ഇതാണ് 119 വർഷം പഴക്കമുള്ള പൂക്കാട്ടിരിയിലെ തോട്ടുങ്ങൽ പള്ളി.

Поділитися
Вставка
  • Опубліковано 18 вер 2024
  • നെൽവയലുകൾക്കിടയിൽ തലയുയർത്തി നിൽക്കുകയാണ് പൂക്കാട്ടിരി തോട്ടുങ്ങൽ നമസ്ക്കാരപള്ളി
    വളാഞ്ചേരി: 1904 ൽ ഹിജ്റ വർഷം 1322 ൽ നിർമ്മിച്ചതാണ് തോട്ടുങ്ങൽ നമസ്ക്കാര പള്ളി. സമീപത്ത് മറ്റ് മസ്ജിദുകൾ ഒന്നുമില്ലാത്ത കാലത്ത് തൊഴിലാളികൾക്ക് നിസ്കരിക്കാനായിട്ടാണ് ഈ പള്ളിയുടെ നിർമ്മാണം നടത്തിയതെന്ന് പഴമക്കാർ പറയുന്നു. സഫർ മാസം 12 ന് ഒരു വെള്ളിയാഴ്ചയാണ് പള്ളിയുടെ നിർമ്മാണം ആരംഭിച്ചത്. ഇപ്പോൾ പൂക്കാട്ടിരി മഹല്ല് ജുമാ - മസ്ജിദ് കമ്മിറ്റിക്ക് കീഴിലാണ് ഈ പള്ളിയുടെ ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നത്. വർഷക്കാലത്ത് ഈ പള്ളിയെ മനോഹരമാക്കുന്നത് സമീപത്ത് കൂടെ ഒഴുകുന്ന തോടും വിശാലമായ നെൽപാടങ്ങളുമാണ്. എടയൂർ കൃഷിഭവനും ഇതിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. പള്ളിയിൽ കൊത്തിവെച്ച രേഖകൾ പ്രകാരം 2023 ൽ ഈ പള്ളിക്ക് 119 വർഷം പഴക്കമുണ്ട്. വർഷങ്ങൾക്ക് മുമ്പാണ് പൂക്കാട്ടിരി മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റിയുടെ കീഴിൽ പഴയ പൈതൃകം നിലനിർത്തി ഈ പള്ളി പുന:ർ നിർമ്മിച്ചത്. മലപ്പുറം ജില്ലയിൽ എടയൂർ പഞ്ചായത്ത് പരിധിയിൽപ്പെടുന്ന വളാഞ്ചേരി - പെരിന്തൽമണ്ണ റൂട്ടിൽ പൂക്കാട്ടിരിയിലാണ് ഈ പള്ളിയുടെ സ്ഥാനം. തോട് സമീപത്ത് കൂടി ഒഴുകുന്നത് കൊണ്ടാകാം പിൽക്കാലത്ത് ഇതിന് തോട്ടുങ്ങൽ പള്ളി എന്ന് പേര് വരാൻ കാരണം. നെൽവയലിൽ പണിയെടുക്കുന്ന തൊഴിലാളികൾ ജോലി കഴിഞ്ഞ് തോട്ടിൽ നിന്ന് അംഗശുദ്ധി വരുത്തി തോട്ടിന് സമീപത്തെ ‌ പാറപ്പുറത്ത് നിസ്കരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വലിയപറമ്പിൽ ആൽപ്പറ്റ അഹമ്മദ് കുട്ടി പാപ്പ എന്നവരാണ് 1904 ൽ ഈ പള്ളിയുടെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത്. പാടത്ത് നിർമ്മിച്ചത് കൊണ്ടാകണം സ്റാമ്പി പള്ളി എന്ന് വിളിക്കാൻ കാരണമായി പറയുന്നത്. മനോഹരമായ കൊത്ത് പണികളാണ് ഈ പള്ളിയുടെ പ്രത്വേകത. കിളിവാതിൽ പോലെയുള്ള ജനൽപാളികളും, കൊത്ത് പണിയുടെ വൈജാത്യം വിളിച്ചറിയിക്കുന്ന മിമ്പറയും, പുരാതനകലയുടെ വിസ്മയമായ പഠിപ്പുരയും പള്ളിയുടെ നിർമ്മാണ മനോഹാരിതയുടെ നേർക്കാഴ്ച്ചയാണ്. ബ്രിട്ടീഷുകാരുടെ കാലത്താണ് പള്ളിയുടെ നിർമ്മാണം. ആ സമയത്ത് എതിർപ്പ് വന്നപ്പോൾ അഹമ്മദ് കുട്ടി പാപ്പ എന്നവർ ഉദ്യോഗസ്ഥനെ പാലക്കാട് പോയി നേരിട്ട് കണ്ട് കാര്യങ്ങൾ ധരിപ്പിക്കുകയും തുടർന്ന് ആഴ്ച്ചകൾക്കകം ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി പ്രശ്നങ്ങൾ സംസാരിച്ച് തീർക്കുകയും നിർമ്മാണത്തിന് അനുമതി നൽകുകയായിരുന്നു എന്ന് പഴമക്കാർ പറയുന്നു. വേനൽക്കാലത്ത് ഇത്തിരി വെള്ളവും, ഉണങ്ങിയ വയലുകളും മാത്രമാണ് കാണാൻ കഴിയുന്നതെങ്കിലും പള്ളിക്കകത്ത് നല്ല അന്തരീക്ഷമുള്ളതായി അനുഭവസ്ഥർ പറഞ്ഞു. വർഷക്കാലത്ത് വിശാലമായ നെൽവയലുകളും, നിറഞ്ഞ് കവിഞ്ഞൊഴുകുന്ന തോടും പാടവരമ്പിലൂടെ പള്ളിയിലേക്കുള്ള വഴിയും തോട്ടുങ്ങൽ പള്ളിയുടെ മനോഹാരിതക്ക് മാറ്റ് കൂട്ടുകയാണ്. വളാഞ്ചേരിയിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് പോകുന്ന യാത്രക്കാർക്കെല്ലാം പൂക്കാട്ടിരി അങ്ങാടി കഴിഞ്ഞാൽ റോഡിൽ നിന്നും തലയുയർത്തി നിൽക്കുന്ന തോട്ടുങ്ങൽ പള്ളിയുടെ മനോഹര കാഴ്ച കാണാൻ കഴിയുന്നതാണ്.

КОМЕНТАРІ •