ഞങ്ങളുടെ സദ്യ അവിയൽ ട്രൈ ചെയ്യൂ | Pazhayidom Sadya Aviyal Recipe | Family Vlogs

Поділитися
Вставка
  • Опубліковано 5 жов 2024
  • Ruchi, a Visual Travelouge by Yadu Pazhayidom
    Let's Chat at :
    / yadu_pazhayidom
    / yadustories
    / yadu.pazhayidom
    അവിയൽ
    ഒത്തിരി സബ്സ്ക്രൈബേർസ് നിരന്തരമായി ചോദിക്കുന്ന ഒരു റെസിപ്പി ആരുന്നു അവിയലിന്റെത്.
    അവിയൽ പല ദേശങ്ങളിലും പല രീതിയിൽ ആണ് തയ്യാർ ചെയ്യുന്നത്.
    ഇവിടെ ഞങ്ങൾ മധ്യ തിരുവതാംകൂർ ശൈലിയിൽ ഉള്ള അവിയൽ എല്ലാരേയും പരിചയപ്പെടുത്തുന്നു.
    വീഡിയോ കണ്ട ശേഷം ഫീഡ്ബാക്ക് തരണേ എല്ലാരും...!
    ലോക്ക് ഡൗൺ ആണ്, എല്ലാരും safe ആയിരിക്കുക.
    ലോകാ: സമസ്ത: സുഖിനോ: ഭവന്തു:

КОМЕНТАРІ • 3,9 тис.

  • @deepapramod2747
    @deepapramod2747 3 роки тому +671

    ഇത്രയും സ്വദിഷ്ടമായ അവിയൽ ഉണ്ടാക്കികാണിച്ച ഇദ്ദേഹത്തിന് നന്ദി. പലരും അവിയൽ ഉണ്ടാക്കും. കണ്ണിൽ കണ്ട പച്ചക്കറികൾ മുഴുവനും വാരിയിട്ട് വേണ്ടിവന്നാൽ വെളുത്തുള്ളി വരെ അരച്ച് ചേർത്ത് കഷണങ്ങളുടെ ഇരട്ടി തേങ്ങയും ഇട്ട് തിളപ്പിച്ച്‌ തിളപ്പിച്ച്‌ ഒരു പരുവമാക്കും. പാചകം ഒരുകലയാണ്. അത്‌ എല്ലാവർക്കും വഴങ്ങില്ല. ഇദ്ദേഹത്തിന് ഈശ്വരൻനൽകിയ അനുഗ്രഹമാണ് പാചക കല.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +23

      വളരെ നന്ദി 🥰
      🙏🙏🙏

    • @anwarc.a5513
      @anwarc.a5513 3 роки тому +10

      Appo ingananalle aviyal

    • @Sallinisanthosh
      @Sallinisanthosh 3 роки тому +61

      ഒരു doubt അവിയലിൽ വെളുത്തുള്ളി araykile? ഇവിടെ കൊല്ലം സൈഡിൽ വെളുത്തുള്ളി അരയ്ക്കും

    • @ebroozworld3219
      @ebroozworld3219 3 роки тому +22

      @@Sallinisanthosh yes, ഓരോ സ്ഥലത്തും ഓരോ taste അല്ലേ, കൊല്ലത്തു മാങ്ങ ചേർക്കില്ല, പുളി ഇല്ലാത്ത അവിയൽ ആണ് തെക്കൻ കേരളത്തിൽ, നമ്മൾ കടല ചേമ്പ് , ചീനി ഒക്കെ ചേർക്കും, സദ്യക്ക് അവിയൽ ഉണ്ടാക്കുമ്പോൾ. വീടുകളിൽ അതൊക്കെ ഇല്ലാതെയും വെക്കും.

    • @shilpasreekumarnair
      @shilpasreekumarnair 3 роки тому +10

      അയ്യോ ചേച്ചി പറഞ്ഞത് സത്യം ആണ്‌ വെളുത്തുള്ളി and ചുമനുള്ളി അലക്കാർ ചേർക്കും anik ഒട്ടും ഇഷ്ടം അല്ല, authentic അവിയൽ engane anu

  • @pulikodanfromkl-1482
    @pulikodanfromkl-1482 3 роки тому +1864

    പഴയിടം മോഹനൻ നമ്പൂതിരി ഫാൻസ്‌ ഉണ്ടോ ഇവിടെ

  • @നാദശലഭം
    @നാദശലഭം Рік тому +209

    ഈശ്വരൻ അനുഗ്രഹിച്ചു തന്ന പാചകകലയിലെ കുലപതിയായ ശ്രീ. മോഹനൻ നമ്പൂതിരി അവർകൾക്ക് ഒരായിരം ഹൃദയാഭിവാദ്യങ്ങൾ.

  • @ayyappanp8851
    @ayyappanp8851 3 роки тому +54

    ആദ്യമായി പരസ്യത്തിൽ കാണുന്ന ആതിരുമേനിയുടെ വിവരണം കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, കുഞ്ഞേ
    യദു ഈ ഒരു ഉദ്യമം അച്ഛനോടൊപ്പം വളരെ സന്തോഷമുളവാക്കി.
    ഭഗവത് കൃപ വേണ്ടുവോളമുണ്ടാകട്ടെ⚘

  • @aryaks3409
    @aryaks3409 3 роки тому +210

    സദ്യയിൽ ഏറ്റവും കൂടുതൽ കഴിക്കാൻ ഇഷ്ടം അവിയൽ❤️

    • @sobhanamr7045
      @sobhanamr7045 Рік тому

      ഞങ്ങൾ പത്തനംതിട്ട കാർ വാളന്പുളിയോ തൈരോ ചേർക്കും

    • @shantygeorge5627
      @shantygeorge5627 Рік тому

    • @AniyanChettan-i5n
      @AniyanChettan-i5n 10 місяців тому

      ​@@sobhanamr7045 tamizhan maar vaalam puli aanu cherkkuka

  • @epnazeer
    @epnazeer 3 роки тому +36

    ഞാനും ഇതൊന്നു ഉണ്ടാക്കി നോക്കി, നല്ലതായിരുന്നു. അവിയലിനേക്കാൾ നല്ലതായി തോന്നി സുഹൃത്തിന്റെ ലാളിത്യം നിറഞ്ഞ അവതരണം

  • @jaisasaji2693
    @jaisasaji2693 3 роки тому +79

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട കറിയാണ് അവിയലും മോരും 👍👍👍👌👌👌👌🌹🌹🌹

  • @Vineeshkvijayan
    @Vineeshkvijayan 3 роки тому +232

    പുളിക്ക് മാങ്ങ ഇട്ടത്തിനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ട അവിയൽ തൈര് ചേർത്താണ്😋
    അങ്ങനെയുള്ളവർ ഉണ്ടോ?

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +10

      നല്ല സ്വാദാണ് തൈര് ചേർത്താലും 💛

    • @Vineeshkvijayan
      @Vineeshkvijayan 3 роки тому +1

      @@RuchiByYaduPazhayidom 😍😋

    • @shajikk8957
      @shajikk8957 3 роки тому +1

      Yes

    • @magiccreation7438
      @magiccreation7438 3 роки тому +5

      @@RuchiByYaduPazhayidom ഞങ്ങൾ തക്കാളി ആണ് ചേർക്കാറ്

    • @udayanimage3088
      @udayanimage3088 3 роки тому +3

      അവിയലിനു തൈരോ

  • @AjeshAju-x9t
    @AjeshAju-x9t 2 місяці тому +22

    തൈര് ചേർക്കുന്നില്ലേ മലപ്പുറം ജില്ലയിലെ ഞങ്ങളെ നാട്ടിൻപുറത്തൊക്കെ തൈര് ചേർത്താണ് സദ്യക്ക് അവിയൽ തയ്യാറാക്കൽ വേറെ ലെവൽ രുചിയാണ് 🎉🎉🎉

    • @anithaanand175
      @anithaanand175 Місяць тому +2

      Thairinu pakaramanu puliku pacha mango cherkkunnathu..nalla taste aanu

    • @bhagyalekshmikr6032
      @bhagyalekshmikr6032 Місяць тому

      Super thirumeniyay valaray ishtam

    • @ranju3848
      @ranju3848 Місяць тому

      കാസറഗോഡ്, കണ്ണൂർ same

    • @saraswathinambiar3162
      @saraswathinambiar3162 24 дні тому +1

      Kannurilum thayyiru aanu.cherkkua

    • @o..o5030
      @o..o5030 24 дні тому +1

      അതാണ് തെക്കൻ സദ്യ എപ്പോഴും മികച്ച് നിൽക്കുന്നത് 🔥😁

  • @suresanpuliyasseri2989
    @suresanpuliyasseri2989 3 роки тому +6

    തിരുമേനിക്കും കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യസൗഖ്യം നേരുന്നു

  • @bbs867
    @bbs867 3 роки тому +26

    നന്ദി 🙏🙏ജീവിതത്തിൽ ആദ്യമായ് അവിയൽ സ്വാദോടെ കഴിച്ചു... ഇങ്ങനെയാണെങ്കിൽ vegitarian ആകുന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യം അല്ല എന്ന് മനസ്സിലായി. 🌹💕👍🙏🙏🙏

  • @Praveen14
    @Praveen14 3 роки тому +120

    ഇനി വെജിറ്റബിൾ റെസിപ്പി നോക്കാൻ വേറെ ഒരു ചാനെലും നോക്കില്ല... പഴയിടം ഇഷ്ടം ❤

  • @jyothiak1155
    @jyothiak1155 3 роки тому +5

    അന്തസ്സും ആഭിജാത്യവും വിനയവും. നമിക്കുന്നു. അച്ഛൻ്റെ വിഭവങ്ങൾ പരിചയപ്പെടുത്തുന്നതിൽ യദുവിന് നന്ദി.

  • @johnmathew3831
    @johnmathew3831 3 роки тому +7

    എത്ര സരളമായി താഴ്മയൊടെ മനസിലാക്കി പറഞ്ഞു തരുന്നു. അതാണ് രുചി. God bless you and family😍🙏

  • @parvathy.parothy
    @parvathy.parothy 9 місяців тому +1

    സ്വാദും ഒത്തിരി സ്നേഹവും ചേർത്ത അവിയൽ. അച്ഛൻ +മകൻ +അവിയൽ =❤

  • @unnikunjoos950
    @unnikunjoos950 3 роки тому +315

    യദുവിന്റെ സംസാരം കേൾക്കുമ്പോ വയലിനിസ്റ്റ് ബാലഭാസ്കർ ന്റെ സംസാരവുമായി നല്ല സാമ്യം തോന്നുന്നു.. ❤️❤️

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +12

      നന്ദി 😍💝🙏

    • @unnikunjoos950
      @unnikunjoos950 3 роки тому +4

      @@RuchiByYaduPazhayidom ❤️❤️

    • @sreedevisasikumar2003
      @sreedevisasikumar2003 3 роки тому +5

      Very true🙏

    • @praveenkp3195
      @praveenkp3195 3 роки тому +4

      ശരിക്കയും, സർ പ്രിയപ്പെട്ട ബാലുച്ചേട്ടന്റെ വോയിസ്‌... ഒരുപാട് സന്തോഷം തോന്നുന്നു.... 💓💓

    • @krishnaprasad2695
      @krishnaprasad2695 3 роки тому +7

      ശെരിയാണ് എനിക്കും തോന്നി 👍
      ബാലു ചേട്ടനെ ഓർമ്മ വന്നു

  • @avkanil3294
    @avkanil3294 2 роки тому +131

    പഴയിടത്തിന് ഇത് ബിസിനസ് മാത്രം അല്ല ... കർമ്മം ആയി കാണുന്നു അച്ഛന്റെ മഹത്വം യദുവിലൂടെ മുന്നോട്ട് പോകട്ടെ ❤️❤️❤️🔥🔥🔥🔥🚩🚩🚩

  • @ajithakumaritk1724
    @ajithakumaritk1724 Рік тому +4

    കരിഞ്ഞു പിടിക്കാതിരിക്കാനുള്ള സൂപ്പർ അവിയൽ ടിപ്പും സൂപ്പർ പാചകവും!

  • @swapnalekhaswapnalekha9051
    @swapnalekhaswapnalekha9051 3 роки тому +11

    എന്റെ hosuse warming നു തിരുമേനി യുടെ സദ്യ ആയിരുന്നു. അന്നത്തെ അവിയൽ ഇന്നും ഓർമയിൽ

  • @Omkaram874
    @Omkaram874 3 роки тому +80

    ആഹാ.. നമ്മുടെ സ്വന്തം അവിയൽ 😍😍👌അടിപൊളി..

  • @Nived2020-kd9ug
    @Nived2020-kd9ug 25 днів тому +1

    അവിയൽ ഉണ്ടാക്കുമെങ്കിലും ഇത്രേം ആധികാരികമായി ഒന്നും അറിയില്ലായിരുന്നു ഒരുപാട് നന്ദി ❤️❤️

  • @saleeshsaleem7651
    @saleeshsaleem7651 3 роки тому +16

    അച്ഛനും മോനും ആയി ഉള്ള എപ്പിസോഡ് കാണാൻ ആണ് താല്പര്യം,, 🙏👌😊

  • @saraajith7935
    @saraajith7935 3 роки тому +66

    Sooooopper ❤️ എത്ര സിമ്പിൾ അവതരണം ആണ്... വീഡിയോ skip ചെയ്യാൻ തോന്നിയതെ ഇല്ല 😊

  • @aboobakerk9100
    @aboobakerk9100 7 місяців тому +1

    ഇവിടെ കോഴിക്കോട്ട് പടവലം പൊതുവെ ഇടാറില്ല എന്നാൽ കായ കൂടുതൽ ഇടും. കുറച്ചു വെള്ളത്തിലാണ് വേവിക്കുക. പയറു രണ്ടു തരവും ചേർക്കും തേങ്ങ അരപ്പിൽ കുറച്ചു വെള്ളം കൂടി ഉണ്ടാകും. അപ്പോൾ ഒരു കറിപോലെ ചോറിൽ കൂട്ടി കുഴക്കുകയും ആവാം.

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 3 роки тому +34

    അവിയൽ കണ്ടപ്പോൾ തന്നെ വായിൽ കപ്പലോട്ടം നടക്കുന്നു അവിടെ തയാറാക്കുന്ന അവിയൽ കഴിച്ചിട്ടുണ്ട് ഇന്നും ആസ്വാദ് ഓർമ്മയായി മനതാരിൽ നിൽക്കുന്നു.😋😋😋

  • @rekhaat831
    @rekhaat831 3 роки тому +11

    ഭാഗ്യം ചെയ്ത അച്ഛനും മകനും ... ഇരുവർക്കും എന്തൊരു എളിമയാണ്... എല്ലാ നൻമകളും നേരുന്നു. ❤️❤️

  • @sinduc2220
    @sinduc2220 3 роки тому +1

    എന്ത് ഭംഗി ആയിട്ടാണ് കഷണങ്ങൾ cut ചെയ്തത് .. ഒന്നും പറയാനില്ല .. superb recipe !!!

  • @racheltiju5648
    @racheltiju5648 3 роки тому +32

    യദു നന്ദി അച്ഛന്റെ വിഭവങ്ങളും ആയി വന്നതിന്.ഞാൻ സബ് ചെയ്തിട്ട് ഉണ്ട്‌ കേട്ടോ

    • @KitchenDelites
      @KitchenDelites 3 роки тому +1

      ഹലൊ... എനിക്ക് ഒരു ചാനൽ ഉണ്ട്.. കുറച്ച് recipes share ചെയ്തിട്ടുണ്ട്.. ഒന്നു കണ്ടു നോക്കൂ.. 😊

  • @vinodgowri4949
    @vinodgowri4949 3 роки тому +13

    3/4 വർഷങ്ങൾക്ക് മുൻപ് അച്ഛന്റെ ഓണ വിഭവങ്ങൾ എന്ന് പറഞ്ഞു ഏതോ ഒരു ചാനൽ കുറേ വീഡിയോസ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നു... ആ വീഡിയോ കണ്ടു ആ ഓണത്തിന് അവിയൽ ഉണ്ടാക്കുകയും,കഴിച്ച എല്ലാവർക്കും അത് ഇഷ്ടപ്പെടുകയും ചെയ്തു... അതിന് ശേഷം പിന്നീട് ഈ വീഡിയോ തപ്പി മടുത്തു... ഈ അടുത്ത ദിവസവും കൂടി തിരുമേനിയുടെ അവിയൽ search ചെയ്തിരുന്നു... നിരാശ ആയിരുന്നു ഫലം...!!! ദേ ഇപ്പൊ യൂട്യൂബിൽ നോട്ടിഫിക്കേഷൻ സദ്യ അവിയൽ.....
    താങ്ക്സ് യദു.... താങ്ക്സ് തിരുമേനി... 🙏🙏🙏🙏 എന്നും കിച്ചണിൽ കയറാൻ തിരുമേനി ഒരു inspiration ആയിരുന്നു അന്നും ഇന്നും....ഒരുപാട് നന്ദി.... 🙏🙏🙏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +2

      😍💝💝💝

    • @rajalekshmirajesh2715
      @rajalekshmirajesh2715 3 роки тому

      Super

    • @nishaaju8249
      @nishaaju8249 3 роки тому +1

      തിരുമേനി ഉണ്ടാക്കിയ പുളിയിഞ്ചി നോക്കി മടുത്തു ..അതുംകൂടി ഒന്ന് ഉണ്ടാക്കണം pls

  • @y.santhosha.p3004
    @y.santhosha.p3004 2 роки тому

    ആദ്യം ആയിട്ട് കേൾക്കുന്നു
    ഇത്രയും
    വിശദമായി
    അവിയൽ കൂട്ടുകളെക്കുറിച്ച്
    നന്ദി നമസ്കാരം

  • @surabhimenon4637
    @surabhimenon4637 3 роки тому +9

    തീർച്ചയായും try ചെയ്യും. അച്ഛൻ ഉണ്ടാക്കുന്ന വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. Thanku so much 🙂

  • @sheebajojo5503
    @sheebajojo5503 3 роки тому +29

    അവതരണം എത്ര മനോഹരമാണ് 🤝👍

  • @TASTEMAKER78
    @TASTEMAKER78 3 роки тому

    സ്കൂൾ കലോത്സവത്തിന് കഴിച്ച അവിയലിന്റെ ടേസ്റ്റ് ഇന്നും നാവിൽ നിന്നും പോയിട്ടില്ല അന്ന് മുതൽ ഉള്ള ഒരു സ്നേഹവും ബഹുമാനവും ആണ് എനിക്ക് കുക്കിംഗ്‌ നോട് ഇഷ്ടം തോന്നിത്തുടങ്ങിയത് sir u ർ great

  • @___Azi_
    @___Azi_ 3 роки тому +10

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. അച്ഛന്റെ cooking കണ്ടാൽ miss ചെയ്യാറില്ല. അങ്ങനെ വന്നതാണ്. അദ്ദേഹത്തിന്റെ recipise follow ചെയ്താണ് ഞാൻ സദ്യയുണ്ടാക്കാൻ പഠിച്ചത്. വളരെ നല്ല അഭിപ്രായമാണ്. അങ്ങേ അറ്റം നന്ദിയും കടപ്പാടും ബഹുമാനവും അവരോടുണ്ട്. ❤️.
    അച്ഛനെ പോലെത്തന്നെ ചിരിച്ചോണ്ട് സംസാരിക്കുന്ന,humility tlk ആണ് താങ്കൾക്കും. Keep it up 👍 നല്ല ആരോഗ്യത്തോടെയും ആയുസോടെയും ഇരിക്കാൻ പ്രാർത്ഥിക്കുന്നു.. ❤️

  • @midhunmenon3415
    @midhunmenon3415 3 роки тому +50

    മലയാളം കോരച്ച് കൊരച്ച് അരിയുന്ന അവതാരക ഇല്ലാത്തോണ്ട് കാണാൻ ഒരു വൃത്തിയുണ്ട്... Thankyou സ്വാമി 🙏

  • @ullastvtl
    @ullastvtl Рік тому +2

    അവിയൽ എന്നും കേരളത്തിന്റെ ഉത്തമ വിഭവം. അതിനോട് കിടപ്പിടിക്കാൻ ഒന്നിനും പറ്റില്ല. നളപാചകം തിരുമേനിക്ക് അഭിവാദ്യങ്ങൾ .

  • @bijoypillai8696
    @bijoypillai8696 3 роки тому +4

    അവിയലിൻ്റെ proportions ആദ്യമായാണ് അറിയുന്നത് .. നന്ദി 🙏

  • @devi749
    @devi749 3 роки тому +30

    അച്ഛൻ ഒരു tv പ്രോഗ്രാമിന് അവിയൽ ഉണ്ടാക്കുന്നത് പണ്ട് പറഞ്ഞിരുന്നു. അതു പോലെ ആണ് പിന്നീട് എല്ലാം അവിയൽ ഉണ്ടാക്കുന്നത്. ഒരുപാട് ഫാൻസ്‌ ആണ് അതിനു.. thank you

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      🥰🥰

    • @deepthygeorge1340
      @deepthygeorge1340 3 роки тому +3

      ഞാനും അന്ന് മുതൽ അങ്ങനെ തന്നെയാണ് ഉണ്ടാക്കുന്നത്, കഴിച്ച എല്ലാവരും വളരെ നന്നായി എന്ന് പറയാറുണ്ട്, full credit goes to our Great പഴയിടം മോഹനൻ നമ്പൂതിരി 🙏🙏❤❤

    • @shilpa1658
      @shilpa1658 3 роки тому +2

      Njanum

    • @shilpa1658
      @shilpa1658 3 роки тому +2

      Aviyalum puliyinchiyum oke undakkunnath adhehathinte recipie aanu njan follow Cheyyunnath

    • @rajeevm9904
      @rajeevm9904 3 роки тому

      Ulli cherkkiende

  • @DrSarath
    @DrSarath 3 роки тому +1

    ഇദ്ദേഹത്തിൻറ രുചിക്കൂട്ടുകൾ ഈ ചാനലിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ച മകൻ യദുവിന് ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു, ഇനിയു० ഇനിയു० കൂടുതൽ വിഭവങ്ങൾ പറഞ്ഞുതരുക, ചാനൽ കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ, ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ, എല്ലാവിധ ഭാവുകങ്ങളു० നേരുന്നു..

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 3 роки тому +31

    ഗംഭീരം യദു.. ഇനിയും വേണം ഇങ്ങനത്തെ വിഭവങ്ങൾ 😍🌹❤😘

  • @alfinoufi9166
    @alfinoufi9166 3 роки тому +12

    നല്ല അറിവുള്ള മനുഷ്യൻ 🙏..
    ആ സംസാരത്തിൽ നിന്നും നമുക്കത് മനസ്സിലാകും 💕

  • @smitharajeev5357
    @smitharajeev5357 3 роки тому

    നന്ദി വളരെയധികം. ഇത്രയും കാലം അവിയൽ എന്ന പേരിൽ ഉണ്ടാക്കിയതും കഴിച്ചതും ഒന്നും അവിയൽ അല്ലായിരുന്നു എന്ന് മനസിലായത് ഈ രീതിയിൽ ഇന്ന് ഉണ്ടാക്കിക്കഴിച്ചപ്പോഴാണ്.

  • @janakymohanan9063
    @janakymohanan9063 3 роки тому +128

    കഷണങ്ങളുടെ അളവിനെ കുറിച്ച് തിരുമേനി തന്ന ടിപ് ,,👍👍👍👍

  • @prajithprajithedp6849
    @prajithprajithedp6849 3 роки тому +132

    സാമ്പാറ് തീർച്ചയായും കാണിക്കണം

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +11

      ഉറപ്പായും 🙏🙏

    • @shilpa1658
      @shilpa1658 3 роки тому +4

      Athee

    • @narayanannampoothiry.m.e.1482
      @narayanannampoothiry.m.e.1482 3 роки тому +3

      അറിവിന് നന്ദി. സാമ്പാർ കൂടി പറഞ്ഞു തരണം.

    • @someysamson
      @someysamson 3 роки тому +2

      Thank you for the aviyal , waiting for sambar 🙏👍😃

    • @dhinkan5819
      @dhinkan5819 3 роки тому +2

      സാമ്പാർ എത്രയും പെട്ടെന്ന്

  • @krishnapriyaa1259
    @krishnapriyaa1259 Рік тому +1

    ഞാൻ ഉണ്ടാക്കി ..ശെരിക്കും സദ്യയ്ക്ക് വെച്ചത് പോലെ തന്നെ... 👌 same ടേസ്റ്റ് ,same structure❤❤❤

  • @sujathamohan4169
    @sujathamohan4169 3 роки тому +6

    ഈ vlog കലക്കും
    ഇഷ്ടായി, എല്ലാ നാടൻ വിഭവങ്ങളും വരട്ടെ, തികച്ചും ശാസ്ത്രീയം 👍👌🙏

  • @seenabs7968
    @seenabs7968 3 роки тому +22

    അങ്ങയെ കണ്ടാൽ മതിയല്ലോ.രുചിയോടെ വയറും മനസ്സും നിറയാൻ.ഞാൻ ടീച്ചറാണ്.കലോത്സവങ്ങളിൽ ഏറെ കഴിച്ചിരിക്കുന്നു അങ്ങയുടെ തൃക്കൈ കൊണ്ടുണ്ടാക്കിയ സ്വാദേറിയ ഭക്ഷണം.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +3

      നന്ദി ഹൃദയത്തിൽ നിന്നും 💛

    • @devahariharinandhana6917
      @devahariharinandhana6917 3 роки тому

      ഞാനും കഴിച്ചിട്ടുണ്ട് 👌👌😋😋😋

    • @UNKNOWN-nw6pi
      @UNKNOWN-nw6pi 6 місяців тому

      ,vallaathe sugippikkunnundu .. അവിയലോ അതോ...പുള്ളിയെയോ. ത്രിക്കയ് എന്നൊക്കെ പറഞ്ഞു.. അദ്ദേഹം മനുഷ്യനാണ്...dhyvamalla. നിങ്ങൾക്ക് വേറെ എന്തോ കുഴപ്പമാണ്

  • @arjun4394
    @arjun4394 Рік тому +2

    ഞാൻ കോഴിക്കോട് ആണ്‌, ഞങ്ങൾ curd ആണ്‌ use cheyyunnathu.

  • @vasanthakumari3372
    @vasanthakumari3372 3 роки тому +135

    എനിക്കുഏററവുംഇഷ്ടമുള്ളകൂട്ടാനാണ് അവിയൽ

  • @anjug6519
    @anjug6519 3 роки тому +33

    എത്ര മനോഹരമായിട്ടാണ് അവതരണം. God bless you ❤️

  • @premkumarkp465
    @premkumarkp465 2 роки тому +3

    In palakkad we dont use raw mango, brinjal vellari,and turmeric pdr we use curd.

  • @anupamanandakumar4868
    @anupamanandakumar4868 3 роки тому +124

    ഇതാണ്‌യദൂ നന്നായത്. അച്ഛന്റെ കയ്യിലുള്ള എല്ലാ വിഭവങ്ങളും കാണിക്കൂ Super👍

  • @dreamsofmylife3541
    @dreamsofmylife3541 3 роки тому +4

    ഈശ്വരനെ യദുവിനെ കാണുമ്പോൾ കാണാൻ പറ്റുന്നു അങ്ങനെ തന്നെ എന്നും നിലനിൽക്കട്ടെ. എല്ലാ അനുഗ്രഹങ്ങൾ നേരുന്നു

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      നന്ദി ഈ വാക്കുകൾക്ക് 💝

    • @dreamsofmylife3541
      @dreamsofmylife3541 3 роки тому

      @@RuchiByYaduPazhayidom എന്നും ഈശ്വൻ അനുഗ്രഹിക്കട്ടെ . യദു bro നല്ലതേ വരും . God bless you

  • @sreejithpunoor561
    @sreejithpunoor561 3 роки тому

    ഇതുപോലെ അവിയൽ ഉണ്ടാക്കി വീഡിയോ എടുത്ത് ഇൻസ്റ്റാഗ്രാമിലിട്ടു 10 മിനിട്ട് കൊണ്ട് 1000 views കടന്നു.
    വളരെ നല്ല ടേസ്റ്റിയായ അവിയൽ ആയിരുന്നു : Thank you

  • @pramodvolga3719
    @pramodvolga3719 3 роки тому +7

    അവിയൽ പോലെ രുചിയുണ്ട് അവതരണം ❤️ thank you യദു ❤️

  • @shobhanas738
    @shobhanas738 Рік тому +23

    Loved the way and the taste..God bless the father and son with lots of happiness, harmony and prosperity....beautiful friendly relationship....let this be there always

  • @kalavijai5773
    @kalavijai5773 3 роки тому +1

    🙏Nice..
    അവിയലിനുവേണ്ട പച്ചക്കറികളുടെ ratio പറഞ്ഞു തന്നതിന് നന്ദി

  • @devahariharinandhana6917
    @devahariharinandhana6917 3 роки тому +9

    അച്ഛന്റെയും മകൻറെയും body language ഒരു പോലെ തന്നെ 🥰🥰
    എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന
    വിഭവമാണ് തിരുമേനിയുടെ അവിയൽ
    തീർച്ചയായും tryചെയ്യും Thank you യദുക്കുട്ടാ....😊😊ഞങ്ങളുടെ (കൊല്ലം
    )അവിയൽ വളരെ different ആണ്

  • @connectvg23
    @connectvg23 Рік тому +7

    The way quantity of each item is explained , brilliant.
    Could u also share the amount of oil used in this ? ( in the last
    Specially )

  • @achuthakrishnameenakshi1078
    @achuthakrishnameenakshi1078 2 роки тому

    ഒരുപാട് നന്ദി. രുചിച്ചു നോക്കേണ്ട ആവശ്യമേ ഇല്ല. കാണുമ്പോൾ തന്നെ അറിയാം perfect 🙏👍👍👍👍👍

  • @santhoshcc5286
    @santhoshcc5286 3 роки тому +6

    അഭിനന്ദനങ്ങൾ 👍പഴ്യിടത്തിന്റെ രുചി കേരളത്തിൽ വ്യാപിക്കട്ടെ.

  • @shinek.sparakkattu5327
    @shinek.sparakkattu5327 3 роки тому +9

    സന്തോഷം ...തിരുമേനിടെ അവിയൽ ഇതിൽ കാണാൻ സാധിച്ചതിൽ ...പല ചാനലുകളിൽ കണ്ടിട്ടുണ്ടെങ്കിലും ഇതിൽ കാണുമ്പോൾ ഒരു സന്തോഷം 🙏

  • @sijuvasudevan5329
    @sijuvasudevan5329 Рік тому +1

    തിരുമേനി, You are a real culinary wizard.
    ഒന്നും പറയാനില്ല.

  • @salmasworld6134
    @salmasworld6134 3 роки тому +15

    Same way I’m making also I’m from Kottayam and I’m so proud about you thirumeni 🙏❤️

  • @Linsonmathews
    @Linsonmathews 3 роки тому +48

    അവിയലും ചെറു ചൂട് ചോറും, ആഹാ... 👌 ഈ റെസിപ്പി അച്ചന്റെ മേൽനോട്ടത്തിൽ ആയോണ്ട് കിടു തന്നെയായിരിക്കും 😋❣️

  • @valsanair1817
    @valsanair1817 Рік тому

    Super Cury. ഇതു മാത്രം മതി വയറു നിറയെ ചോറുണ്ട്. Thank u.

  • @kavithalakshmi2796
    @kavithalakshmi2796 3 роки тому +4

    അച്ഛന്റെ അവതരണം വളരെ ലളിതമാണ്, കൊച്ചു കുട്ടികൾക്കു വരെ മനസിലാകുന്ന വിധത്തിൽ , അതുകൊണ്ട് തന്നെ ഞാൻ അദ്ധേഹത്തിന്റെ ഒരു ആരാധികയാണ്,ഒപ്പം യദുവിന്റെ ചാനലിന്റേയും.

  • @itsdude9866
    @itsdude9866 3 роки тому +13

    You got this simplicity from your dad...🙏thirumeni

  • @peacegardenvlogs3917
    @peacegardenvlogs3917 3 роки тому +1

    ഞാനും അവിയൽ ഇങ്ങനെ യാണ് വെയ്ക്കുന്നത്. ഞാനും മാങ്ങാ ചേർത്ത് വെയ്ക്കാറുണ്ട്

  • @sreedivya5596
    @sreedivya5596 Рік тому +8

    I got a chance to taste pazhayidam sadya from US this year.Absolutely delicious ❤

  • @SHAMNASKITCHENMAGICAshamnas
    @SHAMNASKITCHENMAGICAshamnas Рік тому +3

    ദയവു ചെയ്യ്തു ഒന്ന് ഇന്ഗ്രിടിയൻസ് എഴുതി കാണിക്കുമോ. സ്റ്റോവവിന്റെ ഒച്ച കൊണ്ട് കേൾക്കാൻ പറ്റുന്നില്ല plz........❤എല്ലാ വിഭവങ്ങൾ ഞാൻ ഇഷ്ട്ടത്തോടും സ്നേഹത്തോടും ഒരുബഹുമാതോടും കണാറ പതിവ് 😍അച്ഛൻ സൂപ്പറാ.......

  • @suseelamn858
    @suseelamn858 2 роки тому

    ഇപ്പോഴാണ് ശരിക്കും അവിയൽ ഇങ്ങനെ ആണ് ഉണ്ടാക്കേണ്ടത് എന്ന് മനസ്സിലായത്..ഞാൻ എപ്പോൾ ഉണ്ടാകുമ്പോഴും കുഴഞ്ഞു പോകുമായിരുന്നു...ഞാൻ എല്ലാ കഷ്ണങ്ങളും ഒരുമിച്ചാണ് ഇട്ടു കൊണ്ടിരുന്നത്...ഇപ്പൊൾ എല്ലാം മനസ്സിലായി... 👍👍🙏

  • @padmak10
    @padmak10 2 роки тому +26

    I always wondered, how marriage avials don't get mushy... very well demonstrated... I even got the smell of avial when it was ready 😄

  • @sreejags9810
    @sreejags9810 3 роки тому +4

    അച്ഛന്റെ രുചികരമായ റെസിപ്പികൾ ഇനിയും പ്രതീക്ഷിക്കുന്നു 😍😍ആശംസകൾ യദു😍😍

  • @otpmohan8402
    @otpmohan8402 21 день тому +1

    This is different curry and can not say aviyal in Ottapalam/Palakkad. Curd and Bitter gourd is must in our traditional Aviyal at Ottapalam.

  • @ratheeshvikandangali4523
    @ratheeshvikandangali4523 3 роки тому +140

    എത്ര സരളമായി ആണ് പറഞ്ഞുതരണത് നന്ദീ
    ആ വിനയത്തോടെ ഉള്ള പെരുമാറ്റംതന്നെ അനുഗ്രഹം

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +4

      നന്ദി 💛

    • @SelfMotivatedEternal
      @SelfMotivatedEternal 3 роки тому +7

      വിനയവും സ്നേഹത്തോടെയുള്ള പെരുമാറ്റവും ബ്രാഹ്മണന്റെ മുഖമുദ്ര ! പിന്നെ സരളമായ അവതരണം. നമ്മൾ ചെയ്യുന്നത് എത്ര വലിയ കാര്യമാണെങ്കിലും സരളമായി അവതരിപ്പിക്കാനും സിംപിൾ ജീവിത ശൈലിയും ഉള്ള ജീവിതം സാത്വികരായ ബ്രാഹ്മണർക്ക് ആരും പറയേണ്ടതില്ലല്ലോ!

    • @BhagyarajVb
      @BhagyarajVb 3 роки тому +1

      onnu sube cheyne

  • @adhikanav-family
    @adhikanav-family 3 роки тому +2

    ഈ അച്ഛനെ ഞാൻ എബി ചേട്ടൻ വീഡിയോയിൽ കണ്ട പോലെ ഒരു ഓർമ ചീര പായസം വെക്കുന്നത്

  • @ammiamos3933
    @ammiamos3933 Рік тому

    Njan 18 varshangalku munpu pazhayidathinte vanithayil vanna recipe nokki undakkiyirunnu. Recipe pinneedu nashtapettu poyi.pinne eppozhanu ee recipe kittunnathu. Thank you so much sir...

  • @resmys1584
    @resmys1584 3 роки тому +17

    വളരെ നല്ല വിവരണം. നന്ദി ♥️👏

  • @varunvm8073
    @varunvm8073 Рік тому +8

    I live in Gujarat. What I get here is roti and dal, and sometimes it's very hard to eat. So, what I do is that I play your videos and I eat. It gives me a feeling that I am having Kerala food. Hope someday I get a chance to enjoy lunch with you and pazhayidam sir.

  • @jayavallip5888
    @jayavallip5888 29 днів тому

    എപ്പോഴും നിങ്ങളുടെ വീഡീയോ കാണാറുണ്ട്. അത് പതിവാണ്.നന്ദി സർ 😊നന്ദി യതു ❤️👍

  • @shijuthomas7489
    @shijuthomas7489 Рік тому +7

    I was struggling with making avial curry for long time. This recipe was awesome and master class. Finally i have done and shared with loved ones. I got the traditional taste .thank you so much.

  • @sallyiype6874
    @sallyiype6874 3 роки тому +11

    His smile and the way of talking 😍

  • @mayadevisadanandan2436
    @mayadevisadanandan2436 6 місяців тому

    ഈ അവിയൽ ഉണ്ടാക്കി. അപാര രുചി നന്ദി. ഇപ്പോൾ ഇതു നോക്കി മാത്രെ ഉണ്ടാക്കു

  • @ligiap6653
    @ligiap6653 3 роки тому +9

    I watch all your videos. I love the noise around when your Father cooks outside. Beetles cry, birds whispering etc... all gives a Nostalgic feeling. I'm a lover of Forest and nature. I try cooking most of the curries that you'll share. Keep going. Wish you all the best. 🙏👍❤

  • @karunakarancheviri5221
    @karunakarancheviri5221 3 роки тому +4

    എല്ലാം ഒന്നിനൊന്ന് മെച്ചം അഭിനന്ദനങ്ങൾ

  • @rajendran1013
    @rajendran1013 3 роки тому

    താങ്കളുടെ ചിരി കണ്ടാല്‍ വയറു നിറയും....നന്ദി

  • @sujareghu7391
    @sujareghu7391 3 роки тому +36

    എന്താ അന്തസ്!
    കാത്തിരുന്ന ചാനൽ
    പഴയിടം മോഹനൻ നമ്പൂതിരി

  • @sreelatha3084
    @sreelatha3084 3 роки тому +6

    നല്ല അവതരണം.. തിരുമേനിക്ക് നന്ദി ❣️❣️❣️❣️

  • @jayasreec4598
    @jayasreec4598 3 роки тому +1

    എല്ലാം വിശദമായി തിരുമേനി പറഞ്ഞു തന്നു നന്ദി.

  • @bonatv1366
    @bonatv1366 7 місяців тому +3

    너무너무 맛있어보여요.
    레시피 공유해주셔서 감사합니다. 풀시청으로 응원합니다. ❤❤❤❤👍🎁🧟‍♂️

  • @sunirenjith1398
    @sunirenjith1398 3 роки тому +41

    അവിയൽ ഇഷ്ടം 😍

  • @RajeshKumar-ht6rq
    @RajeshKumar-ht6rq 3 роки тому +1

    തിരുമേനി നല്ല അവതരണം
    അവിയൽ കാഴ്യ്ക്കണം എന്നില്ല
    നിങ്ങളുട സംസാരം കേട്ടപ്പോഴേ
    വയറു ഫുൾ ആയി

  • @amal5580
    @amal5580 3 роки тому +9

    കഴിഞ്ഞ 30 വർഷമായിട്ട് ഞാൻ കഴിച്ചത് അവിയൽ അല്ല അത് വേറെ എന്തോ ആണ് 🥺🥺🥺

  • @kuppivalahuts2265
    @kuppivalahuts2265 3 роки тому +4

    കാത്തിരുന്ന വീഡിയോ ഒരുപാടിഷ്ടം അച്ഛനെ 💜

  • @rekhakishor1978
    @rekhakishor1978 27 днів тому +1

    ഞാനും പരീക്ഷിച്ചു ട്ടോ നല്ലതായിരുന്നു 👍🏻

  • @vanajanair55
    @vanajanair55 Рік тому +19

    Very cute father & son duo. Son is very obedient We have to appreciate his father for that. May God bless you Sir.

  • @minipk650
    @minipk650 3 роки тому +11

    Thank you ❤

  • @vijayalakshmit9306
    @vijayalakshmit9306 11 місяців тому

    എത്ര ഭംഗിയായി കൃത്യമായി ആണ് അളവുകള്‍ ഒക്കെ പറയുന്നത്. വീണ്ടും വീണ്ടും പറഞ്ഞ് ഒരു നല്ല അധ്യാപ kene പോലെ നമ്മൾ ക്ക് പറഞ്ഞ് തരുന്നു. ഒരു നല്ല മനസ്സിന്റെ ഉടമ. പാ ച കത്തില്‍ വലിയ താല്‍പര്യം ഒന്നും ഇല്ലാത്ത ഞാൻ തിരുമേനിയെ കുറിച്ച് അriyan ഇട ആയത് മൊട്ട അരുണ്‍ മൂലം മാത്രം ആണ്. താങ്കള്‍ ഇത്രയും വലിയൊരു മനുഷ്യന്‍ ആണ് എന്ന് മനസ്സിൽ ആക്കി തന്ന ....അരുണ്‍ ന് നന്ദി.