arikil nee undayirunnenkil

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ •

  • @sirinxavier2989
    @sirinxavier2989 7 років тому +906

    I miss you എന്ന ആംഗലേയ പദത്തിന് ഇതിലും നല്ലൊരു അർഥം പറഞ്ഞു തരാൻ ഈ ഭൂമിയിൽ വേറൊന്നിനും സാധിക്കില്ല

  • @udhayankumar9862
    @udhayankumar9862 Рік тому +61

    എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @nufailsulaiman9719
    @nufailsulaiman9719 4 роки тому +1263

    അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍....
    ദേവരാജനുമായി ഒഎന്‍വി അകന്ന് നിന്ന (13 വര്‍ഷം) നാളുകളിലാരിക്കല്‍ സംവിധായകനായ ജെസിക്കും എനിക്കും തോന്നിയ ആഗ്രഹമായിരുന്നു ഇവരെ വീണ്ടും യോജിപ്പിച്ച് കൊണ്ട് ഈ അകല്‍ച്ച ഇല്ലാതാക്കണം എന്നത്.
    ആദ്യം സംസാരിച്ചത് ഒഎന്‍വിയോട് തന്നെയാണ് .. 'ദേവരാജന് വിരോധമില്ലെങ്കില്‍ എനിക്കെന്താണ്, എനിക്ക് സന്തോഷമേയുള്ളു'-എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
    ഇതേ മറുപടി തന്നെയാണ് ദേവരാജനും പറഞ്ഞത്.
    അങ്ങനെ 'നീ എത്ര ധന്യ' എന്ന ചിത്രത്തിന് വേണ്ടിയാണ് ഇവര്‍ വീണ്ടും അത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം മുഖാമുഖം ഇരുന്ന് പാട്ടുകള്‍ ഒരുക്കുന്നത്.
    എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട് എറണാകുളത്തെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു കംപോസിങ് തീരുമാനിച്ചിരുന്നത്.
    ഒഎന്‍വി തലേന്നെ എത്തി. അദ്ദേഹം അവിടിരുന്ന് പാട്ടുകളുടെ സിറ്റുവേഷന്‍ കേട്ടു, എഴുതുന്നതില്‍ ധ്യാനനിമഗ്നനായി.
    പിറ്റേ ദിവസം ഉച്ചയ്ക്കാണ് ദേവരാജന്‍ മാസ്റ്റര്‍ വരുന്നത്. രാവിലെ ഒരു സ്നേഹാന്വേഷണത്തിനായി കടന്നു വന്ന ഒഎന്‍വി വളരെ അസ്വസ്ഥനായിരുന്നു. അദ്ദേഹം എഴുതിയ മൂന്ന് പാട്ടുകള്‍ എനിക്ക് വായിക്കാന്‍ തന്നു.
    അവിടെ ഒഎന്‍വിയുടെ അസ്വസ്ഥതയ്ക്ക് കാരണം നാലാമത്തെ ഗാനരംഗത്തിന് വേണ്ടിയുള്ള വരികള്‍ അദ്ദേഹത്തിന് എഴുതാന്‍ കഴിഞ്ഞിട്ടില്ല എന്നതായിരുന്നു.
    അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. 'ദേവരാജന്‍ മാസ്റ്റര്‍ ഇന്ന് ഉച്ച തിരിഞ്ഞല്ലേ വരൂ, തുടങ്ങാന്‍ മൂന്ന് പാട്ടുകള്‍ നമുക്ക് ഉണ്ടല്ലോ'.
    അപ്പോള്‍ അദ്ദേഹം ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഒരു സിഗരറ്റ് എടുത്ത് ചുണ്ടില്‍ വച്ചു. അപൂര്‍വ്വമായാണ് ഒഎന്‍വി സിഗരറ്റ് വലിക്കുക. മനസില്‍ വല്ലാത്ത ടെന്‍ഷന്‍ വന്നാല്‍ അദ്ദേഹം ആരുടേയും കയ്യില്‍ നിന്ന് ഒരു സിഗരറ്റ് വാങ്ങി രണ്ട് പുകയെടുത്ത ശേഷം പിന്നീട് ഉപയോഗിക്കാതെ മാറ്റിവെയ്ക്കും. അന്ന് അത് ആവര്‍ത്തിച്ച ശേഷം അദ്ദേഹം പറഞ്ഞു.
    ' ഈ ദേവരാജന് ഒരു കുഴപ്പം ഉണ്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ട്ടപ്പെട്ടില്ലാന്ന് നാലാള് കേള്‍ക്കെ മുഖത്ത് നോക്കി പറയും. ഇന്നലെ പുലര്‍ച്ചയ്ക്ക് എഴുതാനിരുന്നപ്പോള്‍ വല്ലാത്ത മഴയായിരുന്നു. കാറ്റത്ത് ജനലൊക്കെ കിടന്ന് കടകടാന്ന് അടിക്കുകയും അതിനിടയില്‍ വെള്ളം എറാമ്പലില്‍ നിന്ന് താഴേക്ക് ഇറ്റി വീഴുകയും, എങ്ങാണ്ട് നിന്ന് വന്ന ഒരു പക്ഷി അവിടെ നിന്ന് കാ.. കീന്ന് ഒച്ചയെടുക്കുകയൊക്കെ ചെയ്തതോടെ ടോട്ടലി ഡിസ്റ്റേര്‍ബ് ആയി'.
    ഞാന്‍ അദ്ദേഹത്തിന്‍റെ പാട്ടിനെ വിട്ട് ദേവരാജന്‍ മാസ്റ്ററെ സ്വീകരിക്കാന്‍ പോയി. പിന്നീട് ദേവരാജന്‍റെ മുറിയിലേക്ക് ഒഎന്‍വിയെ കൈപിടിച്ച് ആനയിച്ചത് എംഡി ജോര്‍ജ്ജും ജെസിയും ചേര്‍ന്നാണ്. നാല് ഗാനങ്ങളില്‍ ഒഎന്‍വി ആദ്യം മീതെ വെച്ചിരുന്നത് എഴുതാന്‍ കഴിഞ്ഞില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്ന നാലാമത്തെ ഗാനമാണ്. ആ വരികള്‍ വായിച്ച ശേഷം ദേവരാജന്‍ മാസ്റ്റര്‍ എന്‍റെ കയ്യില്‍ ആ നാലാമത്തെ ഗാനത്തിന്‍റെ ലിഖിതരൂപം കെെമാറി. അത് വായിച്ച ശേഷം ഒഎന്‍വിയുടെ മുഖത്ത് നോക്കി ഞാന്‍ ആദരപൂര്‍വ്വം തൊഴുതു..
    അദ്ദേഹം അതില്‍ എഴുതിയിരിക്കുന്ന നാല് വരികള്‍ മാത്രം ഞാന്‍ ഇവിടെ ഓര്‍മ്മയില്‍ നിന്ന് എടുത്ത് ഉദ്ധരിക്കാം
    ''രാത്രിമഴ പെയ്തു തോര്‍ന്ന നേരം
    കുളിര്‍കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
    ഇറ്റിറ്റുവീഴും നീര്‍ തുള്ളിതന്‍ സംഗീതം
    ഹൃതന്തികളില്‍ പടര്‍ന്ന നേരം
    കാതരയായൊരു പക്ഷിയെന്‍ ജാലക-
    വാതിലിന്‍ ചാരേ ചിലച്ച നേരം
    ഒരു മാത്ര വെറുതേ നിനച്ചു പോയി
    അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍'
    ജോണ്‍പോള്‍- ഒഎന്‍വി സ്മൃതി(സഫാരി ടിവി)♥

    • @mechril007
      @mechril007 4 роки тому +7

      ♥️♥️♥️♥️♥️♥️

    • @sureshkumarc3396
      @sureshkumarc3396 4 роки тому +67

      ഇത് ഞാനും കേട്ടിരുന്നു.
      അസ്വസ്ഥതകൾ പോലും മനോഹരമായ പ്രേമകവിതയാക്കാനുള്ള ഒ എൻ വി യുടെ പ്രാഗത്ഭ്യത്തിന് മുന്നിൽ നമിക്കുന്നു .
      ഒപ്പം ഇതിന് സംഗീതത്തിൻ്റെ ചിറകുകൾ നൽകിയ ദേവരാജൻ എന്ന മഹാരഥൻ്റെ മുന്നിലും .....

    • @sumisumi8872
      @sumisumi8872 4 роки тому +9

      Grt

    • @ramdaskuroor8441
      @ramdaskuroor8441 4 роки тому +44

      എന്താലെ...
      അപൂർവ ജന്മങ്ങൾ.. മലയാള സിനിമയുടെയും ഗാനങ്ങളുടെ യും സുവർണ്ണ കാലഘട്ടം ആയിരുന്നു അതൊക്കെ..

    • @vimalavijaykumar2617
      @vimalavijaykumar2617 4 роки тому +9

      Beautiful song

  • @sreejasunil9095
    @sreejasunil9095 2 роки тому +220

    ഒരാളുടെ സാന്നിധ്യം എത്ര വലുതാണെന്നു നാം തിരിച്ചറിയുന്നത് അയാളുടെ അസാന്നിധ്യം സൃഷ്ടിക്കുന്ന ശൂന്യതയിൽ നിന്നാണ്...

  • @udhayankumar9862
    @udhayankumar9862 7 місяців тому +205

    ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ 👍

    • @lyreflower1853
      @lyreflower1853 3 місяці тому +6

      ഇതൊക്കെ അല്ലെ പാട്ട്.. അർത്ഥവത്തായ വരികളും അതിൽ നിന്നും കിട്ടുന്ന അനുഭൂതി ഇന്നത്തെ ഒച്ചയും ബഹളവും മാത്രം ഉള്ള പാട്ടിനു ഇല്ല.. ഒരിക്കലും ഉണ്ടാവുകയുമില്ല.. കാരണം അന്ന് കാലം മഹാന്മാർക് ജന്മം കൊടുത്തു.. ഇന്നത്തെ തലമുറയിൽ ഞാൻ ഒക്കെ ജനിച്ച പോയല്ലോ എന്ന് ഓർത്തു ദുഖിക്കുന്നു.

    • @janardhanannair9308
      @janardhanannair9308 3 місяці тому +2

      പാട്ട് ഇഷ്ടപ്പെടുന്നവർ ആരെങ്കിലും മറക്കുമോ?

    • @LeelaThePlay
      @LeelaThePlay 3 місяці тому

      ഇല്ല

    • @shijilkutturvlog1291
      @shijilkutturvlog1291 2 місяці тому

    • @shijilkutturvlog1291
      @shijilkutturvlog1291 2 місяці тому

  • @oblivion_007
    @oblivion_007 7 років тому +726

    പ്രേമത്തെക്കാൾ മനോഹരമായ ഒന്നുണ്ടെങ്കിൽ അത് വിരഹമായിരിക്കും...

    • @mangalasseri_neelakandan_1999
      @mangalasseri_neelakandan_1999 5 років тому +81

      അനുഭവിക്കുമ്പോൾ സുഖം കാണില്ല

    • @yahallooo
      @yahallooo 5 років тому +14

      @@mangalasseri_neelakandan_1999 😂😂😂😂

    • @12999
      @12999 4 роки тому +15

      It's true.atinum Oru sugham und.

    • @soorya_IDUKKI.
      @soorya_IDUKKI. 4 роки тому +11

      ചക്ക

    • @hariks007
      @hariks007 4 роки тому +14

      Athe mattullavante viraham Nalla rasamaayirikkum

  • @Akhil178
    @Akhil178 9 років тому +576

    ഒ. എൻ. വി യുടെ ജീവനുള്ള വരികളെ മരണമില്ലാതെ ആക്കിയ ദേവരാജൻ മാസ്റ്റർ, നിങ്ങൾ രണ്ടുപേരും ഇതിഹാസങ്ങൾ ആണ്

  • @Nizar713
    @Nizar713 4 роки тому +235

    ഒട്ടും പ്രേമിക്കാൻ അറിയാത്ത, പരുക്കൻ കഥാപത്രങ്ങളെ വെള്ളിത്തിരയിൽ പകർന്നാടിയ മഹാനടൻ മുരളിയാണ് ഈ ഗാനരംഗത്തു അഭിനയിച്ചത് എന്നതാണ് അദ്ഭുതം. .!!
    😍😍😍

    • @archanavijayan886
      @archanavijayan886 3 роки тому +3

      Poomukhavathilkal

    • @nimy7654
      @nimy7654 3 роки тому +33

      Murali’s romance is very subtle and natural, I guess.

    • @meghajose5707
      @meghajose5707 3 роки тому +2

      Virodabasam ennu vecha?

    • @satheeshoc3545
      @satheeshoc3545 3 роки тому +1

      വേണു നാഗവള്ളി ആയിരിക്കും ഉദ്ദേശിച്ചത്

    • @aadhilsalim1277
      @aadhilsalim1277 3 роки тому +2

      @@meghajose5707 Irony

  • @sujathakoonath2703
    @sujathakoonath2703 2 роки тому +150

    ഒരിക്കലും ഒരിക്കലും ഈ പാട്ടും സംഗീതവും ഭൂമുഖത്ത് നിന്നും മാഞ്ഞു പോകില്ല..ദൈവീക സംഗീതം..thanks ONV sir ദേവരാജന്‍മാഷ്&ദാസേട്ടന് ..

    • @sheelasasidharan7843
      @sheelasasidharan7843 Рік тому +1

      ❤❤❤❤

    • @rajagopalanpillaip9701
      @rajagopalanpillaip9701 Рік тому +1

      നിസ്തുലമായ പ്രേമത്തിന്റെ നിരുപദ്രവകരമായ, ഹൃദയത്തിൻറെ അഗാധതയിൽ ഊളിയിടുന്ന "ഒരനുഭവം" !

    • @sunilnarayanan850
      @sunilnarayanan850 2 місяці тому

      🙏🏻🙏🏻

  • @sgopinathansivaramapillai2391
    @sgopinathansivaramapillai2391 7 років тому +459

    വെള്ളിത്തിരയിലെ അരങ്ങായ മുരളിയെ ഞാൻആദ്യമായി കാണുന്നത് എറണാകുളത്തു കുരിയൻ ടവറിലുള്ള ഡീ,സി ബുക്സിൽ വച്ചാണ്..കുഞ്ഞുന്നാൾ മുതലേ പുസ്തകക്കടകളും, മ്യൂസിക് ഷോപ്പുകളും വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് ഇന്നും ഇടക്ക് അവിടെയൊക്കെ ഒന്ന് ചുറ്റി തിരിയുക വല്ലാത്തൊരു അനുഭൂതിയാണ്..അൽപ്പം അകലെയായി പുസ്തകങ്ങൾ ഓരോന്നും സശ്രദ്ധം എടുത്തു ഏകാഗ്രതയോടെ മറിച്ചു നോക്കുന്ന ഇളം നീല ജീൻസും, ചന്ദനകളർ പ്ലെയിൻ ഷർട്ടുമിട്ട നടന അനുഭവത്തെ ഞാൻ നിർന്നിമേഷനായി നോക്കി നിന്നു..അമരവും, ആധാരവും, ചകോരവും, കിരീടവും , പുലിജന്മവും, നെയ്ത്തുകാരനും, ഭരതവും,വെങ്കലവും, താലോലവും, ധനവും,ഏകാന്തവും ലാൽ സലാമും,
    ഭൂമിഗീതവും,പ്രണയകാലവും, കണക്കിനാവും, മഗ്‌രിബും, ചമ്പക്കുളം തച്ചനും ,ചമയവും, ആകാശ ദൂതും, അങ്ങിനെ പച്ചമണ്ണിൽ നിന്നും മുളപൊട്ടി അഭിനയത്തിന്റെ മഹാശിഖരങ്ങളായി പന്തലിട്ട പരകായ പ്രവേശം ,,മുരളി അഭിനയിക്കുകയല്ല..മനസ്സും, ശരീരവും, മസ്തിഷ്ക്കവും ഓരോ സിനിമയിലും ആൽമസമർപ്പണം ചെയ്യുകയായിരുന്നു. മൂകാംബികയുടെ കുങ്കുമം നെറ്റിയിൽ തൊടുമ്പോഴും പുരോഗമന ഇടതുപക്ഷപ്രസ്ഥാനത്തിന്റെ കാവലാളാകാൻ മടിക്കാത്ത കലാകാരൻ .രൂക്ഷമായ വെറുപ്പുകളും കടൽപോലെ നിറഞ്ഞ സ്നേഹവും മാറി മാറി മറയുന്ന ഒരു സാധാരണക്കാരന്റെ ഹൃദയമായിരുന്നു മുരളിക്ക്.ഭരത മുനിയുടെ നാട്യ ശാസ്ത്രവും , കാറൽ മാർക്സിന്റെ മൂലധനവും ഒരു പോലെ വായിച്ച ഏക സിനിമാനടൻ ഒരു പക്ഷെ മുരളിയാകാം ..സത്യത്തിൽ പത്മരാജനും , നരേന്ദ്ര പ്രസാദും, അരവിന്ദനും , ജോൺ അബ്രഹാമും, മുരളിയും ഒക്കെ വായനയുടെ ആഴങ്ങൾ ആഞ്ഞു അനുഭവിച്ച മലയാള സിനിമയുടെ സുവർണ്ണഅടയാളപ്പെടുത്തലുകൾ ആണ്...ഒരു പക്ഷേ മലയാളസിനിമയിലെ എക്കാലത്തെയും അതി സുന്ദരമായ ഈ പ്രണയഗാനം ആദ്യമായി കേൾക്കുന്ന ഒരാൾക്ക് അതിന്റെ ചിത്രീകരണത്തിൽ മുരളിയാണ് നായകനായി വരുന്നത് എന്ന് ഒരിക്കലും സങ്കൽപ്പിക്കാൻ ആവില്ല..കാരണം മലയാള സിനിമയുടെ ബോക്സ് ഓഫീസിൽ സിനിമാഗാനങ്ങളിലെ പ്രണയ സങ്കൽപ്പങ്ങളുടെ ക്ളീഷേകൾ പീഡിപ്പിച്ചു വളർത്തിയെടുത്ത താരസങ്കല്പത്തിന്റെ കാഴ്ചയിൽ മുരളി ഇല്ലേ ഇല്ല. കഥാപാത്രങ്ങളോട് തന്റെ പ്രായം കൊണ്ടാണ് മുരളി നീതി പുലർത്തിയത് .പ്രണയാതുരനായ നായകൻറെ വിചാര വികാരങ്ങൾ നിർമലമായ അരുവിപോലെ ഒഴുകിവരുന്ന ഗാനം,,ഒരുപക്ഷെ സിനിമയെ പുറംതള്ളി നീലാകാശത്തിൽ മാരിവില്ല് വിരിയിച്ച ഗാനം..ചിപ്പിയുടെ പുറന്തോട് പൊട്ടിച്ചു വന്ന മുത്ത്.
    മനസ്സിൽ ഒരു നെടുവീർപ്പുപോലെ..
    രാത്രിമഴ പെയ്തു തോര്‍ന്ന നേരം
    കുളിര്‍ക്കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം..,
    ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം
    ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം,,,,,,,,
    കാതരയായൊരു പക്ഷിയെന്‍ജാലക
    വാതിലിന്‍ ചാരെ ചിലച്ച നേരം,,,,,
    ഒരു മാത്ര വെറുതെ നിനച്ചു പോയി...
    മുറ്റത്തു ഞാന്‍ നട്ട ചെമ്പകത്തൈയ്യിലെ
    ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
    സ്നിഗ്ദ്ധമാം ആരുടെയോ മുടിച്ചാര്‍ത്തിലെന്‍
    മുഗ്ദ്ധസങ്കല്‍പ്പം തലോടി നില്‍ക്കെ
    എതോ പുരാതന പ്രേമകഥയിലെ
    ഗീതികളെന്നില്‍ ചിറകടിക്കേ
    ഗീതികളെന്നില്‍ ചിറകടിക്കേ
    ഒരു മാത്ര വെറുതെ നിനച്ചു പോയി...
    അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ ...
    അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
    ഒരു മാത്ര വെറുതെ നിനച്ചു പോയി
    ഒരു മാത്ര വെറുതെ നിനച്ചു പോയി...
    1955 ഇൽ 'കാലം മാറുന്നു' 1987 ;നീയെത്ര ധന്യ'
    ഓ,എൻ,വി -ദേവരാജൻ കൂട്ടുകെട്ട് ..വാക്കുകൾക്കു പോലും മുനയൊടിയുന്ന മുഹൂർത്തം ..ധന്യം..മലയാളത്തിന്റെ വരദാനം പുണ്യം ..എത്ര ശരി...
    അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍..ഐ മിസ് യു ..

  • @SC4r.24
    @SC4r.24 9 місяців тому +4

    നഷ്ടപ്രണയത്തെ ഇതിൽ കൂടുതൽ എങ്ങനെ വിവരിക്കാനാവും..... നഷ്ടപ്രണയം അതെന്നും ഒരു സുഖമുള്ള വേദന.... ഇനി തിരിച്ചു വരുമോ ആ മനോഹരമായ കൽഘട്ടം........

  • @smithams952
    @smithams952 2 роки тому +74

    രാത്രിമഴ പെയ്ത് തോർന്ന നേരം,
    കുളിർ കാറ്റിൽ ഇലചാർത്തുലഞ്ഞ നേരം...
    ഇറ്റിറ്റ് വീഴും നീർത്തുള്ളി തൻ സംഗീതം ഹൃതന്തികളിൽ പടർന്ന നേരം...
    കാതരായായൊരു പക്ഷിയെൻ ജാലക വാതിലിൻ ചാരേ ചിലച്ച നേരം...വാതിലിൻ ചാരേ ചിലച്ച നേരം... ഒരുമാത്ര വെറുതേ നിനച്ചു പോയി...💕
    ഒ. എൻ. വി സർ ❤

  • @chinichini141
    @chinichini141 10 років тому +150

    നഷ്ട പ്രണയത്തെ ഇത്രയേറെ ഓർമപ്പെടുത്തുന്ന, പ്രണയിച്ച് ഒന്നാവാൻ കഴിയാത്ത ഹൃദയങ്ങളെ ഇത്രയേറെ നൊമ്പരപ്പെടുത്തുന്ന ഒരു ഗാനം വേറെ ഇല്ല, ഒന്നും പറയാനില്ല.........My all time Favourite

  • @oshiencisil645
    @oshiencisil645 4 роки тому +37

    എന്റെ യൗവനത്തിലാണ് ഞാൻ കാർത്തികയുടെ സിനിമകൾ കണ്ടു തുടങ്ങിയത്. എനിക്ക് ഒരു പാട് ഇഷ്ടമായിരുന്നു കാർത്തികയെ. എന്റെ ഭാവി വധുവിനെ അവരിൽ കണ്ടിരുന്നു. എന്റെ വിവാഹ ശേഷം എന്റെ ഭാര്യക്കും കാർത്തികയെ ഇഷ്ടമാണെന്ന് അറിഞ്ഞു. ഞങ്ങൾ കുറെ സിനിമകൾ ഒരുമിച്ച് കണ്ടു. അവൾക്ക് ഈ ഗാനം വളരെ ഇഷ്ടമായിരുന്നു . 2019 സെപ്റ്റംബർ 4 ന് എന്റെ ഭാര്യ എന്നെ വിട്ട് നിത്യ ജിവിതത്തിലേക്ക് എന്നെ തനിച്ചാക്കി പോയി. എല്ലാദിവസവും ഈ ഗാനം കേൾക്കുമ്പോൾ അവൾ എന്റെ അടുത്തുണ്ടെന്ന് അല്ലെങ്കിൽ വരും എന്ന് തോന്നൽ. സ്വർഗത്തിൽ ഇരുന്ന് എന്റെ ദുഃഖവും, ഒറ്റപ്പെടലും കാണുന്നുണ്ടെന്ന ഒരു തോന്നൽ ! വെറുതെ വിചാരിക്കുന്നു !

    • @soudakizhakkeparambil9740
      @soudakizhakkeparambil9740 4 роки тому +1

      Sorry for ur loss.. Let her memmories bring u a beautiful smile

    • @jamsheerapdy
      @jamsheerapdy 7 місяців тому

      Makkalilla .ningalk. Ethra varshamayirunnu. Kalliyanam kazhinchit

    • @StannaMin
      @StannaMin 20 днів тому

      😢

    • @sheejabf4246
      @sheejabf4246 14 днів тому

    • @oshiencisil645
      @oshiencisil645 13 днів тому

      @@jamsheerapdy Yes we have daughter. She is beaurifull as my wife.

  • @deepashaji6682
    @deepashaji6682 5 років тому +74

    ആരാധകരുടെ സ്നേഹവും ബഹുമാനവും ഒന്നിച്ച് നേടിയെടുത്ത നടൻ -

  • @AbdulKareem-si1xx
    @AbdulKareem-si1xx 3 роки тому +19

    76 വയസ്സായ ഞാൻ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന onv യുടെ ഈ വരികൾ ആർക്കാണ് മറക്കാൻ കഴിയുക

  • @nisharajeev1142
    @nisharajeev1142 9 років тому +286

    നഷ്ടപ്രണയ നൊമ്പരത്തെ ഇതയേറെ ഓർമപെടുത്തുന്ന പ്രണയിച്ച് ഒന്നാകുവാൻ കഴിയാത്ത ഹൃദയങ്ങളെ ഇത്രയേരെ നൊമ്പരപെടുത്തുന്ന ഒരു ഗാനം വേറെ ഇല്ല ..... ഇതിലെ ഓരോ വരികളും അതി മനോഹരമായിരിക്കുന്നു

    • @parameswaran.ppookodan6670
      @parameswaran.ppookodan6670 9 років тому

      nisha rajeev

    • @KannanNA
      @KannanNA 9 років тому +1

      nisha rajeev

    • @Kazchakal3040
      @Kazchakal3040 9 років тому

      +nisha rajeev
      epozhullava onnum e oru rangu pidikkilla allae

    • @nisharajeev1142
      @nisharajeev1142 9 років тому +1

      അതല്ലെ സത്യം

    • @santhoshnilackal1
      @santhoshnilackal1 9 років тому

      രാത്രിമഴ പെയ്തു തോര്‍ന്ന നേരംരാത്രിമഴ പെയ്തു തോര്‍ന്ന നേരം കുളിര്‍ക്കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം ഹൃത്തന്തികളില്‍ പടര്‍ന്ന നേരം കാതരയായൊരു പക്ഷിയെന്‍ജാലകവാതിലിന്‍ ചാരെ ചിലച്ച നേരം

  • @mechril007
    @mechril007 4 роки тому +26

    I miss you' എന്ന ഇംഗ്ലീഷ് പദത്തിന് എത്ര മനോഹരമായാണ് മലയാളത്തിൽ ഒ എൻ വി കുറിച്ചിട്ടത്..."അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ"..
    ©

  • @antonykp8069
    @antonykp8069 9 років тому +133

    ഒരു മാത്ര വെറുതെ ആഗ്രഹിച്ചു പോയി ,''ഇതുപോലെ പാടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ !''-എത്ര മനോഹരമായ വരികള്‍ ,എത്ര മനോഹരമായ കമ്പോസിഷന്‍ ,എത്ര മനോഹരമായ ആലാപനം .മലയാളത്തിലെ ഏറ്റവും മനോഹരമായ ഗാനങ്ങളില്‍ ഒന്നാണിത് .

  • @Aparna_Remesan
    @Aparna_Remesan 3 роки тому +662

    2021-ൽ കാണുന്നവർ ഉണ്ടോ.👍😍❤️

  • @ananthurgopal9868
    @ananthurgopal9868 Рік тому +10

    മുരളി സാർ എന്തൊരു സുന്ദരൻ ആണ് ❤️

  • @sureshkumar-yb7kt
    @sureshkumar-yb7kt 7 років тому +17

    ദാസേട്ടന്റെ ഏറ്റവും മികച്ച പാട്ടുകളിൽ ഒന്ന്.ഓരോ വരിയും എത്ര മനോഹരം.

  • @pavithranv2662
    @pavithranv2662 2 роки тому +4

    പ്രശസ്ത നിരൂപകനായ കെ പി അപ്പൻ സാർ അഭിപ്രായം പറഞ്ഞ ഒരേ ഒരു ചലച്ചിത്ര ഗാനം പദങ്ങൾ കൊണ്ടു നിർമ്മിച്ച ഒരു പൂർണത കൈ വരിച്ച ഒരു മനോഹര ശില്പം

  • @dasanb.k2010
    @dasanb.k2010 11 місяців тому +4

    അതി മനോഹരമായ വരികളും ഈണവും ആലാപനവു൦. എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദം.

  • @jayadevanpk3154
    @jayadevanpk3154 Рік тому +6

    തരംഗിണി സ്റ്റുഡിയോയിലെ ചീഫ് റെക്കോർഡിസ്റ്റിൻ്റെ അഭാവത്തിൽ നമ്മുടെ സംഗീതസംവിധായകൻ ദേവരാജൻ മാസ്റ്ററുടെ ഒരു പൊട്ടിത്തെറി എല്ലാ കലാകാരന്മാരും പ്രതീക്ഷിച്ച അവസരത്തിൽ അപ്രതീക്ഷിതമായി ദേവരാജൻ മാസ്റ്റർ സൗമ്യനായി നിർദ്ദേശിച്ചു പറഞ്ഞതാണ് "എന്തിനാണ് നമ്മുടെ കരുണാകരൻ ഇവിടെയുണ്ടല്ലോ, ഈ ഗാനത്തിൽ കരുണാകരൻ തന്നെ മേൽനോട്ടം വഹിക്കട്ടെ" അങ്ങനെ തരംഗിണി സ്റ്റുഡിയോയിലെ റെക്കോർഡിസ്റ്റ് ആയ മേൽനോട്ടം വഹിച്ച് റെക്കോർഡ് ചെയ്ത ആദ്യ ഗാനമാണിത് "അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ...

  • @udhayankumar9862
    @udhayankumar9862 Рік тому +3

    ഈ ഗാനത്തിൽ അഭിനയിക്കാൻ സുകൃതം ചെയ്തവരാണ് മുരളി ചേട്ടനും കാർത്തികയും രണ്ടും മലയാള സിനിമയുടെ അപൂർവ്വ ങ്ങളിൽ അപൂർവ്വ മായ ഭാഗ്യ ജോഡികൾ മുരളിചേട്ടന് എൻ്റെ വക പ്രണാമം 💐 💐💐🙏🙏

  • @sameeras2658
    @sameeras2658 8 років тому +317

    നാട്ടിൽ നിന്നും ലീവും കഴിഞ്ഞു
    പ്രവാസം തുടങ്ങുമ്പോൾ
    ഈ പാട്ട് കേൾകുമ്പോൽ വല്ലാത്ത സങ്കടം

    • @razalrzl
      @razalrzl 8 років тому +7

      pravasam thudangathe enganado leave kittunne?

    • @bestindmalappuram5472
      @bestindmalappuram5472 7 років тому +1

      good

    • @nikhiln1130
      @nikhiln1130 7 років тому +13

      Sameer As njan pravasam vittu . enik ente india mathi . athra paisa okke mathi

    • @beenasakeerbeenasakeer3502
      @beenasakeerbeenasakeer3502 7 років тому +4

      വളരെ വളരെ ഫീൽ ചെയ്യുന്ന ഒരു song

    • @poojab9943
      @poojab9943 7 років тому +3

      nikhil n nanayiiii ake oru jeevitham alle ullu

  • @trissurfamily9975
    @trissurfamily9975 Рік тому +3

    അകലെ ആണെങ്കിലും മറന്നു പോയിരിക്കും എങ്കിലും ആ ഓർമ്മകൾ ആണ് എന്നെ സന്തോഷമായിരിക്കാൻ പ്രേരിപ്പിക്കുന്നത്. Thanks for nice മെമോറിയസ്.

  • @muhammedanaspk2972
    @muhammedanaspk2972 6 років тому +650

    2019 ൽ കാണുന്ന ആരേലും ഉണ്ടോ??!!!

  • @udhayankumar9862
    @udhayankumar9862 Рік тому +4

    മുരളിയും കാർത്തികയും സൂപ്പർ ജോഡികൾ മുരളിചേട്ടനും ഓ എൻ വി സാറിനും ദേവരാജൻ മാഷിനും എൻ്റെ ഹൃദയത്തിൽ ചാലിച്ച എൻ്റെ വക പ്രണാമം 🙏

  • @vijithag2446
    @vijithag2446 4 роки тому +13

    എനിക്കേറ്റവും ഇഷ്ടമുള്ള അഭിനേതാക്കളിൽ ഒരാളാണ് ശ്രീ. മുരളി ചേട്ടൻ. ജീവസുറ്റ കഥാപാത്രങ്ങളിലൂടെ ഇന്നും അദ്ദേഹം ജീവിക്കുന്നു.🌀

  • @krishnachandran049
    @krishnachandran049 8 років тому +64

    ഓ എന്‍ വി .. ദേവരാജന്‍ .. സമ്മതിചു തന്നിരിക്കുന്നു ... മരണം ഇല്ലാത്ത പാട്ടുകള്‍; .... ഫ്രഷ്‌ ഫീലിംഗ് ഇപ്പോഴും

  • @bibinvm2945
    @bibinvm2945 Місяць тому +2

    ഈ പാട്ട് കേൾക്കുമ്പോൾ അരികിൽ ഒരു സമയത്ത് ആരോ ഒരാൾ ഉണ്ടായിരുന്നു എന്ന് ഓർമപ്പെടുത്തുന്നത്❤️🥰

  • @p.nthulasidasan9674
    @p.nthulasidasan9674 Рік тому +7

    പത്തു വർഷത്തെ വേർപിരിയലിനു ശേർഷം ഓ എൻ വി, ദേവരാജൻ മാഷിന് വേണ്ടി എഴുതിയ ഗാനം
    ഈ ഗാന രചനക്ക് ഒരു പിന്നാമ്പുറം കൂടി ഉണ്ട്

  • @neelaakaasham
    @neelaakaasham 4 роки тому +31

    "Arikil..." ആ ഒറ്റ വാക്കില്‍, അതിന്റെ മ്യൂസിക് il, ആ ending സംഗതിയില്‍, പ്രണയവും വിരഹവും മുഴുവനായി ആവാഹിച്ചു എടുത്തിട്ടുണ്ട് ❤️👌🏻👌🏻

  • @tnsk4019
    @tnsk4019 Рік тому +5

    ഈ പാട്ട് കേട്ട ശേഷം കുറേ ഏറെ നേരം ഒന്നും മിണ്ടാനാകാതെ ഇരുന്നുപോയി. അത്രമാത്രം ലയിച്ചു പോകുന്ന വരികൾ, സംഗീതമോ അതിഗംഭീരം, ആലാപനം മാസ്മരികം. ആകെപ്പാടെ മനസ്സിൽ സന്തോഷവും ദുഖവും സമ്മിശ്രമായി തോന്നുന്ന അവസ്ഥ. ആ നല്ല പഴയകാലത്തേക്ക് നാം ഇനിയും പോകുമോ.....😢😢😢😢😢🙏🙋‍♂️⚘️💖👍🤝

  • @sivadasnr3293
    @sivadasnr3293 2 місяці тому +1

    ഇത് onv സാർ ദേവരാജൻ മാസ്റ്ററെ മനസ്സിൽ ഓർത്തു എഴുതിയതാണ്.
    വർഷങ്ങൾ അകന്നു കഴിഞ്ഞപ്പോഴും ഞാൻ ഓർത്തിരുന്നു... അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ... മികച്ച പാട്ടുകൾ... നമുക്ക് മലയാളത്തിനു സമ്മാനിക്കാമായിരുന്നു... എന്ന്...

  • @adarshrajan5518
    @adarshrajan5518 3 роки тому +11

    രാത്രിമഴ പെയ്തു തോർന്ന നേരം കുളിർക്കാറ്റിലിലചാർത്തുലഞ്ഞ നേരം വരികൾ എത്ര മനോഹരം 😍❤️

  • @udhayankumar9862
    @udhayankumar9862 11 місяців тому +408

    2024ലും ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ

  • @swapnasanchari3298
    @swapnasanchari3298 3 роки тому +6

    ഇപ്പോൾ സമയം 11.50 യൂ ട്യൂബിൽ ഇഷ്ട ഗാനങ്ങൾ തിരഞ്ഞപ്പോൾ കണ്ണിലുടക്കിയ ഗാനം. മിക്കപ്പോഴും അങ്ങനെയാണ്. അത്രയേറെ ഇഷ്ടം. പതിറ്റാണ്ടുകൾക്കു മുമ്പെങ്ങോ മനസിലുടക്കിയ ചിന്തകൾ. അടുത്തുണ്ടായിരുന്നെങ്കിലെന്ന് ഒരുമാത്ര !!!!"!

  • @sidhiquhaji9154
    @sidhiquhaji9154 2 роки тому +6

    പ്രേമത്തെ ഇത്ര അധികം വർണിച്ച കവി വേറെ ഇല്ല... Onv കുറുപ്പ് സാറിന് ബിഗ്‌ സല്യൂട്ട്... അനശ്വര ഗാനം 👍👍

  • @Aparna_Remesan
    @Aparna_Remesan Рік тому +4

    ഈ പാട്ടിന് കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും❤️🫶ആ സോങ്ങുമായി സാദൃശ്യം തോന്നുന്നു.രണ്ടും ദേവരാജൻ മാസ്റ്ററിൻ്റേ Composing ആണ്.

  • @haneefamonz8135
    @haneefamonz8135 2 роки тому +7

    വരും തലമുറയുടെ തീരാ നഷ്ടം പല സമയത്തും ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കണ്ണ് നിറയാറുണ്ട് എന്തൊക്കെയോ എനിക്ക് നഷ്ടപ്പെട്ടത്പോലെ

  • @noorpmna3826
    @noorpmna3826 2 роки тому +12

    ഓരോ തവണ കേൾക്കുമ്പോഴും വീണ്ടും, വീണ്ടും പ്രണയിക്കാൻ ഹൃദയം കൊതിച്ചു പോകുന്നു 💕

  • @rafimarakkar
    @rafimarakkar 3 роки тому +15

    ONV, ദേവരാജൻ, യേശുദാസ്‌
    ആഹാ അന്തസ്സ്‌💕

  • @shintuskumar2609
    @shintuskumar2609 6 років тому +119

    അനശ്വരനടൻ മുരളിചേട്ടനും എവർഗ്രീൻ നടി കാർത്തികയും

  • @sabahsabu6287
    @sabahsabu6287 2 роки тому +17

    ഒറ്റ വാക്ക്...... ONV...... അതിൽ എന്തല്ലാം അർഥങ്ങൾ....... കൂപ് കൈ 🙏🏿🙏🏿🙏🏿🙌🏻🙌🏻🙌🏻🙌🏻

  • @divyaradhakrishnan8482
    @divyaradhakrishnan8482 5 років тому +703

    2020 thil eth kelkunnavar oru like adiku...

  • @vishnumsd4101
    @vishnumsd4101 3 роки тому +4

    എന്ത്ഒരു ഫീൽ ആണ് ഇ പാട്ട് കേട്ട് ഇരിക്കുമ്പോൾ നല്ല മഴ ഉണ്ട് നല്ല തണുപ്പും കാണു അടച്ചു അത് കേൾക്കുബോൾ കിട്ടുന്ന സുഖം ❤️

  • @shameernellettil8414
    @shameernellettil8414 9 років тому +131

    നഷ്ട പ്രണയംഒരു സുഖമുള്ള നൊമ്പരമാണ് .കനലിനെ ആളികത്തിക്കുന്ന കാറ്റുപോലെ ഞാൻ ഈ ഗാനത്തെ ഇഷ്ടപ്പെടുന്നു

    • @binuthomas4381
      @binuthomas4381 8 років тому +2

      enikkum nashta swapnamane,,,,,,,,,,,,,pranayini ee lokathuninnum mattapettu,,,,,,,,,,,,,,,

    • @അനൂജസജിത്
      @അനൂജസജിത് 6 років тому +1

      ഗൃഹാതുരമായ ഒരായിരം ഓര്‍മ്മകള്‍..മധുരമായ മനോരാജ്യങ്ങള്‍...ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത പ്രതിഭകള്‍...ഒ എന്‍ വിയും ദേവരാജന്‍ മാസ്റ്ററും..

    • @vvvsuman1
      @vvvsuman1 6 років тому +1

      Even poetic words.Love it.

    • @vinayakan6405
      @vinayakan6405 4 роки тому

      Correct

    • @manub2442
      @manub2442 3 роки тому

      അത്ര സുഖകരമായി തോന്നാത്ത നിമിഷങ്ങളും നഷ്ടപ്രണയത്തിനുണ്ട്

  • @antonypufhusseryputhanpara3515

    ഈ ഗാനം പിറക്കാൻ ഉണ്ടായ കാരണത്തേക്കുറിച്ച് ജോൺ പോൾ സാർ പറഞ്ഞ് കേട്ടത് മുതൽ എന്താന്നറിയില്ല... പ്രണയമാണ് ഈ പാട്ടിനോടും , പ്രിയപ്പെട്ട ഒരാളോടും...

  • @anoopg960
    @anoopg960 4 роки тому +12

    അരികിൽ എന്ന് പറയുമ്പോൾ അരികിൽ ഫീൽ ചെയ്യണം അങ്ങനെ തന്നെ ആ ആലാപനം. അങ്ങനെ തന്നെ ആകണമല്ലൊ.....💐👌കവിക്കും സംഗീത സംവിധായകനും ചിത്രീകരണം നടത്തിയ സിനിമാ പ്രവർത്തകർക്കും നമസ്‌കാരം

  • @gopusankar9824
    @gopusankar9824 7 років тому +2

    ഈപാട്ടില്‍ അതി മനോഹരമായ ഒളിഞ്ഞിരിക്കുന്ന ഒരു പ്രണയം ഉണ്ട് . ദാസേട്ടനും മാഷും [ദേവരാജന്‍ മാഷും]തമ്മില്‍ ഉള്ള പ്രണയം . സംഗീത പ്രേമികള്‍ക്ക് ഒത്തിരി വര്‍ഷങ്ങള്‍ക്കുശേഷം കിട്ടിയ പ്രണയസംഗീതം . ഇതാണ് ദേവസംഗീതം . മാഷിന്‍റെ അതി മനോഹരമായ സുന്ദരമായ ഒരു ഗാനം വാക്കുകള്‍ ഇല്ല പറയാന്‍ . ONV സാറിന്‍റെ കവിത മനോഹരം തന്നെ .

  • @unnikakaithathara6346
    @unnikakaithathara6346 4 роки тому +20

    മുമ്പ് വാക്ക്മാൻ ഉള്ള സമയത്ത് അതായത് 1996-ൽ രാത്രി വൈകി ഈ പാട്ട് ഇയർഫോണിൽ കേൾക്കുമായിരുന്നു. മഴത്തുള്ളികൾ മുഖത്ത് ഇറ്റിറ്റ് വീഴുന്ന ഒരനുഭവമായിരുന്നു അപ്പോൾ .നിർവചിക്കാനാകാത്ത ഒരനുഭൂതി.. അത്ര മനോഹരഗാനം ...

  • @sajivaiga2359
    @sajivaiga2359 8 років тому +14

    രാത്രിമഴ പെയ്തു തോര്‍ന്ന നേരം
    കുളിര്‍ക്കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം..,
    ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം
    ഹൃത്തന്തികളില്‍ പടര്‍ന്ന നേരം,,,,,,,,

  • @udhayankumar9862
    @udhayankumar9862 Рік тому +3

    ദൈവം ഭൂമിയിലേക്കു അയച്ച ഗന്ധർവ്വൻമാർ ഓ എൻ വി സാർ ദേവരാജൻ മാഷ് യേശുദാസ് ഇവരുടെ കാലഘട്ടത്തിൽ ജന്മം നൽകിയ മഹാ പ്രകൃതി മുന്നിൽ സാഷ്ടാംഗ പ്രണാമം

  • @balachandranparameshwaran9094
    @balachandranparameshwaran9094 7 років тому +14

    What a beautiful song !! Kudos to onv, devarajan & yesudhas. ഇതു പോലെ ഒരു വരിയെങ്കിലും പാടാൻ കഴിയുമെങ്കിലെന്ന് ഒരു മാത്ര നിനച്ചപോകുന്നു ,

  • @rahulsk555
    @rahulsk555 10 років тому +260

    My Grandmother used to sing this song... I used to record her singing... She passed away a few years ago and this song reminds me of her..

  • @AkshayThrishivaperoor
    @AkshayThrishivaperoor Рік тому +3

    സ്ഥിരം കാമുകവേഷങ്ങൾ ചെയ്യുന്നവരേക്കാൾ ഏറ്റവും മികച്ച ഒരു വിരഹഗാനം കിട്ടിയത് പരുക്കനായ മുരളി ചേട്ടന് ❣️❣️

  • @kumargopal3220
    @kumargopal3220 Рік тому +1

    നിശബ്ദ പ്രണയം, അതെത്ര മനോഹര്മായാണ് mr. മുരളി, താങ്കൾ അവതരിപ്പിച്ചത്.
    ദേവരാജൻ മാഷ്, onv സർ, നിങ്ങളെ ഓർത്ത് കണ്ണീർ പൊഴിക്കാനെ കഴിയൂ

  • @nidhindasambukunje850
    @nidhindasambukunje850 6 років тому +6

    ഇത്ര മനോഹരമായ വരികൾ ഇനി ഒരിക്കലും രചിക്കപെടില്ല

  • @udhayankumar9862
    @udhayankumar9862 Рік тому +2

    മലയാള സിനിമയുടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനങ്ങളിൽ ഒന്ന് ഇത് പോലെ ഹൃദയത്തിൽ തങ്ങി നിൽക്കുന്ന ഒരു ഗാനം ഉണ്ടക്കിയിട്ട് പോ ന്യൂ ജനറേഷൻ പാട്ട് എഴുത്തു കാരെ

  • @girijathampi4901
    @girijathampi4901 4 роки тому +4

    എത്ര നല്ല മധുര മായ വരികൾ....onv. ദേവരാജൻ മാഷ്....പ്രണാമം

  • @rekhasreekumar
    @rekhasreekumar 8 років тому +27

    രാത്രിമഴ പെയ്തു തോര്‍ന്ന നേരം
    കുളിര്‍ക്കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം..,
    ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം
    ഹൃത്തന്തികളില്‍ പടര്‍ന്ന നേരം,,,,,,,,
    കാതരയായൊരു പക്ഷിയെന്‍ജാലക
    വാതിലിന്‍ ചാരെ ചിലച്ച നേരം,,,,,

    • @anishop3895
      @anishop3895 6 років тому

      Rekha Sreekumar

    • @ashrafashraf-jz6lo
      @ashrafashraf-jz6lo 6 років тому

      Rekha Sreekumar tv

    • @TheKannanmnj
      @TheKannanmnj 4 роки тому

      Pls see smrithi safari TV on ONV .
      he ll tell reason why this lyrics was included

  • @abbasambro2748
    @abbasambro2748 3 роки тому +4

    *I MISS YOU* എന്ന ഇംഗ്ലീഷ് വാക്കിനു അതിമനോഹരമായ മലയാളം വാക്ക് എഴുതിയത് *ഒ എൻ വി* ആണ്
    *അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ*
    *ഒരു മാത്ര വെറുതെ നിനച്ചു പോയി*
    *ഒരു മാത്ര വെറുതെ നിനച്ചു പോയി*

  • @udhayankumar9862
    @udhayankumar9862 6 місяців тому +1

    ഓ എൻ വി സാർ ദേവരാജൻ മാഷ് യേശുദാസ് ഈ ചിത്രത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും എൻ്റെ വക ഒരു കുതിര പവൻ ബിഗ് സലൂട്ട് 👍👍👍❤️❤️🙏🙏

  • @vyasmadathil
    @vyasmadathil Рік тому +5

    ദേവരാജൻ മാഷ് കലഹിച്ചു പിരിഞ്ഞിരുന്ന സമയത്ത് ഒഎൻവി എഴുതിയ അനശ്വര പ്രണയ ഗീതം ♥️

  • @udhayankumar9862
    @udhayankumar9862 Рік тому +3

    ദാസേട്ടന് ഈ ഗാനം നൽകിയ ഓ എൻ വി സാർ ദേവരാജൻ മാഷ് എൻ്റെ വക പ്രണാമം 🙏 🙏🙏🙏🙏🙏🙏

  • @jaksoncrn7533
    @jaksoncrn7533 3 роки тому +6

    മുരളി ചേട്ടനെ ഇപ്പൊ വല്ലാതെ മിസ്സ്‌ ചെയ്യുന്നു.

  • @bhaskara-patelaar-555
    @bhaskara-patelaar-555 2 роки тому +5

    ഹൃദയം കൊണ്ട് എഴുതിയ വരികൾ
    ഓ.എൻ. വി സർ 🙏

  • @unnikrishnan6651
    @unnikrishnan6651 2 роки тому +5

    എപ്പോളും കേൾക്കാൻ ഇഷ്ട്ട പെടുന്ന ഗാനങ്ങളിൽ ഒന്ന് 💞💞പഴയ കാലത്തിലേക്കു കൂട്ടി കൊണ്ട് പോകും 💞💞💞🙏

  • @sreejacl194
    @sreejacl194 3 роки тому +4

    എത്ര കേട്ടാലും മതിവരില്ല. ❤❤👍 പ്രിയപ്പെട്ട എന്റെ സാറിനു നമസ്കാരം 🙏🙏🙏

  • @udhayankumar9862
    @udhayankumar9862 Рік тому +71

    2023 ഡിസംബർ 15 ന് ശേഷം ഈ ഗാനം കേൾക്കുന്നവർ ഒരു ലൈക്ക് അടിച്ചേ

  • @vasudevankanara7077
    @vasudevankanara7077 7 років тому +13

    Song "Arike Nee Undayirunnenkil" is undoubtedly heart touching and ever living in mind. Hats off to Yesudas

  • @jalajamanyks5922
    @jalajamanyks5922 Рік тому +9

    This song will never die
    , so is the mesmerising voice of Yesudas

  • @vsankar1786
    @vsankar1786 6 років тому +2

    Malayalikalude hrudayajalakavathilil eppozhum muttivilikyunna onv devarajan dasettan teaminte hrudayahariyaya nashtapranayaganam ...!!!! Pranamam...

  • @vivekcochin
    @vivekcochin 14 років тому +59

    I am mesmerised by the soothing voice of Yesudas...

  • @udhayankumar9862
    @udhayankumar9862 9 місяців тому +3

    അക്ഷരം തെറ്റാതെ വിളിക്കാം ഗാന ഗന്ധർവ്വൻ ❤❤

  • @joelmartin5739
    @joelmartin5739 5 років тому +5

    I miss you എന്ന വാക്കിനു onv sir കൊടുത്ത മലയാള വ്യാഖ്യാനം, അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നുഞാൻ ഒരുമാത്ര വെറുതെ നിനച്ചു പോയ്‌......

  • @jahanarabilavalmather8428
    @jahanarabilavalmather8428 7 років тому +14

    RIP Devarajan sir, ONV sir, Murali sir
    You will remain in our hearts forever....
    I'm totally in love with this song great lyrics, composition and singing....

  • @udhayankumar9862
    @udhayankumar9862 Рік тому +23

    മുരളി ചേട്ടനെയും കാർത്തികയേയും ഇഷ്ട പെടുന്നവർ ഉണ്ടോ

  • @sujiththomas2456
    @sujiththomas2456 3 роки тому +2

    അർത്ഥ ഗാംഭീര്യം ഉള്ള വരികൾ ...ഒപ്പം ഭാവന പൂർണ്ണമായ ആലാപനവും അഭിനയവും

  • @amalbramalaromal6976
    @amalbramalaromal6976 5 років тому +3

    ഒരു രക്ഷയും ഇല്ല സൂപ്പർ ഫീലിങ് ഒരുപാട് പഴയ ഓർമ്മകൾ അടിപൊളി

  • @ullasbabu1732
    @ullasbabu1732 5 місяців тому +1

    2024: Seeing the visuals for the 1st time.
    Always loved this masterpiece of a song. ♥️♥️♥️
    What beautiful rendering by Yesudas.
    Devarajan master is the real OG master.
    When ONV comes into the mix ....pure magic....Pure bliss

  • @prabhashbhaskaran5798
    @prabhashbhaskaran5798 9 років тому +21

    What a song..
    What a composition
    What a rendering

  • @AnusreeVpR
    @AnusreeVpR 8 місяців тому

    ഈ സിനിമ റിലീസ് ആയി പാട്ട് കേട്ട് അതിന്റെ ഉള്ളടക്കം മനസ്സിലാക്കിയ എല്ലാ കൗമാരക്കാരും കോളേജിൽ നിന്ന് വിട പറഞ്ഞവരും,സ്നേഹിച്ചവരും മനസ്സിൽ അന്നും ഇന്നും എപ്പോഴും പാടുന്ന പാട്ട് ഒരു വിരഹ വേദയോടെ.

  • @jibinmathews5936
    @jibinmathews5936 9 років тому +6

    i hadnot heard this song till a few years back..movie from 1987..before i was even born :) hope even the next generations would also enjoy this song as much

  • @sureshkumarc3396
    @sureshkumarc3396 4 роки тому +3

    വയലാറിൻ്റെ 'ചക്രവർത്തിനി', 'സ്വർണ്ണച്ചാമരം' എന്നിവയോടും ഭാസ്കരൻ മാസ്റ്ററുടെ 'അനഘ സങ്കല്പ ഗായികേ' യോടും കിടപിടിക്കുന്ന
    ഒ എൻ വി ഗാനം .
    മലയാളത്തിലെ ഏറ്റവും മികച്ച റൊമാൻറിക് ഗാനങ്ങളിൽ ഒന്ന്.
    നാലിൻ്റെയും സംഗീത സംവിധായകൻ ദേവരാജൻ എന്ന സംഗീത ചക്രവർത്തി...

    • @gvinod114
      @gvinod114 2 роки тому +1

      നാലും പാടിയിരിക്കുന്നത് ദാസേട്ടൻ

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Рік тому +5

    Super lyrics
    Great music
    Golden voice
    Salute.....sirs

  • @mayasreevaraham
    @mayasreevaraham 3 роки тому +1

    ഒ എൻ വി തൻ്റെ പ്രിയസുഹൃത്തിനെ പിണങ്ങിപ്പിരിഞ്ഞ ശേഷം വീണ്ടും ഒന്നിക്കുന്നത് ഈ ഗാനത്തിലൂടെ ആണ്. അരികിൽ നീ (ദേവരാജൻ മാഷ്) ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ച് കവി എഴുതിയതാണ് ഈ ഗാനം എന്ന് ശ്രീ ജോൺ പോൾ തൻ്റെ "കാലത്തിനു മുൻപേ നടന്നവർ" എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് .

  • @Human-z6f
    @Human-z6f 2 роки тому +4

    വീട്ടിൽ ഭാര്യ ഇല്ലാത്ത ഈ ദിവസം ഈ പാട്ടു കേട്ടാൽ ശരിക്കും ഉൾക്കൊള്ളാം എന്നെപോലെ 😔. വർഷം എത്ര കഴിഞ്ഞാലും ഈ പാട്ടു മനസ്സിൽ ഒരു വിങ്ങലായി, താരാട്ട് ആയി നില്ക്കും. Onv സർ ന് കണ്ണീരിൽ കുതിർന്ന ഒരു കോടി പ്രണാമം 🙏

  • @prinks7468
    @prinks7468 7 місяців тому +2

    20 വർഷം മുമ്പേ പിരിഞ്ഞു പോയ എന്റെ ആദ്യ പ്രണയം... എനിക്ക് എപ്പോഴും പാടി തന്നിരുന്ന പാട്ട്... 💔💔💔

  • @pradeepkumarmailsu
    @pradeepkumarmailsu 8 років тому +70

    ഇതി ഒരിക്കലും സംഭവിക്കാത്ത അദ്ഭുതം ഈ ഗാനം

  • @നീലി-1
    @നീലി-1 2 роки тому +1

    I miss u.... എന്ന ഇംഗ്ലീഷ്‌ വാക്കിനെ ഇത്രക്ക് മനോഹരമായി ഓർമിപ്പിക്കുന്ന മലയാള ഗാനം...❤️❤️

  • @PETER_PARKER_95
    @PETER_PARKER_95 5 років тому +254

    2019 ഇൽ കാണുന്നവർ like 👍

    • @wilsonkd1648
      @wilsonkd1648 5 років тому +1

      നമ്മുക്ക് നല്ല മലയാളം സിനിമയും നല്ല മലയാളം ഗാനം വും നമ്മുക്ക് നഷ്ട്ടപ്പെട്ട് കൊണ്ട് ഇരിക്കുക ആണ്

    • @aiswaryams9365
      @aiswaryams9365 5 років тому

      Supper

    • @RammitRamesh
      @RammitRamesh 5 років тому +1

      Super, meaningful

    • @diljithlal
      @diljithlal 4 роки тому +2

      2020 ilaa kanunney oru like ingottum itto

  • @prasanthkumar3380
    @prasanthkumar3380 3 роки тому +6

    മലയാളികൾക്ക് മാത്രമുള്ള ഭാഗ്യം... 🌹🌹🌹👍👍👍

  • @jwalavision1216
    @jwalavision1216 8 років тому +155

    അകാലത്തില്‍ നമ്മോട് വിടപറഞ്ഞ നമ്മുടെ മുരളി ഇപ്പോഴും ജീവിച്ചിരുന്നുവെങ്കില്‍ എന്ന് ഒരു മാത്ര വെറുതേ നിനച്ചു പോയി ---- ഒരു മാത്ര വെറുതേ നിനച്ചു പോയി ---

  • @chunkzzzyoutubechannel5815
    @chunkzzzyoutubechannel5815 3 роки тому +7

    ഞങ്ങളുടെ നാട്ടു കാരനായതിൽ അഭിമാനിക്കുന്നു.
    കുടവട്ടൂർ മുരളി ❤

    • @thushanthaswathy286
      @thushanthaswathy286 2 роки тому

      ഞങ്ങളുടെ നാട്ടുകാരൻ ആയതിൽ ഞാനും പരവൂർ ദേവരാജൻ മാസറ്റർ

  • @rajiveram1048
    @rajiveram1048 2 роки тому +5

    💕മനോഹരമായ പാട്ടും, വളരെ വികലമായ ചിത്രീകരണവും

  • @anjanarajesh3129
    @anjanarajesh3129 3 роки тому +4

    ONV sir😍😍😍... Varikalile situation imagine cheythu nokkayirunnu... Enthu feelaan😇😇😇our songs of those dayzz are always something special..... 🎶🎶🎶these are immortal,ethra generations kazhinjalum ith ivide thanne undakum,with the same beautiful feel,which could take us to another world... Vere aarkkum aduthu polum ethikkatha reethiyil ivar ithine create cheythind... Paranjituum paranjitum oru mathi varunnilla.... This made my day... 💕💕💕