𝗔𝗟𝗧𝗛𝗕𝗛𝗨𝗧𝗛𝗔𝗠 𝗬𝗘𝗦𝗛𝗨𝗩𝗜𝗡 𝗡𝗔𝗠𝗔𝗠 ||𝗟𝗬𝗥𝗜𝗖𝗦 𝗕𝗬 𝗞𝗩 𝗝𝗢𝗦𝗘𝗣𝗛 || അത്ഭുതം യേശുവിൻ നാമം || കെസ്റ്റർ 𝗞𝗘𝗦𝗧𝗘𝗥 𝗛𝗜𝗧𝗦 ||

Поділитися
Вставка
  • Опубліковано 29 вер 2024
  • 𝗔𝗟𝗧𝗛𝗕𝗛𝗨𝗧𝗛𝗔𝗠 𝗬𝗘𝗦𝗛𝗨𝗩𝗜𝗡 𝗡𝗔𝗠𝗔𝗠 ||𝗟𝗬𝗥𝗜𝗖𝗦 𝗕𝗬 𝗞𝗩 𝗝𝗢𝗦𝗘𝗣𝗛 || അത്ഭുതം യേശുവിൻ നാമം || കെസ്റ്റർ 𝗞𝗘𝗦𝗧𝗘𝗥 𝗛𝗜𝗧𝗦 ||
    Athbhutham yeshuvin naamam !
    അത്ഭുതം യേശുവിൻ നാമം
    ഈ ഭൂവിലെങ്ങും ഉയർത്തിടാം
    athbhutham yeshuvin naamam
    ie bhuvilengum uyarthidaam
    1 എല്ലാരും ഏകമായ് കൂടി
    സന്തോഷമായ്‌ ആരാധിക്കാം
    നല്ലവനാം കർത്തനവൻ
    വല്ലഭനായ്‌ വെളിപ്പെടുമേ;-
    1 ellaarum eekamay kudy
    santhoshamay aaradhikkaam
    nallavanam karthanavan
    vallabhanay velippedume;-
    2 നീട്ടിയ തൃക്കരത്താലും
    പരിശുദ്ധാത്മ ശക്തിയാലും
    തിരുവചനം അതിധൈര്യമായ്
    ഉരച്ചീടുക സഹോദരരേ;-
    2 neettiya thri-kkarathalum
    parishudhaathma shakthiyalum
    thiruvachanam athi’dhairyamaay
    uracheduka sahodarare;-
    3 മിന്നൽപിണരുകൾ വീശും
    പിന്മാരിയെ ഊറ്റുമവൻ
    ഉണരുകയായ്‌ ജനകോടികൾ
    തകരുമപ്പോൾ ദുർശക്തികളും;-
    3 minnal-pinarukal veeshum
    pinmaariye oottumavan
    unarukayai jana-kodikal
    thakarumappol durshakthikalum;-
    4 വെള്ളിയും പോന്നൊന്നുമല്ല
    ക്രിസ്തേശുവിൻ നാമത്തിനാൽ
    അത്ഭുതങ്ങൾ അടയാളങ്ങൾ
    നടന്നീടുമേ തൻ ഭുജബലത്താൽ;-
    4 velliyum ponnonnumalla
    kristheshuvin naamathinal
    atbhuthangal adayalangal
    nadanneeume than bhujabelathal;-
    5 കുരുടരിൻ കണ്ണുകൾ തുറക്കും
    കാതു കേട്ടിടും ചെകിടർക്കുമെ
    മുടന്തുള്ളവർ കുതിച്ചുയരും
    ഊമരെല്ലാം സ്തുതി മുഴക്കും;-
    5 kurudarin kannukal thurakkum
    kaathu kettidum chekidarkume
    mudanthullavar kuthi’chuyarum
    umarellam sthuthi muzhakkum;-
    6 ഭൂതങ്ങൾ വിട്ടുടൻ പോകും
    സർവ്വബാധയും നീങ്ങിടുമേ
    രോഗികളും ആശ്വസിക്കും
    ഗീതസ്വരം മുഴങ്ങിടുമേ;-
    6 bhuthangal vittudan pokum-
    sarvva bathayum neengedume
    rogikalum aashvasikkum
    geetha svaram muzhangedume;-
    7 നിന്ദിത പാത്രരായ്‌ മേവാൻ
    നമ്മെ നായകൻ കൈവിടുമോ
    എഴുന്നേറ്റു നാം പണിതീടുക
    തിരുക്കരങ്ങൾ നമ്മോടിരിക്കും;-
    7 ninditha pathraray mevan
    namme nayakan kaividumo
    ezhunnetu naam panitheduka
    thirukkarangal nammodirikkum;-

КОМЕНТАРІ • 75