ദേശീയതയെക്കുറിച്ച് എം.ജി.എസ് -ഭാഗം 1

Поділитися
Вставка
  • Опубліковано 16 вер 2024
  • ദേശീയതയെക്കുറിച്ച് എം.ജി.എസ് - Dr.MGS Narayanan Speaks On Nationalism-Day1-A Patabhedam Initiative
    -Video Upload powered by www.TunesToTub...

КОМЕНТАРІ • 18

  • @mahithambi9404
    @mahithambi9404 3 роки тому +1

    Super

  • @sajanjacob9605
    @sajanjacob9605 3 роки тому +1

    part-7
    ....കാര്യങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായതിനാലാണ് സവര്‍ക്കറുടെ വംശീയസിദ്ധാന്തത്തിന്റെ നാള്‍വഴികള്‍ കൂടി വിശദീകരിക്കേണ്ടി വരുന്നത്.
    ഒന്നല്ല, ഒരുപാട് മാപ്പപേക്ഷകള്‍ക്ക് ശേഷമാണ് സവര്‍ക്കര്‍ അന്തമാന്‍ ജയിലില്‍ നിന്ന് രത്‌നഗിരി ജയിലിലേക്ക് മാറ്റപ്പെടുന്നതും, ബ്രിട്ടീഷ് അജണ്ടകളുടെ ഏജന്റായി മാറുന്നതും. 1911 ഏപ്രിലില്‍ ജയിലിലടക്കപ്പെട്ട സവര്‍ക്കര്‍ 1911 ആഗസ്റ്റില്‍ ആദ്യ മാപ്പപേക്ഷ സമര്‍പ്പിച്ചെങ്കിലും തള്ളപ്പെട്ടു. തുടര്‍ന്ന് 1913, 1917, 1919, 1920 വര്‍ഷങ്ങളില്‍ സമര്‍പ്പിച്ച മാപ്പപേക്ഷകളും ബ്രിട്ടീഷ് ഗവണ്‍മെന്റ് തള്ളി. ശേഷം, സര്‍ദാര്‍ പട്ടേലും ബാലഗംഗാധര തിലകനും മറ്റും സവര്‍ക്കറെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടു. ആ സന്ദര്‍ഭത്തില്‍ സവര്‍ക്കറുടെ വംശീയ ജാതിരാഷ്ട്ര ചിന്തകള്‍ പുറത്ത് വന്നതായി അറിയില്ല. ഈ ആവശ്യത്തെ തുടര്‍ന്ന്, സവര്‍ക്കറെ പൂര്‍ണമായും മോചിപ്പിക്കുകയല്ല, അന്തമാന്‍ ജയിലില്‍ നിന്ന്, മഹാരാഷ്ട്രയിലെ രത്‌നഗിരി ജയിലിലേക്ക് മാറ്റുകയാണുണ്ടായത്. 1921 മെയ് രണ്ടിനായിരുന്നു ഇത്. ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് കൂറുള്ളവനായി പ്രവര്‍ത്തിക്കുമെന്ന് കരാര്‍ ചെയ്ത മാപ്പപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ഈ മാറ്റം. എന്തായിരുന്നു ഈ ജയില്‍ മാറ്റത്തിന്റെയും മഹാരാഷ്ട്രയിലെ താമസത്തിന്റെയും ലക്ഷ്യമെന്ന് സവര്‍ക്കറുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ജനതയെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും അതിനായി വംശീയ, ജാതിരാഷ്ട്ര അജണ്ടകള്‍ വികസിപ്പിക്കുകയുമായിരുന്നു സവര്‍ക്കറുടെ നിയോഗം. ഇത് ബ്രിട്ടീഷുകാര്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം കൂടിയായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍.
    രത്‌നഗിരി ജയിലില്‍ ബ്രിട്ടീഷുകാരുടെ ചെലവിലും കസ്റ്റഡിയിലും താമസിച്ചുകൊണ്ടാണ് സവര്‍ക്കര്‍ 'ദ ഹിന്ദുത്വ' എന്ന ഗ്രന്ഥം തയാറാക്കിയത്. 1922-ല്‍ എഴുതിത്തീര്‍ന്ന്, 1923- ല്‍ പുറത്തിറങ്ങിയ ഈ പുസ്തകത്തിലാണ് ദ്വിരാഷ്ട്ര വാദം അദ്ദേഹം ആദ്യമായി മുന്നോട്ട് വെച്ചത്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും മാറ്റിനിര്‍ത്തിയുള്ള ഒരു ജാതിദേശീയതയെക്കുറിച്ച കാഴ്ചപ്പാടാണ് അദ്ദേഹം ആദ്യം അവതരിപ്പിച്ചത്; 'ഈ അടുത്ത കാലത്തു വരെ ഹിന്ദുക്കളായിരിക്കുകയും ക്രിസ്ത്യന്‍, മുഹമ്മദന്‍ മതങ്ങളിലേക്ക് ചേക്കേറുകയും ചെയ്തവരുടെ കൂട്ടത്തിലുള്ളവരില്‍ ആദ്യത്തെ തലമുറയെങ്കിലും വളരെ ആവേശത്തോടെ തങ്ങളുടെ പുതിയ മതത്തെ ആശ്ലേഷിച്ചവരാണ്. നമ്മുടെ എല്ലാവരുടെയും പിതൃഭൂമി ഒന്നാണെങ്കിലും രക്തത്തിലും പാരമ്പര്യത്തിലും തങ്ങള്‍ പൂര്‍ണമായി ഹിന്ദുവാണെങ്കിലും തങ്ങളെ ഹിന്ദുക്കളായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. തങ്ങളുടെ പുതിയ സംസ്‌കാരങ്ങളെ പുണര്‍ന്നതോടു കൂടി ഹിന്ദു സംസ്‌കൃതി സംസ്‌കാരത്തിനു മേല്‍ അവര്‍ക്കുള്ള എല്ലാ അവകാശങ്ങളെയും അവര്‍ കൈയൊഴിഞ്ഞു കഴിഞ്ഞു. ഹിന്ദു സംസ്‌കാരത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സംസ്‌കാരത്തിന്റെ ഭാഗമാണ് അവരെന്ന് അവര്‍ക്ക് തോന്നലുണ്ടാകുന്നു. അവരുടെ വീരന്മാരും വീരാരാധനയും ഉത്സവങ്ങളും ആഘോഷങ്ങളും ആദര്‍ശങ്ങളും കാഴ്ചപ്പാടുകളും ഞങ്ങളുടേതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിക്കഴിഞ്ഞു.'13 ഭിന്നമായ രണ്ട് സംസ്‌കാരങ്ങള്‍ എന്നതുകൊണ്ട്, രാഷ്ട്രങ്ങളാണ് സവര്‍ക്കര്‍ ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാം. 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന സാമ്രാജ്യത്വ തന്ത്രത്തിന്റെ ഉപകരണമായി പിന്നീട് സവര്‍ക്കര്‍ മാറിയെന്ന് വ്യക്തം. ജയിലില്‍ നിന്ന് മോചിപ്പിക്കുമ്പോള്‍, ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് കൂറ് കാണിക്കും എന്ന് വാഗ്ദാനം ചെയ്ത സവര്‍ക്കര്‍, മുസ്‌ലിംകളെ ശത്രുസ്ഥാനത്ത് നിര്‍ത്തി, ഹിന്ദുക്കളെ സംഘടിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചതില്‍ നിന്ന് ഈ കൂറ് വ്യക്തമാണ്. 1924-ല്‍ രത്‌നഗിരി ജയിലില്‍ നിന്ന് മോചിതനായ അദ്ദേഹത്തിന് ബ്രിട്ടീഷുകാര്‍ തന്നെ ഒരു ബംഗ്ലാവ് ഒരുക്കിക്കൊടുത്തിരുന്നു. അവിടെ താമസിച്ചുകൊണ്ടാണ് സവര്‍ക്കര്‍ വര്‍ഗീയ പ്രചാരണവും വംശീയ ജാതിവാദികളുടെ സംഘാടനവും നിര്‍വഹിച്ചത്.14 തന്റെ ഗ്രാമത്തില്‍ ഹിന്ദു-മുസ്‌ലിം സംഘര്‍ഷമുണ്ടായപ്പോള്‍, കുറച്ച് കുട്ടികളെക്കൂട്ടി അവിടത്തെ മുസ്‌ലിം പള്ളി ആക്രമിക്കാന്‍ പന്ത്രണ്ടാം വയസ്സില്‍ നേതൃത്വം കൊടുത്ത പാരമ്പര്യവും സവര്‍ക്കര്‍ക്കുണ്ട്.15 ഇതേ മാനസികാവസ്ഥയില്‍ നിന്നു കൊണ്ടാണ് ഹിന്ദുത്വ സംസ്‌കാരത്തില്‍ ലയിക്കാത്ത മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും പുറംതള്ളിയ രാഷ്ട്രസങ്കല്‍പം അദ്ദേഹം അവതരിപ്പിച്ചത്.16

  • @sajanjacob9605
    @sajanjacob9605 3 роки тому

    part-5
    ഭായി പരമാനന്ദ്, ലാലാ ലജ്പത് റായ്
    ആര്യന്‍ ജാതിദേശീയതയുടെ ദാര്‍ശനികനായി വാഴ്ത്തപ്പെട്ടിരുന്ന ഭായി പരമാനന്ദും (1876-1947) ലാലാ ലജ്പത് റായിയുമാണ് ദ്വിരാഷ്ട്ര വാദത്തിന്റെ രണ്ടാം ഘട്ടത്തിലെ വക്താക്കള്‍. പഞ്ചാബിലെ ഒരു ബ്രാഹ്മിണ്‍ കുടുംബത്തില്‍ ജനിച്ച പരമാനന്ദിന്റെ അഛന്‍ ആര്യസമാജത്തിന്റെ സജീവ പ്രചാരകനായിരുന്നു. ഹിന്ദു മഹാസഭയുടെ നേതാക്കളിലൊരാളായിരുന്ന പരമാനന്ദ് രാജ്യം വിഭജിക്കണമെന്ന ആശയം 1908-10 കാലത്തുതന്നെ മുന്നോട്ടു വെച്ചിട്ടുണ്ട്. രാജ് നാരായണ്‍ ബസു, നഭ ഗോപാല്‍ മിത്ര എന്നിവരുടേതില്‍നിന്ന് വ്യത്യസ്തമായി, കുറേ കൂടി വിപുലമായ രാഷ്ട്ര സങ്കല്‍പമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. വലിയൊരു ഭൂപ്രദേശത്തെ രണ്ടായി വെട്ടിമുറിക്കുന്ന ദ്വിരാഷ്ട്രവാദമായിരുന്നു അത്. ലാലാ ലജ്പത് റായ് 1909-ല്‍ അദ്ദേഹത്തിന് അയച്ച കത്തുകളില്‍ നിന്നാണത്രെ ഈ ചിന്ത രൂപപ്പെട്ടത്.7 'ഹിന്ദു ദേശീയ പ്രസ്ഥാനം' എന്ന ലഘുലേഖയില്‍ ഈ ആശയം പരമാനന്ദ് അവതരിപ്പിച്ചിട്ടുണ്ട്. 'സിന്ധിന് അപ്പുറമുള്ള പ്രദേശങ്ങള്‍ അഫ്ഗാനിസ്താനുമായും വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളുമായും ചേര്‍ന്ന് വലിയൊരു മുസ്‌ലിം രാജ്യമാക്കുകയും ഹിന്ദുക്കള്‍ അവിടെ നിന്ന് മടങ്ങുകയും ഇവിടെയുള്ള മുസ്‌ലിംകള്‍ അങ്ങോട്ട് പോവുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുക' എന്നതായിരുന്നു അദ്ദേഹത്തിന്റെ സങ്കല്‍പ്പം.8 ഇത്ര വ്യക്തമായി ഇതിന് മുമ്പ് ആരും മതാധിഷ്ഠിത ദ്വിരാഷ്ട്ര വാദം മുന്നോട്ട് വെച്ചിട്ടില്ലെങ്കിലും ലജ്പത് റായിയുടെ അവതരണങ്ങള്‍ ഒരു മാതൃകയായി പരമാനന്ദക്ക് മുമ്പിലുണ്ടായിരുന്നു.9
    പഞ്ചാബിലെ ഒരു ജൈനമത കുടുംബത്തില്‍ ജനിച്ച ലാലാ ലജപത് റായ് (1865-1928) ലാഹോര്‍ ആര്യസമാജം, ഹിന്ദു മഹാസഭ എന്നിവയുടെ ആശയങ്ങളില്‍ ആകൃഷ്ടനാവുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഒരു ഘട്ടത്തില്‍, ഹിന്ദുത്വത്തെ ദേശീയതക്കും മുകളില്‍ പ്രതിഷ്ഠിച്ചിരുന്ന അദ്ദേഹം, ഹിന്ദു മഹാസഭയുമായുള്ള ബന്ധത്തിന്റെ പേരില്‍ വിമര്‍ശനവിധേയനായിരുന്നു. പഞ്ചാബിലെ ഹിസാര്‍ ജില്ലയില്‍, ഒരേ സമയം ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന്റെയും ആര്യസമാജത്തിന്റെയും ജില്ലാ ഘടകങ്ങള്‍ സ്ഥാപിച്ചുകൊണ്ടാണ് അദ്ദേഹം മുന്നോട്ടു പോയത്. 1880-കളില്‍ അദ്ദേഹം കോണ്‍ഗ്രസ്സില്‍ സജീവമായിരുന്നു. ആ ഘട്ടത്തില്‍ പാര്‍ട്ടിയുടെ ആശയ രൂപീകരണത്തിലും അദ്ദേഹം പങ്കാളിയായിട്ടുണ്ട് എന്നതില്‍നിന്ന് പലതും മനസ്സിലാക്കാനുണ്ട്. എന്നാല്‍, ഭഗത് സിംഗിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ നൗ ജവാന്‍ ഭാരത് സഭ പോലുള്ളവ അദ്ദേഹത്തെ വിമര്‍ശിച്ച് രംഗത്തു വന്നതും കാണാം. ഈയൊരു ആശയാടിത്തറയില്‍ നിന്നു കൊണ്ടാണ്, 'ഹിന്ദുക്കള്‍ സ്വയം തന്നെ ഒരു രാഷ്ട്രമാണ്, അവര്‍ എല്ലാ നിലക്കും സ്വയം പ്രതിനിധീകരിക്കുന്നു' എന്ന് 1889-ല്‍ തന്നെ ലാലാ ലജ്പത് റായ് പറഞ്ഞത്. ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന്റെ ആശയങ്ങള്‍ അവതരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ ഹിന്ദുസ്താന്‍ റിവ്യൂവില്‍ അദ്ദേഹം ഇത് എഴുതിയതായി എ.ജി നൂറാനി ചൂണ്ടിക്കാട്ടുന്നു.10

  • @sajanjacob9605
    @sajanjacob9605 3 роки тому

    part-10
    വിഭജനാനന്തര ഇന്ത്യ ജാതിരാഷ്ട്രം ആകണമെന്ന് ആര്‍.എസ്.എസ് നേതാവ് ബി.എസ് മൂഞ്ചെ 1947 ആഗസ്റ്റില്‍ പ്രഖ്യാപിച്ചത് ഈ ലക്ഷ്യം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. പതിറ്റാണ്ടുകള്‍ നീണ്ട സ്വാതന്ത്ര്യ പോരാട്ടം സഫലമായ സന്തോഷത്തോടെ, രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണരുമ്പോള്‍, 1947 ആഗസ്റ്റ് 14-ന് പുറത്തിറങ്ങിയ ഓര്‍ഗനൈസറില്‍ അദ്ദേഹം എഴുതി: 'ദേശീയതയുടെ തെറ്റായ സങ്കല്‍പ്പങ്ങളാല്‍ സ്വാധീനിക്കപ്പെടാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. ഇപ്പോഴും ഭാവിയിലും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ ലളിതമായൊരു കാര്യം നാം അംഗീകരിക്കണം. ഹിന്ദുസ്താന്‍ എന്നാല്‍ ഹിന്ദുക്കളുടെ മാത്രം രാഷ്ട്രമാണെന്ന് അംഗീകരിക്കലാണത്. രാജ്യം ഹിന്ദുക്കള്‍ക്ക് വേണ്ടി, ഹിന്ദു ആചാരങ്ങളുടെ മാത്രം അടിത്തറയില്‍ നിര്‍മിക്കേണ്ടതാണ്.'23 മുസ്‌ലിംകള്‍ക്ക് വേണ്ടി പാകിസ്താന്‍ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞിരിക്കെ ഇന്ത്യ വംശീയ ജാതിരാഷ്ട്രമാകണമെന്ന ന്യായമാണ് പുതിയ രാഷ്ട്രത്തിന്റെ നയരൂപീകരണ വേളയില്‍ മൂഞ്ചെ മുന്നോട്ട് വെച്ചത്.
    പൗരത്വം മതാധിഷ്ഠിതമാക്കണമെന്ന വാദം ആ ഘട്ടത്തില്‍ തന്നെ ഭരണഘടനാ നിര്‍മാണ സഭയില്‍ ജാതിവാദികള്‍ ഉയര്‍ത്തിയിരുന്നുവെങ്കിലും, വോട്ടെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു. മൂഞ്ചെയുടെയും മറ്റും നേത്യത്വത്തിലാണ് ജാതി രാഷ്ട്രത്തിന് വേണ്ടി അവര്‍ കരുനീക്കിയിരുന്നത്. ഹിംസാത്മക വംശവെറിയുടെ നായകരിലൊരാളായ ബെനിറ്റോ മുസോളിനിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്ന മൂഞ്ചെ, ഇറ്റലി സന്ദര്‍ശിച്ച്, നാസികളുടെ പ്രവര്‍ത്തനങ്ങളും സൈനിക സംവിധാനങ്ങളും മറ്റും നേരിട്ട് കണ്ട് മനസ്സിലാക്കിയാണ്, അതേ മാതൃകയില്‍ ആര്‍.എസ്.എസിനെ രൂപപ്പെടുത്തിയത്. 1931 -ലാണ് മൂഞ്ചെ ഇറ്റലി സന്ദര്‍ശിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ മാര്‍സിയ കസൊലാരി രേഖപ്പെടുത്തിയിട്ടുണ്ട്.24 ഇന്ത്യയെ വിഭജിച്ച്, ആര്യന്‍ വംശീയ ജാതിരാഷ്ട്രം സ്ഥാപിക്കണമെന്ന് താത്ത്വികമായി പറയുക മാത്രമല്ല, നാസി മാതൃകയില്‍ ആര്‍.എസ്.എസ് എന്ന അര്‍ധസൈനിക സംഘം രൂപീകരിക്കുകയും ചെയ്തു മൂഞ്ചെ. ഇതേ വംശീയ ലക്ഷ്യത്തോടെ, ഇന്ത്യന്‍ സൈന്യത്തിലേക്ക് തങ്ങളുടെ ആളുകളെ റിക്രൂട്ട് ചെയ്യാനായി, യുവാക്കള്‍ക്കു വേണ്ടി, നാസിക്കില്‍ ഭോണ്‍സാല മിലിറ്ററി സ്‌കൂള്‍ സ്ഥാപിച്ചതും ഇതേ മൂഞ്ചെ തന്നെയാണ്. ഈ ആസൂത്രണങ്ങളെയാണ് മഹാത്മാ ഗാന്ധിയും അംബേദ്കറും ആസാദും നെഹ്‌റുവും മറ്റും ചേര്‍ന്ന് സ്വതന്ത്ര ഇന്ത്യയുടെ രൂപീകരണവേളയില്‍ തകര്‍ത്തുകളഞ്ഞത്.
    പാകിസ്താന്‍ വാദത്തിന്റെ വക്താക്കള്‍
    കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിലെ നിയമ വിദ്യാര്‍ഥിയായിരുന്ന ചൗധരി റഹ്മത്തലിയാണ് 1933-ല്‍ പാകിസ്താന്‍ എന്ന ആശയം ആദ്യമായി മുന്നോട്ട് വെക്കുന്നത്. ചീം ീൃ ചല്‌ലൃ; അൃല ണല ീേ ഘശ്‌ല ീൃ ജലൃശവെ എീൃല്‌ലൃ എന്ന തലക്കെട്ടില്‍, പാകിസ്താന്‍ പ്രഖ്യാപനം എന്നറിയപ്പെട്ട ഒരു ലഘുലേഖയിലാണ് റഹ്മത്തലി തന്റെ മുസ്‌ലിം രാഷ്ട്ര സങ്കല്‍പ്പം അവതരിപ്പിച്ചത്. ലണ്ടനില്‍ നടന്ന നാലാം വട്ടമേശ സമ്മേളനത്തിലെ പ്രതിനിധികളെ അഭിസംബോധന ചെയ്യുന്നതായിരുന്നു ഈ പ്രബന്ധം. പക്ഷേ, ഒരു വിദ്യാര്‍ഥിയുടെ അഭിപ്രായം എന്നതിനപ്പുറം ആരും ഈ നിര്‍ദേശത്തെ മുഖവിലക്കെടുത്തില്ല. ജിന്ന ഉള്‍പ്പെടെയുള്ളവരെ ക്ഷണിച്ച് റഹ്മത്തലി ഒരു വിരുന്ന് സംഘടിപ്പിക്കുകയുണ്ടായി. പാകിസ്താന്‍ ആശയം ജിന്നയുടെയും മറ്റും മനസ്സിലേക്ക് കയറ്റിവിടലായിരുന്നു ലക്ഷ്യം. വിരുന്നില്‍ പങ്കെടുത്ത ജിന്ന പക്ഷേ പാകിസ്താന്‍ രാഷ്ട്രം എന്ന ആശയം അംഗീകരിച്ചില്ല. 'കക്കയിറച്ചി മാത്രമേ ജിന്നക്ക് ദഹിച്ചുള്ളൂ, പാകിസ്താന്‍ എന്ന ആശയം ദഹിച്ചില്ല' എന്നാണത്രെ ഇതുസംബന്ധിച്ച് തമാശ രൂപേണ അന്ന് പലരും വിലയിരുത്തിയത്. എന്നാല്‍, റഹ്മത്തലി തന്റെ സ്വപ്‌നവുമായി മുന്നോട്ട് പോവുകയും തുടര്‍ന്നും നിരവധി ലഘുലേഖകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പാകിസ്താന്‍ ദേശീയ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം, ഉദ്ദിഷ്ട മുസ്‌ലിം രാഷ്ട്രത്തിന്റെ മാപ്പും 'പാകിസ്താനു' പുറമെ നിരവധി പേരുകളും നിര്‍ദേശിക്കുകയുണ്ടായി; ഹൈദറിസ്താന്‍, സിദ്ദീഖിസ്താന്‍, ഫാറൂഖിസ്താന്‍, മുഈനിസ്താന്‍, മാപ്ലിസ്താന്‍, സഫീസ്താന്‍, നാസറിസ്താന്‍ തുടങ്ങിയവയായിരുന്നു ആ പേരുകള്‍!

  • @anjabbar1490
    @anjabbar1490 3 роки тому

    നമ്മുടെ രണ്ട് മുൻ തലമുറക്കാർ ഇന്ത്യ ഇന്ത്യ എന്ന് കേട്ടിട്ട് പോലും ഇല്ല. അവരുടെ രാജ്യം അന്നത്തെ നാട്ടുരാജ്യം, അടുത്ത രാജ്യം വിദേശ രാജ്യം, കൊച്ചിയിൽ നിന്ന് കാസർകോട്ടേക് പോവണമെങ്കിൽ ചുരുങ്ങിയത് പത്തിരുപതു രാജ്യങ്ങളിൽ കൂടെ സഞ്ചരിക്കണം. വിവിധ കാലത്ത് വിവിധ അതിർത്തിക്കൽ. ഇന്നത്തെ ഇന്ത്യക്ക് ഈ അതിർത്തി ഉണ്ടായത് ബ്രിട്ടീഷ്‌ കാർ എല്ലാ നാട്ടു രാജാക്കന്മാർമാരെയും കെയടക്കിയത് കൊണ്ടാണ്,
    മാമാങ്കം അറിയില്ലേ, രാജ്യം സ്നേഹം കൊണ്ട് ചാവേർ ആയി നൂറ്റാണ്ടുകൾ അടുത്ത ശത്രു രാജാവിനെതീരെ പോരാടി ചത്തൊടുങ്ങി, അന്ന് എന്തു മാങ്ങാ തൊലി ഫാരത മാതാ, മെഘ മാമന്റെയും ടീമിന്റേയും ഉടായിപ്പ്.
    ചരിത്രം നോക്കിയാൽ ഫാരത മാതാ ദേശീയത എന്നത് ഭു ലോക കോമഡി.
    ഗോ മാതാ കീ ജയ്
    രാജ്യം നല്ല മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ശക്തമായി നില നിൽക്കണം. പക്ഷ ഫാസി സ്റ്റുകൾ കൊടും ഭീകരർ ആണ്

  • @sajanjacob9605
    @sajanjacob9605 3 роки тому

    part-12
    എന്തായിരുന്നു ആ ഘട്ടത്തില്‍ കലാപത്തിലും വിഭജനത്തിലും ആര്‍.എസ്.എസിന്റെ നിലപാട്? 'വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലും പഞ്ചാബിലും വര്‍ഗീയ കലാപം പടരുമ്പോള്‍ കുറ്റകരമായ മൗനമായിരുന്നു അവര്‍ വെച്ച് പുലര്‍ത്തിയത്. മിണ്ടിയില്ലെന്നതു പോകട്ടെ, വിഭജന വിരുദ്ധവും മതേതരവുമായ സമരമുഖങ്ങളെ ഇല്ലാതാക്കാനുള്ള ഉത്സാഹവും കാട്ടി. 1929-ലെ ദണ്ഡിയാത്രയും 1940-ലെ ക്വിറ്റ് ഇന്ത്യാ ആഹ്വാനവുമെല്ലാം മതേതരവും വിഭജന വിരുദ്ധവുമായ സമരങ്ങള്‍ ആയിരുന്നല്ലോ. ഗാന്ധിയുടെ നേതൃത്വത്തില്‍ അന്ന് ആ സമരങ്ങള്‍ ജനഹൃദയങ്ങളെ മതത്തിനും വംശത്തിനുമപ്പുറം ഒറ്റ ഇന്ത്യ എന്ന നിലയില്‍ ഐക്യപ്പെടുത്തിയപ്പോള്‍ അതടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് സൈന്യത്തോടൊപ്പം നില്‍ക്കാമെന്ന വാഗ്ദത്തമാണ് അന്ന് അമിത് ഷായുടെ മാതൃസംഘടന നല്‍കിയത്. പഴയ ചരിത്രത്തിലേക്ക് ഒരുപാടൊന്നും പോകാതെത്തന്നെ വിഭജന കുറ്റവാളി കോണ്‍ഗ്രസാണെന്ന ഷായുടെ വാദം പൊളളത്തരമാണെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാകും.'36 ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വേണ്ടി ഇന്ത്യയെ വിഭജിക്കുക എന്നത് ദൈവനിന്ദയാണെന്ന് ഒരു ഘട്ടത്തില്‍ ഗാന്ധിജി പറയുകയുണ്ടായി.37 ജിന്നക്ക് അധികാരമേല്‍പ്പിച്ചിട്ടാണെങ്കിലും വിഭജനം ഒഴിവാക്കണം എന്ന് ഗാന്ധിജി നിര്‍ദേശിച്ചിരുന്നു. പട്ടേലും മറ്റും തന്നില്‍ നിന്ന് അകന്നതും മൗണ്ട് ബാറ്റന്റെ സമ്മര്‍ദവുമൊക്കെയാണ് ഗാന്ധിജിയെ അവസാനം വിഭജന വിഷയത്തില്‍ മൗനിയാക്കിയത്.
    1940-ല്‍ സര്‍വേന്ത്യാ മുസ്‌ലിം ലീഗ് പാകിസ്താന്‍ പ്രമേയം പാസ്സാക്കിയപ്പോഴും, 1942-ല്‍ സ്റ്റാഫോര്‍ഡ് ക്രിപ്‌സ് വിഭജന ആശയം മുന്നോട്ട് വെച്ചപ്പോഴും കോണ്‍ഗ്രസ്സ് അതിനെ തള്ളിക്കളയുകയായിരുന്നു. മതാധിഷ്ഠിതമായി രാഷ്ട്രം വിഭജിക്കാനുള്ള ശ്രമത്തെ 1946 അവസാനം വരെ കോണ്‍ഗ്രസ്സ് എതിര്‍ത്തു നിന്നു. പക്ഷേ, 1946 ആഗസ്റ്റില്‍ ബംഗാളിലെ നവഖാലിയിലും ബിഹാറിലും മറ്റും ഉണ്ടാ(ക്കി)യ കലാപങ്ങള്‍, അതുവരെ എതിര്‍ത്തു നിന്ന കോണ്‍ഗ്രസ്സ് നേതാക്കളെ വിഭജനം അംഗീകരിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു; ആസാദും പുരുഷോത്തംദാസ് ടാണ്ടനും ശക്തമായ വിയോജിപ്പ് അപ്പോഴും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. കലാപത്തിന്നു പുറമെ, മറ്റു ചില രാഷ്ട്രീയ പ്രശ്‌നങ്ങളും ഈ തീരുമാനത്തിന് കാരണമായിട്ടുണ്ടാകണം. കോണ്‍ഗ്രസ്സിനകത്തെ ഒരു വിഭാഗത്തിന്റെ ജാതിവാദ നിലപാടുകള്‍ ഉദാഹരണം.
    ആര്യന്‍വംശീയ ജാതിരാഷ്ട്രവാദത്തോട് ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നിലപാട്. നേരത്തേതന്നെ ജാതിരാഷ്ട്ര ചിന്ത മനസ്സിലുണ്ടായിരുന്നതുകൊണ്ടാകണം, മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ വിഭജന നിര്‍ദേശം പട്ടേല്‍ പെട്ടെന്ന് തന്നെ ഏറ്റുപിടിച്ചു. മൗണ്ട് ബാറ്റന്റെ നിര്‍ദേശത്തിനു മുമ്പു തന്നെ വിഭജനത്തിന്റെ പാതി മനസ്സ് പട്ടേലിനുണ്ടായിരുന്നുവെന്നാണ് അബുല്‍ കലാം ആസാദ് പറയുന്നത്; 'വിഭജനത്തിന്റെ കൊടി ഉയരത്തില്‍ ഉയര്‍ത്തിയത് മുഹമ്മദലി ജിന്നയായിരിക്കാം. എന്നാല്‍, യഥാര്‍ഥ പതാകവാഹകന്‍ വല്ലഭായ് പട്ടേലായിരുന്നു.' പിരിഞ്ഞു മാറുന്നതാണ് ഇരു വിഭാഗത്തിനും നല്ലതെന്ന നിലപാടിലേക്ക് അഭിപ്രായ രൂപീകരണം നടത്തി പലരെയും എത്തിച്ചത് പട്ടേലായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വം കഴിഞ്ഞാല്‍, വിഭജന വിഷയത്തില്‍ സ്വാധീനം ചെലുത്തിയത് പട്ടേലാണ്.38 വിഭജനത്തിന്റെ പ്രധാന ഉത്തരവാദി പട്ടേല്‍ ആയിരുന്നുവെന്ന് അബുല്‍ കലാം ആസാദ് തന്റെ ആത്മകഥയില്‍ നിരീക്ഷിച്ചിട്ടുണ്ട്. സംഘ്പരിവാറിന്റെ കോണ്‍ഗ്രസിനകത്തെ നോമിനിയായിരുന്നു സര്‍ദാര്‍ പട്ടേലെന്ന് ന്യായമായും സംശയിക്കാം. ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍.എസ്.എസിന് ഏര്‍പ്പെടുത്തിയ നിരോധം, നിബന്ധനകളോടെ നീക്കിയതും ഇതേ പട്ടേലായിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്, 2989 കോടി രൂപ ചെലവഴിച്ച് ഗുജറാത്തില്‍ ബി.ജെ.പി ഗവണ്‍മെന്റ് പണിത പ്രതിമ, 2018-ല്‍ ഉദ്ഘാടനം ചെയ്തത് ബി.ജെ.പിയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. 1947-ലെ വിഭജനവും ഈ വെങ്കല പ്രതിമയും തമ്മിലുള്ള ബന്ധം ഈ സന്ദര്‍ഭത്തില്‍ സ്മരണീയമത്രെ. വിഭജനത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഒരാളുടെ പ്രതിമക്ക് 'സ്റ്റാച്യു ഓഫ് യൂനിറ്റി' എന്നാണ് പേര്!

  • @sajanjacob9605
    @sajanjacob9605 3 роки тому

    part-4
    അദ്ദേഹത്തിന്റെ സ്വപ്‌നം.3
    വാര്‍ഷിക ഹിന്ദു മേളക്ക് തുടക്കമിട്ട ബംഗാളി മേല്‍ജാതിക്കാരനായ നഭ ഗോപാല്‍ മിത്ര, ബംഗാളി ഹിന്ദുത്വ സംസ്‌കാരത്തിലൂന്നിയ ഈ ആഘോഷം 1867 മുതല്‍ 1880 വരെ മുടക്കമില്ലാതെ നടത്തി. ജാതി ദേശീയതയുടെ പ്രചാരണത്തിനായി ഒരു ദേശീയ സംഘവും (ചമശേീിമഹ ടീരശല്യേ) ദേശീയ പത്രവും തുടങ്ങിയ മിത്ര, ഹിന്ദുക്കള്‍ക്ക് തങ്ങളുടേതായ രാഷ്ട്രം വേണമെന്ന ചിന്ത ബംഗാളി ഹിന്ദുക്കള്‍ക്കിടയില്‍ പൊതുവിലും മേല്‍ജാതിക്കാര്‍ക്കിടയില്‍ വിശേഷിച്ചും പ്രചരിപ്പിച്ചു. ഹിന്ദുക്കള്‍ സ്വന്തമായി രാഷ്ട്രം രൂപീകരിക്കുക, ഭാഷയുടെയും പ്രദേശങ്ങളുടെയും വ്യത്യാസങ്ങളില്ലാതെ ഹിന്ദുക്കളെല്ലാവരും അതില്‍ ചെന്നുചേരുക എന്ന നിര്‍ദേശം അദ്ദേഹം സമര്‍പ്പിച്ചു. ജിന്നയുടെ പാകിസ്താന്‍ വാദത്തിന്റെ അര നൂറ്റാണ്ട് മുമ്പ് നഭ ഗോപാല്‍ മിത്ര ദ്വിരാഷ്ട്രവാദം മുന്നോട്ടു വെച്ചതായി ആര്‍.സി മജുംദാര്‍ നിരീക്ഷിക്കുന്നുണ്ട്.4 ഇതാണ് ദ്വിരാഷ്ട്ര വാദത്തിന്റെ ഒന്നാം ഘട്ടം. മതാത്മക ദേശീയതയുടെ കുറി ചാര്‍ത്തിയ ജാതിരാഷ്ട്ര സങ്കല്‍പ്പവും മിത്ര മുന്നോട്ട് വെച്ചു; 'ഇന്ത്യന്‍ ദേശീയ ഐക്യത്തിന്റെ അടിസ്ഥാനം ഹിന്ദു മതമാണ്. ഭാഷാ, പ്രാദേശിക വ്യത്യാസമില്ലാതെ, ഇന്ത്യയിലെ ഹിന്ദുക്കളെ ഹിന്ദു ദേശീയത ആലിംഗനം ചെയ്യുന്നു.'5 ഇതോടെ ഇന്ത്യക്കകത്ത് മതമുഖമുള്ളൊരു ജാതിദേശീയത ശക്തിപ്പെട്ടു തുടങ്ങുകയാണുണ്ടായത്. അത് ഇന്ത്യന്‍ സമൂഹത്തില്‍ മാനസികമായൊരു പിളര്‍പ്പിന് കാരണമായി വര്‍ത്തിച്ചു.
    ബംഗാളി മേല്‍ജാതി നേതാക്കളുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത, ഹിന്ദുക്കളെയും മുസ്‌ലിംകളെയും ആദ്യമായി വേര്‍തിരിച്ച ഈ രാഷ്ട്ര സങ്കല്‍പമാണ് ബംഗാള്‍ വിഭജനത്തിന് അടിത്തറയൊരുക്കിയത്. ഹിന്ദു ഭൂരിപക്ഷമുള്ള കിഴക്കും മുസ്‌ലിം ഭൂരിപക്ഷമുള്ള പടിഞ്ഞാറുമായി 1905-ല്‍ ബംഗാള്‍ വിഭജിക്കപ്പെട്ടത്, ആര്യന്‍ മേല്‍ജാതിക്കാര്‍ ഉയര്‍ത്തിയ ദ്വിരാഷ്ട്രവാദത്തിന്റെയും ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തിന്റെയും ആദ്യ വിജയമായിരുന്നു. ഭൂമിശാസ്ത്രപരവും ഭരണപരവും മറ്റുമായ കാരണങ്ങള്‍ പറഞ്ഞാലും, ബംഗാള്‍ വിഭജനത്തിന്റെ വേരുകള്‍ ആര്യന്‍ വംശീയവാദികളുടെ ജാതിരാഷ്ട്ര വാദത്തിലാണ് ചെന്നുനില്‍ക്കുന്നത്. മതാധിഷ്ഠിതമായാണ് 1905-ല്‍ ബംഗാള്‍ വിഭജനം നടന്നത് എന്നതു തന്നെയാണ് അതിന് മതിയായ തെളിവ്. ഈ സന്ദര്‍ഭത്തിലും തുടര്‍ന്നും നടന്ന ചര്‍ച്ചകളും സമരങ്ങളും പ്രശ്‌നങ്ങളുമെല്ലാം മത-സാമുദായിക സ്വഭാവമുള്ളതായിരുന്നു. ധാക്കയിലെ അന്നത്തെ നവാബ് ബ്രിട്ടീഷുകാരില്‍നിന്ന് അഞ്ച് ലക്ഷം കടം വാങ്ങിയതിനാല്‍ ബംഗാള്‍ വിഭജന വിഷയത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെ അനുസരിക്കാന്‍ നിര്‍ബന്ധിതനായിരുന്നു. മുസ്‌ലിം നേതാക്കള്‍ക്ക് ബംഗാള്‍ വിഭജനത്തില്‍ താല്‍പര്യമില്ലായിരുന്നുവെന്ന ചരിത്ര വസ്തുത ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.6 എന്നാല്‍, ഈ വിഭജനം തെറ്റും പരാജയവുമാണെന്ന തിരിച്ചറിവില്‍നിന്നാണ് 1911-ല്‍ രണ്ടു പ്രവിശ്യകളെയും സംയോജിപ്പിക്കുകയും, ഭാഷാടിസ്ഥാനത്തില്‍ പുതിയ വിഭജനം നടത്തുകയും ചെയ്തത്. അസം, ബംഗാള്‍, ഒറീസ തുടങ്ങിയവ പില്‍ക്കാലത്തും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന പലതരം സാമൂഹിക പ്രശ്‌നങ്ങളുടെ ഒരു കാരണം 1905-ലെയും 1947-ലെയും വിഭജനങ്ങളാണ്.
    ആര്യന്‍ ജാതിരാഷ്ട്രത്തിന്റെയും ഇന്ത്യാ വിഭജനത്തിന്റെയും പ്രാഥമിക പരീക്ഷണമായിരുന്നു ബംഗാള്‍ വിഭജനം. ഇന്ത്യയിലെ ഏറ്റവും വലിയൊരു ഭൂപ്രദേശത്തെ, മതസമുദായ വിഭാഗീയത ഇളക്കി വിട്ട്, കലാപങ്ങള്‍ സൃഷ്ടിച്ച്, ധ്രുവീകരിച്ച് വിഭജിക്കുക! ശേഷം, ഇന്ത്യയെത്തന്നെ മതാധിഷ്ഠിതമായി വിഭജിച്ച് ജാതിരാഷ്ട്രം പണിയുക. സംഘ് പരിവാറിന്റെ പൂര്‍വപിതാക്കളാണ് ബംഗാള്‍ വിഭജനത്തിന് അടിത്തറയൊരുക്കിയതെങ്കില്‍, ഹിന്ദുമഹാസഭയുടെ പിന്തുടര്‍ച്ചക്കാരായ ആര്‍.എസ്.എസാണ് ഇന്ത്യാ വിഭജനത്തിന് പശ്ചാത്തലമൊരുക്കിയത്. ഒരേ ലക്ഷ്യത്തിലേക്കുള്ള, ഒരേ നേതൃശ്യംഖലയുടെ തുടര്‍ പ്രവര്‍ത്തനമാണിത്. ആദ്യം അസമില്‍ എന്‍.ആര്‍.സി നടപ്പിലാക്കി പൗര വിഭജനത്തിന്റെ ഒന്നാം ഘട്ടം പരീക്ഷിച്ച ശേഷം, രണ്ടാം ഘട്ടത്തില്‍ ഇന്ത്യയൊട്ടാകെ അത് വ്യാപിപ്പിക്കാനുള്ള ബി.ജെ.പി ഗവണ്‍മെന്റിന്റെ തീരുമാനം ഈ ചരിത്രത്തിന്റെ തനിയാവര്‍ത്തനമാണ്.

  • @seeker4174
    @seeker4174 6 років тому

    informative talk

  • @sajanjacob9605
    @sajanjacob9605 3 роки тому

    part-14
    കുറിപ്പുകള്‍
    1. timeosfindia.indiatimes.com/india/congress-divided-india-on-the-basis-of-religion-amit-shah/articleshow/72439239.cms
    2. www.telegraphindia.com/india/history-contests-amit-shah-on-partition/cid/1725610
    3. Majumdar, R. C., History of the Freedom Movement in India, Vol. I. Calcutta: Firma KL Mukhpadhyay, 1971, 295-296.
    4. Majumdar, R. C., Three Phases of India’s Struggle for Freedom . Bombay: Bharatiya Vidya Bhavan, 1961
    5. Majumdar, R. C., Three Phases of India’s Struggle for Freedom , Bombay: Bharatiya Vidya Bhavan, 1961,P. 8.
    6. A Concise History of Modern India, Barbara Metcalf, Thomas Metcalf, Cambridge univrercity Press 2006, P. 159
    7. Parmanand, Bhai, The Story of My Life, P41
    8. Parmanand, Bhai in pamphlet titled, ‘The Hindu National Movement’ , cited in B.R. Ambedkar, Pakistan or the Partition of India (Bombay: ശമ്പളം of Maharashtra, 1990), 35-36 , first Published December 1940, Thackers Publishers, Bombay.
    9. Jaffrelot, Christophe (2009). Hindu Nationalism: A Reader. Princeton University Press. pp. 193-. ISBN 1-4008-2803-1.^ “Hindus- Muslims in 1857 & Emergence of 2 Nation Theory”. Shamsul Islam. Retrieved 19 May 2007
    10. Noorani, A. G., ‘Parivar & Partition’ , Frontline, Chennai, August 22, 2014, p. 52.
    11. Rai, Lala Lajpat, ‘Hindu-Muslim Problem XI’ , The Tribune, Lahore, December 14, 1924, p. 8.
    12. Ambedkar, B. R., Pakistan or the Partition of India, Maharashtra Government, Bombay, 1990, p. 129.
    13. Maratha [V. D. Savarkar], Hindutva, VV Kelkar, Nagpur, 1923, p. 88.
    Lise McKean, 15 May 1996. Divine Enterprise: Gurus and the Hindu Nationalist Movement. University of Chicago Press. pp. 73, 79, 85. ISBN 978-0-226-56010-6.^ Dhananjay Keer , 1971
    14. Dr. Ambedkar: Life and Mission. Popular Prakashan. p. 54. ISBN 978-81-7154-237-6
    15. Savarkar, Modi ’s mentor: The man who thought Gandhi a sissy”. The Economist. 20 December 2014. Archived from the original on 6 February 2016. Retrieved 22 December 2014.^ Jyotirmaya Sharma, 2011). Hindutva: Exploring the Idea of Hindu Nationalism ,Third ed. Penguin Books India. p. 128. ISBN 978-0-14-341818-4.
    16. Maratha ,V. D. Savarkar, Hindutva, VV Kelkar, Nagpur, 1923, p. 88
    17. Cited in Dhanki, J. S., Lala Lajpat Rai and Indian Nationalism, S Publications, Jullundur, 1990, p. 378
    18. Samagar Savarkar Wangmaya (Collected Works of Savarkar), Hindu Mahasabha, Poona, 1963, p.296
    19. Religious Dimensions of Indian Nationalism: A Study of RSS. Shamsul Islam , Media House. pp. 313. The jan Sangh: A biography of an Indian Political Party, Baxter, Craig. University of Pennsylvania Press. p. 20.
    20. Collected Works of V.D. Savarkar. Maharashtra Prantik Hindusabha. pp. 479-480. B. R. Ambedkar, Pakistan or the Partition of India, Govt. of Maharashtra, Bombay, 1990, Reprint of 1940 edition, p.479,480.
    21. Asian Societies in Comparative Perspective: Papers Presented at the 7th Annual Conference of the Nordic Association for Southeast Asian Studies, Møn, Denmark, 1990. NIAS Press. 1991. pp. 800-. ISBN 978-87-87062-14-5.
    22. The RSS and the BJP: A Division of Labour.Abdul Gafoor Abdul Majeed Noorani, LeftWord Books. pp. 59.
    23. ഓര്‍ഗനൈസര്‍, 1947 ആഗസ്റ്റ് 1424. Economic and Political weeky, January 22, 2000
    25. B. R. Ambedkar, Pakistan or the Partition of India, Govt. of Maharashtra, Bombay, 1990 [Reprint of 1940 edition], p. 142
    26. "The tragedy of Partition". Deccan Herald. 11 August 2012. Retrieved 29 January2019. Partition of India and Mountbatten Paperback - 1989, by L.A. Sherwani, P. 8-12.
    27. Smith, Wilfred Cantwell, Modern Islam in India: A Social Analysis, Victor G. Ltd, London, 1946, 231
    28. The Hindustan Times, April 28, 1940
    29. Smith, Wilfred Cantwell, Modern Islam in India: A Social Analysis, Victor G. Ltd, London, 1946, 231
    30. (Totten, Samuel (2018). Dirty Hands and Vicious Deeds: The US Government 's Complicity in Crimes against Humanity and Genocide. University of Toronto Press. ISBN 9781442635272)
    31. Khan, Abdul Ghaffar Khan, Words of Freedom: Ideas of a Nation, Penguin, Delhi, 2010, pp. 41-42
    32. Adardi, Aseer, Tehreek-e-Azadi aur Musalman, Darul Maualefeen, Deoband, 2000 (6th edition), p. 341
    33. (Gangadharan, K. K., Indian National Consciounsess: Growth & Development, Kalamkar, Delhi,1972, p. 97).
    34. A secret report written on 22 August 1946 to the Viceroy Lord Wavell, from Sir Frederick John Burrows, concerning the Calcutta riots.The British library, IOR: L/P&J/8/655 f.f. 95, 96-107
    35. A City Feeding on Itself, Riots, Testimonies and Literatures of the 1940s in Calcutta, Debjani Sengupta.
    36. എന്തുകൊണ്ടാണ് ഇതൊരു മോശം നിയമമാകുന്നത്, വേണു ബാലക്യഷ്ണന്‍, മാതൃഭൂമി ദിനപത്രം, എഡിറ്റ് പേജ്, 18.12.19.37. Religion and Politics in the International System Today,
    Eric O. Hanosn, Cambridge University Press, 16-Jan-2006 - Political Science, page 200
    38. Thoughts on Pakistan, by B. R. Ambedkar

  • @sajanjacob9605
    @sajanjacob9605 3 роки тому

    part-13
    നെഹ്‌റുവിന്റെ അധികാര മോഹം!
    എന്നാല്‍, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അധികാര താല്‍പര്യമാണ് പാകിസ്താന്‍ രൂപീകരണം എളുപ്പമാക്കിയത് എന്നൊരു വിലയിരുത്തലുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ അധികാരം പൂര്‍ണമായും കൈയടക്കണമെന്ന ആഗ്രഹം നെഹ്‌റുവിന് ഉണ്ടായിരുന്നതായി 1946 ഡിസംബര്‍ പത്തിന് ക്ലമന്റ് ആറ്റ്‌ലി മന്ത്രിസഭാ ചര്‍ച്ചക്കിടയില്‍ പറഞ്ഞതായി ചില ചരിത്രകാരന്മാര്‍ ചുണ്ടിക്കാട്ടിയിട്ടുണ്ട്. മുഹമ്മദലി ജിന്ന പ്രധാനമന്ത്രിയാകുന്നത് ഒഴിവാക്കാന്‍ നെഹ്‌റു ശ്രമിച്ചുവെന്നും അങ്ങനെയാണ് വിഭജനം നടന്നതെന്നും വിലയിരുത്തപ്പെടുകയുണ്ടായി. 'ജിന്നയെ പ്രധാനമന്ത്രിയാക്കിയിരുന്നെങ്കില്‍ രാജ്യം വിഭജിക്കപ്പെടുകയില്ലായിരുന്നു'വെന്ന് തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയും ഈയിടെ പ്രഖ്യാപിക്കുകയുണ്ടായി. ഇത് യാഥാര്‍ഥ്യമാണെങ്കില്‍ തന്നെയും, ജവഹര്‍ലാല്‍ നെഹ്‌റുവിന്റേത് വ്യക്തിപരമായ അധികാര താല്‍പര്യം മാത്രമായിരുന്നു, വംശീയ ഭ്രാന്ത് ആയിരുന്നില്ലെന്ന് വ്യക്തം. കാരണം, സ്വതന്ത്ര ഇന്ത്യയെ മതനിരപേക്ഷ, ജനാധിപത്യ, സോഷ്യലിസ്റ്റ് രാജ്യമാക്കി രൂപപ്പെടുത്തുന്നതില്‍ ഡോ. അംബേദ്കര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം പങ്കുവഹിച്ച വ്യക്തിത്വമാണ് നെഹ്‌റു. പാകിസ്താന്‍ അനന്തര ഇന്ത്യയെ മതാധിഷ്ഠിതമല്ലാതെ, ബഹുസ്വര-മതനിരപേക്ഷ രാഷ്ട്രമായി രൂപപ്പെടുത്തി എടുക്കുകയെന്നത് ആ ഘട്ടത്തില്‍ ഏറെ ശ്രമകരമായിരുന്നു. ആര്‍.എസ്.എസിന്റെ സകല സമ്മര്‍ദങ്ങളെയും മറികടന്ന് ഡോ. ബി.ആര്‍ അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്‌റു, സയ്യിദ് മുഹമ്മദ് സആദത്തുല്ല തുടങ്ങിയവര്‍, ഈ ദൗത്യം ഏറെ പണിപ്പെട്ടാണ് പൂര്‍ത്തീകരിച്ചത്. ഗാന്ധി വധത്തിന്റെ പേരില്‍ ആര്‍.എസ്.എസിന് ഉണ്ടായ തിരിച്ചടി മതനിരപേക്ഷ ഇന്ത്യക്ക് വേണ്ടി പരിശ്രമിച്ച നേതാക്കള്‍ക്ക് ഒരര്‍ഥത്തില്‍ തുണയാവുകയും ചെയ്തു. അല്ലെങ്കില്‍, ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമവും മറ്റും കൊണ്ടുവരേണ്ടതില്ലാത്ത വിധം 1947-ല്‍ തന്നെ സംഘ് പരിവാര്‍ കുറേക്കൂടി പിടിമുറുക്കുകയോ, ജാതിരാഷ്ട്രം രൂപപ്പെടുത്തുകയോ ചെയ്യുമായിരുന്നു.
    വിഭജനം മതാധിഷ്ഠിതമാണെങ്കില്‍ അതിന്റെ ഒന്നാമത്തെ ഉത്തരവാദി ഹിന്ദുമഹാസഭയും രണ്ടാമത്തെ ഉത്തരവാദി ബ്രിട്ടീഷ് സാമ്രാജ്യത്വവുമാണ്. ഇവരുടെ കുതന്ത്രങ്ങളില്‍ പെട്ടുപോയി എന്നത് മാത്രമാണ് മുഹമ്മദലി ജിന്നക്കും സര്‍വേന്ത്യാ മുസ്‌ലിം ലീഗിനും സംഭവിച്ച അബദ്ധം. ആ അബദ്ധം ചെയ്തവര്‍ അതുമായി വേര്‍പ്പെട്ട് പോയി. ആ മഹാപാതകത്തിന്റെ യഥാര്‍ഥ പ്രതികള്‍ രാജ്യത്തെ വീണ്ടും വിഭജിച്ച് നശിപ്പിക്കാനൊരുങ്ങുന്നു. എന്നാല്‍ വിഭജനത്തെയും പാകിസ്താനെയും തള്ളി ഇന്ത്യയില്‍ തുടര്‍ന്ന മുസ്‌ലിംകള്‍ യഥാര്‍ഥത്തില്‍ ഇന്ത്യയോട് ഏറ്റവും കൂറും പ്രതിബദ്ധതയുമുള്ളവരാണ്. മതനിരപേക്ഷവും മനോഹരവുമായൊരു ഭരണഘടനയിലേക്ക് ഇന്ത്യയെ നയിച്ചതില്‍ അന്ന് ഇന്ത്യയില്‍ തങ്ങിയ മുസ്‌ലിംകള്‍ക്ക് ക്രിയാത്മകമായ സ്വാധീനമുണ്ട്. മത-സമുദായ മുഖമുള്ള പാകിസ്താന്‍ ഒരു ഭാഗത്ത്. ഇനിയും രൂപപ്പെടേണ്ട മതനിരപേക്ഷ ഭരണവും രാഷ്ട്രവും മറുഭാഗത്ത്. ഏതു രാഷ്ട്രം തെരഞ്ഞെടുക്കണമെന്ന ചോദ്യത്തിന്, മതനിരപേക്ഷ ഇന്ത്യ എന്ന മറുപടി പ്രായോഗികമായി കൈകൊണ്ടവരാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. വിഭജന സന്ദര്‍ഭത്തിലെ ഏറ്റവും ധീരമായ തീരുമാനം പലായനം ചെയ്ത് രണ്ടു രാജ്യങ്ങളിലേക്ക് മാറിയവരുടേതല്ല. പലായനം ചെയ്യാതെ ജന്മദേശത്തെ നെഞ്ചോടു ചേര്‍ത്തവരുടേതാണ്. വിശ്വാസ-ആദര്‍ശത്തെ ജന്മദേശത്തോട് ചേര്‍ത്ത് വെച്ചുകൊണ്ടാണ് പാകിസ്താനിലേക്ക് പോവുകയെന്ന പ്രതിസന്ധിയെ ഇന്ത്യന്‍ മുസ്‌ലിംകള്‍ മറികടന്നത്. അത് അംഗീകരിക്കുകയും അന്വര്‍ഥമാക്കുകയും ചെയ്യുംവിധം ഭരണഘടനാശില്‍പികള്‍ സ്വതന്ത്ര ഇന്ത്യയുടെ അടിസ്ഥാന തത്ത്വങ്ങള്‍ രൂപപ്പെടുത്തുകയുമുണ്ടായി. അന്ന് നിലവില്‍ വന്ന ഭരണഘടനയുടെ ഏറ്റവും വലിയ പ്രായോഗിക സംരക്ഷകരായി ഏഴു പതിറ്റാണ്ടിലധികം ഇന്ത്യന്‍ മുസ്‌ലിംകള്‍ ഈ മണ്ണില്‍ ജീവിച്ചു വരുന്നുണ്ട്. അതൊരു വിശ്വാസത്തിന്റെ ജീവനമാണ്. ജന്മ നാടും കൂടപ്പിറപ്പുകളായ നാനാജാതി മത സഹോദരങ്ങളും കെട്ടുറപ്പോടെ ഒന്നിച്ച് പുലരുന്ന ഒരൊറ്റ ദേശത്തെക്കുറിച്ച, അവിടത്തെ സാമൂഹിക സുരക്ഷിതത്വത്തെക്കുറിച്ച ഉറച്ച വിശ്വാസം. വിട്ടുവീഴ്ചകളോടുകൂടിത്തന്നെ നിലനിന്നു പോന്ന ആ വിശ്വാസത്തിന് വംശവെറിയുടെ ഭ്രാന്തന്‍ നുകങ്ങളാല്‍ വിള്ളലുകള്‍ വീഴാതിരിക്കണം. അതിനുള്ള ജാഗ്രതയാണ് ജനാധിപത്യ ഇന്ത്യക്ക് ഉണ്ടാകേണ്ടത്.

  • @shajip8521
    @shajip8521 3 роки тому

    india division
    ആര്യന്‍ പാരമ്പര്യത്തില്‍ അഭിമാനം കൊണ്ട, ബംഗാളി മേല്‍ജാതിക്കാരായ രാജ് നാരായണ്‍ ബസു (1826-1899), അദ്ദേഹത്തിന്റെ ആത്മമിത്രം നഭ ഗോപാല്‍ മിത്ര (1840-1894) എന്നിവരെ ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെയും ജാതിരാഷ്ട്രവാദത്തിന്റെയും സഹപിതാക്കള്‍ എന്ന് വിശേഷിപ്പിക്കാം. മഹാ ഹിന്ദുസമിതി അഥവാ, ആള്‍ ഇന്ത്യാ ഹിന്ദു അസോസിയേഷന്‍ രൂപീകരണത്തിന് നേത്യത്വം നല്‍കിയ നാരായണ്‍ ബസു, ജാതി വ്യവസ്ഥയോടുകൂടിത്തന്നെ ആര്യന്‍ വംശമേധാവിത്വം സ്ഥാപിച്ചെടുക്കാനുള്ള പ്രചാരണത്തിന് തുടക്കമിട്ടു. ക്രൈസ്തവ- ഇസ്ലാം ദര്‍ശനങ്ങളേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന സാമൂഹിക വ്യവസ്ഥയായാണ് ജാതീയതയിലധിഷ്ഠിതമായ ഹിന്ദുത്വത്തെ അദ്ദേഹം അവതരിപ്പിച്ചത്. ഹിന്ദുമഹാസഭയുടെ ആദിമരൂപമായ ഭാരത് ധര്‍മ മണ്ഡല്‍ രൂപീകരിക്കാന്‍ പിന്തുണ നല്‍കിയ ബസു ഈ സംഘടനകള്‍ വഴി ഇന്ത്യയില്‍ ജാതിരാഷ്ട്രം സ്ഥാപിക്കാനാകുമെന്ന് വിഭാവന ചെയ്തു. പിന്നീട് ലോകം മുഴുവന്‍ കീഴടക്കുന്ന ആഗോള സാമ്രാജ്യമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നം.
    >>ആര്യന്‍ ജാതിദേശീയതയുടെ ദാര്‍ശനികനായി വാഴ്ത്തപ്പെട്ടിരുന്ന ഭായി പരമാനന്ദും (1876-1947) ലാലാ ലജ്പത് റായിയുമാണ് ദ്വിരാഷ്ട്ര വാദത്തിന്റെ രണ്ടാം ഘട്ടത്തിലെ വക്താക്കള്‍. പഞ്ചാബിലെ ഒരു ബ്രാഹ്മിണ്‍ കുടുംബത്തില്‍ ജനിച്ച പരമാനന്ദിന്റെ അഛന്‍ ആര്യസമാജത്തിന്റെ സജീവ പ്രചാരകനായിരുന്നു. ഹിന്ദു മഹാസഭയുടെ നേതാക്കളിലൊരാളായിരുന്ന പരമാനന്ദ് രാജ്യം വിഭജിക്കണമെന്ന ആശയം 1908-10 കാലത്തുതന്നെ മുന്നോട്ടു വെച്ചിട്ടുണ്ട്. രാജ് നാരായണ്‍ ബസു, നഭ ഗോപാല്‍ മിത്ര എന്നിവരുടേതില്‍നിന്ന് വ്യത്യസ്തമായി, കുറേ കൂടി വിപുലമായ രാഷ്ട്ര സങ്കല്‍പമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. വലിയൊരു ഭൂപ്രദേശത്തെ രണ്ടായി വെട്ടിമുറിക്കുന്ന ദ്വിരാഷ്ട്രവാദമായിരുന്നു അത്. ലാലാ ലജ്പത് റായ് 1909-ല്‍ അദ്ദേഹത്തിന് അയച്ച കത്തുകളില്‍ നിന്നാണത്രെ ഈ ചിന്ത രൂപപ്പെട്ടത്.7 'ഹിന്ദു ദേശീയ പ്രസ്ഥാനം' എന്ന ലഘുലേഖയില്‍ ഈ ആശയം പരമാനന്ദ് അവതരിപ്പിച്ചിട്ടുണ്ട്. 'സിന്ധിന് അപ്പുറമുള്ള പ്രദേശങ്ങള്‍ അഫ്ഗാനിസ്താനുമായും വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളുമായും ചേര്‍ന്ന് വലിയൊരു മുസ്‌ലിം രാജ്യമാക്കുകയും ഹിന്ദുക്കള്‍ അവിടെ നിന്ന് മടങ്ങുകയും ഇവിടെയുള്ള മുസ്‌ലിംകള്‍ അങ്ങോട്ട് പോവുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുക' എന്നതായിരുന്നു അദ്ദേഹത്തിന്റെ സങ്കല്‍പ്പം.8 ഇത്ര വ്യക്തമായി ഇതിന് മുമ്പ് ആരും മതാധിഷ്ഠിത ദ്വിരാഷ്ട്ര വാദം മുന്നോട്ട് വെച്ചിട്ടില്ലെങ്കിലും ലജ്പത് റായിയുടെ അവതരണങ്ങള്‍ ഒരു മാതൃകയായി പരമാനന്ദക്ക് മുമ്പിലുണ്ടായിരുന്നു.
    >>ലാലാ ലജപത് റായ് (1865-1928) ലാഹോര്‍ ആര്യസമാജം, ഹിന്ദു മഹാസഭ എന്നിവയുടെ ആശയങ്ങളില്‍ ആകൃഷ്ടനാവുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഒരു ഘട്ടത്തില്‍, ഹിന്ദുത്വത്തെ ദേശീയതക്കും മുകളില്‍ പ്രതിഷ്ഠിച്ചിരുന്ന അദ്ദേഹം, ഹിന്ദു മഹാസഭയുമായുള്ള ബന്ധത്തിന്റെ പേരില്‍ വിമര്‍ശനവിധേയനായിരുന്നു. പഞ്ചാബിലെ ഹിസാര്‍ ജില്ലയില്‍, ഒരേ സമയം ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന്റെയും ആര്യസമാജത്തിന്റെയും ജില്ലാ ഘടകങ്ങള്‍ സ്ഥാപിച്ചുകൊണ്ടാണ് അദ്ദേഹം മുന്നോട്ടു പോയത്. 1880-കളില്‍ അദ്ദേഹം കോണ്‍ഗ്രസ്സില്‍ സജീവമായിരുന്നു. ആ ഘട്ടത്തില്‍ പാര്‍ട്ടിയുടെ ആശയ രൂപീകരണത്തിലും അദ്ദേഹം പങ്കാളിയായിട്ടുണ്ട് എന്നതില്‍നിന്ന് പലതും മനസ്സിലാക്കാനുണ്ട്. എന്നാല്‍, ഭഗത് സിംഗിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ നൗ ജവാന്‍ ഭാരത് സഭ പോലുള്ളവ അദ്ദേഹത്തെ വിമര്‍ശിച്ച് രംഗത്തു വന്നതും കാണാം. ഈയൊരു ആശയാടിത്തറയില്‍ നിന്നു കൊണ്ടാണ്, 'ഹിന്ദുക്കള്‍ സ്വയം തന്നെ ഒരു രാഷ്ട്രമാണ്, അവര്‍ എല്ലാ നിലക്കും സ്വയം പ്രതിനിധീകരിക്കുന്നു' എന്ന് 1889-ല്‍ തന്നെ ലാലാ ലജ്പത് റായ് പറഞ്ഞത്. ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന്റെ ആശയങ്ങള്‍ അവതരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ ഹിന്ദുസ്താന്‍ റിവ്യൂവില്‍ അദ്ദേഹം ഇത് എഴുതിയതായി എ.ജി നൂറാനി ചൂണ്ടിക്കാട്ടുന്നു.

  • @sajanjacob9605
    @sajanjacob9605 3 роки тому

    part-2
    വിഭജന വാദം ജാതിരാഷ്ട്രത്തിനു വേണ്ടി
    അവിഭക്ത ഇന്ത്യയില്‍ ദ്വിരാഷ്ട്ര വാദം ശക്തമായി ഉന്നയിച്ച്, രാജ്യം വെട്ടിമുറിക്കാന്‍ പശ്ചാത്തലമൊരുക്കിയ ഹിന്ദു മഹാസഭയുടെ പൗത്രന്മാര്‍ തന്നെയാണ് ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിലൂടെ മറ്റൊരര്‍ഥത്തിലുള്ള വിഭജനത്തിലേക്ക് രാജ്യത്തെ എടുത്തെറിയാന്‍ ശ്രമിക്കുന്നത്. ആര്യന്‍ വംശീയജാതിരാഷ്ട്രം സ്ഥാപിക്കാന്‍ വേണ്ടി തന്ത്രപൂര്‍വം പാകിസ്താനെ മുറിച്ചുമാറ്റിയവര്‍, ഇപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. 'ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ മുന്‍കൈയിലാണ് 1947-ല്‍ ഇന്ത്യയെ മതാധിഷ്ഠിതമായി വിഭജിച്ചത്, മുസ്‌ലിംകള്‍ക്ക് വേണ്ടി അന്നു തന്നെ പാകിസ്താന്‍ സ്ഥാപിച്ചിട്ടുണ്ട്' തുടങ്ങിയ തെറ്റായ വാദങ്ങളാണ്, മുസ്‌ലിംകളെ മാറ്റിനിര്‍ത്തിയ പൗരത്വ ഭേദഗതിക്കുള്ള ന്യായമായി സംഘ് പരിവാര്‍ അവതരിപ്പിക്കുന്നത്. ബി.ജെ.പിയുടെ ആഭ്യന്തര മന്ത്രി അമിത് ഷാ മുതല്‍ കേരള നിയമസഭയിലെ ഏക ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ വരെ ഈ വാദം ഉന്നയിച്ചിട്ടുണ്ട്. 'എന്തുകൊണ്ട് ഈ ബില്ല് അനിവാര്യമാകുന്നുവെന്ന് നിങ്ങള്‍ക്ക് അറിയണോ? കോണ്‍ഗ്രസ് ഈ രാജ്യത്തെ മതാധിഷ്ഠിതമായി വിഭജിച്ചിരുന്നില്ലെങ്കില്‍ ഈ ബില്ല് കൊണ്ടുവരേണ്ടിയിരുന്നില്ല. രാജ്യത്തെ മതപരമായി ഭിന്നിപ്പിച്ചത് കോണ്‍ഗ്രസ്സാണ്, ഞങ്ങളല്ല' എന്നാണ് അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്.1
    വംശവെറിയില്‍ അധിഷ്ഠിതമായ പൗരത്വ ഭേദഗതി നിയമത്തെ വിഭജനത്തിലേക്കും പാകിസ്താന്‍ രൂപീകരണത്തിലേക്കും ചേര്‍ത്തുവെക്കാനുള്ള ഈ ശ്രമം ചരിത്രവിരുദ്ധവും അപകടകരവുമാണ്. സുധീന്ദ്ര കുല്‍ക്കര്‍ണി അതിശക്തമായാണ് അമിത് ഷായുടെ ആരോപണത്തോട് പ്രതികരിച്ചത്. 'മുതിര്‍ന്ന കേന്ദ്രമന്ത്രി, ഒരു കറുത്ത നിയമത്തെ ന്യായീകരിക്കാന്‍ വെളുത്ത കള്ളം പറയുന്നത് പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ അപൂര്‍വമായിരിക്കും. മതാധിഷ്ഠിതമായ വിഭജനം, കോണ്‍ഗ്രസ് ചെയ്തിട്ടില്ല, അംഗീകരിച്ചിട്ടുമില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'വസ്തുനിഷ്ഠമായി ചരിത്രം വായിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാത്തതു കൊണ്ടാണ് പാര്‍ലമെന്റിനകത്ത് ഇത്തരം പ്രസ്താവനകള്‍ നടത്തേണ്ടി വരുന്നത്' എന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബും തുറന്നടിച്ചു.2 ഒട്ടേറെ ചരിത്രകാരന്മാര്‍ ഈ വ്യാജപ്രസ്താവത്തെ എതിര്‍ത്ത് രംഗത്തു വന്നുവെങ്കിലും, ഇന്ത്യാ വിഭജനം അടിസ്ഥാനപരമായി ജാതി രാഷ്ട്ര വക്താക്കളുടെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും അജണ്ടയായിരുന്നുവെന്നത് ഈ സന്ദര്‍ഭത്തില്‍ ഏറെയൊന്നും ചര്‍ച്ചയായില്ല. ആരാണ് വിഭജനത്തിന് ഉത്തരവാദി എന്ന ചോദ്യത്തിന്റെ മറുപടി, നെഹ്‌റു/ജിന്ന, കോണ്‍ഗ്രസ്/സര്‍വേന്ത്യാ ലീഗ് എന്ന ദ്വന്ദ്വങ്ങളില്‍ കേന്ദ്രീകരിക്കലാണ് പതിവ്. അങ്ങനെ, യഥാര്‍ഥ പ്രതികളില്‍ നിന്ന് ചര്‍ച്ച വഴി മാറിപ്പോകുന്നു.
    സംഘ് പരിവാറിന്റെ പൂര്‍വികരായ ഹിന്ദു മഹാസഭ ഉള്‍പ്പെടെയുള്ളവരുടെ അജണ്ടയായിരുന്നു യഥാര്‍ഥത്തില്‍ ഇന്ത്യാ വിഭജനം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ, വിഭജനവും ആര്യന്‍ വംശമേധാവിത്വമുള്ള ജാതിരാഷ്ട്രവും സ്വപ്‌നം കണ്ട് കരുക്കള്‍ നീക്കിയിരുന്നു സംഘ്പരിവാറിന്റെ പൂര്‍വപിതാക്കള്‍. മുസ്‌ലിംകളെ വേര്‍പ്പെടുത്തി അകറ്റിയാല്‍ മാത്രമേ ഇന്ത്യയില്‍ ഒരു വംശീയ ജാതിരാഷ്ട്രം രൂപീകരിക്കാന്‍ കഴിയൂ എന്ന് ഉറപ്പുള്ളതുകൊണ്ടാണ് അവര്‍ അതിനുള്ള പിന്നാമ്പുറ നീക്കങ്ങള്‍ സമര്‍ഥമായി നടത്തിയത്. ഇന്ത്യയുടെ ഭൂരിപക്ഷഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആര്യഭാരതം ആയിരുന്നു യഥാര്‍ഥ ലക്ഷ്യമെങ്കിലും ആദ്യഘട്ടത്തില്‍ അത് തുറന്ന് പറയാതെ, മുസ്‌ലിംകള്‍ക്ക് സ്വന്തമായൊരു രാജ്യം എന്ന സങ്കല്‍പ്പം മുന്നോട്ടു വെക്കുകയാണ് ജാതിമേധാവിത്വം ചെയ്തത്. പ്രത്യക്ഷത്തില്‍, യഥാര്‍ഥ ലക്ഷ്യത്തിനു വിപരീതം പ്രഖ്യാപിക്കുക! അതിന്റെ സ്വാഭാവിക പ്രതിപ്രവര്‍ത്തനമെന്ന നിലയില്‍ യഥാര്‍ഥ ലക്ഷ്യം വന്നുചേരും. അല്ലെങ്കില്‍, നേടിയെടുക്കുക എളുപ്പമാകും. മുസ്‌ലിംകള്‍ക്ക് വേണ്ടി എന്ന പേരില്‍ പാകിസ്താന്‍ രാഷ്ട്രം ഉണ്ടാക്കിയതു തന്നെ, സംഘ് പരിവാറിന് ആര്യവംശാധിപത്യമുള്ള ജാതിരാഷ്ട്രം നിര്‍മിക്കാന്‍ വേണ്ടിയായിരുന്നു.

  • @sajanjacob9605
    @sajanjacob9605 3 роки тому

    part-8
    ബിലാസ്പൂരിലെ ഒരു ബ്രാഹ്മിണ്‍ കുടുംബത്തില്‍ ജനിച്ച ബി. എസ് മൂഞ്ചെ ഹിന്ദുമഹാസഭയുടെ മറ്റൊരു പ്രമുഖ നേതാവായിരുന്നു. 1923-ല്‍ ഔദ് സമ്മേളനത്തിലെ മൂന്നാം സെഷനില്‍ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി; 'ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടേതും ഫ്രാന്‍സ് ഫ്രഞ്ചുകാരുടേതും ജര്‍മനി ജര്‍മന്‍കാരുടേതുമെന്ന പോലെ ഇന്ത്യ ഹിന്ദുക്കളുടേതാണ്. ഹിന്ദുക്കള്‍ സംഘടിച്ചാല്‍, ബ്രിട്ടീഷുകാരെയും അവരുടെ ശിങ്കിടികളായ മുസ്‌ലിംകളെയും കീഴ്‌പ്പെടുത്താന്‍ കഴിയും. ഇനി മുതല്‍ ഹിന്ദുക്കള്‍ തങ്ങളുടേതായ ഒരു ലോകം സൃഷ്ടിച്ചെടുക്കണം. അതിനായി, അവര്‍ സംഘടിക്കുകയും ശുദ്ധി ചെയ്യകയും വേണം.'17 മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും മതംമാറ്റി ഹിന്ദുമതത്തില്‍ ചേര്‍ക്കുന്നതാണ് ശുദ്ധി. ഇതിനു വേണ്ടി തുടങ്ങിയ ശുദ്ധി പ്രസ്ഥാനം ഘര്‍വാപ്പസിയുടെ പൂര്‍വ രൂപമാണ്. ഇന്ത്യ ഹിന്ദുവിന്റെ രാഷ്ട്രമാണെന്ന് സമര്‍ഥിക്കാന്‍ മൂഞ്ചെ ഉദാഹരിച്ച വിദേശ രാഷ്ട്രങ്ങള്‍ ഒന്നും തന്നെ മതാടിസ്ഥാനത്തില്‍ സ്ഥാപിതമായവയോ മതം നോക്കി പൗരത്വം നല്‍കുന്നവയോ അല്ല. ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടേതാണ്, അവരില്‍ എല്ലാ മതക്കാരുമുണ്ട്. ഇന്ത്യ ഇന്ത്യക്കാരുടേതാണ്, അവരില്‍ എല്ലാ വിശ്വാസക്കാരുമുണ്ട് എന്നതല്ലേ ശരി? ഇത് മനസ്സിലാക്കാത്ത ചിന്താശൂന്യതയായിരുന്നു മൂഞ്ചെയുടെ സമീകരണം.
    സവര്‍ക്കറുടെ പ്രഖ്യാപനം
    ഹിന്ദു മഹാസഭയുടെ അഹ്മദാബാദ് സമ്മേളനത്തിലെ സവര്‍ക്കറുടെ പ്രഖ്യാപനമാണ് നാലാം ഘട്ടം. 1923-ല്‍ ആര്യന്‍ ജാതിരാഷ്ട്രത്തിന്റെ അടിസ്ഥാന ചിന്തകള്‍ അവതരിപ്പിച്ച്, പതിനാല് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, 1937-ല്‍, ഹിന്ദു മഹാസഭയുടെ പത്തൊമ്പതാം സമ്മേളനത്തില്‍ സവര്‍ക്കര്‍ കുറേക്കൂടി വ്യക്തമായി ദ്വിരാഷ്ട്ര വാദം പ്രഖ്യാപിച്ചു: 'പരസ്പരം പോരടിച്ചുകൊണ്ടിരിക്കുന്ന രണ്ട് രാഷ്ട്രങ്ങളാണ് ഇന്ന് ഇന്ത്യയിലുള്ളത്. പക്വതയില്ലാത്ത പല രാഷ്ട്രീയക്കാരും ഇന്ത്യ സൗഹാര്‍ദത്തില്‍ കഴിയുന്ന ഒരൊറ്റ രാജ്യമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. അത് അവരുടെ സ്വപ്‌നങ്ങള്‍ മാത്രമാണ്. ചിന്താശൂന്യരായ അവര്‍ സ്വപ്‌നത്തെ യാഥാര്‍ഥ്യമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. അതുകൊണ്ടാണവര്‍ വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ അസ്വസ്ഥരാകുന്നത്, സാമുദായിക സംഘടനകളെ കുറ്റപ്പെടുത്തുന്നത്. യഥാര്‍ഥത്തില്‍, മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കുമിടയിലുള്ള മതപരവും സാംസ്‌കാരികവും ദേശീയവുമായ ശത്രുത നൂറ്റാണ്ടുകളിലൂടെ നമുക്ക് കൈമാറിക്കിട്ടിയതാണ്. സമയം പാകമാകുമ്പോള്‍ നിങ്ങള്‍ക്കത് പരിഹരിക്കാനാകും. അവരെ അംഗീകരിക്കാതെ, തിരസ്‌കരിച്ച് അടിച്ചമര്‍ത്താനാകില്ല. ആഴത്തിലുള്ള രോഗം അവഗണിക്കുന്നതിനേക്കാള്‍ സുരക്ഷിതം രോഗനിര്‍ണയവും ചികിത്സയുമാണ്. അസുഖകരമായ വസ്തുതകളെ നമുക്ക് ധൈര്യപൂര്‍വം അഭിമുഖീകരിക്കാം. ഏകശിലാത്മകമായ ഒരു ഇന്ത്യയല്ല ഇവിടെയുള്ളത്. മറിച്ച് ഹിന്ദുക്കള്‍, മുസ്‌ലിംകള്‍ എന്ന രണ്ടു രാഷ്ട്രങ്ങളാണ്.'18 ഇന്ത്യാ വിഭജനത്തോടെ സ്വാതന്ത്ര്യം നേടുന്നതിന്റെ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സവര്‍ക്കര്‍ ഈ പ്രഖ്യാപനം നടത്തുന്നത്. അതും ഹിന്ദു മഹാസഭയുടെ സമ്മേളനത്തില്‍, അര്‍ഥശങ്കക്കിടയില്ലാത്ത വിധം.

  • @sajanjacob9605
    @sajanjacob9605 3 роки тому

    part-3
    മുസ്‌ലിംകള്‍ എന്ന പ്രതിബന്ധം
    രണ്ട് കാരണങ്ങളാല്‍ അവിഭക്ത ഇന്ത്യയിലെ മുസ്‌ലിംകള്‍ തങ്ങളുടെ ജാതിരാഷ്ട്രത്തിന് തടസ്സമാണെന്ന് വംശീയവാദികള്‍ മനസ്സിലാക്കിയിരുന്നു. ഒന്ന്, എല്ലാ തലങ്ങളിലും കഴിവും കരുത്തും നേതൃശേഷിയുമുള്ള ഇത്രയേറെ മുസ്‌ലിംകളെ ഉള്‍ക്കൊള്ളുന്ന അവിഭക്ത ഇന്ത്യയില്‍ ആര്യന്‍ വംശമേധാവിത്വത്തിലുള്ള ഒരു ജാതിരാഷ്ട്രം അസാധ്യമാണ്. മുസ്‌ലിംകളുടെ ജനസംഖ്യാ അനുപാതവും കഴിവും കരുത്തും വഴി ഭരണനിര്‍വഹണത്തിന്റെ സര്‍വ മേഖലകളിലും അവര്‍ക്ക് നല്ല പ്രാതിനിധ്യം കൈവരിക സ്വാഭാവികം. മുഹമ്മദലി ജിന്ന അവിഭക്ത ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്കുവരെ പരിഗണിക്കപ്പെട്ടിരുന്നു. വിഭജനപൂര്‍വ ഇന്ത്യയിലെ മുസ്‌ലിംകള്‍ കൂടി ഉള്‍ക്കൊള്ളുന്ന ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഒരര്‍ഥത്തിലുള്ള അനീതിയും അടിച്ചേല്‍പ്പിക്കാന്‍ ജാതി മേധാവിത്വത്തിന് കഴിയുമായിരുന്നില്ല. അതുകൊണ്ട്, ശക്തരായ മുസ്‌ലിം നിരയെ പാകിസ്താന്‍ എന്ന രാജ്യം കൊടുത്ത് പുറംതള്ളുക. ശേഷിക്കുന്ന ഇന്ത്യയെ ജാതിരാഷ്ട്രമാക്കുക എളുപ്പമായിരിക്കും. കുറച്ച് മുസ്‌ലിംകള്‍ പാകിസ്താനിലേക്ക് പോകാതെ ഇന്ത്യയില്‍ ബാക്കിയായാലും പ്രശ്‌നമാകില്ല. സാമ്പത്തിക സ്വാശ്രയത്വമോ നേതൃത്വമോ ഇല്ലാത്ത, അടിച്ചമര്‍ത്തി ഭരിക്കാന്‍ മാത്രം ദുര്‍ബലരായിരിക്കും അവര്‍.
    രണ്ട്, ആര്യന്‍ ജാതിമേധാവിത്വമുള്ള രാഷ്ട്രത്തില്‍ കീഴാള ജനത അടിമകളായി ജീവിക്കണം. ദലിതരുള്‍പ്പെടെയുള്ള അസവര്‍ണ വിഭാഗങ്ങളെ, ജാതി വിവേചനത്തിലൂടെ അടിമവല്‍ക്കരിക്കാന്‍, വര്‍ധിച്ച മുസ്‌ലിം സാന്നിധ്യമുള്ള ഒരു സാമൂഹിക ഘടനയില്‍ സാധ്യമല്ല. കരുത്തുറ്റ ഒരു മുസ്‌ലിം ജനത അത് അനുവദിക്കില്ല. ജാതിഭ്രാന്തില്‍ നിന്ന്, ഇന്ത്യയിലെ മര്‍ദിത ജനവിഭാഗങ്ങളെ വിമോചിപ്പിക്കുന്നതില്‍ ചരിത്രപരമായ ദൗത്യം നിര്‍വഹിച്ച ദര്‍ശനമാണ് ഇസ്‌ലാം. സ്വാമി വിവേകാനന്ദന്‍ മുതല്‍ ജവഹര്‍ലാല്‍ നെഹ്‌റു വരെ എത്രയോ പേര്‍ അത് രേഖപ്പെടുത്തിയിട്ടുണ്ട്. ജാതിമേധാവിത്വത്തിന്റെ മസ്തകത്തില്‍ പ്രഹരിച്ച ഇസ്‌ലാമിക ദര്‍ശനം തെല്ലൊന്നുമല്ല 'മേലാളരെ' അലോസരപ്പെടുത്തിയത്. ആര്യന്‍ വംശീയ മേധാവിത്വം സ്വപ്‌നം കാണുന്ന ജാതിരാഷ്ട്രത്തിലെ അടിമവല്‍ക്കരണത്തിന് ഈ സമത്വ ദര്‍ശനത്തിന്റെ സജീവ സാന്നിധ്യം വലിയ വിലങ്ങുതടിയാണ്. മുസ്‌ലിംകളിലെ കാമ്പും കാതലുമുള്ള ഒരു വിഭാഗത്തെ പുറംതള്ളിക്കൊണ്ട് അത് മറികടക്കുകയായിരുന്നു ദ്വിരാഷ്ട്രവാദത്തിന്റെ രണ്ടാമത്തെ ഉന്നം.
    ഹിന്ദു മഹാസഭയും ഇന്ത്യാ വിഭജനവും
    ഇന്ത്യാ വിഭജനത്തിന്റെ ആദ്യവിത്ത് നട്ടത് ആരാണെന്ന് തീര്‍ത്തു പറയുക എളുപ്പമല്ല. എന്തായിരുന്നാലും അത്, ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സോ മഹാത്മാ ഗാന്ധിയോ ജവഹര്‍ലാല്‍ നെഹ്‌റുവോ അല്ല. മുസ്‌ലിംകളോ മുഹമ്മദലി ജിന്നയോ അല്ല. രാജ് നാരായണ്‍ ബസു, നഭ ഗോപാല്‍ മിത്ര മുതല്‍ ഭായി പരമാനന്ദ വരെയുള്ള ജാതിവാദികളായിരുന്നു ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ആദ്യകാല വക്താക്കള്‍. ബി.എസ് മൂഞ്ചെ, ഹാര്‍ ദയാല്‍, സവര്‍ക്കര്‍ തുടങ്ങിയവര്‍ അടുത്ത നിരയില്‍ വരുന്നു.
    ആര്യന്‍ പാരമ്പര്യത്തില്‍ അഭിമാനം കൊണ്ട, ബംഗാളി മേല്‍ജാതിക്കാരായ രാജ് നാരായണ്‍ ബസു (1826-1899), അദ്ദേഹത്തിന്റെ ആത്മമിത്രം നഭ ഗോപാല്‍ മിത്ര (1840-1894) എന്നിവരെ ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെയും ജാതിരാഷ്ട്രവാദത്തിന്റെയും സഹപിതാക്കള്‍ എന്ന് വിശേഷിപ്പിക്കാം. മഹാ ഹിന്ദുസമിതി അഥവാ, ആള്‍ ഇന്ത്യാ ഹിന്ദു അസോസിയേഷന്‍ രൂപീകരണത്തിന് നേത്യത്വം നല്‍കിയ നാരായണ്‍ ബസു, ജാതി വ്യവസ്ഥയോടുകൂടിത്തന്നെ ആര്യന്‍ വംശമേധാവിത്വം സ്ഥാപിച്ചെടുക്കാനുള്ള പ്രചാരണത്തിന് തുടക്കമിട്ടു. ക്രൈസ്തവ- ഇസ്ലാം ദര്‍ശനങ്ങളേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന സാമൂഹിക വ്യവസ്ഥയായാണ് ജാതീയതയിലധിഷ്ഠിതമായ ഹിന്ദുത്വത്തെ അദ്ദേഹം അവതരിപ്പിച്ചത്. ഹിന്ദുമഹാസഭയുടെ ആദിമരൂപമായ ഭാരത് ധര്‍മ മണ്ഡല്‍ രൂപീകരിക്കാന്‍ പിന്തുണ നല്‍കിയ ബസു ഈ സംഘടനകള്‍ വഴി ഇന്ത്യയില്‍ ജാതിരാഷ്ട്രം സ്ഥാപിക്കാനാകുമെന്ന് വിഭാവന ചെയ്തു. പിന്നീട് ലോകം മുഴുവന്‍ കീഴടക്കുന്ന ആഗോള സാമ്രാജ്യമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നം.3

  • @sajanjacob9605
    @sajanjacob9605 3 роки тому

    part-6
    1924-ല്‍, ഈ മതാധിഷ്ഠിത ദ്വിരാഷ്ട്ര വാദം കുറേകൂടി വ്യക്തതയോടെ ലജ്പത് റായ് അവതരിപ്പിച്ചിട്ടുണ്ട്; 'എന്റെ പദ്ധതിയനുസരിച്ച് നാല് പ്രവിശ്യകളാണ് മുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ടത്. ഒന്ന്, വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ പഠാന്‍ പ്രവിശ്യ. രണ്ട്, പടിഞ്ഞാറന്‍ പഞ്ചാബ്. മൂന്ന്, സിന്ധ്. നാല്, കിഴക്കന്‍ ബംഗാള്‍. ഇന്ത്യയുടെ മറ്റേതെങ്കിലും ഭാഗത്ത്, ഒരു പ്രവിശ്യ രൂപീകരിക്കാന്‍ മതിയായ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ടെങ്കില്‍, അതും സമാന രീതിയില്‍ നിര്‍ണയിക്കാവുന്നതാണ്. ഒന്നിച്ചു നില്‍ക്കുന്ന ഏകീകൃത ഇന്ത്യ ഇല്ല എന്നത് വ്യക്തമായി മനസ്സിലാക്കേണ്ടതാണ്. അതായത്, ഇന്ത്യയെ മുസ്‌ലിം ഇന്ത്യ, മുസ്‌ലിമേതര ഇന്ത്യ എന്ന് കൃത്യമായി വിഭജിക്കേണ്ടതുണ്ട്.'11 മുസ്‌ലിംകളല്ലാത്തവര്‍ക്കെല്ലാം പൗരത്വം നല്‍കുന്ന പുതിയ ഭേദഗതി നിയമത്തിന്റെ വേരുകള്‍ 'മുസ്‌ലിമേതര ഇന്ത്യ' എന്ന ലജ്പത് റായിയുടെ ചിന്തകളിലാണ് ചെന്നു ചേരുന്നതെന്ന് പറയാം.
    ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും പുറത്താക്കിയുള്ള ജാതിരാഷ്ട്ര വാദം 1925-ല്‍ തന്നെ മുന്നോട്ടു വെച്ചയാളാണ് ലാലാ ഹാര്‍ദയാല്‍ (1884-1939). ദല്‍ഹിയില്‍ ജനിച്ച കായസ്ത ബ്രാഹ്മണനായിരുന്ന ഹാര്‍ ദയാല്‍ ആര്യസമാജത്തിലും സവര്‍ക്കറിലും ആകൃഷ്ടനായിരുന്നു. വന്ദേമാതരം പത്രത്തിന്റെ എഡിറ്ററായിരുന്ന ഹാര്‍ ദയാല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ സേവനം ചെയ്തിരുന്ന ബഹുഭാഷാ പണ്ഡിതനാണ്. കാന്‍പൂരില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പ്രതാപ് പത്രത്തിലാണ് അദ്ദേഹം തന്റെ വാദങ്ങള്‍ അവതരിപ്പിച്ചത്. ആര്യന്‍വല്‍ക്കരിക്കപ്പെട്ട അഫ്ഗാനിസ്താന്‍ കൂടി ചേര്‍ന്നതായിരുന്നു ഹാര്‍ദയാലിന്റെ ജാതി രാഷ്ട്രം: 'ഹിന്ദു വംശത്തിന്റെയും ഹിന്ദുസ്താന്റെയും പഞ്ചാബിന്റെയും ഭാവി നാല് തൂണുകളില്‍ അധിഷ്ഠിതമാണ്; ഒന്ന്, ഹിന്ദു സംഘാടനം. രണ്ട്, ഹിന്ദു രാജ്. മൂന്ന്, മുസ്‌ലിംകളെ ശുദ്ധീകരിച്ച് മതംമാറ്റല്‍. നാല്, അഫ്ഗാനിസ്താനെയും അതിര്‍ത്തി പ്രദേശങ്ങളെയും കീഴ്‌പ്പെടുത്തി ശുദ്ധീകരിക്കല്‍. ഹിന്ദുരാഷ്ട്രം ഈ നാല് കാര്യങ്ങളും നിര്‍വഹിക്കാത്ത കാലത്തോളം നമ്മുടെ കുട്ടികളുടെയും കൊച്ചുമക്കളുടെയും സുരക്ഷ എപ്പോഴും അപകടത്തിലായിരിക്കും. ഹിന്ദുവംശത്തിന്റെ സുരക്ഷ അസാധ്യമായിത്തീരും. ഹിന്ദു വംശത്തിന് ഒരു ചരിത്രമേയുള്ളൂ. അതിന്റെ സ്ഥാപനങ്ങള്‍ ഏകതാനമാണ്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഹിന്ദുസ്താന്റെ പരിധികളില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. കാരണം, അവരുടെ മതങ്ങള്‍ വിദേശിയാണ്. അവര്‍ പേര്‍ഷ്യന്‍, അറേബ്യന്‍, യൂറോപ്യന്‍ നിയമങ്ങളെയാണ് സ്‌നേഹിക്കുന്നത്. കണ്ണില്‍ നിന്ന് കരട് നീക്കുന്ന പോലെ, ഈ വിഭാഗങ്ങളെ രണ്ട് മതങ്ങളില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കണം. അഫ്ഗാനിനിസ്താനും അതിര്‍ത്തിയിലെ പര്‍വത പ്രദേശങ്ങളും മുമ്പ് ഇന്ത്യയുടെ ഭാഗമായിരുന്നു. ഇപ്പോഴത് ഇസ്‌ലാമിന്റെ ആധിപത്യത്തിനു കീഴിലാണ്. നേപ്പാളില്‍ ഹിന്ദുമതം ഉള്ളതുപോലെ, അഫ്ഗാനിലും അതിര്‍ത്തി പ്രദേശങ്ങളിലും ഹിന്ദു സ്ഥാപനങ്ങള്‍ ഉണ്ടാകണം. ഇല്ലെങ്കില്‍ സ്വരാജ് നേടുന്നതു കൊണ്ട് പ്രയോജനമുണ്ടാകില്ല.'12 ഈ രാഷ്ട്ര സങ്കല്‍പ്പത്തിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണ് പാകിസ്താന്‍ കൊടുത്ത് കുറേ മുസ്‌ലിംകളെ പുറംതള്ളിയത്.

    സംഘ് പരിവാറിന്റെ താത്ത്വിക ആചാര്യനായ വി.ഡി സവര്‍ക്കറും (1883-1966) ബി.എസ് മൂഞ്ചെയും ദ്വിരാഷ്ട്ര വാദമുന്നയിച്ച് രംഗത്ത് വന്നതാണ് ഇന്ത്യാവിഭജനത്തിന് അടിത്തറയൊരുക്കിയ മൂന്നാമത്തെ ഘട്ടം. മഹാരാഷ്ട്രയിലെ നാസിക്കില്‍, മറാത്തി ചിത്പവന്‍ ബ്രാഹ്മിണ്‍ കുടുംബത്തിലാണ് സവര്‍ക്കര്‍ ജനിച്ചത്. ബ്രിട്ടനില്‍ നിയമം പഠിക്കാന്‍ പോയ അദ്ദേഹം, അവിടെ ഇന്ത്യാ ഹൗസ്, ഫ്രീ ഇന്ത്യാ സൊസൈറ്റി എന്നീ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയുണ്ടായി. ദ ഇന്ത്യന്‍ വാര്‍ ഓഫ് ഇന്‍ഡിപെന്റന്‍സ്, ഇന്ത്യന്‍ റബല്യന്‍ ഓഫ് 1857 എന്നീ പുസ്തകങ്ങള്‍ ഈ ഘട്ടത്തില്‍ അദ്ദേഹം എഴുതി. ഇന്ത്യാ ഹൗസുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ 1910-ല്‍ അറസ്റ്റിലായി. 15 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട അദ്ദേഹം അന്തമാന്‍ ജയിലില്‍ അടക്കപ്പെട്ടു. ജാതിരാഷ്ട്രവാദം, ആര്‍.എസ്.എസ് രൂപീകരണം, വര്‍ഗീയ ധ്രുവീകരണം മുതല്‍ ഇന്ത്യാവിഭജനം വരെ, രാജ്യത്തെ അപായപ്പെടുത്തിയ

  • @sajanjacob9605
    @sajanjacob9605 3 роки тому

    part-11
    കോണ്‍ഗ്രസ്സിന്റെ നിലപാട്
    ഇന്ത്യയുടെ സ്വാതന്ത്ര്യം ലക്ഷ്യം വെച്ച ദേശീയ പ്രസ്ഥാനം എന്ന നിലയില്‍, രാജ്യത്തെ ഏകീകരിച്ച് മുന്നോട്ട് കൊണ്ടുപോകാനും, അതിനെ മതനിരപേക്ഷതയില്‍ കെട്ടിപ്പടുക്കാനുമാണ് ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസിന്റെ മുഖ്യധാര ശ്രമിച്ചത്. ദ്വിരാഷ്ട്ര വാദത്തെ തള്ളിക്കളഞ്ഞ് കോണ്‍ഗ്രസ് ഏകീകൃത ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി. എന്നാല്‍, മറുവശത്ത് കോണ്‍ഗ്രസ്സിനെ ആര്യന്‍വംശീയ ജാതിവാദത്തിന്റെ വരുതിയില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ ഹിന്ദുമഹാസഭയും ആര്‍.എസ്.എസും നടത്തിക്കൊണ്ടിരുന്നു. ഹിന്ദുമഹാസഭയുടെ നേതാക്കളില്‍ പലരും കോണ്‍ഗ്രസ്സില്‍ ഉയര്‍ന്ന പദവികള്‍ വഹിക്കുന്നുണ്ടായിരുന്നു. ഇത് യാദൃഛികമായി സംഭവിച്ചതാകാന്‍ വഴിയില്ല, ആര്‍.എസ്.എസിന്റെ തന്ത്രപൂര്‍വമായ തീരുമാനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ്സിനെ ആര്‍.എസ്.എസ് ആശയങ്ങളിലേക്ക് ചേര്‍ത്തുനിര്‍ത്താന്‍ അവര്‍ നിയോഗിക്കപ്പെട്ടതായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. മുസ്‌ലിം രാഷ്ട്രീയത്തിന് വേണ്ടി മുസ്‌ലിംലീഗ് നിലകൊള്ളുമ്പോള്‍, ജാതിവാദ രാഷ്ട്രീയത്തിന് വേണ്ടി കോണ്‍ഗ്രസിനെ മാറ്റിയെടുക്കാം എന്നാണ് അവര്‍ ആലോചിച്ചിട്ടുണ്ടാവുക. ആര്‍.എസ്.എസിന്റെ അജണ്ടകളും പ്രവര്‍ത്തന രീതികളും പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടാന്‍ പ്രയാസമുണ്ടാവില്ല. കോണ്‍ഗ്രസിലെ ഹിന്ദുത്വ സ്വാധീനത്തെ വിമര്‍ശിക്കുമ്പോള്‍ ഈ ആര്‍.എസ്.എസ് അജണ്ടയും പരിഗണിക്കേണ്ടതുണ്ട്.
    ബാല ഗംഗാധര തിലകന്‍, ലാലാ ലജ്പത് റായ്, മദന്‍ മോഹന്‍ മാളവ്യ തുടങ്ങിയവരുടെ നിലപാടുകള്‍ ആര്യന്‍ വംശീയ ജാതിരാഷ്ട്രത്തിന് അനുകൂലമായിരുന്നു. ദേശീയ നേതാക്കളായി അറിയപ്പെട്ട ഇവര്‍ക്ക് കോണ്‍ഗ്രസ്സിനകത്ത് കാര്യമായ സ്വാധീനമുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. മദന്‍ മോഹന്‍ മാളവ്യയെ മാത്രം പരിശോധിക്കുക. 1909, 1918, 1933 കാലത്ത് കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായിരുന്നു മാളവ്യ. 1923, 1924, 1936 വര്‍ഷങ്ങളില്‍ ഹിന്ദുമഹാസഭയുടെ സമ്മേളനങ്ങളില്‍ അധ്യക്ഷനായിരുന്നതും ഇതേ മാളവ്യ തന്നെയാണ്! 'ഹിന്ദി, ഹിന്ദു, ഹിന്ദുസ്താന്‍' എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് കൂടിയായിരുന്നു മാളവ്യ എന്നറിയുമ്പോള്‍, കോണ്‍ഗ്രസ്സിനെ ജാതിദേശീയതയുടെ രാഷ്ട്രീയ രൂപമാക്കാന്‍ ആര്‍.എസ്.എസ് എത്രമേല്‍ ശ്രമിച്ചിട്ടുണ്ടാകുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.33 മദന്‍ മോഹന്‍ മാളവ്യയുടേത് ഒരു ഉദാഹരണം മാത്രം. ഈയൊരു ധാരയുടെ ശക്തമായ സമ്മര്‍ദത്തെ ഏറക്കുറെ മറികടന്നാണ്, കോണ്‍ഗ്രസ്സിലെ മതനിരപേക്ഷ ധാര മുന്നോട്ട് പോയിട്ടുള്ളത്. ദ്വിരാഷ്ട്ര വാദത്തെ തുടക്കത്തിലേ തളളിക്കളഞ്ഞ മതനിരപേക്ഷ നേത്യത്വം, സാമുദായിക ധ്രുവീകരണത്തിനും വര്‍ഗീയ കലാപങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയുണ്ടായി. 1947-നു മുമ്പ് നടന്ന വര്‍ഗീയ ലഹളകളില്‍ പലതും, വിഭജന വാദത്തിന് ആക്കം കൂട്ടാന്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടവയായിരുന്നു താനും. 1946 ആഗസ്റ്റ് 16-ന് നടന്ന കല്‍ക്കത്ത കൂട്ടക്കുരുതി ഉദാഹരണം. ഈ കൂട്ടക്കുരുതിയില്‍ ഏതാണ്ട് 5000-ഓളം ആളുകള്‍ മരിച്ചതായാണ് കണക്ക്.34 ഇതേതുടര്‍ന്ന് വടക്കേ ഇന്ത്യയിലും ബംഗാളിലും വ്യാപകമായി കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇത്തരം സംഭവങ്ങള്‍, ഭാവിയിലുണ്ടായേക്കാവുന്ന ഹിന്ദു-മുസ്‌ലിം സംഘര്‍ഷങ്ങളെക്കുറിച്ച് നേതാക്കളില്‍ ഭീതി ജനിപ്പിച്ചു. വിഭജനതീരുമാനം വേഗത്തിലാക്കാന്‍ ഈ കലാപങ്ങള്‍ നേതാക്കളില്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു.35 വിഭജനത്തെ എതിര്‍ക്കുന്നവരെ നിശ്ശബ്ദരാക്കി, അതിന്റെ അനിവാര്യത സ്ഥാപിച്ചെടുക്കാനുള്ള തന്ത്രങ്ങളായിരുന്നു യഥാര്‍ഥത്തില്‍ ഈ കലാപങ്ങള്‍ എന്നു വേണം മനസ്സിലാക്കാന്‍.