ആദിയിൽ അബ്ദഉ ബിസ്മില്ലാഹ്..../ എത്ര കേട്ടാലും മതിവരാത്ത ഒരു പഴയകാല മദ്ഹ് ഗാനം/ ഫള്ല് നഈമി അൽഅഫ്ളലി

Поділитися
Вставка
  • Опубліковано 4 гру 2024

КОМЕНТАРІ • 15

  • @thwaibahadiya8538
    @thwaibahadiya8538 2 роки тому +1

    Masha allah

  • @khilrkanyanakhilrkanyana6166
    @khilrkanyanakhilrkanyana6166 2 роки тому

    ما شاء الله 🥰🥰🌹🌹

  • @latheefsa-adikodagu2759
    @latheefsa-adikodagu2759 2 роки тому +1

    Mashallah 🌹🌹🌹
    From kodagu

  • @hishamperinthattiri9591
    @hishamperinthattiri9591 Рік тому +1

    ❤❤

  • @jafaririkkurofficial2678
    @jafaririkkurofficial2678 2 роки тому +1

    😍😍😍

  • @mohammedibnsaeed7323
    @mohammedibnsaeed7323 2 роки тому

    👍👍👍👍

  • @ShamilShamon-py3we
    @ShamilShamon-py3we 9 місяців тому +1

    ലിയറിക് വിട്ടു തരോ

  • @jalaliyyamedia5569
    @jalaliyyamedia5569 Рік тому +3

    Lyrics ഉണ്ടോ

    • @hishamperinthattiri9591
      @hishamperinthattiri9591 Рік тому

      S

    • @abdulsalamkk3583
      @abdulsalamkk3583 Рік тому

      കിട്ടുമോ.....?

    • @abdulsalamkk3583
      @abdulsalamkk3583 Рік тому

      ​@@hishamperinthattiri9591
      കിട്ടുമോ....?

    • @hishamperinthattiri9591
      @hishamperinthattiri9591 Рік тому +1

      എങ്ങനെ snd ചെയ്യും

    • @arshadfalily3222
      @arshadfalily3222 Рік тому +7

      ആദിയിൽ അബ്ദഉ ബിസ്മില്ലാഹ്
      അഹ്മദു റബ്ബീ ജല്ലള്ളാഹ്
      അവ്വലു ഖൽഖിൻ നൂറുള്ളാഹ്
      അഹ്മദ് നബിയിൽ സ്വല്ലള്ളാഹ്
      ബദ്റുത്തമ്മ് പിളർന്ന നബി
      ബർഖ് ബുറാഖിലമർന്ന നബീ
      ബഹ്റുന്നൂർ കടന്ന നബി
      ബുശ്റാ നബിയിൽ സ്വല്ലള്ളാഹ്
      തൗറാത്ത് ഇഞ്ചീൽ അറിയിച്ചേ
      തൻസീൽ മുഹ്‌കം സിദ്ധിച്ചേ
      തൗഹീദിൻ വഴി കാണിച്ചേ
      താഇബ് നബിയിൽ സ്വല്ലള്ളാഹ്
      സഗ്റുകൾ മുത്തിന് സമമായേ
      സഖലൈനിക്ക് റസൂലായേ
      സാവീ യസ്രിബ് നൂറായേ
      സാബിത്ത് നബിയിൽ സ്വല്ലള്ളാഹ്
      ജന്മം അത്ഭുതം അർപ്പിച്ചേ
      ജൈശിന് ജൂഉ ശമിപ്പിച്ചേ
      ജൂദിൽ ബഹ്റെ തോല്പിച്ചേ
      ജാസിർ നബിയിൽ സ്വല്ലള്ളാഹ്
      ഹാമീമേഴ് ലഭിച്ച നബീ
      ഹഖിൻ പാത തെളിച്ച നബീ
      ഹിക്മത്താലെ വിളിച്ച നബീ
      ഹാമിദ് നബിയിൽ സ്വല്ലള്ളാഹ്
      ഖസ്റജ് ഔസെ കോർത്ത നബീ
      ഖൈറുൽ ഉമമെ വാർത്ത നബീ
      ഖാതം പരനാൽ ചേർത്ത നബീ
      ഖാതിമു റുസുലിൽ സ്വല്ലള്ളാഹ്
      ദാറു ഫാനായെ വിഗണിച്ചേ
      ദാറു ബഖായെ മാനിച്ചേ
      ദാഇമു റബ്ബിൽ ആശിച്ചേ
      ദീപക നബിയിൽ സ്വല്ലള്ളാഹ്
      ദൻബുകൾ രണ്ടും ഒഴിഞ്ഞ നബീ
      ദിക്റിൽ ഖൽബ് പതിഞ്ഞ നബി
      ദിഹ്നിൽ ഹുബ്ബ് നിറഞ്ഞ നബീ
      ദാകിർ നബിയിൽ സ്വല്ലള്ളാഹ്
      റാഹിബ് ശാമീ ദർശിച്ചേ
      റാണി ഖദീജ ആശിച്ചേ
      രാവിനെ സുലുസിൽ ഭാഗിച്ചേ
      റാഹിം നബിയിൽ സ്വല്ലള്ളാഹ്
      സുഹ്റ ഫാത്തിമ മാനിച്ചേ
      സുഹ്ദ് ഹയാതിൽ കാണിച്ചേ
      സിദ്നീ ഇല്മൻ ചോദിച്ചേ
      സാഹിദ് നബിയിൽ സ്വല്ലള്ളാഹ്
      സപ്ത സമാഉ കടന്ന നബീ
      സത്യ ഇലാഹെ കണ്ട നബീ
      സംസാരിച്ചു പിരിഞ്ഞ നബീ
      സയ്യിദ് നബിയിൽ സ്വല്ലള്ളാഹ്
      ശഹ്റു റബീഇൽ ഉദിച്ച നബീ
      ശംസെ വീണ്ടു വിളിച്ച നബീ
      ശംസകളാകെ വഹിച്ചനബീ
      ശാഫിഉ നബിയിൽ സ്വല്ലള്ളാഹ്
      സ്വിദ്ഖും അദ്ലും കൽപ്പിച്ചേ
      സ്വഹ്ബിൽ സേവനം അർപ്പിച്ചേ
      സ്വബ്റു ജമീലെ കാണിച്ചെ
      സ്വാദിഖ് നബിയിൽ സ്വല്ലള്ളാഹ്
      ളബ്ബ് മൊഴിഞ്ഞ് പറഞ്ഞ നബീ
      ളാദിൽ അഫ്സ്വഹരായ നബീ
      ളർഇൽ പാല് നിറച്ച നബീ
      ളാമിനു ളബിയിൽ സ്വല്ലള്ളാഹ്
      ത്വുഹ്റിൽ ഈമാൻ ഭാഗിച്ചേ
      ത്വീബിനെ ഏറെ സ്നേഹിച്ചേ
      ത്വാഇഫ് നന്മക്കർത്ഥിച്ചേ
      ത്വാഹാ നബിയിൽ സ്വല്ലള്ളാഹ്
      ളുൽമുകളെന്നും രോധിച്ചേ
      ളുൽമത്തായവ വിവരിച്ചേ
      ളാഹിർ നോക്കി കൽപ്പിച്ചേ
      ളാഫിർ നബിയിൽ സ്വല്ലള്ളാഹ്
      അസ്കർ മണലാൽ അന്ധിച്ചേ ഐനുകളെല്ലാം ബന്ദിച്ചേ
      അൻകബ് വലയാൽ രക്ഷിച്ചേ
      ആഖിബ് നബിയിൽ സ്വല്ലള്ളാഹ്
      ഗാറ് ഹിറാഇലിരുന്ന നബീ
      ഗാറു സ്സൗറിലൊളിച്ച നബീ
      ഗുർറിന് ഖാഇദരായ നബീ
      ഗാലിബ് നബിയിൽ സ്വല്ലള്ളാഹ്
      ഫാരിസി സൽമാൻ കാമിച്ചേ
      ഫള്ലു ഗുണങ്ങൾ ഒരുമിച്ചേ
      ഫാരിസരഗ്നി പൊലിപ്പിച്ചേ
      ഫാതിഹ് നബിയിൽ സ്വല്ലള്ളാഹ്
      ഖുർബാൻ രണ്ടിൽ അതിജാതാ
      ഖിബ്ലകൾ രണ്ടിൽ പ്രഖ്യാതാ
      ഖുർആനുത്തമ വ്യാഖ്യാതാ
      ഖാഇദ് നബിയിൽ സ്വല്ലള്ളാഹ്
      കൗസർ ഹൗള് ഭരിക്കുന്നേ
      കഷ്ടാരിശ്ടത തീർക്കുന്നേ
      കല്പന അന്ന് ലഭിക്കുന്നേ
      കാമിൽ നബിയിൽ സ്വല്ലള്ളാഹ്
      ലൗഹും ഖലമും ദർശിച്ചേ
      ലേഖന ശബ്ദം ശ്രവിച്ചേ
      ലൈലുൽ ഖദ്രാൽ മാനിച്ചേ
      ലാജിഉ നബിയിൽ സ്വല്ലള്ളാഹ്
      മാനുഷരെല്ലാരും ഒന്നെന്നും
      മാറ്റ വിലാസം വന്നെന്നും
      മാറ്റം ഭക്തനൊരാളെന്നും
      മുൻ വക്താവിൽ സ്വല്ലള്ളാഹ്
      നൂഹിൻ സ്വുൽബിൽ ചേർന്ന നബീ
      നന്ദിയിലേറ്റമുയർന്ന നബീ
      നൗമിൽ ഉള്ളമുണർന്ന നബീ
      നാസ്വിഹ് നബിയിൽ സ്വല്ലള്ളാഹ്
      വക്തുകൾ അമ്പതിലഞ്ചാക്കി
      വീര മുനാജാതുണ്ടാക്കി
      വൈരികൾ ഇസ്റാ കളവാക്കി
      വാസ്വിൽ നബിയിൽ സ്വല്ലള്ളാഹ്
      ഹാജർ വഴിയിൽ വന്ന നബീ
      ഹാശിം കിളയിൽ ചേർന്ന നബീ
      ഹസ്തം ഉറവിടമായ നബീ
      ഹാദി നബിയിൽ സ്വല്ലള്ളാഹ്
      യുമ്മുൽ ജൂദാം നബിയോരിൽ
      യൗമുൽ ഹിസാബിലെ തുണയോരിൽ
      യാറസ്വഹാബും ആലോരിൽ
      യാസീൻ നബിയിൽ സ്വല്ലള്ളാഹ്
      അഹദേ ഫർദേ സുബ്ഹാനെ
      എൻ പിഴ പോക്കുക ഗുഫ്റാനെ
      എൻ കൊതി വീട്ടുക റഹ്മാനെ
      അഹ്മദ് നബിയിൽ സ്വല്ലള്ളാഹ്

  • @anaskv2458
    @anaskv2458 2 роки тому

    Mashaallah