ഷൊർണൂർ - നിലമ്പൂർ തേക്കിൻകാടുകൾ തണലിട്ട റെയിൽ പാത | Shornur- Nilambur Train Journey | FootPath

Поділитися
Вставка
  • Опубліковано 10 вер 2024
  • ഇന്ത്യയിലെ ഏറ്റവും മനോഹരമായ റെയിൽ പാതകളിലൊന്നാണ് ഷൊർണൂർ നിലമ്പൂർ റെയിൽ പാത .66 കിലോമീറ്റർ മാത്രം നീളമുള്ള ഈ ബോഡ് ഗേജ് പാതയിലെ ഓരോ സ്റ്റേഷനും നിരവധി പ്രത്യേകതകളും കഥകളും പറയാനുണ്ട് .അനവധി സിനിമകളുടെ ലൊക്കേഷൻ കൂടിയായിരുന്നു ഈ പാതയിലൂടെയുള്ള വേറിട്ടൊരു യാത്രയാണിത്
    Created by ; Ashkar Kabeer
    Instagram / explore_with_ashkar_ka...
    Camera ; Sanofar Kabeer.
    Edit ; Sabeer Ahammed
    Instagram / sabeer_ahammed

КОМЕНТАРІ • 155

  • @sunilkhan3035
    @sunilkhan3035 2 роки тому +13

    Wow പ്രിയ സുഹൃത്തേ അഭിനന്ദനങ്ങൾ ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
    പിന്നെയും, പിന്നെയും ആരോകിനാവിന്റെ എന്തൊരു ഫീലാണ് ആ പാട്ടും ആ നാടും
    സത്യം പറഞ്ഞാൽ ഉടനെ ഒരു യാത്രപോകണമെന്ന് തോന്നുന്നു അതിനായി തിരഞ്ഞെടുക്കുന്നതും ഷൊറണ്ണൂർ to നിലമ്പൂർ തന്നെയായിരിക്കും തീർച്ച
    ഈ എപ്പിസോഡ് ഇത്രയും മനോഹരമാക്കിയതെന്താന്ന് പറയട്ടെ
    അതിൽ ഫുള്ളും ചാറ്റൽ മഴയുണ്ട്. ❤
    അതുപോലെ തന്നെ റെയിൽവേ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് ഷിജില ടീച്ചറുടെ ശബ്ദ മാധുര്യം തന്നെയാണ് അവരെ കുറിച്ച് കൂടുതൽ അറിവുകൾ നൽകിയതിൽ സന്തോഷം ❤
    അതുപോലെ തന്നെ ഇത്രയധികം മരങ്ങൾ നട്ടു പിടിപ്പിച്ച് ഈ പാതയെ ഇത്രയും മനോഹര മാക്കിയ അയ്യപ്പൻ കർത്ത സാറും, നൊസ്റ്റായുടെ അവശേഷിപ്പുകൾ സൂക്ഷിക്കുന്ന അല്ലാമ ഇഖ്ബാലും, ഇല്ല്യാസിക്കാന്റെ കടയിലെ കപ്പയും ബീഫും, ഗുൽമോഹർ പൂവിന്റെ പിക്ചർ എടുത്ത് പ്രസിദ്ധമായ സയ്യിദ് ആഷിഫും, ഫാത്തിമ ഹവ്വയുടെ പാട്ടും, മതസൗഹാർദത്തിന്റെ അടയാളമായ തുവ്വൂർ സ്രാമ്പി പള്ളിയും, മറിയക്കുട്ടിയുടെ കത്ത് പാട്ടും, ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന ഏറനാട്, വള്ളുവനാടിന്റെ ഡോക്ടർ ഹിക്മത്തുള്ള യുടെ അവതരണവും ആകെമൊത്തം ഒരു സംഭവമായി മാറിയിട്ടുണ്ട് ആ നാടിന്റെ ഭാഗമാകാൻ കഴിഞ്ഞ ഇവർക്കെല്ലാം അഭിനന്ദനങ്ങൾ🌹 ഇതിലെല്ലാമുപരി ഇത്രയും മനോഹരമായി ഈയൊരു നാടിനെ അവതരണത്തിലൂടെയും വീഡിയോയിലൂടെയും ഞങ്ങളിൽ എത്തിച്ച പ്രിയ സഞ്ചാരിക്ക്‌ ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤🌹🌹🌹 ഇനിയും തുടരുക ദൈവം അനുഗ്രഹിക്കട്ടെ. ❤
    ഇതൊക്കെ കണ്ടാൽ ആരായാലും കവിത രചിച്ചു പോകും അത്രയ്ക്ക് മനോഹരമാണ് ഈ നാട്.

    • @footpath_
      @footpath_  2 роки тому

      ഹൃദ്യം. ,മനോഹരം ഈ സ്നേഹം

  • @abdulrahuman3784
    @abdulrahuman3784 9 днів тому +1

    ഒരു നല്ല ഇടപെടലാണ് ഈ മേഖലയിൽ അസ്കർ കബീറിന്റെത് കേട്ടിരുന്നു
    കുറച്ച് അറിവും വിജ്ഞാനവും കൂടി ഉൾക്കൊള്ളിച്ച് ഒരു നല്ല നടപടി അഭിനന്ദനങ്ങൾ

    • @footpath_
      @footpath_  9 днів тому

      @@abdulrahuman3784 Thank you so much

  • @user-np2mu3qe8f
    @user-np2mu3qe8f 2 роки тому +2

    T TR നെ പേടിക്കാതെ ടിക്കറ്റ് എടുക്കാതെ നിലമ്പൂരിലേക്കൊരു ട്രെയിൻ യാത്ര നടത്തിയ ഫീൽ.15 ലക്ഷം മരങ്ങൾ... മനോഹരമായ പാട്ട് കേട്ടു ഒരുയാത്ര..
    ഗ്രാമഭംഗി നിറഞ്ഞു നിൽക്കുന്ന യാത്ര അനുഭൂതി.. റയിൽവേ സ്റ്റേഷൻ അനൗൺസ്‌ മെന്റിനെ കുറിച്ച പുതിയഅറിവ്. പറയാൻ വാക്കുകൾ ഇല്ലാത്ത ഒരു സന്തോഷം.. 👍🏻👍🏻

  • @ppabdullatheef3677
    @ppabdullatheef3677 2 роки тому +1

    കണ്ടുകഴിഞ്ഞപ്പോൾ വല്ലാത്തൊരു ഫീലിങ്. ഒരു കാല്പനിക ലോകത്തിലൂടെ നടന്നിറങ്ങിയപോലെ...
    കാണാതെപോയിരുന്നെങ്കിൽ വലിയ നഷ്ടമാകുമായിരുന്നു.
    കാമറയും, പാശ്ചാത്തലവും, ആവിഷ്കരണവും, അതിലെ ചേരുവകളും ഒന്നിനൊന്ന് മിച്ചം.
    മധുരിക്കുന്ന ഓർമകളിലേക്കും അതിനപ്പുറത്തേക്കും കൊണ്ടുപോയ പ്രിയ സഹോദരന് ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ...പ്രാർത്ഥനകൾ 💝

  • @majalal196
    @majalal196 Рік тому +2

    മറക്കാനാകാത്ത ഓർമ്മകൾ !
    ഇന്നും ഈ റയിൽ പാതയിലൂടെയുള്ള എന്റെയാത്ര തുടരുന്നു.

  • @muralimanohar2120
    @muralimanohar2120 2 роки тому +1

    അതീവ സുന്ദരമായ ചിത്രീകരണവും വിവരണവും. മഴയുടെ ഇരുളിലൂടെ കാഴ്ചക്കാരെയങ്ങിനെ കൊണ്ടുപോകുന്നതിന്റെ ചാരുത വർണ്ണിക്കാൻ കഴിയുന്നില്ല. കൊച്ചു പാട്ടുകാരിയുടെ പാട്ടും അതീവ ഹൃദ്യം. എല്ലാം സുന്ദരം .

    • @footpath_
      @footpath_  2 роки тому

      നന്ദി സ്നേഹം

  • @ekunhan
    @ekunhan 2 роки тому +2

    😔 കെ-റെയിലിനേക്കാൾ മധ്യകേരളത്തിന് യാത്രക്കും ചരക്കുനീക്കത്തിനും ഏറ്റവും ഉപയുക്തമാണ് ഇരുനൂറ് മുന്നൂറ് കോടിയിൽ തീരാവുന്ന, കേന്ദ്രവും സംസ്ഥാനങ്ങളും അംഗീകരിച്ച്, സർവേയും മറ്റെല്ലാം പൂര്‍ത്തിയായി കിടക്കുന്ന എന്നാൽ സീപീഎം ആപ്പ് വെച്ച് മുടക്കുന്ന നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാത..
    ഈ വിഷയത്തിൽ കൂടുതൽ ചർച്ചകളും ഇടപെടലുകളും കെ-റെയിൽ വിവാദത്തിനിടയിൽ തന്നെ ഉണ്ടാവേണ്ടതുണ്ട്..
    ✨💐💞💐✨
    ✨ (നിലമ്പൂർ-നഞ്ചൻഗോഡ്) 'സുവർണ്ണ ഐടി ഇടനാഴി' ഇടതുപക്ഷത്തിന്റെ കൊലക്കയറിലാണ്..
    കേരളത്തിലെ ഗതാഗത പ്രശ്നത്തിന് നല്ലൊരു ശാശ്വത പരിഹാരമാണ് നിലമ്പൂർ-നഞ്ചൻഗോഡ് റെയിൽപാത.
    കൂടാതെ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് നിത്യോപയോഗ സാധനങ്ങൾ മുഴുവൻ മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തേണ്ടതിനാൽ വലിയ തോതിലുള്ള ചരക്ക് ലോറികളുടെ ആധിക്യം നാടുകാണി ചുരത്തിലൂടെയാണ്.
    പടിഞ്ഞാറൻ തീരത്തെ ഇന്ത്യയിലെ പ്രധാന തുറമുഖമായ കൊച്ചിയിലേക്കുള്ള ചരക്കു വാഹനങ്ങളും ഈ റോഡുകളിലൂടെയാണ് പോകേണ്ടത്.
    കേരളത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് വലിയ അളവിൽ പരിഹാരമാകുന്ന വളരെ കുറഞ്ഞ ചെലവിൽ നടപ്പിലാക്കാവുന്ന സ്ഥലമേറ്റെടുക്കൽ ഏറ്റവും കുറവു മാത്രം വേണ്ടിവരുന്ന ഒരു പദ്ധതിയെ അഴിമതി സാധ്യത കുറവായതു കൊണ്ട് മാത്രം അവഗണിക്കുകയാണ് സർക്കാറുകൾ ചെയ്യുന്നത്.
    തിരുവനന്തപുരത്തു നിന്നും കൊച്ചി, ഷൊർണൂർ, നിലമ്പൂർ, സുൽത്താൻബത്തേരി, മൈസൂർ വഴി ബാംഗ്ലൂരിലെത്തുന്ന 'സുവർണ്ണ ഐടി ഇടനാഴി' എന്ന പേരിലറിയപ്പെടുന്ന റെയിൽ പാതയാണിത്.
    ഇതിൽ തിരുവനന്തപുരം മുതൽ നിലമ്പൂർ വരെയും ബാംഗ്ലൂർ മുതൽ നഞ്ചൻകോഡ് വരെയും നിലവിൽ റെയിൽപ്പാതയുണ്ട്.
    നിലമ്പൂരിനും നഞ്ചൻകോടിനുമിടയിൽ 150 കിലോമീറ്റർ പാത മാത്രമാണ് നിർമിക്കേണ്ടത്. അതിൽത്തന്നെ 80 കിലോമീറ്റർ മാത്രമാണ് കേരളത്തിൽ നിർമ്മിക്കേണ്ടത്.
    ഈ പാത യാഥാർഥ്യമാകുന്നതോടെ ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്കുള്ള കണ്ടെയ്നറുകളും ചരക്കുലോറികളും റോറോ രീതിയിൽ ട്രെയിനിൽ തന്നെ കൊണ്ടു പോകാനാവും.
    അതിനുപുറമേ തിരുവനന്തപുരത്തു നിന്നും മൈസൂരിലേക്കുള്ള യാത്ര ദൂരത്തിൽ 300 കിലോമീറ്ററും ബാംഗ്ലൂരിലേക്ക് 160 കിലോമീറ്ററും കുറവുണ്ടാവും.
    തമിഴ്നാട് വഴിയുള്ള റെയിൽപ്പാതയ്ക്കും കൊങ്കൺ പാതയ്ക്കും പകരമായി രാജ്യത്തിന്റെ മധ്യഭാഗത്ത് കൂടി തലസ്ഥാനത്ത് എളുപ്പത്തിൽ എത്തിപ്പെടാവുന്ന പാതയാണ് ഇത്. കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, തൃശൂർ എന്നിവയെ മൈസൂർ, ബാംഗ്ലൂർ, ഹൈദരാബാദ്, നാഗ്പൂർ, ഭോപാൽ, ന്യൂഡൽഹി എന്നിവയുമായി നേർക്കുനേരെ ബന്ധിപ്പിക്കുന്ന ഒരു പാതയാണിത്.
    ഈ പാത യാഥാർഥ്യമായാൽ മാത്രമേ കേരളത്തിലെ ഗതാഗത പ്രശ്നത്തിന് ശാശ്വത പരിഹാരം ആകുകയുള്ളൂ.
    ഇത് വയനാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളുടെ മാത്രം ആവശ്യമല്ല. കേരളത്തിന്റെയും ദക്ഷിണേന്ത്യയുടെയും ആവശ്യമാണ്.
    ഈ പാത നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ മലയാളികളും സജീവമായി രംഗത്തിറങ്ങണം..
    facebook.com/1531088103838809/posts/3177393625874907/

  • @abdulnazer9193
    @abdulnazer9193 2 роки тому +2

    ടീച്ചറെ പരിജയപെടുത്തിയതിലും സന്തോഷം

  • @asmasherin1727
    @asmasherin1727 2 роки тому +5

    അതിമനോഹരമായ അവതരണം... ഇത് വരെ ഈ റൂട്ടിൽ യാത്ര ചെയ്തിട്ടില്ല. ബക്കറ്റ് ലിസ്റ്റിൽ ഉള്ള ഒന്നാണ്. ഇൻശാ അല്ലാഹ്... അനൗൺസ്‌മെന്റ് ചേച്ചിയെ കണ്ടതിൽ സന്തോഷം.. ❤️

  • @drjubeena
    @drjubeena 2 роки тому +2

    ആറ് വർഷം തുടർച്ചയായി കേട്ടുകൊണ്ടിരുന്ന ആ ശബ്ദത്തിന്റെ ഉടമയെ കണ്ടതിൽ ഒരുപാട് സന്തോഷം. അഷ്‌കർക്ക പറഞ്ഞത് പോലെ ആ ശബ്ദം ചിലപ്പോൾ പ്രത്യാശയും ചിലപ്പോൾ നിരാശയും സമ്മാനിച്ചെങ്കിൽ...... മറ്റു ചിലപ്പോൾ വേർപാടിനുള്ള മുന്നറിയിപ്പും നൽകി. ഹവ്വ മോളുടെ ശബ്ദവും ആ ഗുൽമോഹർ പൂക്കളും ഒരുപോലെ സുന്ദരമായിരുന്നു 😍😍😍. സ്റ്റേഷൻ പരിസരം പ്രകൃതിരമണീയമാക്കാൻ പരിശ്രമിച്ച അയ്യപ്പൻ കർത്ത സാറിന് നന്മകൾ നേരുന്നു!

  • @ajeedmadanvilaajeedmadanvi2968
    @ajeedmadanvilaajeedmadanvi2968 2 роки тому +1

    Werry good 👌👍ഷൊർണൂർ നിലമ്പൂർ റെയിൽ പാതയിലൂടി ഇടക്ക് ഇടക്ക് യാത്രചെയ്യുന്നു എങ്കിലും ഇതിനിടയിലുള്ള അതിന്റെ ചരിത്രം ഇപ്പോഴാണ് അറിയുന്നത് വളരെ മനോഹരമായിട്ടുണ്ട് ചരിത്രവും ചിത്രീ കാരണവും 👍ഇടയിലുള്ള ഗാനങ്ങളും ഹൃദയം
    അഷ്‌കർ സാഹിബിന്റെ സഞ്ചാരം കൂടുതൽ മനോഹര മാകട്ടെ 🙏
    ആശംസകൾ പ്രാർഥനകൾ 🤲🥰🥰🥰

  • @burjburj4579
    @burjburj4579 2 роки тому +2

    "പാതകളെക്കുറിച്ച്
    മുയലുകളേക്കാൾ ആമകൾക്കാണ് പറയാനുണ്ടാവുക." ( ഖലീൽ ജിബ്രാൻ)
    ഗ്രാമ ഹൃദയത്തിലൂടെയുള്ള ഒരു യാത്ര സമ്മാനിച്ച സഹോദരൻ അഷ്കർ കബീറിന് നന്ദി❤️

  • @thasleemajf9709
    @thasleemajf9709 2 роки тому +1

    വളരെ നല്ല വീഡിയോ . ഒരുപാട് ചരിത്ര സംഭവങ്ങളും പ്രശംസ അർഹിക്കുന്ന മനുഷ്യരും മനോഹരമായ പ്രകൃതി ഭംഗിയുടെ കാഴ്ചകളും ഫാത്വിമ ഹവ്വ യുടെ പാട്ടും എല്ലാം വളരെ ആസ്വാദ്യമാണ് ❤ . ഞങ്ങൾക്ക് മുന്നിൽ ഇത്രയും മനോഹരമായ കാഴ്ചകളും അറിവുകളും പകർന്നു നൽകിയതിന് ഒരു പാട് അഭിനന്ദനങ്ങൾ👏💝 .

  • @jafaralipulivetty8869
    @jafaralipulivetty8869 2 роки тому +2

    ഒരോരുത്തർക്കും അവരുടെ ജോലി ആത്മാർത്ഥമായി ചെയ്താൽ ജീവിതസായാഹ്നത്തിൽ കിട്ടുന്ന സംതൃപ്തിയാണ് കർത്താ സാറിന്റെ വാക്കുകളിൽ നിന്നും കിട്ടുന്ന സന്ദേശം.

  • @ashrafmeeran8002
    @ashrafmeeran8002 2 роки тому +1

    Wow.... ഇന്ത്യൻ റെയിൽവേ യുടെ വാനം പാടി എന്നൊക്കെ ആയിരുന്നു ഷിബില ടീച്ചർ നെ വിശേഷിപ്പിക്കേണ്ടത്..
    വീഡിയോ... എഡിറ്റിംഗ്... ക്ലാരിറ്റി... ❤
    മേലാറ്റൂർ ❤
    അഭിനന്ദനങ്ങൾ സ്നേഹിതാ...

  • @swalihmk998
    @swalihmk998 2 роки тому +1

    ഷൊർണുർ നിലമ്പൂർ റെയിൽ പാതയിലൂടെ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് പക്ഷെ അഷ്‌കറിന്റെ ഇ വീഡിയോ കണ്ടപ്പോൾ,നമ്മൾ ശ്രദ്ധിക്കാത്ത ഒരുപാട് കാഴ്ചകൾ അറിവുകൾ... ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഒരു വീഡിയോ എടുത്തതിന്ന്... 👍
    ചെറുതായി നിങ്ങളുടെ കൂടെ കൂടാൻ കഴിഞ്ഞതിൽ വളരെ സന്തോഷം... 🥰

  • @autosolutionsdubai319
    @autosolutionsdubai319 Рік тому +1

    ഈ ലൈനിൽ കുലുക്കല്ലൂർ സ്റ്റേഷനിൽ നിന്ന് അടുത്താണ് എൻ്റെ സ്വദേശം.

  • @naseefahmad3249
    @naseefahmad3249 2 роки тому +1

    .അഷ്‌കർ ഇക്കാ... ഒന്നും പറയാനില്ല ......
    വർഷങ്ങൾ മുന്നേ ഉള്ള ആ യാത്ര .. ഇപ്പൊ വീണ്ടും ❤❤

  • @shafeeqkareem563
    @shafeeqkareem563 2 роки тому +5

    അവിടെയെല്ലാം പോയി വന്ന ഒരു ഫീൽ തന്നെ ഉണ്ട്.... Thanks♥️👌🏻👌🏻

  • @aishasahla9672
    @aishasahla9672 2 роки тому +2

    മൂന്ന് മണിക്കുള്ള kannur - Alleppey expressil കയറി, ഷൊർണൂർന്ന് പട്ടിക്കാടെക്കുള്ള യാത്ര. ഓരോ യാത്രയും ഒരോരോ അനുഭവങ്ങൾ ആണ്. എല്ലാ യാത്രയിലും കണ്ട്മുട്ടുന്ന ഒരിക്കൽ പോലും സംസാരിച്ചിട്ടില്ലാത്ത മുഖങ്ങൾ. ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ട് ഒരു പാട് വർത്തമാനം പറഞ്ഞ്, പിന്നീട് കാണണമെന്നാഗ്രഹിച്ചവർ .... ഒരു പാട് ഓർമകളിലേക്ക് കൂട്ടിക്കൊണ്ട് പോയി .... വീഡിയോ👍❤️❤️

  • @ameeralikoorikkaden9058
    @ameeralikoorikkaden9058 2 роки тому +5

    ടിക്കറ്റ് എടുക്കാതെ ഷൊർണൂർ മുതൽ നിലമ്പൂർ വരെ യാത്ര ചെയ്ത ഫീൽ 😍

  • @binusurendran9894
    @binusurendran9894 2 роки тому +1

    ഷിജിന ചേച്ചീടെ പാട്ടും.. ഈ പറഞ്ഞ കഥകളും ഒക്കെ നേരിട്ടു കേൾക്കാനും.. അനുഭവിക്കാനും.. ഒരുമിച്ചു യാത്ര ചെയ്യാനും കഴിഞ്ഞിട്ടുണ്ട്.. ഒരുപാടിഷ്ടം ചേച്ചീ..🥰🥰🥰

  • @junaidar5021
    @junaidar5021 2 роки тому +4

    മനോഹരമായി കാഴ്ചകളും യാത്രയും വിവരണങ്ങളുംനൽകിയ അഷ്‌കറിനെ സർവശക്തൻ അനുഗ്രഹിക്കട്ടെ 🤲

  • @jamalmankada3082
    @jamalmankada3082 2 роки тому +1

    ഹൃദ്യമായ ഫീലിംഗ്, നൊസ്റ്റാൾജിയ എല്ലാമാണ് ഈ പാത.... നന്നായി ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങൾ, പ്രാർത്ഥന 🌹👌👍

  • @sunithasiraj
    @sunithasiraj 2 роки тому +4

    മനോഹരമായ കാഴ്ചകളും അതിന്റെ പിന്നാമ്പുറങ്ങളും വിവരിച്ചു തന്ന സഞ്ചാരിക്ക് നന്ദി 👍

  • @abdulshakeervp1283
    @abdulshakeervp1283 2 роки тому +5

    ഒരുപാട് തവണ യാത്ര ചെയ്തിട്ടുണ്ട് 😍😍 ഏറെ ഇഷ്ടപ്പെട്ട ട്രെയിൻ റൂട്ട് ❤️❤️❤️

    • @footpath_
      @footpath_  2 роки тому

      എനിക്കും

  • @Kaalikkoppa
    @Kaalikkoppa 2 роки тому +2

    അഷ്‌കർ ഭായി
    വിഡിയോകൾ ഒന്നിനൊന്നു രസകരമായി വരുന്നു...
    സ്നേഹം ❣️
    അഭിവാദ്യങ്ങൾ 💪

  • @abdulnazer9193
    @abdulnazer9193 2 роки тому +1

    പ്രിയ സഹോദരാ ഒരു പാട് നല്ല അറിവുകൾ അങ്ങയുടെ ഈ വീഡിയോയിലൂടെ ലഭിച്ചു അഭിനന്ദനങ്ങൾ തുടർന്നും ഇത്തരം വീഡിയോകൾക്കായി പ്രതീക്ഷിക്കുന്നു സന്തോഷം

    • @footpath_
      @footpath_  2 роки тому

      തീർച്ചയായും

  • @deshakkaaran
    @deshakkaaran 2 роки тому +3

    എന്തൊരു അനുഭവമാണ്, വീഡിയോ തീർന്നതറിഞ്ഞില്ല.. വല്ലാത്തൊരു അവതരണമാണ് അഷ്‌കറിന്റേത്.. കുറഞ്ഞ സമയത്തിനുള്ളിൽ എന്തെല്ലാം വിഭവങ്ങളാണ് ഒരുക്കി വെച്ചിട്ടുള്ളത്... ഒരുപാട് നന്ദി അഷ്‌കർ. ☺️☺️

  • @ameeraliameershaduli1983
    @ameeraliameershaduli1983 2 роки тому +2

    ഒരുപാട് content ഉള്ള വീഡിയോ👍👍
    ഈ പാതയരികിലെ താമസക്കാരനായതിൽ അഭിമാനിക്കുന്നു
    അഭിനന്ദനങ്ങൾ💐❤️❤️

  • @nadeeretpa
    @nadeeretpa 2 роки тому +1

    അഷ്‌ക്കർ....
    ഒരുപാട് ഓർമ്മകൾ ബാക്കി വെച്ചു നടന്നു തീർത്ത വഴിയോരങ്ങളെ ഓർമയിൽ തിരികെ കൊണ്ടുവന്നതിനു ഒരായിരം സ്നേഹ പൂക്കൾ

  • @navabjitalk
    @navabjitalk 2 роки тому +2

    മനോഹരമായ അവതരണവും
    ചിത്രീകരണവും

  • @rayyanraheemjaseena6345
    @rayyanraheemjaseena6345 2 роки тому +2

    Iy loghathu ariyanum kananum orubada kariyangall unde onnu purathirangi yathr a chaithu niku ithupolll ulla mmanoharam kazhchagall kanam 🔥🔥🔥🔥👍👍👍❤❤❤

  • @hannafathimas1597
    @hannafathimas1597 2 роки тому +6

    I liked the video a lot👍
    Scenic places.......🌿
    Teacher's words.......💜
    Hawa Itha's song was beautiful…..😻
    It was nice to see the Gulmohar flowers.......🌝
    The video that imparts knowledge like this should be posted more.....👌

    • @footpath_
      @footpath_  2 роки тому

      You are the real Watcher

  • @vhikmathulla1812
    @vhikmathulla1812 2 роки тому +2

    രേഖപ്പെടുത്താനുള്ള ശ്രമം . നന്നായി . Good Effort ❤️👍

  • @melilvappu1923
    @melilvappu1923 2 роки тому +2

    ഇനിയും ഇത്തരത്തിലുള ള പലതും പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ

    • @footpath_
      @footpath_  2 роки тому

      ഇൻശ അല്ലാഹ് ... സന്തോഷം

  • @itzme_rafeena_arif
    @itzme_rafeena_arif 2 роки тому +2

    Alhamdulillah parasyam

  • @lifentravelvlogs
    @lifentravelvlogs 2 роки тому +4

    നല്ല അവതരണം, കിടിലൻ വീഡിയോ. ഇതിനു വേണ്ടി എടുത്ത പ്രയത്നത്തിന് അഭിനന്ദനങ്ങൾ💞

  • @shafeeqpp00
    @shafeeqpp00 2 роки тому +1

    ഒരു വീഡിയോ...
    ഒരുപാട് കാര്യങ്ങൾ... ❤️

  • @shahaskply
    @shahaskply 2 роки тому +2

    ഒരായിരം ഓര്‍മകള്‍... പിന്നിലേക്ക്... ❤️

  • @shahidaem2138
    @shahidaem2138 2 роки тому +2

    Shijina teachare adipoliyayittund 😘😘

  • @vadasseripallassena4553
    @vadasseripallassena4553 2 роки тому +2

    Quite Intresting one....👏👏

  • @najumgm
    @najumgm 2 роки тому +1

    ഗ്രേറ്റ്!
    അഭിനന്ദനങ്ങൾ

  • @shafeequecp5747
    @shafeequecp5747 2 роки тому +2

    എന്നും കുളിരണിയിപ്പിച്ച റൂട്ട്... നല്ല അവതരണം അഷ്‌കർ ഭായ്.. ♥️👍

  • @naseehva
    @naseehva 2 роки тому +2

    ഏറെ യാത്ര ചെയ്ത ഈ പാതയുടെ ചരിത്രവും വർത്തമാനവും പറഞ്ഞുതന്ന അഷ്കർക്കാക്ക് ഒരുപാട് നന്ദി💖

    • @nejeebforu
      @nejeebforu 2 роки тому

      ചുമ്മാ കള്ളം പറയരുത് നീ എപ്പോളും ബസിൽ അല്ലേടാ പൊക്കൊണ്ടിരുന്നേ ട്രെയിനിൽ കയറാൻ പേടി ആണെന്നും പറഞ്ഞു

    • @naseehva
      @naseehva 2 роки тому

      @@nejeebforu രണ്ടും ഉപയോഗിച്ചിട്ടുണ്ട്

  • @usmanchoo8949
    @usmanchoo8949 2 роки тому +2

    Very good👍 💯

  • @sameerhannah862
    @sameerhannah862 2 роки тому +1

    Vallathoru nostalgic feel...
    Goosebumps back ground score,music and sceneries.... Koode yathra cheythapole feel... Avatharagante manassariyunna camera kazhchakal... Eppo ee kazhakalum ente backet lisil cherthu. ..Insha allah...

    • @footpath_
      @footpath_  2 роки тому +1

      ഏറെ സ്നേഹം പ്രിയ സുഹൃത്തേ

  • @anasmansoor9000
    @anasmansoor9000 2 роки тому +2

    പഠന കാലത്തെ മനോഹര ഓർമകൾ 💙

  • @shafeequekodinhi7076
    @shafeequekodinhi7076 2 роки тому +2

    അഷ്കർക്കാ... പൊളി 🔥🔥🔥 നല്ല ഫീൽ 💕💕💕

  • @dhilruba.k.ibrahim6193
    @dhilruba.k.ibrahim6193 2 роки тому +2

    This vedio is close to my heart and the places. Took me back to a chapter that I left behind. Thank you. You made me want to travel the path again. Well executed and packed vedio. 🖤🥰

  • @shameershajahan4425
    @shameershajahan4425 2 роки тому +1

    സൂപ്പർ, പഴയ ഓർമയിലേക്ക് കടന്നു പോയി... അത് കൂടാതെ പുതിയ കുറെ അറിവുകളും 🌹

  • @ArifAli-kh7qr
    @ArifAli-kh7qr 2 роки тому +1

    തേക്കിൻ കാടുകൾക്കിടയിലൂടെയുള്ള മനോഹരമായ പാത 🥰🤩

  • @pallichalrajamohanan1130
    @pallichalrajamohanan1130 2 роки тому +1

    മനോഹരം👏👏

  • @fazlulrahman3304
    @fazlulrahman3304 2 роки тому +1

    നമ്മളെ സഹപാഠി അല്ലാമാ ഇഖ്ബാൽ❤️✌️

  • @sakeersakeer7483
    @sakeersakeer7483 2 роки тому +1

    Great 🌹🌹

  • @rayyanraheemjaseena6345
    @rayyanraheemjaseena6345 2 роки тому +2

    Very greatt vidios

  • @ashkarbinali5249
    @ashkarbinali5249 2 роки тому +1

    Great 💖👍🏼👍🏼

  • @khaleelibrahim7574
    @khaleelibrahim7574 2 роки тому +1

    മനോഹരം....

  • @jegannil2864
    @jegannil2864 2 роки тому +2

    Good one

  • @mohammedshafi8629
    @mohammedshafi8629 2 роки тому +2

    സുഹൃത്തേ ഒരായിരം അഭിനന്ദനങ്ങൾ കേരളത്തനിമ വീട്ടിലിരുന്ന് കണ്ടാസ്വദിക്കാൻ കഴിഞ്ഞതിൽ അങ്ങേയ്ക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്തുകാരനായ എനിക്ക് ഷോർണൂർ നിലമ്പൂർ ട്രെയിൻ യാത്ര ചെയ്യണമെങ്കിൽ ഞാൻ തിരുവനന്തപുരത്ത് നിന്ന് എങ്ങനെ എന്തുപറഞ്ഞു ടിക്കറ്റ് എടുക്കണം
    ഒന്ന് വിശദീകരിക്കാമോ ?

    • @footpath_
      @footpath_  2 роки тому

      എല്ലാ ദിവസവും രാത്രി 8.50 ന് കൊച്ചുവേളിയിൽ നിന്ന് നിലമ്പൂരേക്ക് ട്രെയിനുണ്ട് .അതിൽ ഷൊർണൂർ ഇറങ്ങി 7 മണിക്കുള്ള നിലമ്പൂർ ട്രെയിനിൽ കയറിയാൽ മതിയാകും

  • @ameenaliaquat2905
    @ameenaliaquat2905 2 роки тому +2

    Nice video 😊

  • @ashfaqaliashfaqali6655
    @ashfaqaliashfaqali6655 2 роки тому +2

    തകർത്തു 💐💐💐

    • @footpath_
      @footpath_  2 роки тому

      സന്തോഷം മാത്രം

  • @ArifAli-kh7qr
    @ArifAli-kh7qr 2 роки тому +2

    ഒരുപാട് ഓർമ്മകൾ മിന്നിമറഞ്ഞു... 🥰🌹

  • @husainpotukallu89
    @husainpotukallu89 2 роки тому +2

    good ❤️

  • @shameersha4961
    @shameersha4961 2 роки тому +2

    💖

  • @autosolutionsdubai319
    @autosolutionsdubai319 Рік тому

    *വല്ലപ്പുഴ* രചന: ഹംസ കുലുക്കല്ലൂർ
    വല്ലപ്പുഴയെന്ന പേരിലറിയുന്നോ-
    രില്ലാപ്പുഴയുണ്ട് കേരളത്തിൽ
    പുഴയില്ലാ ദേശത്തെ പുഴയെന്നൊരോ-
    മനപ്പേരിട്ടു സാദരം സംവദിച്ചു
    പാലക്കാടിന്റെ മടിത്തട്ടിൽ പട്ടാമ്പി
    താലൂക്കിലുൾപ്പെട്ട പഞ്ചായത്തിൻ
    ചേലുറ്റ നാമമാണിപ്പുഴയുമിവി-
    ടുള്ളവരൊക്കെ വല്ലപ്പുഴക്കാർ!
    എല്ലാർക്കുമൈശ്വര്യമേറെച്ചൊരിയുന്ന
    നല്ലൊരു നാഥന്റനുഗ്രഹത്താൽ
    എല്ലാരും സന്തോഷത്തോടെ വസിക്കുന്ന
    നെല്ലിന്റെ നാടാണിവിടമല്ലോ
    കണ്ണെത്താദൂരം പരന്നു കിടക്കുന്ന
    കണ്ണു കുളിർക്കും വയൽ കാഴ്ചകൾ
    മനുഷ്യനും മണ്ണും പരസ്പര പൂരക-
    മായി വർത്തിക്കുന്ന പോലെയല്ലോ
    മഞ്ഞുമറയിൽ മയങ്ങിയുണരുന്ന
    മങ്ങിയുള്ള പുലർകാലങ്ങളും
    മഞ്ഞക്കിളികൾ കലപില കൂട്ടുന്ന
    മുങ്ങിയമരും പ്രദോഷങ്ങളും
    കന്നു പൂട്ടിന്റെ പ്രസിദ്ധിയറിയിക്കും
    മിന്നുന്ന കാഴ്ചകളുണ്ടിവിടെ
    പിന്നിന്നടി കിട്ടി മുന്നോട്ടു പായുന്ന
    മിണ്ടാപ്രാണിക്കെന്തിനാരവങ്ങൾ?
    നല്ലൊരു പട്ടണക്കാഴ്ചയും വേറിട്ട
    തീവണ്ടിപ്പാതയുമുണ്ടിവിടെ
    രാജ്യത്തെയേറ്റം വലിയ റാണിയുടെ-
    ഴുന്നള്ളത്തുമീ വഴിക്കു തന്നെ
    റാണിയെക്കണ്ടവരേറെയിവിടില്ല
    രാവിൻ മറവിലേ യാത്ര പോകൂ
    രാവിലെ തൊട്ടു പകലന്തിയോളവും
    റാണിക്ക് തോഴിമാരേറെയുണ്ട്
    അവരിവിടുത്തെയീ രാജപഥത്തെ
    അലങ്കരിച്ചങ്ങനെ സഞ്ചരിക്കും
    അലങ്കാരത്തോടെയീ നാടുമിളക്കി
    അറിയിച്ചു കൊണ്ട് കടന്നു പോകും
    മലയുണ്ട് 'പൊന്മുഖം' പൊന്നല്ലെന്നാലും
    മലയോളം പൊന്നുള്ള പോലെയല്ലേ
    മലയില്ലാതുള്ള മലപ്പുറവുമുണ്ട്
    മലയാളക്കരയിൽ മറ്റൊന്നതായി
    ഇല്ലായ്മയേറെയകത്തളത്തുണ്ടെന്നാൽ
    വല്ലായ്മയൊന്നും പുറത്തു കാണാ
    അനാഥരെയെല്ലാം സനാഥരായ് മാറ്റുന്ന
    സാന്ത്വനസ്പർശമിവിടെയല്ലോ
    വിദ്യാലയമുണ്ടായിരങ്ങൾ വിദ്യയും
    സദ്യയുമൊപ്പം നുകർന്നു പോന്നു
    ഗദ്യപദ്യങ്ങളും മറ്റുള്ളറിവുകൾ
    ഹൃദ്യമായെന്നും പകർന്നീടുന്നു
    വേനൽക്കാലങ്ങളിൽ വേറിട്ട കാഴ്ചകൾ
    വേഷങ്ങളൊക്കെ വ്യത്യാസമായി
    വേഷവിതാനങ്ങൾ ശേഷവിധാനങ്ങൾ
    വേകടന്മാരെത്തിക്കാട്ടിത്തന്നു
    വേലയും പൂരവുമുത്സവമുണ്ടെന്നാൽ
    വേറെയുമുണ്ടേറെ വിസ്മയങ്ങൾ
    വേഷങ്ങളാൽ പരിപ്രേക്ഷ്യം ചമക്കുന്ന
    വേഷഭൂഷാദികളേറെയുണ്ട്
    വേലയില്ലാത്തോർക്കും വേലത്തരങ്ങളാൽ
    വേലയിറക്കാനും വേദിയുണ്ട്
    വേഗത്തിലോടുന്ന മേഘവൃന്ദങ്ങളും
    വേഗം കുറക്കുമിവിടെ വന്നാൽ
    വേലകൾ പൂരങ്ങളേറേയാഘോഷങ്ങൾ
    വേണ്ടത്ര നേരവും കണ്ടു നില്ക്കാൻ
    വേറെങ്ങുമില്ലാത്തൊരാവേശ സന്തോഷ
    വേളയിലാവോളമുല്ലസിക്കാൻ
    വേവലാതിപ്പെട്ടിരിക്കുന്ന നേരത്തും
    വേറെ ദു:ഖങ്ങൾ വലക്കുമ്പോഴും
    വേഗത്തിലാശ തൻ തീരത്തണയുവാൻ
    വേദനയൊക്കെ മറന്നിരിക്കാൻ
    വേലിക്കരികിലെ തുമ്പയും തുമ്പിയും വേലിയിലുലയുമാ വല്ലികളിൽ
    വേഗം വിടരുന്ന പൂവിൻ സുഗന്ധവും
    വേറിട്ടൊരാശ്വാസമേകീടുന്നു
    ചേലും ചുണയൊത്ത കൊച്ചു കൂട്ടുകാരും
    ചേരുമാഘോഷങ്ങൾ ഘോഷമാക്കാൻ
    ചേർന്നു നിരന്നിട്ടാ ഘോഷയാത്രകളിൽ
    ചോരാത്ത പുഞ്ചിരി തൂകി നില്പൂ
    ചേറിൽ മുളച്ചു തഴച്ചു വളർന്നതാ
    ചേലിൽ പളുങ്കു ജലത്തിൻ മീതേ
    ചേർന്നു വിടർന്നു പരന്നു നിൽക്കുന്നൊരാ
    ചെന്താമരപ്പൂക്കളെന്ന പോലെ

  • @AbdulRazak-gc9fn
    @AbdulRazak-gc9fn 2 роки тому

    കണ്ണിന് സുഖം നൽകുന്ന കാഴ്ചകൾ... അഭിനന്ദനങ്ങൾ

  • @sameerasulfi9816
    @sameerasulfi9816 2 роки тому +2

    railway announce chayyunna chechiye parichayapedan sadhichathil santhosham

  • @solidaarity
    @solidaarity 2 роки тому +2

    super

  • @maufoos
    @maufoos 2 роки тому +2

    Ashkarka superb 👌..oro videosum onninonnu mecham. Keep going 👍

  • @hannahmariyam6893
    @hannahmariyam6893 2 роки тому +1

    Super😍

  • @pattikkadanz3403
    @pattikkadanz3403 2 роки тому +1

    പട്ടിക്കാട് സ്റ്റേഷൻ ഇത് വരെ ശാന്തപുരം സ്റ്റേഷൻ എന്ന് പറയുന്നത് എവിടെയും കേട്ടിട്ടില്ല 🤔🤔

  • @rejarashnad3971
    @rejarashnad3971 2 роки тому +2

    Super 😍👌🏻

  • @tmizam2036
    @tmizam2036 2 роки тому +2

    💚

  • @ajaykumar-qc1sd
    @ajaykumar-qc1sd 2 роки тому +2

    Nice വീഡിയോ

  • @mumthasali8546
    @mumthasali8546 2 роки тому +2

    Super

  • @ameenztube1833
    @ameenztube1833 2 роки тому +2

    Superb 👌👌

  • @user-ih1bt9xj5r
    @user-ih1bt9xj5r 2 роки тому +1

    Nice 😘

  • @Aliaraneez
    @Aliaraneez 2 роки тому

    വലിയ ഒരു ഫീൽ തന്ന ഒരു വീഡിയോ, പണ്ടൊരിക്കലോ ഇതിലൂടെ പോയിട്ടുണ്ട്. ആ യാത്രയിലേക്ക് തിരിച്ചു കൊണ്ട പോയ ഒരു വീഡിയോ. വളരെ നന്നായിട്ടുണ്ട് ❤😍

  • @faizalav3666
    @faizalav3666 2 роки тому

    Nalloru feel👌❤️🥰👍

  • @fayazmajeed4776
    @fayazmajeed4776 2 роки тому

    What a feel after watching this video...!!! really could feel the pulse of nature and it's greenary...💚💚
    Just felt like I was traveling beside you.... Narration is the Key for your videos....Keep it up..
    Good one Ashkar ikka.....Do more...❤️

  • @safeermampad9895
    @safeermampad9895 2 роки тому +1

    🤩💙

  • @shihus890
    @shihus890 2 роки тому +1

    ❤️❤️👌👌👌

  • @anaskc5651
    @anaskc5651 2 роки тому +1

    ❤️❤️❤️ superb

  • @shafeequepanakkadan9454
    @shafeequepanakkadan9454 2 роки тому +1

    🥰🥰🥰

  • @rashadt3349
    @rashadt3349 2 роки тому +1

    🥰❤️❣️

  • @kpnoorudheenmampad7485
    @kpnoorudheenmampad7485 2 роки тому +2

    👏💓

  • @shahlaperumal1375
    @shahlaperumal1375 2 роки тому +2

    Beautiful vedio 💙

  • @ignatiouske
    @ignatiouske 2 роки тому

    മനോഹരം 😍

  • @ajaykumar-qc1sd
    @ajaykumar-qc1sd 2 роки тому +1

    നൊസ്റ്റാൾജിയ വീഡിയോ

  • @abdulazeezc1769
    @abdulazeezc1769 2 роки тому

    nostalgia

  • @shameemibnubasheer5390
    @shameemibnubasheer5390 2 роки тому

    ഇല്യാസ്ക്കാ ♥️🥰

  • @walkwith_raashi
    @walkwith_raashi 2 роки тому +1

    Melattur 🔥🔥

  • @mubarakmubu4866
    @mubarakmubu4866 2 роки тому +2

    👍👍👍👍👍

  • @alinasheedk.v4210
    @alinasheedk.v4210 2 роки тому +1

    Ashkarkka
    ❤️❤️❤️Shanthapuram

  • @davoodkhalid448
    @davoodkhalid448 2 роки тому +2

    👍👍😍😍

  • @rafeequemecheri1716
    @rafeequemecheri1716 2 роки тому

    👍👍👍♥️♥️♥️🤲🤲🤲

  • @ameenztube1833
    @ameenztube1833 Рік тому

    👌👌👍👍

  • @rsrswamy2916
    @rsrswamy2916 Рік тому +1

    Why no subtitles in english?

  • @villagethings
    @villagethings 2 роки тому +2

    നാട്.