ഒരൊറ്റ പേര്, ഒരേയൊരു വികാരം... സച്ചിൻ | Sachin Tendulkar | Commentary Box | Shefi shajahan |Mediaone
Вставка
- Опубліковано 7 лют 2025
- #sachin #sachintendulkar #commentarybox
Sachin Tendulkar Malayalam | Sachin Tendulkar History in Malayalam | Happy birthday sachin | Commentary box | Shefi shajahan
Sachin Tendulkar Biography | Sachin Tendulkar Life Story | Sachin Tendulkar Records
സൂപ്പർമാന്‍ ഫ്രം ഇന്ത്യ
ഒരൊറ്റ പേര്, ഒരേയൊരു വികാരം... സച്ചിൻ , ഇത് ക്രിക്കറ്റ് ദൈവത്തിന്‍റെ കഥ | Sachin Tendulkar Malayalam | Sachin Tendulkar History in Malayalam
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺UA-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺UA-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
സച്ചിൻ കളി നിർത്തിയപ്പോൾ ക്രിക്കറ്റ് കാണുന്നത് നിർത്തിയ ഞാൻ. എന്നെപോലെ ഒരുപാട് പേർ.
Sathyam
ഞാനും ❤️
Njnum
njanum
Athe sathyam
ഫാഗ്യവനാണ് ഞാൻ സച്ചിന്റെ കളികൾ കാണാൻ പറ്റി. സുകൂളിൽ പോകാതെയും കളി കണ്ടിട്ടുണ്ട്. 200 അടിച്ചതും കാണാൻ പറ്റി. അന്നൊക്കെ ഞാനും ക്രിക്കറ്റ് കളിക്കുന്ന കുട്ടികാലം. നമ്മൾ തടി വെട്ടി ബാറ്റുണ്ടാകും.അതിൽ MRF എഴുതും.അന്ന് മടൽ ബാറ്റ് വെട്ടിയാൽപോലും MRF എന്ന്എഴുതും. Sachin ബായി.... I mis you
ഭാ
ഭാ ഭാ ഭാഗ്യവാൻ
😥💯✅️
Last test vare school I'll പോകാതെ ഇരുന്നു കണ്ടിരുന്നു
200 live ayi kandath ippozhum orkkunnu.... after school
താങ്കൾ ഒരു ഫാഗ്യവാൻ മാത്രമല്ല, ഈ ഫൂമിയിൽ ജനിക്കാൻ ഫാഗ്യം സിദ്ദിച്ച ഫാരതീയനായ ഒരു മനുഷ്യൻ.
സച്ചിൻഡ് റിട്ടയേർമെന്റിന് ശേഷം ക്രിക്കറ്റ് കാണാൻ intrest നഷ്ടപെട്ട എത്ര പേരുണ്ട്.... 🙌
Njanum
ഞാനും
Sehwaag
Me also
ഇനിയും ഒരു നൂറ് ധോണിയോ കോഹ്‌ലിയോ വന്ന് പോയാലും സച്ചിൻ അത് വേറെ ലെവൽ ആണ്.. ഒരു വികാരമാണ്...ന്യൂജൻ പാൽക്കുപ്പി പൈതലുകൾക്ക് അത് അറിയില്ല..ക്രിക്കറ് അതിന്റെ ടോപ്പ് ഗിയറിൽ പോയിരുന്ന കാലം അവർ കണ്ടിട്ടില്ല, അന്നത്തെ ഇന്ത്യൻ ടീമിനെയും, എതിർ ബൗളർമാരെയും, ആ കുറിയ മനുഷ്യൻ ഒറ്റയ്ക്ക് നടത്തിയ പോരാട്ടങ്ങളും..ഒന്നും അവർക്ക് അറിയില്ല..
Test cricket match കളും one day match കളും പരസ്യം പോലും വിടാതെ ദൂരദർശനിൽ കണ്ടിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു . 90's kids. അന്ന് cricket ഒരു വികാരം ആയിരുന്നു.ഇന്ന് 20/20 യുടെ അതി പ്രസരത്തിൽ പണ കൊഴുപ്പിൻ്റെ മുന്നിൽ തകർന്നു പോയ cricket കൊണ്ട് നടക്കുന്ന ഇപ്പോഴത്തെ പാൽകുപ്പികൾക്ക് എന്ത് അറിയാം. ❤️❤️
@@marinergamer2805 സത്യം..
സത്യം
Cricket enu parnjal sixum forum matrm anenanu e paalkupiklde vichram....
Kl rahul anu dravidnekalm adipoli enu parnja malavana paalkupikle enikarym😂😂😂
Cricket in india is today only business...amblthiil poi prarthicthm schoolil pokathe leave edth kali kandirnathoke pand...😂
Ath sheri thanne ennittum oru kireedam nedi theraan sachinupolum kazhinjilla
ഇനിയൊരു ക്രിക്കറ്റർക്കു വേണ്ടി ജനം ആർപ്പുവിളിക്കില്ല....
സച്ചിൻ........
സച്ചിൻ........
താങ്കളുടെ യുഗത്തിൽ ജനിക്കാൻ പറ്റിയത് തന്നെ ഭാഗ്യമാണ്.
നന്ദി എന്റെ ബാല്യവും കൗമാരവും മനോഹരമാക്കിയതിന് 🥰
dhoni..kohli..rohith.. okke pinne enthanu..
@@kevinjohnthomas452 ivararum team ne ottaku chumalil eeti nadannavaralla varshagalolam ,sachin out aayal tv off aakunna kaalam undayirunnu ,vere aarkum ithrakum sachinolam impact undakkan ini pattumennu thonunnilla
@@kevinjohnthomas452 thankalkathu manassilakilla
@@kevinjohnthomas452 മോനെ നീ ജനിച്ച കാലത്തിന്റ കുഴപ്പമാ
നീ ഇ പറഞ്ഞവരെക്കാൾ മികച്ചകളിക്കാർ ഇനിയും വരും but സച്ചിനോളം ആരും വരില്ല സാകേതികതയുടെ ആനുകൂല്യം സച്ചിന്റെ കാലത്ത് ഉണ്ടായിരുന്നെങ്കിൽ 150+ സെഞ്ച്വറി ആ ബാറ്റിൽ നിന്നും പിറന്നനെ അക്തർ പറഞ്ഞപോലെ സച്ചിൻ ഇപ്പോൾ ആണ് കളിച്ചിരുന്നതെങ്കിൽ 1 ലക്ഷം റൺസ് എങ്കിലും അടിച്ചനെ എന്ന്
ഇനി ഏതൊക്ക പാൽകുപ്പികൾ കിടന്ന് ചാടിയാലും ക്രിക്കറ്റ് ദൈവം അത് സച്ചിൻ തന്നെ ആ ഓളം ഒരു കളിക്കരനും ഇനി ഉണ്ടാക്കാനും കഴിയില്ല
@@kevinjohnthomas452 അത് മനസ്സിലാക്കണമെങ്കിൽ നിങ്ങൾ ആ കാലഘട്ടത്തിൽ ജനിക്കുകയും ജീവിക്കുകയും വേണമായിരുന്നു . സച്ചിന് കിട്ടിയിടത്തോളം ആദരവും ബഹുമാനവും അതും ഒരു രാജ്യം ഒന്നടങ്കം ഒരു ധോണിക്കും കോലിക്കും രോഹിത്തിനും കിട്ടിയിട്ടുമില്ല കിട്ടുകയുമില്ല . സച്ചിന് പകരം സച്ചിൻ മാത്രമാണ് , അതൊരു പക്ഷെ നിങ്ങളുടെ മാതാപിതാക്കൾക്കോ മുതിർന്ന സഹോദരങ്ങൾക്കോ അറിയാം .
കിരീടത്തിന് പകരം ഹെൽമെറ്റ് വെച്ച രാജാവ് 😍❤️❤️
Nice bro
wow..❤
എത്ര ജന്മം എടുത്താലും ആരൊക്കെ വന്നാലും ലോക ക്രിക്കറ്റിൽ ഒരേ ഒരു ദൈവം സച്ചിൻ dendulkar
Tendulkar
സച്ചിൻ്റെ ആ ക്രിക്കറ്റ് കാലത്തേക്ക് ഒന്നും കൂടി പോകാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്.
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ സുവർണകാലം.
സച്ചിൻ, സച്ചിൻ, സച്ചിൻ............🇮🇳
സച്ചിൻ ഗ്രിസിൽ ഉണ്ടോ എന്നൊരു ചോദ്യം ഉണ്ടായിരുന്നു,ആ പേര് ഒരു ആശ്വാസമാണ്.അത് ഏത് ടീം ആയാലും എത്ര വലിയ സ്കോരായാലും
100%√
👍
ഇങ്ങനെ ഒന്നും പറയല്ലേ രോമാഞ്ചവും സങ്കടവും 🔥😔
ഒരാൾ പോലും വെറുക്കാത്ത ലോകത്തിലെ ഏക വ്യക്തി genius ആണ് sachin
കർഷക സമരത്തിൽ സച്ചിന്റെ Tweet ന്
എല്ലാവരും വെറുത്തു
@@nizzuneshuuk4510 bro Sachin farmers protest ne ethirthittilla
Paranjathu India oru sovereign nation aanu purathullavar abhiprayam parayanda nn
@@nizzuneshuuk4510 അംബാനി ഡോഗ് എന്ന് പറഞ്ഞു അന്ന് ട്വിറ്ററിൽ ട്രെൻഡിംഗ് ഉണ്ടായിരിന്നു
സച്ചിൻ വിരമിച്ചപ്പോൾ ക്രിക്കറ്റ് കാണൽ തന്നെ നിറുത്തി 😍😍
Yes
100%
Yes
Me tooo
Yes
സച്ചിൻ എന്നത് വെറും പേരല്ല... മറിച്ച് വികാരമാണ് 💯❣️⚡️
വികാരം അപകടം ആണ്, അത് പല തെറ്റിലേക്കും നയിക്കും. നേരെ മറിച്ച് സച്ചിനെ ഒരു batting ജീനിയസ് ആയി കണ്ട് അയാളുടെ ബാറ്റിംഗ് വൈഭവം കുട്ടികൾക്ക് കാണിച്ചു കൊടുത്ത് വേറെ ഒരു സച്ചിനെ ഉണ്ടാക്കാൻ ശ്രമിക്കുക. അത് വിവേകം.വികാരം വേറെ, വിവേകം വേറെ🙏
@@sahadevan2594 മന വികാരം എന്നാണ് അയാള് ഉദ്ദേശിച്ചത്
ഏത് തലമുറയിലുള്ള അമ്മുമ്മമാരോടും അപ്പൂപ്പൻ മാരോടും എന്തിന് ക്രിക്കറ്റ് എന്തെന്ന് അറിയാത്ത ആളോട് ചോദിച്ചാൽ പോലും സച്ചിനെന്നാൽ എന്താണെന്ന് അവർക്കറിയാം അതായിരിന്നു സച്ചിൻ ഇന്ത്യക്കാർക്ക്❤️
💯
Sathyam
Yes💯💯💯
സത്യം 🥰
Ente amma vicharichatu sachinanu cricket ennanu...eppolum kelkkunnatu sachi ennanu
ഉയരങ്ങൾ കീഴടക്കാൻ ഉയരം വേണ്ടെന്ന് തെളിയിച്ച വ്യക്തി 🙌,അവന്റെ പേരാണ് Sachin Ramesh Tendulkar💔
👍
Messi and sachin
അന്നും ഇന്നും ഞാൻ സച്ചിനെ മാത്രമേ ആരാധിച്ചിട്ടുള്ളു 💞 അയാൾക് പകരമായി ഇന്ന് ഒരാൾ പോലും എന്റെ മനസ്സിൽ ഇടം പിടിച്ചില്ല....
ഞാനും 🔥🔥❤
ഞാനും
I also
ഓർമ്മവെച്ച നാൾ മുതൽ കാണാൻ തുടങ്ങിയത് . സച്ചിൻ ഔട്ട് ആയിട്ടില്ല ടാ പോയി കാണ് എന്ന് പറയുന്ന അമ്മമാർ ഉണ്ടായിരുന്ന കാലം. സച്ചിൻ വിരമിച്ചതിനുശേഷം ഒരു കളി പോലും കണ്ടിട്ടില്ല. 🥰❤💕
❤
സച്ചിൻ ക്രിസ്സിൽ ഉള്ളപ്പോൾ ഉള്ള ആത്മവിശ്വാസമാണ്
. ഇന്ത്യയുടെ മുഴുവൻ ആത്മവിശ്വാസം
Yes
സച്ചിൻ =സച്ചിൻ .
never ever again like a sachin in cricket history
എന്റെ ഒരേ ഒരു ഹീറോ സച്ചിൻ 🥰🥰...മഹാനായ ക്രിക്കറ്റർ എന്നതിന് ഉപരി വിനയം,,മനുഷ്യത്വം ഇവ മാത്രം കൈമുതലായി ഉള്ള മനുഷ്യൻ...കോടികളുടെ ഓഫർ ഉണ്ടായിട്ടും മദ്യം,സിഗരറ്റ്,ഗുഡ്ക ഇവയുടെ ഒന്നും ബ്രാൻഡ് അംബാസിഡർ ആകാത്ത..ഏറ്റവും വിലപിടിച്ച സ്പോർട്സ് മാൻ...ആ മനുഷ്യന് തുല്യം ആരെങ്കിലും ഇനി ഉണ്ടാകുമോ...സച്ചിൻ 😍😍😍
ഏത് പ്ലയേഴ്‌സിനും ഒരു നല്ല കാലവും മോശം കാലവും വരും പക്ഷെ ഇവിടെ എന്നും നല്ല കാലമായിരുന്നു 😍😍 അതാണ് സച്ചിൻ 🔥🔥
ഒരിറ്റു കണ്ണുനീരിന്റെ നനവോടെ അല്ലാതെ എനിക്ക് ഈ വീഡിയോ കണ്ടു തീർക്കനായില്ല. സച്ചിൻ എന്നത് ഒരു വികാരം ആണ് 🙏 ദൈവം 🙏
Correct
@@chandur592 aaha marathilano😂
Yes
@@chandur592 ninte ammayude mattethil keriya sathanamoke parasyamayi vilich parayathe bro
എന്റെ പൊന്നോ.... ഇതുപോലെ ഒരിക്കലും നമ്മുടെ legend നെ പറ്റി detail explanation തരുന്ന മലയാളിയെ കണ്ടിട്ടില്ല.... Excellent bro.... ഒരു ജനത സച്ചിനെ എത്ര സ്നേഹിച്ചിരുന്നു എന്ന് നിങ്ങളുടെ വാക്കുകളിൽ വ്യക്തം.... Dhoni, kohli വിളിച്ചു നടക്കുന്ന ഇപ്പോളത്തെ കുട്ടികൾക്ക് സച്ചിൻ ആരായിരുന്നു എന്നറിയില്ല.... അത് പറഞ്ഞു കൊടുത്തതിനു നന്ദി... ഇതിലും നന്നായി ആർക്കും പറയാൻ കഴിയില്ല...
ഒരിക്കൽ ദൈവത്തിന് ക്രിക്കറ്റ് കളിക്കാൻ തോന്നി.. അങ്ങനെ ദൈവം മനുഷ്യനായി അവതരിച്ചു ❤️
👍👍👍👍
U r correct bro...
💯💯💯
Wooow
ture
സച്ചിൻ ഔട്ട് ആയില്ലേ ഇനി സീരിയൽ വക്ക് എന്ന് പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു...... Miss u MASTER BLASTER
കോൾമയിർ കൊള്ളിക്കുന്ന അവതരണം..
ക്രിക്കറ്റ് ഇതിഹാസത്തിന് നൽകാനാവുന്ന നല്ല മലയാളത്തിന്റെ ആദരം..
അഭിനന്ദനങ്ങൾ.., അവതാരകനും, സച്ചിന്റെ ഓർമ്മകൾക്കും..
അത് കഴിഞ്ഞു ഞാൻ ക്രിക്കറ്റ് വളരെ വിരളമായിട്ട് മാത്രമേ കണ്ടിട്ടുള്ളൂ... സച്ചിൻ... ഒരു വികാരം ആയിരുന്നു
Njanum
ഞാനും
എല്ലാം കേട്ട കഥകൾ തന്നെയാണ്....പക്ഷേ എത്ര കേട്ടാലും,വായിച്ചാലും സച്ചിൻ എന്ന ഇതിഹാസത്തിൻ്റെ കഥകൾ കേൾക്കുമ്പോ എന്നും പുതുമ തന്നെയാണ്😘😘😘😘 സച്ചിൻരമേശ് ടെണ്ടുൽക്കർ
എല്ലായിപ്പോഴും ഇഷ്ടം തോന്നിയ ഒരേ ഒരു വ്യക്തി..always the God of cricket..
ഞങ്ങളുടെ ജീവശ്വാസമായ സച്ചിന് ഒരു TEST ട്രിപ്പിൾ സെഞ്ച്വറി കിട്ടാത്തതിൽ എന്നും നിരാശ 😢
പക്ഷെ ക്രിക്കറ്റ് ദൈവം 🙏🏻 തുല്യത ഇല്ലാത്ത രാജകുമാരൻ ♥️♥️♥️
Athinu pakaram nediyathu ethra ethra ..
*എത്ര തലമുറ മാറി വന്നാലും ഈ ഈ പേര് നീണ്ടു നില്കും സച്ചിൻ രമേശ് ടെണ്ടുൽക്കർ 💥🔥💥💥sachinnnnnnn💥💥സച്ചിൻ 🔥റിട്ടയർമെന്റിലൂടെ മാത്രം ഒരു ടീമിൽ നിന്ന് പുറത്തായ ലോകത്തിലെ ഒരേയൊരു താരം 💥💥സച്ചിൻ രമേശ് tendulkkar 💥💥*
ആഷിഷ് നെഹ്‌റയും ഉണ്ട് എന്ന് തോന്നുന്നു....
രണ്ടരയടി വില്ലോ തടികൊണ്ട് ഇന്ത്യ ഭരിച്ച മനുഷ്യൻ ❣️ദൈവം 🙏🥰🥰❤️❤️❤️❤️❤️
എന്റെ ചേട്ടാ... ☹️☹️ അന്ന് ആ മത്സരം കാണാൻ തനിച്ചു വയനാട്ടിൽ നിന്നും വാങ്കടെ വരെ പോയ ഞാൻ ഇന്നും ആ ഓർമയിൽ നിന്നും തിരിച്ചെത്തിയിട്ടില്ല.... സച്ചിൻ... സച്ചിൻ.. എന്നുള്ള ആർപ്പുവിളിക്കൾ കാതിൽ നിന്നും പോയിട്ടില്ല... കണ്ണുകൾ തുടച്ചിട്ടും.. തുടച്ചിട്ടും.. തീർന്നിട്ടില്ല.. 🥺🥺 തനിച്ചോരു യാത്രയിൽ ഒരാളും ഇത്രയധികം കരഞ്ഞിട്ടുണ്ടാവാൻ സാധ്യതയില്ല 😔😔😔 ദൈവം എന്ന പേരിന് ഞാൻ കൊടുക്കുന്ന ഒരേ ഒരു രൂപം... സച്ചിൻ ❤
🔥🔥
🔥🔥
🥰🥰🥰
❤️❤️❤️
💞💞💞
സച്ചിൻ കളിച്ച കാലത്തു ആർക്കും ലഹരി ഉപയോഗം വേണ്ടായിരുന്നു സുഖത്തിനു സച്ചിൻ കളിക്കുന്നത് കണ്ടാൽ മതിയായിരുന്നു ❤ഇന്ന് അദ്ദേഹം ഇല്ല യുവതലമുറ ലഹരിക്കി അടിമകളും ആണ്
Yes
സച്ചിൻ എന്ന ഒരു വികാരം... അത് ഇനി ഒരു കളിക്കാരനും കിട്ടില്ല 💯💯💯
ഇങ്ങനെ ഒരു കായിക താരം ഭൂമിയിൽ ഇനി ഉണ്ടാകില്ല. സച്ചിൻ എന്ന ദൈവം ക്രിക്കറ്റ് പ്രേമികളുടെ ഹൃദയമാകുന്ന സ്റ്റേഡിയത്തിൽ സ്ഥിരപ്രതിഷ്ഠ നേടി എന്നും വിരാചിക്കുന്നു.
രണ്ടാം ലോക കിരീടം നേടിയ ഇന്ത്യൻ ടീം സച്ചിൻ എന്ന പോരാളിയെ തോളിലേറ്റി ഗ്രൗണ്ട് വലംവെയ്ക്കുന്ന ആ സീനും സഹതാരങ്ങളുടെ തോളിരിക്കുന്ന സച്ചിനേം ആദ്ദേഹത്തിന്റെ കൈയ്യിലിരുന്ന് പാറിപ്പറക്കുന്ന ഇന്ത്യൻ ദേശിയ പതാകയും മരിക്കും വരെ ഒരു ഇന്ത്യക്കാരനും മറക്കില്ല ഇപ്പഴും ഓരോ ഇന്ത്യക്കാരനും ആനിമിഷം ഓർക്കുംബൊ രോമാഞ്ജം അറിയാണ്ട് വന്ന് പോകും എഴുന്നേറ്റ് നിന്ന് സല്ല്യൂട്ട് അടിച്ച് പോകുന്ന നിമിഷം
👍
Ente laptop wallpaper❤️
ജീവിതത്തിൽ ഇത്രയേറെ ആരാധിച്ച മറ്റൊരു മനുഷ്യൻ ഇല്ല!❤️
ഇന്നും ഓർക്കുന്നു .. പത്താം ക്ലാസിൽ പഠിച്ചിരുന്ന ഞാൻ അന്ന് വിങ്ങിപ്പൊട്ടിക്കരഞ്ഞത്.
Endhin
@@shinas2534 uyyuuyuuuuuuu
ഒരൊറ്റ മാർക്ക് ആരും താരാഞ്ഞിട്ടാണോ
💔😢♥️
@@syamjithsyam4038 😂
അന്നത്തോടെ ഈ കളി കാണൽ ഞാൻ നിറുത്തി😓😓
Njanum bro
Me too....
Ys
Me too
Njanum
സച്ചിനും മുന്നെ (ഗവസ്കർ... കപിൽ... etc..ഇവർ മോശക്കാരല്ല)ക്രിക്കറ്റ് കളിക്കാർ ഉണ്ടായിരുന്നു but അവർക്കാർക്കും ഇല്ലാത്ത സ്നേഹം ആളുകൾ സച്ചിന് നൽകിയിട്ടുണ്ട്...നൽകുന്നു... ക്രിക്കറ്റ് അറിയാത്തവർക്കും സച്ചിനെ അറിയാമായിരുന്നു 😍😍😍😍... അതാണ് sachin fan girl 🙏🏽🙏🏽🙏🏽
സച്ചിൻ 200 റൺസ് എടുക്കുന്നത് Live ആയി Tv യിൽ കാണാൻ സാധിച്ചു...അതുപോലെ സച്ചിന് വേണ്ടി ഇന്ത്യ World Cup നേടിയതും Live ആയി കാണാൻ സാധിച്ചു...😍❤️
ഇന്ത്യ എന്ന മാർക്കറ്റ് ലോകത്തിനു തുറന്നു കാട്ടി നിക്ഷേപകരെ ഇന്ത്യയിൽ എത്തിച്ച കായിക താരം..
Ys bro... Indiayil videhsa companikal invest cheyyan thudangiyathu sachin tendulkar karanamanu.... Indian economy and Sachin Tendulkar...
അവതരണം പൊളിച്ചു ബ്രോ...👌
ഓരോ വാക്കും വളരേ ഹൃദ്ധയത്തിൽ തട്ടുന്ന പോലെ...😔
സച്ചിൻ യുഗത്തിലെ ഒരു ഭക്തൻ.🙏🏼
സച്ചിന്റെ കളി കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി,...ഒരു കളിക്കാരൻ എന്താണ് എങ്ങനെയാവണം എന്ന് പറഞ്ഞു കൊടുത്തു,...സച്ചിൻ എന്ന വികാരം 🔥🔥🔥
എന്റെ ലൈഫിൽ ഏറ്റവും കൂടുതൽ ബഹുമാനംതോന്നിയിട്ടുള്ള 2 വ്യക്തികൾ ഒന്ന് സച്ചിൻ രണ്ട് A. P. J അബ്‌ദുൾ കലാം... അന്ന് ലാസ്റ്റ് കളി കണ്ടിട്ട് ഞാൻ കരഞ്ഞത് എന്റെ ലൈഫ് ൽ ഇതുവരെ അതുപോലെ കരഞ്ഞിട്ടില്ല.. Sachin.... ❤️❤️
സച്ചിന് കൊടുക്കാൻ പറ്റിയ ഒരേ ഒരു പേര്
*The GOD OF CRICKET* 🏏
🔥💥🔥
Athe.oreoru God
🔥🔥
സച്ചിൻ എന്ന മനുഷ്യൻ്റെ ബാറ്റിംങ് കാണാൻ മാത്രം കിലോമീറ്ററുകൾ അപ്പുറമുള്ള TV ഷോറുമിൻ്റെ മുൻപിൽ പോയി കുത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു ഇന്ന് വീട്ടിലും മൊബെയിലിലും കളിക്കാണാൻ സൗകര്യമുണ്ടായിട്ടുപോലും ക്രിക്കറ്റ് കളി കാണാൻ താൽപര്യമില്ലായെന്നതാണ് സത്യം
ശരിയാണ് ബ്രോ
Cried that day
Cried today
Always an inspiration Sachin
Sathyam...💖
ക്ലാസ് കട്ട് അടിച്ച് ടിവി ഷോറൂമിലൊക്കെ പോയി നിന്ന് എത്രയോ പ്രാവശ്യം... സച്ചിന്‍ പോയാല്‍ ഇന്ത്യ തീര്‍ന്നു അതായിരുന്നു കാലം... സച്ചിൻ.. എന്റെ കുട്ടിക്കാലം കൂടി ആണ് ♥️
Same
The greatest inspiration for all the 80s and 90s kids
Not only for 80s and 90s kids,he is the inspiration for all generations kids ......
സച്ചിൻ വിരമിച്ചപ്പോൾ, ക്രിക്കറ്റ് കാണാൻ തന്നെ mood പോയി, എങ്കിലും ചിലപ്പോൾ ഗാലറിയിൽ സച്ചിനെ കാണുമ്പോൾ ഭയങ്കര ഒരു ഫീൽ ആണ്
ലോകം കണ്ട എക്കാലത്തെയും ഏറ്റവും മികച്ച കളിക്കാരൻ
പറയാൻ വാക്കുകളില്ല... സച്ചിൻ അതൊരു എന്നുംധം വികാരം ആണ്... master blaster...💙💙💙
രോമാഞ്ചം❤️🔥🔥
അയാൾ രാജാവല്ല ദൈവം ആണ് ❤🔥🙏🏻
Sachin and Messi.... The G.O.A.Ts... Luckily witnessed both these Legends in my life....
🥰
🎉
Messi is no where near sachin... Messi has a team to support him but sachin sometimes does things alone!!
അന്നും.... ഇന്നും..... ഇനി എന്നും ക്രിക്കറ്റിൽ ഒരേ ഒരു വികാരം ഒരേ ഒരു ഗോഡ്......... സച്ചിൻ ടെണ്ടുൽക്കർ 💪😍😍💪😍💪
ആ മഹാനായ ക്രിക്കറ്ററുടെ ബാറ്റിംഗ് നേരിൽക്കാണണമെന്ന് വളരെ ചെറിയ പ്രായം മുതലുള്ള ആഗ്രഹമായിരുന്നു,പിൽകാലത്ത് അദ്ദേഹത്തിന്റെ പീക് ടൈമിൽ തന്നെ പല തവണയായി ഐപിഎൽ ഉൾപ്പെടെ 3 ഫോർമാറ്റിലും അദ്ദേഹത്തിന്റെ ബാറ്റിംഗ് കൺകുളിർക്കെ കാണാൻ പറ്റിയെന്നുള്ളതാണ് ജീവിതത്തിലെ ഏറ്റവും മികച്ച ക്രിക്കെറ്റൊർമകൾ❤️🔥
പ്രിയപ്പെട്ട ഷെഫി ഷാജഹാൻ....
അറിയില്ല ചങ്ങാതി... ഇതെഴുതുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്....
അത്രയും ഹൃദയഹാരിയായാണ് താങ്കൾ ഈ അവതരണം നടത്തിയത്.
സച്ചിന്റെ ഒരു കളിയും ഒഴിയാതെ കാണാൻ (അത്യപൂർവം ചിലത് ഒഴിച്ച് )ഭാഗ്യം കിട്ടിയ ഒരുവനാണ് ഞാൻ.
അയാൾ ഒരോ തവണ ക്രീസിൽ ബാറ്റുമായി നിന്നപ്പോഴും ഉദ്വേഗം കൊണ്ട് ഉള്ളം തുടിച്ച, അയാൾ ഒരോ റണ്ണുകളും സ്വരുക്കൂട്ടിയപ്പോഴും ഉള്ളം ത്രസിച്ച, അയാൾ ഒരോ തവണ പുറത്തായപ്പോഴും ഉള്ളം പൊള്ളിയ ഒരു ബാല്യകൗമാരമായിരുന്നു എന്റെ സമ്പാദ്യം...
ബാറ്റിനാൽ തോറ്റാലും ബൌളിങ്ങിനാലും ഫീൽഡിലെ മാസ്മരിക സാന്നിദ്ധ്യത്തിനാലും അയാൾ ത്രസിപ്പിച്ചുകൊണ്ടേയിരുന്നു...
ക്രിക്കറ്റ് എന്നാൽ അയാൾക്ക് ജീവനായിരുന്നു, അയാളോ എന്നെപ്പോലെ കോടികളായ ആരാധകർക്കും....!
അയാളെപ്പറ്റി ഇന്ന് ഉയരുന്ന ആരോപണങ്ങളോ അയാളുടെ നിലപാടുകളുടെ ഇഴകീറലോ എന്തുമാവട്ടെ ഒരു കാര്യം ഉറപ്പാണ്,
അയാൾ ഒരു സംഭവം തന്നെ ആയിരുന്നു... ഇനി ഒരിക്കലും ആവർത്തിക്കാൻ സാധ്യതയില്ലാത്ത ഒരു മഹാസംഭവം.....!
❤️
@@shefishajahan120 ❤️
❤️❤️❤️
ഇപ്പോഴും ഓർക്കുന്നു ആ നൂറാം സെഞ്ച്വറി ❤️❤️❤️ സച്ചിൻ
സച്ചിൻ എന്ന പേര് കേൾക്കുന്നത് തന്നെ ഒരു വികാരമാണ് മറ്റൊരാൾക്കും നൽകാൻ കഴിയാത്ത വികാരം. Love you sachin.
നന്ദി സച്ചിൻ നിസാരകരായ ഞങ്ങൾ ജീവിച്ച കാലത്തു ജിവച്ചരത്തിന് ഞങ്ങളെ വിസ്മയിപ്പിച്ചതിന് ❤️
ഞാനും ഭാഗ്യവാനാണ് കാരണം അദ്ദേഹത്തിന്റെ ഒട്ടു മിക്ക കളികളും ഞാൻ കണ്ടു. 👌👌ഒരുപാട് സങ്കടമായി ആ കാലം കഴിഞ്ഞപ്പോൾ 😭😭
Sachin Tendulakr-God Of Cricket
ബ്രോ നിങ്ങൾ ഇത് പറയുന്നത് കേൾക്കുമ്പോൾ രോമാഞ്ചം ആണ്...
96 ലോകകപ്പ് മുതൽ നെഞ്ചോടു ചേർത്ത വികാരം....ഷാർജയിലെ മണരാണ്യത്തിലെ desert storm ഇന്നിങ്സിലൂടെ അയാൾ പിന്നെയും ഹൃദയം കീഴടക്കിക്കൊണ്ടിരുന്നു..... ♥️.... കവിത പോലത്തെ കവർഡ്രൈവുകളും,, നോൺ സ്ട്രൈക്ക് എൻഡിലെ സ്റ്റമ്പിനെ തഴുകി പായുന്ന സ്ട്രൈറ്റ് ഡ്രൈവുകളും.......22 വർഷങ്ങൾ...5.അടി 4 ഇഞ്ച് കാരൻ തീർത്തത്..... ♥️ വിസ്മയമായിരുന്നു...
ഒരു കളിക്കാരൻ മാത്രമല്ല അദ്ദേഹത്തിന്റെ നിഷ്കളങ്കതയാണ് അദ്ദേഹ തെ വലിയവൻ ആക്കിയത്
ദൈവത്തെ കണ്ടിട്ട് ഉണ്ടോന്ന് ചോദിച്ചാൽ ഞാൻ പറയും കണ്ടിട്ട് ഉണ്ടെന്ന്.... സച്ചിൻ ❤
സച്ചിൻ ❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤
ജാതിയുടെയോ മതത്തിന്റെയോ മറ്റ് ഒരു വേർതിരിവുകളും ഇല്ലാതെ ഇന്ത്യൻ പതാകയുമേന്തി ഒരുമിച്ചിരുന്ന് ആർപ്പുവിളിച്ച ജനങ്ങളെ ഞാൻ ആദ്യം കണ്ടത് സച്ചിൻ ബാറ്റ് ചെയ്യുന്ന സമയത്തെ ഗാലറികളിലാണ്. സച്ചിന്റ കാലത്ത് ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനം .
200 ലൈവ് ആയി കണ്ടത് ഇന്നും ഓര്‍ക്കുന്നു.... 💥💥
വേൾഡ് ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ 🙏🙏💥💥💓
ക്രിക്കറ്റ് കളി കാണൽ നിർത്തിയത് ഇങ്ങേര് വിരമിച്ചതിന് ശേഷം 😌
Sachin എന്ന ഇതിഹാസം ക്രിക്കറ്റ് എന്ന ഒരു കായിക ഇനത്തെ മനോഹരമാക്കിയപ്പോൾ ആ ഒരു സച്ചിൻ യുഗം കുറച്ചെങ്കിലും നേർ കണ്ണോടെ കാണാൻ പറ്റിയതിൽ ഞാൻ വളരെ അധികം അഭിമാനിക്കുന്നു ക്രിക്കറ്റ് എന്ന കായികത്തിൽ ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ഇപ്പോഴും ഓർമകളിൽ നിൽക്കുന്ന ആ ഒരു യുഗം 😢❣️❣️
HBD cricket GOD❣️❣️❣️❣️❣️
അദ്ദേഹം കളിയിൽ മാത്രം അല്ല ആളുകളെ സഹായിക്കാനുള്ള വലിയ മനസ്സ് ഉണ്ട് 😍😍😍🔥🔥
Once a legend always a legend.... Great sachin
മികച്ച അവതരണം
സച്ചിൻ പകരം ഇനിയൊരു കള്ളിക്കാരൻ ഇല്ല
ഈറൻ മിഴികളോടെ കണ്ട് തീർത്തു, സച്ചിൻ 😍😪
Me too
👍
ഈ പ്രോഗ്രാം എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. ❤❤❤❤
Sachinte carriyarile best innings kaananulla baagyam neritundaayi..kaloor criket stadium best bowling 5/35.. year 1998 sharja cup India nedumbol pittennu news paperil engane eyuthi..sharjayil manal kaatu,Sachin kodumkaatu...90s le kaalathu criket daivathinte kalikaananulla baagyam undaayu neritum allaatheyum big salute "SACHIN".
മടൽ ബാറ്റിലും MRF ഞാൻ സച്ചിൻ മറ്റൊരാൾ ലാറ അങ്ങനെ ഓരോ കളിക്കാരുടെ പേര് വിളിച്ചു പറയും 1994-95 മുതൽ ക്രിക്കറ്റ് കളി കണ്ടു തുടങ്ങി 2013 വരെ ഇപ്പോൾ വല്ലപ്പോഴും കളി കാണും ക്രിക്കറ്റ് ദൈവം SACHIN തന്നെ
ഹോ എന്തൊരു ഫീലിംഗ് ആണ് ഇന്നും ഈ വിവരണം കേൾക്കുമ്പോളും കേട്ടു കഴിയുമ്പോളും💕💕.. That is Our Sachin 💕💕..
ഒരു കാലത്തിനു ഒരു അവസാനം ഉണ്ട്... എന്നാലും ചുമ്മാ പറയാ... സച്ചിൻ ടൈം ട്രാവൽ ചെയ്തു തിരികെ വരണം.... Iam big sehwag fan... I respect sehwag
I love sachin... 💙💝💖
അന്നും ഇന്നും എന്നും...
ഇനി എത്ര താരങ്ങൾ വന്നാലും പുതിയ record കൾ തിരുത്തിയാലും
സച്ചിൻ ഇരിക്കുന്ന തട്ട് താഴ്ന്നു തന്നെ ഇരിക്കും....
💙💙💙💝💝💙🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏💖💖💖💖
കരയിപ്പിച്ചു കളഞ്ഞല്ലോ ഭായ് 🥰😍
I used to stop watching innings when Sachin’s wicket is gone . Then I stopped watching cricket itself once Sachin retired.
സച്ചിൻ കളിക്കുമ്പോൾ ബാല്യത്തിന്റെ നിഷ്കളങ്കതയിൽ tv യുടെ മുന്നിൽ ആരതി ഉഴിഞ്ഞതും, ഓല മടൽ വെട്ടി MRF എന്ന് എഴുതി സച്ചിനെ പോലെ പോസ് ചെയ്തതും , കൗമാരത്തിൽ MRF ബാറ്റ് തേടി അലഞ്ഞതും, സച്ചിനെ പലരും വിമര്ശിച്ചപ്പോഴും കൂടെ നിന്നതും, വിമർശകരെ 200 അടിച്ചു വായടപ്പിച്ചതും, 2011 world cup ഇൽ സച്ചിനെ ഉയർത്തി വലം വെച്ച ഇന്ത്യൻ ടീമും , അവസാനം 2013 ലെ പടി ഇറക്കവും ഇന്നലെ കഴിഞ്ഞ പോലെ ഓർമയിൽ ഉണ്ട്😢.... luv you god❤
2011 World Cup final, Sachin's 200, Sachin's 100th Century and his last match.
A true fan of cricket can never forget these four incidents ever in their life.
സച്ചിനെ പോലെ പേഴ്സണാലിറ്റി മികവ് ക്രിക്കറ്റിൽ ആരും ഇല്ല
God of cricket 🇮🇳
സച്ചിൻ വിരമിച്ച ശേഷം ക്രിക്കറ്റ് കാണുന്നത് കുറവായി.. പക്ഷെ വീണ്ടും കണ്ടു തുടങ്ങി.. ക്രിക്കറ്റ് വികാരമായി കണ്ടവർക്ക് കാണാതിരിക്കാൻ പറ്റില്ല 🥰❤
ആരൊക്കെ വന്നാലും ശരി പോയാലും സച്ചിൻ ഇരുന്ന തട്ട് താഴ്ന്ന് തന്നെ ഇരിക്കും ...🔥🔥🔥
One and only GOD OF CRICKET..... My Sachin always remains forever in my mind
Cricket = Sachin ❤️❤
ഈ ലോകത്ത് ജനിച്ചതിൽ എന്ത് ഗുണം ഉണ്ടായി എന്ന് ചോദിച്ചാൽ രണ്ടാമത്തെ ഉത്തരം ഞാൻ പറയുന്നത് ഇതായിരിക്കും കുട്ടിക്കാലം മനോഹരമാക്കിയ ക്രിക്കറ്റ് ദൈവത്തിന്റെ കളി കാണാൻ കഴിഞ്ഞതിൽ ☺️🥺
Sachin Sachin💙🔥 njan athikam onnum sachinte Kali കണ്ടിട്ട് ഇല്ല പക്ഷെ കണ്ട നാൾ മുതൽ ഇങ്ങേരുടെ fan aanu ini ippo ആരു വന്നാലും സച്ചിൻ അത് കഴിഞ്ഞ് ആരും 💙
ഒരേയൊരു വികാരം ഒരേയൊരു Sachin 💕💕അന്നും എന്നും 💕💕.....
Yes...Really .. Sachin Tendulkar 🇪🇬🇪🇬🇪🇬🇪🇬🇪🇬 out Aayal kaliyude mood pokum...Sathyam
സച്ചിൻ അത് ഒരു വികാരമാണ്. നജ്ൻ എന്റെ ക്രിക്കറ്റ് കാണൽ 2013ഇൽ നിർത്തി.
അന്ന് നിർത്തിയതാ ഈ കളി കാണൽ 🙏🏻🙏🏻🙏🏻
നിങ്ങൾക്കു ഇനിയും കോഹ്ലിയെയും രോഹിത്തിനെയും അങ്ങനെ ഒരുപാട് legends കളെ കാണാൻ പറ്റും... പക്ഷെ 90s kids മറക്കാൻ പറ്റാത്ത ഒരു വികാരം ഒണ്ട്... പച്ചമടൽ വെട്ടി അതിൽ MRF എന്ന് പോറിയിട്ട് rubber ബാളുകളെ അടച്ചു പരത്തുമ്പോൾ നമ്മൾക്ക് ഉള്ളിൽ നമ്മൾ ഒരു സച്ചിൻ ആയിരുന്നു....
അതെ അത് ഒരു വികാരം ആയിരുന്നു... സച്ചിൻ എന്ന ക്രിക്കറ്റ് വികാരം.... ♥️
ക്രിക്കറ്റിൻെറ ഒരേയൊരു ദൈവം.... സച്ചിൻ.... സച്ചിനുശേഷം ക്രിക്കറ്റ് കാണാൻ കഴിഞ്ഞിട്ടില്ല...