കാളി:യുദ്ധഭൂമിയാകുന്ന പൂരപ്പറമ്പ് | കാട്ടാകാമ്പാല്‍ | Kali at Kattakampal festival.

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 26

  • @seethalkr8154
    @seethalkr8154 5 років тому +14

    Kattakampal da... 💪🏻😎 #proud

  • @shibinkpl2303
    @shibinkpl2303 5 років тому +30

    കാട്ടകാമ്പാൽ പൂരം....
    ‌പൂരങ്ങളുടെ നാടായ തൃശൂർ ജില്ലയിൽ പൂരങ്ങളുടെ ഈറ്റില്ലമായ കുന്നംകുളത്തിന്നടുത്തു ജില്ലയുടെ വടക്കേ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയുന്ന കാട്ടകാമ്പാൽ ഭഗവതി ക്ഷേത്രം.
    ‌പരശുരാമനാൽ സ്ഥാപിതമായ 108 ശിവാലയങ്ങളിൽ ഒന്നാണ് കാട്ടകാമ്പാൽ ക്ഷേത്രം...പാടത്തെ കൊയ്ത്തു കഴിഞ്ഞാൽ പിന്നെ കാട്ടകാമ്പാലിനു പൂര ലഹരിയാണ്...മേടമാസത്തിലെ പൂരം നാളിലാണ് പൂരം ആഘോഷിക്കുന്നത്...പണ്ട് ചക്ക പൂരം എന്നും മാങ്ങാ പൂരം എന്നും അറിയപ്പെട്ടുപൊന്നിരുന്നു...പാണ്ടി മേളം കാലം മാറി മുറുകി കേറുമ്പോൾ വിത്തു മുതൽ കൈക്കോട്ടു വരെ പൂരപറമ്പിൽ കച്ചവടം തിമിർത്തിരുന്നു.....
    ‌32 നാട്ടുപൂരങ്ങളിൽ 32 ഗജവീരന്മാർ പൂരത്തിന് എല്ലാ കൊല്ലവും അണിനിരക്കുന്നു....
    ‌കാളി-ധാരിക യുദ്ധം ക്ഷേത്രത്തിൽ പൂര ദിവസം അരങ്ങേറുന്നു... ആറാട്ടോടെയാണ് പൂരത്തിന്റെ തുടക്കം തുടർന്ന് ഭഗവതി തട്ടകത്തേക്ക് ഇറങ്ങുന്നു....ദേശമാകെ പറ വെച്ചു ഭഗവതിയെ സ്വീകരിക്കുന്നു....ആദ്യ ദിവസം പഴയ ഐതീഹ്യ പ്രകാരം കടവല്ലൂർ ശ്രീരാമ ക്ഷേത്രത്തിൽ പോയി ഒരു ദിവസം ആറാട്ടോടെ അവിടെ തങ്ങുന്നു....കൊല്ലത്തിൽ ഈ പൂര സമയത്തു മാത്രമാണ് ഭഗവതി പുറത്തേക്ക് എഴുന്നള്ളുന്നത് കൂടെ അംഗ രക്ഷകനായി ശാസ്താവും ഉണ്ടെന്നാണ് വിശ്വാസം...
    ‌പൂരത്തിന് 2ദിവസം മുമ്പ് ചെറിയ കുതിരവേല നടക്കുന്നു ഇത് ധാരികന്റെ പടപുറപ്പാടും
    ‌പൂരതലേന്നു വലിയ കുതിരവേല കാളിയുടെ പടപുറപ്പാടുമായി സങ്കല്പിക്കുന്നു..
    ‌കാളിയും ധാരികനും തേരിലാണ് പൂരപറമ്പിൽ യുദ്ധം ചെയ്യുക..
    ‌തേര് പണിയുക നടുവിൽപാട്ട് കുടുംബവും അത് ഏറ്റുക ദേശത്തെ നായന്മാരുമാണ്...
    ‌ചതുരംഗ സേന എന്നാണ് സങ്കൽപ്പം...
    ‌നിരന്നിരിക്കുന്ന ആനകൾ ആനപ്പടയും തേര് തേർപ്പടയും കുതിരവേലയിലെ കുതിര കുതിരപ്പടയും പൂരത്തിന് വന്നിരിക്കുന്ന ആളുകൾ കാലാൾപ്പടയുമായി സങ്കല്പിക്കുന്നു....പൂരദിവസം ധാരിക നിഗ്രഹത്തിന് ഇറങ്ങുന്ന കാളിക്ക് വിഘ്നങ്ങൾ വരാതിരിക്കാൻ ഗണപതിക്കിടൽ ചടങ്ങും മറ്റു വിശേഷാൽ പൂജകളും നടത്തുന്നു.... തുടർന്ന് ശ്രീകോവിൽ അടക്കും...
    ‌5 മണിക്ക് മുമ്പ് നാട്ടു പൂരങ്ങൾ അമ്പലത്തിൽ എത്തി നിരനിരിക്കും...ചെമ്പട കൊട്ടി കാളി-ധാരികന്മാരെ കാത്തിരിക്കുന്നു...ആദ്യം ധാരികനും പിന്നെ ഉഗ്ര കോപത്തോടെ കാളിയും പൂരപറമ്പിന്റെ ഭാഗമാവുന്നു....കാളി തേരിൽ കയറിയാൽ ദീർഘമായ പാണ്ടിമേളത്തിനു തുടക്കമാവുന്നു...
    ‌തേരിലേറി കാളിയും ധാരികനും പരസ്പരം ആഗ്യ പോര് നടത്തുന്നു....പിന്നീട് പാണ്ടി മുറുകി പൂരം മുന്നോട്ട് വന്ന് ക്ഷേത്രത്തിൽ കടക്കുന്നു....ഈ നേരം കാളിയും ധാരികനും ആദ്യം അമ്പലത്തിൽ കയറും..ദേവസ്വം ആന ഒഴികെ ബാക്കി ആനകൾ മതില്കെട്ടിനു പുറത്ത് വടക്കോട്ടു നിരക്കുന്നു...പിന്നീട് അമ്പലത്തിൽ മേളം കാലം പിന്നിട്ട് അവസാനിക്കുന്നു...ശേഷം കാളിയും ധാരികനും വാക്ക് പോരു നടത്തുന്നു...കാളിയുടെ ഉഗ്ര കോപത്തിന് മുമ്പിൽ ധാരികനു നിൽക്കാൻ പറ്റാതെ ഓടി ഒളിക്കുന്നു....അതോടുകൂടി പകൽ പൂരം അവസാനിക്കുന്നു....
    ‌പിറ്റേന്ന് പുലർച്ചെ പൂരം തനിയാവർത്തനം നടക്കുന്നു....
    ‌പഴയ ക്ഷേത്രം ഉണ്ടായിരുന്ന പാലക്കൽ കാവിൽ വച്ചു കാളിയും ധാരികനും ദേവിയെ പറവച്ച് സ്വീകരിക്കുന്നു....ശേഷം കാളി ആദ്യം പൂരപറമ്പിലേക്ക് എത്തുന്നു പിന്നാലെ ധാരികനും പൂരപറമ്പിൽ എത്തി തേരിൽ കേറുന്നു....പകൽപൂരം പോലെ തന്നെ ദേവി അമ്പലത്തിൽ കയറി ആനകൾ വടക്കോട്ടു നിരക്കുന്നു...ശേഷം മേളം അവസാനിച്ചു കാളിയും ധാരികനും തമ്മിലുള്ള പൊരു മുറുകുന്നു...ശേഷം ഭയന്ന ധാരികൻ ശ്രീ കോവിലിന്റെ തെക്കേ മൂലയിൽ ഒളിക്കുന്നു....ഉഗ്ര ദേഷ്യം പൂണ്ട കാളി ധാരികന്റെ തലയറുത്തതിന്റെ പ്രതീതിയായി ധാരികന്റെ കിരീടം ഊരിയെടുക്കുന്നു...
    ‌കിരീടവും വാളും ദേവസ്വം ആനയെ ഉഴിഞ്ഞു എടുക്കുന്നതോടുകൂടി പൂരം പരിസമാപിക്കുന്നു....
    MAY 14 ഈ വർഷത്തെ പൂര മഹോത്സവം....
    *ആശംസകളോടെ കുന്നംകുളം ആന പ്രേമി സംഘം*....

  • @nandakumarvs880
    @nandakumarvs880 4 роки тому +10

    Proud be a kattakakambakaran💖💖💖

  • @9746458558
    @9746458558 5 років тому +6

    നന്നായിട്ടുണ്ട്.

  • @aravind8907
    @aravind8907 5 років тому +3

    nalla making...love from kodakara....#thrissurkaran

  • @vineethvijayan3251
    @vineethvijayan3251 2 роки тому +1

    Hare krishna..... Jai sri radhee...radhee

  • @athulkrishna814
    @athulkrishna814 4 роки тому +3

    Kidu avatharanam❣️❣️❣️

  • @nattumboltum8369
    @nattumboltum8369 5 років тому +2

    Kidu

  • @anitatilak7804
    @anitatilak7804 3 роки тому +1

    Nice information 👍👍

  • @jithu.m.mm.m8170
    @jithu.m.mm.m8170 3 роки тому +2

    Kattakambal karran😍

  • @sobha111
    @sobha111 3 роки тому +2

    Poil

  • @Dhanuraj964
    @Dhanuraj964 2 роки тому

    Informative program

  • @kunhiramank9240
    @kunhiramank9240 2 роки тому

    പുതിയൊരറിവ്.. പൂജ മാഡം ഇത് പ്രസൻട്
    ചെയ്തിരുന്നില്ലെക്കാൽ ഇ യൂട്യുബിൽ ഇത്
    ഡിറൈൽഡ് ആയി കാണാനും പാറ്റില്ലായിരുന്നു.. വീഡിയോ പ്രസൻ ടേഷൻ
    മനോഹരം.. അഭിനന്ദനങ്ങൾ 🙏🙏

  • @sreekumarr7060
    @sreekumarr7060 7 місяців тому

    🙏🙏🙏🙏

  • @Akhil_Ashokan
    @Akhil_Ashokan 5 років тому +2

    💓

  • @athulkrishna814
    @athulkrishna814 3 роки тому +3

    2020/2021🥺

  • @anoopgopurathingal9956
    @anoopgopurathingal9956 4 роки тому

    Nice

  • @smcreation6037
    @smcreation6037 5 років тому

    Poli

  • @nandakumarvs880
    @nandakumarvs880 4 роки тому

    Kpl 😘😘

  • @nandhanaa.a3453
    @nandhanaa.a3453 3 роки тому

    ❤️❤️

  • @sajanaprabosh6447
    @sajanaprabosh6447 5 років тому +4

    Kidu

  • @SreeOurSuperHero
    @SreeOurSuperHero 3 роки тому

    ❤️❤️❤️