മനുഷ്യരുടെ ഇടം എം എം സചീന്ദ്രന്‍

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 1

  • @harinandaudiocreations6777
    @harinandaudiocreations6777  3 роки тому +3

    മനുഷ്യരുടെ ഇടം
    -------------------------
    വായനശാലയിലേയ്ക്കു വരരുതേ,
    നീയെന്‍ ദൈവമേ..
    വിവിധ മതക്കാരവിടെ കാണും,
    മതമില്ലാത്തവരും..
    കളിസ്ഥലങ്ങളിലേയ്ക്കു വരരുതേ,
    നീയെന്‍ ദൈവമേ..
    വിവിധ മതക്കാര്‍ വന്നു കളിക്കും,
    മതമില്ലാത്തവരും..
    കലാലയങ്ങളിലേയ്ക്കു വരരുതേ,
    നീയെന്‍ ദൈവമേ..
    വിവിധ മതക്കാര്‍ വന്നു പഠിക്കും,
    മതമില്ലാത്തവരും..
    ആരായിട്ടു വരും നീയെന്നത്
    ഞങ്ങള്‍ക്കറിയില്ലാ..
    ആരായാലും ഞങ്ങള്‍ക്കിടയില്‍
    പോരിനു വഴിയാകും...
    ആശുപത്രിയിലേയ്ക്കു വരരുതേ
    അങ്ങാടിയിലേയ്ക്കും,
    പാടത്തേയ്ക്കും പറമ്പിലേയ്ക്കും
    പണിശാലയിലേയ്ക്കും..
    ഭരണത്തിന്‍റെ സിരാകേന്ദ്രത്തില്‍,
    വരല്ലേ, നീയെന്‍ ദൈവമേ..
    നീതി നടത്തുന്നോരുടെ മുന്നില്‍
    നീ നിന്‍ തല കാണിക്കരുതേ..
    ഏതു മതത്തിന്‍ മുഖം നിനക്കെ-
    ന്നറിവായിട്ടില്ല..
    ഏതായാലും ഞങ്ങള്‍ക്കിടയാന്‍
    കാരണമാകും നീ..
    നിനക്കു പാര്‍ക്കാന്‍,
    ദേവാലയങ്ങള്‍ നിരവധിയാണല്ലോ..
    വിശ്വാസികളുടെ ഹൃദയകവാടം
    തുറന്നിരിപ്പല്ലേ..
    നിന്നെ കാണാന്‍ അവിടെ വരാം
    നീ പുറത്തിറങ്ങരുതേ...
    പൊതു ജീവിതത്തിനിടങ്ങളില്‍
    നീ കൊലവിളിയാകരുതേ..
    -----------------------------------------------
    എം എം സചീന്ദ്രന്‍