സങ്കീർത്തനം 50, Psalms 50 ന്യായവിധിയും കോടതിമുറിയിലെ വിശുദ്ധന്മാരും (Malayalam Christian Message )

Поділитися
Вставка
  • Опубліковано 8 вер 2024
  • • പിശാചിന്റെ കെണികളിൽ വീ...
    www.facebook.c...
    ...
    BPC Media -Message
    / @bpcmedia2369
    ന്യായവിധി
    കോടതിമുറിയിലെ വിസ്താരത്തിന് നിങ്ങൾ ഒരുങ്ങിയിട്ടുണ്ടോ?
    സങ്കീർത്തനം 50 (Malayalam Christian Message )
    ◾️ യാഗം കഴിച്ച നിയമം ചെയ്തവരെ വിസ്തരിക്കുന്ന കോടതിമുറിയും
    വിധിയും
    റോമർ 8:1
    അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല
    (രക്ഷിക്കപ്പെടുന്നതിനു മുൻപുള്ള പാപത്തിന് ശിക്ഷ ഇല്ല )
    ന്യായാധിപൻ
    വെളി 22:12
    ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.”
    യെശയ്യ 53 :7
    തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന
    ഭൂമി യെശയ്യ 1:2
    ആകാശമേ, കേൾക്ക; ഭൂമിയേ, ചെവി തരിക; യഹോവ അരുളിച്ചെയ്യുന്നു: ഞാൻ മക്കളെ പോറ്റിവളർത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു.
    ◾ആകാശം (ദൈവദൂതന്മാരുടെ സ്ഥലം)
    യോശുവ 24:27
    യോശുവ സകല ജനത്തോടും: ഇതാ, ഈ കല്ല് നമുക്ക് സാക്ഷിയായിരിക്കട്ടെ; അത് യഹോവ നമ്മോടു കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാൽ നിങ്ങളുടെ ദൈവത്തെ നിങ്ങൾ നിഷേധിക്കാതിരിക്കേണ്ടതിന് അതു നിങ്ങൾക്കു സാക്ഷിയായിരിക്കട്ടെ എന്നു പറഞ്ഞു.
    ◾പ്രകൃതി സാക്ഷിയായി വരും
    ന്യായവിധി സീയോനിൽ നിന്നും
    സങ്കീർത്തനം 48:2
    മഹാരാജാവിന്റെ നഗരമായി ഉത്തരഗിരിയായ സീയോൻ പർവ്വതം ഉയരംകൊണ്ടു മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു
    1 പത്രോസ് 4:17
    ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും?
    പ്രതി വിശുദ്ധൻ
    ആമോസ് 3 2
    ഭൂമിയിലെ സകലവംശങ്ങളിലുംവെച്ചു ഞാൻ നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു; അതുകൊണ്ടു ഞാൻ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നിങ്ങളിൽ സന്ദർശിക്കും.
    കുറ്റപത്രം വായിക്കുന്നു ( 7--21 )
    യാഗങ്ങളെ ശാസിക്കുന്നില്ല (8)
    ◾️ ആത്മാവ് നഷ്ടപ്പെട്ട ആരാധന
    1 ശമുവേൽ 15 22
    യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു.
    അറിയുന്നു
    മത്തായി 5:16
    അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.
    താക്കീത് 22,23
    മറവി അനുഗ്രഹമാണ് പക്ഷെ ദൈവത്തെ മറക്കുന്നത് ശിക്ഷാർഹമാണ്
    സങ്കീ 50:23
    സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു; തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവന്നു ഞാൻ ദൈവത്തിന്റെ രക്ഷയെ കാണിക്കും.
    #ന്യായവിധി
    #സങ്കീർത്തനം 50
    #ന്യായാധിപൻ
    #ശിക്ഷ #സാക്ഷികൾ
    #ഭൂമി #ആകാശം #പ്രകൃതി
    #ന്യായവിധിസീയോനിൽനിന്നും
    #പ്രതിവിശുദ്ധൻ
    #കുറ്റപത്രം
    #സ്തുതിക്കുക
    message Manoj John (Church Message )
    ആസാഫിന്റെ ഒരു സങ്കീർത്തനം.
    1ദൈവം, യഹോവയായ ദൈവം അരുളിച്ചെയ്തു, സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു.
    2സൗന്ദര്യത്തിന്റെ പൂർണതയായ
    സീയോനിൽനിന്നു ദൈവം പ്രകാശിക്കുന്നു.
    3നമ്മുടെ ദൈവം വരുന്നു; മൗനമായിരിക്കയില്ല; അവന്റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു; അവന്റെ ചുറ്റും വലിയൊരു കൊടുങ്കാറ്റടിക്കുന്നു.
    4തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്
    അവൻ മേലിൽനിന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.
    5യാഗം കഴിച്ച് എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ.
    6ദൈവം തന്നെ ന്യായാധിപതി ആയിരിക്കയാൽ ആകാശം അവന്റെ നീതിയെ ഘോഷിക്കും. സേലാ.
    7എന്റെ ജനമേ, കേൾക്ക; ഞാൻ സംസാരിക്കും. യിസ്രായേലേ, ഞാൻ നിന്നോടു സാക്ഷീകരിക്കും: ദൈവമായ ഞാൻ നിന്റെ ദൈവമാകുന്നു.
    8നിന്റെ ഹനനയാഗങ്ങളെക്കുറിച്ചു ഞാൻ നിന്നെ ശാസിക്കുന്നില്ല; നിന്റെ ഹോമയാഗങ്ങൾ എപ്പോഴും എന്റെ മുമ്പാകെ ഇരിക്കുന്നു.
    9നിന്റെ വീട്ടിൽനിന്നു കാളയെയോ നിന്റെ തൊഴുത്തുകളിൽനിന്നു
    കോലാട്ടുകൊറ്റന്മാരെയോ ഞാൻ എടുക്കയില്ല.
    10കാട്ടിലെ സകല മൃഗവും
    പർവതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു.
    11മലകളിലെ പക്ഷികളെയൊക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നെ.
    12എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല; ഭൂലോകവും അതിന്റെ നിറവും എൻറേതത്രേ.
    13ഞാൻ കാളകളുടെ മാംസം തിന്നുമോ?
    കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ?
    14ദൈവത്തിനു സ്തോത്രയാഗം അർപ്പിക്ക;
    അത്യുന്നതനു നിന്റെ നേർച്ചകളെ കഴിക്ക.
    15കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്ക;
    ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.
    16എന്നാൽ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു: നീ എന്റെ ചട്ടങ്ങളെ അറിയിപ്പാനും എന്റെ നിയമത്തെ നിന്റെ വായിൽ എടുപ്പാനും നിനക്കെന്തു കാര്യം?
    17നീ ശാസനയെ വെറുത്ത്
    എന്റെ വചനങ്ങളെ നിന്റെ പുറകിൽ എറിഞ്ഞുകളയുന്നുവല്ലോ.
    18കള്ളനെ കണ്ടാൽ നീ അവന് അനുകൂലപ്പെടുന്നു; വ്യഭിചാരികളോട് നീ പങ്കു കൂടുന്നു.
    19നിന്റെ വായ് നീ ദോഷത്തിനു വിട്ടുകൊടുക്കുന്നു; നിന്റെ നാവ് വഞ്ചന പിണയ്ക്കുന്നു.
    20നീ ഇരുന്നു നിന്റെ സഹോദരനു വിരോധമായി സംസാരിക്കുന്നു; നിന്റെ അമ്മയുടെ മകനെക്കുറിച്ച് അപവാദം പറയുന്നു.
    21ഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കയാൽ ഞാൻ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു;
    എന്നാൽ ഞാൻ നിന്നെ ശാസിച്ചു നിന്റെ
    കണ്ണിൻമുമ്പിൽ അവയെ നിരത്തിവയ്ക്കും.
    22ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊൾവിൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല.
    23സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ
    എന്നെ മഹത്ത്വപ്പെടുത്തുന്നു;
    തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവനു
    ഞാൻ ദൈവത്തിന്റെ രക്ഷയെ കാണിക്കും.

КОМЕНТАРІ • 1