85-90 കാലഘട്ടം. വൃശ്ചിക മാസത്തിൽ സന്ധ്യാസമയം കഴിഞ്ഞ് പഠിക്കാനിരിക്കുമ്പോൾ ഭജന വേദികളിൽ നിന്നും കാതുകളിലേക്ക് ഒഴുകിയെത്തും...അതേ മാസത്തിൽ പന്ത്രണ്ട് വിളക്കിന് പത്ത് കിലോമീറ്റർ അകലെയുള്ള ഓച്ചിറയിലേക്കൊരു യാത്ര....ആ സുന്ദര ബാല്യം ഇനിയുമില്ലല്ലോ
എൻറെ.. ചെറുപ്പകാലത്ത് ആദ്യം താമസിച്ച വീടിൻറെ.. തൊട്ടടുത്ത.. ഒരമ്പലം.. ഉണ്ടായിരുന്നു വൃശ്ചികമാസത്തിൽ.. സന്ധ്യാസമയത്ത് ഈ പാട്ട് കേട്ട്.. ഞങ്ങൾ കുട്ടികളെല്ലാം.. കളി നിർത്തി മഗ്‌രിബ് നിസ്കാരത്തിനു വേണ്ടി പള്ളിയിലേക്ക് പോകുന്നത് ഇപ്പോഴും.. മധുരമുള്ള ഓർമ്മകൾ.. തന്നെയാണ്.. ഇതുപോലെ പല ഹിന്ദു ഭക്തിഗാനങ്ങൾ.. ഇന്നും നൊസ്റ്റാൾജിയ തന്നെയാണ്
ഇതിൽ ഏറ്റവും വേദനിപ്പിക്കുന്നത് സോപ്പ് കുട്ടപ്പന്റെ അവസ്ഥയാണ്, ഒരു തെറ്റും ചെയ്യാഞ്ഞിട്ടും എല്ലാവരുടെയും പരിഹാസം ഏറ്റു വാങ്ങി ജീവിക്കുന്നൊരു പാവം 😣 സോപ്പ് കുട്ടപ്പൻ യഥാർത്ഥത്തിൽ ജീവിച്ചിരുന്ന ആളായിരുന്നു, ഈ കഥ സിനിമയാക്കിയപ്പോൾ പുള്ളി സുകുമാരൻ സാറിനോട് ദേഷ്യപ്പെട്ടു പക്ഷേ പിന്നീട് സിനിമ കണ്ട ആളുകൾ കുട്ടപ്പനെ പഴയത് പോലെ കളിയാക്കാതെ കുറച്ചൂടെ സ്നേഹത്തിൽ പെരുമാറിയപ്പോൾ അദ്ദേഹം സുകുമാരൻ സാറിനോട് വന്ന് നന്ദി പറഞ്ഞതായും അദ്ദേഹം ഒരു പ്രോഗ്രാമിൽ പറഞ്ഞിട്ടുണ്ട്
തന്റെ 28 മത്തെ വയസ്സിൽ ഇത്തരമൊരു ക്ലാസ്സിക് വേഷം ചെയ്ത നടൻ.... ഈ പാട്ടിലെ ലാസ്യ ഭാവം മാത്രം മതി അദ്ദേഹത്തിന്റെ റേഞ്ച് അളക്കാൻ... മാള അരവിന്ദൻ, നെടുമുടി, സീമ..... അതിലെ മറ്റു ആർട്ടിസ്റ്റുകൾ എല്ലാവരും സൂപ്പർ....
"സംഹാരതാണ്ഡവമാടുന്ന നേരത്ത് ശൃംഗാര കേളികളാടുന്നു " അത് വരെയുണ്ടായിരുന്ന ആ ഭക്തി ഭാവത്തിൽ നിന്ന് മാതുപ്പണ്ടാരത്തിന്റെ സ്ത്രീകളോടുള്ള ആ ശൃംഗാര ഭാവത്തിലേക്കുള്ള transition ഒക്കെ എത്ര ഭംഗിയായാണ് പുള്ളി express ചെയ്തിരിക്കുന്നത്.. ഓർമ്മ വെച്ച നാൾ മുതൽ കേൾക്കുന്ന പാട്ടാണിത്, വൃശ്ചിക മാസമായാൽ കേൾക്കാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല.. ഇതിൽ പാടി അഭിനയിച്ചത് ലാലേട്ടൻ ആണെന്നത് കുറേ വൈകിയാണ് അറിഞ്ഞത്.. ഓച്ചിറക്കാരിയായ എനിക്ക് അപ്പോഴുണ്ടായ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല 🥰
2022ലും ഒരുപാട് ഇഷ്ട്ടമുള്ള സിനിമയും ഇഷ്ട്ടമുള്ള പാട്ടും, മാതു പണ്ടാരം ആയിട്ട് മഹാനടൻ നിറഞ്ഞാടിയ ചിത്രം ഈ പാട്ട് വീഡിയോ പലപ്പോഴും കാണാറുണ്ട്, "സംഹാര താണ്ഡവം ആടുന്ന നേരത്ത് സൃങ്കാരകേളികൾ ആടുന്നു" ആ ഭാഗം വരുമ്പോൾ ലാലേട്ടന്റെ മുഖ ഭാവം കാണാൻ എന്തോ ഒരു പ്രത്യേകതയാ
Are you demented? Not the bloody so called actor moron,the great Dr.kj yesudas,the best singer ever walked in to planet unequivocally, incontrovertibly.
1995-98 കാലത്ത് പഠനശേഷം ഞാൻ ജോലി തേടി അലയുന്നതിനിടയിൽ എനിക്ക് ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ സമ്മാനിക്കുന്ന പാട്ട്. ഓണാട്ടുകര പ്രദേശത്തെ (കരുനാഗപ്പള്ളി -മാവേലിക്കര - കായംകുളം, കാർത്തികപ്പള്ളി - ഹരിപ്പാട് etc) 'ഭക്തിമാസമായ ' വൃശ്ചികമാസത്തിൽ അമ്പലങ്ങളിൽ ഭജന പാടുമ്പോൾ ഞാൻ സ്ഥിരമായി പാടിയിരുന്ന പാട്ട്. ഗഞ്ചിറയുടെ താളം ഉൾപ്പെടെ ഭജനയുടെ മേമ്പൊടിയെല്ലാമുള്ള പാട്ട്. ആദ്യകാലത്ത് full പാടുമായിരുന്നു. പിന്നീട്, വരികൾ വിശദമായി ശ്രദ്ധിച്ചു. ക്ഷേത്രത്തിൽ പാടുമ്പോൾ ശ്രദ്ധിക്കണമല്ലോ! ഒടുവിൽ ' അരൂപിയാകിലും ശങ്കരലീലകൾ ഭക്തർക്കുള്ളിൽ കണ്ടീടാം ... കാമമാണിപ്പോൾ ജ്വലിപ്പതെങ്ങും ...! " എന്നുള്ള പാട്ടിലെ ഭാഗം ഒഴിവാക്കി പാടാൻ തുടങ്ങി. എന്തായാലും, ഏതുറക്കത്തിലും നമ്മുടെ യൗവനം തിരിച്ചു തരുന്ന ഓർമ്മകൾ ഉണർത്തുന്ന പാട്ട്. എന്താ ആലാപനം. എന്താ സംഗീതം.!
മികച്ച ഗാനത്തിനുള്ള അവാർഡിന് പരിഗണിക്കെ.... വരികളിലെ "ഒളിസേവ" എന്ന വാക്ക് ആ അവാർഡ് നഷ്ടപ്പെടുത്തി..... എപ്പോഴും ഫേവറിറ്റ് ആയ എവർഗ്രീൻ... മോഹൻലാലിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായ ചലച്ചിത്രം..
എന്റെ നാട് എന്റെ ഓച്ചിറ ❤️ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഒരു പോസിറ്റീവ് energy പറഞ്ഞറിയിക്കാൻ കഴിയില്ല അത്രയ്ക്കും ഇഷ്ട്ടം ❤️എന്റെ ഓച്ചിറ വല്യച്ഛാ കാത്തോളണേ 🙏🙏🙏🙏
ഇന്ന് വിദ്യാധരൻ മാഷിന്റെ പഴയ ഇന്റർവ്യൂ കണ്ടു. അതിൽ അദ്ദേഹം പറയുന്നത് ഈ പാട്ട് ഇത്ര ഗംഭീരമാകാൻ ഒരു കാരണം മോഹൻലാലിന്റെ പെർഫോമൻസ് ആണ് എന്നതാണ്. ലാലിന്റെ lips sync അപാരം എന്ന് പറയുന്നു. ❤❤ എന്തിനു കുറേ പാട്ടുകൾ ചെയ്യുന്നു. ഉള്ളതൊക്കെ 👍🏻👍🏻.. ഹരി സാർ കുടപ്പനകുന്ന് ❤❤ KJ യേശുദാസ് ❤❤ വിദ്യാധരൻ മാഷ്...❤❤️
Great song. അമ്പലത്തിൽ വൃശ്ചികമാസ ഭജനയിൽ എപ്പോഴും പാടുന്ന പാട്ട്. ലാലേട്ടന്റെ great performance. മാതുപണ്ടാരം & സോപ്പ് കുട്ടപ്പൻ. മികച്ച നടനുള്ള filmfare award രണ്ടാമത്തെ തവണ കിട്ടിയത് ഈ ചിത്രത്തിലൂടെ ആയിരുന്നു. പാദമുദ്ര 💥💥💥❤️❤️
എന്തു കൊണ്ടു മോഹൻലാലിനെ പൂർണ്ണനടൻ എന്നു വിളിക്കുന്നു? ഈ പാട്ടിൽ മോഹൻലാലിൻറെ താളബോധത്തോടുകൂടിയ ഒരു കാലുയർത്തിയുള്ള ആക്ഷൻ കണ്ടോ, അത് ഇന്നുള്ളതിൽ മറ്റൊരു നടന് അനുകരിക്കാൻ സാധിക്കില്ല. ഒപ്പം ശ്റുംഗാരഭാവത്തോടെയുള്ള ആ നോട്ടം ❤❤❤❤
മോഹൻലാല് ഗഞ്ചിറ കൊട്ടുന്നതിലെ താളം...perfect matching with recorded music ....... കണ്ണുകളിലെ ലാസ്യവും ഭക്തിയും കലർന്ന ഭാവം....... ഇപ്പോ എവിടെപ്പോയി ഞങ്ങളുടെ ആ ലാൽ ?....
പാദമുദ്ര എന്ന ചിത്രത്തിലെ ഈ സൂപ്പർ ഹിറ്റ് ഗാനത്തിന്റെ പിറവിയുടെ തൊട്ട് മുമ്പ് വരെ എന്റെ ഗ്രാമം എന്ന ചിത്രത്തിലെ കൽപ്പാന്ത കാലത്തോളം കാതരെ നീയെൻ മുന്നിൽ എന്ന ഗാനത്തിന്റെ ലേബലിൽ മാത്രമായിരുന്നു ശ്രീ വിദ്യാധരൻ മാഷ് എന്ന സംഗീത സംവിധായകൻ അറിയപ്പെട്ടിരുന്നത്..... By...JP താമരശ്ശേരി 🌴
പാദമുദ്ര ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ മനോഹരമായ ചിത്രം ആർ. സുകുമാരൻ, മോഹൻലാൽ, ദാസേട്ടൻ, സീമചേച്ചി, നെടുമുടി വേണു, ഹരി കുടപ്പനക്കുന്നു, വിദ്യാധരൻ മാസ്റ്റർ, മാള അരവിന്ദൻ തുടങ്ങി മലയാളത്തിന്റെ എക്കാലത്തെയും മഹാ പ്രതിഭകൾ അണിനിരന്ന മനോഹരമായ കലോപഹാരം പാദമുദ്ര
എല്ലാം കൊണ്ടും മനോഹരം.അപൂർവമായി കാണുവാൻ കഴിയുന്ന രംഗവിഷ്‌കരണം.ശ്രീ.മോഹൻലാലിൻ്റെ പകർന്നാട്ടം.ഒപ്പം ശ്രീ.നെടുമുടി വേണു,ശ്രീ. മാള അരവിന്ദൻ,smt.Seema അടക്കം എല്ലാവരും പ്രകടനം കൊണ്ട് മനോഹരമാക്കി സദസ്സ് കൊഴുപ്പിച്ചിരിക്കുന്നൂ. എന്നെന്നും ഓർമയുടെ മനോഹരമായ സൃഷ്ടി ഒരുക്കിയ അരങ്ങിൽ പ്രവർത്തിച്ച മികച്ച കലാകാരന്മാർക്ക് ആദരവോടെ കൂപ്പ് കൈ
ഗാനരംഗങ്ങളിൽ ലിപ് മൂവ്മെൻ്റ് കൊടുത്ത് അതീവ ചാരുതയോടെ അഭിനയിക്കാനുള്ള മോഹൻലാലിൻ്റെ അസാമാന്യ വൈദഗ്ദ്ധ്യം വിളിച്ചോതിയ ഒന്നായിരുന്നു ആർ.സുകുമാരൻ സംവിധാനം ചെയ്ത പാദമുദ്ര എന്ന സിനിമയിലെ 'അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓംകാരമുർത്തി ഓച്ചിറയിൽ' എന്ന മനോഹര ഗാനം..ഭക്തി സാന്ദ്രമായി തുടങ്ങിയ പാട്ടും രംഗങ്ങളും പതിയെ വഴി തെറ്റി ഒഴുകുകയാണ്..ഭക്തിയിൽ നിന്നും ശൃംഗാരത്തിലേക്കും കാമത്തിലേക്കുമുള്ള മാതു പണ്ടാരത്തിന്റെ ഭാവ മാറ്റം,ഗംഭീരമാണത്!! ഞൊടിയിടയിലാണ് ഭക്തിയും ശൃംഖാരവും കാമവും ഒക്കെ മാതു പണ്ടാരമെന്ന മോഹൻലാലിന്റെ മുഖത്ത് മിന്നിമറയുന്നത്..സംഹാര താണ്ഡവമാടുന്ന നേരത്തും ശൃംഖാര കേളികളാടുന്നു' എന്ന വരികൾക്ക് മോഹൻലാൽ കൊടുക്കുന്ന ഭാവവും ശരീരഭാഷയും ഒക്കെ മനോഹരമാണ്..കൂടാതെ മൂന്ന് മിനിട്ടോളം ദൈർഘ്യമുള്ള മാതു പണ്ടാരം എന്ന കഥാപാത്രത്തിൻ്റെ കാവടിയാട്ടം,അതൊരു പുതിയ ദൃശ്യാനുഭവം ആയിരുന്നു പ്രേക്ഷകർക്ക്..മോഹൻലാൽ എന്ന നടന്റെ താളബോധവും അനായാസമായ മെയ് വഴക്കവും പ്രേക്ഷകർക്ക് കാണിച്ച് കൊടുത്ത പ്രകടനമായിരുന്നു ആ കാവടിയാട്ടത്തിലേത്, മലയാള സിനിമയിൽ മോഹൻലാൽ എന്ന നടന് മാത്രം സാധ്യമാകുന്ന ഒന്ന്.. ഒരു നടൻ ഇരട്ട കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത് സിനിമയിൽ പതിവുള്ള ഒരു കാര്യമാണ്..എന്നാൽ മേക്കപ്പിന്റെ അമിത സഹായം ഇല്ലാതെ അങ്ങേയറ്റം വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളെ ഒരു സിനിമയിൽ എങ്ങനെ വളരെ സ്വഭാവികമായി,എങ്ങനെ അതി മനോഹരമായി അവതരിപ്പിക്കാമെന്നുള്ളതിന് ഇന്ത്യൻ സിനിമയ്ക്കുള്ള ഒരു പാഠപുസ്തകമാണ് പാദമുദ്രയിലെ മോഹൻലാലിന്റെ പെർഫോമൻസ്..അത്രയ്ക്ക് ശക്തമായിരുന്നു,അത്രയ്ക്ക് മികച്ചതായിരുന്നു, മാതു പണ്ടാരവും സോപ്പു കുട്ടപ്പനുമായിട്ടുള്ള മോഹൻലാലിന്റെ പകർന്നാട്ടം!! ജൂൺ 24, പാദമുദ്രയ്ക്കും സോപ്പ് കുട്ടപ്പനും മാതുപണ്ടാരത്തിനും ഇന്ന് 34 വയസ്.. സഫീർ അഹമ്മദ്
ഹരി കുടപ്പനക്കുന്ന് എന്ന് താരതമ്യേന അറിയപ്പെടാത്ത ഗാനരചയിതാവ്. വിദ്യാധരൻ മാഷിൻ്റെ കുറിക്കു കൊള്ളുന്ന സംഗീതം. Classical style ലുള്ള സംഗീത സംവിധാന orchestra, യേശുദാസിൻ്റെ അസാദ്ധ്യമായ ആലാപനം. എത്ര ഗംഭീരം. പറയാൻ ഒരു പാട് ഉണ്ട്. രംഗത്ത് മോഹൻ ലാൽ തകർത്ത് ഭജനക്കാരനായി. മാള അരവിന്ദൻ ഒട്ടും പിന്നിലല്ല. അതി ഗംഭീരം. വേണു ശാന്ത സുന്ദരം. മറ്റെല്ലാ കലാകാരന്മാരും കേമമായി അഭിനയിച്ചു. പാട്ട് മുറുകിയപ്പോൾ സീമ അവിശ്വസനീയമായതു കണ്ട് പ്രശംസിച്ചു നിന്നു. ഒളിസേവയുടെ കാര്യം കേട്ടപ്പോൾ നാണവും തൃപ്തിയും കാട്ടി ഉൾവലിഞ്ഞു. അപാരം. ഇനി വരികളെപ്പറ്റി. ത്രിമൂർത്തികൾക്കും മേലെയുള്ള പരബ്രഹ്മം ഒരു തത്വമാണ്. നിർഗുണബ്രഹ്മം - അതിനു താഴെ സഗുണബ്രഹ്മം. നിശ്ചലം ഈ പരബ്രഹ്മം. അചിന്ത്യം അനന്തം. രൂപമില്ല ഭാവമില്ല. വർണ്ണിക്കാനില്ല. "ഓം കാര മൂർത്തി", "പര ബ്രഹ്മമൂർത്തി" എന്ന് പറയാൻ പാടില്ല. അതിനാൽ ഉടനെ തന്നെ ശങ്കര ഭാവത്തിലേയ്ക്ക് കവി മാറി. അരൂപിയാണെങ്കിലും എന്ന് ഇടയ്ക്ക് ക്ഷമാപണം ചെയ്യുന്നു. അമ്പലമില്ലാത്തത് മൂർത്തി - ഇല്ലാത്തതിനാലാൽ ആണല്ലോ. അവസാനം ശിവൻ എന്നുറപ്പിച്ച് ഗംഗയെ ഒളിസേവ ചെയ്യുന്നു എന്ന ഒളിയമ്പ്. കഥയിൽ നെടുമുടി എന്ന മദ്യപൻ്റെ ഭാര്യയായ സീമയ്ക്ക് ഒളിസേവ ചെയ്യുന്നത് ലാൽ. അതാണ് അതു കേട്ട് നാണിച്ച് സീമ അകത്തോട്ട് പോയത്. പാട്ടിൻ്റെ ഉദ്ദേശവും ഇതുതന്നെയാണ്. പക്ഷേ ലാൽ അത് അത്ര പ്രകടിപ്പിക്കാതെ കൈകാര്യം ചെയ്തു. വേണുവിന് അല്പം സംശയം തോന്നി. എല്ലാം ഈ പാട്ട് സീനിൽ ഉള്ള രഹസ്യങ്ങൾ. ഇതൊരു ഭക്തിഗാനമാണോ?😂
പാട്ട് സീനുകൾക്ക് മോഹൻലാലിനെ വെല്ലാൻ ഒരാളില്ല, പ്രേമം നസീർ എല്ലാ ടൈപ് പാട്ടുകൾ ഒന്നും ചെയ്ത് ഗംഭീരം ആക്കിയിട്ടില്ല. മോഹൻലാൽ അങ്ങനെ അല്ല സിറ്റുവേഷൻ songs, ക്ലാസിക്, അടിച്ചുപൊളി, റൊമാൻസ്, അങ്ങനെ തുടങ്ങി എല്ലാ ഏരിയയിലും വേറെ ലെവൽ ആണ്👌🏻❤. പാട്ടു സീനുകൾക്ക് മോഹൻലാൽ ന്റെ പ്രെസെൻസ് തന്നെ ആ പാട്ടിനെ വേറെ ലെവൽ എത്തിക്കാൻ സാധിക്കാറുണ്ട്.
നന്നായി ഇത് അമ്പലത്തിൽ കേൾക്കാൻ നല്ല സുഖം തണുപ്പ് ഉള്ള സമയത്ത് വൃശ്ചികം മാസത്തിൽ രാവിലെ സന്ധ്യ നേരത്തും കേൾക്കാൻ നല്ല രസം മാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം പര ബ്രഫഹ്മ മുർത്തി നമഃ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ഞാൻ സ്ഥിരം ഓച്ചിറയിൽ പോകുമായിരുന്നു. എപ്പോൾ പോയാലും ഒരുവട്ടം എങ്കിലും ഈ പാട്ട് കെട്ടിരിക്കും. ഹസ്ബൻഡ് മരിച്ചതിനു ശേഷം പോയിട്ടില്ല. അവിടുത്തെ അന്തരീക്ഷം ഒരു പ്രത്യേക ഫീൽ ആണ്. ശംഭോ മഹാദേവ 🙏
വൃശ്ചികം വരുന്നു.. പരബ്രഹ്മ മൂർത്തെ നിന്റെ മുന്നിൽ വന്ന് നിന്ന് പന്ത്രണ്ട് വിളക്ക് തൊഴാൻ ഇനിയെന്ന് കഴിയും.ആസുരഭാവത്തിൽ ജന്മം കൊണ്ട വൈറസുകൾക്ക് ഇനിയും അന്ത്യം കുറിക്കില്ലേ നാഥാ..🙏🙏ഓം നമശിവായ
പാട്ട് സീനുകൾക്ക് മോഹൻലാലിനെ വെല്ലാൻ ഒരാളില്ല,. ഓരോ വരികൾക്ക് പോലും എക്സ്പ്രഷൻ കൊടുക്കുന്നത് അസാധ്യം 👌🏻🔥. സിറ്റുവേഷൻ songs, ക്ലാസിക്, അടിച്ചുപൊളി, റൊമാൻസ്, അങ്ങനെ തുടങ്ങി പാട്ടിന്റെ എല്ലാ ഏരിയയിലും വേറെ ലെവൽ ആണ്👌🏻❤. പാട്ടു സീനുകൾക്ക് മോഹൻലാൽ ന്റെ പ്രെസെൻസ് തന്നെ ആ പാട്ടിനെ വേറെ ലെവൽ എത്തിക്കാൻ സാധിക്കാറുണ്ട്.
പ്രേംനസീർ പാട്ടിനു ചുണ്ടനക്കുന്നത് നല്ല പെർഫെക്ഷണായിട്ടാണ് പക്ഷെ മോഹൻലാൽ അങ്ങനെ ഒരാൾ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുമെന്ന് തോന്നുന്നുമില്ല ഏതു പാട്ടും അത് ഫോക് ആയിക്കോട്ടെ സെമി ക്ലാസ്സിക് ആയിക്കോട്ടെ പക്കാ കോമഡി ആയ്ക്കോട്ടെ എന്തിന് ക്ലാസ്സിക് ആയിക്കോട്ടെ തന്മയത്വ മായി നമ്മെ രസിപ്പിച്ച ഒരുകാലകാരനും ഇല്ല 🙏അവതാരം ❤️❤️
ചെറുപ്പത്തിൽ പലയാവർത്തികേട്ട ഒരു ഗാനം യൗവനാരംഭത്തിൽbഎന്നെ മൂകാംബികയിലേക്ക് എത്തിച്ചു. കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരീ... സൗപർണികയും കുടജാദ്രിയും ആദിരൂപങ്ങളായി ഇന്നും മനസ്സിലുണ്ട്. "ജീവിതം കരുണാമയമാക്കൂ... ഹൃദയം സൗപർണിക യാക്കൂ.." ഏതൊരു മനുഷ്യന്റെയും മനസ്സിലേക്കിറങ്ങിച്ചെന്ന് അവിടം ഭക്തിസാന്ദ്രമാക്കുന്ന കെ ജയകുമാർ സാറിന്റെ വരികൾ...! അതുപോലെ ഈ പാട്ട് ഓച്ചിറയിലേക്ക് വിളിക്കുന്നു. പരബ്രഹ്മ മൂർത്തിയുടെ ഓച്ചിറയിലേക്ക്...
ഒരു പന്ത്രണ്ട് വിളക്ക് കൂടി. എല്ലാവർക്കും ഓച്ചിറ പരബ്രഹ്മത്തിന്റെ അനുഗ്രഹം ലഭിക്കുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
ഈ ഗാനരംഗം ഇത്ര മനോഹരമായി ചെയ്യാൻ മറ്റൊരു നടനും സാധിക്കില്ല.
ലാൽ സാർ🔥🔥🔥🔥👌👌👌
Absolutely right ❤️🙌
100%
പമ്പ ഗണപതി മമ്മൂട്ടി സാർ ച്യ്ത പോലെ
ഈ പടം ചെയ്യുമ്പോൾ ലാലേട്ടന് 27വയസ്സ് 😮😮
ഗാനരംഗത്തിൽ ലാൽ, വാക്കുകൾക്ക് അതീദം
85-90 കാലഘട്ടം. വൃശ്ചിക മാസത്തിൽ സന്ധ്യാസമയം കഴിഞ്ഞ് പഠിക്കാനിരിക്കുമ്പോൾ ഭജന വേദികളിൽ നിന്നും കാതുകളിലേക്ക് ഒഴുകിയെത്തും...അതേ മാസത്തിൽ പന്ത്രണ്ട് വിളക്കിന് പത്ത് കിലോമീറ്റർ അകലെയുള്ള ഓച്ചിറയിലേക്കൊരു യാത്ര....ആ സുന്ദര ബാല്യം ഇനിയുമില്ലല്ലോ
സത്യം,
എല്ലാം ഓർമ്മകൾ
Great Dear Brother
😭
⁰⁰⁰⁰
🙏🏻🤗
ഞാൻ ഒരു ക്രിസ്തീയ വിശ്വാസിയാണ്.. ഈ പാട്ട് ഞാൻ കേട്ടു കേട്ടു പഠിച്ചു... ഓച്ചിറയിൽ പോയി ഞാൻ തൊഴുതു 🙏🏻🙏🏻🙏🏻🙏🏻🙏🏻
🥰❤🥰
ദൈവം താങ്കളുടെ കൂടെ ആണ്. താങ്കളിൽ തന്നെ 🙏തത്വമസി 🙏🙏🙏
😘🥰❤️
മോനേ അതാണ് സംഗീതത്തിന്റെ ശക്തി..
Great
ഓച്ചിറയിൽ ഇരുന്നു കൊണ്ട് ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ ഉണ്ടല്ലോ 😍 Extreme level രോമാഞ്ചം 🤩
തീർച്ചയായും
ഈ കമന്റ് വായിച്ചപൊ രോമാഞ്ചം വന്നു 🥰
Sathyam avida poyitu veruthe njn ee pattu vech kett bro parajnapol vere vibe il poyi
Aanonno live ayi bhajanakkarude kelkanam koode padipokum ipol mikkavarum Ella azchayum pokan pattunnundu
Bagyavan❤❤❤❤
Mohanlal the complete actor!ഇതിനൊന്നും പകരം വയ്ക്കാൻ ലോക സിനിമയിൽ പോലും മറ്റൊന്നില്ല!മഹാ നടൻ!
എൻറെ.. ചെറുപ്പകാലത്ത് ആദ്യം താമസിച്ച വീടിൻറെ.. തൊട്ടടുത്ത.. ഒരമ്പലം.. ഉണ്ടായിരുന്നു വൃശ്ചികമാസത്തിൽ.. സന്ധ്യാസമയത്ത് ഈ പാട്ട് കേട്ട്.. ഞങ്ങൾ കുട്ടികളെല്ലാം.. കളി നിർത്തി മഗ്‌രിബ് നിസ്കാരത്തിനു വേണ്ടി പള്ളിയിലേക്ക് പോകുന്നത് ഇപ്പോഴും.. മധുരമുള്ള ഓർമ്മകൾ.. തന്നെയാണ്.. ഇതുപോലെ പല ഹിന്ദു ഭക്തിഗാനങ്ങൾ.. ഇന്നും നൊസ്റ്റാൾജിയ തന്നെയാണ്
അതൊക്കെ ഒരു കാലം...
😍
Dear Brother, if all Muslim Brothers are like you, India will be the super power in the world.
Oru nalla mnushyanu maathrame ingine chinthikkaan pattu...Allahu anugrahikkatte!!
@@harishunnikrishnan8742... സത്യം
ജാതിയും മതവും എല്ലാം സംഗീതത്തിൽ അലിഞ്ഞില്ലാതാകുന്ന അനുഭൂതി പകരുന്നു ഈ ഗാനം ....
Very good opinion
Of course 👍
Methante 'kotham' ithil enthanu? This is my Hindutva song. Mind it.
@@howardmaupassant2749റഫ്‌ഫ്‌സിസിസിഫ്ഫ്‌സിഫിഗ്ഗ്ഗ്റ്റിങ് ggg💡fg🍵gg🍵tgggg🍵ggg💡tggtg
😄😄😄😄😄😄😄😄
ക്ഷേ തൃങ്ങളിൽ നിന്ന് പാടുന്ന ഭക്തിഗാനങ്ങൾ എനിക്ക് എന്നും ഇഷ്ടമാണ്. മനസ്സിനെ ഒരുപാട് ശാന്തമാക്കുന്നു.
മനുഷ്യന് മാത്രമേ പല ദൈവമുള്ളു... ദൈവത്തിനു മനുഷരെല്ലാം സ്വന്തം മക്കളാണ്
സംഗീതത്തിന് മതമില്ല
സംഗീതം ആസ്വദിക്കാൻ ശുദ്ധ ഹൃദയം മതി.... 👍 നിങ്ങൾക്ക് അതുണ്ട്🙏
അഭിനന്ദനങ്ങൾ
METHANTE ' KOTHAM VANKU AKROSHAM' POREDAA?
ഇങ്ങനെ ഗഞ്ചിറ വായിച്ചു പാടി അഭിനയിക്കാൻ ഇന്ത്യൻ സിനിമയിൽ ഒരു നടനും കഴിയില്ല.. അസാധ്യ പെർഫോമൻസ്🥰🥰🥰🥰
👍👍
ഡേയ് ഡേയ് ലാലേട്ടന്റെ അപ്പുറത്ത് ഒരാളെ കണ്ടോ സാക്ഷാൽ മാള അരവിന്ദൻ. അദ്ദേഹം ആരാ എന്താ എന്നൊക്കെ പഠിച്ചിട്ട് പറ വേറെ ആരും ഇല്ല എന്നൊക്കെ
@@Ajayadith369 സത്യം
അസാധ്യ നടൻ
ഗഞ്ചിറ വായിച്ചു പാടി അഭിനയിക്കാൻ എന്നാണ് പറഞ്ഞത്.. മാള അരവിന്ദൻ നായക നടൻ ആണോ.. 🤔
@@Ajayadith369ശരിയാണ് നല്ലൊരു തബലിസ്റ്റ് ആയിരുന്നു മാള അരവിന്ദൻ. നല്ലൊരു നടനും.
ഓച്ചിറയിലെ പരബ്രന്മത്തിന്റെ അനുഗ്രഹം ഈ ഗാനം കേൾക്കുന്ന എല്ലാവർക്കും ഉണ്ടാകട്ടെ --
ഓച്ചിറ യിലെ പരബ്രഹ്മത്തിൻ്റെ
പേര് എന്താണ്. ഈശ്വരൻ ഏകനാണ്.
സർവ്വം നിയന്ത്രിക്കുന്നവൻ
പേര് എന്താണ്. ?
❤
@@saleemv9495നാമ രൂപങ്ങൾക് അതീതനാണ് ഈശ്വരൻ. പരമ സത്യം എന്നും പറയാം.
@@saleemv9495 മദിന അറബി കുണ്ടനാണോ ?
ഇത്രയും മനോഹരമായി ചിത്രീകരിച്ച ഒരു ഗാന രംഗം മലയാള സിനിമയിൽ വേറേ ഉണ്ടാവില്ല..മോഹൻലാലിന്റെ ഒടുക്കത്തെ അഭിനയം..എത്ര കണ്ടാലും മതിയാവില്ല.
ഒരു മനുഷ്യൻ നന്നായി ജീവിച്ചില്ലെങ്കിൽ വരുന്ന ഭവിഷത്തുകൾ നമ്മുടെ മക്കൾ ശരിക്കും അനുവിക്കും കൃത്യമായി ഈ ചിത്രത്തിൽ കാണിച്ചു തന്നിട്ടുണ്ട്.
സത്യം.....
ശരിയാണ്. ഈ സിനിമ നൽകുന്ന സന്ദേശം അതാണ്.
Oru cheriya mistake jeevithakaalam motham kudumbathinu naanakedaakum..
@@yourstruly1234 അതെ.
ഇതിൽ ഏറ്റവും വേദനിപ്പിക്കുന്നത് സോപ്പ് കുട്ടപ്പന്റെ അവസ്ഥയാണ്, ഒരു തെറ്റും ചെയ്യാഞ്ഞിട്ടും എല്ലാവരുടെയും പരിഹാസം ഏറ്റു വാങ്ങി ജീവിക്കുന്നൊരു പാവം 😣 സോപ്പ് കുട്ടപ്പൻ യഥാർത്ഥത്തിൽ ജീവിച്ചിരുന്ന ആളായിരുന്നു, ഈ കഥ സിനിമയാക്കിയപ്പോൾ പുള്ളി സുകുമാരൻ സാറിനോട് ദേഷ്യപ്പെട്ടു പക്ഷേ പിന്നീട് സിനിമ കണ്ട ആളുകൾ കുട്ടപ്പനെ പഴയത് പോലെ കളിയാക്കാതെ കുറച്ചൂടെ സ്നേഹത്തിൽ പെരുമാറിയപ്പോൾ അദ്ദേഹം സുകുമാരൻ സാറിനോട് വന്ന് നന്ദി പറഞ്ഞതായും അദ്ദേഹം ഒരു പ്രോഗ്രാമിൽ പറഞ്ഞിട്ടുണ്ട്
ഏത് നടൻ അഭിനയിക്കും ഇതുപോലെ ശൃങ്കാരം എന്ത് മനോഹരമായി ആണ് അഭിനയിക്കുന്നത്
0ra no by
അയാൾ ആളൊരു...... പഞ്ചാരയാണ് 😂
തന്റെ 28 മത്തെ വയസ്സിൽ ഇത്തരമൊരു ക്ലാസ്സിക് വേഷം ചെയ്ത നടൻ.... ഈ പാട്ടിലെ ലാസ്യ ഭാവം മാത്രം മതി അദ്ദേഹത്തിന്റെ റേഞ്ച് അളക്കാൻ...
മാള അരവിന്ദൻ, നെടുമുടി, സീമ..... അതിലെ മറ്റു ആർട്ടിസ്റ്റുകൾ എല്ലാവരും സൂപ്പർ....
ലാസ്യം അല്ലല്ലോ
27
@@autumn5226
ശ്രദ്ധിച്ചാൽ മനസ്സിലാകും.. ലാസ്യ ഭാവം
3: 26- 3:28
@@svn2292yes
ഞങ്ങൾ ഓണാട്ടുകരക്കാർക്ക് ഈ പാട്ട് ഒരു പ്രത്യേക ആനുഭൂതിയാണ്.
ഈ ഗാനത്തിന്റെ, രചയി താവിന്റെ, പേര് അറിഞ്ഞാൽ കൊള്ളാം.
@@Ravikuttanastro o n v
വല്ലാത്ത ഫീൽ 😍
@@Ravikuttanastro ഹരി കുടപ്പനാക്കുന്നു സംഗീതം വിദ്യാധരൻ മാസ്റ്റർ
Who is that ,മുക്കണ്ണന്... അഗംഗക്ക് എന്താണ് ചെയ്തത്...
നമിക്കുന്നു.... ഇല്ല പകരം വെക്കാൻ ആരും... ഗ്രേറ്റ് ആക്ടർ മോഹൻ ലാൽ... 🙏🙏
Kopa you nincompoop,what you know about rest languages and global movies,you have neither wisdom nor knowledge,foolhardy.
Paadiya aalo
അതൊരു അവതാരമല്ലേ.... ശരിക്കും.... എന്ത് എഴുതി വാഴ്ത്തും...
ലാലേട്ടന്റെ അഭിനയമികവ് വ്യക്തമാകുന്ന ഒരു ഗാനം കൂടിയാണ് ഇത് ❤😍👌🏻
"സംഹാരതാണ്ഡവമാടുന്ന നേരത്ത് ശൃംഗാര കേളികളാടുന്നു " അത് വരെയുണ്ടായിരുന്ന ആ ഭക്തി ഭാവത്തിൽ നിന്ന് മാതുപ്പണ്ടാരത്തിന്റെ സ്ത്രീകളോടുള്ള ആ ശൃംഗാര ഭാവത്തിലേക്കുള്ള transition ഒക്കെ എത്ര ഭംഗിയായാണ് പുള്ളി express ചെയ്തിരിക്കുന്നത്.. ഓർമ്മ വെച്ച നാൾ മുതൽ കേൾക്കുന്ന പാട്ടാണിത്, വൃശ്ചിക മാസമായാൽ കേൾക്കാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല.. ഇതിൽ പാടി അഭിനയിച്ചത് ലാലേട്ടൻ ആണെന്നത് കുറേ വൈകിയാണ് അറിഞ്ഞത്.. ഓച്ചിറക്കാരിയായ എനിക്ക് അപ്പോഴുണ്ടായ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല 🥰
I think only Monhanlal only can express that kind of transition and jubilant expression 🙏
@@sunnymenamattathil 100% true👍👍
Watched this portion multiple times. Brilliant act
നല്ല നിരീക്ഷണ പാടവം....!👌
നല്ല നിലവാരമുള്ള കമന്റ്..! 👍
All the Best....
@@tharakrishna5356
Good comment thara
2022ലും ഒരുപാട് ഇഷ്ട്ടമുള്ള സിനിമയും ഇഷ്ട്ടമുള്ള പാട്ടും, മാതു പണ്ടാരം ആയിട്ട് മഹാനടൻ നിറഞ്ഞാടിയ ചിത്രം ഈ പാട്ട് വീഡിയോ പലപ്പോഴും കാണാറുണ്ട്, "സംഹാര താണ്ഡവം ആടുന്ന നേരത്ത് സൃങ്കാരകേളികൾ ആടുന്നു" ആ ഭാഗം വരുമ്പോൾ ലാലേട്ടന്റെ മുഖ ഭാവം കാണാൻ എന്തോ ഒരു പ്രത്യേകതയാ
Athe❤️
👍
Sathyam
Dassirvanakam❤
4:13 - 4:18 pullide mukhabhaavam assadhyam aanu.
എന്റെ നാട് ഓച്ചിറ🙏🙏 മോഹൻലാൽ great Actor എന്താ ഒരു feel ഭക്തിമയം ശിവശക്തിമയം
എന്റെ ഓച്ചിറ. ❤️❤️❤️❤️❤️
എത്ര കേട്ടാലും മതി വരാത്തെ പാട്ട് ഓം നമഃ ശിവായ ഹര ഹര മഹാദേവ
സിനിമ പാദമുദ്ര, വരികൾ ഓ എൻ വി, സംഗീതം വിദ്യാ ധരൻ മാസ്റ്റർ, ശബ്ദം നമ്മുടെ സ്വകാര്യ അഹങ്കാരം കെ ജെ യേശുദാസ്
വരികൾ ഓ എൻ വി അല്ല എഴുതിയത് ഹരി കുടപ്പനക്കുന്നാണ്.
@@homedept1762 തിരുത്തിയതിന് നന്ദി
@@aji.p.k3664 ഞാൻ താങ്കളെ തിരുത്തിയെന്നതിനേക്കാൾ സൂചന തന്നതും ഒരു അറിവ് പകർന്നുതന്നതുമാണ്.
@@homedept1762 എങ്ങനെ ആയാലും നന്ദി സുഹൃത്തേ
@@aji.p.k3664 ok ✋️
85 90 കാലത്ത് ഭജന വേദികളിൽ കേൾക്കുന്ന ഗാനം അതൊക്കെ ആണ് മക്കളെ കാലം❤❤❤
❤❤❤❤❤
❤❤❤❤
ഏത് മതകാരനും, കേട്ട് ഇരുന്ന് പോകുന്ന ഗാനം: ദാസേട്ടന്റെ മാസ്മരിത ഗാനാലാപനം: പാദമുദ്ര: ലാലേട്ടൻ ...
Music it's all like drugs 💥💥💥🔥
ellam mathavum onnu thanne. Manushyanayi jeevikkan endhinu matham
Are you demented? Not the bloody so called actor moron,the great Dr.kj yesudas,the best singer ever walked in to planet unequivocally, incontrovertibly.
വിദ്യാധരൻ മാസ്റ്റർ
100%
നമഃ പാര്‍വ്വതീ പതേ
ഹര ഹര മഹാദേവ
ശ്രീ ശങ്കരനാമ സങ്കീര്‍ത്തനം
ഗോവിന്ദ ഗോവിന്ദ
അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും
ഓംകാരമൂര്‍ത്തി ഓച്ചിറയില്‍
പര ബ്രഹ്മമൂര്‍ത്തി ഓച്ചിറയില്‍ (അമ്പലമില്ലാതെ...)
ചുറ്റുവിളക്കുണ്ട് മീനാക്ഷിക്കാവുണ്ട്
കല്‍ച്ചിറയുണ്ടിവിടെ
ചിത്തത്തിലോര്‍ത്തു ഭജിക്കുന്നു ശങ്കരാ
നിത്യവും നിന്റെ നാമം (അമ്പലമില്ലാതെ.....)
മുടന്തനും കുരുടനും ഊമയും
ഈവിധ ദുഃഖിതരായവരും
നൊന്തുവിളിക്കുകില്‍ കാരുണ്യമേകുന്ന
ശംഭുവേ കൈ തൊഴുന്നേന്‍ (അമ്പലമില്ലാതെ...)
അരൂപിയാകിലും ശങ്കരലീലകള്‍
ഭക്തര്‍ക്കുള്ളില്‍ കണ്ടീടാം
വെള്ളിക്കുന്നും ചുടലക്കാടും
വിലാസ നര്‍ത്തന രംഗങ്ങള്‍
ഉടുക്കിലുണരും ഓംകാരത്തില്‍
ചോടുകള്‍ ചടുലമായിളകുന്നു
സംഹാര താണ്ഡവമാടുന്ന നേരത്തും
ശൃംഗാര കേളികളാടുന്നു
കാമനെ ചുട്ടോരു കണ്ണില്‍ കനലല്ല
കാമമാണിപ്പോള്‍ ജ്വലിപ്പതെന്നോ
കുന്നിന്‍ മകളറിയാതെ ആ ഗംഗയ്ക്ക്
ഒളി സേവ ചെയ്യുന്നു മുക്കണ്ണന്‍ (അമ്പലമില്ലാതെ.....)
മോഹൻലാൽ എന്ന നടന്റെ ഗംഭീര പ്രകടനം 👌👌👌
രചന- കുടപ്പനക്കുന്ന് ഹരി
ചിത്തത്തിലോർത്ത് ഭജിക്കുന്നു ശങ്കരാ... നിത്യവും നിൻ്റെ നാമം.. അറിയാതെ മനസ്സ് കൈലാസത്തിൽ എത്തിയ ഫീൽ🙏🙏
അർത്ഥവത്തായ ഒരു നല്ല ഗാനം.. ഭക്തി മയം... പരത്ബ്രഹ്മ മൂർത്തെ...
മനസിൽ ഭക്തിയുടെ മാസ്മരികയിൽ എത്തിക്കുന്ന മനോഹര ഗാനം ഹരഹര മഹാദേവാ...
2025 l ഈ പാട്ട് കേൾക്കാൻ ആഗ്രെഹിക്കുന്നവർ ഉണ്ടോ
Not at all 2025.always....
ഇതുപോലെ ഒരു ഭജന സ്വപ്നങ്ങളിൽ മാത്രം
ലാലേട്ടൻ പറഞ്ഞറിയിക്കാൻ കഴിയാത്തരീതിയിൽ ജീവിതാസമാന്വയരൂപാനുവർഥിതം ഇത്തരം ഗാനരംഗങ്ങൾ വളെരെ അത്യത്ഭുതം
Enikk oru padu ishttamann ee pattu
ലാൽ ഒരു അസാധ്യ നടൻ തന്നെ.. തീർച്ച
1995-98 കാലത്ത് പഠനശേഷം
ഞാൻ ജോലി തേടി അലയുന്നതിനിടയിൽ എനിക്ക് ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ സമ്മാനിക്കുന്ന പാട്ട്. ഓണാട്ടുകര പ്രദേശത്തെ (കരുനാഗപ്പള്ളി -മാവേലിക്കര - കായംകുളം, കാർത്തികപ്പള്ളി - ഹരിപ്പാട് etc) 'ഭക്തിമാസമായ ' വൃശ്ചികമാസത്തിൽ അമ്പലങ്ങളിൽ ഭജന പാടുമ്പോൾ ഞാൻ സ്ഥിരമായി പാടിയിരുന്ന പാട്ട്. ഗഞ്ചിറയുടെ താളം ഉൾപ്പെടെ ഭജനയുടെ മേമ്പൊടിയെല്ലാമുള്ള പാട്ട്. ആദ്യകാലത്ത് full പാടുമായിരുന്നു. പിന്നീട്, വരികൾ വിശദമായി ശ്രദ്ധിച്ചു. ക്ഷേത്രത്തിൽ പാടുമ്പോൾ ശ്രദ്ധിക്കണമല്ലോ!
ഒടുവിൽ ' അരൂപിയാകിലും ശങ്കരലീലകൾ ഭക്തർക്കുള്ളിൽ കണ്ടീടാം ... കാമമാണിപ്പോൾ ജ്വലിപ്പതെങ്ങും ...! " എന്നുള്ള പാട്ടിലെ ഭാഗം ഒഴിവാക്കി പാടാൻ തുടങ്ങി. എന്തായാലും, ഏതുറക്കത്തിലും നമ്മുടെ യൗവനം തിരിച്ചു തരുന്ന ഓർമ്മകൾ ഉണർത്തുന്ന പാട്ട്.
എന്താ ആലാപനം. എന്താ സംഗീതം.!
ആ ഭാഗം എന്താ ഒഴിവാക്കിയെ ?
Karunagapalli ennu muthala chetta onattukara aayathu, karthika pally mavelikara thaluk mathram aanu onattukara
ഭഗവാനിൽ ഏത് വികാരവും മോക്ഷസാധന സാമഗ്രി തന്നെ
Good acting song ആരും ഇല്ലാ ലൈക് അടിക്കാൻ
ദാസേട്ടന്റെ ശബ്‌ദം എത്ര കേട്ടാലും മതി വരില്ല ഗുഡ് വോയിസ്
ഹര...ഹര...ശംഭോ...മഹദേവാ.....ഈപാട്ട് കേൾക്കുമ്പോൾ..എതൊരു ഭക്തനും. ശരിക്ക് ഭഗവനേ ഓർത്ത് പോകൂം. അത്രയ്ക്ക് ഭക്തിയോടെ യാണ് പാടിയിരിക്കുന്നത്.
ശംഭൂവേ... കൈതൊഴുന്നേ....
എനിക്ക് ഈ പാട്ടു വളരെ ഇഷ്ട്ടമാണ് 🥰🥰🙏🏻🙏🏻🙏🏻🕉️🕉️
One and only padmavibhooshan Dr kj yesudas
ഗന്ധർവ്വൻ അല്ലാതെ മറ്റാരു പാടിയാലും നന്നാവില്ല. ലാലേട്ടനല്ലാതെ മറ്റാരു അഭിനയിച്ചാലും പൂർണ്ണമാവില്ല..❤
2.50 വരെ ഭക്തി, പിന്നീട് ശൃംഗാരം, ലാലേട്ടൻ അതി ഗംഭീരമായി ചെയ്തു.
എന്റെ നാട് ❤️ ഓച്ചിറ 🔥🙏
എന്റെ ഭഗവാൻ, ഓച്ചിറ പര ബ്രമ്മം.. ശ്രീ പരമേശ്വരൻ.. ലോക മക്കൾക്ക്.. ഓരേ ഒരു.. അച്ഛൻ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മികച്ച ഗാനത്തിനുള്ള അവാർഡിന് പരിഗണിക്കെ.... വരികളിലെ "ഒളിസേവ" എന്ന വാക്ക് ആ അവാർഡ് നഷ്ടപ്പെടുത്തി..... എപ്പോഴും ഫേവറിറ്റ് ആയ എവർഗ്രീൻ... മോഹൻലാലിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായ ചലച്ചിത്രം..
നൂറനാട് പടനിലത്തിരുന്നു കൊണ്ട് ഓച്ചിറ പടനിലത്തെ പാട്ട് കേൾക്കുന്നു 🙏🙏🙏
👍
🤗👍
Yaaaa
മോഹൻലാമിൻ്റെ ഏറ്റവും മികച്ച അഭിനയ പാടവം പ്രകടിപ്പിച്ച അഞ്ച് സിനിമകളിലൊന്നാണ് പാദമുദ്ര. സദയം ഭരതം വാനപ്രസ്ഥം ഭ്രമരം പാദമുദ്ര എന്നിവയാണാഞ്ച് ചിത്രങ്ങൾ
I totally agree with you. Correct assessment. But with your permission I add Amrudamgamaya too
ഭ്രമരം, ചെങ്കോൽ - Total actor.
തൻമാത്ര, കിരീടം, പ്രണയം
Kamaladalam
രാജശ്ശില്പി
ഇതൊക്കെ കേൾക്കുമ്പോൾ ആണ് ഇപ്പോഴെത്തെ സംഗീത സംവിധായകരായകരെ കിണറ്റിലിടാൻ തോന്നുന്നത്!
മുടന്തനും കുരുടനും ഊമയും ഈ വിധ ദുഃഖിതരായവരും
നൊന്തു ഭജിക്കുകിൽ കാരുണ്യമേകുന്ന
ശംഭുവേ കൈതൊഴുന്നേൻ
ഈ വരികളിലെ ഭക്തിഭാവം ....... അനിതരസാധാരണം ! അന്യാദൃശം ! അവിസ്മരണീയം !
അണിയറ ശിൽപികളെ ഹൃദയം കൊണ്ടു നമിക്കുന്നു.
ഇപ്പഴും അതെ പ്രൗടിയോടെ ഭജന വേദികളിൽ മുഴങ്ങു്ന്ന പാട്ട് 🥰
സംഹാരതാണ്ണ്ടവമാടുന്ന നേരത്ത് ശ്യംഗാര കേളികൾ ആടുന്നു എന്ന വരിയിൽ കോടുത്ത ആ Expression ആർക്ക് കഴിയും😅😅😅😅
എന്റെ നാട് എന്റെ ഓച്ചിറ ❤️ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഒരു പോസിറ്റീവ് energy പറഞ്ഞറിയിക്കാൻ കഴിയില്ല അത്രയ്ക്കും ഇഷ്ട്ടം ❤️എന്റെ ഓച്ചിറ വല്യച്ഛാ കാത്തോളണേ 🙏🙏🙏🙏
എന്റെ പ്രിയ ഭർത്താവ് ഹരിദാസേട്ടന് കണ്ണീരോടെ ഈ ഓച്ചിറ ഭഗവാന്റെ ഗാന o ദാസേട്ടന്റെ സ്വരത്തിലുടെ അർപ്പിക്കന്നുദൈവംഅനുഗ്ര ഗിക്കട്ടെ🙏🙏🙏😤😤😤🌹👍
ഇന്ന് വിദ്യാധരൻ മാഷിന്റെ പഴയ ഇന്റർവ്യൂ കണ്ടു. അതിൽ അദ്ദേഹം പറയുന്നത് ഈ പാട്ട് ഇത്ര ഗംഭീരമാകാൻ ഒരു കാരണം മോഹൻലാലിന്റെ പെർഫോമൻസ് ആണ് എന്നതാണ്. ലാലിന്റെ lips sync അപാരം എന്ന് പറയുന്നു.
❤❤
എന്തിനു കുറേ പാട്ടുകൾ ചെയ്യുന്നു. ഉള്ളതൊക്കെ 👍🏻👍🏻..
ഹരി സാർ കുടപ്പനകുന്ന് ❤❤
KJ യേശുദാസ് ❤❤
വിദ്യാധരൻ മാഷ്...❤❤️
2024 ൽ കേൾക്കുന്നവർ ഉണ്ടോ?
Yes 2024 April 26
April 30
Yes
ഉണ്ട്
👍
Great song. അമ്പലത്തിൽ വൃശ്ചികമാസ ഭജനയിൽ എപ്പോഴും പാടുന്ന പാട്ട്. ലാലേട്ടന്റെ great performance. മാതുപണ്ടാരം & സോപ്പ് കുട്ടപ്പൻ. മികച്ച നടനുള്ള filmfare award രണ്ടാമത്തെ തവണ കിട്ടിയത് ഈ ചിത്രത്തിലൂടെ ആയിരുന്നു. പാദമുദ്ര 💥💥💥❤️❤️
Super song
Mohanlal,hooo
എന്തു കൊണ്ടു മോഹൻലാലിനെ പൂർണ്ണനടൻ എന്നു വിളിക്കുന്നു?
ഈ പാട്ടിൽ മോഹൻലാലിൻറെ താളബോധത്തോടുകൂടിയ ഒരു കാലുയർത്തിയുള്ള ആക്ഷൻ കണ്ടോ, അത് ഇന്നുള്ളതിൽ മറ്റൊരു നടന് അനുകരിക്കാൻ സാധിക്കില്ല.
ഒപ്പം ശ്റുംഗാരഭാവത്തോടെയുള്ള ആ നോട്ടം ❤❤❤❤
27-28 വയസ്സിൽ ആണെന്ന് കൂടി ഓർമിക്കണം
മോഹൻലാല് ഗഞ്ചിറ കൊട്ടുന്നതിലെ താളം...perfect matching with recorded music ....... കണ്ണുകളിലെ ലാസ്യവും ഭക്തിയും കലർന്ന ഭാവം....... ഇപ്പോ എവിടെപ്പോയി ഞങ്ങളുടെ ആ ലാൽ ?....
പാദമുദ്ര എന്ന ചിത്രത്തിലെ ഈ സൂപ്പർ ഹിറ്റ് ഗാനത്തിന്റെ പിറവിയുടെ തൊട്ട് മുമ്പ് വരെ
എന്റെ ഗ്രാമം എന്ന ചിത്രത്തിലെ കൽപ്പാന്ത കാലത്തോളം
കാതരെ നീയെൻ മുന്നിൽ എന്ന ഗാനത്തിന്റെ ലേബലിൽ മാത്രമായിരുന്നു
ശ്രീ വിദ്യാധരൻ മാഷ് എന്ന സംഗീത സംവിധായകൻ അറിയപ്പെട്ടിരുന്നത്.....
By...JP താമരശ്ശേരി 🌴
27 വയസ്സിൽ അച്ഛനും മകനുമായി ലാലേട്ടൻ
ഇതു പോലെ അഭിനയിക്കാൻ പാടി അഭിനയിക്കാൻ ലോക സിനിമയിൽ നമ്മുടെ സ്വന്തം ലാലേട്ടൻ മാത്രം
പാദമുദ്ര ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ മനോഹരമായ ചിത്രം ആർ. സുകുമാരൻ, മോഹൻലാൽ, ദാസേട്ടൻ, സീമചേച്ചി, നെടുമുടി വേണു, ഹരി കുടപ്പനക്കുന്നു, വിദ്യാധരൻ മാസ്റ്റർ, മാള അരവിന്ദൻ തുടങ്ങി മലയാളത്തിന്റെ എക്കാലത്തെയും മഹാ പ്രതിഭകൾ അണിനിരന്ന മനോഹരമായ കലോപഹാരം പാദമുദ്ര
ഇന്നു ഞാൻ ഓച്ചിറയിൽ പോയി; പരബ്രഹ്മമൂർത്തിയെ കണ്ടു പ്രാർത്ഥിച്ചു........
ഈ ഗാനം കേൾക്കുമ്പോൾ ഉള്ള ഒരു ഭക്തിയുടെ അനുഭൂതി അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്......
എൻ്റെ പത്താമത്തെ വയസ്സിൽ എനിക്ക് ലഭിച്ച സമ്മാനം , ഈ ഗാന രംഗത്തിൽ മാള അവരവിന്ദൻ ഉപയോഗിക്കുന്ന സംഗീതോപകരണമായിരുന്നു
എല്ലാം കൊണ്ടും മനോഹരം.അപൂർവമായി കാണുവാൻ കഴിയുന്ന രംഗവിഷ്‌കരണം.ശ്രീ.മോഹൻലാലിൻ്റെ പകർന്നാട്ടം.ഒപ്പം ശ്രീ.നെടുമുടി വേണു,ശ്രീ. മാള അരവിന്ദൻ,smt.Seema അടക്കം എല്ലാവരും പ്രകടനം കൊണ്ട് മനോഹരമാക്കി സദസ്സ് കൊഴുപ്പിച്ചിരിക്കുന്നൂ.
എന്നെന്നും ഓർമയുടെ മനോഹരമായ സൃഷ്ടി ഒരുക്കിയ അരങ്ങിൽ പ്രവർത്തിച്ച മികച്ച കലാകാരന്മാർക്ക് ആദരവോടെ കൂപ്പ് കൈ
ഗാനരംഗങ്ങളിൽ ലിപ് മൂവ്മെൻ്റ് കൊടുത്ത് അതീവ ചാരുതയോടെ അഭിനയിക്കാനുള്ള മോഹൻലാലിൻ്റെ അസാമാന്യ വൈദഗ്ദ്ധ്യം വിളിച്ചോതിയ ഒന്നായിരുന്നു ആർ.സുകുമാരൻ സംവിധാനം ചെയ്ത പാദമുദ്ര എന്ന സിനിമയിലെ
'അമ്പലമില്ലാതെ ആൽത്തറയിൽ വാഴും
ഓംകാരമുർത്തി ഓച്ചിറയിൽ' എന്ന മനോഹര ഗാനം..ഭക്തി സാന്ദ്രമായി തുടങ്ങിയ പാട്ടും രംഗങ്ങളും പതിയെ വഴി തെറ്റി ഒഴുകുകയാണ്..ഭക്തിയിൽ നിന്നും ശൃംഗാരത്തിലേക്കും കാമത്തിലേക്കുമുള്ള മാതു പണ്ടാരത്തിന്റെ ഭാവ മാറ്റം,ഗംഭീരമാണത്!!
ഞൊടിയിടയിലാണ് ഭക്തിയും ശൃംഖാരവും കാമവും ഒക്കെ മാതു പണ്ടാരമെന്ന മോഹൻലാലിന്റെ മുഖത്ത് മിന്നിമറയുന്നത്..സംഹാര താണ്ഡവമാടുന്ന നേരത്തും ശൃംഖാര കേളികളാടുന്നു' എന്ന വരികൾക്ക് മോഹൻലാൽ കൊടുക്കുന്ന ഭാവവും ശരീരഭാഷയും ഒക്കെ മനോഹരമാണ്..കൂടാതെ മൂന്ന് മിനിട്ടോളം ദൈർഘ്യമുള്ള മാതു പണ്ടാരം എന്ന കഥാപാത്രത്തിൻ്റെ കാവടിയാട്ടം,അതൊരു പുതിയ ദൃശ്യാനുഭവം ആയിരുന്നു പ്രേക്ഷകർക്ക്..മോഹൻലാൽ എന്ന നടന്റെ താളബോധവും അനായാസമായ മെയ് വഴക്കവും പ്രേക്ഷകർക്ക് കാണിച്ച് കൊടുത്ത പ്രകടനമായിരുന്നു ആ കാവടിയാട്ടത്തിലേത്, മലയാള സിനിമയിൽ മോഹൻലാൽ എന്ന നടന് മാത്രം സാധ്യമാകുന്ന ഒന്ന്..
ഒരു നടൻ ഇരട്ട കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത് സിനിമയിൽ പതിവുള്ള ഒരു കാര്യമാണ്..എന്നാൽ മേക്കപ്പിന്റെ അമിത സഹായം ഇല്ലാതെ അങ്ങേയറ്റം വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളെ ഒരു സിനിമയിൽ എങ്ങനെ വളരെ സ്വഭാവികമായി,എങ്ങനെ
അതി മനോഹരമായി
അവതരിപ്പിക്കാമെന്നുള്ളതിന് ഇന്ത്യൻ സിനിമയ്ക്കുള്ള ഒരു പാഠപുസ്തകമാണ് പാദമുദ്രയിലെ മോഹൻലാലിന്റെ പെർഫോമൻസ്..അത്രയ്ക്ക് ശക്തമായിരുന്നു,അത്രയ്ക്ക് മികച്ചതായിരുന്നു, മാതു പണ്ടാരവും സോപ്പു കുട്ടപ്പനുമായിട്ടുള്ള മോഹൻലാലിന്റെ പകർന്നാട്ടം!!
ജൂൺ 24, പാദമുദ്രയ്ക്കും സോപ്പ് കുട്ടപ്പനും മാതുപണ്ടാരത്തിനും ഇന്ന് 34 വയസ്..
സഫീർ അഹമ്മദ്
പപ്പടം കൂട്ടപ്പൻ ജനിക്കുന്നത് ഈ പാട്ടിന് ശേഷമാണ് ... മാതു പണ്ടാരം: കുന്നിൻ മകൾ അറിയാതെ ആ ഗംഗയ്ക്ക് ഒളിസേവ ചെയ്യുന്നു മുക്കണ്ണൻ !!!
ലാലേട്ടൻ എത്ര ഭംഗിയായിട്ടാണ് ഈ ഗാനരംഗം അഭിനയിച്ചിരിക്കുന്നത്. ഇതുപോലുള്ള അഭിനയം ഇനി നമ്മുക്ക് അദ്ദേഹത്തിൽ നിന്നും കിട്ടുമോ? 😔.
ശക്തമായ കഥാപാത്രങ്ങൾ കാണിക്കളിൽ മനസ്സിൽ പതിഞ്ഞ് പോയിരുന്നു.ഞങ്ങളുടെ സങ്കടം ശങ്കാര നിന്റെ നാമം.
എത്ര കേട്ടാലും മതിവരാത്ത ഒരു നല്ല പാട്ട്,ഈ പാട് നാം ശ്രദ്ധയോടെ കേട്ടാൽ ഒരു നല്ല അർത്ഥം സന്ദേശം ഉണ്ട്.
നന്ദി നമസ്കാരം 🕉️🕉️🕉️
Exactly 👌👌👌👌👍🙏
ഓച്ചിറ സരിഗയുടെ നാടകത്തിനു മുൻപുള്ള അവതരണ ഗാനം - - അതാണ്എനിക്ക് ഈ പാട്ടിൻ്റെ ഓർമ്മ,,,,
ഓച്ചിറ അമ്പലത്തിൽ നിന്നും ഇത് കേൾക്കുന്ന നിമിഷം 🙏
ഹരി കുടപ്പനക്കുന്ന് എന്ന് താരതമ്യേന അറിയപ്പെടാത്ത ഗാനരചയിതാവ്. വിദ്യാധരൻ മാഷിൻ്റെ കുറിക്കു കൊള്ളുന്ന സംഗീതം. Classical style ലുള്ള സംഗീത സംവിധാന orchestra, യേശുദാസിൻ്റെ അസാദ്ധ്യമായ ആലാപനം. എത്ര ഗംഭീരം. പറയാൻ ഒരു പാട് ഉണ്ട്. രംഗത്ത് മോഹൻ ലാൽ തകർത്ത് ഭജനക്കാരനായി. മാള അരവിന്ദൻ ഒട്ടും പിന്നിലല്ല. അതി ഗംഭീരം. വേണു ശാന്ത സുന്ദരം. മറ്റെല്ലാ കലാകാരന്മാരും കേമമായി അഭിനയിച്ചു. പാട്ട് മുറുകിയപ്പോൾ സീമ അവിശ്വസനീയമായതു കണ്ട് പ്രശംസിച്ചു നിന്നു. ഒളിസേവയുടെ കാര്യം കേട്ടപ്പോൾ നാണവും തൃപ്തിയും കാട്ടി ഉൾവലിഞ്ഞു. അപാരം. ഇനി വരികളെപ്പറ്റി. ത്രിമൂർത്തികൾക്കും മേലെയുള്ള പരബ്രഹ്മം ഒരു തത്വമാണ്. നിർഗുണബ്രഹ്മം - അതിനു താഴെ സഗുണബ്രഹ്മം. നിശ്ചലം ഈ പരബ്രഹ്മം. അചിന്ത്യം അനന്തം. രൂപമില്ല ഭാവമില്ല. വർണ്ണിക്കാനില്ല. "ഓം കാര മൂർത്തി", "പര ബ്രഹ്മമൂർത്തി" എന്ന് പറയാൻ പാടില്ല. അതിനാൽ ഉടനെ തന്നെ ശങ്കര ഭാവത്തിലേയ്ക്ക് കവി മാറി. അരൂപിയാണെങ്കിലും എന്ന് ഇടയ്ക്ക് ക്ഷമാപണം ചെയ്യുന്നു. അമ്പലമില്ലാത്തത് മൂർത്തി - ഇല്ലാത്തതിനാലാൽ ആണല്ലോ. അവസാനം ശിവൻ എന്നുറപ്പിച്ച് ഗംഗയെ ഒളിസേവ ചെയ്യുന്നു എന്ന ഒളിയമ്പ്. കഥയിൽ നെടുമുടി എന്ന മദ്യപൻ്റെ ഭാര്യയായ സീമയ്ക്ക് ഒളിസേവ ചെയ്യുന്നത് ലാൽ. അതാണ് അതു കേട്ട് നാണിച്ച് സീമ അകത്തോട്ട് പോയത്. പാട്ടിൻ്റെ ഉദ്ദേശവും ഇതുതന്നെയാണ്. പക്ഷേ ലാൽ അത് അത്ര പ്രകടിപ്പിക്കാതെ കൈകാര്യം ചെയ്തു. വേണുവിന് അല്പം സംശയം തോന്നി. എല്ലാം ഈ പാട്ട് സീനിൽ ഉള്ള രഹസ്യങ്ങൾ. ഇതൊരു ഭക്തിഗാനമാണോ?😂
Mohanlal ൻtranformation നെടുമുടിയുടെ ആ ചരിഞ്ഞ നോട്ടം മാള,ഭജന സംഘത്തിലെ ഒരോരുത്തരും...എത്ര perfect....
അഭിമാനം
ഞങ്ങൾ ഓണാട്ടുകരക്കാരുടെ ഓച്ചിറ വല്യച്ഛൻ 🙏🙏🙏🙏പരബ്രഹ്മ മൂർത്തി 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
ഓച്ചിറ ജന്മനാട് ഹരി കുടപ്പനാകുന്നു വിദ്യധരൻ മാസ്റ്റർ 🙏🙏🙏🙏🙏❤❤❤❤
അടിപൊളി ദാസേട്ടൻ ദാസേട്ടൻ ദാസേട്ടൻ സൂപ്പർ ❤️❤️❤️❤️❤️💕💕ശിവായ ശിവ
എന്ത് വിഷമം തോന്നിയാലും ഒന്ന് കേൾക്കും മനസ്സ് ശാന്തമാകും ഇനി ഇതു പോലെ ഉള്ള ഗാനങ്ങൾ വരുമോ 😔😔🙏🏻🙏🏻🙏🏻
Orikkalumilla...
മനസിന് ഒരു തണുപ്പാണ്....ഇങ്ങനത്തെ പാടുകൾ കേൾക്കുമ്പോൾ ... അതിൽ മോഹൻലാലാണെങ്കിൽ .. ഗംഭീരം
പാടി അഭിനയിക്കുന്നതിൽ പ്രേനസീറിനെ പോലും കടത്തിവെട്ടുന്ന മോഹൻലാലിന്റെ അസാധ്യ പ്രകടനം.
പാട്ട് സീനുകൾക്ക് മോഹൻലാലിനെ വെല്ലാൻ ഒരാളില്ല, പ്രേമം നസീർ എല്ലാ ടൈപ് പാട്ടുകൾ ഒന്നും ചെയ്ത് ഗംഭീരം ആക്കിയിട്ടില്ല. മോഹൻലാൽ അങ്ങനെ അല്ല സിറ്റുവേഷൻ songs, ക്ലാസിക്, അടിച്ചുപൊളി, റൊമാൻസ്, അങ്ങനെ തുടങ്ങി എല്ലാ ഏരിയയിലും വേറെ ലെവൽ ആണ്👌🏻❤. പാട്ടു സീനുകൾക്ക് മോഹൻലാൽ ന്റെ പ്രെസെൻസ് തന്നെ ആ പാട്ടിനെ വേറെ ലെവൽ എത്തിക്കാൻ സാധിക്കാറുണ്ട്.
തികച്ചും ഈ ഗാനം കേട്ടിട്ടു എനിക്കു ഭക്തി തോ൬ു൬ത് നിങ്ങളുടെ ശബ്ദം ഈ ഗാനത്തിൽ ഉള്ളതു കൊണ്ടാണ് തീർച്ചയായും
നന്നായി ഇത് അമ്പലത്തിൽ കേൾക്കാൻ നല്ല സുഖം തണുപ്പ് ഉള്ള സമയത്ത് വൃശ്ചികം മാസത്തിൽ രാവിലെ സന്ധ്യ നേരത്തും കേൾക്കാൻ നല്ല രസം മാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം പര ബ്രഫഹ്മ മുർത്തി നമഃ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ഞാൻ എപ്പോഴും ഈ പാട്ട് കേൾക്കും.
മുടന്തനും.... എന്ന വരി വരുമ്പോൾ കരഞ്ഞു പോകും....
എത്രകേട്ടാലും
കണ്ടാലും മതി വരില്ല.
മോഹൻലാലിന്റെ തകർപ്പൻ അഭിനയം🥰🥰🥰
ഞാൻ സ്ഥിരം ഓച്ചിറയിൽ പോകുമായിരുന്നു. എപ്പോൾ പോയാലും ഒരുവട്ടം എങ്കിലും ഈ പാട്ട് കെട്ടിരിക്കും. ഹസ്ബൻഡ് മരിച്ചതിനു ശേഷം പോയിട്ടില്ല. അവിടുത്തെ അന്തരീക്ഷം ഒരു പ്രത്യേക ഫീൽ ആണ്. ശംഭോ മഹാദേവ 🙏
01/10/2021 പാലക്കാട് നെന്മാറ 😄🙏👍 നന്ദി യുണ്ട് 🙏👍 സൂപ്പർ 😘
വൃശ്ചികം വരുന്നു.. പരബ്രഹ്മ മൂർത്തെ നിന്റെ മുന്നിൽ വന്ന് നിന്ന് പന്ത്രണ്ട് വിളക്ക് തൊഴാൻ ഇനിയെന്ന് കഴിയും.ആസുരഭാവത്തിൽ ജന്മം കൊണ്ട വൈറസുകൾക്ക് ഇനിയും അന്ത്യം കുറിക്കില്ലേ നാഥാ..🙏🙏ഓം നമശിവായ
Great actor Mohanlal, complete actor. പറയുവാൻ വാക്കുകളില്ല
എണ്‍പതുകളിലെ ഭജന പാട്ട് . പാദമുദ്ര യുടെ shooting നടക്കുന്ന timil ആയിരുന്നു mohanlal വിവാഹം ചെയതത് . ഞങ്ങളുടെ teenage കാലത്തെ film.nostalgia❤
മഹാദേവൻ ഇഷ്ടം 🙏♥️✨️
2022 ലും ഈ പാട്ടു കേൾക്കുന്നവർ ഇവിടെ കമോൺ
2033 janvary 8
@@jageshbhaii8280 👍
2023 january 15
2023 January 23
ഇന്നും കൂടി കേട്ടു
പാട്ടെഴുതിയത് കുടപനക്കുന്നു ഹരി
പാട്ട് സീനുകൾക്ക് മോഹൻലാലിനെ വെല്ലാൻ ഒരാളില്ല,. ഓരോ വരികൾക്ക് പോലും എക്സ്പ്രഷൻ കൊടുക്കുന്നത് അസാധ്യം 👌🏻🔥.
സിറ്റുവേഷൻ songs, ക്ലാസിക്, അടിച്ചുപൊളി, റൊമാൻസ്, അങ്ങനെ തുടങ്ങി പാട്ടിന്റെ എല്ലാ ഏരിയയിലും വേറെ ലെവൽ ആണ്👌🏻❤. പാട്ടു സീനുകൾക്ക് മോഹൻലാൽ ന്റെ പ്രെസെൻസ് തന്നെ ആ പാട്ടിനെ വേറെ ലെവൽ എത്തിക്കാൻ സാധിക്കാറുണ്ട്.
മലയാളത്തിൽ എന്നും ഓർക്കാൻ ഒരു ഭക്തി ഗാനം.❤❤❤❤❤
Ee പാട്ട് കേട്ടിട്ട് മതിയാവുന്നില്ല. ഭഗവാൻ ശരിരീരത്തിൽ പ്രവേശിച്ചതുപോലെ. ദാസേട്ടൻ and ലാലേട്ടൻ വിസ്മയവാഹം...
മനസ്സിൽ ഉടക്കി നിൽക്കുന്ന പാട്ട്.ഗാനഗന്ധർവ്വൻറെ സ്വരവും...
നോൽസ്റ്റാജിയ ഫീലിംഗ്...
എന്റെ സുഹൃത്തുകളിൽ പല madhastharum ഉണ്ട്... ഞങ്ങൾ നല്ല രീതിയിൽ എല്ലാ ഭക്തി ഗാനങ്ങൾ aasowdhikum...
ലാലേട്ടൻ അഭിനയിക്കുക യല്ല..... ജീവിക്കുകയാണ് ... ഓരോ ... കഥാപാത്രത്തിലൂടെയും
ഏതു കാലത്തായാലു കേട്ടിരുന്നു പോകും
ഇതൊക്കെയാണ് പാട്ടുകൾ
പ്രേംനസീർ പാട്ടിനു ചുണ്ടനക്കുന്നത് നല്ല പെർഫെക്ഷണായിട്ടാണ് പക്ഷെ മോഹൻലാൽ അങ്ങനെ ഒരാൾ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുമെന്ന് തോന്നുന്നുമില്ല ഏതു പാട്ടും അത് ഫോക് ആയിക്കോട്ടെ സെമി ക്ലാസ്സിക് ആയിക്കോട്ടെ പക്കാ കോമഡി ആയ്ക്കോട്ടെ എന്തിന് ക്ലാസ്സിക് ആയിക്കോട്ടെ തന്മയത്വ മായി നമ്മെ രസിപ്പിച്ച ഒരുകാലകാരനും ഇല്ല 🙏അവതാരം ❤️❤️
ചെറുപ്പത്തിൽ പലയാവർത്തികേട്ട ഒരു ഗാനം യൗവനാരംഭത്തിൽbഎന്നെ മൂകാംബികയിലേക്ക് എത്തിച്ചു. കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരീ... സൗപർണികയും കുടജാദ്രിയും ആദിരൂപങ്ങളായി ഇന്നും മനസ്സിലുണ്ട്.
"ജീവിതം കരുണാമയമാക്കൂ...
ഹൃദയം സൗപർണിക യാക്കൂ.." ഏതൊരു മനുഷ്യന്റെയും മനസ്സിലേക്കിറങ്ങിച്ചെന്ന് അവിടം ഭക്തിസാന്ദ്രമാക്കുന്ന കെ ജയകുമാർ സാറിന്റെ വരികൾ...!
അതുപോലെ ഈ പാട്ട് ഓച്ചിറയിലേക്ക് വിളിക്കുന്നു. പരബ്രഹ്മ മൂർത്തിയുടെ ഓച്ചിറയിലേക്ക്...
ദൈവമേ ഗുരുവായൂരപ്പാ ദൈവമേ പൂർണ്ണത്രയീശാ 🙏🙏🙏
ഈ മനുഷ്യൻ എന്ത് സാധനം ആണ്... പാട്ടിന്റെ ആദ്യ ഭാഗവും രണ്ടാമത്തെ ഭാഗവും തമ്മിലുള്ള മാറ്റം അങ്ങേരു അടിച്ചു പൊളിച്ചു കളഞ്ഞു...❤
ഓച്ചിറ പരബ്രഹ്മ സന്നിധിയിൽ എത്തുന്ന ഫീൽ ♥️♥️♥️🙏🙏🙏