ഭാര്യ വീട്ടിലെ വേലക്കാരിയോ | House wife Life Story | We Stories | Women Empowerment | Episode 04
Вставка
- Опубліковано 5 лют 2025
- House wife life story is a malayalam web series that raises social awareness and women empowerment. In this video it portrays the challenges faced married girl in husband's house for her carrier development. Hope you guys enjoy this bharya short story
_______________________________________________________________________
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- westoriesseries@gmail.com
ഈ കഥ എന്റെഅനുഭവം കഥ ആണ്.. ഞാൻ 12 വർഷത്തോളം അനുഭവിച്ചു വരുന്ന അവസ്ഥ... പഞ്ചകർമ തെറാപ്പിസ്റ്റ് ആയിട്ട് ഡിസ്റ്റിംഗ്‌ഷനോട് പാസായിട്ടു ഹൈദ്രബാദ് ആയുർകെയർ ഹോസ്പിറ്റലിൽ തെറാപ്പി ആയിട്ട് ഒന്നര വർഷം ജോലി ചെയ്ത ഞാൻ ഇപ്പോ ഭർത്താവിന്റെ വീട്ടിൽ വെറുമൊരു പണിക്കാരി... കൈയിൽ പത്തു പൈസ എടുക്കാനില്ലാതെ പുറത്തു പോകുമ്പോൾ സ്വന്തം ഇഷ്ടം നോക്കി ഒരു പൊട്ടുപോലും വാങ്ങാൻ കഴിയാതെ ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്... എന്റെ വീട്ടിൽ പോകുമ്പോ അച്ഛൻ കൈയിൽ തരുന്ന പോക്കറ്റ് മണി കൊണ്ടാണ് ഞാൻ എന്റെ കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങൾ നടത്തിയത്... അങ്ങനെ ഒരു വാശിയും ദേഷ്യവും ആയി. ആ വാശിക്കൊണ്ട് ഞാൻ നാട്ടിലെ ടൗണിൽ ഒരു ആയുർ വേദ ക്ലിനിക്കിൽ ജോലിക്കു കേറി. അതിനും കെട്ടു കുറെ... Bt തോറ്റില്ല.. പൊരുതി നിന്നു.. വലിയക്കം മാസ ശമ്പളം ഇല്ലേലും എന്റെ കുഞ്ഞു ഇഷ്ടങ്ങൾ ഇപ്പോ എനിക്കി നടതാൻ പറ്റുന്നുണ്ട്.... ഇനിയുമുണ്ട് സ്വപ്നം.. ഒരു സർക്കാർ ജോലി.. വാങ്ങിക്കും ഞാൻ 💪💪💪💪🔥🔥🔥.. ഇതു എന്റെ മാത്രം കഥയല്ല... നമ്മുടെ ഇടയിലൊക്കെയുണ്ട് ഇങ്ങനെ സഹിച്ചും പൊരുതിയും ജീവിക്കുന്ന കുറെ പെൺകുട്ടികൾ.. അവർക്കുവേണ്ടി 🙏🏼🙏🏼🙏🏼
0:❤
❤❤
Vgd
Mmm
💪💪
നാത്തൂൻ ട്വിസ്റ്റ് ആയി... എല്ലാ ഇടത്തും നാത്തൂനും അമ്മായിമ്മയും ഒറ്റകെട്ടായിരിക്കും 👍🏻👍🏻
എനിക്ക് ജോലി ഇല്ല.പക്ഷെ എന്റെ ഭർത്താവ് എല്ലാ കാര്യങ്ങൾക്കും നല്ല സപ്പോർട്ടാണ് . എന്നെ ആരും വന്ന് ഭരിക്കാനൊന്നും അനുവദിക്കില്ല. നമ്മുക്ക് കിട്ടുന്ന ജീവിത പങ്കാളിയെ പോലെയിരിക്കും ഓരോ പെൺകുട്ടിയുടെയും ജീവിതം.
👍
Correct
Yes correct
Crct athaanu sathyam ente barthavum anginayaanu ente santhosham enthanelum ath nadathitharum enthinum support aanu ..enikk joliyonnum illa eni joliyedukkan agrahamundenn paranjaa athinte vazhi aayittum varum aarelum nthenkilum paranj enn paranjaal ingane react cheyyanamennum prathikarana sheshi illathe nikkaruthenn paranj tharum sherikum enikente barthav aan ente bhalam nammude okke barthakkanmar nalla aalanenkil enthinum koode nilkunnavaranel athokke aanu life happy aakkunnath nere thirichanenkil aa jeevitham thanne kulamavum ellavarkum nalla partnerine kittatte
You are lucky
ആണുങ്ങളുടെ വിചാരം അവർ ചെയ്യുന്നത് മാത്രമാണ് ജോലി എന്നാണ്. പെണ്ണിനെ മനസ്സിലാകാത്ത എല്ലാ ആണുങ്ങളും ഒരിക്കൽ പഠിക്കും...
സത്യം,
Athe
Currect
👍😜
Evida padikkan no use
ഇത് കണ്ടിട്ടെങ്കിലും വിവാഹം കഴിക്കാത്ത പെൺകുട്ടികൾക്കും അവരുടെ വീട്ടുകാർക്കും ബോധം വരട്ടെ ജോലി ഒരു പെൺകുട്ടിക്ക് എത്ര അത്യാവശ്യം ആണെന്ന്, good message 🥰👍🏻
അവരൊക്കെ ente veettukare pole thani pottanmaravum
@@vidya.B5997 പെണ്ണ് എന്തിന് ജോലിക്ക് പോണം? അവർക്ക് പ്രസവിച്ചു കുഞ്ഞുങ്ങളെ നോക്കാൻ പഠിപ്പിക്കണം അപ്പോൾ പിന്നെ ഇതൊക്കെ അറിയാതെ എങ്ങനെ ആവരെ വിവാഹം കഴിപ്പിച്ചു വിടും.
Good comment ❤
Paranjittenthaa karyam?? Nammal call chqrikkunna athra budhiyonnum pala naatukaarkum illa. Avrokke enth kandalum kettalum padikkilla… Avrkk ithokke kaaranam swantham mole nashtappedumbolaayrikkum kannu turakkua😅
@@anjalibee2650 ജോലിക്ക് പോവുന്ന പെണ്ണുങ്ങൾ കുടുംബത്ത് ഒതുങ്ങി ജീവിക്കില്ല അത് എല്ലാവർക്കുമറിയാം. ജോലിയെ തന്നെ കല്യാണം കഴിച്ചു ജീവിച്ചോ അതാണ് നല്ലത് 😂😂😂
സ്വന്തമായി വരുമാനം ഇല്ലാത്ത സ്ത്രീകളുടെ എല്ലാവരുടെയും അവസ്ഥ ഇതുതന്നെ 😔
Crt
Ellavarudeyum ingane onnum allaa
Yes
𝐶𝑟𝑡
Crt
നമ്മളെ കേൾക്കാൻ ഒരു ആളുണ്ടാകുക.അതാണ് ഒരു സ്ത്രീക്ക് ഏറ്റവും കൂടുതൽ ആവശ്യം
Parents ആണ് തെറ്റുകാർ അവർ പെൺകുട്ടികളെ അവഗണിക്കുന്നതാണ് എല്ലാത്തിനും കാരണം സ്വന്തം മക്കളുടെ സുരക്ഷയല്ല, എങ്ങനെയെങ്കിലും ഒന്ന് ഒഴിവാക്കാനാണ് നോക്കുന്നത്, വിവാഹം കഴിഞ്ഞാൽ സ്വന്തജീവിതമല്ല മറ്റുള്ളവർക്ക് വേണ്ടി ജീവിക്കും എന്നാലും അർഹിക്കുന്ന പരിഗണയോ സ്നേഹമോ ലഭിക്കാറില്ല, പെൺകുട്ടികളെ സ്വന്തമായി ജോലി നേടാനും ജീവിക്കാനും സ്വാതന്ത്ര്യം നൽകുക ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക
കൂലി ഇല്ലാത്ത വേലക്കാരി, ഇപ്പോഴും പല വീട്ടിലും അതാണ് ഒരു ഭാര്യയുടെ ജോലി
ഭാര്യമാർ സ്വയം അടിമ ആവുകയാണ്
Very. Correct 😢
Sathyam anne pole
സത്യം. സ്വന്തമായി ഒരു കാര്യത്തിനും ഇറങ്ങിതിരിക്കാൻ പറ്റുന്നില്ല. ഒരു ജോലി ഇല്ലാത്തതു കൊണ്ട് എല്ലാത്തിനും കൈ നീട്ടണം... ശരിക്കും മടുത്തു
സത്യം
ഇത് തന്നെ ആണ് എന്റെ അമ്മയുടെ അവസ്ഥ. അതോണ്ട് അമ്മ ഞങ്ങളോട് എപ്പോഴും പറയും. ജോലി ഇല്ലാതെ കല്യാണം കഴിച്ചാൽ ചെന്ന് കയറുന്ന വീട്ടിൽ ഒരു വിലയും ഇല്ലെന്ന്.
ഇപ്പോഴും പല വീടുകളിലെ സ്ത്രീകളുടെ ജീവിതവും ഇങ്ങനെ തന്നെ പഠിപ്പും ഉന്നത വിദ്യാഭ്യാസവും ഉള്ളവര് വരെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുന്നു😢 വീഡിയോ നന്നായിട്ടുണ്ട്❤
അമ്മയ്ക്ക് ജോലിക്ക് ആളെ വേണമെങ്കിൽ cash കൊടുത്തു നിർത്തണം .. അല്ലാതെ പെണ്ണകെട്ടാൻ നിക്കരുത്... ഇങ്ങനെ ഉള്ള കിഴങ്ങന്മാർ അമ്മേടെ കൂടെ ജീവിച്ചു തീർക്കുക
കുടുംബം നോക്കേണ്ട മോളെ. നിന്റെ ഭർത്താവിനും മക്കൾക്കും വെച്ച് വിളമ്പുന്നത് അത്ര വില കുറഞ്ഞ കാര്യമാണോ??? ഒരു ഭാര്യയുടെ ഉത്തരവാദിത്തം ആയി കണ്ടു ചെയ്യുക അല്ലാതെ അവരെ ഒക്കെ അന്യരായി കാണുമ്പോൾ അവർക്ക് വേണ്ടി ഒന്നും ചെയ്യാൻ തോന്നില്ല. പ്രായമായ അമ്മക്ക് ഭാര്യ ഒരു താങ്ങു കൂടെ ആകുമല്ലോ എന്ന് വിചാരിക്കുന്നതിൽ എന്താ ഇത്ര ദേഷ്യപ്പെടാനുള്ള കാരണം???
@@KadershaN-ou2sj @KadershaN-ou2sj athsheri... കെട്ടിയ പെണ്ണിനെ ഇട്ട് നരകിപ്പിച്ചിട്ട് ഡയലോഗ് അടിച്ചാൽ മതിയല്ലോ .. പിന്നെ ഈ പറയുന്ന ഭാര്യയ്ക്കും അമ്മ അച്ഛൻ ഒകെ ഉണ്ട് .. അവർക്ക് ആരും താങ്ങും തണലുമൊന്നും ആകുന്നില്ലല്ലോ.. ഇതുപോലത്തെ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന തള്ളമാരെ ന്യായീകരിക്കാൻ നാണമില്ലേ നിങ്ങൾക്കൊന്നും... ഭർത്താവിന്റെ അമ്മയെ ഭർത്താവ് അങ്ങ് നോക്കിയാൽ പോരെ .. വല്ലവരും കഷ്ടപ്പെട്ട് വളർത്തിയ പിള്ളേർ ഇവരെ നോക്കുമ്പോൾ ആണ് കുഴപ്പം ... അവന്റെ പേരെന്റ്സിനെ അവനാണ് നോക്കേണ്ടത് അല്ലാതെ അത് ഭാര്യേടെ തലയിൽ അടിച്ചേല്പിക്കാൻ നിക്കരുത്... അതുപോലെ വൈഫ്ന്റെ പേരെന്റ്സിനെ നോക്കേണ്ടേ റെസ്പോൺസിബിലിറ്റി അവൾക്കും ഉണ്ട്... അങ്ങനെ ആണേൽ ഈ അമ്മായിഅമ്മ പോര് കാണില്ല... ഇത് വല്ലവരുടേം പിള്ളേരുടെ നേരെ ചാടാൻ നല്ല മിടുക്കാ ഇങ്ങനെ ഉള്ളവർക്ക്
Equal responsibility husband andwife
@@KadershaN-ou2sjആ ചേച്ചി പറഞ്ഞത് സത്യം ആണ് 💯🔥🔥
@@LifestyleVlogsby_ADITHYA 🔥🔥🔥👍🏻
ആത്മഹത്യ ചെയ്യാത്തത് കുഞ്ഞുങ്ങളെ ഓർത്താണ് പലരും
Aathmahathya cheyyalla vendath ozhivaki poooranm athannee..ennitt Vella jolikm pooyi kunjungalr nooknm
Njanum kue anubhavichathanu
സത്യം
സത്യം പക്ഷേ മക്കളെയും വീട്ടുകാരെയും എല്ലാവരെയും മറക്കും
@@Sumeerahameedഅങ്ങിനെ പലർക്കും ഒഴിവാക്കി പോകാൻ പറ്റണമെന്നില്ല. "എന്നെ കളഞ്ഞിട്ട് പോയാൽ നിന്നെ ഞാൻ വെട്ടി കൊല്ലും " എന്ന് പറയുന്ന മാന്യന്മാർ ഉണ്ട്. കല്യാണം കഴിക്കുമ്പോൾ ഒരുപാട് ആലോചിച്ചു തന്നെ ചെയ്യുക. ഒരു ജീവിതമേ ഉള്ളു
ഒന്നും പറയാനില്ല അടിപൊളി... പല വീടുകളിലും പല സ്ത്രീകളും അനുഭവിക്കുന്ന വിഷമങ്ങളാണ് ഇതെല്ലാംപക്ഷേ ആരും ഇതൊന്നും പുറത്തു പറയുന്നില്ല ചിലപ്പോൾ അവരുടെ സാഹചര്യം കൊണ്ട് എല്ലാം മനസ്സിൽ തന്നെ അടക്കി വയ്ക്കുന്നു... എന്റെ ഒരു അഭിപ്രായം പറയുകയാണെങ്കിൽ ഇന്ന് ഇങ്ങനെയൊന്നും നിൽക്കേണ്ട ആവശ്യം തന്നെയില്ല അവരവരുടെ കയ്യിൽ പൈസ ഉണ്ടെങ്കിൽ ആരുടെയും മുന്നിൽ പത്തു പൈസക്ക് കൈനീട്ടേണ്ട ആവശ്യമില്ല...
ശരിക്കും റിയൽ നടന്നതുപോലെ ഫീൽ ആയിപ്പോയി എൻറെയും അവസ്ഥ ഇതുപോലെ തന്നെയാണ്😢 അത് അനുഭവിച്ചവർക്ക് അതിൻറെ വേദന അറിയൂ😪
💯
സത്യം
Nthinanu igane jeevikunne athil oru arthavum ila vellavarudeyum velakariyayi jeevikunnathil oru arthvum illa... Poyy nallathil. Jeevikkan nokk athu thanneyanu etavum nallath
Sathyam
Ingane okke real life l aalkkar perumarumo?😢
ഇതൊക്കെ കാണുമ്പോൾ തോന്ന ഞാൻ എത്ര ഭാഗ്യവതി ആണ് എന്ന്. കല്യാണം കഴിഞ്ഞിട്ട് 10 വർഷം ആയി, ഇതു വരെ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല. എന്തും സ്നേഹത്തോടെ ചെയ്തു തരുന്ന ആളാണ്. എപ്പോ പൈസ ചോദിച്ചാലും ഇല്ല എന്ന് പറഞ്ഞിട്ടില്ല, എന്തിനാണെന്ന് ചോദിച്ചിട്ടും ഇല്ല. 🥰
എൻ്റെയും❤
അൽഹംദുലില്ലാഹ് എന്നേക്കും.....❤
Agane padella paisa chodikumbol enthina chodikanam
തോന്നിയ പോലെ ജീവിക്കുന്ന എച്ചികൾക്കു ആരുടെ അനുവാദം ആണോ വേണ്ടത് 😠😡😬
എനിക്കും 🥰🥰🥰
സ്വന്തമായി വരുമാനം ഒന്നുമില്ലെങ്കിലും എന്റെ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞ് നടത്തിത്തരുന്ന എന്റെ ഭർത്താവ് എന്റെ പ്രമോട്ടൻ ഐ ലവ് യു പ്രമോട്ട
ഈ video യും comments ഒക്കെ കാണുമ്പോൾ കല്യാണം കഴിക്കാൻ തന്നെ പേടിയാവുന്നു 🥺🥺😭😭😭
Sathyam
പേടിക്കണ്ട ഡാ ഒരു വരുമാനം കിട്ടുന്ന ജോലി എന്തെങ്കിലും വേണം എന്ന് മാത്രം.
ഇതൊക്കെ കാണുമ്പോൾ എന്റെ ഇക്ക അടിപൊളി super ആണ്
Baby ആയി കഴിഞ്ഞു Pg ചെയ്യാൻ വിട്ടു, അത് complete ചെയ്ത് ഇപ്പോ coaching നു വിടുന്നു.
cash നു ബുദ്ദിമുട്ടുണ്ടെങ്കിലും ഇഷ്ടമുള്ളത് വാങ്ങി തരും, കയ്യിൽ വെക്കാനും cash തരും.
ഞങ്ങളുടെ രണ്ടുപേരുടെയും ആഗ്രഹമാണ് എനിക്കൊരു job.
പൈസ ഇല്ലെങ്കിൽ ആണായാലും പെണ്ണായാലും പുല്ല് വില 😊
Degree complete akan chothichappo അടുക്കള പണി പഠിക്കാൻ പറഞ്ഞു.. പിന്നെ അങ്ങോട്ട് കുറച്ച് കാലം അടുക്കള പണി തന്നെ ആയിരുന്നു.. മനസ്സിലെ study, job പോകുന്നില്ല.. പിന്നെ ഡിഗ്രീ distance ചെയ്തു.. പിന്നെ അത് കഴിഞ്ഞ് B Ed cheythu.. jobnu keri.. hus support undayirunn.. athond okke padikkan patti.. so one year joli cheythu.. ipoo ente ഇഷ്ടത്തിന് തന്നെ resign cheythu, babykk vendi wait cheyyunnu.. so am happy. അടുക്കള പണി മാത്രം cheyyippich nirthunnodth sacrifice ചെയ്യേണ്ട കാര്യമില്ല..
സ്വന്തമായി വരുമാനം ഇല്ല എങ്കിലും എന്റെ കാര്യങ്ങളെല്ലാം അടിപൊളിയായി നടക്കുന്നു രണ്ട് കുട്ടികളും ഞാനും എന്റെ ഹസ്ബൻഡും. ദൈവത്തിന് സ്തുതി 😍
Hus gulfilavum illekil nadakoolla
@@Iamperfectgirl-cm7md alla nattil thanneya
@@Iamperfectgirl-cm7md ഭാര്യക്ക് എന്ത് കുറവും ആവാം പക്ഷേ ഭർത്താവിന് വല്ല കുറവുമുണ്ടെങ്കിൽ ഇന്നത്തെ കാലത്തെ പെണ്ണുങ്ങൾ വച്ചു പൊറുപ്പിക്കില്ല.
ഹുസ്ബൻഡും താനും മക്കളുമായി വേറെ വീട്ടിൽ ആവും. അപ്പൊ എല്ലാം നടക്കും
എനിക്ക് വരുമാനം ഒന്നുമില്ല എങ്കിലും ഒന്നിനും ഒരു കുറവും ഇല്ല എല്ലാം സാധിച്ചു തരും 🥰🥰🫂അൽഹംദുലില്ലാഹ്
" ആ പഴയ ഞാൻ അല്ല അമ്മേ ഇപ്പോൾ "...…..., same situation ആയത് കൊണ്ടായിരിക്കും ഈ ഡയലോഗ് ഹൃദയത്തിൽ തട്ടി 😢😢😢😢
Sathyam
Sathyam
Sathym
Sathyam
സത്യം
Elaarum video kandathil sandosham ❤️ njn aanu ithil ulla reel toxic bharthaavu. Comments vaayichapo orupad perkk inganathe experience undavunundu ennu manasilayi. Elam seriyaavatte 🙌
I'm glad his sister stood up for her
Mikkavarum avar athuchayilla; ethrasneham nadichalum😢
അടുക്കളയിലെ പത്രങ്ങളോട് പരിഭവിച്ചും സങ്കടം പറഞ്ഞും പുകഞ്ഞു തീരുന്ന ഒരു പാവം നികൃഷ്ട ജീവി ഭാര്യ 😔
Ellavarum angane alla chila aalukal mathram
Njanum
സത്യം
എത്രയൊക്കെ മാറി ചിന്തിക്കുന്ന ഹസ്ബൻഡ് ആണോ കൂടെയുള്ളത് അവരുടെ ഭാര്യമാർ എത്രയോ ഉയരങ്ങളിൽ എത്തും അത് തീർച്ച വേറെ ആര് സപ്പോർട്ട് ചെയ്തില്ലെങ്കിലും ഭർത്താവ് ഭാര്യക്ക് സപ്പോർട്ട് ആവുകയും ഭാര്യ ഭർത്താവിന് സപ്പോർട്ട് ആവുകയും ചെയ്യണം എങ്കിൽ👍👍❤️
അപ്പോൾ ഭാര്യ എന്ന നിലയിൽ കുടുംബം ആര് നോക്കും. പുറം ലോകത്തെ സ്ത്രീകൾ പ്രണയിച്ചാൽ അവർക്ക് കുടുംബം ജീവിതത്തോടുള്ള താല്പര്യം പോകും. ഇതാണോ ഇസ്ലാം പഠിപ്പിച്ചത്. ഒരു ഭർത്താവിന് അവന്റെ കടമകൾ ചെയ്യാനാനാണ് ഇസ്ലാം കല്പിച്ചത് അല്ലാതെ ഭാര്യയുടെ കാൽകീഴിൽ എല്ലാം കൊണ്ട് പോയി വെക്കണം എന്ന് പറഞ്ഞിട്ടില്ല.
@@KadershaN-ou2sjഇതാണ് ഇസ്ലാം മതം പഠിപ്പിച്ചതെങ്കിൽ ആ മതപഠനം ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞു 😊
@@prathyuprathyus7185 വിട്ടോളൂ എന്നാൽ മരണം എന്നൊന്നിൽ നിന്ന് രക്ഷപെടാൻ പറ്റുമോ ഇല്ലല്ലോ അതിന് ശേഷം ഉണ്ട് മക്കളെ ഒരു പിടിത്തം അതിൽ നിന്ന് ആർക്കും രക്ഷപെടാൻ പറ്റില്ല...
@@KadershaN-ou2sjningalku vidyabyasam illannu manassilayi😂😂 thaniku pattathadu vere strikalkum venda enna khushumbu matram
@@dp5030 വിദ്യാഭ്യാസം ഉണ്ട് പക്ഷേ വിവരക്കേട് ഇല്ലാ അത്ര തന്നെ... ദീനിൽ പഠിപ്പിച്ചത് പിൻപറ്റുക...
നമ്മൾ അവരെ മുൻപിൽ ഇങ്ങനെ പേടിച്ചു നില്കുമ്പോഴാ അവർ വീണ്ടും വീണ്ടും തലയിൽ കേറുന്നേ.... തിരിച്ചു ഒന്ന് പറഞ്ഞു നോക്കു... കല്യാണം കഴിച് ഉടനെ തന്നെ ഇവന്മാരെ എടുത്തു തലയിൽ കേറ്റാതെ ഇരിക്കുക... കുറച്ചു കഴിഞ്ഞു മാത്രമേ ഒരു കുഞ്ഞിനെ കുറിച്ച് ഒരു ചിന്തയും ഉണ്ടാകാവൂ... അനുഭവം ഗുരു 😰
ഭർത്താവിന്റെ വീട്ടിൽ കഴിക്കുന്ന ഭക്ഷത്തിന് വരെ കണക്കു ഉണ്ട്... പിന്നല്ലേ പൈസ... 🥺
അത് ശേരിയ
സത്യം 😔
Yes..
അത് തോന്നലായിരിക്കും,അങ്ങിനെ ഒന്നും ഉണ്ടാവില്ല, വെറുതെ ഇവിടെ വന്ന് ഇല്ലാ കഥ എഴുതരുത്
@@rasheedpanakkad7223katha alla enitt enubavam und than veruthe Vann parayanda . Ellavrum angane anenn enikk ariyilla but chilar
ഇത്..ഇത് ഞാനാണ്. എന്റെ ജീവിതം ithaaaaaaaaaaaaanu😢😢😢😢😢😢😢
കയ്‌ക്കോ കാലിനോ അസുഖം വല്ലതും ഉണ്ടോ... ജോലിക്ക് പോവാൻ നോക്ക്
@@Aamii._nth comment aadey ...
@@gulnarjiyasഇതാണെ എന്റെ അവസ്ഥ ന്ന് comment ഉം ഇട്ട് രോധിച്ചിട്ട് ഒരു കാര്യവും ഇല്ല... ആരോഗ്യം ഉണ്ടെങ്കി ജോലിക് പോണം അല്ലാതെ ആകെ ഉള്ള ജീവിതം അടിമ ആയി ജീവിച്ചു തീർക്കല്ല വേണ്ടത്.... എന്റെ comment കണ്ട് നിങ്ങൾക് സഹിച്ചില്ലെങ്കി അടിമ ആവാൻ നിങ്ങൾക് ഭയങ്കര ആഗ്രഹം കാണും.. ആവുമ്പൊ മനസിലായികോളും 😂😆
@@Aamii._correct😅😅😅
@@Aamii._ jolik povan pattunnillenkil athinu nthenkilum kaaranam indakum - thaan kaaranam onnum choichilallo ... pine nth vaayel thonnyathum paranjt kaaryula - ororutharde situation aryanam - alland kidap rogi allalo / asugham ilallo enn paranjt karyula
Nte കെട്ടിയോന്റെ വീട്ടിൽ ആണേൽ ഞൻ പഠിക്കാത്ത പ്രശ്നം ആണ് 😂... ഞൻ ഇപ്പോ പഠിക്കുന്നു ന്റെ മോന്ക് ഇപ്പോ 50 days😁 എന്നിട്ടും കട്ട സപ്പോർട്ട് ആണ് എല്ലാരും. അമ്മായിഅമ്മ ഏറ്റവും ബെസ്റ്റ് with അമ്മ ❤❤❤
എന്റെയും ❤❤
Ivde mone nusry akn wait cheya nj. Hus videm la. Enth avishyavum nj saadhipich tharam. Nee povanda n😢
Athinn ente uppa B.Ed. kazhnj kettichu. Oru mon und. But oru preshnam. Govt job nn allathe enna vidulla. Oru private, daily wages nno onnum. Ath paranj adukoodalann Pani. Ippo happy ahnn. Alhamdulillah oru nal kittuvayrikum govt job.
ഇപ്പോഴും പഴയ സദാചാര ബോധം മനസ്സിൽ വച്ചു നടക്കുന്നത് കൊണ്ടാണ് മിക്ക സ്ത്രീകളും ഇങ്ങനെ അനുഭവിക്കേണ്ടി വരുന്നത്.... അവനവനു പറ്റാത്തത് ആണെങ്കിൽ No എന്ന് പറയാനും കളഞ്ഞിട്ട് പോരാനും ഉള്ള ധൈര്യം വേണം
Correct 💯💯💯
💯💯💯
Athum valare sheriyaanu
കല്യാണ ദുർത്തിനുള്ള പൈസ മകളുടെ bank അക്കൗണ്ടിൽ ഇട്ട് കൊടുക്കുക parents
എന്നാൽ സ്വന്തം ആവശ്യം നടക്കും ❤
ഇന്നത്തെ സ്ത്രീകൾ ജോലിക്ക് പോകുന്നത് തന്നെയാണ് നല്ലത്.. അത്രമാത്രം ജീവിത സൗകര്യങ്ങൾ വലുതായി കൊണ്ടിരിക്കുന്നു..... But പണ്ടത്തെ ആ system ഒരർത്ഥത്തിൽ നല്ലതായിരുന്നു... പുരുഷൻ നല്ല രീതിയിൽ കുടുംബത്തിന് വേണ്ടി സാമ്പാദിക്കുമ്പോൾ അത് വേണ്ട രീതിയിൽ സൂക്ഷിച്ചു കൈകാര്യം ചെയ്തു വീട്ടിലെ കാര്യങ്ങൾ നല്ല രീതിയിൽ നോക്കി കുട്ടികളെയും മാതാപിതാക്കളെയും സംരക്ഷിച്ചു ജീവിക്കുമ്പോൾ ആ വീട് ഒരു സ്വർഗ്ഗമാകും... ഇത് പക്ഷെ പുരുഷനും സ്ത്രീയും പരസ്പരം മനസ്സിലാക്കുകയും അന്യോന്യം ബഹുമാനിക്കുകയും ചെയ്യുമ്പോൾ ആണ് സംഭവിക്കുകയുള്ളു.... ഇപ്പോൾ അങ്ങനെ അല്ലല്ലോ.... Ego കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പ്രശ്നങ്ങൾ ഉണ്ടാക്കി ജീവിതം നശിപ്പിക്കുന്നു.... ഇങ്ങനെ ഉള്ള സന്ദർഭത്തിൽ സ്ത്രീ ജോലിക്ക് പോകുക തന്നെ വേണം..... ഇനി ഒരിക്കലും പഴയ സിസ്റ്റം വരില്ല.... പുരുഷൻ പുറത്തു പോകുമ്പോൾ വീട്ടിൽ കുട്ടികളെ നല്ല രീതിയിൽ നോക്കാനും സംരക്ഷിക്കാനും അമ്മ ഉണ്ടാകുന്ന ആ സമയം ഇനി വിദൂരം ആണ്... വീട്ടിൽ സ്ത്രീക്ക് വലിയ കാര്യമായിട്ട് ജോലി ഒന്നും ഇല്ല എന്ന് പറയുന്ന പുരുഷനോടൊക്കെ ഒന്നും പറയാൻ ഇല്ലല്ലോ....
100 രൂപ ചോദിച്ചാൽ കിട്ടണമെങ്കില്‍ പുറകെ നടക്കണം. Phone recharge ചെയ്യാന്‍ 5 ദിവസം എങ്കിലും വേറെ ആളുടെ ഫോണിൽ നിന്നും വിളിച്ച് പറഞ്ഞു kondirikkanam.....എന്നിട്ട് പറയും ഒരുപാട് സ്നേഹം എന്നോട് ഉണ്ടെന്ന്. എന്റെ ചെറിയ ആവശ്യങ്ങള്‍ ishtangal kk oruvilayum ഇല്ല
Shariyan 😢
Barthav thann thaythikettiyal veetkarkum athoru hobiyavum.appo thalarnn pogum
🙂നിങ്ങൾക്ക് മാത്രം അല്ല എനിക്കും കൂടെ അതാണ് അവസ്ഥ
എന്റെ ജീവിതം ഇതുപോലെ ആണ് ഇപ്പോൾ 🥺🥺
Pottitherich nokkuka oru vattm pinne idak idak pathiye shariyavum
വീട്ടിലിരുന്ന് വർക്ക് ചെയ്യാൻ താൽപര്യമുണ്ട് മെസ്സേജ് അയക്കണം
കല്യാണം കഴിഞ്ഞ് 5 മാസം കഴിഞ്ഞപ്പോ അമ്മായിയമ്മ ഞാനിട്ട ഡ്രെസ്സിൽ പിടിച്ച് ഇത് ഞാൻ വലിച്ചു കീറിയാൽ നിനക്ക് മാറിയുടുക്കാനെങ്കിലും നീ ഇങ്ങോട്ട് കൊണ്ടുവന്നിട്ടുണ്ടോ എന്ന് തുടങ്ങി ഒരുപാട് വാക്കുകൊണ്ടും പ്രവർത്തികൊണ്ടും അപമാനിച്ച ഞാനിന്ന് 170000 രൂപ സാലറി വാങ്ങുന്നവളാണ്.. അന്ന് ചങ്ക് പൊട്ടി കരഞ്ഞതും പറഞ്ഞ വാക്കുകളും ഓർക്കുമ്പോ ഇന്നും ചങ്ക് പൊള്ളും 😔
എന്താ job 😊
❤❤
Entha work...
@@ShasTrendonly care giver
Kollalo
Ente life igane aayirunnu.. ente veetilnum varumbo ente umma enim kurach cash tharum. Athilnnum njn kurach pazham 1pack biscuit okke vaangi bagil vekkum.. karanam hus nte veetilnum food polum tharillaayirunnu. Umma veetilnum varumbo aripodi(aviloos podi)thannuvidum njn vishakkumbo eduth kazhikkum. Enik hand embroidery ariyaam.. idak cheriya work kittum agane kurach cash kittum.. 6 varsham agane thallineekki.. ipo divorce aayit 3years kazhinju.. ente second marg kazhinju onnara varsham aayi. Ipo 6 months aaya mon und.. ipozhaan life enthaanu ariyunne.. enteworkum ipo nannaayit nadakunnund😊
😢 ipol adipoli aayille
I haven’t seen much sweeter sister in law ❤
എനിക്കും പുറത്ത് ജോലിക്ക് പോകാൻ പറ്റില്ല ചെറിയ കുട്ടികൾ ഉണ്ട് twins ആണ് പിന്നെ മൂത്ത മോളുണ്ട് 10 വയസു കുട്ടികളെ നോക്കാൻ ആരുമില്ല ഇന്നത്തേക്കാലത്തു ആരെ ഏല്പിച്ചു പോകും പക്ഷെ എന്റെ husband പാവം ആണ് എനിക്ക് ആവശ്യമുള്ള പൈസ എടുക്കാം എന്നാലും പുള്ളിക്ക് ജോലി ഇല്ലാതെ വരുമ്പോൾ പാടാണ് അങ്ങനെ ആണ് ഞാൻ വീട്ടു പറമ്പിൽ കൃഷി തുടങി പിന്നെ കുറച്ചു വയലും പയറു ചീര വാഴ ചേന ചേമ്പ് പച്ചമുളക് അങ്ങനെ എല്ലാം വീട്ടവശ്യത്തിനും എടുത്തു പുറത്ത് കൊടുക്കാനും ഉണ്ട് daily 300 രൂപ കിട്ടും മതി 😁
😊😊good
അടുക്കള സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വം ആയി കാണുന്നത് ഒരു തെറ്റായ ചിന്ത മാത്രമാണ്
When she took coin out of her purse it broke my heart
Yes
😢
Super,പലരുടെയും ജീവിതം ഇങ്ങനെ😢
എന്റെ ഏട്ടന്റെ അമ്മ ഇതുപോലെ ഒന്നുമല്ല എന്റെ അമ്മയെ പോലെ തന്നെ എന്നെയും കുട്ടികളെയും നോക്കും, എല്ലാത്തിനും ഒപ്പം നിക്കും, ഞങ്ങടെ സ്നേഹത്തിനു നാട്ടുകാർക്ക് ആണ് kuthithirupp
ഈ ഒരു വീഡിയോ കണ്ടപ്പോൾ ഒരുപാട് ഇഷ്ടായി... എല്ലാവരുടെയും അവസ്ഥ ഏകദേശം ഇങ്ങനെയാണ്.. ഇങ്ങനെ ഉള്ള സ്ത്രീകൾക്ക് ആണ് cweece എന്ന് കമ്പനി അവസരം ഒരുക്കുന്നത്....ഒരുപാട് സ്ത്രീകൾക്ക് വീട്ടിലിരുന്ന് പഠനവും,ജോലിയും cweece ഒരുക്കുന്നു....cweecil വന്നിട്ട് ഒന്നര വർഷമായി...ഇത് വരെ എൻ്റെ ആവശ്യങ്ങൾക്ക് ഒരാളുടെ മുമ്പിൽ യാചിക്കേണ്ടി വന്നില്ല❤
ഡീറ്റെയിൽസ് parayo
Plz eth enthann onn parayuo plZZ
ഇത് എന്റെ ജീവിതം പോലെ തന്നെയാ 100% അങ്ങനെ തന്നെ 🥺
ഇപ്പോൾ വീട്ടു ജോലിയും ഓഫീസ് ജോലിയും ഒരുമിച്ചു ചെയ്യേണ്ട അവസ്ഥയാണ്.
Yes. Correct. Double duty.
Correct👌
ഇങ്ങനെയുള്ള sister in low ഉണ്ടാകുന്നതും ഒരു ഭാഗ്യമാണ്
15വയസു കഴിഞ്ഞ കുട്ടികൾ ആണെങ്കിൽ നിങ്ങൾ കുട്ടികളെ കെട്ടിയവന്മാരെ ഏൽപ്പിച്ചു കുറ ച്ചു ദിവസം അവനവന്റെ വീട്ടിൽ പോയി നിൽക്കുക അവർ നോക്കിക്കോളും എന്ന് ഉറപ്പുണ്ടെങ്കിൽ എല്ലാ ജോലിയും ചെയ്തു നടു ഒടിഞ്ഞു നിങ്ങൾ തിരിച്ചു വരുമ്പോഴേക്കും നല്ല സ്നേഹം ബഹു മാനം എല്ലാം അവർ അറിഞ്ഞു തരും വീട്ടിൽ പോകുന്ന ടൈമിൽ പോകുമ്പോൾ ബോഡിക്ക് ട്രീറ്റ്മെന്റ് എന്തെങ്കിലും എടുക്കുക rest എടുക്കുക എന്നും അടിമ ആയി കിടന്നാൽ ഒരു വിലയും അവർ തരില്ല സ്വന്തം വീട്ടിൽ നിന്നാൽ മനസിന് നല്ല സുഖവും സന്തോഷവും കിട്ടും
എൻ്റെ കല്ല്യാണം 19 വയസ്സിൽ കഴിഞ്ഞു.എന്നോട് ഇക്ക കുറെ പറഞ്ഞു പഠിക്കാൻ പോയികോ വീട്ടിൽ ആർക്കും പ്രശ്നമില്ല പഠിക്കുന്നതിന് കൂടുതൽ ഇഷ്ടമുള്ള family ആയിരുന്നു ഇക്കയുടെത്.എൻ്റെ മടി കാരണം ഞാൻ പോയില്ല ഇപ്പോ തോന്നും അന്ന് പോയാ മതിയായിരുന്നു എന്ന്.എന്തായാലും ഞാൻ ഓൺലൈൻ ആയിട്ട് mttc പഠിക്കാൻ ചേർന്നിട്ടുണ്ട് അടുത്ത മാസം ക്ലാസ്സ് തുടങ്ങും.11 വർഷത്തിനു ശേഷം ബുക്ക്, പേന ഒക്കെ ഒന്നെടുക്കുന്നെ😂
നമ്മുടെ മാതാപിതാക്കൾക്ക് ഇത് കണ്ടിട്ട് പോലും ബോധം വയ്ക്കില്ല. പെൺകുട്ടികളുടെ വീട്ടുകാരോട് എനിക്ക് ആദ്യം ദേഷ്യം വരുന്നു. എന്ത് വിഷമം പറഞ്ഞാലും നീ പെൺകുട്ടിയാണ് താഴ്ന്നു കൊടുക്കണം എന്ന ഉപദേശമാണ് അവരുടെ.എന്താ സ്വന്തം മാതാപിതാക്കളോട് ദേഷ്യം തോന്നിയിട്ടുണ്ട് അവരുടെ ചില ഉപദേശങ്ങൾ പെൺകുട്ടികൾക്ക് മാത്രമായി കേൾക്കുമ്പോൾ.ഇങ്ങനെ ഉള്ള നാത്തൂൻ മാത്രം ഉണ്ടാവില്ല
ഇതിൽ കുറെ` ഞാൻ,ഉണ്ട്
പരിഹാരം കൂടി വേണം
ജോലിക്ക് പോയാൽ പൈസ കിട്ടൽ തുടങ്ങിയാൽ അവിടെയും വരും സമാദാനം കെടുത്തി കൾ 😢
എന്നാലും ആ ഭർത്താവിന് ഉപേക്ഷിക്കാൻ ആ ഭാര്യക്ക് താല്പര്യമില്ല.😂
കല്ലിയാണം കഴിക്കുന്നതോടെ.... പെണ്ണിന്റെ dreams...... എല്ലാം..... സ്വപ്നം ആയിമാറുന്നു......
സത്യം
Yes
ഇത് ഞാൻ അനുഭവിച്ചതാ... അവസാനം വീട്ടുകാർക്ക് വേണ്ടി ജീവിച്ച കെട്ടിയോൻ ചത്തു... ഞങ്ങൾ ഒറ്റക്കായി... ഞാനും മക്കളും... കുറെ കടവും വീട്ടുകാർ ഇറക്കിവിട്ടു ഞങ്ങളെ.... അതൊരു നേട്ടം ആയിരുന്നു ഒറ്റയ്ക്ക് പൊരുതി നേടി... നല്ലൊരു ജീവിതം.... ഇപ്പോൾ സുഖം മക്കളും നല്ല നിലയിൽ ആയി..
Wanted 🎉🎉you all to watch not as web series, but this is the real lesson that needs to learn for everyone, Super👌👌 script , request all girls to fulfill their desires not get married
ഈയൊരു അവസ്ഥയിലൂടെയാണ് ഞാനിപ്പോൾ കടന്നു പോകുന്നത് 😢😢😢
💯
Ithum kadannupokum
Enthupatty?
വെറുതെ,,
Njanum undu.husband paavam aanu.but ammayiyamma bayankara sadhanam aanu.jeevitham maduthu pokunnu
സത്യം പറഞ്ഞാൽ കമന്റ് ബോക്സ് കണ്ട് ഞെട്ടി... ഇത് ഒക്കെ ഇപ്പോളും അനുഭവിക്കുന്ന എത്രയോ പെൺകുട്ടികൾ.. എന്താ നിങ്ങൾ ഒന്നും സ്ട്രോങ്ങ് ആയി റെസ്പോണ്ട് ചെയ്യാത്തെ
സത്യം പറഞ്ഞാൽ എല്ലാ സ്ത്രീകളും എന്ന് പറയുന്നില്ല എങ്കിലും ചില സ്ത്രീകളുടെ അവസ്ഥ ഇതാണ്. ..ഈ എന്തേലും സാധനം വാങ്ങിക്കാൻ നമ്മുടെ കയ്യിൽ പണം ഉണ്ടാവില്ല അതിനും കൈ നീട്ടണം. ..
എനിക്ക് സ്വന്തമായി വരുമാനമില്ല...എങ്കിലും എനിക്ക് എന്റെ വീട്ടിൽ കിട്ടാത്ത സ്നേഹവും പരിഗണനയും ഭർത്താവ് തരുന്നു.😊☺️☺️☺️
എല്ലാ കുടുംബത്തിലും അങ്ങനെയല്ല ഇവിടെ വന്നുകയറുന്ന പെൺകുട്ടിക്ക് സ്നേഹവും സപ്പോർട്ടും എല്ലാകാര്യത്തിലും കൂടെ നിൽക്കുന്ന അമ്മമാരും ആണുങ്ങളും ഉണ്ട്, പക്ഷെ അവർക്കു സർക്കാർ ജോലിയില്ല ജിം ബോഡി ആയിരിക്കില്ല ഒരുപാട് സ്വത്തുകളും കാണില്ല അതുകൊണ്ട് എലിജിബിലിറ്റി ഇല്ല കല്യാണം കഴിക്കാൻ...
ഒരു ജോലി വാങ്ങി കല്യാണം മതിയെന്ന് പറഞ്ഞാ അപ്പൊ വീട്ടുകാർ തുടങ്ങും കല്യാണം കഴിഞ്ഞും പഠിക്കാമല്ലോ... അവൻ പഠിപ്പിച്ചോളുമെന്ന്...😢 കല്യാണം കഴിഞ്ഞാലോ നിനക്കെന്തിനാ പഠിത്തം ജോലി എന്നൊക്കെ ചോദിക്കും.. മ്മളെ പോറ്റാനുള്ള പണമൊക്കെ അവരുടെ കയ്യിലുണ്ടെന്ന്.. അത് കേട്ട് വീട്ടു ജോലിയും ചെയ്ത് സ്വപ്നങ്ങളൊക്കെ കുഴിച്ചു മൂടി പാവയെ പോലെ ജീവിക്കണം.... 😢 ഇവിടെ മാറേണ്ടത് സ്വന്തം മാതാപിതാക്കളാണ് പെണ്മക്കൾക്ക് ഒരു ജോലി കിട്ടുന്നതുവരെ പഠിപ്പിക്കാൻ അവർ തയ്യാറാവണം.. Financially independent ആണെന്ന് ഉറപ്പു വരുത്തണം.. എന്നാലേ പെൺ ജീവിതങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകുമുളക്കുള്ളു...❤
നാത്തൂൻ പൊള്ളിച്ചു ❤❤❤❤❤❤😊
ജോലിക് വിടില്ല.. But എന്റെ ആവിശ്യങ്ങൾക് അറിഞ്ഞു തരും.... എന്റെ കൈ ഒരു saving ഉണ്ട് ഇക്ക തന്ന ക്യാഷ് ആണെന്ന് ഉള്ളു... But i am happy
Same
Enne nirbandich jolik vidunna snehanidhiyaya barthav😅
@@shibilakh 😒
@@thachusajeer7702 enthukonda nighale jolik vidathath
അച്ഛനും അമ്മയും കാശ് ഇല്ലാതിരുന്നിട്ടുകൂടി അവര്ക് ആകാവുന്നതിന്റെ മാക്സിമം പഠിപ്പിച്ചു എന്നെയും എച്ചിയേയും പിന്നെ ജോലി അത് നമുക്ക് എപ്പോഴും കിട്ടുമെന്ന നോ ടെൻഷൻ താങ്ക് യു ഡെര്സ്
അവസാനം വന്ന നാത്തൂൻ 👍 ഞാൻ എന്റെ വീട്ടിൽ നാത്തൂമാർക് കൂടെ എപ്പഴും ആ സ്നേഹം അവർക്കു എന്നോട് തിരിച്ചും ഉണ്ട്. പക്ഷെ ഞാൻ കേറി ചെന്ന വീട്ടിൽ ഒന്നുണ്ട് മക്കളെ വല്ലാത്ത ജാതി 😀 ഒന്നേയുള്ളു ഇപ്പോൾ വീട് വെച്ചു പോയി
ഇത് കണ്ടപ്പോൾ കരഞ്ഞു പോയി ഇത് ഞാൻ തന്നെ അല്ലെ. എന്ന് ഓർത്ത് പോയി. പഠിച്ചു ജോലി വാങ്ങി എന്നിട്ടും ഒരു 10 രൂപക്ക് ഇന്ന് കൈ നീട്ടണം 🥹🥹 കേൾക്കുന്നവർക് തമാശ ആയിരിക്കും അനുഭവിക്കണം അപ്പോൾ അറിയാം
Appo chechy joli cheythitt kittunna cash illee.... Pinnenthina mattullorod kai neettunne
പിന്നെ ജോലിക് പോയിട്ടുണ്ടാവില്ല😟
ഭർത്താവ് വാങ്ങി വച്ചാൽ കൈ neetiyalle patolu... ജോലി ഉണ്ടെങ്കിലും ഭർത്താവിന്റെ മുന്നിൽ കൈ നീട്ടേണ്ട അവസ്ഥയാണ് ചിലർക്കു
Swantham aytt adhwanichitt koodi aaa cash kond onnum cheyyan pattathath kashttam thanne aan....!!!
Enthinan ithinokke valam vech kodukkunnath strong aytt ninnoode chechymaaree... Nammade onnum jeevitham oralkkum thatty kalikkan ullathalla... Thummiyal therikkunna mookk aanel potte nn vekkanam.!!!
Engane oru bharthavinte avashyam enthaan?? Swayam jolli cheythu swantham karyam nokki jeeviku.
Nte life ingane aayirunnu....same....bt alhamdulillah life kond anubhavam ikka padichappol nte life maashaallah
Super story... mikkavarum penkuttykalude avastha.....nammal ororutharudeyum story
Ente hus ichiri pisukkan ആണെങ്കിലും പുള്ളിക്കാരൻ്റെ അമ്മ support aanu... ❤❤❤
ഇവിടെ അമ്മായിഅമ്മ എത്ര coolan. റിയൽ ലൈഫിൽ ഇങ്ങനെ ഉണ്ടാവില്ല. അപ്പോ ചാടി കളിക്കും 😂
Ithanne ente life but randum kalpich njan avade ninn iragi ippo inkk oru job aayi athil njan abimanikkunnu😌😌 pandokke vayattil ille kujin food kodan poolum kittarilla avdnn avasanam kujj poyappo manasikamayi nallavannam thalnnu but pin maariyilla enth sambavichalum vendilla enn vijarich njan avidunn iragi
I was allowed to work but I was forced to give all my money to my mil. My bank account was checked to see if I'm giving the full amount. Work outside plus inside housework. My life was hell
😲heyy .thaan kashtapett undakunna cash enthina milokk kodukane .tharan pattillenn para .stay Strong.
open another account..don't tell anyone ...simple
Hope you came out of that hell!!
After wedding 8 years no job.. Same behavior by husband.. Njan oru nalla dress polum illate nadannitund.. Finally after 8 years got job.. Ippol enik nalla confidence kitti.. Salary cherutanelum enik vendat okke vangumbol kittunna oru abhanam undallo
എന്റെ ജീവിതവും ഒത്തിരി ഒത്തിരി സങ്കടത്തിലാണ്.ഡിഗ്രി വരെ പഠിച്ചു പക്ഷേ പല പേപ്പേഴ്സും എഴുതിയെടുക്കാൻ ഉണ്ട്. എനിക്ക് പഠിക്കാൻ ഇഷ്ടമാണ് പക്ഷേ പഠിച്ചതെല്ലാം പരീക്ഷ ഹോളിൽ എത്തുമ്പോൾ മറന്നു
പോവുകയാണ് അത് കാരണം ഒന്നും വീണ്ടെടുത്തില്ല ഇപ്പോൾ കല്യാണം കഴിഞ്ഞ് ഒരുപാട് വർഷമായി മക്കൾ ഒന്നും ആയില്ല ആകെ ഒറ്റപ്പെട്ട ഒരു ജീവിതം എനിക്കും ഒരു ജോലിക്ക് പോവാൻ ഒരുപാട് ആഗ്രഹമുണ്ട്
ഒരു ജോലി കിട്ടിയാൽ സങ്കടങ്ങൾക്ക് കുറച്ചു ആശ്വാസം ആയിരുന്നു രാവിലെ പോയാൽ രാത്രിയിൽ ഈ വീട്ടിലോട്ട് വന്നാൽ മതിയല്ലോ😢
പെൺ കുട്ടികളുടെ മാതാപിതാക്കൾ ആണ് തീരുമാനിക്കേണ്ടത്..കുട്ടികൾ പഠിച്ച് ജോലി ആകും വരെ അവരെ ആരുടെയും പിടലിക്ക് വച്ച് കൊടുത്ത് തല ഊരില്ലെന്ന്.😢
veetil karku vendi pani aduthal onnum kittulla, 100 rupa engil 100 rupa swanthamayittu undakanum,..........school time yil healthinu importantance kodukanum, breakfast skip chayiyan patilla, health is confidence
സ്വന്തമായി ജോലിയുണ്ടെങ്കിലും അഞ്ചു രൂപ സ്വന്തം ചിലവിന് എടുക്കാൻ പറ്റാത്ത എന്നെപ്പോലുള്ള ജോലിക്കാറുമുണ്ട്.ഒരു ചായ വാങ്ങി കുടിക്കാൻ കൊതിച്ചിട്ടുണ്ട്. കൂടുതൽ പറയാതിരിക്കുന്നത് നല്ലത്.
🎉 good talk
Sathym ithan enta avastha ellam vaggi tharann parayum pakshe 150 rupak thazhe ullath ayirikkanm enta kayyil ithupole 1 rupa polum illa love marriage ayath kond vtl arum onnum tharlla oronn kanumpol kothy akum 😢😢😢
Eantte അതെ അവസ്ഥ.. എന്റെ ജീവിതം... എനിക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ല.. അതുമാത്രമേ ഈ കഥയും എന്റെ ജീവിതവും തമ്മിൽ വ്യത്യാസം ഉള്ളു.
I never had a choice in my life even though highly educated, earned well . Now I am retired. It is not I am starving. But freedom is different
എന്റെ ലൈഫ് engane annu😢😢😢😢😢😢 servent ne pole joli cheyyunnuu... Eee veed nu purath povan padillaa. a.. Own home lott polum. Ente jeevitham.. Kitchen il theernu🫠🫠🫠🫠
പെണ്ണിനെ പുചിക്കുന്ന സമൂഹത്തിൽ എല്ലാവരും വളരെ vigilent ആവണം.അല്ലെങ്കിൽ തെരുവ് പട്ടിയുടെ വില പോലും ഉണ്ടാവില്ല😮
18aam vayassil mrg kazhinju 21 vayasayi 2vayasulla oru monum und. Same situation.New generation ahnathre njn🙂🥹
എന്റെ അതെ അവസ്ഥ ജോലിക് പോവാൻ ആഗ്രഹം ഉണ്ട് പക്ഷേ ആരും സമ്മതിക്കില്ല 😟
Snehichu vivaaham kazhicha njanum husum... But chetten ennuvare ente veettukkarode onnum chodichittum illa... Veettukaru koduthittum illa... Pakshe ente chetten enne ponn pole nokkunnu.... Psc exams njan nokkunna munne apply cheyyum.... Ente full kaaryom poyitt ente veettukkarode kadangal koodi veettunnund... Pavam ente chetten..... Njan orupaaddd snehikkunnu... Ene eatra jenmam undelum njan ente chettente Swantham aayirikkan aagrahikkunnu... Enn ente makalude bhagyam enganoru achante mol aayitt janichathu.. ❤Daivathinu nanni.. Njan eppo padikkunnu... Oru joli vaangikkan ennepole ente husbandinum aagraham und❤
Ithanneya entre avasthaum.. engil jolium kittunnilla.... 😢😢😢angane naragikkua😢😢😢😢😢😢😢😢😢
Ente anubavam ithayirunnu but now iam joined a small job... But .now iam really happy....
Idh kandappol ente anubavam pole nd mrg kayinnadhod kude lyf illaadhaayi vtleppoyum pani oru neram rest illa padikkanum vittilla vtl arum ndavilla parann 😢
1St seen relatable ahn. Ummak nalla vrithiyayt kitchen kanumbo chiri varum😂. But husband full supportive ahn. Working ahn , so മറ്റ് problems onnulla😊
നമ്മൾ ആരുടേയും അടിമയാവണ്ട ആവശ്യം ഇല്ല, ഞാനും ഇങ്ങനെത്തന്നെ ആയിരുന്നു but ഇപ്പോൾ ഞാൻ happy ആണ് എനിക്ക് എന്റെ megnessa ഉണ്ട് 🔥. Megnessa യിൽ ഡെയിലി incom കിട്ടുന്നുണ്ട് അതും പുറത്തൊന്നും പോവാതെ തന്നെ ന്റെ കുട്ടികളുടെയും ഭർത്താവിന്റെയും കാര്യങ്ങൾ നോക്കിത്തന്നെ മുന്നോട്ട് പോകുന്നു 💪🏻.no investment ബിസിനെസ് ആണ് megnessa 💯 successful
Onathinidakku puttukachavadam
@@dp5030😂
Highly relatable😢
മാന്യമായ ഒരു തൊഴിൽ കയ്യിലുള്ള എന്റെ അവസ്ഥ 45 വർക്ഷമായിട്ട് ഇതു തന്നെ ഇപ്പോൾ വയസ്സായി ആവശ്യങ്ങൾ കുറഞ്ഞില്ല. ആരോഗ്യം കുറഞ്ഞു. അറിഞ്ഞു ചെയ്യാത്തവരുടെ മുമ്പിൽ ഇരന്നു തന്നെ ജീവിതം.😢😢😢😢
😢😢ayoo
😥
Ee avasthakku karanam ningal thanne aanu. Irannu jeevikkum ennu swayam theerumanicha pinne aarkk rekshikkan patum?😁
😞 double duty . Alle.
ഇതേ അവസ്ഥയിലൂടെ കടന്നു പോയ ആളാണ് ഞാനും പക്ഷെ തോറ്റുകൊടുത്തില്ല പൊരുതി ഇപ്പോൾ എനിക്ക് സ്വന്തം വരുമാനമായി.. ഒരു കുടുംബം നോക്കാൻ ഇന്ന് എന്റ്റെ വരുമാനം മതി... ആരോടും ഒന്നും ചോദിക്കേണ്ട.. ആദ്യം എതിർത്ത എല്ലാരും ഇപ്പോൾ എന്റ്റെ കൂടെ ഉണ്ട്...
ഇതുപോലുള്ളതിനെയൊക്കെ കളഞ്ഞിട്ട് പോകുന്നതാണ് നല്ലത് 😢
ഇതുപോലുള്ള ഭർത്താക്കന്മാരെയൊക്കെ ഉപേക്ഷിക്കുന്നതാ നല്ലത്.
ഞാനും ഒരുപാട് അനുഭവിച്ചു എല്ലാം സഹിച്ചു ജീവിച്ചു എന്തിനു വേണ്ടിയെന്ന് ഇപ്പളും അറിയില്ല ഒന്നിനും ഒരു സപ്പോട്ടില്ല സ്നേഹമില്ല അവഗണന മാത്രം കുറ്റം പറയാനും ചീത്ത പറയാനും മാത്രം വാ തുറക്കുന്ന ഭർത്താവ് ഒരു അടിമയെ പോലെ 33 വർഷം അതിനിടയിൽ കുറേ ഹറാംപിറന്ന പെങ്ങൻമാരും ഇപ്പൊ ഭർത്താവ് മരിച്ചു ഞാൻ ജീവിധത്തിൽ അനുഭവിച്ച പീഡനങ്ങൾ എന്നെ ഇപ്പോഴും വേട്ടയാടുന്നു അതിൽ നിന്നും പുറത്തു കടന്നു എനിക്കുവേണ്ടി ജീവിക്കാനുള്ള തീവ്രമായ ശ്രമത്തിൽ ആണ് ഞാൻ ഞാൻ ഒരു മനുഷ്യ ജന്മം ആണന്നു എനിക്കു ഇപ്പൊ തോന്നി തുടങ്ങിട്ടുണ്ട്
Ente lyfum engane naragich theerunnu veetukark venddi makkalk venddi sahikunnu ee kadhayil ayalk avale manasilakan patti enn thonnunnu ente kaalanu adhorikalum thonnilla athrakum neejanaanu😢 maduthu😢😢
than vere life nokedo anubhavikan kidakathe
Such a good sister in law❤❤❤❤
Idhinte part 1 muthal kittnnillallo