Kannadipparambile Kalyana Aalochana | New Malayalam Full Movie | 2024

Поділитися
Вставка
  • Опубліковано 20 сер 2024
  • SCRIPT, EDITING & DIRECTION : JITHIN JITIX
    FEEDBACK : +91 8907779077
    PRODUCTION, STORY & DIALOGUES : SIJIN SIJU
    DOP : TARUN SUDHAKARAN
    SOUND DESIGN & MIXING : SHEFIN MAYAN
    BGM : NITHIN GEORGE
    COLORING : ANOTHEROUND
    LYRICS & MUSIC : GOKULNATH S KANHANGAD, NITHIN GEORGE, SREERAG KRISHNA, SONU KURIAN
    RECORDING STUDIO : R MEDIA
    ASST DIRECTORS : ARUN KUMAR, ATHUL N.T
    ASSOCIATE CAMERA : HRIDUL
    ASST CAMERA : ABHIRAM, NITHIN KULATHUR
    SPOT EDITOR : AAKASH ASHOKAN
    VFX : I - VFX
    PRODUCTION CONTROLLER : ATHUL.N.T
    ART : ARUN KUMAR
    MAKE UP : SREESHA.P
    LOCATION MANAGER : SREELESH BALAKRISHNAN
    ORCHESTRATION : IQBAL KANNUR, BINESH KARUN, NITHIN GEORGE

КОМЕНТАРІ • 2,4 тис.

  • @vasandavasanda9846
    @vasandavasanda9846 Місяць тому +74

    കണ്ണാറിപ്പറമ്പിലെ കല്യാണാലോചന മികച്ച നിലവാരം പുലർത്തുന്നു 👌👌മനോഹര ദൃശ്യങ്ങളും ആനുകാലിക സംഭവങ്ങളും കോർത്തിണക്കി നാടൻ സംഭാഷണത്തിലൂടെ സിനിമ കാണാനുള്ള കൗതുകം വളർത്തുന്ന കഥാപാത്രങ്ങളെയും ചേർത്തൊരുക്കി നിർമ്മിച്ച ഈ സിനിമക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു... എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹ആശംസകൾ 🌹🌹🌹🌹❤❤❤🤝🙏🙏

    • @JitiX
      @JitiX  Місяць тому

      @@vasandavasanda9846 Thank you.. 😊😊

  • @rajeevankovil9835
    @rajeevankovil9835 Місяць тому +38

    അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇതിൽ അഭിനയിച്ച എല്ലാവരും അവരവരുടെ കഥാപാത്രങ്ങൾ വളരെ ഭംഗിയായി അരങ്ങിലെത്തിച്ചു. ഇത് നമ്മുടെ നാടിൻ്റെ അഭിമാനം....... വളരെ കാലത്തിന് ശേഷം എൻ്റെ അധ്യാപകൻ കണ്ണൻ മാഷേ കണ്ടു സന്തോഷം' പിന്നെ ശശിയേട്ടൻ ചാല . പിന്നെ എഡിറ്റിംങ് great 'പിന്നെ background music 🎵 ചിലയിടങ്ങളിൽ കിട്ടിയിട്ടില്ല. എങ്കിലും സൂപ്പർ❤

    • @JitiX
      @JitiX  Місяць тому

      @@rajeevankovil9835 Thank you 😍😍

  • @padmanabhanpm5775
    @padmanabhanpm5775 Місяць тому +41

    എല്ലാം കൊണ്ടും നല്ല ഒരു സിനിമ കണ്ട ഒരു പ്രതീതിയുണ്ട് ഇതിൻ്റെ അണിയറയിൽ പ്രവർത്തിച്ചവർക്ക് എൻ്റെ അഭിനന്ദങ്ങൾ❤

    • @JitiX
      @JitiX  Місяць тому

      @@padmanabhanpm5775 Thank you.. 😍😍

  • @athulkwarrier
    @athulkwarrier Місяць тому +58

    നാട്ടിലെ ചെറുപ്പക്കാർ നേരിടുന്ന പ്രശ്നങ്ങൾ പുതുമുഖങ്ങളിലൂടെ ഒരു നിമിഷം പോലും ബോർ അടിപ്പിക്കാതെ ഭംഗിയായി കാണിച്ചു. കണ്ണാടിപ്പറമ്പ് അമ്പലവും അമ്പലമുറ്റവും അഭിനേതാക്കളും ഗാനങ്ങളും എല്ലാം ഗംഭീരം. ആശംസകൾ.. 😍👏👏

    • @JitiX
      @JitiX  Місяць тому +2

      Thank you.. 😍😍

    • @sskkvatakara5828
      @sskkvatakara5828 Місяць тому +2

      Vyasathrari mulatto movi kanoo

    • @rafeekkv360
      @rafeekkv360 13 днів тому +1

      ​@@sskkvatakara5828എന്താ

  • @ShilpaAugustine
    @ShilpaAugustine Місяць тому +80

    ഞാൻ ഇന്നാണ് fbയിൽ ഈ മൂവിയെ പറ്റി കണ്ടത്. സ്കിപ് ചെയ്യാതെ കണ്ടു…നല്ല മൂവി..നാച്ചുറൽ ഫീൽ….എല്ലാം ഓർജിനൽ പോലെ തന്നെ തോന്നി…ഉയരങ്ങളിൽ എത്തട്ടെ ഇതിൽ പ്രവർത്തിച്ച എല്ലാരും🎉

  • @mollystephen1040
    @mollystephen1040 Місяць тому +38

    എന്ത് നല്ല സിനിമ. Casting pakka 👍🏿. ഒത്തിരി ഇഷ്ടം ആയി. Skip ചെയ്യാതെ കണ്ടു.. വളരെ നല്ല movie .. ഒരു സത്യനെന്തിക്കാട് feel.. Congrats 🙏🏿

  • @sruthismrthuy6924
    @sruthismrthuy6924 4 дні тому +2

    നല്ല ഫിലിം... ജ്യോതിഷവും ബ്രോക്കേർമാരും.. ആണ് ക്യാൻസർ തുല്യമായി കാറുന് തിന്നുന്ന ഒരുവിഭാഗം

    • @JitiX
      @JitiX  4 дні тому

      @@sruthismrthuy6924 😄😄

  • @santhoshtheduvil3179
    @santhoshtheduvil3179 Місяць тому +146

    വർഷങ്ങൾക്ക് ശേഷം തെറിയും ധ്വയാർത്ഥങ്ങളും ഇല്ലാത്ത കുടു എം ബത്തോടൊപ്പം കാണാൻ പറ്റിയ പടം .ഒരു സത്യൻ അന്തിക്കാട് ഫീൽ ഉണ്ട് സിനിമക്ക് ,നന്ദി

  • @user-rd6ri5yy6d
    @user-rd6ri5yy6d Місяць тому +85

    ഇതിൽ നെഗറ്റീവ് റോളിൽ അഭിനയിച്ച രാധാകൃഷ്ണൻ എന്റെ പ്രിയ ക്ലാസ്സ്‌മേറ്റ് ബിഗ് സല്യൂട്ട് ഒരു പാട് നൊമ്പരങ്ങൾ ഉള്ളിൽ കൊണ്ട് നടക്കുമ്പോഴും ഈ നെഗറ്റീവ് റോൾ അഭിനയിച്ചു വിജയ പടി കേറി ഉന്നതങ്ങളിൽ എത്തട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼

    • @JitiX
      @JitiX  Місяць тому +1

      @@user-rd6ri5yy6d Thank you 😍😍

    • @suluworld6918
      @suluworld6918 Місяць тому +2

      Nalla movie❤❤❤❤❤

    • @JitiX
      @JitiX  Місяць тому

      @@suluworld6918 ❤️❤️

  • @parvathik.v5986
    @parvathik.v5986 Місяць тому +32

    കണ്ണാടിപ്പറമ്പിലെ കല്യാണാലോചന നന്നായി. നല്ല സംവിധാനം, നല്ല ഗാനം ശബ്ദമിശ്രണം പ്രശ്ചാത്തല സീനറികൾ എല്ലാം നന്നായിട്ടുണ്ട്. ബിഗ് സല്യൂട്ട് നമ്മുടെ നാടിൻ്റെ സൌന്ദര്യത്തെ മറ്റൊരു നാട്ടിൽ നിന്ന് നോക്കി കാണുമ്പോഴാ കൂടുതൽ മനോഹരം. എൻ്റെ മനസ്സിനെ വശീകരിച്ച എൻ്റെ കാട്ടാമ്പള്ളി പുഴയുടെ കൈവഴിയായ പലൂപ്പി കടവിനെചിത്രീകരിച്ചത് മനോഹരം. അണിയറ പ്രവർത്തകർക്ക് ഒരിക്കൽ കൂടി ബിഗ് സല്യൂട്ട്❤

    • @JitiX
      @JitiX  Місяць тому +2

      Thank you.. 😍😍

  • @GirishE-k2s
    @GirishE-k2s 9 днів тому +3

    എൻ്റെ ഒരു കൂട്ടുകാരൻ പറഞ്ഞാണ് കണ്ടത്. ഒരു നല്ല പ്രെ മേയം നന്നായി അവതരിപ്പിച്ചു. ഇപ്പോൾ പല നാട്ടിലും പലരും അനുഭവിക്കുന്ന അനുഭവങ്ങൾ' എല്ലാവരും നന്നായി അഭിനയിച്ചു. അഭിനന്ദനങ്ങൾ.❤👏

    • @JitiX
      @JitiX  9 днів тому

      @@GirishE-k2s Thank You.. 😍😍

  • @Sandhukambil
    @Sandhukambil Місяць тому +56

    ഒറ്റ ഇരിപ്പിന് കണ്ടു നന്നായി ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ ❤

  • @talentdigitalprinting4865
    @talentdigitalprinting4865 10 днів тому +6

    നല്ല ഫിലിം. ഞാൻ ഫിലിം 2 വർഷമായി ഒരു ഫിലിംമും ഫുൾ കണ്ടിട്ടില്ല. ഇത് അടിപൊളി ഫാമിലി ഇരുന്ന് കാണാൻ പറ്റുന്ന സൂപ്പർ മൂവി ❤❤❤

    • @JitiX
      @JitiX  10 днів тому

      @@talentdigitalprinting4865 Thank you.. 😍😍❤️❤️

  • @FinusDoha
    @FinusDoha Місяць тому +49

    എനിക്ക് ആദ്യമേ കത്തി ഫാത്തിമ അവനെ റാഞ്ഞു മെന്നു 😃വിനോദ് ഏട്ടൻ നല്ല care ഇങ്ങാണ് 😂

  • @levin103
    @levin103 4 дні тому +3

    Vinod bro reallity ആയിട്ടാണ് അഭിനയിച്ചത് good story acting wise good കണ്ടിരിക്കാം ഓരോ characters നന്നായി അഭിനയിച്ചു. Family entertainer ആണ് best of luck🙏🏻this movie🎉

  • @anithanambiar7946
    @anithanambiar7946 4 дні тому +4

    നല്ല സിനിമ .ഒത്തിരി ഇഷ്‌ടമായി കുറെവർഷത്തിനു ശേഷമാണ് ഒരു സിനിമ കാണുന്നത് . നമ്മുടെ നാട് അമ്പലം എല്ലാം നന്നായിട്ടുണ്ട്.എല്ലാവരും നന്നായി അഭിനയിച്ചു.

    • @JitiX
      @JitiX  4 дні тому

      @@anithanambiar7946 Thank you.. 😍😍

    • @SalyJoseph-ml8wj
      @SalyJoseph-ml8wj День тому +1

      സൂപ്പർ സിനിമ

  • @mohannair5951
    @mohannair5951 Місяць тому +41

    എന്ത് നല്ല സിനിമ . കോടികൾ മുടക്കി കുറെ വെട്ടും കുത്തും തെറിയും കാണിച്ച് എടുക്കുന്ന സിനിമകളെക്കാൾ കാണാനും ചിന്തിക്കാനും നല്ല ഒരു പാഠം ഉൾക്കൊള്ളാനും പറ്റുന്ന സിനിമ.
    I really Congratulate the entire team who put maximum efforts to produce this short film.
    Thanks.

    • @JitiX
      @JitiX  Місяць тому

      Thank you.. 😍😍

    • @Susheela-d1i
      @Susheela-d1i 29 днів тому

      ഒരു നല്ല സിനിമ കണ്ടു 👌🏻👍🏻♥️

    • @beenajohnson1703
      @beenajohnson1703 11 днів тому +1

      Really super movie

  • @NaseerKeereerakath-gv1hb
    @NaseerKeereerakath-gv1hb Місяць тому +11

    മച്ചു സൂപ്പർ ഡാ ഇത്രയും കഴിവുള്ള കലാ കാരൻമാർ കണ്ണൂർ ജില്ലയിൽ ഉണ്ട് എന്നത് തന്നെ നമുക്ക് അഭിമാനിക്കാം ❤❤❤❤

    • @JitiX
      @JitiX  Місяць тому

      Thank you 😍😍

  • @user-st2hm5mb3l
    @user-st2hm5mb3l Місяць тому +36

    ഒരു മനോഹരമായ അനുഭവം. എല്ലാരും നന്നായി ചെയ്തു. ഷോർട് ഫിലിം എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പഠനശാല യാണ് ഈ സിനിമ. പുട്ടിന് പീര പോലെ കുത്തിത്തിരുകുന്ന പുകവലി വെള്ളമടി തെറിവിളി തുടങ്ങിയ നവോത്ഥാന കിടുതാപുകളൊന്നുമില്ലാത്ത ഒരു നല്ല സിനിമ. അഭിനേതാക്കൾ , ഡബ്ബിംഗ് എല്ലാം മികച്ചു നിന്നു. ജീവനില്ലാത്ത അഭിനയവും തട്ടിക്കൂട്ട് ഡബ്ബിങ്ങുമായി ഷോർട് ഫിലിം പിടിക്കാനിറങ്ങുന്നവര് ഇവരുടെ അടുത്ത് ട്യൂഷന് പോവുന്നത് നന്നായിരിക്കും. നായകൻ, സുഹൃത്ത് രാജേഷ്, അമ്മ , അച്ഛൻ എല്ലാവരും വളരെ നന്നായി. അഭിനന്ദനങ്ങൾ

    • @JitiX
      @JitiX  Місяць тому

      Thank you.. 😍😍

    • @rajeshp500
      @rajeshp500 29 днів тому +3

      ഞാൻ സ്ക്രോൾ ചെയ്തു കൊണ്ടിരിക്കുമ്പോൾ വെറുതെ ഓപ്പൺ ചെയ്തു കാണാൻ തുടങ്ങി. ഞാൻ ഒരുപാട് നാളുകൾക്കു ശേഷം ഒരുപാട് നല്ലത് സിനിമ കണ്ടു ❤️. വളരെ ഇഷ്ടമായി. ഒരുപാട് സീൻ പോലും നഷ്ടപ്പെടുത്താതെ കണ്ടു. ഇതിൽ അഭിനയിച്ച എല്ലാവർക്കും അതുപോലെ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി. കൂടെ ആശംസകളും. ഇത് കഴിഞ്ഞിട്ടും കഥയും കഥാപാത്രങ്ങളും ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്. 🥰🥰🥰🥰

    • @JitiX
      @JitiX  29 днів тому

      @@rajeshp500 Thank you.. 😍😍

    • @extremedigitalstable
      @extremedigitalstable 28 днів тому

      Thank you 🙏🏻 bro ❤

  • @lathikakv5208
    @lathikakv5208 Місяць тому +136

    വെറുതെ സ്ക്രോൽ ചെയ്യുമ്പോ കണ്ടു, കണ്ണാടിപ്പറമ്പ്, ഒന്നൂടെ സൂക്ഷിച്ചുനോക്കി... കണ്ടുതീർന്നപ്പോൾ ഒന്നും പറയാനില്ല!!! Charecters, ഡയറക്ഷൻ, സ്റ്റോറി ഒക്കെ ഗംഭീരമായിരിക്കുന്നു, അഭിനയം അതിനേക്കാൾ മനോഹരം, പിന്നെ കണ്ണാടിപ്പറമ്പ്, എന്ന നാടിന്റെ തനിമ അതുപോലെ ഒപ്പിയെടുത്തത്തിൽ ഒരുപാടു സന്തോഷം! അമ്പലത്തിലും അതിനടുത്തുള്ള സ്കൂളുകളിലും പലതവണ വന്നുപോയിട്ടുണ്ട്, അതുകാരണം വല്ലാത്തൊരു നൊസ്റ്റു ഉണ്ടായിരുന്നു... സൂപ്പർ ഇനിയും ഒരുപാടു സൃഷ്ടികൾ ഉണ്ടാവട്ടെ 🙏🙏❤️❤️

    • @JitiX
      @JitiX  Місяць тому +3

      @@lathikakv5208 Thank you.. 😍😍

    • @extremedigitalstable
      @extremedigitalstable Місяць тому

      Thank you bro

    • @chinnantechtravels2102
      @chinnantechtravels2102 Місяць тому +1

      ❤❤❤

    • @poojashaji2229
      @poojashaji2229 Місяць тому +2

      വെറുതെ ഇരുന്നപ്പോൾ കണ്ടതാണ് കൊള്ളാം ഫോട്ടോഗ്രഫി അടിപൊളി ❤️

    • @JitiX
      @JitiX  Місяць тому

      @@poojashaji2229 Thank you.. 😍😍

  • @MrSiyad007
    @MrSiyad007 27 днів тому +11

    അടിപൊളി 👏 കല്യാണം മുടക്കികൾ ഓരോ ഏരിയയിലും കാണും 😀 കിട്ടേണ്ടത് കിട്ടേണ്ട ടൈം കൊടുത്ത് വിട്ടു 😀 . എല്ലാവരും നന്നായി ചെയ്തു. 💯🤝

    • @JitiX
      @JitiX  27 днів тому

      @@MrSiyad007 Thank you.. 😍😍

  • @rajeshmullacheri7233
    @rajeshmullacheri7233 21 день тому +51

    കള്ളും കഞ്ചാവും ഒന്നും ഇല്ലാതെയും സിനിമ എടുക്കാം.. ദാ ഇതേ പോലെ... Super 👌👌👌👌

    • @JitiX
      @JitiX  21 день тому +1

      @@rajeshmullacheri7233 Thank you.. 😍😍

    • @beenajohnson1703
      @beenajohnson1703 11 днів тому +1

      Really ❤super

  • @greeshmaajay550
    @greeshmaajay550 Місяць тому +93

    എത്ര പേർക്ക് അറിയാം സിനിമയുടെ ഡയറക്റ്റർ തന്നെയാണ് ആ മാട്രിമോണിയൽ പെണ്ണ് കാണിച്ചു കൊടുക്കുന്ന സീനിൽ അഭിനയിച്ചിരിക്കുന്നതെന്ന്.. 😇😇

    • @JitiX
      @JitiX  Місяць тому +6

      😍😍❤️❤️

    • @user-ch6bd2ef7r
      @user-ch6bd2ef7r Місяць тому +5

      Pushkarettan aano

    • @JitiX
      @JitiX  Місяць тому +4

      @@user-ch6bd2ef7r അത് ബ്രോക്കർ അല്ലെ. മറ്റേ പയ്യൻ.

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 Місяць тому +1

      Time 57:14 ൽ ആണോ

    • @greeshmaajay550
      @greeshmaajay550 Місяць тому

      @@nizarudeenbaqavi3242yes

  • @Abhijithbabu123
    @Abhijithbabu123 Місяць тому +7

    നല്ല സിനിമ❤ നമ്മുടെ നാട്ടിൽ പുറങ്ങളിൽ കാണുന്ന ഒരു പാട് ജീവിത യാഥാർഥ്യങ്ങളെ കോറിയിട്ട സിനിമ. അഭിനേതാക്കൾ എല്ലാം സൂപ്പർ🔥

    • @JitiX
      @JitiX  Місяць тому

      Thank you.. 😍😍

  • @SasikalaPushparajan
    @SasikalaPushparajan Місяць тому +48

    നമ്മുടെ നാട്ടുകാർ പൊളിച്ചടുക്കി 🔥🔥🔥 കോടികൾ മുടക്കി എടുത്ത ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമ ഇതിന്റെ ഏഴ് അയലത്ത് വരില്ല.

    • @JitiX
      @JitiX  Місяць тому +3

      @@SasikalaPushparajan 😊

    • @Abdunnasar-su4bz
      @Abdunnasar-su4bz Місяць тому +1

      😅😅😅😅😅​@@JitiX

    • @amalde718
      @amalde718 Місяць тому

      😂😂

    • @hafifahafi6871
      @hafifahafi6871 Місяць тому +1

      Crct

    • @lintochristy3390
      @lintochristy3390 Місяць тому

      Nte ponnu bro enth thallaan. Story ok aan. Abhinayam direction ok alla. Oru prekshakan enna nilayil athrakk aan paranjath.

  • @chandrananiyeri5432
    @chandrananiyeri5432 Місяць тому +12

    ക്രിത്രിമമല്ലാത്ത പശ്ചാത്തലത്തിൽ ,പച്ചയായ, കലർപ്പില്ലാത്ത അഭിനയ മികവ്,ഒന്നിന്നൊന്ന് മെച്ചപ്പെട്ട അഭിനയം, ഉൾക്കാമ്പുള്ള നല്ല ആശയം,കഥാതന്തു, ക്യാമറ അതിലേറെ സാങ്കേതിക മികവ് ഗ്രാമീണ സൗന്ദര്യം എത്ര കണ്ടാലും മതിവരില്ല, അവിടെങ്ങും വച്ചു കെട്ടലുകൾ ഇല്ല, എല്ലാം Original , നല്ല ടീം work എല്ലാം കൊണ്ടും ഗംഭീരം, Big Frame ൽ വരേണ്ടതായിരുന്നു.❤❤❤❤❤❤❤❤❤❤❤❤❤

    • @JitiX
      @JitiX  Місяць тому

      @@chandrananiyeri5432 Yes. 😊😊

  • @AnilKumar-hb6pc
    @AnilKumar-hb6pc Місяць тому +69

    മക്കളുടെ ഉള്ളറിഞ്ഞ അച്ഛനും കൂട്ടുകാരൻ്റെ മനസ്സറിഞ്ഞ നല്ലൊരു കൂട്ടുകാരനും❤❤❤

    • @JitiX
      @JitiX  Місяць тому +2

      @@AnilKumar-hb6pc Thank you 😍😍

    • @nambiarsreelesh2010
      @nambiarsreelesh2010 Місяць тому

      കൂട്ടുകാരന്റെ നന്ദി...

  • @geethap1407
    @geethap1407 Місяць тому +3

    എത്ര മനോഹരമായൊരു സിനിമ. ഒറ്റയിരുപ്പിൽ കണ്ടുത്തീർത്തു. ഓരോ ആളും അവരവരുടെ റോൾ ഭംഗിയാക്കി. വിനോദ് ജീവിച്ച് കാണിച്ചു. വിനോദിന്റെ അച്ഛനും, എല്ലാവരും suuuuper ആയി അഭിനയിച്ചു ❤

    • @JitiX
      @JitiX  Місяць тому

      @@geethap1407 Thank you.. 😍😍

    • @geethap1407
      @geethap1407 Місяць тому

      🙏

  • @unaifasi
    @unaifasi Місяць тому +27

    നമ്മുടെ നാട് ഇത്ര മനോഹരമായി കാണിച്ചു തന്നു സ്കൂളും അമ്പലപ്പറമ്പും ആൽ മരവും ഒരുപാട് മിസ്സ് ചെയ്യുന്നു

    • @JitiX
      @JitiX  Місяць тому +2

      😊😊

  • @kpskanoth6666
    @kpskanoth6666 Місяць тому +4

    ഒരുപാട് നാളുകൾക്കു ശേഷം നല്ലൊരു ചിത്രം കണ്ടു..
    ഒരിടത്തും ഒരു കുറ്റം പറയാനില്ല.. പൂർണ്ണതയുള്ള തീം &ടീം ❤🥰മൈ കണ്ണൂർ ടീം

    • @JitiX
      @JitiX  Місяць тому +1

      Thank you.. 😍😍

  • @sureshbabuparamasivan7352
    @sureshbabuparamasivan7352 Місяць тому +12

    എൻ്റെ ഉറ്റ സുഹൃത്തായ ഫറൂഖാണ് ഈ ഇത് പരിചയപ്പെടുത്തിത്തന്നത്. എൻ്റെ അവസാന ശ്വാസംവരെ ഈ ഇത് ഞാൻ മറക്കില്ല.

    • @GRAPEWINE369
      @GRAPEWINE369 Місяць тому +2

      എട്ടാ ഏട്ടൻ ഫറൂഖ് കൊവ്വൽ ഫാൻ ആണോ😅

    • @farooquek1348
      @farooquek1348 Місяць тому +2

      Thanks siva

    • @JitiX
      @JitiX  Місяць тому

      😄😄

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju Місяць тому +11

    അടിപൊളി സിനിമ, പുതിയ പ്രമേയം. നല്ല രസം കാണാൻ ഒറ്റ ഇരിപ്പിന് കണ്ട് തീർത്തു. ഇതിൽ അഭിനയിച്ചവരും, അണിയറപ്രവർത്തകരും Super👌👌

    • @JitiX
      @JitiX  Місяць тому +2

      @@akhileshnarayanan-ig9ju Thank You.. 😍😍

    • @ayshaameer8319
      @ayshaameer8319 29 днів тому

      ഞാനും ഒറ്റയിരിപ്പിന് കണ്ടു തീർത്തു ❤️

  • @ANANYA.KV-x3w
    @ANANYA.KV-x3w Місяць тому +8

    കണ്ണാടിപറമ്പ് വിട്ടിട്ടു കുറച്ചധികം ആയി...... പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ... ബാബുവേട്ടൻ പൊളി 😊👍

    • @JitiX
      @JitiX  Місяць тому

      @@ANANYA.KV-x3w Thank you.. 😊😊

  • @karunakaranpp4978
    @karunakaranpp4978 Місяць тому +21

    നല്ല സിനിമ മുഴുവൻ കണ്ടു ഒട്ടും മടുപ്പ് തോന്നിയില്ല നമ്മുടെ സ്വന്തം നാട്. നന്നായിട്ടുണ്ട്👌

    • @JitiX
      @JitiX  Місяць тому

      @@karunakaranpp4978 Thank you.. 😍😍

  • @salmasalam8272
    @salmasalam8272 6 днів тому +2

    ഈ സ്ഥലങ്ങൾ കാണുബോൾ പണ്ട് ഞാനും സുഹൃത്തുക്കളും ചേർന്ന് ഐസ് വാങി കഴിച്ചത് ഓർമ്മ വന്നു പോയി 😍

    • @JitiX
      @JitiX  6 днів тому

      @@salmasalam8272 😍😍

  • @kselfie
    @kselfie Місяць тому +11

    നല്ല നാട്,നല്ല മനുഷ്യർ വളരെ നല്ല സിനിമ❗️😃 🇮🇳

    • @JitiX
      @JitiX  Місяць тому

      Thank you.. 😍😍

  • @nisha4995
    @nisha4995 Місяць тому +6

    വെറുതെ ഈ വഴി പോയപ്പോൾ ഒന്ന് കേറി നോക്കിയതാണ് സൂപ്പർ ഇനിയും ഇതുപോലെ ഉള്ള മൂവികൾ പ്രതീക്ഷിക്കുന്നു🎉🎉

    • @JitiX
      @JitiX  Місяць тому +1

      തീർച്ചയായും 😍😍

  • @anoopponthen1077
    @anoopponthen1077 Місяць тому +15

    നല്ലൊരു padam🙏.... നല്ല ആക്ടിങ്.... പ്രേത്യേകിച്ചു... രാജേഷ് എന്ന പേരുള്ള ആക്ടർ വിനോദ്.... ബാബുവേട്ടൻ അങ്ങനെ പലരും... എക്സ്പീരിയൻസ് ഉള്ള ആൾക്കാരെ ക്കാളും വളരെ നന്നായി പുതുമുഖങ്ങൾ...
    Direction പൊളി ആയിരുന്നു... നല്ല ഭാവി ഉണ്ട്‌.... കേമറ വർക്ക്‌ പൊളി ആയിരുന്നു... നല്ല visuals.. കളർ ഗ്രെഡിങ് ഒരു രക്ഷയുമില്ല... 👌👌... Bgm നന്നായി വന്നു... പിന്നെ പാട്ടുകൾ പൊളി ആയിരുന്നു നല്ല മ്യൂസിക്... നാട് നല്ല ഭംഗി ആയ കാണാൻ പറ്റി... Ott യിൽ ഇറങ്ങുന പല പടങ്ങളെ ക്കാളും വളരെ മികച്ചു നിന്നു.... എല്ലാവിധ ഭാവുകങ്ങളും

  • @krajeevan5080
    @krajeevan5080 5 днів тому +2

    വളരെ നന്നായിട്ടുണ്ട്. നല്ല സീനുകൾ, നല്ല അഭിനയം, ഒരു മുണ്ടേരി ക്കാരിയേയും കണ്ടു .അഭിനന്ദനങ്ങൾ

    • @JitiX
      @JitiX  5 днів тому

      @@krajeevan5080 Thank you.. 😍😍

  • @neelambarifamily1542
    @neelambarifamily1542 Місяць тому +3

    നല്ല ഒരു സിനിമ കണ്ട feel... Great work.. ഓരോ കഥാപാത്രവും ഒന്നിനൊന്നു മെച്ചം.. എന്റെ friend അതുൽ (വിജേഷ് )..വിനോദ്, അച്ഛൻ.. പിന്നെ അമ്മ ജീവിക്കുകയായിരുന്നു.. എല്ലാവർക്കും അഭിനന്ദനങ്ങൾ.. ഇനിയും ഇതുപോലുള്ള.. നിലവാരമുള്ള..film തന്നെ ചെയ്യാൻ ആവട്ടെ എന്ന് ആശംസിക്കുന്നു ❤️🔥🙏

    • @JitiX
      @JitiX  Місяць тому +1

      @@neelambarifamily1542 Thank you.. 😍😍

  • @sheenapp9969
    @sheenapp9969 Місяць тому +15

    ഒരു പാട് ഇഷ്ടമായി ഈ സിനിമയിലെ വിനോദിൻ്റെ അച്ഛൻ👌👌👌

    • @JitiX
      @JitiX  Місяць тому +1

      @@sheenapp9969 😍😍

  • @manojc3817
    @manojc3817 Місяць тому +17

    യാദൃശ്ചികമായി യൂറ്റൂബില്‍ കണ്ടപ്പോള്‍...ഇരുന്നു കണ്ടു...നന്നായിട്ടുണ്ട്....ഷോപ്പുകാരുടെ സ്വാതന്ത്ര്യക്കുറവ് നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ളതാണ്...പെട്ടെന്ന് ഇറങ്ങിപോകാനൊന്നും പറ്റില്ല... പിന്നെ രണ്ടായിരത്തിന് ചെയ്ഞ്ച്...!!!എന്നാലും ഗംഭീരം ...അഭിനന്ദനങ്ങള്‍❤❤❤❤

    • @JitiX
      @JitiX  Місяць тому

      @@manojc3817 Thank You.. 😍😍

    • @nambiarsreelesh2010
      @nambiarsreelesh2010 Місяць тому

      സ്വന്തം ബേക്കറി ആയതുകൊണ്ട് ഇറങ്ങിപ്പോകുന്നതാണ്

    • @ratnammenon2225
      @ratnammenon2225 Місяць тому +1

      എന്നാലും കട തുറന്നിട്ട്‌ പോകുമോ.

  • @muhammedaskarbk9963
    @muhammedaskarbk9963 Місяць тому +9

    ബാബു ഏട്ടനും രാജുവും കുറച്ച് നന്നായി ചിരിപ്പിച്ചു 😂 അടിപൊളി👍

    • @JitiX
      @JitiX  Місяць тому +1

      @@muhammedaskarbk9963 Thank you.. 😍😍

  • @ajamsvh5610
    @ajamsvh5610 Місяць тому +32

    കൊള്ളാം 👌🏻,, ചെറുതെങ്കിലും നല്ല സിനിമ,, ഇന്ന് തിയേറ്റർ ൽ കോടിക്കണക്ക് കാണിച്ചു ആളുകളെ പറ്റിക്കുന്ന സിനിമകളെക്കാൾ വളരെ മികച്ചത് 👍🏻👌🏻💯💯

    • @extremedigitalstable
      @extremedigitalstable Місяць тому

      Thank you 🙏🏻 bro Please share with friends and family 🙂

    • @JitiX
      @JitiX  Місяць тому

      Thank you.. 😍😍

  • @shajisivadasan9087
    @shajisivadasan9087 Місяць тому +4

    വളരെ മനോഹരമായ ഒരു ചെറിയ സിനിമ പുതുമുഖങ്ങൾ ആണെങ്കിലും എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് . അഭിനന്ദനങ്ങൾ

    • @JitiX
      @JitiX  Місяць тому

      Thank you.. 😍😍

  • @majidhanesrin4725
    @majidhanesrin4725 22 дні тому +7

    നല്ല സിനിമ നല്ല കഥ അതിലുപരി നല്ല കഥാപാത്രങ്ങൾ ഒരുപാട് ഒരുപാട് ഇഷ്ട്ടമായി

    • @JitiX
      @JitiX  22 дні тому

      @@majidhanesrin4725 Thank you.. 😍😍

  • @beenapp1009
    @beenapp1009 20 днів тому +2

    Very nice movie.
    Relatable 😊

    • @JitiX
      @JitiX  20 днів тому

      @@beenapp1009 Thank you.. 😍😍

  • @kallu8706
    @kallu8706 Місяць тому +2

    നല്ലൊരു സിനിമ കണ്ടു അഭിനയിച്ചവർക്കും ഇതിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്കും ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤

    • @JitiX
      @JitiX  Місяць тому

      Thank you.. 😍😍

  • @jessieabraham1359
    @jessieabraham1359 Місяць тому +9

    Great movie. This is the reality. Superb story directed perfectly. Actors have given their 💯 in acting.

    • @JitiX
      @JitiX  Місяць тому

      @@jessieabraham1359Thank you.. 😍😍

  • @fayiskc6489
    @fayiskc6489 Місяць тому +23

    നന്നായിട്ടുണ്ട്
    അണിയറപ്രവർത്തകർക്ക് അഭിനന്ദങ്ങൾ 💐

    • @JitiX
      @JitiX  Місяць тому

      @@fayiskc6489 Thank you.. 😍😍

  • @santheepp2392
    @santheepp2392 Місяць тому +2

    നല്ലൊരു സിനിമ..... മടുപ്പില്ലതെ കണ്ടിരിക്കാൻ പറ്റിയ സിനിമ.
    ചില ഡയലോഗുകൾ മനസ്സിൽ തങ്ങി നിൽക്കുന്നത്....
    മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ❤❤❤❤
    ഇനിയും നല്ല സിനിമകൾ പിരിവിയെടുക്കട്ടെ എന്നാശംസിക്കുന്നു....❤❤❤❤

    • @JitiX
      @JitiX  Місяць тому

      Thank you.. 😍😍

  • @nabeelm7471
    @nabeelm7471 29 днів тому +2

    ഫേസ്ബുക്കിൽ നിന്നും കുറച്ചുഭാഗം കണ്ടിട്ടാണ് ഞാൻ ഇത് കാണുന്നത് വളരെ ഇഷ്ട്ടപ്പെട്ടു,എല്ലാവരും നന്നായി അഭിനയിച്ചു

    • @JitiX
      @JitiX  29 днів тому

      Thank you.. 😍😍

  • @darvindarvin-mw7tg
    @darvindarvin-mw7tg 19 днів тому +4

    ഒരു നല്ല സിനിമ. അഭിനേതാക്കൾ എല്ലാം പുതുമുഖങ്ങൾ ആണെകിലും കണ്ടിരിക്കാം ഞാൻ യുട്യൂബ് തുറക്കുമ്പോൾ എപ്പോഴും ഈ ഫിലിം അവിടെ ഉണ്ടാവും വെറുതെ ഒന്നു കണ്ടു നോക്കാൻ എടുത്തുതാ കണ്ടുകഴിഞ്ഞപ്പോൾ നല്ല മൂവി എല്ലാരും നന്നായി അഭിനയിച്ചു സൂപ്പർ. വിനോദിന്റെ അച്ഛൻ. കൂട്ടുകാരൻ കൊള്ളാം സൂപ്പർ ❤️❤️

    • @JitiX
      @JitiX  19 днів тому

      @@darvindarvin-mw7tg Thank you.. 😍😍

  • @Akashaaku4460
    @Akashaaku4460 Місяць тому +7

    കൊള്ളാം നല്ല സിനിമ.
    സ്റ്റാർ വാല്യൂ നോക്കാതെ സിനിമ കാണുന്നവർക്കും.
    കഥയ്ക്ക് പ്രാധാന്യം നൽകുന്നവർക്കും കാണാൻ പറ്റിയ ഒരു വലിയ ചെറിയ സിനിമ ❤
    ❤❤❤❤❤

    • @JitiX
      @JitiX  Місяць тому +1

      Thank you.. 😍😍

    • @lintochristy3390
      @lintochristy3390 Місяць тому

      Katha ok aan bro. But acting direction ok aanenn parayaruth

    • @Akashaaku4460
      @Akashaaku4460 Місяць тому

      @@lintochristy3390 തുടക്കാരല്ലേ അതിന്റേതായ പരിമിതികൾ ഉണ്ടാകും.
      വളർന്നു വരുന്നവരല്ലേ ശരിയാകും ❤️

  • @prisonakk9543
    @prisonakk9543 Місяць тому +2

    എല്ലാവരും അവരവരുടെ റോൾ ഭംഗി ആയി തന്നെ ചെയ്തു, മടുപ്പില്ലാതെ കണ്ടിരിക്കാൻ പറ്റിയ മൂവി☺️.ഈ മൂവിയുടെ
    ഡയറക്ടർ എന്റെ ക്ലാസ്സ്‌ മേറ്റ്‌ ആണ്. ഇനിയും ഇതുപോലെ നല്ല നല്ല സിനിമ പ്രതീക്ഷിക്കുന്നു, All the best🙌

    • @JitiX
      @JitiX  Місяць тому

      Thank you.. 😍😍

  • @NoushadAlapurayil-ni3rz
    @NoushadAlapurayil-ni3rz Місяць тому +2

    നല്ല സിനിമ ഇപ്പോൾ ഉള്ള അടിയും ഗാർജിക്കുന്ന പാട്ടും ഒന്നും ഇല്ലാതെ അടിപൊളി ആയിട്ട് മുന്നോട്ട് പോയി 👍🏻അതിൽ അമ്പലത്തിന്റെ മുന്നിൽ നിന്ന് വിനോദിനെ അടിക്കുന്ന സീൻ വേണ്ടാത്തത് പോലെ എനിക്ക് തോന്നി ബാക്കി എല്ലാം കൊണ്ടും സൂപ്പർ 👍🏻👍🏻👍🏻👍🏻

    • @JitiX
      @JitiX  Місяць тому

      Thank you.. 😍😍

  • @balakrishnankunnareth8307
    @balakrishnankunnareth8307 Місяць тому +2

    ഈ ഷേർട്ട് ഫിലിംവളരെ ഇഷ്ടപ്പെട്ടു .
    നല്ല ആശയം, നല്ല കഥ, നല്ല സംവിധാനം.
    ക്യാമറ വളരെ നല്ല രീതിയിൽ ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുത്തു.
    എല്ലാവരും അഭിനയത്തിൽ മികവു പുലർത്തി.
    പ്രത്യേകിച്ചും അമ്മ വേഷത്തിലെത്തിയ ആശാ ഗോവിന്ദൻ വളരെ നാച്ചുറലായി നല്ല അഭിനയം കാഴ്ചവെച്ചു.
    അഭിനനനങ്ങൾ.
    ഇനിയും ഈ ടീമിൽ നിന്നും നല്ല നല്ല ഷോർട്ട് ഫിലിം പ്രതീക്ഷിക്കുന്നു.
    ആശംസകൾ.

    • @JitiX
      @JitiX  Місяць тому +2

      It's one and half hr. Not a short film. It's a feature film. Thank you. 😊😊

  • @sreeshaknsree4872
    @sreeshaknsree4872 29 днів тому +4

    ചെറുതാണെങ്കിലും ഇതിന്റെ ഒരു ഭാഗമായതിൽ സന്തോഷമുണ്ട് ❤️❤️❤️❤️❤️👌👌🙏🙏

    • @JitiX
      @JitiX  29 днів тому

      @@sreeshaknsree4872 😍😍❤️❤️

  • @Arya64884
    @Arya64884 2 дні тому +3

    Wow nice movie..... ബിഗ് ബഡ്ജറ്റിൽ ചെയ്യുന്ന പടമൊക്കെ ഈ പടത്തിൻ്റെ 7 അയൽവക്കത്ത് വരില്ല. വിശ്വസിച്ച് കാണാം. Nice Movie..

    • @JitiX
      @JitiX  2 дні тому

      @@Arya64884 Thank you.. 😍😍

  • @user-lc4yu2wq3g
    @user-lc4yu2wq3g 27 днів тому +16

    കണ്ണൂർ ജില്ലയിലെ കണ്ണാടിപ്പറമ്പ് എന്ന സ്ഥലത്ത് ഇരുന്ന് ഈ സിനിമ കാണുന്ന ഞാൻ ❤🎉

    • @JitiX
      @JitiX  27 днів тому +1

      😍😍

    • @extremedigitalstable
      @extremedigitalstable 27 днів тому +2

      അതേ കണ്ണാടിപ്പറമ്പിൽ തന്നെ ഇരുന്നു റീപ്ലേ തരുന്ന ഞാൻ ❤❤❤

    • @IndhuPS-lc5my
      @IndhuPS-lc5my 24 дні тому +1

      😡😡😡😡😡😡😋😋😋🤭😆

    • @kannurjayan56
      @kannurjayan56 24 дні тому +2

      അഭിനേതാക്കൾ എല്ലാവരും കണ്ണാടിപ്പറമ്പ് കാരാണോ, സിനിമ സൂപ്പർ ആയിട്ടുണ്ട്

    • @user-lc4yu2wq3g
      @user-lc4yu2wq3g 24 дні тому

      @@kannurjayan56 alla

  • @anushnarajendran6930
    @anushnarajendran6930 29 днів тому +7

    മനോഹരം !!
    ഇത്രയും നല്ല ഒരു ഷോർട്ട് ഫിലിം അടുത്തിടെയെങ്ങും കണ്ടിട്ടില്ല. ഒട്ടും ലാഗില്ലാതെ പടം എടുത്തിട്ടുണ്ട്. എല്ലാ അഭിനേതാക്കളും അവരവരുടെ റോളുകൾ വളരെ നന്നായി ചെയ്തു. എടുത്തു പറയേണ്ടത്, നായകൻറെ അമ്മയുടെ അഭിനയം. ഇളയ മകൻ അണിഞ്ഞൊരുങ്ങി ബൈക്കിൽ പുറപ്പെടുമ്പോൾ, അമ്മയുടെ വക ഒരു കമൻറും, അഭിമാനത്തോടുള്ള പുഞ്ചിരിയും അസാദ്ധ്യമായി ആ നടി പ്രകടിപ്പിച്ചിട്ടുള്ളത് പ്രത്യേകിച്ച് മനസ്സിൽ നില്ക്കുന്നു.
    നായകനായി അഭിനയിച്ച നടൻ, പെണ്ണു കിട്ടാതിരിക്കുന്നതിലുളള നിരാശയും,ദു:ഖവും നന്നായി മുഖത്ത് പ്രകടിപ്പിച്ചിട്ടുണ്ട്. ( യഥാര്‍ത്ഥത്തിൽ ഒന്നുരണ്ടു വർഷത്തിൽ കൂടുതൽ പെണ്ണന്വേഷിച്ചു നടക്കേണ്ടിവന്നാൽ, ചെറുപ്പക്കാർ അസ്വസ്ഥരാകും. പിന്നെ സ്വന്തം അനുജൻ കൂടി പെണ്ണുകെട്ടിക്കൊണ്ടു വന്നപ്പോൾ, ചേട്ടൻറെ നില ഊഹിക്കാവുന്നതേ ഉളളു. )
    അതുപോലെ, നായകൻറ സുഹൃത്തായി വന്ന നടനും നന്നായി അഭിനയിച്ചിട്ടുണ്ട്.
    ഈ പടത്തിൻറെ അണിയറ പ്രവര്‍ത്തകർക്ക് അഭിനന്ദനങ്ങള്‍. ഇതുപോലെയുളള നല്ല സിനിമകൾ ചെയ്ത്, ഓ.ടി.ടി യിലും, ബിഗ് സ്ക്രീനിലും താമസിയാതെ നിങ്ങളുടെ കഴിവുകൾ തെളിയിക്കാൻ അവസരമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

  • @shylendrank9615
    @shylendrank9615 Місяць тому +21

    ഒന്നും പറയാനില്ല . ❤❤❤നിർമാതാവ് തന്നെ ഒന്നൊന്നര അഭിനയം കാഴ്ചവെച്ചു . എല്ലാവരും ഒന്നിനൊന്ന് മെച്ചം . വിനോദിന്റെ 'അമ്മ ഒരു രക്ഷയുമില്ല അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. എന്റെ വൈഫ് ഹൗസും പുല്ലൂപ്പിക്കടവാണ് .

  • @subishnakrishna9734
    @subishnakrishna9734 Місяць тому +4

    ഈ story 👌. തുടക്കത്തിലേ ഊഹിച്ചു ഫാത്തിമയാണ് വിനോദിന്റെ പങ്കാളി ആകുക എന്നത്. വിനോദ് അടിപൊളിയാണ് 😀.

    • @JitiX
      @JitiX  Місяць тому

      😄😍

    • @milanmanoharan2721
      @milanmanoharan2721 3 дні тому

      മായിരു നശിപ്പിച്ച്
      Remove ചെയ്യഡെ

  • @nishadkuruvayil9338
    @nishadkuruvayil9338 Місяць тому +15

    നല്ല വർക്ക്‌, നമ്മ്മുടെ നാട്ടിൽ നിത്യേന കാണുന്ന സംഭവങ്ങളെ വളരെ തന്മയത്വത്തോടെ വരച്ചു കാട്ടി. കൂടെ നമ്മുടെ കണ്ണൂർ ഭാഷയും വ്യത്യസ്തത പുലർത്തി. കഥയുടെ പ്രയാണത്തിൽ ക്ലൈമാക്സ്‌ മാത്രം ആണ് ഒരു പുതുമ ഇല്ലാതെ പോയത്, ചിത്ര നായർ ചെയ്ത charector ആ പയ്യന്റെ കൂടെ ഒന്നിക്കും എന്ന് ആദ്യം തോന്നിപ്പിച്ചപ്പോൾ അത് ഒരിക്കലും നടക്കില്ല, നടന്നാൽ പ്രേക്ഷകന്റെ മുൻ ധാരണ ശരി വെക്കുന്നതാവും എന്നാണ് ധരിച്ചത്, അവിടെ ഒരു ട്വിസ്റ്റ്‌ കൂടി വന്നെങ്കിൽ സൂപ്പർ ആയേനെ, അല്ലെങ്കിൽ ചിത്ര നായർ ചെയ്ത charector നെ അത്ര കൂടുതൽ വിസിബിൾ ആക്കരുതായിരുന്നു എന്ന് തോന്നി. കാരണം നിങ്ങൾ ചെയ്ത ഇത്രേം വലിയ പ്രയത്നത്തിന് അവിടെ മാത്രം ഒരു പുതുമ ഫീൽ ചെയ്തില്ല. ബാക്കി ഒന്നും പറയാനില്ല, അഭിനയിച്ചവരും, ക്യാമറ എഡിറ്റിംഗ് എല്ലാത്തിനും മീതെ ഡയറക്ഷനും സമ്മതിച്ചിരിക്കുന്നു. A big hand dears 🥰👍🙏

    • @JitiX
      @JitiX  Місяць тому

      Thank you 😍😍

  • @prasadanvazhayil2625
    @prasadanvazhayil2625 Місяць тому +10

    വർഷങ്ങൾക്കുശേഷം ഒരു ഗ്രാമീണ പശ്ചാത്തലം ഉള്ള മനോഹരമായ ഫിലിം കണ്ടു സത്യൻ അന്തിക്കാടിനെ ഓർമ്മ വന്നു❤❤❤❤❤

    • @JitiX
      @JitiX  Місяць тому

      @@prasadanvazhayil2625 Thank you.. 😍😍

  • @rosegarden6512
    @rosegarden6512 26 днів тому +6

    I like this senary
    I appreciate camera man,location
    Editing, bgm,song,post production
    Every thing story also nice

    • @JitiX
      @JitiX  26 днів тому

      @@rosegarden6512 Thank you.. 😍😍

  • @knfitnessmalayalam5877
    @knfitnessmalayalam5877 25 днів тому +5

    നല്ല സിനിമ ... ആസ്വദിച്ചു കണ്ടു ... എല്ലാവര്ക്കും അഭിനന്ദനങ്ങൾ 💐👏👏❤

    • @JitiX
      @JitiX  25 днів тому

      Thank you.. 😍😍

  • @worldofcreativity7667
    @worldofcreativity7667 Місяць тому +8

    Congrats for the whole team who worked behind it 🎉🎉ഇനിയും ഇതുപോലുള്ള cinemakal big screenil പ്രദർശിപ്പിക്കാൻ പറ്റട്ടെ. 👌🏻👌🏻

    • @JitiX
      @JitiX  Місяць тому

      Thank you.. 😍😍

  • @keerizvlog9801
    @keerizvlog9801 Місяць тому +15

    നമ്മളെ അടുത്ത നാടിന്റെ പേര് കണ്ടപ്പോൾ കേറി നോക്കിയതാ നന്നായിട്ടുണ്ട് അമ്മേടെ അഭിനയം ഭയങ്കര ഒറജിനാലിറ്റി 😌❤️

    • @JitiX
      @JitiX  Місяць тому

      @@keerizvlog9801 Thank you 😍😍

  • @ambilyom5745
    @ambilyom5745 Місяць тому +36

    കൊള്ളാം.. നന്നായിട്ടുണ്ട് ഒട്ടും ബോറടി ഇല്ലാതെ കണ്ടിരിക്കാം 👍🥰🥰🥰

  • @sajilkk3047
    @sajilkk3047 Місяць тому +1

    നമ്മുടെ നാട് ഇത്ര സൂപ്പർ ആയി കാണിച്ചു തന്നു, പിന്നെ സിനിമയും കഥയും അഭിനയവും എല്ലാം ഇഷ്ടമായി.
    സൂപ്പർ ഇനിയും ഇതുപോലെയുള്ള സിനിമയും കഥകള്ളും കഥാപാത്രങ്ങളും ഉയർന്ന് വരട്ടെ........ All the best ❤

    • @JitiX
      @JitiX  Місяць тому

      Thank you.. 😍😍

  • @user-bf6cp7wt6v
    @user-bf6cp7wt6v Місяць тому +2

    🥰🥰 നല്ല സിനിമ....

    • @JitiX
      @JitiX  Місяць тому

      @@user-bf6cp7wt6v Thank You.. 😍😍

  • @linarajan
    @linarajan Місяць тому +18

    കിടു ഫിലിം. ബാബുവേട്ടന് നാട്ടുകാരുടെ കയ്യിൽ നിന്നും കിട്ടുന്നത് ഏറ്റവും satisfied moment. 5 ലക്ഷം രൂപ തിരിച്ചു കിട്ടിയോ എന്നിട്ട്... രാജേഷ് ചേട്ടനും ജ്യോത്സ്യരും തമ്മിലുള്ള സീൻ😀😀😀.. theatre ിൽ ഈ അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളെക്കാൾ ക്വാളിറ്റി ഉണ്ട്. Simply loved it ❤❤❤

  • @rohith.p.c.229
    @rohith.p.c.229 Місяць тому +6

    ഞാൻ ഒരു കണ്ണാടിപ്പറമ്പ് സ്വദേശി ആണ്. ഇപ്പൊ അബു ദാബി ആണ്. സ്വന്തം നാട് ഇങ്ങനെ കാണുമ്പോ ഒരു സന്തോഷം ഉണ്ട്. 😍😍😍

  • @subi-s
    @subi-s 11 днів тому +1

    "കണ്ണാടിപ്പറമ്പിലെ കല്യാണാലോചന"
    അത്ര വലിയ ആഡംബരങ്ങൾ ഒന്നും ഇല്ലാത്ത, അങ്ങിങ്ങ് ഇത്തിരി lag ഉണ്ടെന്ന് തോന്നിക്കുന്ന ഒന്ന്!! പക്ഷേ, അതേ സമയം skip ചെയ്താൽ എന്തോ miss ആയല്ലോ എന്ന് തോന്നിപ്പിക്കുന്ന, ഒരു നാടിൻ്റെ ഭംഗി ഒട്ടും ചോരാതെ ഒപ്പിയെടുത്ത, സൗഹൃദവും നാടും വീടും നാട്ടുകാരും പലതരം സ്വഭാവങ്ങളും മനുഷ്യരും ഒക്കെയും കൂടി ചേർന്ന... ഒരു feel good movie!!🥰🥰😊 ❤❤

    • @JitiX
      @JitiX  11 днів тому

      @@subi-s Thank you.. 😍😍

    • @subi-s
      @subi-s 11 днів тому +1

      @@JitiX Wishes for future endeavours! 🤝👍😊

    • @JitiX
      @JitiX  11 днів тому

      @@subi-s Thank you.. 😍😍

  • @shabeershabeer7127
    @shabeershabeer7127 Місяць тому +1

    വളരെ യാഥാർഥ്യം ചെറുനൊരു പടം അഭിനന്ദനങൾ,
    ഫേമസ് ആയില്ലെങ്കിലും സത്യങ്ങൾ ഒളിഞ്ഞിരിക്കുന്ന തായത്കൊണ്ട് അഭിനന്ദനങ്ങൾ 🌹🌹🌹

    • @JitiX
      @JitiX  Місяць тому

      Thank you.. 😍😍

  • @mansoorkoralayi6205
    @mansoorkoralayi6205 Місяць тому +12

    സിനിമകൾ കാണാറുണ്ട്... സുഹൃത്ത് ശ്രീലേഷ് ബാലകൃഷ്ണൻ ന്റെ status കണ്ടാണ് ഇത് കണ്ടത്... ശ്രീലേഷ് മമ്മൂട്ടിയുടെ കൂടെ ചെറിയ റോളിലൊക്കെ കണ്ടിട്ടുണ്ട്..... നല്ല അഭിനയം എല്ലാവരും കാഴ്ചവെച്ചു...... ശരിക്കും ഒരു പ്രഫഷണൽ filim touch ഉണ്ട്..... ഇവരെയൊക്കെ ബിഗ്സ്‌ക്രീനിൽ കാണാൻ സാധിക്കണേ എന്ന പ്രാർത്ഥന...... Wish u all the best team......
    Kannur 😊😊😊
    10/10 👍👍👍👍👍

    • @nambiarsreelesh2010
      @nambiarsreelesh2010 Місяць тому

      Thank you brother...

    • @JitiX
      @JitiX  Місяць тому

      @@mansoorkoralayi6205 Thank you.. 😍😍

  • @zoomboomdoom-kp1oe
    @zoomboomdoom-kp1oe Місяць тому +10

    നായകൻറെ ലാസ്റ്റ് മൈക്ക് ഓവർ അടിപൊളിയായിട്ടുണ്ട്❤❤❤❤❤ നല്ല ക്ലൈമാക്സ്

  • @sasidharanseebkoyyam5480
    @sasidharanseebkoyyam5480 Місяць тому +2

    വളരെ മനോഹരമായ ഒരു സിനിമ കണ്ണാടിപ്പറമ്പ് ജൻമ ദേശമല്ലെങ്കിലും സ്വന്തം നാടു തന്നെയാണ് ക്ഷേത്രവും പരിസരവും അതിനു ചുറ്റിയുള്ള കഥയും വളരെ ഹൃദയ സ്പറ് ശ്ശി യായിട്ടുണ്ട്

    • @JitiX
      @JitiX  Місяць тому

      Thank you.. 😍😍

  • @user-rd6ri5yy6d
    @user-rd6ri5yy6d Місяць тому +15

    നല്ല സിനിമ നിങ്ങൾ എല്ലാവരും നന്നായിട്ട് അഭിനയിച്ചിട്ടുണ്ട് നിങ്ങള്ക്ക് പരിശ്രമിച്ചാൽ ബിഗ് സ്‌ക്രീനിൽ കയറിനുള്ള എല്ലാസാദ്യതയും ഉണ്ട്All the best❤❤❤

    • @JitiX
      @JitiX  Місяць тому

      @@user-rd6ri5yy6d Thank you.. 😍😍

  • @RAMZANMUHEMMED
    @RAMZANMUHEMMED Місяць тому +14

    കണ്ണൂർക്കാർ പണ്ടേ പൊളി അല്ലേ .....ബോറിങ് ഇല്ലാതെ കൊണ്ടുപോയി ....എല്ലാരും ജീവിച്ചു കാണിച്ചു ..💝👌🙌

    • @JitiX
      @JitiX  Місяць тому

      Thank you 😍😍

  • @kesiya42
    @kesiya42 Місяць тому +3

    Nalla oru cinema.. ellam valare natural aayi thonni.. story, direction, editing, song, acting ellam kollam👏👏
    iniyum ith polulla nalla cinemakal kond varanam.. god bless you all🤗

    • @JitiX
      @JitiX  Місяць тому

      Thank you.. 😍😍

  • @manojnair2598
    @manojnair2598 3 дні тому +3

    Nalla padam, nalla direction nalla script, Congratulations Team!

    • @JitiX
      @JitiX  3 дні тому

      @@manojnair2598 Thank you.. 😍😍

  • @SREEMONSK
    @SREEMONSK Місяць тому +4

    പെണ്ണിനെ വിളിച്ചോണ്ട് വീട്ടിൽ വന്നപ്പോൾ ബാബുവേട്ടന്റെ look.. പൊളി 👌👌👌

    • @JitiX
      @JitiX  Місяць тому

      😂😂

  • @nayananamooz8332
    @nayananamooz8332 25 днів тому +3

    Suprbb creation👌🏻A feel good movie.. Especially the hero and his frnd's natural acting. No delay in between the story.
    Congrtzzzz the entire team who worked behind this🥰

    • @JitiX
      @JitiX  25 днів тому

      @@nayananamooz8332 Thank you.. 😍😍

  • @srenesketches
    @srenesketches Місяць тому +1

    ഹൃദയത്തിൽ സ്പർശിച്ചു
    എല്ലാവരും ജീവിക്കുകയായിരുന്നു
    നിർത്താതെ കണ്ടു. നല്ല സിനിമ❤️❤️👍🏻👍🏻

    • @JitiX
      @JitiX  Місяць тому

      Thank you.. 😍😍

  • @nandhu420
    @nandhu420 Місяць тому +4

    Super , എല്ലാവരും നന്നായി ചെയ്തു . എന്റെ വീട് കണ്ണാടിപറമ്പിൽ ആണ്. ഇതു പോലെയുള്ള നല്ല സിനിമകൾ എനിയും ചെയ്യാൻ കഴിയട്ടെ 🙏🙏

    • @JitiX
      @JitiX  Місяць тому +1

      Thank you.. 😍😍

  • @sindhu3728
    @sindhu3728 Місяць тому +4

    ഇപ്പോൾ നമ്മുടെ സമൂഹത്തിൽ നടക്കുന്നത്. എല്ലാവരും നന്നായി അഭിനയിച്ചു❤️

    • @JitiX
      @JitiX  Місяць тому

      Thank you.. 😍😍

  • @thanisha_angels
    @thanisha_angels Місяць тому +7

    പറയാൻ വാക്കുകൾ ഇല്ല ..നല്ല അടിപൊളി സിനിമ.എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം.അതിൽ വിനോദും അമ്മയും ഇത്തിരി മുന്നിൽ... All the best 🎉🎉🎉

    • @JitiX
      @JitiX  Місяць тому +1

      @@thanisha_angels Thank you.. 😍😍

  • @user-ee6xw3qf7d
    @user-ee6xw3qf7d Місяць тому +8

    👋👋👋💖💖💖 മനോഹരം. ഒരു നല്ല കുടുംബ ചിത്രം👌😍

    • @JitiX
      @JitiX  Місяць тому

      Thank You.. 😍😍

  • @LijithaLiji-w9j
    @LijithaLiji-w9j 25 днів тому +6

    Adipoli മനസ്സും കണ്ണും നിറഞ്ഞു adipoli അഭിനയം ❤❤❤❤❤❤❤

    • @JitiX
      @JitiX  25 днів тому

      @@LijithaLiji-w9j Thank you.. 😍😍

  • @jishnukulathur8357
    @jishnukulathur8357 Місяць тому +13

    ഒറ്റ സീനെ ഉള്ളുവെങ്കിൽ എന്താ... കാറിൽ നിന്ന് വന്നു കലക്കിട്ടു ഒരു പോക്കുണ്ട്.... ❤️ ഇനിയും ഉയരങ്ങളിൽ എത്തട്ടെ, താങ്കളുടെ പേര് അറിയില്ല 🥰.... മുഴുവൻ ടീമിനും വിജയാശംസകൾ ❤️

  • @sasidharan65
    @sasidharan65 Місяць тому +4

    നല്ല കഥ നന്നായി അവതരിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ,.

    • @JitiX
      @JitiX  Місяць тому

      Thank you.. 😍😍

  • @beenajohns861
    @beenajohns861 Місяць тому +10

    ചേട്ടൻ ഭരണീലാ...എന്ന് സീമ ചേച്ചി പറഞ്ഞത് ഓർത്തു

    • @JitiX
      @JitiX  Місяць тому +1

      😄😄

  • @ashrafkk5815
    @ashrafkk5815 Місяць тому +5

    എല്ലാനാട്ടിലും എത്രയോ യുവാക്കൾ ധർമ്മസങ്കടത്തിൽ എല്ലാവിഭാഗത്തിലും

    • @JitiX
      @JitiX  Місяць тому

      @@ashrafkk5815 Thank you.. 😍😍

  • @Midhun_Ziyech14
    @Midhun_Ziyech14 Місяць тому +7

    കാലത്തിന് അനിയോച്യമായ കഥ
    തിരഞ്ഞെടുത്ത്, നല്ലാരു സിനിമ ഞങ്ങളിലേക്ക് എത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ.👌

    • @JitiX
      @JitiX  Місяць тому

      Thank you.. 😍😍

  • @chandhni84
    @chandhni84 13 днів тому +14

    നല്ല മൂവി.. ബോർ അടിച്ചില്ല.. എല്ലാരും നല്ല ആക്ടിങ്.. നായകന് തമിഴ് ആക്ടർ വിശാലിന്റെ ഒരു ഛായ..

    • @JitiX
      @JitiX  13 днів тому +1

      @@chandhni84 Thank you.. 😍😍

  • @physismedia
    @physismedia 17 днів тому +2

    നല്ല ചലച്ചിത്രം, കൂടാതെ അത് നമ്മുടെ പ്രദേശത്ത് ചിത്രീകരിച്ചതാകുമ്പോൾ അതിലേറെ സന്തോഷം

    • @JitiX
      @JitiX  17 днів тому

      @@physismedia Thank you.. 😍😍

  • @jefreyjans2986
    @jefreyjans2986 Місяць тому +2

    സൂപ്പർ വെറുതെ ബോർ അടിച്ചപ്പോൾ കണ്ടു നോക്കിയതാ ഒട്ടും ബോർ അടിച്ചില്ല ഒരു നന്മ ഉള്ള കൊച്ചു സിനിമ ഒരുപാടു ഇഷ്ടപ്പെട്ടു ❤❤❤

    • @JitiX
      @JitiX  Місяць тому

      Thank you.. 😍😍

  • @homellycake2613
    @homellycake2613 Місяць тому +6

    ചുമ്മാ ഒന്ന് നോകീതാ. ബോറിങ് ഇല്ലാതെ കണ്ടു. 🥰👍🏻👍🏻👍🏻

    • @JitiX
      @JitiX  Місяць тому

      @@homellycake2613 Thank You.. 😍😍