികളും മത വാദികളും ദൈവ വിശ്വാസികളും ചെയ്യേണ്ടത് ഒരേ ഒരു കാര്യം മാത്രമാണ്. അത് ഏന്തെന്നാൽ ഒരുവനെ സ്വന്തം ഇഇഷ്ടപ്രകാരം ചിൻതിക്കാനും ജീവിക്കാനും അനുവദിക്കുക എന്നുള്ളതാണ്. അങ്ങനെ ഒരുവൻ ച്ചിന്തിക്കാൻ വിട്ടാൽ മതത്തിനു വലിയ പ്രാധാന്യമില്ലാത്ത ഒരു സമൂഹം കെട്ടിപ്പടുക്കാൻ സാധിക്കും.
@@muhammedshareef2611 ഇല്ലാത്ത ഒരു വസ്തുവിന്റെ തെളിവ് ചോദിക്കുന്നതിൽ യുക്തിയില്ല... ഇല്ലാത്ത ഒന്നിനെ എങ്ങനെയാണ് ശാസ്ത്രീയമായി തെളിയിക്കുക?...അത് കൊണ്ട് ദൈവം ഉണ്ടെങ്കിൽ അതിനാണ് തെളിവ് കൊണ്ട് വരേണ്ടത്, ദൈവം ഉണ്ടെങ്കിൽ അതിന് ശാസ്ത്രീയമായി തെളിവ് കൊണ്ട് വരാൻ പറയലാണ് യുക്തി
@@imaginosky545 correct aan
Illatha oru karyam engane scientific aayi theliyikkum 🙄
Rc യുടെ ആശയങ്ങളോട് ആണ് എനിക്ക് യോചിക്കാനാവുന്നതു
Think out of box dear friend. Follow your ideas... Not other peoples.
@@pushkaranprasanth4687 if other people ideas make sense, then there is no harm in subscribing to that idea. If one have better ideas that make more sense then follow that
@@bijoytkmwith all respect let me explain you what I meant. the word "if" always matters. I hope you understand what I mean. The word" if" is significant here. "if someone's idea may be acceptable for you but may not be acceptable for the others. There is nothing wrong in accepting someone's idea. But when you accepting someone's idea and follow that, you do not have nay right to criticise others who accept some others ideas and follow that I meant to say about the religious people here. People do not have any right to accuse or criticise others just because they are following some religious thoughts. This religious thoughts and believes also "someone's idea. . This is where the "free thinking" matters. I hope you understand what I am trying to say....
@@pushkaranprasanth4687 എല്ലാവരും പറയുന്നത് കേൾക്കണം എന്നിട്ടു ഉചിതമായ തീരുമാനം എടുക്കണം
@@sumeshps6259 therchayayum... Athanu vendathu. You have to construct yourself. Your way should be a unique way. Do not follow someone blindly. If you do so then there will be no difference form a religious guy.
Appreciate your comment
ഇപ്പോഴത്തെ യുവതലമുറയുടെ ഗോത്രീയ സ്വഭാവം തീരെ കുറഞ്ഞ മനസ്സുകള്‍ കാണുമ്പോള്‍ പലര്‍ക്കും ഇരിക്കപ്പൊറുതി ഇല്ലാതായിരിക്കുന്നു. മതം മനുഷ്യന് ഒരു ഗോത്രീയ മനസ്സാണ് സമ്മാനിക്കുന്നത്. സ്വന്തം ആളുകളെയും അല്ലാത്തവരെയും ഒരു വിശ്വാസി പെട്ടെന്ന് തിരിച്ചറിയുന്നു. ഈ ഗോത്രീയ സ്വഭാവം കേരളത്തിലെ എല്ലാ വിഭാഗം ആളുകളിലും ഞാന്‍ കണ്ടിട്ടുണ്ട്. ഒരു വിശ്വാസി എത്ര നല്ലവനായാലും ഈ ഗോത്രീയത പ്രകടിപ്പിക്കുകയും ചെയ്യും.
ഇനി യുക്തിവാദികളെ എടുക്കുക. യുക്തിവാദം എന്നാല്‍ ദൈവനിഷേധം മാത്രമാണ് എന്നാണ് പലരുടേയും ചിന്ത. അതുകൊണ്ടാണ് ഈ രണ്ട് വാക്കുകളും ഒന്നിന് പകരം മറ്റൊന്ന് എന്നപോലെ ഉപയോഗിക്കുന്നതും. സത്യത്തില്‍ നിരീശ്വരവാദം അഥവാ ദൈവനിഷേധം യുക്തിവാദത്തിന്‍റെ ഒരു അനന്തരഫലം മാത്രമാണ്. നമ്മുടെ ചുറ്റുപാടുകളെ യുക്തിസഹമായി സമീപിക്കുന്നതിലൂടെ നമ്മള്‍ എത്തിച്ചേരുന്നത് മാനവികതാവാദത്തി ലേക്ക് കൂടിയാണ്. അവിടെ എല്ലാ ജാതിമതവര്‍ഗ്ഗവര്‍ണ്ണ ചിന്തകള്‍ക്കുമപ്പുറം മനുഷ്യരുടെ സാഹോദര്യത്തിലും തുല്യതയിലുമാണ് നമ്മള്‍ എത്തിച്ചേരുന്നത്. മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് മനുഷ്യര്‍ തന്നെ പരിഹാരം കാണണം എന്ന ചിന്തതന്നെ മാനവികതാവാദത്തിലൂടെയാണ് മുന്നോട്ട് വരുന്നത്. ഒരു വിശ്വാസി ഒരിക്കലും അത് സമ്മതിച്ചു തന്നെന്ന് വരില്ല.
മതവിശ്വാസം സമ്മാനിച്ച ഗോത്രീയ മനസ്സുമായി ഒരാള്‍ അതിനെ കാണുമ്പോള്‍ കാരശ്ശേരി മാഷ് സംസാരിച്ചപോലെ സംസാരിച്ചെന്നിരിക്കും. ഇത്തരം വിമര്‍ശനം യുക്തിവാദത്തിന് കിട്ടുന്ന ഒരു അംഗീകാരമായി വേണം കാണാന്‍. കാരണം, കേരള സമൂഹത്തില്‍ യുക്തിവാദ പ്രസ്ഥാനം അത്രത്തോളം ചലനങ്ങള്‍ സൃഷ്‌ടിച്ചിരിക്കുന്നു.
ഒരുകണക്കിന് നോക്കിയാൽ ഇടയ്ക്ക് കിടക്കുന്നതാ നല്ലത്... ആർക്കിട്ട് വേണേലും വെയ്ക്കാം...!! 😉😂😂
😜😜😜
😃😃
😀😀😀😛
Annan chiripich kollum
Anchal kaaran aano
Please somebody explain
ഇദ്ദേഹം പണ്ട് മുതലേ ഇങ്ങനെ ആണോ.. അതോ പ്രായം ആയി വരുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങളോ
ഫുൾ straw man arguments ആണല്ലോ മാഷേ.. ഇങ്ങനെ അല്ല rc പറഞ്ഞത്.. കാരശ്ശേരി മാഷിനോട് സ്നേഹത്തോടെ വിയോജിക്കുന്നു..
What is "straw man " means ?
@@sahajasreevas9114 "You misrepresented someone's argument to make it easier to attack."
Example1
Opposing argument: Teens should be taught about contraception methods so they can practice safe sex should they choose to have intercourse.
Straw man argument: Proponents of sex education want to give kids license to have sex with no consequences.
Example 2-
Person 1:
I think pollution from humans contributes to climate change.
Person 2:
So, you think humans are directly responsible for extreme weather, like hurricanes, and have caused the droughts in the southwestern U.S.? If that’s the case, maybe we just need to go to the southwest and perform a “rain dance.”
@Dipin George.. I appreciate your way of explaining things with proper example.. 👍
No he is saying some facts cant ignore
@@Dgeorge14 thanks ❤️
രവിചന്ദ്രൻ സർ നല്ല അറിവുള്ള ഒരാൾ ആണ് പക്ഷേ അറിവില്ലാത്ത കാര്യങ്ങളെ ക്കുറിച്ചു മാത്രമെ സംസാരിക്കു.
😀
പക്കാ മുസ്ലിം ആയിരുന്ന എനിക്ക് സന്തോഷവും സമാധാനവും നൽകിയ ravi sir ന്റെ speech കേട്ട് യുക്തിവാദി ആയ ശേഷം ആണ്..(so രവി sir ന്റെ ശൈലി ആണ് ശരി)
എന്ത് കൊണ്ട്..? രവി ഒരുപാട് വിട്രിയോളിക് ആയിട്ടാണ് തോന്നിയിട്ടുള്ളത്.. ഒരു മയമില്ലാതെ ആണ് സംസാരിക്കാറു.. കേൾക്കുമ്പോൾ തന്നെ ഒരു വിശ്വാസിക്ക് ദേഷ്യം വരും. അങ്ങനെ പറയുമ്പോൾ കൂടുതൽ പേരും അവഗണിക്കാനാണ് സാധ്യത എന്നാണ് എനിക്ക് തോന്നുന്നത്.
@@ananthrrajeev7289 സത്യം ആണ്
Adipoli
@@ananthrrajeev7289നേരെ തിരിച്ച് സംഭവിക്കുന്നതയാണ് കൂടുതൽ കണ്ടിട്ടുള്ളത്. ദേഷ്യം വരുന്ന വിശ്വാസികളിൽ ആത്മാർത്ഥത ഉള്ളവർ മതത്തെ കുറിച്ച് കൂടുതൽ പഠിക്കുകയും പുറത്ത് വരികയും ചെയ്യുന്നതായാണ് കണ്ടിട്ടുള്ളത്
പ്ലീസ് കോൺടാക്ട് നമ്പർ സെൻറ്
എപ്പോളും ദൈവം ഇല്ല എന്ന് പറഞ്ഞു നടക്കൽ ആണ് നിരീശ്വരവാദം എന്ന് RC പറഞ്ഞതായി ഓർക്കുന്നില്ല, ദൈവം ഉണ്ട് എന്ന് ഒരു വിഭാഗം പറഞ്ഞു നടക്കുമ്പോൾ അതിന്റ പേരിൽ കുറ്റങ്ങൾ നടക്കുമ്പോൾ അത് അങ്ങനെയല്ല എന്ന് തിരുത്തേണ്ടത് ഇപ്പുറത്തു ഉള്ളവരുടെ കടമയാണ്, ഇടക്ക് നിൽക്കുന്നവർക്ക് അഭിപ്രായം കേട്ട ശേഷം മാത്രം തീരുമാനമെടുക്കാം 🎈🎈🎈
Rc ഉം കാരശ്ശേരിയും തമ്മിൽ ഒരു അഭിമുഖം ഇഷ്ടപ്പെടുന്നു
ഈ video മുഴുവൻ കണ്ടു കാരശ്ശേരി മാഷിനെ എനിക്കിഷ്ടമാണ്...എങ്കിലും ഈ പറഞ്ഞ കാര്യങ്ങളിൽ രവിചന്ദ്രൻ മാഷാണ് ശെരി...ഉദാഹരണമായി ഗാന്ധിജിയുടെ കാര്യം പറഞ്ഞത്, വ്യക്തിപരമായ ആക്ഷേപം രവിചന്ദ്രൻ മാഷ് നടത്തിയിട്ടില്ല അദ്ദേഹത്തിന്റെ പ്രഭാഷണം ഞാൻ കാണാറുള്ളതാണ് എനിക്ക് പൂർണ വ്യക്തമാണ്...മാത്രമല്ല ഗാന്ധിജിയോട് ചില ആശയങ്ങളിൽ വിയോജിപ്പുണ്ട്...അത് വിമർശിക്കുന്നു അത്രേ ഉള്ളു...ബാക്കി പറഞ്ഞതിനോടും കാരശ്ശേരി മാഷോട് വിയോജിക്കുന്നു...
ദൈവമുണ്ട് എന്ന് അറിയില്ല എന്നല്ല ദൈവമുണ്ടോ എന്നതിന് തെളിവില്ല എന്നതാണ് ശാസ്ത്രീയമായ നിലപാട്. അറിയില്ല എന്നത് ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ അഭിപ്രായമാണ്..
ദൈവം ഇല്ല എന്നതിന് ശാസ്ത്രീയ തെളിവുണ്ടോ? എന്തോന്ന് നിരിശ്വരവാദം?
ദൈവമില്ല എന്നു ഉറപ്പിച്ചു പറയാൻ നിരീശ്വരവാദികളുടെ പക്കൽ എന്തു തെളിവാണ് ഉള്ളത് ? ശാസ്ത്രം ശാസ്ത്രം എന്നു പറയും. കേട്ടാൽ തോന്നും ശാസ്ത്രത്തിന്റെ മൊത്തം കുത്തക ഇവർക്കാണെന്നു. മിക്കവാറും ശാസ്ത്രജ്ഞർ എല്ലാം ദൈവവിശ്വാസികളായിരുന്നു എന്നതല്ലെ സത്യം. മനുഷ്യന് പ്രപഞ്ചത്തെ കുറിച്ചും അതിലെ കാര്യങ്ങളെ കുറിച്ച് പഠിക്കാനും കണ്ടെത്തലുകൾ നടത്താനുമുള്ള ഒരു ശാഖയാണ് ശാസ്ത്രം. അതിൽ ഈശ്വരവിശ്വാസിയെന്നോ നിരീശ്വരവാദിയെന്നോ വ്യത്യാസമില്ല.
Very correct
നിങ്ങൾ എന്താണ് പറയുന്നത്??😂😂 നിരീശ്വരവാദിയായ മനുഷ്യൻ തന്റെ ആശയത്തോട് നൂറ് ശതമാനം നീതി പുലർത്തുന്നു.അതാണ് അയാളുടെ ശെരി അങ്ങനെ അല്ലാതെ ഇരട്ടത്താപ്പ് നടത്തണം എന്നാണോ നൈസ് ആയി പറഞ്ഞു വരുന്നത്
നിരീശ്വര വാദം വേണ്ട എന്നല്ല പറഞ്ഞത് ഇവിടുത്തെ നവോദന സമരങ്ങൾ നിലവിൽ ഉള്ള വ്യവസ്ഥകളെ തച്ചുടച്ച് ആണ് ഇന്ന് ഈ നിലയിൽ എത്തിയത്. അത് എടത്തേ കാലിലെ മന്ത് വലത്തേ കാലിലേക്ക് ആക്കിയ പോലെ ആണെന്ന് പറയുന്നത് ശരിയല്ല. ഇവിടെ ദൈവ വിശ്വാസം അല്ലായിരുന്നു'സാമൂഹ്യ പ്രശ്നം ജാതി മാത്രമായിരുന്നു 'ജാതി വ്യത്യാസങ്ങൾ അത് മാറ്റുക എന്നത് ചെയ്യുന്നത് 'കൂടിയ ജാതിക്കാർ മാത്രം ചെയ്യാവുന്നത് കുറഞ്ഞ നും ചെയ്ത് പ്രതിശേധിക്കുക എന്നതാണ്
@@athirarajan4261 മത നവോദ്ധാനം നടന്നു എന്നത് സത്യമാണ് അത് കൊണ്ട് നേട്ടങ്ങളും ഉണ്ടായി എങ്കിൽ കൂടി അതിനെയും നിരീശ്വര വാദത്തെയും കൂട്ടി കുഴക്കുന്നത് മനസ്സിലായില്ല
RC യ്ക്കു ഒരു ചലനം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് പക്ഷേ പുള്ളിയെക്കുറിച്ചു മാഷ് പറഞ്ഞതു വളരെ ശരിയാണ്
Fidler Last ആ 'ചലനം' മാത്രമേ RC അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ ഉദ്ദേശിച്ചിട്ടുള്ളു സാർ.
ചലിക്കുന്നുണ്ടല്ലോ... എല്ലരെയും തൃപ്തിപ്പെടുത്തുക അസാധ്യം.
കാരശേരി രവിയുടെ പ്രസംഗം മുഴുവൻ കേട്ടില്ല !!
അങ്ങനെയെങ്കിൽ ഇതിന് എങ്ങനെയാണ് മറുപടി കൊടുക്കുക !!
കാരശ്ശേരി മാഷ് എന്നെ നിരാശപ്പെടുത്തി. തികച്ചും നിരാശാജനകമാണ് മാഷിന്റെ വിമർശനം. എനിക്ക് നല്ല ഉറപ്പുണ്ട് , മാഷിന് രവി സാറിനെ പിടികിട്ടിയല്ല. അതാണ് സംഭവം.
ഗുരുവിനെ വിമർശിച്ചപ്പോഴും ഗാന്ധിയെ വിമർശിച്ചപ്പോഴും രവിസാർ കൂട്ടിച്ചേർത്ത വാക്കുകൾ മാഷ് പരിഗണിച്ചില്ല.😢😢😢
Not an RC fan.. But Karassery's arguments are PURE FALLACIES..
very sad.. Feeling pity
Endaanu ithil fallacies onnu paranju tarumo...?
@@MrAlishuffle there is definite
Straw man fallacy
Argument to moderation
argumentum ad populum
Ravichandran itself king of fallacies.
Exactly
Its a true argument
RC യുടെ പ്രഭാഷണം മുഴുവനും കേട്ടിട്ടില്ല. അതാണ് പറ്റിയ തെറ്റ്.
പഠിച്ചിട്ട് വിമർശിക്കു !😆
True.. and he don't balance fearing religious leaders and politicians
ഹ ,, ഹ ... കാരശ്ശേരി മാഷ് പറഞല്ലോ ,, എല്ലാ രവി ഡൈബത്തിൻ്റേ എല്ലാ വീഡിയോയും കാണുക മനുഷ്യ സാധ്യമല്ല എന്ന് ,,, പിന്നെ കാരശ്ശേരി മാഷ്ക്ക് വേറെ ഒരു പാട് ജോലിയും ഉണ്ട് എന്ന് ,,, പണിയില്ലാത്ത യുക്കൻമാർക് ഒകെ
M N karassery, scientific temper ഇല്ലാത്ത ഒരു പണ്ഡി താനാണ്.മൈതാനപ്രസംഗ ങ്ങൾ നടത്തുമ്പോൾ ആൽക്കൂട്ടുമുണ്ടാകും ,പക്ഷെ സമൂഹത്തിൽ ഒരു മാറ്റവും ഉണ്ടാക്കാൻ ഇവക്കാവില്ല. രവിചന്ദ്രൻ മാഷിന്റെ effort തിരിച്ചറിഞ്ഞ കുറിച്ചു പേര് ഇവിടെയുണ്ട്.അവർ കേവലം ഫാൻസ് ക്ളബ് അംഗങ്ങൾ അല്ല.......Mind it നാരായണഗുരുവിന്റെ അതും ശരി, ഇതും ശരി എന്ന നിലപാട് സമൂഹത്തിൽ എങ്ങനെപ്രവർത്തിക്കുന്നു എന്നത് കാണാതെ പോകരുത്.........?
ഊള രവീന്ദ്രൻ
കാരശ്ശേരി മാഷ് അവതരിപ്പിക്കുന്ന കാഴ്ചപ്പാട് അനുപമം.
കാരശ്ശേരിമഷിനോട് വലിയ ബഹുമാനമുണ്ട് , എന്നാൽ അദ്ദേഹം രവിചന്ദ്രന്റ നിലപാടിനെ മനസ്സിലാക്കാതെയാണ് സംസാരിക്കുന്നത് ..
കാരശ്ശേരി മാഷിന്റ ഉള്ളിലേ ഗാന്ധിഭക്തന്, ചിലപ്പോൾ കുരുപൊട്ടുന്നതാവാം....
പറഞ്ഞതിൽ എത് sentence ആണ് തെറ്റ്
സങ്കികൾക്ക് ഗാന്ധി അല്ലെർജിയാണല്ലോ
ഇക്കാര്യത്തില്‍ കാരശ്ശേരിയിലെ വാക്കുകളില്‍ കാമ്പുണ്ട്. മനുഷ്യത്വവും പുരോഗമനവും നിശ്ചയിക്കാനുള്ള അളവുകോല്‍ ദൈവ നിഷേധമല്ല. അങ്ങനെ ചിന്തിക്കുന്നവരുടെ ചിന്ത സ്വതന്ത്രമല്ല.
പുരോഗമനത്തിനു തടസം മതം ആയതു കൊണ്ട് ആണ് അതിനെ വിമർശിക്കുന്നത്
@@sumeshps6259 മതം ഇവിടെ യാഥാര്‍ഥ്യമാണ്, നൂറ്റാണ്ടുകളായി കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസമായി അതിവിടെ നിലനില്‍ക്കുന്നു. പുരോഗമനവും പുരോഗതിയും തുടര്‍ച്ചയായി അതതു കാലത്തിനനുസൃതമായി നടക്കുന്നുമുണ്ട്. എന്നാല്‍ എല്ലാ മതങ്ങളിലുമുള്ള ചില ത്രീവ്ര സാമൂഹ്യ വിരുദ്ധ ശക്തികള്‍ പുരോഗമനങ്ങളെ എതിര്‍ക്കുന്നു. അത്തരം വിഭാഗത്തെ സാമാന്യമായി മതവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് നീതിയല്ല. എന്നുമാത്രമല്ല അക്കാര്യത്തില്‍ രാഷ്ട്രീയ ഇടപെടലുകളും കാണാനാകും.
ഈയടുത്ത കാലത്തെ ഉദാഹരണങ്ങള്‍ ശബരിമല സ്ത്രീ പ്രവേശന വിധിയും ഗെയില്‍ പൈപ്പ് ലൈനും തന്നെ.
ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായി മതം നിന്നില്ല. എന്നാല്‍ മതത്തിന്‍റെ മറവില്‍ ചില സാമുദായിക കക്ഷികളും UDF ഉം ആണുണ്ടായത്. ഗെയില്‍ പൈപ് കാര്യത്തിലും ജമാ അത്തെ ഇസ്ലാമിയും UDF ഉം അണിനിരന്നപ്പോലെ.
ഇവിടെയെല്ലാം മതം നിരപരാധിയാണ്.
@@subramanniantr8633 മതം യാതാർഥ്യം അല്ല . അത് വെറും മനുഷ്യ നിർമ്മിതം ആണ് . അത് എല്ലാ കാലത്തും പുരോഗമനത്തിനു എതിരെയും അനാചാരത്തിനു കൂടും നിൽക്കുന്ന ഒന്ന് മാത്രം ആണ് . കാലാനുസൃതം ആയി ഉള്ള മാറ്റങ്ങൾ അതിൽ നടക്കുന്നില്ല . ശബരിമല യുടെ കാര്യം ജനാധിപത്യ പരമായി തെന്നെ നോക്കിയാൽ stree കൾക്ക് പോകാം . എന്നാൽ അതിനേക്കാൾ വലുതു ഞങ്ങളുടെ പരിഷ്കരണത്തിന് വിധേയം ആകാത്ത ഞങ്ങളുടെ വിശ്വാസം ആണ് എന്ന് ഒരു വിശ്വാസി വിശ്വസിക്കാൻ കാരണം ദൈവ ഹിതം ( അത് ശരിയോ തെറ്റോ ) അത് മനുഷ്യർക്ക് മാറ്റാൻ അവകാശം ഇല്ല എന്ന ധാരണ aanu
@@sumeshps6259 മതം യാഥാർത്ഥ്യമാണു് എന്നതുകൊണ്ടുദ്ദേശിച്ചത്, മതം അതിലെ ദൈവങ്ങൾ ശാസ്ത്രീയമായി നിലനിൽപ്പുള്ളതാണ് എന്ന അർത്ഥത്തിലല്ല, മറിച്ച് അവ യാഥാർത്ഥ്യമാണ് എന്നു വിശ്വസിക്കുന്ന ശതകോടിക്കണക്കിന് ജനങ്ങൾ ഭൂമുഖത്തുണ്ട് എന്ന വസ്തുതയാണ്.
@@subramanniantr8633 ഒരുപാടു പേര് വിശ്വസിക്കുന്നു എന്ന് പറഞ്ഞാൽ ഇല്ലാത്ത ഒരു സാധനം സത്യം ആകില്ല . പണ്ട് ആളുകൾ മുഴുവൻ ഭൂമി പറന്നു ഇരുന്നു എന്ന് വിശ്വസിച്ചിരുന്നു . അത് സത്യം ആയിരുന്നോ ?? സത്യത്തിന്റെ അടിസ്ഥാനം വിശ്വാസം അല്ല യാതാർഥ്യം ആണ്
ആധുനിക ഇന്ത്യ കണ്ട ഏറ്റവും വലിയ statesman ആയ നെഹ്‌റുവിനെ എങ്ങനെ, എന്തുകൊണ്ട് മാഷ് കാണാതെ പോയി? മനപ്പൂർവ്വം ആണോ? അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഗാന്ധിക്ക് എന്നല്ല ഒരാൾക്കും ഇന്ത്യയെ ഇങ്ങനെ 70 വർഷം കൊണ്ടുപോകാൻ സാധിക്കില്ലായിരുന്നു..
നെഹ്റു വിശ്വാസി ആകാതിരുന്നത് ഇന്ത്യയുടെ ഭാഗ്യം, അന്തസ്
ന്യായവൈകല്യങ്ങളുടെ ഒരു ഒഴുക്കാണ് ഈ വീഡിയോയിൽ കണ്ടത്. കാരശ്ശേരി മാഷിനെപ്പോലെ ഒരു പണ്ഡിതനിൽ നിന്ന് എന്താണോ പാടില്ലാത്തത് അതാണ് ഈ വീഡിയോയിൽ.
ദൈവത്തിന് ഒരിക്കലും ഒരേ സമയം ഉള്ളതായിരിക്കാനും ഇല്ലാതിരിക്കാനും സാധ്യമല്ല. ഒന്നുകിൽ ഉണ്ട് അല്ലെങ്കിൽ ഇല്ല. ഉണ്ടെന്ന് ഉറപ്പുള്ളവർ തെളിവോടെ അത് പറയട്ടെ. ഇല്ലെന്നുറപ്പുള്ളവർ അത് പറയട്ടെ. ഏതൊരു വിഷയത്തെപ്പറ്റിയായാലും അറിയാത്തവർ സാധാരണ എന്താണ് ചെയ്യുക? അറിയാൻ ശ്രമിക്കും. ഏതെങ്കിലും ഒരു നിഗമനത്തിൽ .എത്തിച്ചേരും. അതിന് സാധിക്കാത്തവരും ഉണ്ടാകും. പക്ഷേ ഞങ്ങൾ ഉറപ്പില്ലാത്തവർ എന്നൊരു അലങ്കാരം അവർ കൊണ്ടുനടക്കില്ല. പകരം മിണ്ടാതിരിക്കും. ദൈവം ഉണ്ടെന്ന് പറയാൻ തെളിവുകളും ന്യായങ്ങളും വേണം. ഇല്ലെന്ന് പറയാൻ ആ തെളിവുകളേയും ന്യായങ്ങളേയും ഖണ്ഡിക്കാൻ കഴിയണം. ഉറപ്പില്ലാത്തവർക്ക് ഇതൊന്നും ഇതൊന്നും ആവശ്യമില്ല. മതവിശ്വാസികൾക്കും യുക്തിവാദികൾക്കും ഇടയിൽ എന്ന് പറഞ്ഞ് ഇരുവരുടെയും പ്രീതി നേടിക്കൊണ്ട് പോകാം. അതാണ് പറഞ്ഞത് ആശയപരമായ ഭീരുത്വമാണ് അജ്ഞ്ഞേയവാദം എന്ന്. ദൈവം എന്നതുപോലെ തെളിവില്ലാതെ നിൽക്കുന്ന എന്തിനെയും വിശ്വസിക്കാനോ തള്ളിക്കളയാനോ കഴിയില്ല ഇക്കൂട്ടർക്ക്. ചെകുത്താൻ, കുട്ടിച്ചാത്തൻ, മാട, മറുത, യക്ഷി, ബ്രഹ്മരക്ഷസ്സ് തുടങ്ങി എന്ത് കഥാപാത്രമായാലും ഇല്ലെന്നോ ഉണ്ടെന്നോ ഉറപ്പിച്ച് പറയാൻ കഴിയില്ല. അപ്പോൾ അത്തരം വാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക മാത്രമാണ് വഴി. അല്ലെങ്കിൽ ത്തന്നെ അറിയില്ല എന്ന് പറയുന്നതിൽ "വാദം" ഇല്ലല്ലോ.. "അജ്ഞ്ഞേയവാദം" എന്ന പേര് തന്നെ തെറ്റാണ് അത്തരത്തിൽ നോക്കിയാൽ.
ദൈവത്തിൽ വിശ്വസിച്ചാൽ നന്മയുണ്ടാവില്ല എന്ന് ആരും പറഞ്ഞില്ലല്ലോ മാഷേ. എന്തിനാണ് സ്ട്രോമാൻ ഫാലസി? നല്ലൊരു ഓട്ടക്കാരൻ തൻ്റെ തോളത്ത് ഭാരമുള്ള ബാഗ് തൂക്കിയാലും നന്നായി ഓടുന്നെങ്കിൽ അതില്ലായിരുന്നെങ്കിൽ അതിനേക്കാൾ വേഗത്തിൽ ഓടിയേനെ എന്നേ പറയുന്നുള്ളൂ.
നിരീശ്വരവാദികളായ ജിന്നയും സവർക്കറും കുഴപ്പക്കാർ. സംശയവാദിയായ നെഹ്‌റു മിടുക്കൻ. ഒന്നും തോന്നരുത്. സ്‌കൂൾ കുട്ടികളുടെ നിലവാരത്തിലുള്ള വാദമാണിത്. ഒരു നിരീശ്വരവാദി കുഴപ്പമുണ്ടാക്കിയാൽ അത് അയാളുടെ കുഴപ്പമാണ്. ഇവരെയൊക്കെ സമൂഹം മോശക്കാരായി കാണുന്നുണ്ടെങ്കിൽ അത് നിരീശ്വരവാദത്തിൻ്റെ പേരിലല്ല. നെഹ്‌റുവിൻറെ "അജ്ഞ്ഞേയവാദം" കാരണമല്ല അദ്ദേഹത്തെ ആളുകൾ ബഹുമാനിക്കുന്നത്.
യുക്തിവാദം എന്നാൽ വിശ്വാസികളെ വെറുക്കലാണ് എന്ന് ആരാണ് മാഷിനോട് പറഞ്ഞത്? ഫ്രാൻകോ മുളയ്ക്കൽ എന്നല്ല തെറ്റ് ആര് ചെയ്താലും അവരെ വെറുക്കാനും ഇരകൾക്ക് പിന്തുണ നൽകാനും മനുഷ്യത്വപരമായി പെരുമാറാനും സ്വാതന്ത്രചിന്തകർക്ക് കഴിയും. തെറ്റ് ചെയ്തത് യുക്തിവാദിയാണെങ്കിലും തള്ളിപ്പറയാൻ ഒരു നിമിഷം പോലും വേണ്ട. ഇത് മനുഷ്യത്വമാണ് മാഷേ. വർഗ്ഗബോധമോ അപരന്മാരോടുള്ള വെറുപ്പോ അല്ല.
രവിചന്ദ്രൻ മാഷ് എന്നാൽ യുക്തിവാദം, യുക്തിവാദം എന്നാൽ രവിചന്ദ്രൻ എന്നൊന്നും ആരും കരുതുന്നില്ല. യുക്തിവാദികൾക്കിടയിലെ വേറിട്ടൊരു വ്യക്തിത്വം എന്നതിനപ്പുറം സ്വാതന്ത്രചിന്തകർ ആരേയും ആരാധ്യനായി കാണാറില്ല.
ഒരു ചോദ്യത്തിന് ഉണ്ടോ ഇല്ലയോ എന്ന് ചോദിച്ചാൽ ഉണ്ട് ഇല്ല്യ എന്ന് പറയാൻ പഠിപ്പിച്ച സാർ നമ്മുടെ കാരശ്ശേരി സാർ
😝
😄
Do you know the 4th categories called as IGNOSTICS OR IGTHEIST & THEOLOGICAL NON COGNITIVISTS
en.m.wikipedia.org/wiki/Ignosticism
and....Theological Non Cognitivists
en.m.wikipedia.org/wiki/Theological_noncognitivism
I think I fall in these 4th categories.
ഭീരുക്കളായ വിശ്വാസികളായ നാലമതൊരു വിഭാഗം കൂടി ഉണ്ടെന്ന്
ബോധ്യമായി
ഇനി അമ്പലങ്ങൾ അല്ല പള്ളിക്കുടങ്ങളാണ് വേണ്ടത് എന്ന് ശ്രീനാരായണ ഗുരു പറഞ്ഞത് എന്തു കൊണ്ടാണ്? മനുഷ്യനും ലോകത്തിനും നന്മയും പുരോഗതിയും ഉണ്ടാകുവാൻ അന്ധമായ വൈദവ വിശ്വാസത്തിന് കഴിയില്ല ശാസ്ത്രത്തിനും അതറിയുന്നതിലൂടെയും മാത്രമേ സാധ്യമാകൂഎന്ന് അദ്ദേഹം മനസ്സിലാക്കി. അത് തന്നെയാണ് രവി ചന്ദ്രൻ മാഷും പറയുന്നത്.
Agnostics are afraid to acknowledge they are atheists. This is what Ravi means. Ravi is really a very knowledgeable man, a great debater, teacher and author of many books. I salute him for what he is.
And he got a bunch of blind followers who can't take a logical argument or criticism against him. Double standard people 😂
Agnostics are comfortable viewers.. Risk nothing.. Like scientists, science graduated students, liberals, politicians can hide here... If 10% of them come out like Ravi... These religious mafia may not set norms..
We need more Ravi and less Karassery
To say l am ethiest he/she means only that the idea the other person says (person god )is wrong. That means both of then argue meaninglessly.
Dr. K. Pradeep kumar.
P.O. Mundallur -670622.
@@Aazikka okay, can you ask a logical criticism with some actual questions regarding God?
@@abhinavrs5072 why not?
ഇവിടെ പലരും full video കാണാനപേക്ഷിക്കുന്നത് കണ്ടു. ഒന്ന് പറയട്ടെ, ഒരാളെ മനസ്സിലാക്കാന് ജീവിതം മുഴുവന് കാണേണ്ട. RCയുടെ ചില statements ആണ് മാഷിവിടെചൂണ്ടിക്കാണിച്ചേ, അല്ലെന്കിലും RCക്ക് മറ്റെല്ലാത്തിനോടും ഒരു തരം പുച്ചമാണ്. അതില് ചിലത് മാഷിവിടെ ഭംഗിയായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മാഷുടെ വിമർശനത്തിൽ കുറച്ചു കൂടെ ഉൾക്കാഴ്ച ആകാമായിരുന്നു. RC താങ്കൾ പറയുന്ന പോലെ അഹങ്കാരിയോ അല്പനോ ആണെന്ന് തോന്നുന്നില്ല. സ്വന്തം നിലപാടുകൾ മാഷെക്കാളും ധീരതയോടെ പറയുന്ന ആളാണ്.
എന്തിനാണ് മാഷേ ഈഴവൻ പുലയനൊ നായർ ഈഴവനൊ ആകുന്നത് പണ്ടുള്ളവർ അങ്ങനെപറഞ്ഞു പുതിയതലമുറയിൽ മാഷിനുതിരുത്തിപറഞ്ഞുകൂടെ എന്തിനാണ് അവരെ ഫോളോചെയ്യുന്നത്,എല്ലാവരും മനുഷ്യരാകാൻപറ മാഷേ.....ബുദ്ധൻ പണ്ടങ്ങനെ പറഞ്ഞതു സാഹിത്യമായിട്ട് പഠിപ്പിച്ചാൽപോരെ അതിനെ ഫോളോചെയ്യാൻ പറയുന്നത്വഎന്തിനാണ്...മാഷിനെപോലുള്ളവർകൂടി ഈ സന്ദേഹവാദംവിട്ട് എത്തീസത്തിലേക്ക് വന്നാൽ ഇവിടെ സംഭവിക്കാൻ പോകുന്ന മാറ്റം എത്രമനോഹരമായിരിക്കും......
രവിചന്ദ്രൻ പറയാത്തത് പറഞ്ഞു എന്ന് പറഞ്ഞ് വിമർശിക്കുന്നത് കാരശ്ശേരി ആയാലും എതിർക്കേണ്ടി വരും
ദൈവം ഉണ്ട് എന്ന് കരുതാവുന്ന അത്ര തന്നെ തെളിവുകൾ മാത്രമേ ദൈവം ഇല്ല എന്ന് കരുതാനും ഒള്ളൂ.
ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന നിലപാട് ആണ് പ്രശ്നം.
രവി സാറിനെ നിങ്ങൾക്ക് മനസ്സിലായിട്ടില്ല
പ്രസംഗങ്ങളും
കറക്റ്റ്
I have one answer... Eg: എനിക്ക് എന്റെ ഒരു പൂർവികർ ഡിങ്കൻടെ കഥ പറഞ്ഞു തന്നു. എനിക്ക് അത് ഇഷ്ടപ്പെട്ടു. ഞാൻ ഡിങ്കനെ ആരാധിച്ചു, സത്യമാണ് എന്ന് വിശ്വസിച്ചു.. ഞാൻ കാണുന്നവരോടൊക്കെ ഡിങ്കനെ കുറിച്ച് പറഞ്ഞു, ഡിങ്കനെ പൂജിക്കാനും, ഡിങ്കപദം പ്രാപിക്കാനും പറഞ്ഞു. എന്റെ ഭാഗ്യം കൊണ്ടോ, നിർഭാഗ്യം കൊണ്ടോ എന്റെ സൂപ്പർസ്റ്റാറിനെ ജനങ്ങൾ ഏറ്റെടുത്തു. ഞാൻ കൃതർത്ഥനായി. പിന്നെ പിന്നെ ആര് ഡിങ്കനെ ചീത്ത പറഞ്ഞാലും ഞാനും, സമൂഹവും പ്രതികരിക്കും, അവരെ ഒറ്റപ്പെടുത്തും. അങ്ങനെയിരിക്കെ ഒരിക്കൽ ഡിങ്കനെ യൂട്യൂബ്യിൽ പരസ്യമായി വധിക്കുന്ന RC എന്ന മനുഷ്യന്റെ വീഡിയോ കാണാനിടയായി. അദ്ദേഹം ചോദിച്ചു... എന്താണെന്നല്ലേ, ആരാ ഡിങ്കൻ, എവിടുന്നു കിട്ടി, ഡിങ്കൻടെ ഉദ്ഭവം?? പുറത്തു പറയാൻ പറ്റുമോ.. പറഞ്ഞു തന്ന പൂർവികന്റെ തലയിലുദിച്ച ഡിങ്കൻടെ ഉറവിടം... അതോടെ നിന്നു... തിരിച്ചറിവ് വന്നു തുടങ്ങി...എവിടുന്നോ കിട്ടിയ ഏതൊക്കെയോ ഡിങ്കന്മാർക്ക് വേണ്ടിയും ചർച്ചകളും.. കുറെ സംഘടനകളും...🙏
രവിചന്ദ്രൻ മാഷുടെ പ്രഭാഷണ ശകലങ്ങൾ മാത്രമാണോ കാരശ്ശേരി മാഷ് കേട്ടത് എന്ന് തോന്നിപ്പോയി ഇത് കേട്ടപ്പോൾ.
രവിയുടെ ഏതു കേട്ടാലും ഒരുപോലെ
ഞാൻ നിങ്ങളോട് വിയോജിക്കുന്നു എന്നാൽ നിങ്ങൾക്ക് അത് പറയാൻ ഉള്ള അവകാശതിന്നുവേണ്ടി പോരാടാൻ ഞാൻ തയാർ ആണ്. വോൾട്ടയർ!ഈ ലൈൻ എല്ലാവർക്കും സ്വീകരിക്കാം.
"മുഴുവനും മനസ്സിലാകാതെ യുക്തിവാദികൾ ആയവരുടെ നേതാവാണ് രവിചന്ദ്രൻ" 11:45
Dare to think and follow the logic. . .
Please try to understand there is no particular leaders in Atheist movements nor we don’t want one.
Listen to the inverted coma
I quoted from the vedio. അല്ലാതെ ബഹുമാനപ്പെട്ട രവിചന്ദ്രൻ സാറിനെ കുറ്റം പറഞ്ഞതല്ല. എൻറെ വ്യക്തിപരമായ അഭിപ്രായത്തിൽ അദ്ദേഹം യുക്തിവാദി ഗ്രൂപ്പിലെ superstitious people's hero ആണ്
ഇതൊരുമാതിരി കാരണവർ നിലപാട് ayipoyi
മാഷേ ഇങ്ങക്ക് ആ പുള്ളി പറഞ്ഞത് മുഴുവൻ തിരിഞ്ഞിട്ടില്ല
Yes
ശരിയാ ..... വായ പൊളിച്ചാൽ നുണയേ പറയൂ രവി ചന്ദ്രൻ എന്ന കാര്യം പായാൻ മറന്നു മാഷ്.....
ഏത്.. തിരിഞ്ഞോ.. 😁
ഞാൻ മൂന്നാമത്തെ വിഭാഗത്തിൽ പെടുന്നവനാണ് .....ഞാൻ ഭീരുവും ആണ് ...കാരണം അടുത്ത ജന്മത്തിൽ മാനോ , മുയലോ ,പോത്തോ ആയി ജനിച്ചാൽ എന്ത് ചെയ്യും ...എന്തെല്ലാം വേദനകൾ അനുഭവിക്കേണ്ടി വന്നേനെ .... യോഗയിലൂടെയും ധ്യാനത്തിലൂടെയും കർമങ്ങളെയും മനസ്സിലെ അഴുക്കുകളെയും നീക്കി മോക്ഷം പ്രാപിക്കാൻ കഴിയും എന്നാണ് ഞാൻ വിശ്വസിക്കുന്നത് (ഇതൊരു വിശ്വാസം മാത്രമാണ് ഉറപ്പില്ല )..രവിചന്ദ്രൻ സി ....ത്രികാല ജ്ഞാനി ആവാനാണ് സാധ്യത ...കാരണം അദ്ദ്ദേഹത്തിനു ഒന്നിനെയും ഭയമില്ല
കർഷകബില്ലിനെ പറ്റി പറഞ്ഞത് മാത്രം കേട്ടാൽ മതി,ശ്രീ.രവി ചന്ദ്രന്റെ പൊള്ളയായ ഉൾക്കാഴ്ചയുടെ കാര്യം.