നീലജലാശയത്തിൽ | Neelajalaashayathil | Cover version by Leela Joseph

Поділитися
Вставка
  • Опубліковано 1 лип 2022
  • എഴുതിയ ഗാനങ്ങളെല്ലാം തന്നെ ഹിറ്റും സൂപ്പർ ഹിറ്റുമൊക്കെയാവാൻ കഴിവും ഭാഗ്യവും ലഭിച്ച മലയാളത്തിന്റെ പ്രിയകവിയും ഗാനരചയിതാവുമായിരുന്നു ബിച്ചു തിരുമല. ഏതാണ്ട് 416 ചിത്രങ്ങൾക്ക് അദ്ദേഹം ഗാനങ്ങൾ എഴുതി. പി. ഭാസ്ക്കരനു ശേഷം മലയാളത്തിൽ ഒരു പക്ഷേ ഇത്രയേറെ ലാളിത്യമുള്ള വരികൾ എഴുതിയ മറ്റൊരു ഗാനരചയിതാവുണ്ടോ എന്നു സംശയമാണ്. അതു പോലെ, ഭാവസാന്ദ്രമായ ഈണങ്ങൾ നൽകി ഹൃദയഹാരിയായ ഒട്ടേറെ അനശ്വരഗാനങ്ങൾ മലയാളിക്കു സമ്മാനിച്ച സംഗീതസംവിധായകനായിരുന്നു എ.ടി.ഉമ്മർ. ഈ സംഗീതദ്വയത്തിൽപ്പിറന്ന മധുരഗാനങ്ങൾ നിരവധിയാണ്.അവയിലൊന്നാണ് ‘അംഗീകാരം’ (1977) എന്ന ചിത്രത്തിലെ ‘നീലജലാശയത്തിൽ’ എന്ന ഗാനം. എസ്. ജാനകി പാടിയ ആ ഗാനത്തിന്റെ ഒരു കവർ വേർഷൻ.
    Cover version by Leela Joseph
    Keyboard accompaniment: Babu Jose
    Original song credits:
    Lyrics - Bichu Thirumala
    Music - A.T. Ummer
    Vocal - S. Janaki
    Video credits:
    Conceived by - Thomas Sebastian
    Cameraman - Amjith Vijayan
    Cuts - a-three studio
    Art Director - Vishnu Gulmohar
    Studio floor - Retna Creations
    Audio Recording & Mixing - Sunish S. Anand
    Studio - Bensun Creations, Tvm.

КОМЕНТАРІ • 343

  • @GireehPuliyoor
    @GireehPuliyoor Рік тому +18

    Fine rendering with full emotional fragrance....nostalgic&heart touching...thanks Leelajeee

  • @sudhamanisasikumar8415
    @sudhamanisasikumar8415 2 місяці тому +4

    ഈ ഗാനം ഞാൻ സ്റ്റേജിൽ പാടിയതാ ഒരുപാട് ഇഷ്ടം ലീല മാഡം പാടിയപ്പോൾ എന്ത് രസം സ്വീറ്റ് വോയ്‌സ്

  • @sheelasukumaran8285
    @sheelasukumaran8285 8 днів тому

    ഈ അടുത്ത കാലത്താണ് താങ്കളുടെ ആലാപനം ആസ്വദിക്കാൻ ഭാഗ്യം കിട്ടിയത്... എന്നും ഗൃഹാതുരത്വം ഉണർത്തുന്ന വരികൾ.. വീണ്ടും പാടുക......ഞാനതിൽ അലിയട്ടെ ❤❤🙏🏼🙏🏼

  • @bijusudarsanan7765
    @bijusudarsanan7765 20 днів тому

    വല്ലാത്തൊരു ഫീലിംഗ്... ഞാൻ ആദ്യം ആയിട്ട് ആണ് കേൾക്കുന്നത്.. ഞാൻ കണ്ണടച്ച് കിടന്നു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... എന്താണ് എന്ന് അറിയില്യ.....ഈശ്വ രാനുഗ്രഹം ഉള്ളവർക്കേ ഇങ്ങനെ പാടാൻ കഴിയൂ....

  • @manu.k.g3177
    @manu.k.g3177 7 місяців тому +11

    ശബ്ദസൗകുമാര്യവും വരികളുടെ സൗന്ദര്യവും സമ്മേളിക്കുമ്പോൾ സംഭവിക്കുന്ന പ്രതിഭാസം 🙏🥰

  • @lathaltha9250
    @lathaltha9250 Місяць тому +1

    സൂപ്പർ വോയിസ്‌. നല്ല പാട്ട് കേ ൾ ക്ക്കാൻ നല്ല സുഖം

  • @radhakrishnanrk5395
    @radhakrishnanrk5395 Рік тому +7

    എത്രകേട്ടാലും മതിവരാത്ത മനോഹരഗാനം ഇതുപോലെ ഒരു പാട്ട് ഇനി ജന്മമെടുക്കുമോ ചേച്ചി അതി മനോഹരമായി പാടി. എനിക്ക് ഈ Link അയച്ച് തന്നത് ശ്രീ ബാപ്പുക്കാ വെള്ളിപറമ്പാണ്‌. ജീവിതം പാട്ടിന് വേണ്ടി ഉഴിഞ്ഞുവച്ച എൻ്റെ ബാപ്പുക്ക

  • @sajan5555
    @sajan5555 2 місяці тому

    ഈ പാട്ട് അടിപൊളി.. വേറെ ഒരു പാട്ടിന് ഞാൻ നെഗറ്റീവ് കമന്റ് ഇട്ടിരുന്നു.. 👌👌👌. വാഴയ്ക്കന്റെ ഭാര്യക്ക് അഭിനന്ദനങ്ങൾ

  • @narendrankm1142
    @narendrankm1142 Рік тому +16

    'നീല ജലാശയത്തിൽ ' ഏനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 10 മലയാള സിനിമാപ്പാട്ടുകളിൽ ഒന്നാണ്. ലീലാമ്മ പാടുമ്പോൾ പണ്ട് S. ജാനകിയുടെ പാട്ടിൻ്റെ അതേ feel

  • @georgemathewpunchakkala302
    @georgemathewpunchakkala302 4 місяці тому +2

    വളരെ മനോഹരമായി പാടി പാട്ടും ,പാട്ടുകാരിയും. വേറിട്ടൊരു ശബ്ദ സൗകുമാര്യം ആസ്വദിക്കാൻ കഴിയുന്നുണ്ട്. എത്ര പ്രസന്നവതിയായിട്ടാണ് ഗായിക പാടിത്തകർക്കുന്നത്. ഗൃഹാതുരത്വം തുളുമ്പുന്ന വരികളും ആലാപനവും. Congrats Leela Joseph. May God bless 🌹

  • @mohan.g
    @mohan.g Місяць тому

    എത്ര മനോഹരമായി പാടുന്നു❤.ഇത്രയുംകാലം ഈകഴിവ് വേണ്ടതുപോലെ ഉപയോഗിക്കാതിരുന്നതെന്തുകൊണ്ട് എന്നൊരു ചോദൃം ഉയരുന്നു.

  • @sumarajendran2911
    @sumarajendran2911 Рік тому +13

    Madam വളരെ സുന്ദരമായ ആലാപനം... ആശംസകൾ അനവരതം ❤❤❤🌹🌹

  • @sabu_joseph
    @sabu_joseph Рік тому +17

    കേട്ടാലും കേട്ടാലും മതിവരില്ല ..അത്ര മാധുര്യത്തോടെ പാടിയിരിക്കുന്നു ❤❤❤❤

  • @vellikkeelrajan7135
    @vellikkeelrajan7135 Рік тому +3

    തന്റേതായ ശൈലിയിൽ അതിമനോഹരമാക്കി. പല്ലവി മുതൽ തുടങ്ങിയെങ്കിൽ എന്നു ആശിച്ചു പോയി.
    മാഡം....
    ആയിരം ആയിരം അഭിലാഷങ്ങൾ എന്ന വരി മാഡം പാടിയത് തന്നെ ഒന്നു കേട്ടു നോക്കണം. ഒരു അപേക്ഷയാണ്.
    നൂറു നൂറു അഭിനന്ദനങ്ങൾ

    • @bijesh.c.pparappanangadi2591
      @bijesh.c.pparappanangadi2591 3 дні тому

      ശരിയാണ്..... ഒരു ഗാനം ആലപിക്കുമ്പോൾ പല്ലവി മുതലാണ് തുടങ്ങേണ്ടത്...

  • @vtsk1001
    @vtsk1001 Рік тому +15

    എനിക്കിഷ്ടപ്പെട്ട ഒരു ഗാനമാണിത്. മനോഹരമായി ആലപിച്ചു. തുടർന്നും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.

  • @AbdulRasheed-kw1gs
    @AbdulRasheed-kw1gs 4 місяці тому +3

    എനിക്ക് ഗ്രഹാതുരത്തോടെ മാത്രം കേൾക്കാൻ കഴിയുന്ന ഒരു പാട്ടാണ് ഇതു

  • @josek.t8027
    @josek.t8027 4 місяці тому +2

    ഈ ഗാനം എനിക്ക്‌ വളരെ ഇഷ്ട്ടമാണ് ആലാപനം മനോഹരമായിരിക്കുന്നു

  • @japieyjapiey
    @japieyjapiey Рік тому +9

    ഒരു കാലഘട്ടത്തിൽ ഒരുപാട് ഹൃദയങ്ങളിൽ മഴ പെയ്ത ഗാനം.
    അത് ഏറെ ഹൃദയമായി ശ്രീമതി ലീല ജോസഫ് ആലപിച്ച ശൈലിയും ഗംഭീരം.
    എല്ലാ ആശംസകളും നേരുന്നു.
    🎶🎶🎶🎶
    "You have a euphonious voice!"
    🎶🎶🎶🎶

  • @suzuki1253
    @suzuki1253 5 місяців тому

    ബെസ്റ്റ് ബെസ്റ്റ് വിൻസെന്റ് ശ്രീദേവി❤️

  • @harikumarcalilchirayil9584
    @harikumarcalilchirayil9584 Рік тому +7

    മനോഹരമായ ആലാപനം
    അഭിനന്ദനങ്ങൾ
    ഹരികുമാർ തോട്ടപ്പള്ളി

  • @bappuvelliparamaba4535
    @bappuvelliparamaba4535 Рік тому +3

    ബിച്ചു ചേട്ടനെയും ഉമ്മർക്കയും ഒരിക്കൽ കൂടി കൊണ്ടുവന്ന ലീലാമ്മേടത്തിൻ അഭിനന്ദനങ്ങൾ

  • @leelakoomullil2516
    @leelakoomullil2516 Рік тому +15

    സൂപ്പർ ആയി പാടിയിട്ടുണ്ട്. ഉള്ള് നിറഞ്ഞ് പാടുമ്പോൾ അത് ആസ്വാദകനിലേക്കും എത്തുന്നു.... അഭിനന്ദനങ്ങളും ആശംസകളും 🙏🌹❤️ മാഡം.. മധുരശബ്ദം, മധുരഗാനം ❤️☘️🥰

  • @rajanchandran1388
    @rajanchandran1388 Рік тому +6

    പിന്നെയും പിന്നെയും കേട്ടു... വളരെ നന്നായിരിക്കുന്നു.. good feeling...

  • @ammadc4606
    @ammadc4606 Рік тому +2

    മയിലാടു०കുന്നി ലേ താലിക്കുരുത്തോല പീലികുരുതോല എന്ന ഗാന०ഈ ലീലാജോസപ് പാടി അതൃുഗ്റമാക്കീ..അത്റയൊന്നു० മഹിമ ഈഗാനത്തിനു ഞാൻ കൊടുക്കില്ലാ.ആഗാനമൊന്ന്കേട്ടുനോക്ക്.ഒജിനലിനേ മറികടന്ന മഹിമ കാണാ०.

  • @AjithKumar-ck7ps
    @AjithKumar-ck7ps Рік тому +12

    എത്ര ഹൃദ്യമായ ആലാപനം... 🙏🙏

  • @shajipr6498
    @shajipr6498 Рік тому +12

    സന്ദർഭത്തിനനുസരിച്ചുള്ള ഭാവം ശബ്ദത്തിലൂടെ ആവിഷ്കരിക്കാനുള്ള കഴിവിനുള്ള ഒരുദാഹരണo കൂടി ഈ പാട്ടിലൂടെ സാധിച്ചിരിക്കുന്നു.
    ഇനിയും കൂടുതൽ അവസരങ്ങളും അനുമോദനങ്ങളും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.

    • @saneshkp9810
      @saneshkp9810 5 місяців тому

      വളരെ പ്രശംസനീയം തന്നെ👍

  • @meenakumarim.s.9949
    @meenakumarim.s.9949 Рік тому +2

    ശ്രുതിമധുരം, ഹൃദ്യം , ഭാവാത്മകം, ആരും ഇഷ്ടപ്പെടും.

  • @josephthomasolickal9909
    @josephthomasolickal9909 Рік тому +2

    വളരെ മനോഹരമായി
    S.ജാനകിയെ തോല്പിച്ചൊ എന്ന് സംശയമുണ്ട്

  • @ramshu4659
    @ramshu4659 Рік тому

    ആഹാ... സബാഷ്.... ജാനകിയമ്മയ്ക്ക് ശേഷം... ഇങ്ങനെ കേട്ടിട്ടില്ല.... വളരെ സുന്ദരം.... വരികളോടും ഈണത്തോടും വല്ലാത്തൊരു ഇഷ്ടം തോന്നുന്നു.....

  • @kripanathkr312
    @kripanathkr312 Рік тому +1

    Good voice and good songs

  • @aleykuttypaulose3213
    @aleykuttypaulose3213 Рік тому +1

    നന്നായി ആസ്വദിച്ചു പാടി. Kelkunnavare veendum pazhaya kalathileku ethikkan leeyude shabdhathin sadhichu.. oro srodhavinum ulpulakam undakunna tharathil padii.. ❤️ God bless.. nannai varatte.. ganalokathil uyarangalilek iniyum ethatte

  • @udayakumar8016
    @udayakumar8016 Рік тому +2

    Beautiful voice Keyboard Josettenum Hai

  • @ravindranathvasupilla23
    @ravindranathvasupilla23 Рік тому +8

    നല്ല മനോഹരമായ ഗാനം.ഹൃദയസ്പർശിയായ ഗാനം.. സുഹൃത്തേ താങ്കളുടെ സൗണ്ട് എന്താ സുഖം കേൾക്കാൻ... നല്ല ഷെയറിംഗ്..

  • @dprasadramapuram
    @dprasadramapuram Рік тому +1

    Congrats .. വീണ്ടും ജാനകിയമ്മയുടെ ശബ്ദം കേട്ട പോലെ തോന്നി..... ഈ പാട്ടിന് ഒത്തിരി അർത്ഥങ്ങൾ ഉണ്ട്..... ഞാൻ എടുത്ത അർത്ഥമാണെങ്കിൽ കണ്ണ് നിറഞ്ഞു ...... Excellent ...... ചേച്ചി

  • @bijucvallavanadan
    @bijucvallavanadan Рік тому +3

    അനുഗ്രഹിക്കപ്പെട്ട സ്വരമാധുതിരി........ 🌹🌹🌹
    ഇനിയും പുതിയത് ഒരുപാട് പോന്നോട്ടെ, നല്ല രസമുണ്ട് 🌹🌹🌹👌👌👌👌

  • @satheeshkumar6026
    @satheeshkumar6026 Рік тому +1

    ജാനകി അമ്മയുടെ പാട്ടുകളെക്കാൾ മാഡത്തിന് ചേരുന്നത് സുശീലയമ്മയുടെ പാട്ടുകൾ ആണെന്നാണ് എനിക്ക് തോന്നുന്നത്. പരിഭവം തോന്നരുത്. ❤️👍😊

  • @ananduzain1879
    @ananduzain1879 Рік тому +1

    ഹായ് എന്ത് മധുരം ഭഗവാൻ നല്ല ഉയരത്തിൽ എത്തിക്കട്ടെ 🙏🌹

  • @bhadra0784
    @bhadra0784 Рік тому +2

    നല്ല ഫീൽ ഉണ്ടാക്കുന്ന ഒരു ഗാനം . അതിൻറെ ഭാവം ഒട്ടും ചോർന്നുപോകാതെ കവർ വേഷൻ ആലപിച്ചിരിക്കുന്നു . അഭിനന്ദനങ്ങൾ 👍👍👍🙏

  • @sankaradiparambil1248
    @sankaradiparambil1248 13 днів тому

    സൂപ്പർ ശബ്ദമാണ്.....

  • @kaladharanas9238
    @kaladharanas9238 6 місяців тому +1

    പെർഫെക്റ്റ് ലീലാമമ നന്ദി വീണ്ടും പാടുക🙏🙏🙏🙏🙏 ❤❤❤

  • @pramodsivanandan7965
    @pramodsivanandan7965 Рік тому +1

    Mam... unexpected starting ishtappettu....husky preyogam..ithilum.🤎🤎🤎.... nannnayi...
    Gaanathinoppam mikachu nilkkunna picturization um...☘️☘️☘️☘️
    Thanks madam... പാട്ടിൻ്റെ നീല ജലാശയത്തിൽ ശ്രോതാക്കളെ കുളിരാൽ മുക്കിയതിന്..♥️♥️♥️♥️💜💜💜💜

  • @bijupunnathanam
    @bijupunnathanam Рік тому +5

    ഗാനവും ആലാപനവും മനോഹരം ....അശംസകൾ 👍

  • @babujohn2102
    @babujohn2102 Рік тому

    Wow what a feeling. പഴയഗാനങ്ങൾ കേൾക്കുമ്പോൾ ഒന്നുകൂടെ കേൾക്കുവാൻ തോന്നും ഇന്നത്തെ തലമുറയ്ക്ക് എന്തുകൊണ്ടിതു സാധിക്കുന്നില്ല

  • @leilasvlogandkitchen4313
    @leilasvlogandkitchen4313 Рік тому +4

    അതിമനോഹരമായ ശബ്ദത്തിനുടമയായ ലീലാമ്മയിലൂടെ ബിച്ചുസാറിന്റെ മനോഹരമായ ഗാനം ഒന്നുകൂടി മെച്ചമായി 🌹🌹🌹🌹

  • @prasilank6714
    @prasilank6714 Рік тому +1

    Super Aayettund 👍🏻

  • @prithvirajkg
    @prithvirajkg 7 місяців тому +1

    വളരെ ഹൃദ്യമായ ആലാപനം മോളെ 👌👌👌🥰🥰🥰

  • @shamsudheenk8381
    @shamsudheenk8381 Рік тому

    ലീലാമ്മ പാടൽ സൂപ്പർ പണ്ട് ഉറക്കം വരാത്ത രാത്രി ഈ പാട്ടു കേൾട്ട് കിടക്കും ഉറങ്ങിയത് അറിയില്ല ,ആ ശബ്ദം എത്ര കേട്ടാലും മതി വരില്ല💐💐

  • @koshyey8807
    @koshyey8807 Рік тому +1

    ഇനിയും ഇതുപോലെ ഉള്ള പാട്ടുകൾ
    ഉണ്ടാകുമോ.? ഗാനശില്പികളെ ഓർക്കുമ്പോൾ ഉള്ളിൽ എവിടെയോ ഒരു നൊമ്പസരം തോന്നുന്നു.

  • @dannyjohn5022
    @dannyjohn5022 Рік тому +2

    sooper work... leela chechy and jose chettan... sound's grt.. god bless all... 🙂🙂🙏🏻🙏🏻

  • @ramanathanpottekkat4785
    @ramanathanpottekkat4785 10 місяців тому

    മനോഹരം അതിമനോഹരം

  • @saji825
    @saji825 2 місяці тому

    Song
    And
    The singer
    Her beautiful expressions
    All are sweet and nostalgic

  • @anapuzhakkalanil5152
    @anapuzhakkalanil5152 Рік тому +2

    വളരെ നന്നായിട്ടുണ്ട്
    ആശംസകൾ

  • @kripanathkr312
    @kripanathkr312 Рік тому

    Beuautyful voice and good songs

  • @JosePJacob-jg8hq
    @JosePJacob-jg8hq Рік тому +1

    ഹൃദയത്തിൽ കുടിയേറിയ ഒരു അനശ്വര ഗാനം. യേശുദാസിന്റെ version ആണ് കൂടുതൽ പരിചയം. അതുകൊണ്ട് അതിൽ നിന്നുമുള്ള slightest variations പോലും പെട്ടെന്ന് മനസ്സിലെത്തും. Original bgm കേൾക്കുമ്പോൾ കണ്ണുകൾ സജലങ്ങൾ ആവാറുണ്ട്.
    Cover vesion മറ്റൊരു style ആണല്ലോ? നന്നായിരിക്കുന്നു.
    അഭിനന്ദനങ്ങൾ 🌹🌹😍

  • @user-db1zf5gq8j
    @user-db1zf5gq8j 2 місяці тому

    Leela madam is a devotee of god

  • @rajanmg8179
    @rajanmg8179 4 місяці тому

    ❤നല്ല ലയം..

  • @kpjayachandran707
    @kpjayachandran707 Рік тому +1

    ഉഗ്രൻ

  • @pambayar
    @pambayar Рік тому +2

    ഏറെ ഇഷ്ടപ്പെട്ട ഗാനം. മനോഹരമായും മധുരമായും ആലപിച്ചു. നന്ദി

  • @lekshmiammal2898
    @lekshmiammal2898 5 місяців тому

    0:59 Yenikkettavum ishttappetta ganam yennum urangan nerathu kezhkkum valare sweet feeling tharunnundarirunnu thanks mam❤

  • @kripanathkr312
    @kripanathkr312 10 місяців тому

    Good Leela joseph

  • @annathomas6578
    @annathomas6578 Рік тому +1

    സൂപ്പർ അടിപ്പൊളി മനോഹരമായ ഗാനവത ര ണം

  • @littyrajan3557
    @littyrajan3557 Рік тому +3

    Very good 👍

  • @harshakumard2993
    @harshakumard2993 Рік тому

    ഓ... ഗംഭീരം

  • @ratheeshvijayan984
    @ratheeshvijayan984 2 місяці тому

    Beautiful singing 👌👍

  • @swaminathkv5078
    @swaminathkv5078 Рік тому

    👌👌nannayi feelode padi.. 👍

  • @radhakrishnanpty7797
    @radhakrishnanpty7797 Рік тому +4

    അഭിനന്ദനങ്ങൾ. മനോഹരമായി പാടി. 🌹🌹

  • @venkateshn4334
    @venkateshn4334 Рік тому +3

    Great singing... Sweet voice.. Superb song selection

  • @somankarunakarakurup6856
    @somankarunakarakurup6856 Рік тому

    ഇത്ര Feel ,ഈ പാട്ട് ആരും പാടി കേട്ടിട്ടില്ല.
    Great

  • @priyakumark520
    @priyakumark520 Місяць тому

    Absolutely Amazing

  • @babuprasadb7401
    @babuprasadb7401 Рік тому +1

    അതിവ ഹൃദ്യമായി പാടിയിരിക്കുന്നു.

  • @rajeswarir6866
    @rajeswarir6866 Рік тому +4

    എന്റെ ഇഷ്ട ഗാനം. മനോഹരമായി പാടി 👍🏻😍💜

  • @rosepetal8781
    @rosepetal8781 Рік тому +1

    Leelammachecheede oro paattum varaan waiting aanu...parayaan words kittunnilla

  • @udaykumar3307
    @udaykumar3307 Рік тому

    പാതിരാവിൽ തനിയെ യിരുന്നു ഈ സുന്ദരഇരുന്നു കേട്ടു .എന്തൊരു ഫീൽ

  • @jollyjoseph7178
    @jollyjoseph7178 Рік тому +1

    Wonderful ..
    Nice.
    Congrats Man
    💐💐💐💓💓

  • @ulahannanjose7278
    @ulahannanjose7278 Рік тому

    ഗംഭീരം

  • @kanakamkp6220
    @kanakamkp6220 Рік тому

    വളരെ നല്ല ആലാപനം.

  • @minim6488
    @minim6488 Рік тому +1

    My favorite....... ❤️
    Thank you so.... Much dear 🥰😘And looking so beautiful.... In this video..
    New version.... Awesome......
    Congratulations 🥰💐💐💐

  • @surenmdm2621
    @surenmdm2621 Рік тому +1

    വളരെ ഹൃദ്യം. നന്നായിട്ടുണ്ട്.

  • @priyajagan3024
    @priyajagan3024 9 місяців тому

    എന്റെ ജീവന്റെ ജീവനായ song

  • @reethajohn1772
    @reethajohn1772 Рік тому +2

    My friend introduced me to this song first time.Till that time i have nt heard it
    Beautiful song

  • @user-og8ym1vl3x
    @user-og8ym1vl3x 5 місяців тому

    മനോഹരം

  • @babus2316
    @babus2316 Рік тому +1

    Congratulations

  • @lisalal8275
    @lisalal8275 Рік тому +3

    നല്ല പാട്ടും, അവതരണവും..😍👍👌

  • @ravipuliyannoor200
    @ravipuliyannoor200 Рік тому

    മധുരം മനോഹരം മനോജ്ഞം

  • @smathew6751
    @smathew6751 Рік тому +2

    What a feel, no words to express ..Chechi one of your best cover versions I would say ❤️

  • @mollypeter9218
    @mollypeter9218 Рік тому +1

    Really beautiful. Sweet voice. Love you chechi.

  • @gopalakrishnanunnithan771
    @gopalakrishnanunnithan771 3 місяці тому

    Congrats 👍👍👍

  • @harshakumard2993
    @harshakumard2993 Рік тому

    ഒ... ഭയങ്കരം

  • @muraleedharanthazhakara4015
    @muraleedharanthazhakara4015 Рік тому +1

    അതീവഹൃദ്യം !
    ഹൃദയഹാരിയായി .....

  • @josephsebastian4389
    @josephsebastian4389 Рік тому +2

    Really beautiful….. well done 👏👏

  • @krishnankuttyc1761
    @krishnankuttyc1761 3 місяці тому

    ഭാവം ഉൾക്കൊണ്ടു കൊണ്ട് ഭംഗിയായി ആലപിച്ചു. ഏതോ ലോകത്തിലേക്ക് നമ്മെ എത്തിക്കുന്ന പ്രതീതി '

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 Рік тому

    My best and favourite song,thanks

  • @amritharajgopalakrishnan1431

    മനോഹരം! കീ ബോർഡ് അതിഗംഭീരം!

  • @saralapotteckat
    @saralapotteckat Рік тому

    നല്ല ഫീൽ.. 😍

  • @amminithankappan3575
    @amminithankappan3575 8 місяців тому

    എനിക്ക്ഇഷ്ട്ടമുള്ളപാട്ടാണ്

  • @devarajanvellarayilkuttan4773

    A super song.thanks.

  • @sastadas7670
    @sastadas7670 Рік тому

    ഒത്തിരി ഒത്തിരി നന്നായി പാടി.

  • @user-uc9ss6ng1x
    @user-uc9ss6ng1x 7 місяців тому

    ❤❤❤ no words and the

  • @madhusoodananthankappan-vl1ic
    @madhusoodananthankappan-vl1ic 10 місяців тому

    Valare nannayi🎉❤

  • @beenasb3463
    @beenasb3463 Рік тому +3

    Amazing ❤️❤️