സഹകര്‍ സേ സമൃദ്ധി || 102-ാമത്‌ അന്താരാഷ്ട്ര സഹകരണ ദിനം || അമിത് ഷാ

Поділитися
Вставка
  • Опубліковано 5 лип 2024
  • രാജ്യത്തെ സഹകരണ ശൃംഖലയില്ലാത്ത രണ്ട് ലക്ഷത്തോളം ഗ്രാമ പഞ്ചായത്തുകളിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിവിധോദ്ദേശ്യ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ.
    102-ാമത്‌ അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച്‌ ഗുജറാത്തിലെ ഗാന്ധിനഗറില്‍ സഹകര്‍ സേ സമൃദ്ധി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
    രാജ്യത്തെ സഹകരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന് എല്ലാ ജില്ലാ സംസ്ഥാന സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളിൽ മാത്രം സാമ്പത്തിക ഇടപാടുകൾ നടത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
    ചടങ്ങിൽ കർഷകർക്ക് നാനോ യൂറിയ വാങ്ങുന്നതിനുള്ള ഗുജറാത്ത് സർക്കാരിന്റെ പ്രത്യേക സഹായ പദ്ധതിക്ക് അമിത്ഷാ തുടക്കം കുറിച്ചു.
    ഡൽഹിയിൽ ആരംഭിക്കുന്ന അമൂലിന്റെ ആദ്യ ഓർഗാനിക് സ്റ്റോർ ഓൺലൈനായി ഉദ്ഘാടനം ചെയ്ത മന്ത്രി ,നാഷണൽ കോപ്പറേറ്റിവ് ഓർഗാനിക് ലിമിറ്റഡിന്റെ ഓർഗാനിക് ആട്ടയും പുറത്തിറക്കി.
    DD Malayalam News is the News Wing of DD Malayalam.
    Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
    🔴 🔔Subscribe Us On: bit.ly/DDMalayalamNews_Sub
    Follow us on:
    🔗Twitter: / ddnewsmalayalam
    🔗Facebook: / ddmalayalamnews

КОМЕНТАРІ •