നഷ്ട സ്വപ്‌നങ്ങൾ | NASHTA SWAPNANGAL | SJ FILMS | Malayalam Short Film | O'range Media

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 429

  • @sunithakumari9420
    @sunithakumari9420 6 місяців тому +1

    മഹാമാരിയിൽ പല കുടുംബങ്ങളും അനുഭവിച്ച പച്ചയായ ജീവിതകഥ അതേ പോലെ ജനഹൃദയങ്ങളിലേക്ക് ഈ നഷ്ടസ്വപ്നങ്ങൾ എന്ന ഫിലിമിലൂടെ പകർത്തിയെഴുതാൻ കഴിഞ്ഞിട്ടുണ്ട് . എല്ലാവരും അവരവരുടെ കഥാപാത്രങ്ങൾ വളരെ ഭംഗിയായി ചെയ്തു❤ അഭിനന്ദനങ്ങൾ ബൈജു&ടീം🎉🎉🎉

  • @prathanaginhimasarith3676
    @prathanaginhimasarith3676 2 роки тому +1

    മനസ്സിൽ നൊമ്പരമായി ഒരുപിടി കഥാപാത്രങ്ങൾ.. ദേവൻ, ലക്ഷ്മി, ലച്ചു, അമ്മ.. ലക്ഷ്മി കഥാപാത്രത്തിനെ ഉൾക്കൊണ്ട്‌ തന്നെ നല്ല അഭിനയം കാഴ്ച്ച വെച്ചു... ലോകഭീതിയായി വന്ന കൊറോണ ദുരന്തം ഒരു ജീവനെടുക്കുമ്പോൾ.. അവനെ ചുറ്റിപറ്റി സ്വരുകൂട്ടി വെച്ചു നെയ്ത കുറേ സ്വപ്‌നങ്ങൾ പൊലിയുന്നു.. ഇഷ്ട്ടമായി.. ബൈജുവിന്റെ അഭിനയം.. അവസാനത്തെ പാട്ടും ഏറെ മനോഹരം 🌹അണിയറപ്രവർത്തകർക്ക്.. അഭ 💐അഭിനന്ദനങ്ങൾ 🌹

  • @sujamol1929
    @sujamol1929 3 роки тому +3

    പഴമയുടെ ആഢൃത്വവൂം ആനുകാലികതയും കോർത്തിണക്കി ജീവസ്സുറ്റ ഒരു സൃഷ്ടി ദൃശ്യിവിഷ്കാരത്തിലൂടെ മനുഷൃരെ ചിന്തോദ്ദീപകമാക്കിയ സംഘാംഗങ്ങൾക്ക് അഭിനന്ദനങ്ങൾ.....

  • @syedshafiscreation5885
    @syedshafiscreation5885 3 роки тому +3

    കുറേ നാളുകൾക്ക് ശേഷം കണ്ടൊരു ഷോർട്ട് ഫിലിമാണ് "നഷ്ട്ട സ്വപ്‌നങ്ങൾ" അത് നഷ്ട്ടമായില്ല.! ഇഷ്ട്ടമായി.
    നായികയായി ജീവിച്ചു അഭിനയിച്ച നിധ ചേച്ചി ഇതിന് മുന്പും ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഞാൻ കാണുന്നത്, ബിഗ്ഗ് സ്ക്രീനിലേയ്ക്കുള്ള എല്ലാ മികവും അവർക്കുണ്ട്.
    കൂടാതെ നായകനും സുഹൃത്തുമായ ബൈജു ചേട്ടനും, അദ്ദേഹത്തിന്റെ മോളും, മറ്റു ആർട്ടിസ്റ്റുകളും കഥാപാത്രത്തോട് നീതിപുലർത്തി കഴിവ് തെളിയിച്ചു.
    പിറകിൽ പ്രവർത്തിച്ച ശ്യാം ധർമൻ, രാഗേഷ് പള്ളത്ത്, അരുൺ ചങ്കുകൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ.
    ഉള്ളടക്കം പറഞ്ഞ് രസം കൊല്ലുന്നില്ല... കാണുക...
    നഷ്ട്ട സ്വപ്‌നങ്ങൾ ടീമിന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ...🌹
    സെയ്ദ് ഷാഫി..✍️

  • @aijenrexo4478
    @aijenrexo4478 3 роки тому +1

    വർത്തമാനകാലത്തെ മനുഷ്യ ജീവിതത്തിൻ്റെ ആകുലതകളെയും ആകസ്മിത ക ളെയും വരച്ചു കാട്ടുന്ന ശക്തമായ പ്രമേയം ..... മനുഷ്യബന്ധങ്ങളുടെ ഊഷ്മളത യെ ഭാവതീവ്രതയോടെ അവതരിപ്പിക്കുന്ന ' കഥാപാത്രങ്ങൾ .... എല്ലാറ്റിനു മുപരി ഒരു പ്രവാസിയുടെ സംഘർഷാത്മകമായ ജീവിതത്തിൻ്റെ സൗമ്യമായ ആവിഷ്കാരം .... എല്ലാ അഭിനേതാക്കൾ ക്കും അഭിനന്ദനങ്ങൾ .... പ്രത്യേകിച്ച് അമ്മയായി അഭിനയിച്ച കലാമണ്ഡലം സീത ചേച്ചിക്ക് .....'

  • @shajahanshaikh6115
    @shajahanshaikh6115 3 роки тому +2

    ജീവിതമാം നടന കളരിയിലെ തീഷ്ണമാം മനസ്സിന്റെ തേങ്ങലുകൾക്കിടയിലുള്ള ആർദ്രമാം സ്നേഹത്തിൽ ചാലിച്ച നെടുവീർപ്പിൻ നേർത്ത നൊമ്പരമാണീ "നഷ്ട സ്വപ്‌നങ്ങൾ"! മാറാത്ത മഹാമാരിതൻ ദീനരോദനങ്ങൾ മാനവരാശിയെ നിത്യവും നിലയ്ക്കാതെ പിൻതുടരുമ്പോൾ കരുതലിൻ ലയ ഭംഗിയിൽ ആശയും ആശങ്കകളും നൊമ്പരമായി മാറുന്ന കാലീക പ്രസക്തമാണീ ദൃശ്യ ആവിഷ്കാരം!👌
    ഈ കലാ സൃഷ്ടിയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച അതുല്ല്യ പ്രതിഭകൾക്കും വിശിഷ്യ ജിബിനും നിതയ്ക്കും രാധാകൃഷ്ണൻജീക്കും ആശംസകളരുളുന്നു...! 👍👌👏🤝☺️🌹

  • @manilallal6238
    @manilallal6238 3 роки тому +1

    എന്താ പറയുക....ഇവിടെ തുടങ്ങണം എന്നുപോലും അറിയില്ല...കണ്ണ് നിറയാത്തവർ ഉണ്ടോ എന്നും അറിയില്ല...നമ്മുടെ ഇന്നത്തെ സാഹചര്യം എത്രയോ ഭീകരമാണ്... പ്രത്യേകിച്ച് പുറത്ത് ജോലി ചെയ്യുന്നവരുടെ കാര്യം....ഇതൊക്കെ ഓർമ്മയിൽ കൊണ്ട് വരാൻ ഈ കൊച്ചു ഫിലിം സഹായിക്കും...എല്ലാവരും അതിമനോഹരമായി അഭിനയിച്ചു...ബൈജു, നിത ചേച്ചി...... നല്ല direction.. bayground music...end song .,..touching heart.... Congratss ...baiju&crews😍😍😍👍👍👍👍

  • @anithabijeesh7506
    @anithabijeesh7506 Рік тому +1

    ജിബിൻ ചേട്ടാ സൂപ്പർ ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞു പോയി അറിയാതെ ചേച്ചിയുടെ അഭിനയം സൂപ്പർ 🙏🙏

  • @ibrahimkutty8758
    @ibrahimkutty8758 3 роки тому +7

    ഒരുപാട് മനസ്സിൽ തങ്ങി നിൽക്കുന്ന രംഗം ഇനിയും ഇത് പോലെ കുടുംബ കഥകൾ ഉണ്ടാകും കാത്തിരിക്കുന്നു 🌹❤🙏

  • @chinnuminnu6905
    @chinnuminnu6905 2 роки тому +1

    കണ്ണ് നിറഞ്ഞുപോയി. അതിനർത്ഥം നിങ്ങളുടെ വർക് നു റിസൾട്ട്‌ കിട്ടിയെന്നു....all the best

  • @meghapradeep6818
    @meghapradeep6818 Рік тому +1

    കണ്ണുകൾ നിറഞ്ഞു... നല്ല അഭിനയം 😍👌👏👏അഭിനന്ദനങ്ങൾ 👍

  • @bindusanthosh5828
    @bindusanthosh5828 3 роки тому +2

    കാലഘട്ടത്തിന്റെ കഥ എല്ലാവരും പറഞ്ഞതെങ്കിലും ഉള്ളു നിറച്ച സ്വപ്നവും... ഉള്ളുലച്ച നഷ്ടബോധവും. നിതാരാധ എന്ന കാമ്പുള്ള അഭിനയമികവിനു അഭിനന്ദനങ്ങൾ...

    • @sisiraradhakrishnan7191
      @sisiraradhakrishnan7191 3 роки тому

      ഒത്തിരി സന്തോഷം ചേച്ചി 🥰🥰🥰

  • @nimithks5991
    @nimithks5991 3 роки тому +12

    വേർപാടിന്റെയും കാത്തിരിപ്പിന്റെയും ഒരു ദൃശ്യനുഭവം അതാണ് ഒറ്റവാക്കിൽ പറഞ്ഞ നഷ്ട സൗപ്നം എന്നാ ഷോർട് ഫിലിം😍😍😍 മനോഹരം 👌👌👌

  • @dinkrajanca5039
    @dinkrajanca5039 3 роки тому +2

    കണ്ണ് നിറയാതെ ഇതാരും കണ്ടു അവസാനിപ്പിക്കുമെന്ന് തോന്നുന്നില്ല എല്ലാരും കഴിവ് ഉള്ളവരാണെന്നു തെളിയിക്കുന്ന പ്രകടനം all the best

  • @vineethavineetha1034
    @vineethavineetha1034 Рік тому +1

    🙏🙏🙏🙏🌹🌹വല്ലാത്ത ഒരു ഫീൽ കണ്ണ് നനയിച്ചു 🙏👌👌

  • @haridasvarkala7801
    @haridasvarkala7801 3 роки тому +1

    ഒത്തിരി ഒത്തിരി ഇഷ്ടമായി.. നല്ല ഒരു വലിയ കഥ 25 മിനിറ്റില്‍ പറഞ്ഞു.. നിധയും മോളും അഭിനയത്തികവില്‍ .. അഭിനയിച്ച എല്ലാ നടീനടന്മാരും മേന്മ പുലര്‍ത്തി.. സംവിധാനമികവ് എടുത്ത് പറയണം ...

    • @sisiraradhakrishnan7191
      @sisiraradhakrishnan7191 3 роки тому

      വിലയേറിയ അഭിപ്രായം ❤❤❤❤സ്നേഹം ചേട്ടാ 💞💞💞

  • @NAAGACREATIONS
    @NAAGACREATIONS 3 роки тому +1

    വളരെ മനോഹരമായ ഒരു ദൃശ്യാവിഷ്കാരം. സമകാലീന പ്രസക്തിയുള്ള വിഷയം, മികച്ച അവതരണം, കഴിവുറ്റ അഭിനേതാക്കൾ, സൗഹൃതവും പ്രണയവും പ്രവാസവും പ്രതീക്ഷയും കാതിരിരിപ്പും കയ്യെത്തും ദൂരത്ത് എത്തിയിട്ടും കാണാ മറതീർത്ത് മഹാമാരിയും ഒടുവിൽ നഷ്ട്ട സ്വപ്നങ്ങൾ സമ്മാനിച്ച് തിരികെവരാത്ത മോക്ഷയാത്രയും...!
    എല്ലാ ടീം അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️🙏

  • @jcsnair4519
    @jcsnair4519 3 роки тому +1

    സമകാലിക സംഭവങ്ങളുടെ നേർക്കാഴ്ച... വളരെ വികാരപരമായി തന്നെ അവതരിപ്പിക്ക്യൻ കഴിഞ്ഞു. തിരക്കഥ, ഫോട്ടോഗ്രഫി,, ബൈജു, നീത, ജിബിൻ എല്ലാവരും തകർത്തു അഭിനയിച്ചു. ഇനിയും ഒരുപാട് പടങ്ങൾ ചെയ്യാൻ സാധിക്കട്ടെ. എല്ലാവർക്കും അഭിനന്ദനങ്ങൾ 👌👌👌🌹🌹🌹നല്ല മ്യൂസിക് സിറ്റുവേഷൻ ശരിക്കും ഫീൽ ചെയ്യാൻ പാടിനും, പാട്ടു ക്കാരനും കഴിഞ്ഞു 🙏🌹🌹🌹🌹🌹🌹

  • @remyaaswas6964
    @remyaaswas6964 Рік тому +1

    Wow.. Fantastic... 👏👏👏🥰👏🥰🥰ellarem superb acting 🥰🌹🌹🌹🌹

  • @beenapv1546
    @beenapv1546 2 роки тому +1

    Korona എന്ന മഹാമാരി janagal പേടിച്ച ഒരു സംഭവം ആയിരുന്നു ഇപ്പോഴാണ് കാണുന്നതെങ്കിലും സൂപ്പർ ആയിരുന്നു പ്രമേയം.. ബൈജു ഗ്രേറ്റ്‌ 👍👍👍

  • @lincypd6973
    @lincypd6973 3 роки тому +2

    Heart touching ആയാ കഥ. എല്ലാവരും നന്നായിട്ട് അഭിനയിച്ചിട്ടുണ്ട്.പോകല അളിയനും പെങ്ങളും മോളും അളിയന്റെ കൂട്ടുകാരനും വളരെ നന്നായി ചെയ്തു. We are waiting for your new works💕

  • @manikkuttissweetworld5232
    @manikkuttissweetworld5232 3 роки тому +1

    ബൈജു അണ്ണാ ജോർ ബാർ. അടിച്ചുപൊളിച്ചു തിമിർത്തു കലക്കി മറിച്ചു. എല്ലാരും സൂപ്പർ ഉണ്ട്

  • @sisiraradhakrishnan7191
    @sisiraradhakrishnan7191 3 роки тому +25

    കുറച്ചു പേരുടെ സ്വപ്നങ്ങൾ പൂവണിഞ്ഞ നിമിഷം 🙏🙏🙏താങ്ക്സ് ഓൾ 💞💞💞💞💞

  • @raghikarnnan3081
    @raghikarnnan3081 3 роки тому +1

    കൈ തൊട്ടതെല്ലാം പൊന്നാക്കി ബൈജുവേട്ടനും ഗ്രൂപ്പും 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @dhaneshnm5164
    @dhaneshnm5164 3 роки тому +2

    നന്നായിട്ടുണ്ട് അണിയറയിലെ മുഴുവൻ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. പ്രിയ സുഹൃത്ത് ശ്യാമക്ക്. (ചമയം) പ്രത്യേകം അഭിനന്ദനങ്ങൾ..

  • @Manjuvijeeshofficial
    @Manjuvijeeshofficial 3 роки тому +1

    അറിയാതെ കണ്ണ് നിറഞ്ഞു പോയി last സീനുകൾ കണ്ടപ്പോൾ. നല്ല ഒരു ഹ്രസ്വ ചിത്രം.. അഭിനന്ദനങ്ങൾ ബൈജുവിനും മോൾക്കും കൂട്ടുകാർക്കും. 👏👏👏👏

    • @baijucsbaijucs8780
      @baijucsbaijucs8780 3 роки тому

      താങ്ക്സ് ചേച്ചി.. ഒത്തിരി ഒത്തിരി സന്തോഷം ഈ വാക്കുകൾ ❤❤❤❤

  • @manjuabi4908
    @manjuabi4908 3 роки тому +1

    സൂപ്പർ ആയിട്ടുണ്ട് ബൈജുചേട്ടാ 👍👍👍 കരയിപ്പിച്ചു കളഞ്ഞു മോളു അടിപൊളി എല്ലാരും സൂപ്പർ.. നിഷചേച്ചിയോട് അന്നേഷിച്ചെന്നു പറയണം 👌👌👌👌

  • @regianu6082
    @regianu6082 3 роки тому +1

    നല്ലൊരു ടീം വർക്കിന്റെ റിസൾട്ട്‌,,
    എല്ലാവരും നന്നായി പെർഫോമൻസ് കാഴ്ച വെച്ചു,,, നമ്മുടെ ഇപ്പോഴത്തെ അവസ്ഥയെ ശരിക്കും തുറന്നു കാട്ടിയ നല്ലൊരു ഷോർട് ഫിലിം...
    ജിബിൻ മച്ചാനെ,,, എല്ലാവിധ ആശംസകൾ 😍😍😍😍

  • @skfasil
    @skfasil 3 роки тому +3

    നിതാഭായ് കലക്കി,,, കുട്ടിയും പൊകലയും, കൂട്ടുക്കാരനും അമ്മയും സൂപ്പർ...

  • @newcoloursmedia5618
    @newcoloursmedia5618 3 роки тому +2

    ഗംഭീരം ഒന്നും പറയാനില്ല 👌👌👌👌👌👌🌹🌹🌹🌹🌹👍👍👍

  • @madhujakc9945
    @madhujakc9945 3 роки тому +3

    Short film-ൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ.
    പ്രത്യേകിച്ച് camera, editing ചെയ്ത manu sagar-ന്.
    💐💐💐💐💐💐💐

  • @kurumbikallyani5091
    @kurumbikallyani5091 3 роки тому +1

    ഒന്നും പറയാനില്ല ... വളരെ നന്നായിട്ടുണ്ട് .... സീതമ്മയും ഒപ്പം അഭിനയിച്ച എല്ലാവരും നല്ല പ്രകടനം ആയിരുന്നുട്ടോ ....

  • @MSPChannel1
    @MSPChannel1 3 роки тому +1

    വളരെ നല്ല കഥയാണ്. എല്ലാവരും നല്ല അഭിനയിച്ചിട്ടുണ്ട്. ഇനിയും ഇതു പോലുള്ള നല്ല കഥകൾ ചെയ്യണം

  • @jisharamesh1101
    @jisharamesh1101 3 роки тому +1

    ബൈജു സൂപ്പർ കരയിപ്പിച്ചു കളഞ്ഞു heart touching 🙏

  • @Fivecats2024
    @Fivecats2024 3 роки тому +2

    ഒരുപാടു നാളുകൾക്കു ശേഷം നല്ലൊരു ഷോർട്ട് ഫിലിം കണ്ടു.

  • @GreeshmaAngelose
    @GreeshmaAngelose 2 роки тому +3

    Heart touching short film... Hats off to the entire team ❤️ പ്രത്യേകിച്ചും എല്ലാ അഭിനേതാക്കളും ഒട്ടും " over acting " ഇല്ലാതെ വളരെ ഗംഭീരം ആയി അഭിനയിച്ചു... നായികയുടെ സഹോദരൻ്റെ കഥാപാത്രം ചെയ്ത " വില്ലൻ" shade വളരെ realistic ആയി തോന്നി... എല്ലാവരും നല്ല പ്രകടനം കാഴ്ച വെച്ചു....
    കഥ വളരെ മികച്ചത്, predictable അല്ലാത്ത ക്ലൈമാക്സ്... ഗാനം,അതിലെ വരികൾ, സംഗീതം, ആലാപനം...എല്ലാം സാഹചര്യത്തിന് യോചിച്ചത്...
    Well done ❤️❤️❤️❤️ all the best

    • @jibinmanjapra158
      @jibinmanjapra158 2 роки тому +1

      ഒരുപാട് സന്തോഷം സ്നേഹം നന്ദി 🙏♥️ നായികയുടെ സഹോദരൻ വില്ലൻ 🙏

    • @sreddhas1008
      @sreddhas1008 Рік тому

      superb,

  • @siyonaasstichingschoorakkod
    @siyonaasstichingschoorakkod 3 роки тому +2

    വളരെ നല്ല പ്രമേയം നല്ല അവതരണം. ആ സ്റ്റണ്ട് സീൻ സൂപ്പർ ആയിട്ടോ. അവസാനം സങ്കടം ആയി

  • @dreamskeralamastermanaf8147
    @dreamskeralamastermanaf8147 3 роки тому +1

    Jibin.full.kidu.story.actor.camera.edithing.bgm.poli.all.tem set

  • @chandrikashoba4542
    @chandrikashoba4542 3 роки тому +1

    കോവിഡ് കാലത്ത് കണ്ട ചിത്രീകരണങ്ങളിൽ ഏറ്റവും മേൻമയുള്ളത് ഗാനം പശ്ചാത്തലസംഗീതം ക്യാമറ എഡിറ്റിംഗ് കഥ എന്നുവേണ്ട എല്ലാം ഒന്നിനൊന്നു മെച്ചം അണിയറ പ്രവർത്തകർക്കും നടീനടന്മാർക്കും അഭിനന്ദനങ്ങൾ . പാവ കത്തുമ്പോൾ ശരിക്കും വിഷമിച്ചു🌟🌟🌟

  • @sajeevp.b8568
    @sajeevp.b8568 3 роки тому +1

    പ്രിയ ബൈജുവിനും സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ...
    ആശംസകൾ ...

  • @jyothikishor4354
    @jyothikishor4354 3 роки тому +1

    ബൈജു.... ദൈവം ഒരുപാട് കഴിവുകൾ തന്നിട്ടുണ്ട്.... ബൈജുവിന്..... 👍👍

  • @Abhilash-jg2sy
    @Abhilash-jg2sy 3 роки тому +1

    മനസ്സിനെ ഒരു പാട് feel ചെയ്ത short film👍👌👌👌👌👌💞💞💞💞💞

  • @Oruanganavadifamily
    @Oruanganavadifamily 3 роки тому +3

    ഒന്നും പറയാനില്ല.... സൂപ്പർ.... ലാസ്റ്റ് സീൻ കണ്ടുനിൽക്കാൻ ആവില്ല 👌👌👌👌👌👌👌👌👌💐💐💐💐

  • @GeethaGeetha-bu4xm
    @GeethaGeetha-bu4xm Рік тому

    പച്ചയായ ജീവിതം.... ഒരുപാട് സ്വപ്നം ഒരുപാട് മോഹങ്ങൾ പൊലിഞ്ഞ ആ ഒരു മഹാമാരി ഓർക്കുമ്പോൾ തന്നെ നമുക്ക് വിങ്ങൽ മാത്രം മനസ്സിൽ

  • @deenashiju6644
    @deenashiju6644 3 роки тому +1

    മികച്ച ഒരു ഷോർട് ഫിലിം.... ബൈജു ചേട്ടാ സൂപ്പർ...👌 ലാസ്റ്റ് സങ്കടം ആയി... 😔😔

  • @anilayyappan5523
    @anilayyappan5523 3 роки тому +2

    സ്നേഹം ബൈജു നിഷ ബൈജു.. രാധാകൃഷ്ണൻ പെരുസ്. നിത രാധ ❤❤❤🙏🙏🙏

  • @baijucsbaijucs8780
    @baijucsbaijucs8780 2 роки тому +1

    എല്ലാവരുടെയും സപ്പോർട്ടിനു ഒത്തിരി ഒത്തിരി നന്ദി ❤❤❤

  • @dileepkumaar2537
    @dileepkumaar2537 3 роки тому +1

    നല്ല work. പ്രത്യേകിച്ച് നായികയുടെ അഭിനയം കിടു ..സ്വാഭാവികതയുണ്ട്, ആരും മോശമായില്ല. എടുത്തു പറയേണ്ടത് ക്യാമറ work തന്നെ.വിഷ്വൽ ബ്യൂട്ടി മനോഹരം

  • @sarithaps2425
    @sarithaps2425 Рік тому +1

    ഹൃദയത്തിൽ തൊടുന്ന അവതരണം

  • @menakashaji2173
    @menakashaji2173 3 роки тому +1

    സൂപ്പർ, എല്ലാവരും നന്നായി, പാട്ടിന്റെ വരികൾ മനോഹരം

  • @dipeeshav25
    @dipeeshav25 3 роки тому +1

    നല്ല ഷോർട് ഫിലിം നിത കലക്കി രാധാകഷ്ണൻ ചേട്ടന്റെ സംവിധാനം നന്നായിട്ടുണ്ട്

  • @bloorainmedia
    @bloorainmedia 2 роки тому +1

    Heart touching story...beautiful❤❤❤

  • @arunchemmanthitta576
    @arunchemmanthitta576 3 роки тому +9

    അവസാനം കണ്ണുനിറഞ്ഞു നല്ല വർക്ക് ആശംസകൾ എല്ലാവരും നന്നായി അഭിനയിച്ചു

    • @baijucsbaijucs8780
      @baijucsbaijucs8780 3 роки тому

      ഒരു കൂട്ടായ്മയുടെ വിജയം

  • @yadhukannan940
    @yadhukannan940 3 роки тому +1

    Super... Super.. Orupad ishtam ayi... Swopnam kando.. Corona virus🦠😷 vannodu koodi ellam poyi.... Biju chetta gud acting pine ellavarum super ayirunu

  • @baijucsbaijucs8780
    @baijucsbaijucs8780 2 роки тому +1

    ഈ ഷോർട് ഫിലിം എല്ലാവരും കണ്ടു ഞങ്ങളെ സപ്പോർട്ട് ചെയ്യുക ❤❤❤❤

  • @silkplaza4431
    @silkplaza4431 3 роки тому +2

    നല്ല അവതരണം. എല്ലാവരുടെയും അഭിനയം super .
    ഒരു ഹാപ്പി ending കൊടുക്കായിരുന്നു.
    പിന്നെ അളിയനിട്ട് ഒരു ചെറിയ പണിയും😀

  • @kavalonsanthoshsantthosh1562
    @kavalonsanthoshsantthosh1562 3 роки тому +1

    വളരെ നന്നായിട്ടുണ്ട് എല്ലാവരും നന്നായി അഭിനയിച്ചു .കണ്ണു നിറഞ്ഞു പോയി

  • @ambilyretheesh5122
    @ambilyretheesh5122 3 роки тому +1

    കൊള്ളാം സൂപ്പർ ഷോർട്ട് ഫിലിം. എല്ലാവരും നന്നായി അഭിനയിച്ചു. ഇനിയും ഇതുപോലെ നല്ല നല്ല വിഡിയോ പുനർജനിക്കട്ടെ എല്ലാം വിധ ആശംസകളും നേരുന്നു🙏🙏🙏🙏

  • @subeerka
    @subeerka 3 роки тому +1

    ഈ ഹ്രസ്വ ചിത്രത്തിൽ അണിചേർന്ന പ്രിയ സുഹൃത്തുക്കൾക്ക് ഒരായിരം
    അഭിനന്ദനങ്ങൾ.

  • @minnusmediavision6988
    @minnusmediavision6988 3 роки тому +2

    അനിൽ ചേട്ടൻ, ജിബിൻ, ബൈജു ചേട്ടൻ, നിത രാധ, സൂപ്പർ തകർത്തു 💞💞💞

  • @spetoryt
    @spetoryt 2 роки тому +1

    Baiju ente classmate.proud of you dear friend.hatsoff entire team.nenjiloru vingal ippozhum.

  • @Annammuzz
    @Annammuzz 3 роки тому +1

    അടുത്തിടെ കണ്ടതിൽ വച്ച് നല്ലൊരു short മൂവി.. എല്ലാവരും നന്നായിട്ടുണ്ട്.. ആശംസകൾ ❤️❤️❤️❤️

  • @Frndschnel
    @Frndschnel 3 роки тому +1

    ആകെ ബേജാറായല്ലോ ബൈജു ഏട്ടാ. എന്തായാലും അടിപൊളി ആയിട്ടോ. മോളും കലക്കി. എല്ലാരും ഉഷാറാക്കി. ഞാൻ കരഞ്ഞു ട്ടോ 😍😍

  • @nikhileshmv4060
    @nikhileshmv4060 3 роки тому +1

    അവരവരുടെ റോളുകൾ നന്നായി ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ക്യാമറ, എഡിറ്റിംഗ് 👌👌

  • @jineshmadhav1521
    @jineshmadhav1521 3 роки тому +2

    മനോഹരദൃശ്യാവിഷ്കാരം എവിടെയോ നീറുന്നനെൻ മാനസം . എല്ലാവിധഭാവുകങ്ങളും❤️❤️❤️

  • @rajyothi1257
    @rajyothi1257 3 роки тому +1

    സൂപ്പർ.... കരയിപ്പിച്ചു കളഞ്ഞു... ബൈജു ചേട്ടൻ 👍👍👍👍👍

  • @shadowmotorgrapher2284
    @shadowmotorgrapher2284 3 роки тому +2

    എന്റെ കണ്ണ് നിറഞ്ഞു പോയി മനസ്സിലേക്ക് തട്ടി ഇറങ്ങുന്ന ടെലിഫിലിം നല്ല സംവിധാനം ക്യാമറ എല്ലാം സൂപ്പർ ടീം വർക്ക് നന്നായിട്ടുണ്ട്🙏🙏🙏👌👌👌👌

  • @somanthamarakulam8096
    @somanthamarakulam8096 3 роки тому +1

    പ്രമേയം സമകാലികം...
    ചിത്രീകരണം നന്നായിട്ടുണ്ട്, എഡിറ്റി ഗും.
    പാശ്ചാത്തല സംഗീതം അല്പം കൂടി മെച്ചപ്പെടുത്താമായിരുന്നു.
    മുഖ്യ അഭിനേതാക്കൾ വളരെ നന്നായി ചെയ്തു.
    കൊള്ളാം - സംവിധായകനും, അഭിനേതാക്കൾക്കും, അണിയറ പ്രവർത്തകർക്കും അഭിമാനിക്കാം..
    അഭിനന്ദനങ്ങൾ!

  • @sajeevcv7204
    @sajeevcv7204 3 роки тому +1

    നന്നായിട്ടുണ്ട്...congratulations....🌹🌹🌹ക്യാമറാ സൂപ്പർ...സംവിധാനം good..മരണം വിശ്വസിക്കാൻ കഴിഞ്ഞില്ല ഒരു കഥ പോലെ ഫീൽ ചെയ്തു.എന്നാൽ മരണശേഷം ഉള്ള visulals amazing,....👍👍മ്യൂസിക് നന്നായിട്ടുണ്ട്....എന്നാൽ മെയിൻ മ്യൂസിക് യൂട്യൂബിൽ ninnu ഡൗൺ ലോഡ് ചെയ്തതാണ്....ചേരുന്നില്ല any way good..super...congrataz..to all

  • @manafdosth613
    @manafdosth613 3 роки тому +1

    നല്ല ആവിഷ്കാരം നന്നായി ഫീൽ ചെയ്തു ഗുഡ് 👌👌

  • @aswathy5530
    @aswathy5530 2 роки тому +1

    😭😭😭😭കരയിച്ചു കളഞ്ഞല്ലോ.....

  • @delshababu4682
    @delshababu4682 3 роки тому +1

    Oru cheru punjiriyode kandu thudangiya njan avasanam karanju poyi😭😭Good work, good team 👍👍👍

  • @sudhichalakudy381
    @sudhichalakudy381 3 роки тому +1

    ഈ മഹാമാരിയിൽ നടക്കുന്ന സംഭവം മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട് ആശംസകൾ നേരുന്നു ❤

  • @gathascreactivestudio6757
    @gathascreactivestudio6757 3 роки тому +1

    മനസ്സിൽ തങ്ങി നിൽക്കുന്നു ഓരോ നിമിഷങ്ങളും... അഭിനന്ദനങ്ങൾ

  • @shabeershoba5208
    @shabeershoba5208 3 роки тому +3

    അഭിനന്ദനങ്ങൾ .
    ഇതിൽ പ്രവർത്തിച്ച എല്ലാവരും അവരവരുടെ റോളുകൾ വളരെ ഭംഗിയായി നിർവഹിച്ചിട്ടുണ്ട് ക്യാമറയും എഡിറ്റിങും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

  • @dhinandhinan7480
    @dhinandhinan7480 Рік тому +1

    Great concept, amazing perfomance, Lyrics of songs all of very nice and sweet, keep it up, best wishes for your future endeavours

  • @shyla.pshyla1848
    @shyla.pshyla1848 3 роки тому +1

    😢😢ലാസ്റ്റിൽ കരഞ്ഞു പോയി.. മനസ് നല്ലോണം വേദനിച്ചു എനിക്ക്.. 👏👏സൂപ്പർ വർക്ക്‌

  • @raghunathanp4144
    @raghunathanp4144 2 роки тому +1

    സൂപ്പർ..

  • @rktechniques810
    @rktechniques810 3 роки тому +1

    Superb... ഒന്നും പറയാനില്ല.

  • @aradhvps9738
    @aradhvps9738 3 роки тому +1

    സൂപ്പറായിട്ടുണ്ട് ഗാനം ശരിക്കും touching ആയി. എല്ലാവർക്കും അഭിനന്ദനങ്ങൾ👍👍👍

  • @kunjukunju1475
    @kunjukunju1475 3 роки тому +1

    Manu uncle-ന് 5 stars-ൻ്റെ അഭിനന്ദനങ്ങൾ 💐💐💐💐💐💐💐💐💐

  • @MridhulkrishnaSabitha-uz1lo
    @MridhulkrishnaSabitha-uz1lo 10 місяців тому

    കണ്ണ് നിറഞ്ഞുപോയി 😔🙏🏻
    വളരെ മനോഹരം നല്ലൊരു ഫിലിം... എല്ലാവരും വളരെ മനോഹരമായി തന്നെ അഭിനയിച്ചു അണിയറയിൽ പ്രവർത്തിച്ച എല്ലാകൂട്ട്കാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 😍👍🏻👍🏻👍🏻👍🏻

  • @sarathsarathgopal7018
    @sarathsarathgopal7018 3 роки тому +2

    നഷ്ട സ്വപ്‌നങ്ങൾ👌...... അടിപൊളി ക്ലൈമാക്സ്‌. 💔. Well done (Radhapappan)👍 all crew 🤝🤘

  • @bivinbbhaskarpandalam141
    @bivinbbhaskarpandalam141 2 роки тому +1

    സൂപ്പർ വർക്ക്‌

  • @seasons7246
    @seasons7246 3 роки тому +1

    പുകയില......mas 👏👏👏👏👏👏👍🏻👍🏻👍🏻👍🏻👍🏻👍🏻 all'the best

  • @soorajspadikam8331
    @soorajspadikam8331 3 роки тому +1

    Sooper ellavarum thakrthu abinayichuu
    Adipoli ...🥰🥰🥰

  • @sinynirmal11
    @sinynirmal11 3 роки тому +1

    Sooper aayittundu...
    Abhinandhanangal⚘⚘⚘
    Real aayittulla abhinayam aanu ellavarudeyum,pratheygichu ammayude💖💖

  • @shefeequetp5963
    @shefeequetp5963 2 роки тому +1

    Natural anallo 🤚
    💐💐keep it up

  • @shanshahul9501
    @shanshahul9501 3 роки тому +1

    Super, നന്നായിട്ടുണ്ട് All The Best

  • @santhavijayan555
    @santhavijayan555 3 роки тому +3

    സൂപ്പർ . എല്ലാവരും നന്നായിട്ടുണ്ട്
    കൃഷ്ണ diiya കലക്കി .

  • @RSNEWS24-bk1md
    @RSNEWS24-bk1md Рік тому +1

    onnum parayanilla super

  • @sinimolsivanidhi7464
    @sinimolsivanidhi7464 3 роки тому +3

    🙏വളരെ നന്നായിട്ടുണ്ട്.... ശ്രീ പരമേശ്വരൻ അനുഗ്രഹിയ്ക്കട്ടെ

  • @ancydavis7773
    @ancydavis7773 3 роки тому +1

    @Jibin 👍👍

  • @amalashok92
    @amalashok92 3 роки тому +1

    Super aayittund orupadu perudey life aanu ithiloodey kanichathu

  • @ammusukumarapillai
    @ammusukumarapillai 3 роки тому +1

    മനോഹരമായ ഷോർട്ട് ഫിലിം എല്ലാവരും തകർത്ത് അഭിനയിച്ച് മോളുസ് ഉമ്മ

  • @sheejababu2324
    @sheejababu2324 3 роки тому +1

    Superb Kannu niranjupoyi

  • @mansoorpalazhi7655
    @mansoorpalazhi7655 3 роки тому +1

    ശെരിക്കും കണ്ണ് ന്നനഞ്ഞു സൂപ്പർ

  • @santhavijayan555
    @santhavijayan555 3 роки тому +3

    സൂപ്പർ .എല്ലാവരും നന്നായിട്ടുണ്ട്.
    കൃഷ്ണ ദിയ കലക്കി

  • @udaythottappully5467
    @udaythottappully5467 3 роки тому +1

    നന്നായി മനു.congrats

  • @aussiemallutimes
    @aussiemallutimes 3 роки тому +1

    അടിപൊളി ആയിട്ടുണ്ട് , good teamwork !!
    പുകല സുനി 🔥 🔥🔥
    എല്ലാവരും ഒന്നിനൊന്നു മെച്ചം .. 👌