ഗുളികൻ തിറ (gulikan thira)
Вставка
- Опубліковано 11 лют 2025
- ഉത്തര കേരളത്തിൽ ആചാരിച്ചു വരുന്ന ക്ഷേത്ര കലാരൂപമാണ് തെയ്യം . തെയ്യ കോലങ്ങൾ കെട്ടി കാവുകളിൽ നടത്തി വരുന്ന ഇത്തരം ആചാരങ്ങളെ തിറ, കളിയാട്ടം എന്നൊക്കെ അറിയപ്പെടുന്ന
.കാവുകളിൽ ആരാധിച്ചുവരുന്ന ഒരു പ്രധാനദേവതയാണ് ഗുളികൻ. ശ്രീമഹാദേവൻറെ ഇടത്തേതൃക്കാൽ പെരുവിരൽ പൊട്ടിപിളർന്നുണ്ടായ അനർഥകാരിയും ക്ഷിപ്രപ്രസാധിയുമായ ദേവനാണ് ഗുളികൻ ഉത്തരകേരളത്തിലെ മലയസമുദായം കുലദേവതയായ് കണ്ട് ഗുളികനെ ആരാധിക്കുന്നു. യമൻറെ സങ്കൽപ്പത്തിലുള്ള ദേവനാണ് ഗുളികൻ. പുറങ്കാലൻ കരിങ്കാലൻ . ഉത്തരകേരളത്തിലെ ഒട്ടുമിക്ക സമുദായങ്ങളും ഗുളികൻറെ ആരാധനകൾ ചെയ്യ്തുവരുന്നു. മന്ത്രമൂർത്തികളിൽ പ്രധാനിയായ ഗുളികന് മാന്ത്രിക കർമ്മങ്ങളിലെല്ലാം വിശേഷസ്ഥാനം ഉണ്ട്. എല്ലായിടത്തും സഞ്ചരിക്കാൻ സ്വാതന്ത്ര്യമുള്ള ദേവതയാണ് ഗുളികൻ. സർവ്വ വ്യാപിയായ ഗുളികൻറെ നോട്ടമോ സഞ്ചാരമോ ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ടാവില്ല എന്ന് ഉപാസകൻമാർ ഉറച്ച് വിശ്വസിക്കുന്നു.