യൗവനം നഷ്ടപ്പെടാത്ത ലേഡീസ് ഹോസ്റ്റലിന് ഇന്ന് 51 വയസ്സ് HARIHARAN Ladies Hostel Movie 1973

Поділитися
Вставка
  • Опубліковано 2 жов 2024
  • #ഓർമ്മചിത്രം#ormachithram@9 #june28 #aklohithadas
    #old_film_song
    #satheeshkumarvisakhapatanam #prasadnooranad #lekshmiprasad
    മലയാള സിനിമ പഴയകാല ഓർമ്മകളിലൂടെ....
    #veettamma_the_house_wife #old_is_gold #മലയാളസിനിമഹിസ്റ്ററി #malayalacinemahistory
    #veettamma_the_house_wife
    9446061612
    ഹരിഹരന്റെ ആദ്യ ചിത്രം .
    ****************************
    നായകൻ തന്നെ മുഴുനീളഹാസ്യം കൈകാര്യം ചെയ്ത ഒരു ചിത്രം 1973-ൽ പ്രദർശനത്തിന് എത്തുകയുണ്ടായി.
    രേഖ സിനി ആർട്സിന്റെ ബാനറിൽ ഡോക്ടർ ബാലകൃഷ്ണൻ നിർമ്മിച്ച ഈ ചിത്രം നവാഗതനായ ഹരിഹരൻ എന്ന യുവാവിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയപ്പോൾ മലയാള സിനിമയിൽ ഹാസ്യത്തിൻ്റെ
    ഒരു പുതുയുഗം ആരംഭിക്കുകയായിരുന്നു.
    പത്ത് പതിനഞ്ച് വർഷക്കാലം
    എം കൃഷ്ണൻ നായരെ പോലെയുള്ള ചലച്ചിത്ര സംവിധായകരുടെ അസിസ്റ്റൻറ് ആയി ജോലി ചെയ്തിരുന്ന ഹരിഹരന്റെ ആദ്യ സംരംഭമായിരുന്നു
    "ലേഡീസ് ഹോസ്റ്റൽ " എന്ന സൂപ്പർ ഹിറ്റ് ചിത്രം.
    പ്രേംനസീറിന് നായക വേഷങ്ങൾ മാത്രമല്ല ഹാസ്യവും നന്നായി വഴങ്ങുമെന്ന് ഈ ചിത്രം തെളിയിച്ചു .
    സിനിമ വമ്പൻ വിജയമായതോടെ ഹരിഹരൻ മലയാളത്തിലെ ഒന്നാംനിര സംവിധായകരുടെ നിരയിലേക്ക് ഉയർന്നു വരികയും ചെയ്തു . നിർമ്മാതാവായ ഡോക്ടർ ബാലകൃഷ്ണൻ തന്നെയാണ് ലേഡീസ് ഹോസ്റ്റലിന്റെ കഥയും തിരക്കഥയും ചില ഗാനങ്ങളും എഴുതിയത് .
    പ്രേംനസീർ , കെ പി ഉമ്മർ , അടൂർ ഭാസി , ബഹദൂർ ,ജയഭാരതി , സുജാത , സാധന തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന നടീ നടന്മാർ . ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക്
    എം എസ് ബാബുരാജ് സംഗീത സംവിധാനം നിർവ്വഹിച്ചു.
    ",കാട്ടരുവി ചിലങ്ക കെട്ടി കാട്ടലകൾ തബല കൊട്ടി ... "
    ( എസ് ജാനകി ) "ജീവിതേശ്വരിക്കേകുവാനൊരു പ്രേമലേഖനമെഴുതി .... "
    ( യേശുദാസ് )
    "മാനസവീണയിൽ മദനൻ ചിന്തിയ ... "
    (രചന ഡോ: ബാലകൃഷ്ണൻ ആലാപനം യേശുദാസ് )
    "ചിത്ര വർണ്ണ കൊടികളുയർത്തി ചിത്രശലഭം വന്നല്ലോ ..."
    (എൽ ആർ ഈശ്വരി )
    "മുത്തുചിപ്പി തുറന്നു തേൻ മുന്തിരി ചുണ്ടു വിടർന്നു ..".( ജയചന്ദ്രൻ ,പി സുശീല )
    "പ്രിയതമേ നീ പ്രേമാമൃതം ..."
    ( രവീന്ദ്രൻ ,വേണു ) എന്നിവയായിരുന്നു ലേഡീസ് ഹോസ്റ്റലിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ .
    1973 ജൂൺ 29ന് പ്രദർശനശാലകളിൽ എത്തിയ ലേഡീസ് ഹോസ്റ്റൽ എന്ന ചിത്രത്തിന്റെ 51-ാമതു വാർഷിക ദിനമാണിന്ന്.

КОМЕНТАРІ • 2

  • @PuthurSasidharan
    @PuthurSasidharan 3 місяці тому +1

    ഇത് കാണുമ്പോൾ ശ്രീമുരുഗഹിനെ ഓർമ്മയിൽ

  • @ManiyanN-j4q
    @ManiyanN-j4q 3 місяці тому +1

    ഒരു പാടിഷ്ടം