ശ്രീനാരായണഗുരുവിന്റെ ബ്രഹ്മവിദ്യാപഞ്ചകം എന്ന കൃതിയുടെ പഠനം | Malayalapuzha Sudhan

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 25

  • @girijasathyadas8710
    @girijasathyadas8710 11 днів тому +3

    ഗുരുവിനു പ്രണാമം 🙏
    ശ്ലോകം -1
    അർത്ഥം
    ഈ ഭൂമിയിൽ വച്ചുതന്നെ അതായത് ഈ ജീവിതകാലത്തു തന്നെ മോക്ഷം ലഭിക്കണമെന്ന നിശ്ചയദാർഢ്യത്തോടെ നിത്യമായുള്ളതും അനിത്യമായുള്ളതും ഏതെന്ന തിരിച്ചറിവോടെ ശമം, ദമം, ഉപരതി, തിതിക്ഷ, ശ്രദ്ധ, സമാധാനം എന്നിവ പരിശീലിച്ചു ബ്രഹ്‌മവിദ്യ അഭ്യസിക്കാനുള്ള യോഗ്യത നേടിയ ഒരു മോക്ഷാർത്ഥിയും വിദ്വാനുമായ ആൾ ബ്രഹ്മവിത്തായ ഗുരുവിനെ സമീപിച്ചു പ്രണാമം ചെയ്തു ഗുരുസേവ ചെയ്തു ഗുരുവിനെ പ്രസാദിപ്പിച്ചശേഷം ചോദിക്കണം പ്രഭുവായ സ്വാമീ ഞാൻ ആരാണ്? ഈ പ്രപഞ്ചം എവിടുന്നുണ്ടായി? എന്ന് അങ്ങ് പറഞ്ഞു തന്നാലും.
    വിശദീകരണം
    മുമുക്ഷു തന്റെ യോഗ്യത സ്വയം ആർജ്ജിക്കേണ്ടതാണ്. ഈലോകത്തുള്ള വസ്തുക്കളിൽ നാശമില്ലാത്ത് ഏതാണ് നാശമുള്ളത് ഏതാണ് എന്ന തിരിച്ചറിവ് ആദ്യം ഉണ്ടാകണം. സർവ്വ വിഷയങ്ങളിലും മാറാതെ നിൽക്കുന്ന ഒരു അധിഷ്ഠാനം ഉണ്ട്‌ അത് ബ്രഹ്മമാണ് എന്ന് പരിചിന്ത ചെയ്ത് ഉറപ്പിക്കണം.
    1.കാണാമറയത്തിരിക്കുന്ന ആ പരമപദം തനിക്ക് സാക്ഷത്കരിക്കണം എന്ന ധീര ബുദ്ധിയോടെ അതിലേക്കുള്ള ചുവടുവയ്പ്പായി പ്രാപഞ്ചിക വിഷയ പ്രലോഭനമാണ് ബ്രഹ്മവിദ്യയുടെ എതിരാളി എന്ന തിരിച്ചറിവോടെ മനസ്സിന്റെ പരക്കംപാച്ചിൽ നിർത്താനായി വിഷയങ്ങൾ നശ്വരമാണെന്നറിഞ്ഞു അതിനോട് വിരക്തി പരിശീലിക്കുന്നതാണ് ശമം.
    2. അതിനു തുടർച്ചയായി ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതാണ് ദമം. ശമം മനസ്സിന്റെ പരിശീലനമാണെങ്കിൽ ദമം ബുദ്ധിയുടെകൂടി പരിശീലനമാണ്.
    3. വിഷയങ്ങളിൽ നിന്നും ആമ ആപത്ത് വരുമ്പോൾ അതിന്റെ അവയവങ്ങളെ ഉൾവലിക്കുംപോലെ വിഷയങ്ങളിൽ നിന്നും ഇന്ദ്രിയങ്ങളെ ഉൾവലിച്ചു ചിന്ത ചെയ്യാൻ പരിശീലിപ്പിക്കുന്നതാണ് ഉപരതി.
    4. സുഖം - ദുഃഖം, ചൂട് - തണുപ്പ് തുടങ്ങിയ ദ്വൈതങ്ങളെ ചിന്താ വിലാപ രഹിതമായി സമാഭാവനയോടെ സഹിക്കുന്നതാണ് തീതിക്ഷ.
    5.ഗുരുവിലും ഗുരുവാക്യങ്ങളിലുമുള്ള വിശ്വാസമാണ് ശ്രദ്ധ.
    6.മനോവ്യാപാരങ്ങളെല്ലാം അടക്കി മോക്ഷം ലക്ഷ്യമാക്കിയുള്ള ധ്യാനമാണ് സമാധാനം.
    ഈ ആറു സമ്പത്തുകൾ ഒരു ജ്ഞാനജിജ്ഞാസു പരിശീലിക്കണം. ആ പരിശീലനംകൊണ്ടു തന്നെ അയാൾ ഒരു വിദ്വാൻ ആയിത്തീർന്നിരിക്കും.
    എന്നിട്ട് ബ്രഹ്മവിത്തായ ഒരു ഗുരുവിനെ കണ്ടെത്തി ആ മഹാനുഭാവനെ ശുഷ്‌റൂഷാദികൾ ചെയ്തു സംപ്രീതനാക്കി തക്ക അവസരം ലഭിക്കുമ്പോൾ ചോദിക്കണം പ്രഭുവായ സ്വാമീ ഞാൻ ആരാണ്? ഈ പ്രപഞ്ചം എവിടുന്നുണ്ടായി? എന്ന് അങ്ങ് പറഞ്ഞു തന്നാലും.
    ക്ലിഷ്ടമായ ശ്ലോകം വിടർത്തി ലളിതമായി പഠിപ്പിച്ച ആചാര്യനു നമസ്കാരം 🙏

    • @GuruSahiti
      @GuruSahiti  11 днів тому +2

      ഗുരു മനസില്‍ കണ്ടത് ആത്മ നേത്ര ത്തില്‍ കണ്ടറിഞ്ഞ അവലോകനം 💥💯🙏🙏🙏🙏🙏

  • @jijishaji2637
    @jijishaji2637 6 днів тому +1

    *ബ്രഹ്മ സത്യം ജഗത് മിഥ്യ*
    ഏകവും അദ്വൈതവുമായ പരമ്പൊരുൾ അതൊന്നുമാത്രം സത്യം..
    ശ്രീ മലയാലപ്പുഴ സുധൻ സാർ വളരെ വിശദമായി ഞങ്ങൾക്കു ക്ലാസ്സ്‌ നൽകി... നന്ദി. 🙏🏻നമോവാകം 🙏🏻🙏🏻
    ഒരു സത്യാന്വേഷിയുടെ യോഗ്യതകൾ എന്തൊക്കെയാണ് ഏതൊക്കെ ചോദ്യങ്ങളാണ് ഉത്തരം കണ്ടെത്താൻ ഉള്ളിൽ ഉരുതിരിയുന്നത്... അന്തിമമായി കണ്ടെത്തുന്ന സത്യമെന്ത്... എങ്ങനെ എവിടെ അത് കണ്ടെത്തും.. ആ സത്യത്തിന്റെ അന്തരാർത്ഥം എന്ത്... അത് കണ്ടെത്തിയത് കൊണ്ടുള്ള അന്തിമ ലക്ഷ്യമെന്ത്... ഇതെല്ലാം ഈ പഞ്ചകത്തിൽ ഗുരു ഉള്ളടക്കം ചെയ്തിരിക്കുന്നത് ഇതൾ വിടർത്തി ആചാര്യൻ പഠിപ്പിച്ചു......
    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻🙏🏻

  • @salilkumark.k9170
    @salilkumark.k9170 11 днів тому +1

    Supper,Supper🎉

  • @ramrajan9574
    @ramrajan9574 10 днів тому +1

    Om Sree Narayana Parama Gurave Namaha

  • @ArivaanuEswaran
    @ArivaanuEswaran 12 днів тому +2

    ❤🙏🙏🙏

  • @balakrishnanthallassery4376
    @balakrishnanthallassery4376 11 днів тому +1

    നമസ്കാരം 🙏

  • @vinuraj1665
    @vinuraj1665 10 днів тому +1

    🙏🏽🌸

  • @Ashish-sp4hw
    @Ashish-sp4hw 12 днів тому +1

    🙏🙏

  • @girijasathyadas8710
    @girijasathyadas8710 7 днів тому +1

    ശ്ലോകം -5
    ഗുരു, നാലു വേദങ്ങളിലുള്ള നാലു ഉപനിഷത്തുകളിലെ മഹാവാക്യങ്ങൾ ഉദ്ധരിച്ചു സംഗ്രഹിച്ചു തത്വം സമീകരിച്ചു തത്വ ജിജ്ഞാസുവിൽ ഉൾച്ചേർത്തു അയാളെ സ്വതന്ത്രനാക്കുന്ന അനിർവ്വചനീയ പ്രക്രിയ ഈ ശ്ലോകത്തിൽ നമുക്ക് ദർശിക്കാം.
    ഋഗ് വേദത്തിലെ ഐതരോപനിഷത്തിലെ ലക്ഷണവാക്യമായ പ്രജ്ഞാനം ബ്രഹ്മ, യജുർവേദത്തിലെ ബ്റ്ഹദാരണ്യകോപനിഷത്തിലെ അനുഭവവാക്യമായ അഹം ബ്രഹ്മാസ്മി, സാമവേദത്തിലെ ഛാന്ദോഗ്യോപനിഷത്തിലെ ഉപദേശവാക്യമായ തത്വമസി, അഥർവ്വ
    വേദത്തിലെ മാണ്ഡൂക്യോപനിഷത്തിലെ
    അനുസന്ധാനവാക്യമായ അയമാത്മാ ബ്രഹ്മ എന്നിവയെല്ലാം പൂർവ്വസൂരികൾ അവരുടെ അനുഭൂതി ദശയിൽ മൊഴിഞ്ഞ വാക്യങ്ങളാണ്. ഇവയെല്ലാം ആത്മാവിനെ പിന്തുടർന്നു അതിൽ കലർന്നുരുകിയിരിക്കാൻ വേണ്ടി ചൂണ്ടുപലകയായി പിൻഗാമികൾക്കു വേണ്ടി കനിവോടെ അവർ അരുളിയതാണ്. ഈ മഹാവാക്യങ്ങൾ ഒന്നിനാലും ബാധിക്കപ്പെടാതെ ശാശ്വതമായി നിലകൊള്ളുന്നു.
    ഗുരു തത്വജിജ്ഞാസിയോട് ഈ മഹാവാക്യങ്ങളിൽ വിശ്വസിച്ചു ശ്രദ്ധാവാനായി അവ ഉൾക്കൊണ്ടു ബ്രഹ്മ ബോധോദയം നേടി വിപ്രനായി ഒരു സാമഗാനം പോലെ അയത്നലളിതമായി സർവ്വതന്ത്ര സ്വാതന്ത്രനായി പ്രശാന്ത മാനസനായി ജീവിച്ചു സഞ്ചരിക്കാനാണ് ആവശ്യപ്പെടുന്നത്.
    ബ്രഹ്മബോധോദയം തന്നെയാണ് പരമപദം. കർമ്മത്തിന്റെ കർത്താവ്- ഭോക്താവ് എന്നിങ്ങനെയുള്ളവ പ്രകൃതിയുടെ വികൃതിയാണെന്ന് ബോധ്യം വന്നാൽ കർമ്മഫലത്താൽ ഉൽപ്പാദിതമാകുന്ന പ്രാരാബ്ധം, സഞ്ചിതം, ആഗാമി എന്നിവ തോന്നലുകൾ ആയി പരിണമിക്കുന്ന യോഗിക്ക് ആ വക അദ്ധ്യസ്ഥ പ്രതീതികൾ മുളയ്ക്കാൻ ആകാത്തവിധം വറുത്ത വിത്തുപോലെ വർത്തിക്കും എന്നും അങ്ങനെയുള്ള സമ്യക്ദൃക്ക് ഏകവും സച്ചിന്മാത്രവും ഒന്നിനോടും പറ്റലില്ലാത്തതുമായ വിഭു തന്നെയാണെന്നും ഗുരു പ്രഖ്യാപിക്കുന്നു.
    ബ്രഹ്മവിദ്യാപഞ്ചകം ഒരു സത്യാന്വേഷിയെ ധനാത്മകമായ മാർഗ്ഗത്തിലൂടെ പരമപദത്തിലെത്തിക്കാനുള്ള അമൂല്യനിധിയായി പരംജ്യോതിസ് പരത്തി വിരാജിക്കുന്നു. 🙏
    ക്ലാസ്സ്‌ ധന്യമാക്കിയ ആചാര്യനു നമസ്കാരം 🙏

    • @GuruSahiti
      @GuruSahiti  7 днів тому +1

      അങ്ങയുടെ അര്‍ത്ഥ പൂര്‍ണ്ണമായ വിശകലനം പഠിതാക്കള്‍ക്ക് ഏറെ ഗുണം ചെയ്യും. നന്ദി അറിയിച്ചു കൊള്ളുന്നു

  • @lakshmiu7052
    @lakshmiu7052 11 днів тому +1

    🙏🙏🙏👍👍👍👍

  • @girijasathyadas8710
    @girijasathyadas8710 8 днів тому

    ശ്ലോകം -4
    മൂന്നാം ശ്ലോകം ബ്രഹ്മത്തെപ്പറ്റി സമഗ്രമായി പ്രതിപാദിച്ചശേഷം ഈ ശ്ലോകത്തിൽ ജഗത്തിനെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്.
    സൃഷടിയുടെ ശക്തിവിശേഷത്തെ സ്ത്രീലിംഗമായാണ് വിശേഷിപ്പിക്കുന്നത്.
    ബ്രഹ്മശക്തിയായ മായ സ്വന്തം കർത്തൃത്വത്താൽ ഉലകം പ്രകർഷേണ സൃഷ്ടിച്ചു അതിൽ പ്രകൃതിയായിത്തന്നെ പ്രവേശിച്ചു ഭാസിക്കുന്നു. പ്രകൃതിയായി ഭാസിക്കണമെങ്കിൽ ആ ശക്തിക്ക് ഒരു അടിത്തറ വേണം. അതു ബ്രഹ്മം തന്നെയാണ്. ഭാസ്യം നിരന്തരം മാറുന്നതിനാൽ അതു താൽക്കാലികം മാത്രമാണ്. എന്നുവച്ചാൽ നാശമുള്ളതാണ്. എന്നാലും പ്രപഞ്ചത്തെ ധരിച്ചിരിക്കുന്നത് ഈ മായാശക്തി തന്നെ. അവൾ തന്നെയാണ് അവസ്ഥാത്രയത്തിലെ ജാഗ്രത്തിൽ സ്ഥൂലഭുക്കായ വൈശ്വാനരനായും സ്വപ്നത്തിൽ മനോ സങ്കല്പവിഷങ്ങളെ പ്രവിവിക്തഭുക്കായി
    അനുഭവിക്കുന്ന തൈജസനായും സുഷുപ്തിയിൽ ജാഗ്രത്തിലെയും സ്വപ്നത്തിലെയും വിഷയങ്ങളെ പ്രജ്ഞാനഘനമാക്കി മാറ്റിയിട്ട് വന്നുപോകുന്ന സ്ഥിരമല്ലാത്ത സുഖാനുഭവം പ്രദാനം ചെയ്യുന്ന ജ്ഞാനവും അജ്ഞാനവും കൂടിക്കലർന്നിരിക്കുന്നവളുമായ പ്രാജ്ഞനായും ഭാവം പകർന്നാടുന്നത്. മാത്രമല്ല ഓരോ ജീവിയിലും ഞാൻ എന്ന അഹമായി ആത്മകല വിന്യസിച്ചു വിരാജിക്കുന്നതും അവൾ തന്നെ. ബ്രഹ്മശക്തി ആകയാൽ അവൾ പരിപൂർണ്ണയാണ്.അവൾ അദ്ധ്യസ്ഥമായി വിധാനം ചെയ്യുന്ന ഈ ലോകവും പൂർണ്ണം തന്നെ. ഈ ശക്തിക്കുവേണ്ടിത്തന്നെയാണ് ജനം എപ്പോഴും സ്വസ്തി അരുളുന്നത്.
    അല്ലയോ ശ്രദ്ധാവാനായ ശിക്ഷ്യാ! ഈ ശക്തിസ്വരൂപിണിയും നീ തന്നെയാണ് എന്നു കേട്ടാലും.
    കാരണം ശിക്ഷ്യനെ ബ്രഹ്മം തന്നെയാണ് എന്നു ബോധിപ്പിച്ചിട്ടുണ്ടല്ലോ. പിന്നെ ബ്രഹ്മശക്തി അന്യമാകുന്നതെങ്ങനെ?
    ഇക്കാര്യം പലതരത്തിൽ ആത്മോപദേശ ശതകത്തിൽ ഗുരു ഓതിയിട്ടുണ്ട്.
    അറിവഹമെന്നതു രണ്ടുമേകാമാ -
    മാവരണമൊഴിഞ്ഞവനന്യനുണ്ടുവാദം
    അറിവിനെവിട്ടഹമന്യമാകുമെന്നാൽ അറിവിനെയിങ്ങറിയാനുമാരുമില്ല 🙏
    അതിവിശദമായ ക്ലാസ്സ്‌ നൽകിയ ആചാര്യനു നമസ്കാരം 🙏

  • @sajithalalu2356
    @sajithalalu2356 12 днів тому +2

    ബ്രഹ്മവിദ്യ എന്താണെന്നും,അതിനുള്ള യോഗ്യത, അത് വിജയപ്രദമായി പൂർത്തിയാക്കേണ്ടത് എങ്ങനെ എന്നും ഉള്ള അഞ്ചു ശ്ലോകം അടങ്ങിയ കൃതിയാണ് ഇത്. അദ്വൈത ദർശനം തന്നെ ആണ് ബ്രഹ്മവിദ്യ. ഉപനിഷത് പഠനത്തിലേക്ക് ഒരു വഴികാട്ടി കൂടി ആണ് ഈ കൃതി.

  • @girijasathyadas8710
    @girijasathyadas8710 10 днів тому +1

    ശ്ലോകം -2
    ത്വം ഹി ബ്രഹ്മ നചേന്ദ്രിയാണി ന മനോ
    ബുദ്ധിർന്ന ചിത്തം വപു:
    പ്രാണാഹംകൃതയോ f ന്യദപ്യസദവി-
    ദ്യാകല്പിതം സ്വാത്മനി
    സർവ്വം ദൃശ്യതയാ ജഡം ജഗദിദം
    ത്വത്ത: പരം നാന്യതോ
    ജാതം ന സ്വതഏവ ഭാതി മൃഗതൃ-
    ഷ്ണാഭം ദരീ ദൃശ്യതാം.
    അർത്ഥം :-
    നീ ബ്രഹ്മം തന്നെയാണ്.
    നീ ഇന്ദ്രിയങ്ങളോ മനസ്സോ ബുദ്ധിയോ ചിത്തമോ ശരീരമോ അല്ല. പ്രാണൻ അഹങ്കാരം എന്നിവയും അസത്താണ്. സ്വന്തം ആത്മാവിന്റെ സങ്കല്പം കൊണ്ട് അവിദ്യാകല്പിതമായി പ്രതീതമാകുന്നതാണ്. ഈ ജഗത്തുമുഴുവനും ദൃശ്യമാകായാൽ ജഡമാണ്. അവ നിന്നിൽനിന്നും അന്യമായതല്ല. അവയൊന്നും സ്വയം പ്രകാശിക്കുന്നില്ല. കാനൽജലം പോലെ തോന്നൽ മാത്രമായി ദൃശ്യമാകുന്നതാണ്.
    വിശദീകരണം :-
    ബ്രഹ്മവിദ്യയ്ക്ക് അർഹതയുള്ള വിദ്വാനായ ശിക്ഷ്യന്റെ ചോദ്യത്തിന് ബ്രഹ്മലീനനും ഉത്തമനുമായ ഗുരു മറുപടി പറയുന്നു.
    സർവ്വത്തിന്റെയും അധിഷ്ഠാനം ബ്രഹ്മമാണെന്ന് ഉറപ്പുവന്നിട്ടുള്ള ശിക്ഷ്യനോട്‌ ഒറ്റ വാചകത്തിൽ ഗുരു ഉത്തരം നൽകുന്നു.
    "നീ ബ്രഹ്മം തന്നെയാണ്".
    തുടർന്ന് വ്യഷ്ടിഗതമായി വിശദീകരണം നൽകുന്നു.
    നീ ഇന്ദ്രിയങ്ങളോ മനസ്സോ ബുദ്ധിയോ ചിത്തമോ ശരീരമോ അല്ല. മാത്രമല്ല അതി സൂക്ഷ്മമായ പ്രാണനോ അഹങ്കാരമോ ഇപ്പറഞ്ഞതിന്റെയൊക്കെ ആവാസകേന്ദ്രമായ ശരീരമോ അല്ല. സ്വന്തം ആത്മാവിന്റെ സങ്കല്പത്താൽ ആത്മശക്തിയായ മായയുടെ വിലാസം കൊണ്ട് പ്രതീതമാകുന്ന ജഡം മാത്രമാണവയെല്ലാം.
    കനിവിന്റെ ഉറവയായ ഗുരു തുടർന്നു സമഷ്ടിയിലേക്ക് കടക്കുന്നു.
    ഇരുമ്പുകമ്പികൾ പോലെ വേർപെട്ടു കാണപ്പെടുന്ന നാമരൂപാത്മക പ്രപഞ്ചം മുഴുവനും ദൃശ്യമാകയാൽ അസത്താണ്. അവയ്ക്ക് സ്വയം പ്രകാശിക്കാൻ കഴിവില്ല. അവ മരുഭൂമിയിലെ ജലം പോലെ തോന്നൽ മാത്രമായി എന്നാൽ രഹസ്യമായി കാണപ്പെടുന്നു.
    അവയൊന്നും നിന്നിൽ നിന്നും അന്യമല്ല. നീ ബ്രഹ്‌മമായതിനാൽ അവയെ അറിയുന്നു. നീയാണ് അവയ്ക്കെല്ലാം ആധാരം. നീയില്ലെങ്കിൽ അവയ്ക്കൊന്നും ഉണ്മയില്ല.
    സത്ഗുരു ശിക്ഷ്യന്റെ രണ്ടു ചോദ്യങ്ങൾക്കും സരളമായി ഉത്തരം നൽകി.🙏
    അതിലളിതമായ വിശദീകരണം തന്ന ആചാര്യനു നമസ്കാരം.

    • @GuruSahiti
      @GuruSahiti  10 днів тому +1

      സമര്‍പ്പിത ധ്യാനം

  • @girijasathyadas8710
    @girijasathyadas8710 9 днів тому

    ശ്ലോകം -3
    വ്യാപ്തം യേന ചരാചരം ഘടശരാ-
    വാദീവ മൃത്സത്തയാ
    യസ്യാന്തസ്ഫ്ഉരിതം യദാത്മകമിദം
    ജാതം യതോവർത്തതേ
    യസ്മിൻ യത് പ്രളയേ f സത്ഘനമജം
    സർവ്വം യദന്വേതി തത്
    സത്യം വിദ്ധ്യമൃതായ നിർമ്മലധിയോ
    യസ്മൈ നമസ്കുർവതേ.
    അർത്ഥം :-
    കുടത്തിലും ചിരാതിലും എപ്രകാരമാണോ മണ്ണ് വ്യാപിച്ചിരിക്കുന്നത് അതുപോലെ സർവ്വ ചരാചരങ്ങളിലും അഥവാ യാതൊന്നാണോ അന്തര്യാമിയായി വ്യാപിച്ചിരിക്കുന്നത്, യാതൊന്നിലാണോ ഈ ജഗത്ത് ഉണ്ടായി നിലനിന്ന് പ്രകർഷേണ ലയിച്ചാലും അഖണ്ഡ സത്ഘനവും അജവുമായി നിലനിൽക്കുന്നത് യാതൊന്നാണോ സർവ്വത്തിനേയും വിട്ടുപോകാതെ പിന്തുടരുന്നത്, യാതൊരു അമൃതത്വത്തെ ലഭ്യമാകാനാണോ നിർമ്മലചിത്തരായ മോക്ഷകാമികൾ പ്രണാമം ചെയ്തു കഴിയുന്നത്, അതുമാത്രമാണ് സത്യം എന്ന് നീ അറിഞ്ഞാലും.
    വിശദീകരണം :-
    ഗുരു ശിക്ഷ്യനോട് നീ ബ്രഹ്മം തന്നെയാണ് എന്നു പറഞ്ഞുവല്ലോ. അതു വ്യക്തമാക്കാനായി ബ്രഹ്മം എന്താണ്? എന്ന് ഈ ശ്ലോകത്തിൽ ഗുരു വിശദീകരിക്കുന്നു.
    കുടം, ചിരാത് തുടങ്ങിയ പല പാത്രങ്ങളിലും മണ്ണ് എന്ന നിർമ്മാണ സാമഗ്രി എപ്രകാരമാണോ വ്യാപിച്ചു നിലനിൽക്കുന്നത് അതുപോലെ സർവ്വ ചരാചരങ്ങളിലും യാതൊന്നു വ്യാപിച്ചു നിൽക്കുന്നുവോ
    യാതൊരു അധിഷ്ഠാനത്തിലാണോ ഈ നാമരൂപാത്മക പ്രപഞ്ചം ഉണ്ടായി നിലനിന്നു മറഞ്ഞാലും യാതൊന്നാണോ സത്ഘനമായി യാതൊരുവിധ ചേതവും കൂടാതെ ആദിമധ്യാന്തരഹിതമായി നിലനിൽക്കുന്നത്, യാതൊന്നാണോ യാതൊരുവിധ ഭേദവും കൂടാതെ ഒന്നിനെയും വിട്ടുകളയാതെ പിന്തുടരുന്നത്, ശുദ്ധചിത്തരായ ജ്ഞാനികൾ അമൃതത്വം ഇച്ഛിച്ചു യാതൊന്നിനെയാണോ നിരന്തരം പ്രണമിച്ചു കഴിയുന്നത് ആ സത്യം തന്നെയാണ് ബ്രഹ്മം എന്ന് നീ അറിയുക.
    തൈത്തിരിയോപനിഷത്തിലെ
    "യതോ വാ ഇമാനി ഭൂതാനി ജായന്തേ
    യേന ജാതാനി ജീവന്തി
    യത് പ്രവിന്ത്യഭിസംവിശന്തി
    തദ് വിജിജ്ഞാസസ്വ
    തദ് ബ്രഹ്മേദി."
    (യാതൊന്നിൽ നിന്നാണോ ഈ ഭൂതജാലങ്ങൾ ഉണ്ടാകുന്നത്, യാതൊന്നിലാണോ അവ ജീവിക്കുന്നത്, യാതൊന്നിലാണോ അവ വിലയം കൊള്ളുന്നത്, അതിനെ അറിയാൻ ശ്രമിക്കുക. അതാണ് ബ്രഹ്മം )
    ഈ മന്ത്രം കൂടി ചേർത്തു പഠിക്കാവുന്നതാണ്.🙏
    ശ്ലോകം ഇഴപിരുത്തു പഠിപ്പിച്ച ആചാര്യനു നമസ്കാരം 🙏

    • @GuruSahiti
      @GuruSahiti  9 днів тому

      ലളിതമായി നടത്തിയ പഠന അവലോകനം super 👌 👍

  • @lailavelayudhan8481
    @lailavelayudhan8481 4 дні тому +1

    🙏🙏🙏🙏🙏👍👍👍

  • @shylaravi9205
    @shylaravi9205 11 днів тому +1

    🙏

  • @prasannas8517
    @prasannas8517 11 днів тому +1

    🙏🏼

  • @jayasreeanil3741
    @jayasreeanil3741 10 днів тому +1

    🙏