വേതനമായി കുരുമുളക്, ബോണസായി മരം; മാതൃകയാക്കാം തങ്കച്ചൻ ചേട്ടന്റെ കുരുമുളകുകൃഷി | Karshakasree

Поділитися
Вставка
  • Опубліковано 6 жов 2024
  • #karshakasree #manoramaonline #blackpepper
    ആയിരവും അയ്യായിരവുമൊക്കെ മുടക്കി താങ്ങുകാലിടുന്ന കുരുമുളകുകർഷകർക്കിടയിൽ 15 രൂപയുടെ താങ്ങുകാലുമായി വ്യത്യസ്തനാവുകയാണ് മുരിക്കാശേരി സ്വദേശിയായ തങ്കച്ചൻ. ആവശ്യാനുസരണം ഉയരം ക്രമീകരിക്കാവുന്നതും കൃഷി അവസാനിപ്പിക്കുമ്പോൾ വിറ്റ് വരുമാനമാക്കാവുന്നതുമായ മലവേപ്പാണ് തങ്കച്ചൻ ചേട്ടന്റെ കണ്ടെത്തൽ. കേവലം 15 രൂപയ്ക്കു മലവേപ്പ് തൈ വാങ്ങി കുരുമുളകിനൊപ്പം നട്ടാൽ രണ്ടും മത്സരിച്ചുയരുമെന്ന് സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ തങ്കച്ചൻ പറയുന്നു. മറ്റു കർഷകരെ പോലെ തന്നെ മുരിക്കുകാലുകളിൽ മുളക് പടർത്തിയിരുന്ന കർഷകനായിരുന്നു ഇദ്ദേഹവും . എന്നാൽ കേടുമൂലവും മറ്റും അവ ഒടിഞ്ഞുനശിക്കുന്നത് പതിവായപ്പോഴാണ് തങ്കച്ചൻ ബദൽ സാധ്യതകൾ അന്വേഷിച്ചത്. ഏകദേശം 50 മലവേപ്പ് തൈകൾ വാങ്ങി നട്ടതായിരുന്നു മാറ്റത്തിന്റെ തുടക്കം.

КОМЕНТАРІ • 45