വാനത്തിൽ പറക്കുന്ന പട്ടം 🪁🪁🪁🪁🪁🪁

Поділитися
Вставка
  • Опубліковано 21 жов 2024
  • കാറ്റിന്റെ ശക്തികൊണ്ട് പറക്കുന്ന ഒരു വസ്തുവാണ് പട്ടം. ഇംഗ്ലീഷിൽ Kite എന്ന് അറിയപ്പെടുന്നു.
    വാനത്തിൽ പറക്കുന്ന ഒരു പട്ടം
    Woodcut print of a kite from John Bate's 1635 book, The Mysteryes of Nature and Art in which the kite is titled How to make fire Drakes
    എഴുതപ്പെട്ട ചരിത്രം അനുസരിച്ച് ബി.സി.200ൽ ചൈനയിൽ പട്ടം നിർമ്മിച്ചിരുന്നതായി വിവരമുണ്ട്. ഒരു പക്ഷെ അകലെയുള്ളവർക്ക് അടയാളം നൽകാനായിരിക്കും പട്ടം ഉപയോഗിച്ചിട്ടുണ്ടാവുക. മുന്പ്, തുണിയും, മരവും ഉപയോഗിച്ചാണ് പട്ടം ഉണ്ടാക്കിയിരുന്നത്. എ.ഡി 100ൽ കടലാസ് കണ്ടുപിടിച്ച ശേഷം ഇതിന്റെ നിർമ്മാണത്തിന് കടലാസും ഉപയോഗിച്ചു തുടങ്ങി. പട്ടം ചൈനയിൽ നിന്ന് ജപ്പാൻ, കൊറിയ, മ്യാന്മാർ, മലേഷ്യ എന്നീ രജ്യങ്ങളിലേക്ക് വ്യാപിച്ചു. ഇപ്പോഴും ഇവിടങ്ങളിൽ പ്രാദേശിക സംസ്കാരത്തിന്റെ ഭാഗമായി പട്ടം പറത്തലിന് പ്രാധാന്യമുണ്ട്. പിന്നീട് ഇന്തോനേഷ്യ, ഭാരതം, പസ്ഫിക് ദ്വീപുകൾ എന്നിവിടങ്ങളിലേക്കും സാവധാനം അറബിരാജ്യങ്ങളിലേക്കും അവിടെ നിന്ന് വടക്കേ അമേരിക്കയിലേക്കും പിന്നീട് യൂറോപ്പിലേക്കും വ്യാപിച്ചു. എ.ഡി 1430ൽ പട്ടത്തിനെ കുറിച്ച് യൂറോപ്പിൽ എഴുതപ്പെട്ട വിവരങ്ങളുണ്ട്. ‘’മിസ്റ്ററീസ് ഓഫ് നേച്വർ ആന്റ് ആർട്ട്’‘ എന്ന് ജോൺ ബേറ്റ് 1654 ൽ എഴുതിയ പുസ്തകമാണ്, ഇംഗ്ലീഷിൽ പട്ടം ഉണ്ടാക്കുന്നതിനെ പറ്റിയുള്ള ആദ്യത്തെ പുസ്തകം. പതിനെട്ടാം നൂറ്റാണ്ടിൽ ഗ്ലാസ്ഗൊ സർവകലാശാലയിലെ അലക്സാണ്ടർ വിത്സനും തോമാസ് മെൽ‌വില്ലെയുംകൂടി പട്ടത്തിൽ തെർമോമീറ്റർ പിടിപ്പിച്ച് വായുവിന്റെ ചൂട് അളക്കാൻ ഉപ്യോഗിച്ചിരുന്നു. 1830കളിലും 1840കളിലും കാലാവസ്ഥാ പഠനത്തിന് പട്ടം ഉപയോഗിച്ചിരുന്നു. ഇത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ, കാലാവസ്ഥ ബലൂണുകളും, കാലാവസ്ഥ ഉപഗ്രഹങ്ങളും ഉപയോഗിക്കുന്നതുവരെ തുടർന്നു.
    Boys flying a kite. Engraving published in Germany in 1828 by Johann Michael Voltz
    കോഴിക്കോട് കടപ്പുറത്ത് പട്ടം പറത്തുന്ന കുട്ടി
    എയറോഡൈനാമിക്സിന്റെ കോണിലൂടെ നോക്കിയാൽ പ്രധാന ഉപയോക്താക്കൾ ‘’‘റൈറ്റ് സഹോദരന്മാ‘’‘രാണെന്ന് കാണാം.1899 മുതൽ അവർ ചിറകടിച്ച് പറക്കാവുന്ന വിമാനങ്ങളെ പറ്റിയുള്ള തത്ത്വങ്ങൾ വികസിപ്പിക്കാൻ ശ്രമിച്ചിരുന്നു. അവരുടെ ആശയം ശരിയാണോയെന്ന് പരിശോധിക്കാൻ അവർ മനുഷ്യർക്ക് പ്രവർത്തിപ്പിക്കാവുന്ന പട്ട്ങ്ങളുണ്ടാക്കിയിരുന്നു. 1900 മുതൽ 1903 വരെ അവർ വടക്കെ കരോലിനയിലെ കിറ്റി ഹോക്കിൽ മനുഷ്യരില്ലാത്ത ഗ്ലൈഡറുകൾ പറത്തിയിരുന്നു. ഈ പരീക്ഷണങ്ങളുടെ അവസാനത്തിൽ 1903ൽ വിമാനം പറത്തുകതന്നെ ചെയ്തു. 3000 വർഷങ്ങൾക്ക് മുമ്പ് ചൈനയിൽ മുളയും പട്ടും ഉപയോഗിച്ച് പട്ടം പറത്തിയിരുന്നു. 1800കളുടെ അവസാനം മനുഷ്യരെ കയറ്റിയ പട്ടങ്ങൾ ഉപയോഗിച്ച് അകലെയുള്ള ശത്രുക്കളെ നിരീക്ഷിക്കാനും സൈന്യങ്ങൾ പട്ടത്തെ ഉപയോഗിച്ചിരുന്നു.#kite #kitefighting #kitefestival #kiteflyinglover #kitesurfing

КОМЕНТАРІ •