അഞ്ചാം പനി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -Amrita Hospitals

Поділитися
Вставка
  • Опубліковано 5 вер 2024
  • അഞ്ചാംപനി അഥവാ മീസൽസ് ( Measles ) ഇപ്പോൾ രാജ്യത്ത് പലഭാഗത്തും പടർന്നു പിടിക്കുന്നുണ്ട്. എന്താണ് അഞ്ചാം പനി ?, എന്തൊക്കെയാണ് ലക്ഷണങ്ങൾ?, ചികിത്സ എങ്ങനെ? തുടങ്ങിയ കാര്യങ്ങളെപ്പറ്റി കൊച്ചി അമൃത ആശുപത്രിയിലെ ( Amrita Hospital) ജനറൽ പീഡിയാട്രിക്‌സ് വിഭാഗം പ്രൊഫസർ ഡോ. വിനീത പ്രസാദ് ( Dr.Vinitha Prasad ) വിശദമായി പറയുന്നു.
    റൂബിയോള വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ് അഞ്ചാം പനി. ഇന്ത്യയിൽ ഒരു വർഷം 25 ലക്ഷത്തോളം ആളുകൾക്ക് അഞ്ചാം പനി ബാധിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാധാരണയായി 6 മാസത്തിനും 5 വയസ്സിനും ഇടയിലുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. എന്നാൽ ഇപ്പോഴത്തെ വ്യാപനത്തിൽ കൗമാരക്കാരിലും മുതിർന്നവരിലും വരെ അഞ്ചാംപനി കണ്ടുവരുന്നുണ്ട്.
    വായുവിലൂടെയാണ് ഈ രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗബാധയുള്ള ഒരാൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തുവരുന്ന ശ്രവങ്ങളിലൂടെ രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പകരും. രോഗാണു ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ 10 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷണങ്ങൾ പ്രകടമാകും.
    #measles #vaccines #vaccineswork #antivaccine #measlesoutbreak #vaccine #health
    #amritahospitals #EmbraceGoodHealth #AmritaHospitalKochi #AmritaHospitalFaridabad

КОМЕНТАРІ •