ദിനചര്യാതിര||Dinacharyathira || Dr. വെളിഞ്ഞിൽ വിഷ്ണു നമ്പൂതിരി

Поділитися
Вставка
  • Опубліковано 24 лис 2024
  • ഭാരതീയ സംസ്കാരത്തിന്റെ മഹിമയിൽ പ്രധാനം പെരുമാറ്റച്ചട്ടം ആണെന്നു പറയാം. ബുദ്ധി, മനസ്സ്, ശരീരം ഇവ സന്മാർഗ്ഗത്തിലൂടെ ചലിക്കുമ്പോൾ മാത്രമേ മഹത്തായൊരു സംസ്കാരം നിലനി ൽക്കുകയുള്ളു. എല്ലാ ആയുർവ്വേദ ആചാര്യന്മാരും ഇത്തരം ചര്യകള ഒരുപോലെ പതിപാദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യത്തിനും, ആയുസ്സിനും ഇവ അത്യന്താപേക്ഷിതമായി കരുതണം. പാശ്ചാത്യ സംസ്കാരത്തിൻറ ഇടകലർപ്പും, ആധുനികതയും എല്ലാംതന്നെ ആർഷസംസ്കാരത്തിന് മങ്ങലേൽപ്പിച്ചു. ആയുർവ്വേദത്തിൽ പ്രതിപാദിക്കുന്ന ചര്യാക്രമം വിദ്യാലയങ്ങളിലും, കുടുംബങ്ങളിലും പാഠ്യവിഷയമാക്കേണ്ടതായിരുന്നു. സമ്മർദ്ദങ്ങളും, വിഷയവിവരമില്ലായ്മകൊണ്ടും, അശ്രദ്ധകൊണ്ടും, താല്പര്യക്കുറവുകൊണ്ടും നടപ്പിലായില്ല. ഇന്നിപ്പോൾ കാര്യഗൗരവം കുറഞ്ഞ് കളിയിൽ കൂടി ജീവിതം കടന്നുപോകുന്നു.
    പോയവഴി തെളിക്കുക എന്നൊരു ചൊല്ലുണ്ട്. ചര്യാക്രമം സംസ്കൃത ശ്ലോകങ്ങളിൽ പ്രതിപാദിക്കുന്നതിനാലും, എല്ലാവരിലും എത്തുന്നില്ല. കലാരൂപത്തിൽ കൂടി ഇവയെ എല്ലാവരുടേയും ഹൃദയത്തിൽ പ്രതിഷ്ഠിക്കുവാൻ കഴിയുമോ എന്നാലോചിച്ചതിന്റെ ഫലമായി തിരുവാതിരകളിയിൽ കൂടി നടപ്പിൽ വരുത്താം എന്നൊരാശയം തോന്നി. തിരുവാതിരകളി കേരളീയർക്ക് പൊതുവിൽ ആസ്വാദ്യകരമാണ്. ഇന്നു കണ്ടു വരുന്ന തിരുവാതിരപ്പാട്ടുകൾ മിക്കതും പാടിക്കളിക്കുന്നതിന് പാകത്തിൽ എഴുതിയതാണെന്നും തോന്നും, ശ്ലോകങ്ങളുടെ ആശയം ഒന്നുംതന്നെ നഷ്ടപ്പെടാതെ പാടിക്കളിക്കുന്ന രീതിയിലാക്കുവാൻ ശ്രമിച്ചിട്ടുണ്ട്. പോരായ്മ തിരുത്തുവാൻ കഴിവുള്ള പണ്ഡിതന്മാരും കവികളും കലാകാരന്മാരും ധാരാളം നമുക്കുണ്ട്. സമൂഹനന്മക്കു വേണ്ടി ആർക്കും ഇതിലെ പോരായ്മകൾ തിരുത്തി അവതരിപ്പിക്കാവുന്നതാണ്.
    Dr Vishnu Namboothiri Velingil
    Lyricist-Dr Vishnu velingil
    Composition & choreography- Rajitha Hari
    Singers-Rajitha Hari,Shylaja,Dr.Nandaja,Induja
    Participants-Rajitha Hari, Girija, Sharada, Umavishnu, Kamyavishnu,Saraswathi,shylaja,Dr.Nandaja,Induja,Dr.Sarika,Parvathi
    STAY UP-TO-DATE! Make sure to subscribe to the channel & opt-in for push notifications (click the BELL icon next to the subscribe button) to be notified immediately when we release new videos!
    DISCLAIMER This video doesn't contain any harmful or illegal matters. This is strictly UA-cam guideline friendly. This content is Copyrighted to VELINGIL OUSHADHASALA . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 23