Cause of Snake's Wrath | സർപ്പ കോപത്തിനുള്ള കാരണം | K.P.Sreevasthav Astrologer Alathur 9447320192

Поділитися
Вставка
  • Опубліковано 13 чер 2024
  • #sreevasthav #keralaastrology #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam
    #alathurastrologer
    #palakkadastrologer
    #keralaastrologer
    #malayalamastrologer
    #Alathur #Palakkad #Ayalur #Alathursreevasthav #Palakkadsreevasthav
    #ആലത്തൂർ #ആലത്തൂർജ്യോതിഷാചാര്യ
    #ആലത്തൂർശ്രീവാസ്തവ്
    #ആലത്തൂർജ്യോത്സ്യൻ #പാലക്കാട്ജ്യോതിഷാചാര്യ #പാലക്കാട് #പാലക്കാട്ജ്യോത്സ്യൻ #മലയാളംജ്യോത്സ്യൻ #ശ്രീവാസ്തവ് #ശ്രീവാസ്തവ്ജ്യോതിഷാചാര്യ #ജ്യോതിഷാചാര്യ
    #കേരളജ്യോതിഷം
    K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
    Mobile: 09447320192
    Email: astropadurvasthav@gmail.com
    Web : www.keralaastrologer.com
    രാഹുവിന്റെ കേന്ദ്രത്തിൽ ചൊവ്വ നിന്നാൽ ഛേദഭേദാദികളാണ് സർപ്പകോപത്തിന് കാരണം എന്നു പറയണം
    ചിത്രകൂടമുടയ്ക്കതാൻ പുറ്റുടയ്ക്ക കുഴിക്കുക,
    സർപ്പങ്ങളേ കൊല്ലുകതാൻ ചുടുക കാവുവെട്ടുക;
    രാഹുവിന്നു മഹീപുത്രൻ കേന്ദ്രിച്ചു പറയാമിവ.
    ഇതുതന്നെയാണ് പ്രശ്നമാർഗ്ഗത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നത്
    ക്ഷിതിസുതഃ കേന്ദ്രേ തു രാഹോര്യദി;
    ബാധാഹേതുരുദീര്യതാം ഫണിഗൃഹക്ഷോണീരുഹഃഛേദനം,
    ഭൂമേർവ്വാ ഖനനം വിഹിംസനമഽഹേർ വല്മീകഭേദോഽഥവാ.
    യദ്വോദ്യാനമഹീരുഹാദിദഹനം വാ ചിത്രകൂടച്ഛിദാ,
    എന്ന ശ്ലോകപ്രകാരം
    പ്രശ്നവശാൽ
    സർപ്പകോപകാരകനായ രാഹുവിന്റെ കേന്ദ്രത്തിൽ ചൊവ്വ നിന്നാൽ സർപ്പക്കാവിലെ മരം മുറിക്കുകയോ, സർപ്പത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് കിളയ്ക്കുകയോ, സർപ്പത്തെ കൊല്ലുകയോ, പാമ്പിൻപുറ്റ് ഉടയ്ക്കുകയോ
    ചെയ്തതാണ് സർപ്പബാധയ്ക്കു കാരണമായി തീർന്നിരിക്കുന്നത് എന്ന് മനസ്സിലാക്കണം. അഥവാ സർപ്പക്കാവിനോ അവിടെയുള്ള മരങ്ങൾക്കോ തീപിടിക്കുകയോ ചിത്രകൂടക്കല്ല് ഉടയുകയോ ചെയ്തിട്ടുണ്ട് എന്നും അത് നിമിത്തമാണ് സർപ്പബാധ ഉണ്ടായത് എന്നും മനസ്സിലാക്കണം.
    രാഹുവിന്റെ കേന്ദ്രത്തിൽ ശനി നിന്നാൽ അശുദ്ധിയാണ് സർപ്പകോപത്തിന് കാരണം എന്നു പറയണം.
    ശനിസംബന്ധമീവണ്ണം രാഹുവിന്നങ്ങകപ്പെടൂ
    എങ്കിലോ വൃക്ഷനാശങ്ങൾ വന്നതും ഹേതുവായ് വരും എച്ചിലിട്ടിട്ടു തീണ്ടീട്ടും, പുലകൊണ്ടതു തൊട്ടതും, മറ്റു പലതുകൊണ്ടിട്ടും അശുദ്ധം കാവിലായ് വരും.
    രാഹോഃ കേന്ദ്രഗതഃ പുനര്യദി ശനിർമ്മാന്ദിശ്ച നാഗാലയേ;
    മൂത്രോച്ഛിഷ്ട-ശകൃദ്-വിസർഗ-കരണം നിഷ്ഠീവനം വാഽന്തികേ,
    ചണ്ഡാലോപഗതിശ്ച സൈരിഭ-കരി-പ്രക്ഷോഭണം വാ പുനഃ.
    എന്ന ശ്ലോകപ്രകാരം
    രാഹുവിന്റെ കേന്ദ്രത്തിൽ ശനി മാന്ദിയോടൊപ്പം നിന്നാൽ, സർപ്പക്കാവിൽ മലമൂത്രാദികളോ ഉച്ഛിഷ്ടമോ ഇടുകയോ, തുപ്പുകയോ ചെയ്തതിനാലോ, അഥവാ സർപ്പക്കാവിനുസമീപം പ്രവേശിക്കാൻ പാടില്ലാത്ത ആളുകൾ, എന്നുവെച്ചാൽ പുലാവലായ്മ തുടങ്ങിയ മറ്റ് അശുദ്ധതകൾ ബാധിച്ച ആളുകൾ പ്രവേശിക്കുകയോ, അഥവാ പോത്ത്-ആന മുതലായ മൃഗങ്ങളോ മറ്റോ സർപ്പക്കാവ് ഇളക്കിമറിക്കുകയോ മറ്റോ ചെയ്തിട്ടുണ്ട് എന്നു പറയാം.
    മാന്ദിഃ കേന്ദ്രഗതോ യദീഹ ഫണിനോ നിഷ്ഠീവനം മൈഥുനം,
    മൂത്രോച്ഛിഷ്ട-ശകൃദ്-വിസർഗ ഉത വാ നാഗാലയേ വാഽന്തികേ.
    എന്നതിൻ പ്രകാരം
    രാഹുകേന്ദ്രത്തിൽ മാന്ദി നിന്നാൽ, സർപ്പക്കാവിലോ സമീപത്തോ തുപ്പുകയോ, ലൈംഗികവേഴ്ച നടത്തുകയോ, മലമൂത്രാദികൾ വിസർജ്ജിക്കുകയോ, ഉച്ചിഷ്ടം അഥവാ വേസ്റ്റ് ഇടുകയോ ചെയ്യുന്നതുകാരണമാണ് സർപ്പബാധയുണ്ടായത് എന്നു മനസിലാക്കണം.
    ഉദയം നാലേഴുപത്തിൽ ഗുളികന്നോടു ചൊവ്വയും നിൽക്കിൽ,
    പിഴച്ചുമീവണ്ണം സർപ്പം തീയിട്ടുചുട്ടതാം പുറ്റുവെട്ടീട്ടു കൊന്നിട്ടു പാമ്പിൻ മുട്ടയുടച്ചത്,
    കുളമോ കിണറോ കുത്തിക്കളഞ്ഞും പുറ്റുതാണതും.
    സർപ്പബാധയുണ്ട് എന്ന് കാണുന്ന സമയത്തിൽ ഗുളികനോട് കൂടി ചൊവ്വ കേന്ദ്രത്തിൽ നിന്നാല് വലുതായ സർപ്പബാധ തന്നെ ഉണ്ട് എന്ന് പറയേണ്ടവരും, കാരണം ആ സർപ്പത്തിനെ തീയിട്ട് കൊന്നതാകാനോ, പുറ്റ് വെട്ടി ഇളക്കിമറിച്ച് സർപ്പത്തിനെ പുറത്തെടുത്തു കൊന്നതും, അതിലുള്ള മുട്ടകളെ നശിപ്പിച്ചതും ആകാം.
    അവിടെയുള്ള കുളമോ ജലാശയമോ മനപ്പൂർവ്വം നശിപ്പിച്ചിട്ടുളളതും ആകാം കാരണങ്ങൾ എന്ന് അനുമാനിക്കേണ്ടി വരുന്നു.
    അണ്ഡാനാം ചരഗേ കിശോരഫണിനാം നാശോഽസുരേ ദ്വന്ദ്വഗേ,
    ലഗ്നസ്ഥേ തദിദം ദ്വയം സ്ഥിരഗൃഹേ ബാധാകരോ ഭൂരുഹാം.
    എന്ന ശ്ലോകപ്രകാരം
    രാഹു ചരരാശിയിൽ നിന്നാൽ മുട്ടകൾ നശിച്ചിട്ടുണ്ടെന്നും, ഉഭയരാശിയിൽ നിന്നാൽ സർപ്പക്കുഞ്ഞുങ്ങൾ നശിച്ചിട്ടുണ്ടെന്നും മനസ്സിലാക്കണം, രാഹു ലഗ്നത്തിൽ നിന്നാൽ ഈ പറഞ്ഞ രണ്ട് കാരണങ്ങളും ബാധ ഹേതുവാണ്.
    രാഹു സ്ഥിരരാശിയിൽ നിന്നാൽ (സർപ്പക്കാവിലെ) വൃക്ഷങ്ങൾ നശിച്ചിട്ടുണ്ടെന്നും അറിയണം,
    എവിടെയാണ് രാഹു നിൽക്കുന്നത് എന്ന് നോക്കി മനസ്സിലാക്കി അതിനു പറഞ്ഞ കാരണം നിമിത്തമാണ് സർപ്പബാധ ഉണ്ടായത് എന്ന് പൃച്ഛകനോട് പറഞ്ഞു മനസ്സിലാക്കണം.
    ആരൂഢേ സ്ഥിരരാശൗ സ്വഗൃഹേ സർപ്പശ്ചരേ തു ദൂരസ്ഥഃ;
    ഉഭയേ സ്വദേശസന്ധൗ ഗൃഹസന്ധൗ ദേവതോയനിധി സവിധേ.
    എന്ന ശ്ലോകപ്രകാരം
    ആരൂഢരാശി സ്ഥിരരാശിയാണെങ്കിൽ സർപ്പം ആ ഗൃഹവാസ്തുവിലുള്ളതാണെന്നും, ചരരാശിയിലാണെങ്കിൽ ദൂരെയുള്ളതാണെന്നും പറയണം. ഉഭയരാശി ആരൂഢമാണെങ്കിൽ ദേശാതിർത്തിയിലോ വസ്തുവിന്റെ അതിർത്തിയിലോ ഉള്ളതും, ദേവാലയം നിധി ജലം ഇവയുടെ സമീപമുള്ളതാണെന്നും മനസ്സിലാക്കേണ്ടതാണ്.
    ഇങ്ങനെ സർപ്പബാധ ഉണ്ടാകാനുള്ള കാരണം എന്താണ് എന്ന് വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം അതിന് പ്രതിവിധി നിർദ്ദേശിക്കേണ്ടതാണ്,
  • Наука та технологія

КОМЕНТАРІ • 2