Avittam Nakshathra Prediction in malayalam | അവിട്ടം നക്ഷത്രഫലം | K.P.Sreevasthav Alathur 9447320192

Поділитися
Вставка
  • Опубліковано 28 сер 2023
  • K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
    Mobile: 09447320192
    Email: astropadurvasthav@gmail.com
    Web : www.keralaastrologer.com
    അവിട്ടം നക്ഷത്രം
    നക്ഷത്ര ക്രമത്തിൽ 23 ആം സ്ഥാനമാണ് അവിട്ടം നക്ഷത്രത്തിന് കൽപ്പിച്ചിരിക്കുന്നത്
    ധനവാൻ ദാതാ ശൂരോ
    വിദേശവാൻ നിർഘൃണശ്ച ധർമ്മിഷ്ഠഃ
    ആനൃതികോ വാചാടോ
    വസുഭേ തൗര്യത്രികപ്രിയഃ ശ്രീമാൻ. (ബൃഹജ്ജാതകപദ്ധതി
    സാരം:
    അവിട്ടം നക്ഷത്രത്തിൽ ജനിച്ചാൽ സമ്പത്തും ഔദാര്യവും ശൂരതയും അന്യദേശവാസവും നിർദ്ദയത്വവും ഉള്ളവനായും ധർമ്മിഷ്ഠനായും അസത്യപരനായും ധാരാളം സംസാരിക്കുന്നവനായും നൃത്ത-ഗീത വാദ്യങ്ങളിൽ താല്പര്യമുള്ളവനായും ശ്രീമാനായും ഭവിക്കുന്നു.
    ഇപ്രകാരമുള്ള പ്രമാണപ്രകാരമെല്ലാം ചിന്തിക്കുന്ന സമയത്ത് അവിട്ടം നക്ഷത്രത്തിൽ ജനിച്ചവർ പൊതുവെ ഉന്മേഷശീലരും ഊർജ്ജിതാശയന്മാരുമായിരിക്കും.
    പല പ്രകാരത്തിലുള്ള അറിവുകൊണ്ടും
    ബുദ്ധിസാമർത്ഥ്യംകൊണ്ടും ഇവർ എല്ലാത്തിലും മുൻപന്തിയിൽ നിൽക്കുന്നു.
    "അവിട്ടം തവിട്ടിലും മുളയ്ക്കും." എന്നും
    "അവിട്ടത്തിൽ പിറന്നാൽ തവിട്ടുപ്പാനെയെല്ലാം പണം" എന്നുമുള്ള ചൊല്ലുകൾ ഇവരുടെ ഐശ്വര്യത്തേയും ഉത്സാഹത്തേയും പ്രകീർത്തിക്കുന്നതാണ്. പേരിനും പെരുമയ്ക്കും കീർത്തികേട്ട അഷ്ടവസുക്കൾ ഈ നക്ഷത്രത്തിന്റെ ദേവതയായി വന്നതുതന്നെ അവിട്ടം നക്ഷത്രത്തിന്റെ പ്രശസ്തിക്കും മാഹാത്മ്യത്തിനും മുഖ്യകാരണമായി.
    അവിട്ടം നക്ഷത്രജാതർ മിക്കവാറും, മെലിഞ്ഞുനീണ്ട
    ശരീരപ്രകൃതക്കാരായിട്ടാണ് കണ്ടുവരുന്നതെങ്കിലും അപൂർവ്വം ചിലർ നല്ല പുഷ്ടിയുള്ള ശരീരക്കാരായും കാണപ്പെടുന്നു. നക്ഷത്രാധിപൻ ചൊവ്വയായതിനാൽ എപ്പോഴും ഒരു പോരാട്ട വീര്യം ഇവരിൽ ഉണ്ടായിരിക്കും.
    ആരുടേയും കീഴിൽ നിൽക്കാനോ, വിധേയത്വം പ്രകടിപ്പിക്കാനോ അല്പംപോലും ഇഷ്ടമില്ലാത്തവരാണ് ഇവർ. എന്ത് കാര്യത്തിനായാലും ശരി അഭിമാനം പണയപ്പെടുത്തി യുള്ള ഒരു കാര്യത്തിനും ഇവർ തയ്യാറാവില്ല.
    സ്വന്തം കഴിവിലും അധ്വാനത്തിലും വിശ്വാസമുള്ള ഇവർ അതുതന്നെ കൈമുതലാക്കി ഉയരുകയാണ് പതിവ്. ഏതെങ്കിലുമൊരു കാര്യത്തിൽ പ്രത്യേക
    ലക്ഷ്യമോ, വൈരാഗ്യമോ ഉണ്ടായാൽ
    അതും മനസ്സിൽവച്ച് ലക്ഷ്യത്തിലെത്തും വരെ പരിശ്രമിക്കുവാൻ ഉള്ള അസാധാരമായ
    കഴിവുള്ളവരാണിവർ,
    ചൊവ്വയുടെ അധീനതയിൽ വരുന്ന
    നക്ഷത്രമായതുകൊണ്ട് ചില സമയം അവിവേകവും എടുത്തുചാട്ടവുമുണ്ടാകാം.
    സാഹസികവും ആപൽക്കരവുമായ കാര്യങ്ങൾ ചെയ്യാനുമിവർക്ക് യാതൊരു മടിയുമുണ്ടാകില്ല. ചെറുപ്രായത്തിൽ തന്നെ ഇവരിലീ സ്വഭാവം മുന്നിട്ടു നിൽക്കും. അമിതമായ വേഗതയിൽ
    വാഹനമോടിക്കുക, അപകടകരങ്ങളായ മറ്റു പ്രവൃത്തികളിലേർപ്പെടുകയെന്നതും ഇവർക്ക് വെറും വിനോദം
    മാത്രമായിരിക്കും. ഇത്തരം പ്രവണതകൾ മനസ്സിലാക്കി അതിൽനിന്നും വിട്ടുനിൽക്കേണ്ടത് അത്യാവശ്യമാണ്.
    അവിട്ടം നക്ഷത്രത്തിൽ ജനിച്ചവർക്ക് സംഗീതവാസന കൂടുതലായുണ്ടാകും.
    സംഗീതം ശാസ്ത്രീയമായ രീതിയിൽ പഠിച്ച്
    പ്രയോഗിക്കുകയാണെങ്കിൽ അതിൽനിന്ന് അംഗീകാരവും ധനവും നേടാവുന്നതാണ്. നല്ല കാര്യക്ഷമതയും
    കർമ്മകുശലതയുമുള്ള ഇവർ പല പ്രകാരമുള്ള അറിവുകൾ കൊണ്ടും, അസാധാരണമായ ബുദ്ധിസാമർത്ഥ്യം കൊണ്ടും എല്ലാവരേക്കാളും മുൻനിരയിൽ എത്തിച്ചേരുന്നു.
    ശാസ്ത്രീയവും ചരിത്രപരവുമായ അറിവുകളിലും ഇവർക്ക് നല്ലപോലെ പ്രാവീണ്യമുണ്ടായിരിക്കും.
    വിദ്യാഭ്യാസയോഗ്യത എന്തുതന്നെയായാലും ഇവരുടെ ബുദ്ധിസാമർത്ഥ്യം
    പ്രശംസനീയമായിരിക്കും.
    പടത്തലവനായ ചൊവ്വയുടെ നൈസർഗ്ഗികഗുണം കൂടുതലായി ഇവരിലുള്ളതുകൊണ്ടു തന്നെ ശത്രുക്കളുമായുള്ള ഏറ്റുമുട്ടലുകളിലും വാദപ്രതിവാദങ്ങളിലും അതിശയകരമായി ഇവർ വിജയം കൈവരിക്കുന്നു.
    ഇങ്ങോട്ട് ഉപദ്രവിച്ചവരോട് ഒരിക്കലും ക്ഷമിക്കാത്ത ഇവർ സന്ദർഭം കിട്ടുമ്പോൾ പ്രതികാരം ചെയ്തു വൈരാഗ്യം തീർക്കുകയും ചെയ്യും.
    കാര്യമില്ലാതെ ആർക്കും ദോഷം ചെയ്യാനിഷ്ടപ്പെടാത്ത ഇവർ സ്വജനങ്ങളോടും സ്വന്തം സമുദായത്തോടും അങ്ങേയറ്റം ആത്മാർത്ഥത പുലർത്തുന്നവരാണ്.
    വസുക്കളുടെ അവതാരമായ ഭീഷ്മ പിതാമഹന്റെ ഗുണങ്ങളും ഇവരിൽ അന്തർലീനമായിരിക്കും.
    തന്റെ ബന്ധുക്കളുടെ
    സുഖസൗകര്യത്തിനുവേണ്ടി സ്വന്തം സുഖങ്ങൾ ത്യജിക്കാനിവർക്ക് യാതൊരു മടിയുമുണ്ടായിരിക്കില്ല. ഭീഷ്മശപഥംപോലെ നിശ്ചിതലക്ഷ്യം
    നേടിയെടുക്കുന്നതുവരെ ഇവർക്ക് വിശ്രമവുമുണ്ടായിരിക്കില്ല.
    അതിനുവേണ്ടിയുള്ള പരിശ്രമത്തിനിടയിൽ വന്നുചേരുന്ന ബന്ധപ്പാടുകളോ,
    കഷ്ടനഷ്ടങ്ങളോ എന്തു തന്നെയായാലും ഇവരതിനെ അശേഷം വകവച്ചു കൊടുക്കുകയുമില്ല.
    അഷ്ടവസുക്കുൾ സമ്പത്തിന്റെ ദേവതമാരാണ്.
    കൂടാതെ സംഗീതാദി സുകുമാരകലകളിൽ പ്രഗത്ഭരുമാണ്. ഈ ഗുണം അവിട്ടം നാളുകാരിലും കാണാം. അവിട്ടം നാളിന് ധനിഷ്ഠാ എന്നും ശ്രവിഷ്ഠാ എന്നും പേരുണ്ട്. ധനിഷ്ഠാ എന്നാൽ ധനികയെന്നും ശ്രവിഷ്ഠാ എന്നാൽ കീർത്തികേട്ടവൾ എന്നുമാണർത്ഥം. ഈ രണ്ടു ഗുണങ്ങളും ഇവരിലുണ്ടാകും. ഇവർ ധനപരമായി എന്നും ഉയർച്ചയിലായിരിക്കും. അത് മിക്കവാറും പേരിലും
    പൂർവ്വികമായിത്തന്നെ ഉണ്ടായിരിക്കും. അപൂർവ്വം ചിലരിൽ സ്വാർജ്ജിതവുമായിരിക്കും.
    ഇവർ വലിയ ആരോഗ്യവാന്മാരായിരിക്കണമെന്നില്ലെങ്കിലും ആരോഗ്യഭീരുക്കളല്ല.
    തന്റെ ശരീരത്തെക്കുറിച്ച്, ചിന്തിക്കുന്നതുപോലും ഒരുപക്ഷേ, എന്തെങ്കിലും അസുഖങ്ങൾ വരുമ്പോൾ മാത്രമായിരിക്കും.
    അത്തരത്തിലെന്തെങ്കിലും അസുഖങ്ങൾ വന്നുകഴിഞ്ഞാൽ വലിയ പരിഭ്രാന്തി പ്രകടിപ്പിക്കുന്നവരുമായിരിക്കും.
  • Наука та технологія

КОМЕНТАРІ • 21

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 3 місяці тому +1

    110% കറക്റ്റ് ആണ് sir 🙏🙏🙏🙏

  • @jinujebinthekkekara1985
    @jinujebinthekkekara1985 10 місяців тому +1

    Sir paranjathu 100% sheriyaanu 🙏🙏

  • @UjinasaneeshUjinasaneesh
    @UjinasaneeshUjinasaneesh 9 місяців тому +1

    Correct

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 3 місяці тому

    Amezing 🌹🌹

  • @thankaleelanair5951
    @thankaleelanair5951 3 місяці тому

    Great👍

  • @pournamivm1
    @pournamivm1 11 місяців тому +1

    👍

  • @romanashsasi3962
    @romanashsasi3962 11 місяців тому +4

    Thank you ❤❤❤

  • @leenababu1058
    @leenababu1058 11 місяців тому +1

    Namasthe Sir 🙏 Happy Onam 🙏🌹

    • @sreelatha1332
      @sreelatha1332 4 місяці тому +1

      താങ്കൾ പറഞ്ഞ കാര്യങ്ങളിൽ 100ശതമാനം ശരിയാണ്. Thanks❤

  • @ambikanair2103
    @ambikanair2103 11 місяців тому +2

    Hundred percent correct about my gr daughter,🙏🙏🙏🙏

  • @SheejaSubramanyan-mu9xz
    @SheejaSubramanyan-mu9xz 9 місяців тому

    Njan kalyanam kazhikkan pokunna ale avittam ane pakshe sudha jathakam ane ente nal nakshathram uthradam ane dhosham undakumo

  • @rajanisajeev2164
    @rajanisajeev2164 10 місяців тому +1

    👍👍w

  • @sunithakg4020
    @sunithakg4020 10 місяців тому +1

    ❤❤❤..oo.nama.sivaya..avidanu..parana.kazigal..allam..valara..sari..anu.sar..ethil.parana..polla.nadakanam❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @preethapreetha2941
    @preethapreetha2941 11 місяців тому +1

    പാൽ പായസം കുടിക്കുന്നത് സ്വപ്നം കണ്ടാൽ എന്താണ്

  • @SumaCt-dw7ev
    @SumaCt-dw7ev 2 місяці тому

    100 ശതമാനം ശരിയാണ് സ്ത്രീകളുടെ അവിട്ടംപറയാമോ

  • @ManjuVenu-dz9pj
    @ManjuVenu-dz9pj 6 місяців тому +1

    Sathiyam😅😅😅😅😅😅😅

  • @karthikeyan6192
    @karthikeyan6192 10 місяців тому

    Karthikeyan m avittam eniki oru bhagyam varunnilla

  • @anithatr6114
    @anithatr6114 9 місяців тому +1

    സ്ത്രീകൾക്കുള്ള ഫലങ്ങൾ പറയാമോ.

  • @BabySunil-fw2lw
    @BabySunil-fw2lw 12 днів тому

    💽💽

  • @anamika02938
    @anamika02938 10 місяців тому

    ഇവരുടെ വായില്‍ ഗുളികൻ ആണ് എന്ന് പറയുന്നു