ശ്രീ ദേവീ മാഹാത്മ്യം - സമ്പൂർണ്ണ പാരായണം - ഡോ. ഗിരിധരൻ യു. ആർ.

Поділитися
Вставка
  • Опубліковано 4 сер 2024
  • ശ്രീ ദേവീ മാഹാത്മ്യം
    (ശ്രീ ദുർഗ്ഗാ സപ്തശതീ)
    [കാത്യായനീതന്ത്ര വിധി - ദാക്ഷിണാത്യപാഠം]
    സമ്പൂർണ്ണ പാരായണം
    ഡോ. ഗിരിധരൻ യു. ആർ.
    പരമപാവനവും, സർവ്വേഷ്ടസിദ്ധിപ്രദവുമായ ശ്രീ ദേവീമാഹാത്മ്യം അഥവാ ശ്രീ ദുർഗ്ഗാ സപ്തശതീ പാരായണം എല്ലാ കാലങ്ങളിലും, വിശേഷിച്ച്‌ നവരാത്രി പുണ്യകാലത്തിൽ ദേവീപ്രീതിക്ക്‌ ഉത്തമം ആണ്‌.
    എന്നാൽ സംസ്കൃതഭാഷയിലായതുകൊണ്ട്‌ ശ്ലോകത്തിലെ വാക്കുകൾ ശരിയായി ഉച്ചരിക്കുന്നതിനുള്ള ക്ലിഷ്ടത സാധാരണ പലരും അനുഭവപ്പെടുന്ന ഒന്നാണ്‌.
    അതുകൊണ്ടുതന്നെയായിരിക്കണം ദേവീ മാഹാത്മ്യത്തിന്റെ 12-ആം അദ്ധ്യായത്തിൽ “ഈ സ്തോത്രം മറ്റൊരാൾ ചെയ്യുന്ന പാരായണം കേൾക്കുന്നതുതന്നെ ദേവ്യനുഗ്രഹത്തിനു പര്യാപ്തമാണ്‌” എന്ന് ശ്രീ ദേവീ വചനമായി പറഞ്ഞിരിക്കുന്നത്‌.
    ശ്രോഷ്യന്തി ചൈവ യേ ഭക്ത്യാ മമ മാഹാത്മ്യമുത്തമം
    ന തേഷാം ദുഷ്കൃതം കിഞ്ചിദ് ദുഷ്കൃതോത്ഥാ ന ചാപദഃ
    ഭവിഷ്യതി ന ദാരിദ്ര്യം ന ചൈവേഷ്ടവിയോജനം
    ശ്രുതം ഹരതി പാപാനി തഥാരോഗ്യം പ്രയച്ഛതി
    രക്ഷാം കരോതി ഭൂതേഭ്യോ ജന്മനാം കീർത്തനം മമ
    യുദ്ധേഷു ചരിതം യൻ മേ ദുഷ്ട ദൈത്യ നിബർഹണം
    തസ്മിൻ ശ്രുതേ വൈരികൃതം ഭയം പുംസാം ന ജായതേ
    - ദ്വാദശാദ്ധ്യായം 4a, 5, 23, 24 ശ്ലോകങ്ങൾ.
    അതായത്‌, “ഏതൊരാൾ എന്റെ ഉത്തമമായ മാഹാത്മ്യത്തെ ഭക്തിപുരസ്സരം കേൾക്കുന്നുവോ അവർക്ക്‌ യാതൊരു ദുരിതവും ഉണ്ടാവുകയില്ല. മുൻപു ചെയ്ത ദുഷ്കർമ്മങ്ങളുടെ ഫലമായുള്ള ആപത്തുകളും സംഭവിക്കുകയില്ല. അപ്രകാരം കീർത്തിക്കുകയും, കേൾക്കുകയും ചെയ്യുന്നവർക്ക്‌ ദാരിദ്ര്യവും, ഇഷ്ടജനങ്ങളുടെ വേർപ്പാടുകൊണ്ടു സംഭവിക്കുന്ന ദുഃഖവും ഉണ്ടാകുന്നില്ല.”
    “എന്റെ ആവിർഭാവങ്ങളുടെ കീർത്തനമായ ഈ ദേവീമാഹാത്മ്യം കേൾക്കുന്നത്‌ പാപങ്ങളെ നശിപ്പിക്കുന്നു; അപ്രകാരം തന്നെ ആരോഗ്യത്തെയും കൊടുക്കുന്നു. ഭൂതപ്രേതാദി ബാധകളിൽ നിന്നും രക്ഷ നൽകുന്നു.”
    “യുദ്ധങ്ങളിൽ ദുഷ്ടരായ അസുരന്മാരെ വധിക്കുന്ന എന്റെ ചരിതം കേൾക്കുന്നതുകൊണ്ട്‌ ബാഹ്യവും, ആന്തരീകവുമായ ശത്രുക്കളിൽ നിന്നും മനുഷ്യർക്കു് ഉണ്ടായേക്കാവുന്ന ഭയം ഇല്ലാതാകുന്നു.”
    ✥✥✥
    സഹൃദയരായ ഭക്തജനങ്ങൾക്കു ഉപകരിക്കുന്നതിനുവേണ്ടി പൂർവ്വാംഗമായ സിദ്ധകുഞ്ചികാ സ്തോത്രം, കവചം, അർഗ്ഗളം, കീലകം, രാത്രിസൂക്തം, അതുപോലെത്തന്നെ ഉത്തരാംഗമായ ദേവീസൂക്തം, രഹസ്യത്രയം, കൂടാതെ പ്രധാനമായിട്ടുള്ള ചില പൂർവ്വ, ഉത്തര ന്യാസങ്ങൾ എന്നിവ സഹിതം സമ്പൂർണ്ണ ദേവീമാഹാത്മ്യ പാരായണം കാത്യായനീ തന്ത്രവിധി പ്രകാരം പാരായണം ചെയ്തിട്ടുള്ളതാണ്‌ ഈ വീഡിയോ.
    സ്തോത്രം ശ്രവിക്കുമ്പോൾ തന്നെ അനുകരിച്ച്‌ വായിച്ചുപോകാനുള്ള സൗകര്യത്തിനായി വീഡിയോയിൽ ശ്ലോകങ്ങളും മലയാള ലിപിയിൽതന്നെ ചേർത്തിട്ടുണ്ട്‌.
    ഉവാചമന്ത്രങ്ങളായും, അർദ്ധശ്ലോകങ്ങളായും, പൂർണ്ണശ്ലോകങ്ങളായും 700 മന്ത്രങ്ങളുള്ള ഈ സപ്തശതീ സ്തോത്രത്തിൽ ഓരോ അദ്ധ്യായത്തിന്റെ ഒടുവിലും മന്ത്രങ്ങളുടെ കണക്കും, പാരായണം ശ്രവിക്കുമ്പോൾ ഒരോ മന്ത്രഭാഗവും തിരിച്ചറിയാൻ ഒരു വീണയുടെ ധ്വനിയും ചേർത്തിട്ടുണ്ട്‌.
    താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക്‌ ചെയ്താൽ എല്ലാ ശ്ലോകങ്ങളുടേയും മലയാള വിവർത്തനവും താൽപര്യമുള്ളവർക്ക്‌ വായിക്കാവുന്നതുമാണ്‌. 👇
    drive.google.com/file/d/1FIL_...
    ഇതിൽ അടങ്ങിയിട്ടുള്ള സ്തോത്രങ്ങളുടേയും, അദ്ധ്യായങ്ങളുടേയും Timestamp താഴെ കൊടുത്തിട്ടുള്ളതുകൊണ്ട്‌ കേട്ടു നിറുത്തിയ ഭാഗത്തിൽ നിന്നും കൃത്യമായി തുടർന്നുകേൾക്കാനും, ആവശ്യമുള്ള ഭാഗം മാത്രം കേൾക്കാനും സാധിക്കുന്നതാണ്‌.
    Timestamp
    0:00:00 - പൂർവ്വാംഗം
    0:01:33 - സിദ്ധകുഞ്ജികാ സ്തോത്രം
    0:04:29 - കവചം
    0:12:16 - അർഗ്ഗളാ സ്തോത്രം.
    0:15:41 - കീലക സ്തോത്രം
    0:18:00 - നന്ദജാദി ന്യാസം
    0:18:52 - രാത്രിസൂക്തം
    0:21:12 - സപ്തശതീ മാലാമന്ത്ര ന്യാസം
    0:22:57 - ചണ്ഡീ പഞ്ചാക്ഷരമന്ത്ര ന്യാസം
    0:23:13 - ചക്ര ന്യാസം
    0:24:30 - ഒന്നാം അദ്ധ്യായം
    0:38:10 - രണ്ടാം അദ്ധ്യായം
    0:49:54 - മൂന്നാം അദ്ധ്യായം
    0:57:12 - നാലാം അദ്ധ്യായം
    1:05:51 - അഞ്ചാം അദ്ധ്യായം
    1:23:42 - ആറാം അദ്ധ്യായം
    1:27:26 - ഏഴാം അദ്ധ്യായം
    1:31:48 - എട്ടാം അദ്ധ്യായം
    1:41:28 - ഒൻപതാം അദ്ധ്യായം
    1:48:00 - പത്താം അദ്ധ്യായം
    1:53:02 - പതിനൊന്നാം അദ്ധ്യായം
    2:02:08 - പന്ത്രണ്ടാം അദ്ധ്യായം
    2:08:46 - പതിമൂന്നാം അദ്ധ്യായം
    2:12:55 - ദേവീ സൂക്തം
    2:17:55 - പ്രാധാനികം രഹസ്യം
    2:23:11 - വൈകൃതികം രഹസ്യം
    2:29:34 - മൂർത്തി രഹസ്യം
    2:33:11 - ഉത്തര ന്യാസങ്ങൾ
    2:36:11 - അപരാധ ക്ഷമാപണ പ്രാർത്ഥന
    Copyright @ Dr.U.R.Giridharan-2022.

КОМЕНТАРІ • 701

  • @IndiraSreekumar-ot8hw
    @IndiraSreekumar-ot8hw 3 місяці тому +5

    അമ്മേ ശരണം ദേവീ ശരണം.. സാറിന്റെ പാരായണം ഭക്തിസാന്ദ്രം. വളരെ ഇഷ്ടമായി. ഞാൻ വിഷ്ണു സഹസ്ര നാമം, ലളിതസഹസ്ര നാമം, ദേവീ കവചം, നാരായണി സ്തുതി നിത്യവും ജപിക്കുന്നുണ്ട്. ജഗത് ജനനിയായ ശ്രീ ലളിതപരമേശ്വരിയെ ആഴത്തിൽ അറിയുന്നതിനും ഉപാസിക്കുന്നതിന്നും ഭഗവതി അനുഗ്രഹിക്കണേ എന്നു എപ്പോഴും പ്രാർത്ഥിക്കുന്നുണ്ട്.. ഓം ശ്രീ ലളിതാംബികായെ നമഃ 🙏🏻🙏🏻🙏🏻

  • @ramadaspk7899
    @ramadaspk7899 11 місяців тому +35

    ഹിന്ദുവായി ജനിച്ചതിൽ അഭിമാനിക്കുന്നു.. അമ്മേ.. ശരണം.. ദേവി ശരണം 🙏🙏🙏

    • @urgiridharan
      @urgiridharan  11 місяців тому

      🙏

    • @sunithak8380
      @sunithak8380 9 місяців тому +2

      മനുഷ്യൻ ആയി ജനിച്ചതിൽ അഭിമാനിക്കൂമനുഷ്യനുമാത്രമെ ഇങ്ങനെ നാമജപം പറ്റു, അമ്മേ നാരായണ 🙏🙏🙏🙏

    • @nayanas112
      @nayanas112 9 місяців тому

      ​@@sunithak8380p

    • @nayanas112
      @nayanas112 9 місяців тому +1

      3:48

    • @nayanas112
      @nayanas112 9 місяців тому

      ​@@sunithak8380a

  • @shobhadileep8905
    @shobhadileep8905 9 місяців тому +9

    🙏🙏🙏 ഞാൻ ആദ്യമായിട്ടാ കേൾക്കണേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏 അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ

  • @sudharshanansudharshanan450
    @sudharshanansudharshanan450 11 місяців тому +16

    അമ്മേ ശരണം ദേവി ശരണം ലക്ഷമി ശരണം ഭദ്ര ശരണം ദേവി ഭഗവതി ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ18 വർഷമായി കാത്തിരിക്കുന്നു ഇത് കാണുന്ന എല്ലാവരുടെയും പ്രാർത്ഥന ഞങ്ങൾക്ക് ഉണ്ടാകണേ❤❤

    • @urgiridharan
      @urgiridharan  11 місяців тому +1

      🙏

    • @user-nj6os7xv5t
      @user-nj6os7xv5t 10 місяців тому

      Devi Saranam. Please go to Kuladevata temples and consult Vaidyamadhom Ayurveda Vaidyasala, Mezhathur, Koottanadu ( Near Kunnamkulam and Pattambi) . Many people got good results

    • @HAPPYASTROLOGY-fs3xt
      @HAPPYASTROLOGY-fs3xt Місяць тому

      ഹരിദ്ര ഗണപതി മന്ത്രം ചൊല്ല് ഉറപ്പ് 🌹🙏

  • @SureshKumar-xz6ik
    @SureshKumar-xz6ik 8 місяців тому +6

    അങ്ങയുടെ ഈ സദുദ്യമം ദേവീമാഹാ ത്മ്യം പൂർണമായും തെറ്റുകൂടാതെ ജപിക്കണമെന്നുള്ള എന്റെ ഒരു ചിരകാലഭിലാഷം സർത്ഥകമായി. അങ്ങേക്ക് നൂറു നമസ്കാരം ഗുരുനാഥാ ❤

  • @girijanavaneethakrishnan3581
    @girijanavaneethakrishnan3581 Рік тому +13

    നന്ദി സർ. ദേവീ മാഹാത്മ്യം ചൊല്ലുമ്പോൾ ചില വാക്കുകളുടെ അക്ഷരത്തിലും ഉച്ചാരണത്തിലും പാരായണരീതിയിലുമെല്ലാം സംശയമുണ്ടാവാറുണ്ട്. എന്നാൽ പലയിടത്തും പല അഭിപ്രായങ്ങളാണ് രേഖപ്പെടുത്തി കണ്ടിട്ടുള്ളതെന്നതിനാൽ സംശയം പൂർണ്ണമായും നീങ്ങാറില്ല. അതിനാൽ ശരിയെന്നു തോന്നുന്നതുപോലെ ചൊല്ലുമ്പോൾ അറിവില്ലായ്മ കൊണ്ടുവരാവുന്ന തെറ്റുകൾക്ക് "കായേന വാച" ചൊല്ലി ഒരു ക്ഷമാപണത്തോടെ ഉപസംഹരിക്കലാണു പതിവ്. സാറിൻ്റെ പാരായണം വളരെ വ്യക്തമാണ്. സംഗീതത്തിൻ്റെയും സംഗീതോപകരണങ്ങളുടെയും അതിപ്രസരമില്ലാതെ നിത്യപാരായണത്തിനു യോജിച്ച രീതിയിൽ ചൊല്ലിയിരിക്കുന്നതിനാൽ ദിവസവും സ്തോത്രം ചൊല്ലുന്നവർക്ക് പദങ്ങൾ, പദസന്ധികൾ എന്നിവയിലൊക്കെ വരാവുന്ന സംശയങ്ങളുടെ ദൂരീകരണത്തിന് സഹായകമാവുകയും ചെയ്യുന്നു. ദേവീ മാഹാത്മ്യം ചൊല്ലുന്നവരുടെ സംശയനിവൃത്തിയ്ക്ക് ഉപകരിക്കന്ന ഈ ഉദ്യമത്തിന് നന്ദി.
    നവരാത്രി ആശംസകൾ. 🙏

    • @urgiridharan
      @urgiridharan  Рік тому

      🙏

    • @lakshmitl5835
      @lakshmitl5835 Рік тому

      🙏🙏🙏

    • @lakshmipratheesh3396
      @lakshmipratheesh3396 Рік тому +1

      @@urgiridharan is ladies want to avoid chanting while those menstral days plz plz reply sir

    • @urgiridharan
      @urgiridharan  Рік тому +2

      @@lakshmipratheesh3396 In devotional path and religious practices, we generally follow the tradition - the customs and beliefs observed and adhered to by our ancestors.
      Some may do things contrary to such traditions out of sheer boldness and due revolutionary mindsets.
      It is up to you to pursue whichever course you want to take in line with your own mental conviction.

  • @omanamurali2202
    @omanamurali2202 3 місяці тому +2

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤

  • @ranjanabalan8526
    @ranjanabalan8526 5 місяців тому +2

    ദേവി ശരണം 🙏🌹

  • @malathymelmullil3668
    @malathymelmullil3668 Місяць тому +1

    അമ്മേ ദേവി മഹാ മായേ 🙏🙏🙏🙏❤️❤️❤️

  • @vinivini7599
    @vinivini7599 Рік тому +11

    വളരെ ഉപകാരപ്രദമായ വീഡിയോ . നവരാത്രി ആരംഭ ദിവസം ഈ ചാനൽ എൻ്റെ മുന്നിൽ വന്ന് പെട്ടത് ദേവീ യുടെ അനുഗ്രഹം എന്നല്ലാതെ എന്ത് പറയാൻ. .... അമ്മേ ..... ദേവീ....
    മഹാമായേ ...
    നിങ്ങൾക്ക് ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവും.

  • @lillygopal1776
    @lillygopal1776 Рік тому +14

    പാരായണം ചെയ്യുന്ന അങ്ങേയ്ക്ക് ദേവിയുടെ എല്ലാവിധ അനുഗ്രഹവും ലഭിക്കട്ടെ

  • @sushamau1705
    @sushamau1705 Рік тому +11

    ഇന്ന് നവരാത്രി ആരംഭ ദിവസം പൂർണ്ണമായും കേട്ടു. മനസ്സു നിറഞ്ഞു.
    ഓം. ശാന്തി: ശാന്തി: ശാന്തി:

    • @urgiridharan
      @urgiridharan  Рік тому

      🙏

    • @lathalal3759
      @lathalal3759 Рік тому

      നവരാത്രി ആരംഭം ആയിട്ട് ഇന്ന് കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം 🙏🏻🙏🏻🙏🏻🙏🏻

    • @sushamak6802
      @sushamak6802 Рік тому

      Njanum oru sushama deviyude divoty anu

  • @lathalal3759
    @lathalal3759 Рік тому +17

    നവരാത്രി ആരംഭം ആയിട്ട് ഇന്ന് കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു🙏🏻🙏🏻🙏🏻🙏🏻

  • @rajalakshmi.m2840
    @rajalakshmi.m2840 Рік тому +9

    ഇത് ഇങ്ങനെ ചൊല്ലി കേൾപിച്ചതിൽ എല്ലാവർക്കു o ഉപകാരപ്രദമാണ്🙏🙏🙏

  • @jayasreemr7985
    @jayasreemr7985 9 місяців тому +3

    🙏🙏🙏🙏🙏 വളരെ വ്യക്തതയോടും സ്പുടതയോടും കൂടി... എടുത്തു പറയേണ്ട വസ്തുത പരസ്യം ഇല്ല എന്നുള്ളത് ആണ്...... 🙏🙏🙏🙏🙏ഇഷ്ടമായി സാർ ഒരുപാട് ഒരുപാട്.. 🙏🙏🙏🙏🙏🙏🙏🙏🙏

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 10 місяців тому +4

    സനാതനമെന്നാൽ സബ്കാ സാഥ് സബ്കാ വിശ്വാസ് സബ്കാ പ്രയാസ്, ഡെങ്ഗുവും കൊരോണയും നിപ്പയുമെല്ലാം നമ്മുടെ സഹപ്രവർത്തകർ, നമ്മുടെ പ്രതിയോഗികളെ ഈ കീടങ്ങൾ അടിച്ചു പരത്തും, ഓം ❤❤

  • @lakshmibalan9927
    @lakshmibalan9927 Рік тому +5

    അമ്മേ ദേവി ശരണം ഗുർഗ്ഗ യേ നമഃ 🙏അമ്മേ അടിയന്തുണയായി എപ്പഴും കൂടെ ഉണ്ടാവണെ 🙏എന്റെ സങ്കടം അമ്മേ നീ കേൾക്കുന്നില്ലേ 🙏സങ്കടം തീർത്തു തരുവാൻ കനിവ് കട്ടേണെ കോട നു കോടി രൂപ ങ്ങളിലും 🙏നാമങ്ങളിലും നിന്നെ മാത്രം കണു ന്നു ഗുർഗ്ഗാ ദേവി ശരണം മഹം ത്രി സന്ധ്യ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹❤️💞❤️❤️

  • @ambikachandran1743
    @ambikachandran1743 6 місяців тому +2

    Amme devi 🙏

  • @SureshKumar-xz6ik
    @SureshKumar-xz6ik 9 місяців тому +3

    ഒരുപാട് കാലമായി, പൂർണമായും തെറ്റാതെയും അക്ഷരസ്പുടത യോടും കൂടിയുള്ള ജപം നടത്താൻ പഠിക്കണമെന്നാഗ്രഹിക്കുന്നു. അത് എല്ലാ അർത്ഥത്തിലും സാധിച്ചത് അമ്മയുടെ അനുഗ്രഹംകൊണ്ട് മാത്രമാണ്. അങ്ങേക്ക് അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.

  • @venugopal9376
    @venugopal9376 Рік тому +53

    വളരെ ആദരണീയമായ ഉദ്യമം. പാരായണം ചെയ്യുന്ന അങ്ങേക്കും, കേൾവിക്കാരായ ഞങ്ങൾക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാകണേ. അമ്മേ നാരായണാ ദേവീനാരായണാ 🙏

  • @ambikachandran1743
    @ambikachandran1743 9 днів тому +1

    Amme 🙏Saranam Devisaranam 🙏

  • @jesus705
    @jesus705 9 місяців тому +5

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏

  • @parvathic7415
    @parvathic7415 9 місяців тому +2

    വളരെ അധികം യിഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ ജി 🙏🏻🙏🏻🙏🏻🙏🏻q🌹🌹❤

  • @sivadaspranavam3910
    @sivadaspranavam3910 10 місяців тому +3

    അമ്മേ നാരായണാ ലക്ഷിമി നാരായണാ ഭദ്രേ നാരായണാ 'നല്ല.പാരായണം നമസ്തേ❤❤❤

  • @meeravijay8178
    @meeravijay8178 5 днів тому +1

    Amme devi kathurakshikkane

  • @littleideaentertainments2190
    @littleideaentertainments2190 10 місяців тому +4

    പരസ്യം ഇത് മനോഹരമായി കേൾക്കാൻ ദേവി അനുഗ്രഹിചതിന് കോടി കോടി നമസ്കാരം 🙏🙏🙏🙏ഇനിയും നല്ല കീർത്തങ്ങൾ പാടാൻ ഭഗവതി ആയുരാരോഗ്യ ത്തോടെ അനുഗ്രഹിക്കട്ടെ🌹🌹🌹

  • @jishajayesh2292
    @jishajayesh2292 Рік тому +13

    ദേവിമഹത്മ്യ പാരായണം വളരെ നന്നായിട്ടുണ്ട് സാർ ഞാൻ ആദ്യമായിട്ടാണ് മുഴുവൻ കേൾക്കുന്നത് മാടായിലാലമ്മ അനുഗ്രഹിക്കണേ 🙏🙏🙏❤

  • @sudhakaranmelmullil8700
    @sudhakaranmelmullil8700 Рік тому +6

    ഓഠ ഗുഠ ഗുരു ഭ്യഠ നമ🙏🙏🙏🙏🙏അമ്മേ ദേവ്യൈ

  • @sobhaganesh1336
    @sobhaganesh1336 Рік тому +8

    അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.. 🙏🙏🙏

  • @unnikrishnan9290
    @unnikrishnan9290 10 місяців тому +1

    അമ്മേ നാരായണ ദേവി നാരായണ ലഷ്മി നാരായണ ബദ്രേ നാരായണ എല്ലാർക്കും നല്ലത് സംഭവിക്കട്ടെ ഓം ശാന്തി ഹി

  • @prabharajeev6798
    @prabharajeev6798 9 місяців тому +1

    It's first time I am hearing kodi pranam

  • @yeshodarandaran709
    @yeshodarandaran709 Рік тому +4

    ഹര ഹര മഹാദേവ ഹര ഹര മഹാദേവ ഹര ഹര മഹാദേവ ഹര ഹര മഹാദേവ ഓം ശാന്തി ശാന്തി

  • @vijaykrishnans9058
    @vijaykrishnans9058 Рік тому +8

    ഭക്തിനിര്ഭരമായ പാരായണം, അർത്ഥ ഗംഭിരമയ ശ്ലോക വിവരണം
    ദേവിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏
    ഓം നമഃ ചണ്ഡികായെ

  • @radhamaniamma1564
    @radhamaniamma1564 Рік тому +5

    വളരെ വളരെ നല്ല വായന. മന്ത്രം തന്നെ 🙏🙏🙏

  • @komalamgirikumar4219
    @komalamgirikumar4219 9 місяців тому +1

    Nalla parayanam krttirikan nalla eshattam thonnim ageye Devi Anugrehittennu prathikunnu

  • @maheshmadhavan3647
    @maheshmadhavan3647 Рік тому +20

    it's first time I am hearing so clear & soothing recitation,real gem to upasaka world...kodi pranamam🙏

  • @sureshkrishnanambadithazha7748
    @sureshkrishnanambadithazha7748 10 місяців тому +1

    ഞാൻ ഒന്നു മഹാത്മ്യം മുഴുവൻ കേൾക്കണമെന്ന്.. കുറച്ചു ദിവസായി കരുതുന്നു.. ഇന്ന് ഉണർന്നു നോക്കിയപ്പോ... ഇത് കണ്ടു... കേട്ടു... മനസ്സ് തൃപ്തമായി.. വായിക്കലുണ്ട് ന്നാലും... കേട്ടിരിക്കാൻ തോന്നി... ആചാര്യ പാദ വന്ദനം 🙏🏻
    ഹരേ കൃഷ്ണ 🙏🏻🙏🏻
    നമഃ പാർവതിപതയെ...
    ഹര ഹര മഹാദേവ 🙏🏻
    സർവത്ര ദേവി നമഃ സങ്കീർത്തനം ശ്രീ മഹാദേവിയ്യ് നമഃ ❤🙏🏻♥️🙏🏻♥️🙏🏻♥️🙏🏻♥️

  • @sheelabalan.mk.balan.156
    @sheelabalan.mk.balan.156 9 місяців тому +1

    വളരെ നല്ല പാരായണം ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ദേവിയുടെ അനുഗ്രഹം

  • @anilkumaranil270
    @anilkumaranil270 Рік тому +9

    അമ്മേ നാരായണ 🙏🙏ഇന്നു കേൾക്കാൻ കഴിഞ്ഞത് അമ്മയുടെ അനുഗ്രഹമായി കരുതുന്നു. വിജയദശമി ദിനത്തിൽ ആദ്യമായി പാരായണം ചെയ്യാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ അനുഗ്രഹം ഉണ്ടാകണം 🙏🙏🙏

  • @Manilasokan
    @Manilasokan 9 місяців тому +1

    സർവ്വ മംഗള മംഗല്യേ
    ശിവേ സർവ്വാർത്ത സാധികേ
    ശരണ്യേ തൃയാംബികെ ദേവീ
    നാരായണീ നമോസ്തുതേ 🙏🙏🙏🙏🌈🌈🌈🌈🌈🌈🌈

  • @haihoiful1
    @haihoiful1 Рік тому +5

    ഭക്തിനിർഭരമായ പാരായണം🙏

  • @ambikachandran1743
    @ambikachandran1743 3 місяці тому +1

    Amme narayana❤🙏

  • @sreelatha2310
    @sreelatha2310 Рік тому +5

    അമ്മേ ശരണം

  • @syamalakurupath5492
    @syamalakurupath5492 11 місяців тому +3

    Amme Narayana Devi Narayana Lakshmi Narayanaya Bhadre Narayanaya

  • @sujathagopinath4423
    @sujathagopinath4423 9 місяців тому +1

    കേൾക്കുമ്പോൾ മനസ്സ് വളരെ ഭക്തിസാന്ദ്രമായി....❤🙏🏼🙏🏼🙏🏼

  • @Priyaathevijayan
    @Priyaathevijayan 2 місяці тому +1

    അമ്മേ 🙏

  • @rugminirajesh4052
    @rugminirajesh4052 9 місяців тому +1

    തിരുമേനി ഈ മംന്ധ്റം എല്ലാം കേട്ടു വളരെ ന ന്നയിട്ട് യിണ്ട്🙏🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 Рік тому +6

    നമിചിരിക്കുന്നു അങ്ങേക്ക് എന്റെ പ്രണാമം എന്നും കേൾക്കാറുണ്ട് മനസിന് ഒരു ഓണർവ്വ് കിട്ടാറുണ്ട് 🙏അമ്മേ ദേവി 🙏ഗുർഗ്ഗാ ദേവി 🙏ശരണം 🙏ലക്ഷ്മി ദേവി ശരണം 🙏❤️❤️❤️❤️❤️🙏❤️❤️❤️❤️❤️🙏

  • @SreeDevimo-zb2bo
    @SreeDevimo-zb2bo 10 місяців тому +2

    അമ്മേ നാരായണ 🙏🙏🙏ദേവി നാരായണ 🙏🙏🙏🙏ലക്ഷ്മി നാരായണ 🙏🙏🙏ഭദ്രേ നാരായണ 🙏🙏🙏എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ അമ്മേ ഭഗവതി

  • @vasanthaparameswaran2859
    @vasanthaparameswaran2859 9 місяців тому +1

    വളരെ നല്ല പാരായണം ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ

  • @rekhanandakumar3649
    @rekhanandakumar3649 Рік тому +3

    നമസ്കാരം സർ വളരെ ഇഷ്ടപ്പെട്ടു മുഴുവനും കേട്ടു ആദ്യമായിട്ടാണ് ഞാൻ ഇത് കേൾക്കുന്നത്

  • @minimanilal5977
    @minimanilal5977 10 місяців тому +1

    നമസ്കാരം. പാരായണം ഒരുപാട് ഇഷ്ടമായി🙏🙏🙏

  • @vivekkishore7832
    @vivekkishore7832 10 місяців тому +1

    Ammayide anugrahathal parayanam chiyarunde ammesaranam

  • @bhargavic-kf2ji
    @bhargavic-kf2ji 9 місяців тому +1

    നല്ല പാരായണം വളരയധികം ഇഷ്ടമായി

  • @komalamgirikumar4219
    @komalamgirikumar4219 9 місяців тому +1

    Amme sharam Devi sharanam

  • @sumaunni4018
    @sumaunni4018 9 місяців тому +1

    താങ്കളുടെ പാരായണം കേൾക്കുമ്പോൾ ദേവിയോടുള്ള ഭക്തിയുടെ അനിർവചനീയമാം അനുഭൂതി ഉളവാകുന്നുണ്ട്
    God bless you 🙏🙏🙏

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 9 місяців тому +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏 അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏 ഓം മഹാദേവിയേ നമഃ 🙏

  • @santhakp3652
    @santhakp3652 9 місяців тому +1

    Amme nsrayana

  • @dakshayaninkutty7752
    @dakshayaninkutty7752 10 місяців тому +1

    വളരെ നല്ല പാരായണം . അമ്മേ ദേവീ മഹാമായേ ശരണം 🙏🙏🙏🙏🙏

  • @sahadevan96
    @sahadevan96 6 місяців тому +2

    🌹🙏🙏🙏🌹

  • @sudhasundaram2543
    @sudhasundaram2543 3 місяці тому +1

    അമ്മേ ദേവീ മഹാമായേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @komalamgirikumar4219
    @komalamgirikumar4219 9 місяців тому +1

    Amme Narayana Devi Narayana Amme Mahamaye Anugrehikene

  • @sreelathaomanakuttan2485
    @sreelathaomanakuttan2485 10 місяців тому +1

    ഓം ശ്രീ മഹാ ദേവിയെ നമഃ 🙏

  • @ushanellenkara8979
    @ushanellenkara8979 Рік тому +3

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രെ ശരണം 🙏🙏🙏

  • @minivijayan545
    @minivijayan545 10 місяців тому +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീനാരായണനാ

  • @theerthaandkrishnatheerth8709
    @theerthaandkrishnatheerth8709 9 місяців тому +1

    Amme Devi njangale kathukollane ,njangalude kudumbathayum anugrahikane🙏🙏🙏

  • @dhanalakshmik9661
    @dhanalakshmik9661 9 місяців тому +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരയണ

  • @shima8903
    @shima8903 9 місяців тому +1

    🙏🙏thank u sir. valiya help aanu sir cheythathu... 🙏🙏

  • @mohanannair9468
    @mohanannair9468 Рік тому +2

    🙏❤🌹 ഓം ആദിപരാശക്ത്യൈ നമോ നമഃ🌹❤🙏
    വളരെ ഉപകാരപ്രദമായി ,വരികൾ ഉച്ചാരണം ,ശ്രവണം ,ദേവീകൃപ തന്നെ ,ദേവീമാഹാത്മ്യം ഭക്തർക്കു പരിചിതമാക്കുന്നതിന് സാഹചര്യം സൃഷ്ടിച്ചത്. വളരെ നന്നായി -

  • @sobhanaaneesh6094
    @sobhanaaneesh6094 9 місяців тому +1

    പ്രണാമം 🙏🙏അമ്മേ നാരായണ ദേവി നാരായണ കേട്ട് മനസ്സിൽ ദേവി നിറഞ്ഞ നിന്നു അമ്മേ അനുഗ്രഹിക്കട്ടെ എല്ലാവരും നന്നാവട്ടെ നവമി ദിവസം കേൾക്കാൻ കഴിഞ്ഞു ദേവിയുടെ karunym കോടി നമസ്കാരം നന്ദി 🙏🙏🙏🙏

  • @rammohan9394
    @rammohan9394 7 місяців тому +1

    Good pronunciation, God bless you

  • @sajeevkumar9162
    @sajeevkumar9162 Рік тому +1

    ഗംഭീരമായിരിക്കുന്നു താങ്കളുടെ ഈ ഉദ്യമം 👌👌👌👌👏👏👏👍👍👍😊😊😊☺️☺️😍😍😍🙏🙏🙏🙏

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 Рік тому +4

    അമ്മേ നാരായണ 🙏🏻

  • @rameshanu9438
    @rameshanu9438 7 місяців тому +1

    നല്ല ഉച്ചാരണം അക്ഷര അക്ഷരസ്ഫുടത ദേവിയുടെ അനുഗ്രഹം

  • @prasannamohanan9234
    @prasannamohanan9234 Рік тому +2

    നവരാത്രി സമയം കേൾക്കാൻ പറ്റിയത് പുണ്യം.. പാരായണം ചെയ്ത അനുഭവം 🙏🙏🙏

  • @rinnparkash4118
    @rinnparkash4118 10 місяців тому +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ .

  • @ushanarayanan3075
    @ushanarayanan3075 10 місяців тому +4

    അമ്മേ നാരായണ ഭദ്രേ നാരായണ ലക്ഷ്മി നാരായണ 🙏🙏🙏🙏🙏

    • @urgiridharan
      @urgiridharan  10 місяців тому

      🙏

    • @shanthak1315
      @shanthak1315 9 місяців тому

      Amme Narayanaya Devi Narayanaya 🙏 🌹🙏🙏🙏🌹

  • @soumyas9327
    @soumyas9327 9 місяців тому +1

    നമസ്ക്കാരം

  • @haridasan5699
    @haridasan5699 9 місяців тому +1

    Amme saranam Devi saranam Lakshmi saranam Bhadre saranam saranam saranam saranam🙏🙏🙏🙏🙏

  • @vasanthakumari5303
    @vasanthakumari5303 Рік тому +1

    നന്ദിയുണ്ട്. ഉപകാരപ്രദമായി. ഇനിയും ഇതുപോലുള്ളവ അറിയാൻ ആഗ്രഹമുണ്ട്. 🙏🙏🙏👏👏ദേവിനമോസ്തുതേ. 🌹🌹🌹🌹🌹

  • @leelaraju2811
    @leelaraju2811 10 місяців тому +1

    അമ്പേ നാരായണാ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🏾🙏🏾🙏🏾

  • @Aadithyan2
    @Aadithyan2 8 місяців тому +1

    നല്ല ശബ്ദം

  • @dr.pradeep6440
    @dr.pradeep6440 Рік тому +2

    Njan daily japikunnu ithu Varshangalayi ..Mahabadhakal bhayannodunnu ..SUPER ..

  • @narayanants8157
    @narayanants8157 Рік тому +5

    I saw now. Very clear and easy to follow seeing the book. Jai Ambe Jai Bhavani.

  • @vimalavee3913
    @vimalavee3913 9 місяців тому +1

    🙏🏻🌺🙏🏻AUM IME HREEM KLEEM CHAMUNDAYA VICHAE NAMA 🙏🏻🌺🙏🏻

  • @chandramohan4389
    @chandramohan4389 9 місяців тому +1

    ഒാ൦ ശ്രീ ആദി പരാശക്തിയുടെ അനുഗ്രഹം ഏവർക്കും നൽകണെ അമ്മേ നാരായണ ദേവി നാരായണ ഭദ്രേ നാരായണ ലക്ഷ്മി നാരായണ അമ്മേ ശരണ൦ ദേവി ശരണം 🌞🌙

  • @sujal5766
    @sujal5766 9 місяців тому +2

    അമ്മേ നാരായണ🙏 ദേവി നാരായണ🙏 ലക്ഷ്മി നാരായണ🙏 ഭദ്രേ നാരായണ🙏 രുദ്രേ നാരായണ🙏🙏🙏

    • @urgiridharan
      @urgiridharan  9 місяців тому

      🙏

    • @sujal5766
      @sujal5766 9 місяців тому

      @@urgiridharan നന്ദി നമസ്കാരം

  • @suchitrasuchi6521
    @suchitrasuchi6521 Рік тому +5

    അമ്മേ നാരായണ 🙏🙏🙏🌹🌹🌹

  • @shyamKumar-yh9gc
    @shyamKumar-yh9gc 10 місяців тому +1

    അമ്മേ നാരായണ ദേവീ

  • @premav4094
    @premav4094 Рік тому +3

    അമ്മേ നാരായണ 🙏

  • @user-vv4jd2eq5p
    @user-vv4jd2eq5p 9 місяців тому +1

    അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മിനാരായണ 🙏🙏🙏❤

  • @shajikumar415
    @shajikumar415 10 місяців тому +1

    Namakarampriyjeshdanuorayiramnanni

  • @BalaKrishnan-ww6nu
    @BalaKrishnan-ww6nu 9 місяців тому +1

    Thanks a lot 🙏

  • @Aadithyan2
    @Aadithyan2 8 місяців тому +1

    നല്ല അവതരണം.god bless you

  • @sujathahari9221
    @sujathahari9221 Рік тому +3

    വളരെ നന്നായിട്ടുണ്ട്
    കേട്ടിരിക്കാൻ നല്ല സുഖം

  • @pushpasasi380
    @pushpasasi380 9 місяців тому +1

    🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🌹🌹🌹

  • @shobhakrishnan5451
    @shobhakrishnan5451 9 місяців тому +1

    അമ്മേ നാരായണായ നമഃ

  • @kalyanikulangarath8932
    @kalyanikulangarath8932 9 місяців тому +1

    Amme sharanam Devi sharanam 🙏🌷

  • @preethasureshkumar2901
    @preethasureshkumar2901 9 місяців тому +1

    Tku because of u r lyrics I started reading mahatmyam 1st time God bless u once again tku very much 🙏

  • @zeusgaming4335
    @zeusgaming4335 9 місяців тому +1

    Thank u sir,God blless u, amazing presentation ❤❤❤❤❤