ശ്രീകോവില്‍ തുറന്ന് കണ്ണനെ കണ്ട ആഹ്‌ളാദത്തില്‍ ജസ്‌ന; വരച്ചത് 500ലേറെ ചിത്രങ്ങള്‍

Поділитися
Вставка
  • Опубліковано 19 вер 2024
  • #JasnaSaleem
    #KrishnaPictures
    #NewsTrackMedia
    താൻ വരച്ച ചിത്രങ്ങളിലെ കണ്ണനെ ആദ്യമായി ക്ഷേത്രവാതിൽ തുറന്നു കണ്ടപ്പോൾ ജസ്നയ്ക്കുണ്ടായ അനുഭൂതി വരകൾക്കും വർണനകൾക്കും അപ്പുറമായിരുന്നു. കോഴിക്കോട് കൊയിലാണ്ടിക്കാരിയായ ജസ്ന സലീമിന് പത്തനംതിട്ട പന്തളം ഉളയനാട് ശ്രീകൃഷ്ണക്ഷേത്രം വരെ പോകേണ്ടി വന്നു കൃഷ്ണവിഗ്രഹം നേരിട്ടു കാണാൻ. ഇതിനകം ഉണ്ണിക്കണ്ണൻ്റെ 500 ലേറെ ഛായാചിത്രങ്ങൾ വരച്ചിട്ടുണ്ട് ജസ്ന.
    സ്ക്കൂളിൽ പഠിക്കുമ്പോൾ സാമൂഹ്യ ശാസ്ത്ര പരീക്ഷയിൽ ഭൂപടം പോലും കോപ്പിയടിച്ചാണ് വരച്ചതെന്നു പറയാൻ മടിയില്ലാത്ത ജസ്നയ്ക്ക് പക്ഷെ ഉണ്ണിക്കണ്ണൻ എന്നും ഹൃദയത്തിൽ വരച്ചു ചേർത്തൊരു നിറച്ചാർത്തായിരുന്നു. ആറു വർഷം മുൻപ് കണ്ണൻ്റെ ചിത്രങ്ങൾ വരച്ചു തുടങ്ങുമ്പോൾ ഓർത്തിരുന്നില്ല ഇത്രയേറെ ആവശ്യക്കാർ താൻ വരയ്ക്കുന്ന ചിത്രങ്ങളെ തേടിയെത്തുമെന്ന്. ഗുരുവായൂരിൽ എല്ലാ വർഷവും വിഷുവിനും ശ്രീകൃഷ്ണജയന്തിക്കും ചിത്രങ്ങൾ സമർപ്പിച്ചു വരുന്ന ജസ്ന സലീമിന് ഇത്തവണ പത്തനംതിട്ട പന്തളം ഉളയനാട് ക്ഷേത്രത്തിൽ ചിത്രം സമർപ്പിക്കാൻ സ്പോൺസറെ ലഭിക്കുകയായിരുന്നു. അവിടെ വെച്ചാണ് ശ്രീകോവിൽ തുറന്ന് കൃഷ്ണ വിഗ്രഹം നേരിൽകാണാൻ അവസരം ലഭിച്ചത്. അപ്പോഴുണ്ടായ ആഹ്ലാദവും അനുഭൂതിയും വാർത്തകളിൽ നിറഞ്ഞു. കൊച്ചുനാളിലേ വീടുകാർ ചൊല്ലിവിളിച്ച കണ്ണാ.. എന്ന പേരിലെ ഉണ്ണിക്കണ്ണനെ നേരിൽക്കണ്ട നിർവൃതിയായിരുന്നു ജസ്നയ്ക്ക്.
    ആവശ്യക്കാർക്കനുസരിച്ച് കൂടുതൽ ചിത്രങ്ങൾ വരച്ചുനൽകാൻ പുളിയേരിക്കുന്നത്തെ ഉമ്മറത്ത് ജസ്ന ചിരിതൂകി ഇരിപ്പുണ്ട്. കണ്ണൻ തൻ്റെ ജീവിതവഴിയിലെ വഴികാട്ടിയാണെന്ന സാക്ഷ്യപ്പെടുത്തലോടെ. പൂനൂർ സ്വദേശികളായ മജീദിൻ്റെയും സോഫിയയുടെയും മകളാണ് ജസ്ന സലീം. കുറുവങ്ങാട് സ്വദേശി സലീമാണ് ഭർത്താവ്. രണ്ട് മക്കളുണ്ട്.

КОМЕНТАРІ • 26