ബാല്യം ദുരിതം മറഞ്ഞിരുന്നു സംഗീതം പഠിച്ചു M S VISWANADAN BIOGRAPHY

Поділитися
Вставка
  • Опубліковано 2 жов 2024
  • ജൂലൈ 14 MSV യുടെ ഓർമ്മദിനം#ormachithram@24 #ജൂലൈ14 #msviswanadan #msv #hridayavahini #sreekumaranthambi #chillu_film_song#satheeshkumarvisakhapatanam #prasadnooranad #lekshmiprasad #biography മലയാള സിനിമ പഴയകാല ഓർമ്മകളിലൂടെ....
    #veettamma_the_house_wife #old_is_gold #മലയാളസിനിമഹിസ്റ്ററി #malayalacinemahistory
    veettamma the house wife
    9446061612
    യേശുദാസും ജയചന്ദ്രനും ബ്രഹ്മാനന്ദനും നിറഞ്ഞു
    നിന്നിരുന്ന എഴുപതുകളിൽ "പണിതീരാത്ത വീട് " എന്ന ചിത്രത്തിലെ
    "കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച
    കാവ്യഭാവനേ ...."
    എന്ന ഗാനം കേരളത്തിലാകെ ഒരു തരംഗമായി ആഞ്ഞടിച്ചത് പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ ?
    ജന്മം കൊണ്ട് മലയാളിയാണെങ്കിലും കർമ്മം കൊണ്ട് തമിഴകത്തെ സംഗീത സമ്രാട്ടായി വളർന്ന്
    "മെല്ലിശൈ മന്നൻ " എന്ന് തമിഴ് നാട്ടുകാർ ആദരപൂർവ്വം വിളിക്കുന്ന എം. എസ്. വിശ്വനാഥൻ പാടിയ ഈ ഗാനം വയലാറിന്റെ വരികളുടെ ആശയ ഗാംഭീര്യം കൊണ്ടും ആലാപന വൈവിധ്യം കൊണ്ടും വളരെ ശ്രദ്ധേയമായിരുന്നു.
    കെ.പി. കൊട്ടാരക്കര നിർമ്മിച്ച "ലങ്കാദഹനം "
    "ഈശ്വരനൊരിക്കൽ വിരുന്നിനുപോയി
    രാജകൊട്ടാരത്തിൽ
    വിളിക്കാതെ....."
    ( യേശുദാസ്)
    "സ്വർഗ്ഗനന്ദിനി
    സ്വപ്ന വിഹാരിണി ..."
    ( യേശുദാസ് )
    "പഞ്ചവടിയിലെ മായാസീതയോ ..."
    ( ജയചന്ദ്രൻ )
    "തിരുവാഭരണം ചാർത്തി വിടർന്നു
    തിരുവാതിര നക്ഷത്രം .... "
    (ജയചന്ദ്രൻ )
    "സൂര്യനെന്നൊരു നക്ഷത്രം ... "
    ( യേശുദാസ് )
    "കിലുകിലെ ചിരിക്കുമെൻ ചിലങ്കകളെ ..."
    ( എൽ ആർ ഈശ്വരി )
    " നക്ഷത്രരാജ്യത്തെ നർത്തനശാലയിലെ ... "
    (യേശുദാസ് )
    തുടർന്ന് മന്ത്രകോടി , ദിവ്യദർശനം,
    പണി തീരാത്ത വീട് , ജീവിക്കാൻ മറന്നുപോയ സ്ത്രീ, ചന്ദ്രകാന്തം, ബാബുമോൻ , യക്ഷഗാനം, പഞ്ചമി
    പാലക്കാട് ജില്ലയിലെ
    എലപ്പുള്ളിയിൽ 1928 ജൂൺ 24 - ന് ജനിച്ച
    എം എസ് വിശ്വനാഥന്റെ ബാല്യകാലം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. തനിക്ക് നാല് വയസ്സുള്ളപ്പോൾ പിതാവിനെ നഷ്ടപ്പെട്ടതിനെത്തുടർന്ന് ജീവിതം വളരെ കഷ്ടത്തിലായിരുന്നു. അമ്മയായിരുന്നു മകനെ അസാധാരണമായ മനുഷ്യത്വമുള്ള എന്നാൽ ശക്തനായ മനുഷ്യനാക്കി മാറ്റി വളർത്തിയത്, അമ്മ പഠിപ്പിച്ച ആ പാഠം മകൻ ജീവിതത്തിലുടനീളം തുടർന്നു.
    സംഗീതവും അഭിനയവും തലയ്ക്കുപിടിച്ച വിശ്വനാഥൻ എന്ന ബാലൻ അങ്ങനെ തിരുപ്പൂരിലെ ജൂപ്പിറ്റർ സ്‌റ്റുഡിയോയിലെത്തുന്നു.
    എം എസ് വി ഒടുവിൽ വയലിനിസ്റ്റായ ടി കെ രാമമൂർത്തിയുമായി ചേർന്ന് 1953-ൽ "പണം "എന്ന ചിത്രത്തിന് സംഗീതസംവിധാനം
    നിർവ്വഹിച്ചു കൊണ്ട് തന്റെ സംഗീത ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചു.
    എം ജി ആർ നായകനായി ഒരേ സമയം മലയാളത്തിലും തമിഴിലും നിർമ്മിച്ച "ജനോവ"യിൽ സംഗീതസംവിധായകനായി
    എം എസ് വിശ്വനാഥനുമുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സംഗീത വൈഭവം മലയാളക്കരയിലേക്ക് ഒരു പൂംതെന്നൽ പോലെ എത്തുന്നത്
    " ലങ്കാദഹന "ത്തിലൂടെ തന്നെയാണ്.
    1973 - ൽ പുറത്തിറങ്ങിയ പാറപ്പുറത്തിന്റെ പണിതീരാത്ത വീട് എന്ന ചിത്രത്തിലെ
    " സുപ്രഭാതം സുപ്രഭാതം " എന്ന ഗാനത്തിന് ജയചന്ദ്രന് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്ക്കാരം ആദ്യമായി ലഭിക്കുന്നത് എം എസ് വിശ്വനാഥന്റെ സംഗീത വൈഭവത്തിലൂടെയായിരുന്നു. അരനൂറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും ജയചന്ദ്രന്റെ ഏറ്റവും മനോഹരഗാനമായി വിലയിരുത്തപ്പെടുന്നത് വിശ്വനാഥൻ സംഗീത സംവിധാനം നിർവ്വഹിച്ച "സുപ്രഭാതം " തന്നെയാണ്.
    ശ്രീകുമാരൻ തമ്പി രചനയും സംവിധാനവും നിർവ്വഹിച്ച "ചന്ദ്രകാന്തം "എന്ന ചിത്രത്തിലൂടെ എം എസ് വി വീണ്ടും ഗായകനായി എത്തികൊണ്ട് സംഗീത പ്രേമികളെ ആവേശം കൊള്ളിച്ചു.
    " ഹൃദയവാഹിനി
    ഒഴുകുന്നു നീ
    മധുരസ്നേഹ തരംഗിണിയായി ...."
    എന്ന മനോഹര ഗാനത്തിന്റെ ഹൃദയ താളം ഇന്നും ഒരു മധുരസ്നേഹ തരംഗിണിയായി ഓർമ്മകളിൽ ഒഴുകിക്കൊണ്ടിരിക്കുന്നു.
    ഏകദേശം 300 ഓളം ഗാനങ്ങൾക്ക് എം എസ് വിശ്വനാഥൻ ഒരു ചെറിയ കാലയളവിനുള്ളിൽ മാത്രം സംഗീതം പകർന്നിട്ടുണ്ട്
    "സ്വർണ്ണഗോപുര നർത്തകീശില്പം കണ്ണിനു സായൂജ്യം നിൻ രൂപം ... "
    ( ദിവ്യദർശനം)
    "മലരമ്പനെഴുതിയ മലയാള കവിതേ.... "
    (മന്ത്രകോടി )
    "വീണപൂവേ വീണപൂവേ കുമാരനാശാന്റെ വീണപൂവേ ..."
    ( ജീവിയ്ക്കാൻ മറന്നു പോയ സ്ത്രീ )
    "നാടൻ പാട്ടിന്റെ മടിശ്ശീല
    കിലുങ്ങുമീ നാട്ടിൻപുറമൊരു യുവതി ... "
    ( ബാബുമോൻ )
    "ദൈവം തന്ന വീട് വീഥിയെനിക്ക് ... "
    (അവൾ ഒരു തുടർക്കഥ )
    " നിശീഥിനീ നിശീഥിനി..."
    ( യക്ഷഗാനം )
    "വണ്ണാത്തിക്കിളി വായാടിക്കിളി ... "
    (പഞ്ചമി )
    "ചഞ്ചലിത ചഞ്ചലിത
    ചലിത ചലിത പാദം ..."
    (ധർമ്മക്ഷേത്രേ കുരുക്ഷേത്രേ )
    "തൃപ്രയാറപ്പാ ശ്രീരാമാ ..."
    (ഓർമ്മകൾ മരിക്കുമോ ) "സത്യനായകാ മുക്തിദായകാ.."
    ( ജീവിതം ഒരു ഗാനം )
    "അയല പൊരിച്ചതുണ്ട്
    കരിമീൻ വറുത്തതുണ്ട് ..."
    ( വേനലിൽ ഒരു മഴ )
    "ആ നിമിഷത്തിന്റെ
    നിർവൃതിയിൽ ഞാനൊരാവണിതെന്നലായ് മാറി ... "
    ( ചന്ദ്രകാന്തം )
    " ഉദിച്ചാൽ അസ്തമിക്കും.... "
    (ദിവ്യദർശനം .... ആലാപനം
    എം എസ് വി )
    "പഞ്ചമിപ്പാലാഴി ... "
    ( പഞ്ചമി )
    എന്നിങ്ങനെ എം എസ് വിശ്വനാഥൻ സംഗീതം പകർന്ന ഗാനങ്ങൾ "മലരമ്പനെഴുതിയ മലയാളകവിത "പോലെ തന്നെ മനോഹാരിത ചൊരിയുന്നതായിരുന്നു.
    സാമാന്യ വിദ്യാഭ്യാസം പോലും ലഭിച്ചില്ലെങ്കിലും തന്റെ മഹത്തായ സംഗീത പാടവം കൊണ്ട് ദക്ഷിണേന്ത്യയാകെ പരിലസിച്ച ഈ
    സംഗീതാചാര്യൻ
    മലയാളം ഉള്‍പ്പെടെ അഞ്ഞൂറിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുമുണ്ട്. അഭിനനരംഗത്തും കഴിവ് തെളിയിച്ച അദ്ദേഹം പല സിനിമകളിലും അഭിനയിച്ചിുണ്ട്.
    ഏകദേശം 1998 വരെ ഇദ്ദേഹത്തിന്റെ സംഗീത സപര്യ ഇവിടെ തുടർന്നു . 2015 ജൂലൈ 14 ന് ശ്രീ എം എസ് വിശ്വനാഥൻ നമ്മെ വിട്ടു പോയി… സംഗീതത്തിന് മരണമില്ലല്ലോ ! അത് യുഗാന്തരങ്ങളോളം ഇവിടെ അലയടിച്ചുകൊണ്ടിരിക്കും….

КОМЕНТАРІ • 7

  • @VijayakumarSivadasan
    @VijayakumarSivadasan 2 місяці тому +2

    Beautiful 👌👌👌👌👌👌💕💕💕💕💕💕💕💕💕💕💕👍

  • @chandrikamanoharan4585
    @chandrikamanoharan4585 2 місяці тому +1

    സൂപ്പർ....അടിപൊളി അവതരണം

  • @salu6462
    @salu6462 2 місяці тому +1

    മനോഹരം 🥰🥰

  • @shruthilaya1815
    @shruthilaya1815 2 місяці тому +1

    കലക്കി 👍👏👏👏

  • @aquesh
    @aquesh 2 місяці тому

    വിജയൻ മാഷേ നന്നായി 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶

  • @sreekumarnair9765
    @sreekumarnair9765 2 місяці тому

    സംഗീത പ്രതിഭകൾ ആയിരുന്ന പുകഴേന്തി (സംഗീത സംവിധായകൻ ), അ യിരൂർ സദാശിവൻ, ശ്രീകാന്ത് (ഗായകർ ) കുറിച്ചു കൂടി പറയുമല്ലോ. ഒരുപാട് പേര് മറവിയുടെ മാറാലയിൽ കുടുങ്ങി പോയിട്ടുണ്ട്

  • @sreekumarnair9765
    @sreekumarnair9765 2 місяці тому

    ശ്രീമതി ലക്ഷ്മി ജയേട്ടന്റെ (M. Jayachandran ) മലയാളത്തിനു സമ്മാനിച്ചതു ദേവരാജൻ മാസ്റ്റർ ആയിരുന്നു. കളിതോഴൻ എന്ന ചിത്രത്തിലൂടെ. ജയേട്ടൻ ആദ്യം പാടി റെക്കോർഡ് ചെയ്ത ചിത്രം കുഞ്ഞാലിമരക്കാർ ആയിരുന്നു. B. A. ചിദംബരനാഥൻ സർ ന്റെ സംവിധാനത്തിൽ.