ഉന്തിവീഴ്ത്തല്‍: വീഴുന്നവന് എന്തു നേട്ടം? മാത്യു ചെമ്പുകണ്ടത്തില്‍....... ഉന്തിവീഴ്ത്തല്‍ എന്ന ശുശ്രൂഷ ചെയ്യുന്നതിലൂടെ നേട്ടം കൊയ്യുന്നത് ആര്‍? ഒരു സംശയവുമില്ല, വേദിയില്‍ വെട്ടിത്തിളങ്ങുന്ന പ്രസംഗകന്‍. വീഴുന്നവന് എന്തു ഫലം? കുപ്പായത്തില്‍ അല്‍പ്പം മണ്ണുപുരളും. അല്ലാതെ നേട്ടമൊന്നുമില്ല. ആളുകളേ വീഴ്ത്തുന്നതിലൂടെ പ്രശസ്തരായവര്‍ ഈ രംഗം വീഡിയോ എടുത്തും മസാലചേര്‍ത്ത് മറ്റിടങ്ങളില്‍ വിളമ്പിയും കേമന്മാരാകും. വീണവര്‍ പൊടിയും തട്ടി വീട്ടില്‍ പോകും. ഇതാണ് ഉന്തിവീഴ്ത്തല്‍ പരിപാടിയില്‍ ആത്യന്തികമായി സംഭവിക്കുന്നത്. വീഴുന്നതുകൊണ്‍ട് തനിക്ക് ആത്മീയ ജീവിതത്തില്‍ എന്തു നേട്ടം എന്ന് ഒരുനിമിഷം ഓരോ വിശ്വാസിയും ആത്മപരിശോധന നടത്തിയാല്‍ ഇത്തരം തട്ടിപ്പുകളില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കും. യേശു പറഞ്ഞു: "നിങ്ങള്‍ സത്യം അറിയും, സത്യം നിങ്ങളേ സ്വതന്ത്രരാക്കും". ദൈവവചനത്തില്‍നിന്ന് വിശ്വാസികള്‍ അറിഞ്ഞിരിക്കേണ്‍ട അനേകം സത്യങ്ങളുണ്‍ട്. അവ അറിയുന്തോറും നാം സ്വതന്ത്രരാകും. രക്ഷിക്കപ്പെടണം എന്ന ഒരു സത്യം മാത്രം അറിഞ്ഞവന്‍ രക്ഷിക്കപ്പെട്ടു, അതിനാല്‍ സ്വതന്ത്രനായി. മറ്റൊരു വ്യക്തി രക്ഷിക്കപ്പെടുകയും സ്‌നാനപ്പെടുകയും വേണം എന്ന് അറിഞ്ഞു, അത് അനുസരിച്ചു. ആ രണ്‍ട് സത്യങ്ങളാലും അവന്‍ സ്വന്ത്രനായി. ഇതുപോലെ ദൈവവചനത്തില്‍നിന്നും കൂടുതല്‍ സത്യം അറിയുന്തോറും വിശ്വാസികള്‍ കൂടുതല്‍ സ്വതന്ത്രരായിക്കൊണ്‍ടിരിക്കും. "സ്വാതന്ത്ര്യത്തിനായിട്ട് ക്രിസ്തു നമ്മേ സ്വതന്ത്രരാക്കി" (ഗലാ:5:1) എന്ന സന്ദേശം സുവിശേഷപ്രഭാഷണത്തിന്റെ കാതലാണ്. എല്ലാ സുവിശേഷപ്രസംഗങ്ങകളും കേള്‍വിക്കാരേ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതാകണം. അതല്ലാതെ കൂടുതല്‍ ബന്ധനങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതാകരുത്. ബന്ധിതര്‍ക്ക് മോചനം നല്‍കുന്ന ക്രിസ്തുവിനേ പ്രസംഗിക്കപ്പെടുമ്പോള്‍ വിശ്വാസികള്‍ വാസ്തവമായി സ്വതന്ത്രരാകും. ഉന്തി വീഴ്ത്തല്‍ ശുശ്രൂഷയ്ക്ക് വിധേയരാകുന്നവരുടെ ജീവിതം പരിശോധിച്ചു നോക്കൂ. വീഴ്ചയ്ക്ക് മുമ്പും പിമ്പുമുള്ള അവരുടെ ജീവിത്തിതന് എന്ത് മാറ്റം സംഭവിച്ചിട്ടുണ്‍ട്? അവര്‍ ആത്മീയമായി കൂടുതല്‍ ബലപ്പെടുന്നുണ്‍ടോ? പാപത്തിന്റെ ബന്ധനത്തില്‍നിന്ന് മോചിതരാകുന്നുണ്‍ടോ? പരിശുദ്ധാത്മാവിന്റെ ഫലങ്ങളായ "സ്‌നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം" (ഗലാ:6:22,23) എന്നിവ വീണ് എണീക്കുന്നവരില്‍ പ്രകടമാകുന്നുണ്‍ടോ? ഇത് സംഭവിക്കാതെ, വെറുമൊരു വീഴ്ച്ചയുടെ പേരില്‍ പ്രശംസിച്ചതുകൊണ്‍ട് എന്തു നേട്ടം? ഉന്തിവീഴ്ത്തല്‍ ശുശ്രൂഷ ചെയ്യുന്നവര്‍ ലോകപ്രസിദ്ധരും അനേക ലക്ഷം ആളുകളേ ആകര്‍ഷിക്കാന്‍ കഴിയുന്ന വ്യക്തികളുമാണല്ലോ, ഇവര്‍ ചെയ്യുന്നത് തെറ്റാണെങ്കില്‍ എന്തുകൊണ്‍ട് അവരുടെ ശുശ്രൂഷകളില്‍ അനേകര്‍ രക്ഷിക്കപ്പെടുന്നു? ഈ ചോദ്യമാണ് ഉന്തിവീഴ്ത്തല്‍ പോലുള്ള പരിപാടികളേ ന്യായീകരിക്കുന്നവര്‍ ചോദിക്കുന്നത്. ഇതിന് മറുപടിയായി ഒരു ചെറിയ ഉദാഹരണം സംഖ്യാ പുസ്തകം 20-ാം അധ്യായത്തില്‍നിന്ന് എടുക്കാം. ആറു ലക്ഷം പുരുഷന്മാരും അവരുടെ ഭാര്യമാരും കുട്ടികളും അടക്കം വലിയൊരു പുരുഷാരത്തേ നയിച്ച മോശെയുടെ മുമ്പാകെ ജനം വെള്ളത്തിനായി മുറവിളി കൂട്ടുന്നു. ദൈവസന്നിധിയില്‍ അപേക്ഷകഴിച്ച മോശെയോടു "വെള്ളത്തിനായി പാറയോടു കല്‍പ്പിക്ക" (സംഖ്യ 20:7,8) എന്നു യഹോവ പറയുന്നു. യഹോവയുടെ കല്‍പ്പനയ്ക്ക് വിരോധമായി മോശെ പാറയേ അടിക്കുന്നു. മോശെ ചെയ്തത് യഹോവയേ കോപിപ്പിച്ചുവെങ്കിലും ദാഹിച്ചു വലഞ്ഞ ജനത്തിന് ദൈവം വെള്ളം നിഷേധിച്ചില്ല. അവര്‍ കുടിച്ച് തൃപ്തരായി. എന്നാല്‍, മോശെയുടെ തെറ്റ് ന്യായീകരിക്കപ്പെട്ടില്ല എന്നു മാത്രമല്ല, ശിക്ഷിക്കപ്പെടുകയും ചെയ്തു. സുവിശേഷപ്രസംഗകന്‍ പ്രഗത്ഭനാണെന്നു കരുതി അദ്ദേഹം ചെയ്യുന്നത് എല്ലാം ന്യായീകരിക്കപ്പെടാവുന്നതോ ശരിയോ ആകണമെന്നില്ല. പ്രസംഗകനല്ല, ദൈവവചനമാണ് പ്രധാനപ്പെട്ടത്. അനുസരിക്കുന്നതാണല്ലോ യാഗത്തേക്കാള്‍ പ്രധാനപ്പെട്ടത് (1 സാമുവേല്‍ 15:22). ഈ ലേഖകന്റെ ചില അനുഭവങ്ങള്‍ പങ്കുവയ്ക്കട്ടെ: ഞാന്‍ സ്‌നാനപ്പെട്ട ആദ്യവര്‍ഷം ഒരു വലിയ യോഗത്തില്‍ പങ്കെടുത്തു. കേരളത്തില്‍നിന്നുള്ള ഒരു പെന്റക്കൊസ്റ്റ് സഭയുടെ നേതാവാണ് പ്രസംഗകന്‍. പ്രസംഗത്തിനൊടുവില്‍ ആള്‍ക്കൂട്ടം പ്രസംഗകനേ പൊതിഞ്ഞുനില്‍ക്കുന്നു. ആ കൂട്ടത്തില്‍ ഞാനും പോയി നിന്നു. പ്രസംഗകന്‍ ആളുകളുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കുന്നു. പലരും മലര്‍ന്നടിച്ച് വീഴുന്നു. അന്നാണ് ഈ വീഴല്‍ പരിപാടി ഞാന്‍ ആദ്യമായി കാണുന്നത്. പ്രസംഗകന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ വീണുപോകുന്നവരേ താങ്ങി സാവധാനം തറയില്‍ കിടത്തുന്ന ശുശ്രൂഷാ സഹായികള്‍ മഹാപ്രതിഫലമുള്ള എന്തോ ശുശ്രൂഷ ചെയ്യുന്നവരെന്ന ഭാവത്തില്‍ വീഴാന്‍ പോകുന്നവരുടെ പിന്നില്‍ ഭവ്യതയോടെ നില്‍ക്കുന്നു. വീഴാന്‍ താല്‍പര്യമില്ലെങ്കിലും മറ്റുള്ളവര്‍ എന്തു പറയും എന്ന ചിന്ത എന്നേയും അവിടെ പിടിച്ചു നിര്‍ത്തി. (കത്തോലിക്കാസഭയില്‍ ആചരിച്ചിരുന്ന ദുഃഖവെള്ളിയാഴ്ചകളിലേ കര്‍മ്മങ്ങള്‍ ഒരുനിമിഷം ഞാന്‍ ഓര്‍മിച്ചു. ദുഃഖവെള്ളിയാഴ്ചകളില്‍ ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളേ അനുസ്മരിപ്പിച്ച് കയ്പ്പുനീര്‍ കുടിക്കുന്ന ഒരു പരിപാടിയുണ്‍ട്. പാവല്‍ ചെടിയുടെ ഇല അരച്ച് കലക്കി വച്ചിരിക്കുന്നത് കൈവെള്ളയില്‍ വാങ്ങി കുടിക്കണം. അതൊന്നു രുചിക്കാതെ പോകാന്‍ പാടില്ല. രുചിച്ചില്ലെങ്കില്‍ ബലപ്രയോഗത്തിലൂടെ കുടിപ്പിക്കാന്‍ കുടുംബത്തിലേ മുതിര്‍ന്നവര്‍ നില്‍ക്കുന്നുണ്‍ട്.) ജനങ്ങള്‍ കൂട്ടമായി വീണുകൊണ്‍ടിരിക്കുമ്പോള്‍ ഞാനും വീഴാതെ പോയാല്‍ ആരെങ്കിലും ബലപ്രയോഗത്തിലൂടെ തള്ളിയിടുമോ എന്ന് ഭയപ്പെട്ട് മേല്‍പ്പടിയാന്‍ പ്രസംഗകന് മുമ്പില്‍ ഞാനും തല കുനിച്ചു. ഉടനേ അദ്ദേഹം എന്റെ ചെവിക്കു മുകളില്‍ ചെന്നിയില്‍ കുത്തിപ്പിടിച്ച് മനസ്സിലാകാത്ത ഭാഷയില്‍ എന്തോ പറഞ്ഞ് എന്നേ പിന്നിലേക്കൊരു തള്ളല്‍. "താങ്ങല്‍ ശുശ്രൂഷകരുടെ" കൈകളിലൂടെ "സ്ലോമോഷനി"ല്‍ ഞാനും നിലംപതിച്ചു. വീണ ജാള്യത മറച്ചുവച്ച് ഞാന്‍ ചാടി എണീറ്റു. പിന്നീടൊരിക്കലും ഇത്തരം തട്ടിപ്പിന് വിധേയപ്പെടാന്‍ അവസരം ഉണ്‍ടാകാതെ ദൈവം എന്നേ സംരക്ഷിച്ചു. ** ഏതാനും വര്‍ഷം മുമ്പ് ഒരു സഞ്ചാരസുവിശേഷകന്‍ ഞങ്ങളുടെ സഭയില്‍ വന്നു. വീഴ്ത്തല്‍ ശുശ്രൂഷ നടത്തി. തമിഴ്‌നാട്ടുകാരനായ ഒരു വിശ്വാസിയേ അദ്ദേഹം നാലു തവണ തള്ളിയിട്ടു. അതില്‍പിന്നെ ആ വിശ്വാസി ഞങ്ങളുടെ ഗുഡ്‌ബൈ പറഞ്ഞു. **** ഒരിക്കല്‍ ഒരു യോഗത്തില്‍ ഞാന്‍ കുടുംബമായി പങ്കെടുത്തുകൊണ്‍ടിരിക്കുമ്പോള്‍ പ്രസംഗകന്‍ തള്ളിയിടല്‍ ശുശ്രൂഷ നടത്തി മുന്നേറുന്നു. സഭയില്‍ സന്നിഹിതരായിരുന്ന എല്ലാവരുടെയും ആരികിലെത്തി അദ്ദേഹം പ്രാര്‍ത്ഥിച്ച് എല്ലാവരേയും തള്ളിയിട്ടുകൊണ്‍ടിരുന്നു. എന്റെ അടുക്കല്‍ ഈ പരിപാടിയുമായി വന്നാല്‍ അദ്ദേഹത്തോടു "നോ" പറയാന്‍ ഞാന്‍ തയാറായിരുന്നു. എന്നാല്‍ എന്റെ കുടുംബത്തിലേ ആരുടെയും അടുത്ത് അദ്ദേഹം വന്നില്ല. "നിന്റെ വശത്ത് ആയിരം പേരും നിന്റെ വലത്തുവശത്ത് പതിനായിരം പേരും വീഴും, എങ്കിലും അത് നിന്നോട് അടുത്തു വരികയില്ല" (സങ്കീര്‍ത്തനം 91:7). ഈ വചനം എത്രയോ ശരി! അനാത്മീയ ശുശ്രൂഷകളോടു "നോ" പറയാന്‍ വിശ്വാസി തയാറാകാത്തിടത്തോളം ഉന്തിവീഴ്ത്തല്‍ വീരന്മാര്‍ സഭകളില്‍ വിഷവിത്ത് വിതച്ചുകൊണ്‍ടേയിരിക്കും
Prince Sr What you expect in these final days??Jesus already warned us these times lots of false prophets will come..These people are just few of them..
Praise to Jesus Christ 🙏🙏🔥🔥 hallelujah 🙏
Amen,amen
Powerful message I heard this so many times
Wonderful ... Praise God :)
Hello Sir. Good Morning ......................
Hello Amit ... how r u
I am Good Sir , what about you ??????
ഉന്തിവീഴ്ത്തല്‍: വീഴുന്നവന് എന്തു നേട്ടം?
മാത്യു ചെമ്പുകണ്ടത്തില്‍.......
ഉന്തിവീഴ്ത്തല്‍ എന്ന ശുശ്രൂഷ ചെയ്യുന്നതിലൂടെ നേട്ടം കൊയ്യുന്നത് ആര്‍? ഒരു സംശയവുമില്ല, വേദിയില്‍ വെട്ടിത്തിളങ്ങുന്ന പ്രസംഗകന്‍. വീഴുന്നവന് എന്തു ഫലം? കുപ്പായത്തില്‍ അല്‍പ്പം മണ്ണുപുരളും. അല്ലാതെ നേട്ടമൊന്നുമില്ല. ആളുകളേ വീഴ്ത്തുന്നതിലൂടെ പ്രശസ്തരായവര്‍ ഈ രംഗം വീഡിയോ എടുത്തും മസാലചേര്‍ത്ത് മറ്റിടങ്ങളില്‍ വിളമ്പിയും കേമന്മാരാകും. വീണവര്‍ പൊടിയും തട്ടി വീട്ടില്‍ പോകും. ഇതാണ് ഉന്തിവീഴ്ത്തല്‍ പരിപാടിയില്‍ ആത്യന്തികമായി സംഭവിക്കുന്നത്. വീഴുന്നതുകൊണ്‍ട് തനിക്ക് ആത്മീയ ജീവിതത്തില്‍ എന്തു നേട്ടം എന്ന് ഒരുനിമിഷം ഓരോ വിശ്വാസിയും ആത്മപരിശോധന നടത്തിയാല്‍ ഇത്തരം തട്ടിപ്പുകളില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കും. യേശു പറഞ്ഞു: "നിങ്ങള്‍ സത്യം അറിയും, സത്യം നിങ്ങളേ സ്വതന്ത്രരാക്കും". ദൈവവചനത്തില്‍നിന്ന് വിശ്വാസികള്‍ അറിഞ്ഞിരിക്കേണ്‍ട അനേകം സത്യങ്ങളുണ്‍ട്. അവ അറിയുന്തോറും നാം സ്വതന്ത്രരാകും. രക്ഷിക്കപ്പെടണം എന്ന ഒരു സത്യം മാത്രം അറിഞ്ഞവന്‍ രക്ഷിക്കപ്പെട്ടു, അതിനാല്‍ സ്വതന്ത്രനായി. മറ്റൊരു വ്യക്തി രക്ഷിക്കപ്പെടുകയും സ്‌നാനപ്പെടുകയും വേണം എന്ന് അറിഞ്ഞു, അത് അനുസരിച്ചു. ആ രണ്‍ട് സത്യങ്ങളാലും അവന്‍ സ്വന്ത്രനായി. ഇതുപോലെ ദൈവവചനത്തില്‍നിന്നും കൂടുതല്‍ സത്യം അറിയുന്തോറും വിശ്വാസികള്‍ കൂടുതല്‍ സ്വതന്ത്രരായിക്കൊണ്‍ടിരിക്കും. "സ്വാതന്ത്ര്യത്തിനായിട്ട് ക്രിസ്തു നമ്മേ സ്വതന്ത്രരാക്കി" (ഗലാ:5:1) എന്ന സന്ദേശം സുവിശേഷപ്രഭാഷണത്തിന്റെ കാതലാണ്. എല്ലാ സുവിശേഷപ്രസംഗങ്ങകളും കേള്‍വിക്കാരേ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതാകണം. അതല്ലാതെ കൂടുതല്‍ ബന്ധനങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതാകരുത്. ബന്ധിതര്‍ക്ക് മോചനം നല്‍കുന്ന ക്രിസ്തുവിനേ പ്രസംഗിക്കപ്പെടുമ്പോള്‍ വിശ്വാസികള്‍ വാസ്തവമായി സ്വതന്ത്രരാകും. ഉന്തി വീഴ്ത്തല്‍ ശുശ്രൂഷയ്ക്ക് വിധേയരാകുന്നവരുടെ ജീവിതം പരിശോധിച്ചു നോക്കൂ. വീഴ്ചയ്ക്ക് മുമ്പും പിമ്പുമുള്ള അവരുടെ ജീവിത്തിതന് എന്ത് മാറ്റം സംഭവിച്ചിട്ടുണ്‍ട്? അവര്‍ ആത്മീയമായി കൂടുതല്‍ ബലപ്പെടുന്നുണ്‍ടോ? പാപത്തിന്റെ ബന്ധനത്തില്‍നിന്ന് മോചിതരാകുന്നുണ്‍ടോ? പരിശുദ്ധാത്മാവിന്റെ ഫലങ്ങളായ "സ്‌നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം" (ഗലാ:6:22,23) എന്നിവ വീണ് എണീക്കുന്നവരില്‍ പ്രകടമാകുന്നുണ്‍ടോ? ഇത് സംഭവിക്കാതെ, വെറുമൊരു വീഴ്ച്ചയുടെ പേരില്‍ പ്രശംസിച്ചതുകൊണ്‍ട് എന്തു നേട്ടം? ഉന്തിവീഴ്ത്തല്‍ ശുശ്രൂഷ ചെയ്യുന്നവര്‍ ലോകപ്രസിദ്ധരും അനേക ലക്ഷം ആളുകളേ ആകര്‍ഷിക്കാന്‍ കഴിയുന്ന വ്യക്തികളുമാണല്ലോ, ഇവര്‍ ചെയ്യുന്നത് തെറ്റാണെങ്കില്‍ എന്തുകൊണ്‍ട് അവരുടെ ശുശ്രൂഷകളില്‍ അനേകര്‍ രക്ഷിക്കപ്പെടുന്നു? ഈ ചോദ്യമാണ് ഉന്തിവീഴ്ത്തല്‍ പോലുള്ള പരിപാടികളേ ന്യായീകരിക്കുന്നവര്‍ ചോദിക്കുന്നത്. ഇതിന് മറുപടിയായി ഒരു ചെറിയ ഉദാഹരണം സംഖ്യാ പുസ്തകം 20-ാം അധ്യായത്തില്‍നിന്ന് എടുക്കാം. ആറു ലക്ഷം പുരുഷന്മാരും അവരുടെ ഭാര്യമാരും കുട്ടികളും അടക്കം വലിയൊരു പുരുഷാരത്തേ നയിച്ച മോശെയുടെ മുമ്പാകെ ജനം വെള്ളത്തിനായി മുറവിളി കൂട്ടുന്നു. ദൈവസന്നിധിയില്‍ അപേക്ഷകഴിച്ച മോശെയോടു "വെള്ളത്തിനായി പാറയോടു കല്‍പ്പിക്ക" (സംഖ്യ 20:7,8) എന്നു യഹോവ പറയുന്നു. യഹോവയുടെ കല്‍പ്പനയ്ക്ക് വിരോധമായി മോശെ പാറയേ അടിക്കുന്നു. മോശെ ചെയ്തത് യഹോവയേ കോപിപ്പിച്ചുവെങ്കിലും ദാഹിച്ചു വലഞ്ഞ ജനത്തിന് ദൈവം വെള്ളം നിഷേധിച്ചില്ല. അവര്‍ കുടിച്ച് തൃപ്തരായി. എന്നാല്‍, മോശെയുടെ തെറ്റ് ന്യായീകരിക്കപ്പെട്ടില്ല എന്നു മാത്രമല്ല, ശിക്ഷിക്കപ്പെടുകയും ചെയ്തു. സുവിശേഷപ്രസംഗകന്‍ പ്രഗത്ഭനാണെന്നു കരുതി അദ്ദേഹം ചെയ്യുന്നത് എല്ലാം ന്യായീകരിക്കപ്പെടാവുന്നതോ ശരിയോ ആകണമെന്നില്ല. പ്രസംഗകനല്ല, ദൈവവചനമാണ് പ്രധാനപ്പെട്ടത്. അനുസരിക്കുന്നതാണല്ലോ യാഗത്തേക്കാള്‍ പ്രധാനപ്പെട്ടത് (1 സാമുവേല്‍ 15:22). ഈ ലേഖകന്റെ ചില അനുഭവങ്ങള്‍ പങ്കുവയ്ക്കട്ടെ: ഞാന്‍ സ്‌നാനപ്പെട്ട ആദ്യവര്‍ഷം ഒരു വലിയ യോഗത്തില്‍ പങ്കെടുത്തു. കേരളത്തില്‍നിന്നുള്ള ഒരു പെന്റക്കൊസ്റ്റ് സഭയുടെ നേതാവാണ് പ്രസംഗകന്‍. പ്രസംഗത്തിനൊടുവില്‍ ആള്‍ക്കൂട്ടം പ്രസംഗകനേ പൊതിഞ്ഞുനില്‍ക്കുന്നു. ആ കൂട്ടത്തില്‍ ഞാനും പോയി നിന്നു. പ്രസംഗകന്‍ ആളുകളുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കുന്നു. പലരും മലര്‍ന്നടിച്ച് വീഴുന്നു. അന്നാണ് ഈ വീഴല്‍ പരിപാടി ഞാന്‍ ആദ്യമായി കാണുന്നത്. പ്രസംഗകന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ വീണുപോകുന്നവരേ താങ്ങി സാവധാനം തറയില്‍ കിടത്തുന്ന ശുശ്രൂഷാ സഹായികള്‍ മഹാപ്രതിഫലമുള്ള എന്തോ ശുശ്രൂഷ ചെയ്യുന്നവരെന്ന ഭാവത്തില്‍ വീഴാന്‍ പോകുന്നവരുടെ പിന്നില്‍ ഭവ്യതയോടെ നില്‍ക്കുന്നു. വീഴാന്‍ താല്‍പര്യമില്ലെങ്കിലും മറ്റുള്ളവര്‍ എന്തു പറയും എന്ന ചിന്ത എന്നേയും അവിടെ പിടിച്ചു നിര്‍ത്തി. (കത്തോലിക്കാസഭയില്‍ ആചരിച്ചിരുന്ന ദുഃഖവെള്ളിയാഴ്ചകളിലേ കര്‍മ്മങ്ങള്‍ ഒരുനിമിഷം ഞാന്‍ ഓര്‍മിച്ചു. ദുഃഖവെള്ളിയാഴ്ചകളില്‍ ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളേ അനുസ്മരിപ്പിച്ച് കയ്പ്പുനീര്‍ കുടിക്കുന്ന ഒരു പരിപാടിയുണ്‍ട്. പാവല്‍ ചെടിയുടെ ഇല അരച്ച് കലക്കി വച്ചിരിക്കുന്നത് കൈവെള്ളയില്‍ വാങ്ങി കുടിക്കണം. അതൊന്നു രുചിക്കാതെ പോകാന്‍ പാടില്ല. രുചിച്ചില്ലെങ്കില്‍ ബലപ്രയോഗത്തിലൂടെ കുടിപ്പിക്കാന്‍ കുടുംബത്തിലേ മുതിര്‍ന്നവര്‍ നില്‍ക്കുന്നുണ്‍ട്.) ജനങ്ങള്‍ കൂട്ടമായി വീണുകൊണ്‍ടിരിക്കുമ്പോള്‍ ഞാനും വീഴാതെ പോയാല്‍ ആരെങ്കിലും ബലപ്രയോഗത്തിലൂടെ തള്ളിയിടുമോ എന്ന് ഭയപ്പെട്ട് മേല്‍പ്പടിയാന്‍ പ്രസംഗകന് മുമ്പില്‍ ഞാനും തല കുനിച്ചു. ഉടനേ അദ്ദേഹം എന്റെ ചെവിക്കു മുകളില്‍ ചെന്നിയില്‍ കുത്തിപ്പിടിച്ച് മനസ്സിലാകാത്ത ഭാഷയില്‍ എന്തോ പറഞ്ഞ് എന്നേ പിന്നിലേക്കൊരു തള്ളല്‍. "താങ്ങല്‍ ശുശ്രൂഷകരുടെ" കൈകളിലൂടെ "സ്ലോമോഷനി"ല്‍ ഞാനും നിലംപതിച്ചു. വീണ ജാള്യത മറച്ചുവച്ച് ഞാന്‍ ചാടി എണീറ്റു. പിന്നീടൊരിക്കലും ഇത്തരം തട്ടിപ്പിന് വിധേയപ്പെടാന്‍ അവസരം ഉണ്‍ടാകാതെ ദൈവം എന്നേ സംരക്ഷിച്ചു. ** ഏതാനും വര്‍ഷം മുമ്പ് ഒരു സഞ്ചാരസുവിശേഷകന്‍ ഞങ്ങളുടെ സഭയില്‍ വന്നു. വീഴ്ത്തല്‍ ശുശ്രൂഷ നടത്തി. തമിഴ്‌നാട്ടുകാരനായ ഒരു വിശ്വാസിയേ അദ്ദേഹം നാലു തവണ തള്ളിയിട്ടു. അതില്‍പിന്നെ ആ വിശ്വാസി ഞങ്ങളുടെ ഗുഡ്‌ബൈ പറഞ്ഞു. **** ഒരിക്കല്‍ ഒരു യോഗത്തില്‍ ഞാന്‍ കുടുംബമായി പങ്കെടുത്തുകൊണ്‍ടിരിക്കുമ്പോള്‍ പ്രസംഗകന്‍ തള്ളിയിടല്‍ ശുശ്രൂഷ നടത്തി മുന്നേറുന്നു. സഭയില്‍ സന്നിഹിതരായിരുന്ന എല്ലാവരുടെയും ആരികിലെത്തി അദ്ദേഹം പ്രാര്‍ത്ഥിച്ച് എല്ലാവരേയും തള്ളിയിട്ടുകൊണ്‍ടിരുന്നു. എന്റെ അടുക്കല്‍ ഈ പരിപാടിയുമായി വന്നാല്‍ അദ്ദേഹത്തോടു "നോ" പറയാന്‍ ഞാന്‍ തയാറായിരുന്നു. എന്നാല്‍ എന്റെ കുടുംബത്തിലേ ആരുടെയും അടുത്ത് അദ്ദേഹം വന്നില്ല. "നിന്റെ വശത്ത് ആയിരം പേരും നിന്റെ വലത്തുവശത്ത് പതിനായിരം പേരും വീഴും, എങ്കിലും അത് നിന്നോട് അടുത്തു വരികയില്ല" (സങ്കീര്‍ത്തനം 91:7). ഈ വചനം എത്രയോ ശരി! അനാത്മീയ ശുശ്രൂഷകളോടു "നോ" പറയാന്‍ വിശ്വാസി തയാറാകാത്തിടത്തോളം ഉന്തിവീഴ്ത്തല്‍ വീരന്മാര്‍ സഭകളില്‍ വിഷവിത്ത് വിതച്ചുകൊണ്‍ടേയിരിക്കും
Prince Sr What you expect in these final days??Jesus already warned us these times lots of false prophets will come..These people are just few of them..
Mr.prince sr...sathan vare albudham kanikunu .enitu ivide kure perk oru thalavedhan pray cheyth mattan kazhinjitila .angane ullavarude vakalath pidikan nanam ille ningalk .varshangalayi palli perunal nadathum pole general conventions. oru vekthiye rakashayilek konduvaran kazhiyatha ivideuthe Pentecost enu paranjunadakuna sangadanakal .ingane ullavark ithoke kanumbo inganoke thonum .