ശ്വാസകോശ അർബുദത്തിന് റേഡിയേഷൻ ചികിത്സ എപ്പോഴൊക്കെ?

Поділитися
Вставка
  • Опубліковано 20 січ 2023
  • ശ്വാസകോശ അർബുദത്തിന് റേഡിയേഷൻ ചികിത്സ ഏതൊക്കെ സന്ദർഭത്തിലാണ് കൊടുക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ സംസാരിക്കാൻ പോകുന്നത്. റേഡിയേഷൻ തെറാപ്പി പല രീതിയിൽ പല സന്ദർഭത്തിൽ ഉപയോഗിക്കാം. രോഗത്തെ പൂർണമായും ഇല്ലാതാക്കാനും അല്ലെങ്കിൽ രോഗത്തിന് ശാന്തിവരുത്താൻ വേണ്ടിയാണ് റേഡിയേഷൻ ചികിത്സ ഉപയോഗിക്കുന്നതിന്റെ ലക്ഷ്യം. അർബുദം ശ്വാസകോശത്തിലും അതിലെ ഗ്രന്ധികളിലും മാത്രമേ രോഗം എത്തിയുള്ളു വേറെ ഒരു അവയവത്തിലും രോഗം എത്തിയില്ലെങ്കിൽ, പക്ഷെ ആ രോഗം ശസ്ത്രക്രിയ ചെയ്യാവുന്ന അവസ്ഥ കഴിഞ്ഞെങ്കിൽ ഇവിടെ റേഡിയേഷൻ ചികിത്സ ചെയ്യുവാൻ സാധിക്കും. രോഗം പൂർണമായും ഇല്ലാതാക്കാനും ഈ ചികിത്സ കൊണ്ട് സാധിക്കും. കൺകരണ്ട് റേഡിയോകീമോതെറാപ്പിയാണ് (concurrent chemoradiation therapy) കൊടുക്കേണ്ടത്, കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും ഒന്നിച്ച് കൊടുക്കുന്ന ചികിത്സയാണിത്. ഏകദേശം 20% ആളുകൾക്ക് ഈ ചികിത്സകൊണ്ട് രോഗം ഭേദമായിട്ടുണ്ട്. ഈ ചികിത്സയ്ക്ക് ശേഷം ഇപ്പോൾ പുതിയതായി ഒരു മരുന്ന് വന്നിട്ടുണ്ട് ദുർവാളുമാബ്(Durvalumab) എന്നാണ് അതിന്റെ പേര്, വളരെ വിലയേറിയ മരുന്നാണിത് അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിലെ രോഗികൾക്ക് ഇത് വാങ്ങിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല, എന്നാലും ഇതിനെപറ്റി നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്. കൺകരണ്ട് റേഡിയോകീമോതെറാപ്പി ചികിത്സ കഴിഞ്ഞ രോഗികൾക്ക് ഏകദേശം 4 - 6 ആഴ്ച കഴിഞ്ഞതിനു ശേഷമാണ് ഈ മരുന്ന് കൊടുത്തുതുടങ്ങുക, ഒരു വർഷം വരെ ഇത് കഴിക്കേണ്ടി വരും. കൺകരണ്ട് റേഡിയോകീമോതെറാപ്പി ചികിത്സയ്ക്ക് ശേഷം ഈ ദുർവാളുമാബ് എന്ന മരുന്നുകൂടെ എടുത്ത രോഗിയാണെങ്കിൽ രോഗം പൂർണമായും മാറാനുള്ള സാധ്യത 20 % നിന്നും 40 % മായി വർധിക്കും. റേഡിയേഷൻ ചികിത്സ രോഗം മാറ്റുവാൻ വേണ്ടിമാത്രമല്ല രോഗികൾക്ക് പലരീതിയിലുള്ള ലക്ഷണങ്ങൾ ഉണ്ടായേക്കാം അതായത് ശ്വാസകോശ അർബുദം അസ്ഥികളിലേക്ക് പടർന്നുപിടിച്ചാൽ അവിടെ വേദന വരാം അസ്ഥികൾ ഒടിഞ്ഞുപോകാം, ഇങ്ങനെയുള്ള സാഹചര്യത്തിൽ റേഡിയേഷൻ ചികിത്സ കൊടുക്കാം. അതുപോലെ തലച്ചോറിൽ രോഗം ബാധിക്കാം തലച്ചോറിൽ രോഗം കുറയ്ക്കുവാനും നീർക്കെട്ട് കുറയ്ക്കുവാനും റേഡിയേഷൻ ചികിത്സ സഹായിക്കും. അതുപോലെ രക്തക്കുഴലുകൾക്ക്‌ രോഗം ബാധിച്ചാൽ റേഡിയേഷൻ ചികിത്സ കൊടുക്കാം. ഇങ്ങനെയുള്ള ലക്ഷണങ്ങൾക്ക് റേഡിയേഷൻ കൊടുക്കുന്നതിനെ പാലിയേറ്റീവ് റേഡിയോതെറാപ്പി എന്നാണ് പറയുക.NSCLC എന്ന ശ്വാസകോശ അർബുദത്തെക്കുറിച്ചാണ് ഇത് വരെ സംസാരിച്ചത്. ഇത് കൂടാതെ വേറെയും ല്യൂങ് കാൻസർ ഉണ്ട് 10 % ആളുകൾക്ക് സ്‌മോൾ സെൽ ശ്വാസകോശ അർബുദം ആണ്. ഇവയിൽ രണ്ട് ഘട്ടങ്ങളായിട്ടാണ് രോഗം വരിക ലിമിറ്റഡ് സ്റ്റേജ് & എക്സ്റെൻസിവ് സ്റ്റേജ് (limited and extensive-stage). ലിമിറ്റഡ് സ്റ്റേജ് ഉള്ളവർക്ക് കീമോതെറാപ്പി കഴിഞ്ഞിട്ടാണ് റേഡിയേഷൻ കൊടുക്കുക. എക്സ്റെൻസിവ് സ്റ്റേജ് ഉള്ളവർക്ക് കീമോതെറാപ്പിക്ക് ശേഷം രോഗം നന്നായിട്ട് കുറഞ്ഞെങ്കിൽ റേഡിയേഷൻ കൊടുക്കുക. ഇത്രയും പറഞ്ഞകൊണ്ട് നിർത്തുന്നു നന്ദി.
    In today's video, we are going to talk about those cases in which radiation treatment should be given for lung cancer. Radiation therapy can be used in different ways. The goal of using radiation therapy is to completely eradicate the disease or to palliate it. If cancer has reached only the lungs and their glands or the disease has not reached any other organs, radiation treatment can be done. This treatment can eliminate the disease.
    Concurrent chemoradiation therapy is a combination of chemotherapy and radiation therapy. About 20% of people are cured with this treatment. After this treatment, a new drug named Durvalumab has to be taken after 4-6 weeks, and it should be continued for 1 year. It is a very expensive drug, and therefore, patients in our country find it difficult to be able to afford it. But we should be aware of this. The chance of complete remission increases from 20% to 40% in patients treated with Durvalumab after concurrent radiochemotherapy treatment.
    Radiation treatment is not only used for curing the disease but also for relieving the symptoms, such as if the lung cancer has spread to the bones, there may be pain and the bones may break; in such cases, radiation treatment is given for relieving the symptoms and also helps in joint fusion.
    Similarly, when the disease affects the brain, radiation treatment helps reduce the disease and swelling in the brain. Radiation treatment can be given for the treatment of superior vena cava obstruction syndrome.
    Radiation therapy used to relieve the symptoms is called palliative radiotherapy.
    So far, we have talked about lung cancer, called NSCLC ( Non-Small Cell Lung Cancer).
    Apart from this, there are other types of lung cancer; 10% of people have small-cell lung cancer.
    Thank you so much.
    I'm Dr Unni S. Pillai, MBBS., MD., DM., a medical oncologist with 15+ years of experience in the field of medical oncology and radiotherapy.
    Do visit our website to read articles on Cancer and related topics - oncoviews.in/
    Disclaimer: The Video Content has been made available for informational and educational purposes only. The Onco Views team does not make any representation or warranties concerning the accuracy, applicability, fitness, or completeness of the video content. We do not warrant the performance, effectiveness or applicability of any
    treatments explained in any Video Content for a patient, as each patient’s case is unique and requires diagnosis by a medical professional.
  • Наука та технологія

КОМЕНТАРІ •